ബാര്‍കോഴക്കേസില്‍ തുടരന്വേഷണം നിര്‍ദേശിച്ചു കൊണ്ടുള്ള വിധി കോടതിയില്‍ നിന്നു വന്നതോടെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബാര്‍കോഴക്കേസ് പുതിയ വഴിത്തിരിവിലെത്തുകയാണ്. പൂട്ടിയ ബാര്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണി ഒരു കോടി കോഴ വാങ്ങിയെന്ന ആരോപണം ബാര്‍ അസോസിയേഷന്‍ നേതാവ് ബിജുരമേശ് ഉന്നയിച്ചത് മുതല്‍ കേരള രാഷ്ട്രീയം തന്നെ ബാര്‍ കോഴയെ ചുറ്റിയാണ് മുന്‍പോട്ട് പോയത്. 
ഒരു വര്‍ഷത്തത്തോളമായി കേരളം ചര്‍ച്ച ചെയ്ത ബാര്‍കോഴക്കേസിന്റെ നാള്‍വഴികളിലൂടെ
  • 2014 ഒക്ടോബര്‍ 30  സര്‍ക്കാറിന്റെ മദ്യനയം അംഗീകരിച്ച് 62 ബാറുകളൊഴികെ എല്ലാം പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. 
    പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ.എം.മാണി അഞ്ചുകോടി ആവശ്യപ്പെട്ടെന്നും ഒരു കോടി നല്‍കിയെന്നും ബാര്‍ ഉടമ അസോസിയഷേന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജുരമേശിന്റെ വെളിപ്പെടുത്തല്‍. 
  • നവംബര്‍ 1   ആരോപണം സത്യമല്ല, അന്വേഷണവുമില്ലെന്ന് മുഖ്യമന്ത്രി. പിന്നില്‍ ഗൂഢാലോചനയെന്ന് കെ.എം.മാണി. ആരോപണം കേരളാ കോണ്‍ഗ്രസ്സും തള്ളി.
  • നവംബര്‍ 2   വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സിന്റെ സത്വരാന്വേഷണത്തിന് തീരുമാനം. സി.ബി.ഐ. അന്വേഷിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. ഏതന്വേഷണം വേണെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് പിണറായി വിജയന്‍. 
  • നവംബര്‍ 4   വിജിലന്‍സ് അന്വേഷണം തുടങ്ങി.
  • നവംബര്‍ 5  പിന്നില്‍ ഗൂഢാലോചനയെന്നും അത് പാര്‍ട്ടിതലത്തില്‍ അന്വേഷിക്കുമെന്നും കേരള കോണ്‍ഗ്രസ് (എം). വി.എസ്സിന്റെ സി.ബി.ഐ അന്വേഷണം എന്ന ആവശ്യം തള്ളി കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം മതിയെന്ന് സി.പി.എം. സെക്രട്ടേറിയറ്റ്. 
  • നവംബര്‍ 6   നാല് വര്‍ഷംകൊണ്ട് 20 കോടി കോഴ നല്‍കിയെന്ന് ബാര്‍ ഉടമകളുടെ യോഗം. 
  • നവംബര്‍ 7  ബാര്‍ ഉടമകള്‍ മലക്കം മറിയുന്നു. കോഴ നല്‍കിയെന്ന് പറഞ്ഞത് മദ്യലഹരിയിലെന്ന് ബാര്‍ ഉടമ.
  • നവംബര്‍ 8    കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജു രമേശ്. 
  • നവംബര്‍11   ബാര്‍ കോഴ കേസില്‍ അന്വേഷണ പുരോഗതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് ഹൈക്കോടതി. 
  • നവംബര്‍ 12    ബാര്‍ കോഴയില്‍ സി.പി.എമ്മിന്റേത് അഡ്ജസ്റ്റ്‌മെന്റ് സമരമെന്ന് സി.പി.ഐ. 
  • നവംബര്‍ 16   സി.പി.ഐ. യെ കടന്നാക്രമിച്ച് പിണറായി. മാണിയുടെ രാജിക്കായി പ്രക്ഷോഭം തുടങ്ങാന്‍ എല്‍.ഡി.എഫ്. തീരുമാനം. 
  • നവംബര്‍19    കോഴയ്ക്ക് തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 
  • നവംബര്‍22   മാണിക്ക് യു.ഡി.എഫിന്റെ പൂര്‍ണ പിന്തുണ.
  • നവംബര്‍ 24   മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് കളക്ടറേറ്റ് മാര്‍ച്ച്. 
  • നവംബര്‍ 25   പണം വാങ്ങിയിട്ടില്ലെന്ന് വിജിലന്‍സിന് മാണിയുടെ മൊഴി. 
  • നവംബര്‍ 26    മാണി കോഴ വാങ്ങിയോ ഇല്ലയോ എന്നറിയില്ലെന്ന് പി.സി.ജോര്‍ജ് വിജിലന്‍സിന് മൊഴി നല്‍കി.
  • ഡിസംബര്‍ 1   മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.
  • ഡിസംബര്‍ 2    സഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം. ശിവന്‍കുട്ടിക്ക് സസ്‌പെന്‍ഷന്‍. നാല് എം.എല്‍.എ. മാര്‍ക്ക് താക്കീത്. 
  • ഡിസംബര്‍ 3  കേസെടുക്കുന്ന കാര്യം വിജിലന്‍സ് തീരുമാനിക്കണമെന്ന് ഹൈക്കോടതി. കോടതിയുടെ മേല്‍നോട്ടം വേണമെന്ന ഇടതുമുന്നണിയുടെ ആവശ്യം തള്ളി.
  • ഡിസംബര്‍ 9    അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.
  • ഡിസംബര്‍11   മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു.
  • ഡിസംബര്‍12   മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം കാരണം നിയമസഭ സ്തംഭിച്ചു. 
  • ഡിസംബര്‍ 13   മദ്യനയം മാറ്റാന്‍ യു.ഡി.എഫ്. തീരുമാനം. വി.എം.സുധീരനും മുഖ്യമന്ത്രിയും രണ്ടുതട്ടില്‍. 
  • ഡിസംബര്‍ 18    പൂട്ടിയ ബാറുകളില്‍ ബിയറും വൈനും അനുവദിക്കാന്‍ തീരുമാനം. മാണിക്കെതിരെ സഭയില്‍ ബഹളം തുടരുന്നു.
  • 2015 ജനവരി 1   പൂട്ടിയ ബാറുകള്‍ ബിയര്‍, വൈന്‍ പാര്‍ലറുകളായി പ്രവര്‍ത്തിച്ചുതുടങ്ങി.
  • ജനവരി 6   ബാറുടമകളില്‍ നിന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ.ബാബുവും കോഴ വാങ്ങിയെന്ന് വി.എസ്.അച്യുതാനന്ദന്‍.
  • ജനവരി 17   മാണിക്ക് പണം നല്‍കിയില്ലെന്ന് ബാറുടമകളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ വിജിലന്‍സിന് മൊഴിനല്‍കി. മൊഴി മാറ്റാന്‍ മന്ത്രി പി.ജെ.ജോസഫും ജോസ് കെ.മാണിയും നിര്‍ബന്ധിച്ചെന്ന് ബിജുരമേശിന്റെ വെളിപ്പെടുത്തല്‍. പൂട്ടിയ ബാറ് തുറക്കാതിരിക്കാന്‍ മാണി രണ്ടുകോടി വാങ്ങിയെന്നും ആരോപണം. 
  • ജനവരി 19   ആര്‍.ബാലകൃഷ്ണപിള്ള, പി.സി.ജോര്‍ജ് എന്നിവരും ബിജു രമേശുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്. സ്വര്‍ണക്കടക്കാരില്‍ നിന്ന് മാണി 19 കോടിയും മില്ലുകാരില്‍ നിന്ന് രണ്ടുകോടി വാങ്ങിയെന്നും ബാലകൃഷ്ണപിള്ളയുടെ ആരോപണം. 
  • ഫിബ്രവരി 2  ബാര്‍ കോഴ കേസ് തുടരാം ലോകായുക്ത.
  • ഫിബ്രവരി 6   പോലീസ് സംരക്ഷണം തേടി ബിജു കോടതിയില്‍.
  • മാര്‍ച്ച് 31    ബിജുവിന്റെ കാര്‍ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയതായി വിജിലന്‍സ്.
  • ഏപ്രില്‍ 22   മാണിയെ കാണാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി ബിജു രമേശ്.
  • ഏപ്രില്‍ 18   മാണിക്കെതിരെ ബാലകൃഷ്ണപിള്ള വിജിലന്‍സില്‍ പരാതി.
  • മെയ് 8  കെ.എം.മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു.
  • മെയ് 18   ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധന നടത്തി.
  • ജുണ്‍ 4  മന്ത്രി മാണിക്കെതിരെ തെളിവില്ലെന്ന് നിയമോപദേശം.
  • ജൂണ്‍ 8   തെളിവുകളില്‍ വൈരുധ്യം ബിജുവിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്തു.
  • ജൂണ്‍ 12  മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് എ.ഡി.ജി.പി.
  • ജൂണ്‍ 20  അറ്റോര്‍ണി ജനറലിനോട് വിജിലന്‍സ് നിയമോപദേശം തേടി.
  • ജൂണ്‍ 27 അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസില്‍ നിയമോപദേശം നല്‍കി, മാണിയ്‌ക്കെതിരെ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം
  • ജൂണ്‍ 29 അന്വേഷണസംഘം രേഖകള്‍ കോടതിയില്‍ ഹാജരാക്കി
  • മെയ് 1 കോഴ നല്‍കിയെന്ന് പറയപ്പെടുന്ന ബാറുടമകളുടെ മൊബൈലുകള്‍ അന്നേദിവസം ക്ലിഫ്ഹൗസിന് സമീപത്തെ ടവറിന് കീഴിലായിരുന്നുവെന്ന് വിജിലന്‍സ് സ്ഥിരീകരിക്കുന്നു.
  • മെയ് 5  ബാറുടമകളുടെ രണ്ടാം ഘട്ട മൊഴിയെടുക്കുന്നു
  • മെയ് 7  വിജിലന്‍സ് സംഘം ധനമന്ത്രി കെ.എം.മാണിയെ ചോദ്യം ചെയ്യുന്നു.  

    ഏപ്രില്‍ രണ്ടിന് ബാര്‍ അസോസിയേഷന്‍ പ്രസിന്റെ രാജ്കുമാറും സംഘവും തന്നെ കാണാന്‍ വന്നിരുന്നുവെന്നും ബാര്‍ ഉടമകളുമായി ബന്ധപ്പെട്ട നിവേദനം നല്‍കാനാണ് അവരെത്തിയെന്നും. പാലായില്‍ തന്നെ കാണാന്‍ വന്നവരെ ഓര്‍മ്മയില്ലെന്നും മാണി മൊഴി നല്‍കുന്നു.
  • മെയ് 8  ബാര്‍കോഴക്കേസിന്റെ അന്വേഷണചുമതലയില്‍ നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റുന്നു. അന്വേഷണചുമതല എഡിജിപി ദര്‍വേഷ് സാഹിബിന്
  • മെയ് 18 ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളി നല്‍കിയ മൊഴി ശരിവച്ച് നുണപരിശോധനഫലം. ധനമന്ത്രി കെ.എം.മാണിയ്ക്ക് ബാറുടമ രാജ്കുമാര്‍ ഉണ്ണി പണം നല്‍കുന്നത് കണ്ടുവെന്നായിരുന്നു അമ്പില്‍വിജിലന്‍സിന് നല്‍കിയ മൊഴി
  • മെയ് 28  കേരളം ഇതുവരെ കാണാത്ത അന്വേഷണമാണ് ബാര്‍കോഴക്കേസില്‍ നടക്കുന്നതെന്ന് ധനമന്ത്രി കെ.എം.മാണി
  • ആഗസ്റ്റ് 4  ബാര്‍കോഴക്കേസില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ഹര്‍ജി അപ്രസക്തമാണെന്ന് വിലയിരുത്തി ഹൈക്കാടതി തള്ളുന്നു.
  • ആഗസ്റ്റ് 8 തുടരന്വേഷണം ആവശ്യപ്പെട്ട് സാറാ ജോസഫ്, വൈക്കം വിശ്വന്‍, അഡ്വ.സണ്ണി മാത്യു എന്നിവരുടെ ഹര്‍ജികള്‍ കൂടി കോടതിയില്‍
  • ആഗസ്റ്റ് 17  മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എസ്.പി ആര്‍.സുകേശന്റെ റിപ്പോര്‍ട്ട്
  • ആഗസ്റ്റ് 19  അന്വേഷണ ഉദ്യോഗസ്ഥന്റെ എസ്.പി ആര്‍.സുകേശന്റെ വസ്തുത വിവരറിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്
  • ആഗസ്റ്റ് 23  ബാര്‍കോഴ കേസില്‍ അഡ്വക്കറ്റ് ജനറലിനേയും, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനേയും മറികടന്ന് സുപ്രീംകോടതി അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയ നടപടിയ്ക്ക് എന്ത് സാധുതയാണുള്ളതെന്ന് കോടതി. വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ കേസില്‍ കക്ഷി ചേരുന്നു
  • സെപ്തംബര്‍ 30  മാണി്‌ക്കെതിരെ തെളിവില്ലെന്നും പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നുമുള്ള വിജിലന്‍സ് വാദം കോടതി തള്ളി, ആര്‍.സുകേശന്  വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തിലുള്ളത് ഡയറക്ടറുടെ അഭിപ്രായങ്ങള്‍ മാത്രമാണെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി തള്ളുന്നു.  
  • ഒക്ടോബര്‍ 2   എസ്.പി പി.ആര്‍ സുകേശന്റെ നടപടികളോട് യോജിപ്പില്ലെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിക്കുന്നു. എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ സുകേശനെ നേരത്തെ മാറ്റാതിരുന്നതെന്തുക്കൊണ്ടെന്ന് കോടതിയുടെ ചോദ്യം.
  • ഒക്ടോബര്‍ 6  പ്രോസിക്യൂഷന്റെ നിലപാട് മാറ്റം, അന്വേഷണഉദ്യോഗസ്ഥന്‍ സുകേശന് അനുകൂലമാക്കുന്നു, അന്തിമ വിധി 29ലേക്ക് മാറ്റി
  • ഒക്ടോബര്‍ 29  ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നിര്‍ദേശിച്ചു കൊണ്ട് കോടതി വിധി 
  • ജൂണ്‍ 27  അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസില്‍ നിയമോപദേശം നല്‍കി, മാണിയ്‌ക്കെതിരെ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം
  • ജൂണ്‍ 29  അന്വേഷണസംഘം രേഖകള്‍ കോടതിയില്‍ ഹാജരാക്കി
  • മെയ് 1 കോഴ നല്‍കിയെന്ന് പറയപ്പെടുന്ന ബാറുടമകളുടെ മൊബൈലുകള്‍ അന്നേദിവസം ക്ലിഫ്ഹൗസിന് സമീപത്തെ ടവറിന് കീഴിലായിരുന്നുവെന്ന് വിജിലന്‍സ് സ്ഥിരീകരിക്കുന്നു.
  • മെയ് 5  ബാറുടമകളുടെ രണ്ടാം ഘട്ട മൊഴിയെടുക്കുന്നു
  • മെയ് 7  വിജിലന്‍സ് സംഘം ധനമന്ത്രി കെ.എം.മാണിയെ ചോദ്യം ചെയ്യുന്നു.           ഏപ്രില്‍ രണ്ടിന് ബാര്‍ അസോസിയേഷന്‍ പ്രസിന്റെ രാജ്കുമാറും സംഘവും തന്നെ കാണാന്‍ വന്നിരുന്നുവെന്നും ബാര്‍ ഉടമകളുമായി ബന്ധപ്പെട്ട നിവേദനം നല്‍കാനാണ് അവരെത്തിയെന്നും. പാലായില്‍ തന്നെ കാണാന്‍ വന്നവരെ ഓര്‍മ്മയില്ലെന്നും മാണി മൊഴി നല്‍കുന്നു.
  • മെയ് 8  ബാര്‍കോഴക്കേസിന്റെ അന്വേഷണചുമതലയില്‍ നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റുന്നു. അന്വേഷണചുമതല എഡിജിപി ദര്‍വേഷ് സാഹിബിന്
  • മെയ് 18 ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളി നല്‍കിയ മൊഴി ശരിവച്ച് നുണപരിശോധനഫലം. ധനമന്ത്രി കെ.എം.മാണിയ്ക്ക് ബാറുടമ രാജ്കുമാര്‍ ഉണ്ണി പണം നല്‍കുന്നത് കണ്ടുവെന്നായിരുന്നു അമ്പില്‍വിജിലന്‍സിന് നല്‍കിയ മൊഴി
  • മെയ് 28  കേരളം ഇതുവരെ കാണാത്ത അന്വേഷണമാണ് ബാര്‍കോഴക്കേസില്‍ നടക്കുന്നതെന്ന് ധനമന്ത്രി കെ.എം.മാണി
  • ആഗസ്റ്റ് 4  ബാര്‍കോഴക്കേസില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ഹര്‍ജി അപ്രസക്തമാണെന്ന് വിലയിരുത്തി ഹൈക്കാടതി തള്ളുന്നു.
  • ആഗസ്റ്റ് 8 തുടരന്വേഷണം ആവശ്യപ്പെട്ട് സാറാ ജോസഫ്, വൈക്കം വിശ്വന്‍, അഡ്വ.സണ്ണി മാത്യു എന്നിവരുടെ ഹര്‍ജികള്‍ കൂടി കോടതിയില്‍
  • ആഗസ്റ്റ് 17  മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എസ്.പി ആര്‍.സുകേശന്റെ റിപ്പോര്‍ട്ട്
  • ആഗസ്റ്റ് 23  ബാര്‍കോഴ കേസില്‍ അഡ്വക്കറ്റ് ജനറലിനേയും, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനേയും മറികടന്ന് സുപ്രീംകോടതി അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയ നടപടിയ്ക്ക് എന്ത് സാധുതയാണുള്ളതെന്ന് കോടതി.  വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ കേസില്‍ കക്ഷി ചേരുന്നു
  • സെപ്തംബര്‍ 30  മാണി്‌ക്കെതിരെ തെളിവില്ലെന്നും പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നുമുള്ള വിജിലന്‍സ് വാദം കോടതി തള്ളി,
  •                     ആര്‍.സുകേശന്  വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തിലുള്ളത് ഡയറക്ടറുടെ അഭിപ്രായങ്ങള്‍ മാത്രമാണെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി തള്ളുന്നു.  
  • ഒക്ടോബര്‍ 2   എസ്.പി പി.ആര്‍ സുകേശന്റെ നടപടികളോട് യോജിപ്പില്ലെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിക്കുന്നു. എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ സുകേശനെ നേരത്തെ മാറ്റാതിരുന്നതെന്തുക്കൊണ്ടെന്ന് കോടതിയുടെ ചോദ്യം.
  • ഒക്ടോബര്‍ 6  പ്രോസിക്യൂഷന്റെ നിലപാട് മാറ്റം, അന്വേഷണഉദ്യോഗസ്ഥന്‍ സുകേശന് അനുകൂലമാക്കുന്നു, അന്തിമ വിധി 29ലേക്ക് മാറ്റി
  • ഒക്ടോബര്‍ 29  ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നിര്‍ദേശിച്ചു കൊണ്ട് കോടതി വിധി 
  • ആഗസ്റ്റ് 19  അന്വേഷണ ഉദ്യോഗസ്ഥന്റെ എസ്.പി ആര്‍.സുകേശന്റെ വസ്തുത വിവരറിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്
  • ആഗസ്റ്റ് 23  ബാര്‍കോഴ കേസില്‍ അഡ്വക്കറ്റ് ജനറലിനേയും, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനേയും മറികടന്ന് സുപ്രീംകോടതി അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയ നടപടിയ്ക്ക് എന്ത് സാധുതയാണുള്ളതെന്ന് കോടതി.          
  •                വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ കേസില്‍ കക്ഷി ചേരുന്നു
  •  
  •  
  • സെപ്തംബര്‍ 30  മാണി്‌ക്കെതിരെ തെളിവില്ലെന്നും പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നുമുള്ള വിജിലന്‍സ് വാദം കോടതി തള്ളി,
  •                     ആര്‍.സുകേശന്  വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തിലുള്ളത് ഡയറക്ടറുടെ അഭിപ്രായങ്ങള്‍ മാത്രമാണെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി തള്ളുന്നു.  
  • ഒക്ടോബര്‍ 2   എസ്.പി പി.ആര്‍ സുകേശന്റെ നടപടികളോട് യോജിപ്പില്ലെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിക്കുന്നു. എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ സുകേശനെ നേരത്തെ മാറ്റാതിരുന്നതെന്തുക്കൊണ്ടെന്ന് കോടതിയുടെ ചോദ്യം.
  • ഒക്ടോബര്‍ 6  പ്രോസിക്യൂഷന്റെ നിലപാട് മാറ്റം, അന്വേഷണഉദ്യോഗസ്ഥന്‍ സുകേശന് അനുകൂലമാക്കുന്നു, അന്തിമ വിധി 29ലേക്ക് മാറ്റി
  • ഒക്ടോബര്‍ 29  ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നിര്‍ദേശിച്ചു കൊണ്ട് കോടതി വിധി
  • http://www.mathrubhumi.com/news/kerala/malayalam/milestones-of-kerala-bar-scam-malayalam-news-1.635340

ഒക്ടോബര്‍ ഒന്ന് മാതൃഭൂമി