Friday, May 25, 2012

. ഇത് അനാശാസ്യം ആണോ ?

ഒരാള്‍(പുരുഷന്‍)ലോഡ്ജില്‍ റൂം എടുത്തു അവിടെ ഒരു സ്ത്രീയെയും കൂട്ടി താമസിക്കുന്നു ഒരു ദിവസം അല്ലേല്‍ രണ്ടു ദിവസം ,വിവാഹം കഴിച്ചിട്ടില്ല രണ്ടു പേരും /ഇല്ലേല്‍ രണ്ടു പേരും വിവാഹം കഴിചിടുണ്ട്

1. ഇവര്‍ക് ഇത് പോലെ താമസിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുണ്ടോ ?
2. ഇത് അനാശാസ്യം ആണോ ?
3. എങ്കില്‍ എന്തൊക്കെ ആണ് അനാശാസ്യം?

അഭിപ്രായങ്ങള്‍ / മറുപടികള്‍ പ്ളീസ്‌..

PLUS DISCUSSION IN MY POST

പാര്‍ടി ഗ്രാമം

ഊളാന്‍ മാരും പാര്‍ട്ടി പ്രന്തന്മാരും കൊലയാളികളും സര്‍വോപരി പാര്‍ട്ടി ഗ്രാമത്തില്‍ വസിക്കുന്നവരും ആയ കണ്ണൂര്‍ കാരെ കാണുമ്പോള്‍ ചൊറിച്ചല് വരുന്നത് ഒരു തരം രോഗം ആണ് അതിനു മരുന്നില്ല , പോയി നല്ല മുരിക്കിന് ഇട്ടു ഒരച്ചാല്‍ മതി കോപ്പുകളെ


പാര്‍ടി ഗ്രാമം  . ഇതില്‍ കാണുന്ന ലിങ്കില്‍ പോയി ഞെക്കി നോക്ക് ...


Tuesday, May 15, 2012

എന്‍റെ ഇറാഖ് ഇതിഹാസങ്ങള്‍ - 4



റോഡില്‍ വാള് വച്ച് സ്വഗതം. ഹ ഹ  ഇത്  വായിച്ചപ്പോള്‍ നിങ്ങള്‍ കരുതും ആരോ
ചര്‍ദിച്ചത്ആണ് എന്ന് അല്ല അതില്‍ ക്ലിക്കി നോക്കിയാല്‍ ,അറിയാം 
റോഡില്‍ കുറുകെ കാണുന്നത് ആണ് അത് , എല്ലാരും കര്‍ട്ടന്‍ മാറ്റി നോക്കി തുടങ്ങി പുറത്തേക്കു , നല്ല തിരക്ക് ഉണ്ട് പുറത്തു , എല്ലാരും ജഗ  പൊക തിരക്കില്‍ ആണ് എന്ന് തോനുന്ന  രീതിയില്‍ ആണ്, ആര്‍മിയുടെ വണ്ടി  കാണുമ്പോള്‍ എല്ലാരിലും ഒരു ഒതുക്കം ദ്രിശ്യമാണ് , നാട്ടില്‍ ആക്രി കച്ചോട കടയില്‍ പോയാല്‍ എങ്ങിനെ ഉണ്ടാകും അത് പോലെ ആണ് അവിടെ മൊത്തം കാണാന്‍ ഉള്ളത് പൊട്ടിയതും പോളിഞ്ഞതുമായ  കുറെ വണ്ടികള്‍ ഇരുമ്പുകള്‍ എല്ലാം കൂട്ടി ഇട്ടിരിക്കുന്നു , ബസ് നല്ല സ്പീഡില്‍ ആണ് പോകുന്നത്... എല്ലാരും ബസ്സിലേക്ക് തുറിച്ചു നോക്കുണ്ട് ,എനിക്ക് ഉള്ളില്‍ നല്ല പേടി വന്നു തുടങ്ങി സമയം..


 ഏകദേശം അഞ്ചു മണിയോട് അടുത്തു എന്തെരോ എന്തോ  .. എല്ലാരും ശ്വസം അടക്കി പിടിച്ചു ഇരിക്കുകയാണ് പുറത്തു ഒന്നും പ്രതേകിച്ചു കേള്‍ക്കാന്‍
 ഒന്നുമില്ല അതോണ്ട് കുറച്ചു സമാധാനം , കൂടെ ഉള്ള അശോകന്‍ പറഞ്ഞു പേടിപ്പിക്കുന്നു ഇനിയാണ് ഡാ പ്രശനം എന്തും സംഭവിക്കാം .. ഹും കോപ്പ് എനിക്ക് പേടിയൊന്നും ഇല്ല എന്നൊക്കെ പറഞ്ഞു എന്നാലും ഉള്ളില്‍ നല്ല പേടി ഉണ്ട് , ശരിക്കും മനസ്സില്‍ കുറച്ചു കാശ് ഉണ്ടാക്കി പെട്ടെന്ന് നാട്ടില്‍ പോയി ഒരു വീട് വയ്കുക്ക എന്നിട്ട് കല്യണം കഴിക്കുക്ക എന്ന ലക്ഷ്യം ആയിരുന്നു അധ്യതെത്  നടന്നിട്ടില്ല ഇതുവരെ ... അതൊക്കെ പോട്ടെ , ബസ്സിന്റെ സ്പീഡ് കുറഞ്ഞു തുടങ്ങി ഒരു ഹമ്പില്‍ തട്ടി അവിടെ നിന്നും ,, മുന്നോട്ടും ഇല്ല പിന്നോട്ടും ഇല്ല , ആര്മ്മി ക്കാരന്‍ വന്നു കുറെ തെറി വിളിക്കുന്നു .. ഡ്രൈവര്‍ എല്ലം ചിരിച്ചോണ്ട് കേള്‍ക്കുന്നു .. അല്ലാതെ എന്ത് ചെയ്യാന്‍
വല്ലോം മനസ്സില്‍ അയാള്‍ അല്ലെ പ്രതികരിക്കുക്ക. അങ്ങിനെ ബസ് അവിടെ നിന്നും നീങ്ങി തുടങ്ങി ഒരു വലിയ പ്രതിമ  പോലെ ഉള്ള ഒരു
സെറ്റപ്പ് കണ്ടു പുറത്തു  നോക്കിയപ്പോള്‍ ന്ത പറയാന്‍ നമ്മള്‍ ഒക്കെ ടി വിയില്‍ കണ്ട  പൊട്ടി പൊളിഞ്ഞ സ്തൂപം ആയ സദ്ദാം ഇതിന്‍റെ മുന്നില്‍ കൂടി ബസ്‌ പോകുന്നത് ... ഉള്ളില്‍ ഒരു പാളിച്ച .. അസമയത്ത് അവിടെ കുറ്റി മാത്രേ ഉള്ളു ബാക്കി  എല്ലാം പോയിരുന്നു ,,

        അവിടെ നിന്നും കുറച്ചു മുന്നോട്ടു  പോയപ്പോള്‍ ഒരു വലിയ ചുറ്റു മതില്‍ കെട്ടില്‍ എത്തി  ബസ് നിര്‍ത്തി പട്ടാളക്കാര്‍ ചെക്ക് ചെയ്യാന്‍ ബസ്സില്‍ കയറി  മൊത്തം അരിച്ചു പെറുക്കി . ഒന്നും കിട്ടിയില്ല എന്ന സന്തോഷത്തില്‍ അവര്‍ മടങ്ങി ബസ് മുന്നോട്ടു നീങ്ങി ... ചെന്നത്തിയിരിക്കുന്നത്‌  കൊട്ടാരത്തില്‍ ആണ് ന്ത പറയുക പുറത്തു ഇറങ്ങി മൊത്തം കാണാം എന്നൊക്കെ ഉണ്ടായിരുന്നു , ഒന്ന്അനങ്ങാന്‍പോലും വിടാതെ ആര്‍മി ക്കാര്‍ ചെറ്റും നല്ല ഉഗ്രന്‍ സാധനവും കയ്യില്‍ വച്ച് ഇരിപ്പുണ്ട് , പറഞ്ഞത് കേട്ടില്ലേല്‍ പെട ഉറപ്പാണ്‌ എന്ന് മുന്നേ പോയവര്‍ പറഞ്ഞത് കൊണ്ട്
മുള്ളന്‍ പോലും ഇറങ്ങിയില്ല എനിക്ക് അത്രയ്ക്കും ധൈര്യം  ഉണ്ടായിരുന്നു..!!


സമയം ഏകദേശം ആറു മണി കഴിഞ്ഞു ഫെബ്രവരി അല്ലെ തണുപ്പുണ്ട് മോശം അല്ലാത്ത രീതിയില്‍ ഇരുട്ട് വീണു തുടങ്ങി ഇനിയെന്തു എങ്ങോട്ട് എന്നുള്ള ചോദ്യം ഞാന്‍ മനസ്സില്‍ ചോദിച്ചു അല്ല ഇനി ഇവിടെ തന്നെ ആണോ അതോ ഇനിയും പോകാന്‍ ഉണ്ടോ ആ ആര്‍ക്കറിയാം അല്ലെ എന്ന് സ്വയം പറഞ്ഞു ഞാന്‍ ഇങ്ങിനെ നിക്കുമ്പോള്‍ ദാണ്ടേ ബസ് അനങ്ങി  തുടങ്ങി .. ഒരു ചെറിയ സന്തോഷം മനസ്സില്‍ വന്നു , ഒന്ന് പറയാന്‍ മറന്നു നമ്മള്‍ ഇത്രയും

സമയംഉണ്ടായിരുന്നു പഴയ കൊട്ടാരം ആയിരുന്നു എങ്കിലും അത് പകുതി അവിടെയും എവിടെയും പോളിച്ചിട്ടുണ്ട് ബോംബ്‌ ഇട്ടു തകര്‍ത്തത് ആണ് എന്നാലും അത്ര മോശം ഒന്നും ഒന്നും അല്ല നല്ല രീതിയില്‍ തന്നെ ഉണ്ട് .. ചുമരുകളില്‍ മൊത്തം നല്ല രീതിയില്‍ തുളകള്‍ വീണിരിക്കുന്നു , കാരണം വെടി വച്ചത് ആണ് ...

അങ്ങിനെ അവിടെ നിന്നും ഇറങ്ങു വീണ്ടും റോഡിലൂടെ പുറത്തേക്കു പോയികൊണ്ടിരിക്കുന്നു ..ഒരു വലിയ പാലത്തില്‍ ഒക്കെ കേറി ബസ് ഇങ്ങിനെ ഓടി കൊണ്ടിരിക്കുന്നു .... സമയം എഴുമണി ആയി എല്ലാരും ടെന്‍ഷന്‍ അടിച്ചും യാത്ര ക്ഷീണം കൊണ്ടും  ഉറങ്ങി തുടങ്ങി .. ഞാന്‍ പുറം ലോകം കാണാന്‍ ഇങ്ങിനെ നോക്കി ഇരിക്കുന്നു ..കൂടെ അശോകനും ഉണ്ട് ..അശോകന്‍ തന്റെ പഴയ താജി ക്യാമ്പ് കഥകള്‍ പറയുന്നു ..ഞാന്‍ എല്ലാത്തിനും മൂളി  മൂളി ..അങ്ങിനെ ഒരു വയല്‍ക്കരയില്‍ എത്തി ..  ചുറ്റും ടി വാള്‍ കൊണ്ട് മറച്ച ഒരു സ്ഥലം . പുറത്തൊക്കെ ഒരു  പാട് കമ്പനികള്‍ കാണാം എല്ലാരോടും പുറത്തേക്കു  ഇറങ്ങാന്‍ പറഞ്ഞു .. വീണ്ടും ആര്‍മിയുടെ തപ്പല്‍ തുടങ്ങി ,, നമ്മള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് ഡി 7  എന്ന ക്യാമ്പില്‍ ആണ് എന്ന് സുധീഷ്‌ (ക്യാമ്പ് സൂപര്‍ വൈസര്‍ ആകാന്‍ പോകുന്നവന്‍ )  വിളിച്ചു പറയുനുണ്ട്
എവിടേലും ആയിക്കോട്ടെ കുടിക്കാന്‍ കുറച്ചു വെള്ളം കിട്ടിയാല്‍ മതി എന്ന് എല്ലാരും പറഞ്ഞു ഒരേസ്വരത്തില്‍പറഞ്ഞു കലിപ്പ് മൂത്ത് തുടങ്ങി.....പൂര പാട്ടുകള്‍ കേള്‍ക്കാം , നല്ല ഈണത്തില്‍..
എല്ലാം കഴിയുമ്പോഴേക്കും സമയം എട്ടു മണി കഴിഞ്ഞു .. എല്ലാരേയും പെറുക്കി എടുത്തു അകത്തിട്ടു ബസ്സ്‌ ക്യാമ്പിന്റെഉള്ളിലേക്ക്  പോയി തുടങ്ങി .....

അക്ഷര തെറ്റിന് ക്ഷമ ചോദിക്കുന്നു
(തുടരും)