Friday, April 25, 2014

കുവൈത്ത്

ലാപ്പ് ടോപ്‌ ചത്തിട്ടു രണ്ടു ദിവസമായി അതൊന്നു ശരിയാക്കാൻ കൊടുക്കാൻ വേണ്ടി രാത്രി റൂമിൽ ചെന്നിട്ടു ടൌണിൽ പോകാൻ തീരുമാനിച്ചു , സ്റ്റോപ്പിൽ പോയി ബസ്സിൽ കേറി ടൌണിൽ എത്തി ലാപ്പും ഏൽപ്പിച്ചു അടുത്ത ബസ്സിനു തിരിച്ചു പുറപെട്ടു ,വെള്ളിയാഴ്ചയാണ് നല്ല തിരക്കാണ് റോഡിൽ മൂന്ന് കുവൈത്തി കുട്ടികൾ പ്രായം പത്തിനും പതിനഞ്ചിനും ഇടയിൽ ബസ്സിൽ കയറി കാശ് കൊടുക്കുന്ന പരുപാടി അവർക്കില്ല മൂന്ന് പേരുടെയും കയ്യിൽ സിഗരടുണ്ട് അതും വലിച്ചൂതി നടന്നു പിറകിലെ സീറ്റിലേക്ക് പോയി അവിടെ ഇരുന്നു , കുറച്ചു ദൂരം കഴിഞ്ഞു അവർക്ക് ഇറങ്ങേണ്ട സ്ഥലമെത്തി എന്ന് ഡ്രൈവറുടെ അടുത്ത് ചെന്ന് പറഞ്ഞു ഡ്രൈവർ ബസ്സ്‌ നിർത്തി പിള്ളാർ ഇറങ്ങിയില്ല , ടിക്കെറ്റ് അടിക്കുന്ന മെഷിയനിൽ കുത്തി ടിക്കറ്റുകൾ ചറ പറ അടിക്കുന്നു , ഡ്രൈവർ പിള്ളാരെ തടയുന്നു ടികെറ്റ് പ്രിന്റ്‌ ചെയ്യുനത് നിർത്താൻ അറബിയിൽ പറയുന്നു , പിള്ളേര് കേട്ട ഭാവം നടക്കുന്നില്ല , ചിരിയും കളിയിമായി മൂന്ന് പേരും കൂടി ഡ്രൈവറെ പരമാവധി ഉപദ്രവിക്കുന്നു അയാള് ക്ഷമകെട്ടു കൊണ്ട് പലതും വിളിച്ചു പറഞ്ഞു ആരോട് പറയാൻ ആര് കേൾക്കാൻ, ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആയിട്ടും പിള്ളേർ ഇറങ്ങിയില്ല ബസ് അവിടെ നിന്നും വിട്ടു അടുത്ത സ്റൊപ്പിലെത്തി ....

തിരക്കുള്ള റോഡിൽ ഡ്രൈവർ ഈ പിള്ളേരോടും ഗുസ്തി പിടിക്കണം റോഡിലെ ട്രാഫിക്കിനോടും , തട്ടും മുട്ടും കൂടാതെ ബസ് വീണ്ടും മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു , വീണ്ടും പിള്ളേർ ഇറങ്ങാൻ വേണ്ടി അക്രോശോച്ചു ബസ് നിർത്തി ഒരുത്തൻ ഇറങ്ങി അടുത്ത രണ്ടെണ്ണവും മെഷിയനിൽ കുത്തി കളിക്കുന്നു ഇറങ്ങുന്ന ഡ്രൈവർ കൈ തട്ടി മാറ്റിയിട്ടും പിള്ളേർ അശേഷം സമ്മതിക്കുന്നില്ല ഇറങ്ങുന്നില്ല , പരമാവധി ബസ്സിലെ യാത്രക്കാരുടെയും ഡ്രൈവറുടെയും ക്ഷമ പരീക്ഷിച്ചു മൂനും ഇറങ്ങിപ്പോയി , പുറത്തു പോയി പിള്ളാർ ഡ്രൈവർ നല്ല സുന്ദരമായ അറബിയിൽ നാടാൻ തെറികൾ വിളിച്ചു .

എനിക്കിറങ്ങേണ്ട സ്റൊപ്പിലെത്തി പതുക്കെ ഡ്രൈവറുടെ അടുത്ത് പോയി , നോക്കിയപ്പോൾ ആൾ മലയാളിയാണ് നമ്മൾ സംസാരിക്കാൻ തുടങ്ങി പുള്ളി പറഞ്ഞു
" ഈ നായ്ക്കൾക്കിട്ട് രണ്ടു കൊടുക്കാൻ അറിയാഞ്ഞിട്ടല്ല , കുടുംബം ആലോചിച്ചു പോകും അതാ .....തെണ്ടികൾ എന്ന് " ഞാനും പറഞ്ഞു അതെ എന്ന് .

പുള്ളി വേറൊന്നുംകൂടിപറഞ്ഞു കഴിഞ്ഞ മാസം ഒരു ഡ്രൈവറെ ഇത് പോലെ ഉപദ്രവിച്ച കുട്ടികളെ അയാൾ ഒന്ന് തലോടി കയ്യിൽ നിന്നും പോയത് അഞ്ഞൂറ് കെ ഡിയാണെന്ന് .. സാലറി ഇരുന്നൂറു മാത്രമുള്ള ഒരാളുടെ കയ്യിൽ നിന്നും അഞ്ഞൂറ് ഫൈനും , !!

കുവൈത്തി കുട്ടികളെ കൊണ്ട് പ്രവാസികൾക്ക് കടുത്ത ഉപദ്രവമാണ് , മുകളിൽ പറഞ്ഞതൊന്നും ഒന്നുമല്ല ബസ്സിനു നേരെ കുപ്പിയും കല്ലും എടുത്തു അറിയുക , തുപ്പുക അങ്ങിനെ അങ്ങിനെ എത്രയെത്ര , എല്ലാ കുട്ടികളും ചെയ്യുന്നു എന്ന് പറയുന്നില്ല പക്ഷെ സ്വഭാവം വളരെ ദയനീയമാണ് എന്ന് തന്നെ പറയാം !! കൂടെ ജോലി ചെയ്യുന്ന ഒരാളുടെ ഒരു കണ്ണ് ഇത് പോലെ കുട്ടികൾ കല്ലെടുത്തെറിഞ്ഞിട്ടു നഷ്ടപെട്ടിരുന്നു !

പ്ലസ്‌ ലിങ്ക്

No comments:

Post a Comment