Friday, March 29, 2013

സൌദി പ്രവാസി

സൗദി അവരുടെ ജനത്തിന് വേണ്ടി അവരുടെ നിയമം  കർശനമായി നടപ്പിലാക്കുന്നു അതിൽ കൂടുതൽ ഒന്നും അവിടെ നടക്കുന്നില്ല എന്ന് തന്നെ തോനുന്നു .പ്രവാസികളെ ഇതുവരെ നല്ല രീതിയിൽ ജോലി കൊടുത്തു നിന്ന മിക്ക ഗൾഫു രാജ്യവും ഇതേ രീതിയിൽ നടപടികളുമായി മുന്നോട്ടു പോകും കാരണം ഇത് അവരുടെ ആഭ്യന്തര   വിഷയം ആണ് ഇത് ഒരു തുടക്കം മാത്രം അല്ലാതെ അവർക്ക് വേറെ  വഴിയില്ല ! ഇന്ത്യക്കാരെ /മലയാളികളെ  മാത്രം ഒന്നും അല്ല അവിടെ നിന്നും കയറ്റി വിടുന്നത് നാനാ രാജ്യത്തെ ജനത്തെയും അവർ ഇത് പോലെ ചെയ്യുന്നു . പത്രങ്ങൾ എഴുതി വിടുന്നത് കണ്ടാൽ സൌദിയിൽ മലയാളികളെ /ഇന്ത്യക്കാരെ മാത്രം  കയറ്റി വിടുന്നു   എന്നൊക്കെ ആണ് , ഏതു രാജ്യത്ത് ആണേൽ അവിടെ നില നിൽക്കുന്ന നിയമം പാലിക്കാൻ നമ്മൾ ബാധ്യസ്തർ   ആണ് . ഇന്നലെ വരെ നിയമം പാലിക്കപ്പെടാത്തവരെ   ആണ് കയറ്റി വിടുന്നത് അല്ലാതെ ഒരു സുപ്രഭാതത്തിൽ എല്ലാവരെയും കയറ്റി വിടുന്നതും അല്ല , നിയമ ലംഘനം നടത്തുന്നവരെ ഗൾഫു രാജ്യത്ത് എങ്ങിനെ കൈകാര്യം ചെയ്യും  എന്ന് എല്ലാർക്കും അറിയാമായിരിക്കും അത്രയേ അവിടെയും ഉള്ളൂ .

ഇന്ത്യൻ സർക്കാർ ഇത് ഇന്നലെ ഒന്നും അറിഞ്ഞത് അല്ല സൗദി നിയമം പാസാക്കിയിട്ടു കാലം കുറച്ചു ആയി അപ്പോൾ ഇത് പോലെ ഇത്രയും  ആളുകൾ തിരിച്ചു വരും എന്നും അവർക്ക് പുനരധിവാസം നടത്തണം എന്ന് അടിസ്ഥാന ജനവിഭാഗം കഷ്ടപെടുന്നത് ഒഴിവാക്കാൻ വേണ്ടുന്ന  വിഷയങ്ങൾ ചർച്ച ചെയ്തു ഒരു തീരുമാനത്തിൽ എത്തി വ്യക്തമായ കാഴ്ചപാടുകൾ ഉണ്ടാക്കി വരുന്നവരെ ഏതൊക്കെ രീതിയിൽ പുനരധിവസിപ്പിക്കാം എന്നൊക്കെ പഠിച്ചു റിപ്പോര്ട്ട് ഉണ്ടാക്കി ചെയ്യണ്ട സമയം ഒക്കെ ലഭിച്ചിട്ടും ഇതൊന്നും ചെയ്യാതെ ഇപ്പോൾ മൻ മോഹൻഇടപെടും, സോണിയ ഇടപെടും, രവി ഇടപെടും, അഹമ്മദു ഇടപെടും /ഇടപെടണം എന്നൊക്കെ പറഞ്ഞത് കൊണ്ട് ഒന്നും ഇവിടെ നടക്കാൻ പോണില്ല  , സൗദി സർക്കാർ ഇതിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാൻ സാധ്യത ഇല്ല കാരണം സ്വന്തം രാജ്യത്തെ ജനതിന്റെ ക്ഷേമം നോക്കുന്നതിൽ ഇന്ത്യൻ സർക്കാരുകളെക്കാൾ  ഒരു പിടി മുന്നിൽ തന്നെ ആണ് ഗൾഫു രാജ്യങ്ങൾ എന്നത് കൊണ്ട് തന്നെ !!

Monday, March 25, 2013

യുദ്ധം കൊണ്ടുള്ള പ്രയോജനങ്ങള്‍

ഇറാഖില്‍ സദ്ദാമിന്റെ കാലത്തുണ്ടായിരുന്നതു പോലുള്ള ഏകാധിപത്യ ഭരണ സമയത്ത് അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു എന്നത് മറച്ചു വയ്ക്കപെടാൻ ആവാത്ത ഒരു സത്യം ആണ് എന്നത് നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഒരു പ്രൊവിൻസിൽ നിന്നും വേറെ ഒരു പ്രൊവിൻസിലെക്കു പോകാൻ പാസ്പോർട്ട് വേണം , ചെക്കിങ്ങ് വേണം , ഇതൊക്കെ ഉണ്ടായാൽ തന്നെ /നടത്തിയാൽ തന്നെ പോകാൻ സമ്മതിക്കണം എന്നില്ല , സദ്ദാമിന്റെ പാർട്ടി ആയ ബാത്ത് പാർട്ടിക്കാർ നടത്തുന്ന ഏകാധിപത്യ നടപടികൾ ആണ് അവിടം മൊത്തം നടന്നു കൊണ്ടിരുന്നത് ആരും ചോദിക്കാനും ഇല്ല പറയാനും ഇല്ല . ഒരു നേരത്തെ ഭക്ഷണത്തിന് പോലും കാശ് തികയാതെ ഒരു പാട് ജനത അവിടെയൂണ്ടായിരുന്നു പട്ടിണിയും പരിവട്ടവും കൊണ്ട് പൊറുതി മുട്ടി സർക്കാരിനു എതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാതെ ജീവിച്ച ഒരു ജനത ഉണ്ടായിരുന്നു അവിടം , സ്വന്തം വേദനകൾ കടിച്ചു അമർത്തി തോക്കിൻ കുഴലിൽ ആയിരുന്നു ജീവിതം . ബാഗ്ദ്ധാദിലെ കോളേജുകളിൽ ചെന്ന് പെണ്‍കുട്ടികളെ ബലമായി പിടിച്ചു കൊണ്ട് പോയി പീഡിപ്പിച്ചു തിരിച്ചു റോഡിലും മറ്റും തള്ളുന്ന കിരാതമായ ഒരു കാലം ഉണ്ടായിരുന്നു അവർക്ക് ഇതിനു ഒക്കെ കൂട്ട് നിന്നത് സദ്ദാമിന്റെ രണ്ടു മക്കൾ ആയിരുന്നു എന്നത് ആണ് വിചിത്രം .ഒരു സമരം/പ്രകടനം/,പ്രതിഷേധം എന്നിവ നടത്താൻ കഴിയാതെ വീർപ്പുമുട്ടി കിടന്ന ജനത ഒരു സുപ്രഭാതത്തിൽ അമേരിക്കയുടെയും സഖ്യകഷികളുടെയും കടന്നു കയറ്റം കൊണ്ട് സർവ സ്വതന്ത്ര ആയി ഞങ്ങൾ എന്നൊരു അവസ്ഥ ഫീൽ ചെയ്യാൻ കാരണം ആയി അതോടെ അവരുടെ സ്വാതന്ത്ര്യം ഇല്ല എന്നുള്ള അവസ്ഥ മാറി ചോദിക്കാനും പറയാനും ആരുമില്ല നമുക്ക് എന്തും ആകാം എന്നൊരു അരക്ഷിതാവസ്ഥയിലേക്ക് മാറി എന്ന് ആണ് എനിക്ക് തോനിയിട്ടുള്ളത് .

അമേരിക്കയുടെ യുദ്ധം കൊണ്ട് അല്ല ചെലവ് കൂടിയത് അവരുടെ ധൂർത്ത് കൊണ്ട് ആണ് , സ്വന്തം കമ്പനികൾക്ക് വീറ്റു വരവ് ഉണ്ടാകാനും അത് മൂലം തങ്ങളുടെ പോക്കറ്റിൽ കാശ് വീഴാനും ഡിക്ക്ചിനിയും കൂട്ടരും കളിച്ച കളി ആയിരുന്നു അമേരിക്കയുടെ സാമ്പത്തീക രംഗം തകരാൻ പ്രധാന കാരണം ആയതു , ഒരു ദിവസം ഡൈനിങ്ങ് ഹാളിൽ നിന്നും വെയിസ്റ്റ് ആയി കളയുന്ന ഭക്ഷണം കണ്ടു കഴിഞ്ഞാൽ ഒരു ആഴ്ച നൂറിൽ അധികം പേർക്ക് സുഭിക്ഷമായി കഴിച്ചു ജീവിക്കാം , ഇത് ഒരു ചെറിയ ഉദാഹരണം മാത്രം ആണ് , ഇത് പോലെ പലതിലും യുദ്ധ ചിലവ് എന്ന് പറയുന്നത് ഒരു മറ ആണ് .

ഇപ്പോഴും കടുത്ത സാമ്പത്തീക ഞെരുക്കത്തിൽ ആയിപ്പോയ അമേരിക്ക യുദ്ധ ചിലവുകൾ വെട്ടി ചുരുക്കി കൊണ്ടി ഇരിക്കുകയാണ് . പക്ഷെ എന്തിനും തയ്യാർ ആണ് എന്ന് കൂടി പറയേണ്ടി വരും .ചിലവുകൾ വെട്ടി ചുരുക്കുന്നത് കൊണ്ട് കുവൈറ്റ്‌ പ്രോജക്ടിൽ മാൻ പവർ കുറയ്ക്കാൻ സാധ്യത 95% ആയി എന്നത് മറച്ചു വയ്ക്കുന്നില്ല അത് കൊണ്ട് ഉള്ള ഗുണം ഞാൻ അടക്കം ഉള്ള ഒരു പാട് പേരുടെ ജോലി അവതാളത്തിൽ ആണ് എന്നത് ആണ് :) !!.

<<<<<<<<(ലോക വിവരത്തിന്റെ കാര്യത്തില്‍ അമേരിക്കക്കാര്‍ നമ്മളെക്കാള്‍ എത്രയോ പിന്നിലാണ്.'' അമേരിക്കന്‍ ജനതയില്‍ പകുതിപ്പേരേ പത്രം വായിക്കാറുള്ളൂ. പകുതിപ്പേരേ പ്രസിഡന്റുതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാറുള്ളൂ. രണ്ടും ഒരേ പകുതിയാണോ എന്ന് ആര്‍ക്കറിയാം'' എന്നാണ് നേരത്തേ പറഞ്ഞ ഗോര്‍ വൈഡല്‍ തന്റെ നാട്ടുകാരുടെ ബോധനിലവാരത്തെ പരിഹസിച്ചത്.) >>>>

ലോക വിവരത്തിന്റെ കാര്യത്തില്‍ അമേരിക്കക്കാര്‍ നമ്മളെക്കാള്‍ എത്രയോ പിന്നിലാണ് വീ ട്ടി സന്തോഷ്‌ കുമാർ പറഞ്ഞത് നൂറു ശതമാനം സത്യം ആണ് പത്രം വായന എന്നൊരു ശീലം ഇവന്മാർകു ഇല്ല . സ്വന്തം നാട്ടിൽ വല്ല കൊടും കാറ്റും അടിച്ചാൽ വേറെ വല്ലവരും പറഞ്ഞാൽ പോയി പത്രം വായിക്കും ടീവി നോക്കും , ലോക വിവരം അറിയാൻ ഒരു താൽപ്പര്യവും ഇവരിൽ കാണാൻ കഴിഞ്ഞിട്ടില്ല .


http://www.mathrubhumi.com/story.php?id=349433 

Saturday, March 23, 2013

രജത് കുമാര്‍



ശ്രീ ഡോക്ടര്‍ രജിത് കുമാര്‍ എന്ന മാന്യദേഹം ഇപ്പോള്‍ ചര്‍ച്ചാ വിഷയം ആയിരിക്കുകയാണല്ലോ...

മൈക്രോ ബയോളജിയില്‍ ഡോക്ടറേറ്റ് ഉള്ള ഇദ്ദേഹം ആധികാരികം ആയി "ആസ് എ മെഡിക്കല്‍ പേര്‍സ ണ്‍" എന്ന് എടുത്തു പറഞ്ഞു പ്രയോഗിക്കുന്നത് ശുദ്ധ മണ്ടത്തരം ആണെന്നുള്ളത് കൊണ്ട് പ്രതികരിക്കാന്‍ നിര്‍ബന്ധിതന്‍ ആവുകയാണ്...

അത്യാവശ്യം ബുദ്ധിയും ബോധവും ഉള്ള ചിലര്‍ പോലും ഇങ്ങേരു പറഞ്ഞതില്‍ ചില സത്യം ഇല്ലേ എന്ന രീതിയില്‍ പ്രതികരിക്കുന്നത് കണ്ടു...

ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ രണ്ടു വീഡിയോ ഞാന്‍ കണ്ടു...രണ്ടും അങ്ങേ അറ്റം അപലപനീയം...ഒരു ചെരുപ്പ് ഊരി ആരേലും എറിഞ്ഞു പോയാലും മോശം പറയാനാവില്ല എന്നാണു എന്റെ അഭിപ്രായം...എന്ത് കൊണ്ടാണ് എന്ന് വിശദീകരിക്കാം...

ഇങ്ങേരു പറഞ്ഞ “യൂട്രസ്‌ സ്ലിപ്” ആവല്‍..... ഇങ്ങേരു പറഞ്ഞ രീതിയില്‍ അങ്ങനെ ഒരു സംഭവം തന്നെ ഇല്ല എന്ന് നിസ്സംശയം പറയാം....

മെഡിക്കല്‍ പുസ്തകങ്ങളില്‍ നിന്ന് നിങ്ങള്ക്ക് ഇങ്ങനെ ഒരു അവസ്ഥയെ കുറിച്ച് ഒന്നും കിട്ടില്ല....പിന്നെ എന്തിനു അങ്ങനെ ആധികാരികം ആയി തട്ടി വിട്ടു എന്നത് ചിന്തനീയം...

...എവിടുന്നു കിട്ടി ഇങ്ങേര്‍ക്ക് ഈ വിവരം...?!

സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണം എന്നുള്ള തിട്ടൂരം കൊണ്ട് വരാന്‍ വേണ്ടി മാത്രം ഇങ്ങേരു എടുത്തിട്ട കള്ളത്തരങ്ങളില്‍ ഒന്നാണ് പെണ്ണുങ്ങള്‍ ബാക്ക് ബോ‌‍ണ്‍ ഇടിച്ചു വീണാല്‍ യൂട്രസു സ്ലിപ് ആവും എന്നത്... ഇതിനു ശാസ്ത്രീയം ആയ ഒരു അടിത്തറയും ഇല്ല..ഇത്തരം ആള്‍ക്കാരുടെ ഉപദേശം വേദ വാക്യം ആയി എടുത്തിരുന്നേല്‍ പോള്‍ വോള്‍ട്ടില്‍ സെര്‍ജി ബുബ്കയുടെ പെണ്‍അവതാരം ആയ ഇസിന്‍ ബയെവയും,നമ്മുടെ അഭിമാനം ആയ അഞ്ജു ബോബി ജോര്‍ജും ഒക്കെ നടുവ് ഇടിച്ചു വീഴുന്നത് പേടിച്ചു വീട്ടില്‍ ഇരുന്നേനെ (അത് തന്നെ ആണ് ഇത്തരക്കാര്‍ ഉദ്ദേശിക്കുന്നതും)

ഏറ്റവും വലിയ വിരോധാഭാസം ..പുരുഷന്മാരുടെ പ്രധാന ലൈംഗിക അവയവങ്ങള്‍ ആണ് ഇത്തരം ഒരു ശാരീരിക പ്രതിസന്ധി നേരിടുന്നത് എന്നതാണ്...

ശ്രീ രജത്‌ കുമാര്‍ പറഞ്ഞത് " നിനക്ക് കുടുംബ ജീവിതം വേണമെങ്കില്‍ നീ അടങ്ങി ഒതുങ്ങി ഇരിക്കണം ..അല്ലേല്‍ പ്രശ്നം ഇല്ല കേട്ടോ " എന്നാണു...എന്നാല്‍ ഈ ഉപദേശം പുരുഷന് ആണ് കൂടുതല്‍ അനുയോജ്യം ആവുക...കാരണം സ്ത്രീയുടെ ജനനേന്ദ്രിയങ്ങള്‍ എല്ലാം വളരെ സുരക്ഷിതം ആയ രീതിയില്‍ ശരീരത്തിന്റെ ഉള്ളില്‍ ആണ് സൂക്ഷിച്ചിട്ടുള്ളത്...ഗര്‍ഭപാത്രം അസ്ഥി frame work ഉള്ള പെല്‍വിസ്നു ഉള്ളില്‍ അനേകം ലിഗമെന്റ്റ് കള്‍ മുഖേന ശക്തി ആയി ബന്ധിച്ചാണ് കാണപ്പെടുക..ഗര്‍ഭനി അല്ലാത്ത അവസ്ഥയില്‍ ഏകദേശം ഒരു പേരക്കയുടെ അത്രേം വലിപ്പമേ ഈ യൂട്രസിനു ഉണ്ടാവുകയുള്ളൂ..സാമാന്യ പരിക്കുകള്‍ കൊണ്ട് ഒന്നും പോറല്‍ പോലും അതിനു എല്ക്കില്ല...എന്നാല്‍...പുരുഷന്റെ പ്രധാന ലൈംഗിക അവയവങ്ങള്‍ എല്ലാം എല്ലിന്റെയോ മസിലിന്റെയോ കവചം ഇല്ലാതെ വെറും തൊലി കൊണ്ട് മാത്രം ആവരണം ചെയ്തു ശരീരത്തിന് വെളിയില്‍ ആയാണ് കാണപ്പെടുക...നിസ്സാരം ആയ ആഖാതം പോലും കനത്ത പരുക്ക് എല്പ്പിക്കാവുന്ന അവസ്ഥയില്‍...

ടൈപ്പ് ചെയാന്‍ ഉള്ള മടിയ്ക്ക്...ഇന്‍റര്‍നെറ്റില്‍ നിന്ന് കിട്ടിയ ചില വാചകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു... Why Do Testicular Injuries Happen and What Can You Do? If you're a guy who plays sports, likes to lift weights and exercise a lot, or leads an all-around active life, you've probably come to find out that the testicles are kind of vulnerable and can be injured in a variety of ways.

Because they hang in a sac outside the body (the scrotum), the testicles are not protected by bones and muscles like other parts of your reproductive system and most of your other organs. Also, the location of the testicles makes them prime targets to be accidentally struck on the playing field or injured during strenuous exercise and activity.

ഇങ്ങനെ ആണ് കാര്യങ്ങള്‍ എന്നിരിക്കെ ഇത്തരം പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത സ്ത്രീകളെ അവരുടെ ശരീരം ഒത്തിരി പരിമിതികള്‍ നേരിടുന്നുണ്ട്, അതില്‍ പ്രധാനം പ്രത്യുല്പ്പാദനവും ആയി ബന്ധപ്പെട്ട പരിമിതികള്‍ ആണെന്ന് ബന്ധപ്പെടുത്തുന്നത്, തികച്ചും ദുരുദ്ദേശപരം ആണെന്ന് വേണം കരുതാന്‍!

++++++++++++++++++++++++++++++++++++++++++++++++++++++++++++

"പത്തു മിനിട്ട് മതി ഒരു പുരുഷന്‍ വിചാരിച്ചാല്‍ സ്പെര്‍ം യൂട്ട്രസിലേക്ക് പാസ്‌ ചെയ്യാന്‍ പിന്നെ പത്തു മാസം ...നീ ആണ് കഷ്ടപ്പെടുന്നത്" എന്ന രീതിയിലാണ് ഈ മാന്യ ദേഹം അവതരിപ്പിച്ചത്...എന്താണ് ഇദ്ദേഹം ഉദ്ദേശിച്ചത്?!..സ്ത്രീകള്‍ എല്ലാം ഈ സ്പേം സ്വീകരിക്കാന്‍ കാലും അകത്തി വെച്ച് കാത്തു ഇരിക്ക ആണെന്നോ..??

ഗരഭാധരണം എന്ന മഹത്തായ പ്രക്രിയയെക്കുറിച്ച് ഇത്രയും വൃത്തികെട്ട മനോഭാവത്തോടെ വിവരം ഉണ്ടെന്നു ഭാവിക്കുന്ന ഒരാള്‍ പറയുന്നത് ഞാന്‍ ഇതിനുമുന്‍പ് കേട്ടിട്ടില്ല...( ഈ പറഞ്ഞ സ്പെര്‍ം പാസ്സിങ്ങിലും അത് സ്വീകരിക്കുന്നതിലും ഒരു കുഴപ്പവും ഇല്ലാഞ്ഞിട്ടും രണ്ടു അബോര്‍ഷന്‍ കഴിഞ്ഞിട്ട് ആറ്റു നോറ്റ് ഇരുന്നിട്ടാണ് ഞങ്ങള്‍ക്ക് ഒരു കുട്ടി ഉണ്ടായത് ..അതിനു ശേഷം വീണ്ടും ഒരു അബോര്‍ഷന്‍ വന്നു...ഇദേഹം പറഞ്ഞ ജി എന്‍ ആര്‍ എച്ച് ഉം...സ്പെമും മറ്റു സംഭവങ്ങളും ഒക്കെ വളരെ നോര്‍മല്‍ ആയിട്ടും )

യഥാര്‍ഥത്തില്‍ സ്ത്രീയുടെ ഔദാര്യം ആണ് ഒരു പുരുഷ ജന്മം..ഗര്‍ഭാവസ്ഥയില്‍ തൊട്ടു ഒരു സ്ത്രീ എടുക്കുന്ന തീരുമാനങ്ങളും ത്യാഗങ്ങളും ആണ് ഒരു ആണ്‍ കുഞ്ഞിനെ ആരോഗ്യം ഉള്ളവന്‍ ആക്കി മാറ്റുന്നത്....സഹനം,ത്യാഗം ,endurance,perseverance എന്നിവയുടെ ജീവിക്കുന്ന പ്രതീകങ്ങള്‍ ആണ് പല സ്ത്രീകളും.അതവര്‍ക്ക് നൈസര്‍ഗ്ഗികം ആയി കിട്ടുന്ന ഒരു കഴിവും ആണ്...ഈ പത്തു മാസം സ്ത്രീ അല്പം ഉപേക്ഷ വിചാരിച്ചാല്‍ അല്ലെങ്കില്‍ അവളുടെ മാത്രം കാര്യങ്ങള്‍ നോക്കിയാല്‍ !!!

പുരുഷന്മാരോട് കളിച്ചാല്‍ നീ പത്തു മാസം കഷ്ടപ്പെടും എന്ന് കളിയാക്കുന്ന ഏതൊരാളും മനസ്സിലാക്കേണ്ടത് ഈ പത്തു മാസം സ്ത്രീ പരിഗണിക്കാതെ ഇരുന്നാല്‍ ഉണ്ടാവാന്‍ പോവുന്നത് പുരുഷന്‍ ആണെങ്കില്‍ പോലും അവന്‍ ശാരീരികവും മാനസികവും ആയ ദൌര്‍ബല്യങ്ങളും അംഗവൈകല്യങ്ങളും പേറി ആയിരിക്കും എന്നതാണ്...അമ്മയുടെ മുലപ്പാലില്‍ നിന്ന് കിട്ടുന്നത് രോഗപ്രതിരോധ ശേഷിയും തലച്ചോറിന്റെയും ശരീരത്തിന്റെയും പില്‍ക്കാലത്തെക്കുള്ള വളര്‍ച്ചയ്ക്ക് വേണ്ട അനിവാര്യ ഘടകങ്ങള്‍ ആണ്. അപ്പോള്‍ സ്വന്തം കഴിവില്‍ ഊറ്റം കൊള്ളുന്ന ഇതൊരു പുരുഷനും ഓര്‍ക്കേണ്ടത് അവന്റെ മാനസികവും ശാരീരികവും ബൌദ്ധികവും ആയ ഗുണഗണങ്ങള്‍ക്ക് പിന്നില്‍ അമ്മ എന്നൊരു നിശ്ശബ ശക്തി ഉണ്ടായിരുന്നു എന്നതാണ്...

പിന്നെ ഇദ്ദേഹം ഇത്തരം ഒരു അഭിപ്രായം പ്രകടിപ്പിച്ച വേദി ഏതാണെന്ന് ഓര്‍ക്കണം...സ്ത്രീ ശാക്തീകരണത്തിന് വേണ്ടി തയ്യാറാക്കിയ ഒരു വേദി... സ്ത്രീകള്‍ക്ക് ദോഷകരം ആയ രീതിയില്‍ ഒരാള്‍ പുറത്തു നിന്ന് അഭിപ്രായം പ്രകടിപ്പിക്കുന്നതിലും അപകടകരം ആണ് അധികാരികളാല്‍ അന്ഗീകരിക്കപ്പെട്ടിട്ടുള്ള ഒരാള്‍ ഉള്ളില്‍ നിന്ന് ഇത്തരം അഭിപ്രായങ്ങള്‍ വരുന്നത് ഉദ്ദേശിക്കുന്നതിനു വിപരീത ഫലം ഉണ്ടാക്കും...

ഉദാഹരണത്തിന് : വികലാംഗരുടെ ശാക്തീകരണത്തിന് വേണ്ടി നടത്തുന്ന ഒരു വേദിയില്‍ ചെന്നിട്ട്..."നിങ്ങള്‍ രണ്ടു കാലും കയ്യും ഉള്ളവര്‍ ചാടുന്നത് പോലെ ചാടാന്‍ ശ്രമിക്കരുത് ചാടിയാല്‍ നിന്റെ കാര്യം പോക്കാണ്" എന്ന് പറയുന്നതിന് സമാനം ആണ് ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍..

സ്ത്രീയും പുരുഷനും ശാരീരികം തമ്മില്‍ തുലനം ചെയ്യേണ്ടതില്ല...പക്ഷെ ശാരീരികം ആയ പല പരിമിതികളെയും തരണം ചെയ്യാന്‍ അവരെ ഉദീപിപ്പിക്കേണ്ട, അലെങ്കില്‍ പ്രചോദിപ്പിക്കേണ്ട കര്‍മ്മം അല്ലെ ഇത്തരം പരിപാടികള്‍ ചെയ്യേണ്ടത്...പൂര്‍ണ്ണമായും functional ആയ കയ്യും കാലും ഉള്ള നമ്മള്‍ക്ക് ചെയ്യാന്‍ പറ്റുന്നതിലും അപ്പുറം കാര്യങ്ങള്‍ ചെയ്യുന്ന എത്രയോ കയ്യും കാലും അവയവങ്ങളും ഇല്ലാത്ത വികലാംഗര്‍ കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നു....!!! മനസ്സാണ് പ്രധാനം ശരീരം രണ്ടാമതാണു എന്നും പഠിപ്പിക്കാനും...സ്വന്തം കര്‍മ്മ പഥത്തില്‍ മുന്നേറാന്‍ പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ ഒക്കെ ഉള്ള ഇച്ഛാശക്തി പകരാന്‍ ഉള്ള ട്രെയിനിംഗ് അല്ലെ പെണ്‍കുട്ടികള്‍ക്ക് കൊടുക്കേണ്ടത്...അല്ലാതെ ഇത്തരരക്കാര്‍ പകര്‍ന്നു കൊടുക്കുന്നത് ശാസ്ത്രീയം ആയി യാതൊരു അടിത്തറയും ഇല്ലാത്ത....തികച്ചും പിന്തിരിപ്പന്‍ ആശയങ്ങള്‍ അല്ലെ..

ഒടുക്കം ഇദ്ദേഹത്തെ വലിയ സംഭവം ആയി പൊക്കി കാണിക്കാന്‍ വേണ്ടി ചിലര്‍ ഇട്ട വീഡിയോ നോക്കാം..

ഇങ്ങേര്‍ ആധികാരികം ആയി തട്ടി വിടുന്ന ചില കാര്യങ്ങള്‍ ഉണ്ട്...

ഉദാഹരണത്തിന് മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച്...(ഇത് സംബന്ധിച്ച് ഇപ്പോളും ആധികാരികം ആയ പഠനങ്ങള്‍ വരാന്‍ ഇരിക്കുന്നതെ ഉള്ളൂ)പക്ഷെ മൊബൈല്‍ ഫോണ്‍ പല വിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പഠനങ്ങള്‍ ഉണ്ടെങ്കിലും പോലും ഇന്നും അത് തര്‍ക്ക വിഷയം തന്നെ ആണ്...തല്ക്കാലം അങ്ങനെ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് തന്നെ എടുക്കാം.. പിറ്റ്യൂട്ടറി യുടെ കാര്യം ഒക്കെ ഇദ്ദേഹം ഉദാഹരിക്കുന്നുണ്ട്...അതായത് പുരുഷ /സ്ത്രീ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തെ ഫോണ്‍ വിളി ബാധിക്കും എന്ന് സൂചന...റേഡിയോ തരംഗങ്ങള്‍ ഇന്ന് നമ്മുടെ ചുറ്റും ഉണ്ട് മൊബൈല്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും... മനുഷ്യ ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാക്കവുന്നവയും അതിനു സാധ്യത ഇല്ലാത്തവയും എന്ന് തരാം തിരിച്ചിട്ടും ഉണ്ട്.(ionizing /non ionizing radiations)..ഇതില്‍ അയോനിസിംഗ് വികിരണങ്ങള്‍ സ്ത്രീ പുരുഷ ഭേദം അന്യേ ഏതൊരു മനുഷ്യനെയും ഒരുപോലെ ബാധിക്കും...

"സയന്‍സ് വേദങ്ങളിലെ ...സയന്‍സ് " എന്ന് ഉദ്ധരിച്ചു കൊണ്ട് ജീന്‍സ്‌ ഇടുന്ന കാര്യം പ്രതിപാദിക്കുന്നു ഇദ്ദേഹം...ടെസ്റ്റ്‌റ്റിസ് ഇന്റെ കാര്യം ഒക്കെ പറയുന്നത് വസ്തുത ആണെങ്കിലും...ഇദ്ദേഹത്തിറെ പ്രസംഗത്തിലെ ഏറ്റവും രസകരം ആയ സംഗതി. പ്രസംഗം എവിടെ കൊണ്ടാണ് എത്തിക്കുന്നത് എന്ന് നോക്കുക...ഒടുവില്‍ കൊടുക്കുന്ന നിര്‍ദ്ദേശം...ആണ്‍കുട്ടികളെ നമ്മുടെ പരിതസ്ഥിതിയില്‍ ജീന്‍സ്‌ ഇടീപ്പിക്കരുത് എന്നല്ല...:D (ഈ കാര്യത്തില്‍ ഇദ്ദേഹം പറഞ്ഞതിനെ ശാസ്ത്രം പിന്തുണയ്ക്കുന്നുണ്ട്...പുരുഷന്മാര്‍ ഇറുകിയ വസ്ത്രം ധരിച്ചാല്‍ അത് ബീജോല്‍പ്പാടനത്തെ ബാധിക്കാം എന്നത്.) എന്നാല്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി എങ്കിലും പറഞ്ഞു നിര്‍ത്തുന്നത് സ്ത്രീകള്‍ ജീന്‍സ്‌ പോലുള്ള ഇറുകിയ ഡ്രസ്സ്‌ ഇടാന്‍ പാടില്ല..ഇട്ടാല്‍ ട്യൂബല്‍ പ്രേഗ്നന്‍സി ഉണ്ടാവും അത്രേ...ഇത് ശുദ്ധ ഭോഷ്കാണു...സ്ത്രീകള്‍ ഇറുകിയ വസ്ത്രം ഇട്ടാല്‍ അവരുടെ പ്രത്യുല്‍പാദനത്തെ അത് ഒരു തരത്തിലും ബാധിക്കില്ല എന്നതാണ് ശാസ്ത്ര സത്യം...അപ്പോള്‍ ഇത്തരം ജല്പനങ്ങളുടെ പിന്നില്‍ ഉള്ള മനോഭാവം എന്താണ് എന്ന് സ്വബോധം ഉള്ളവര്‍ ഊഹിക്കുക... as he said ..ectopic pregnancy ക്ക് കാരണം ജീന്‍സ്‌ ആണെന്ന് ഇങ്ങേരോ ഇങ്ങേരു പറയുന്നത് സയന്‍സ് ആണെന്ന് പറയുന്നവരോ തെളിയിച്ചാല്‍ ..അഞ്ചു ആറു വര്‍ഷം കഷ്ടപ്പെട്ടു പഠിച്ചു എടുത്ത എം ബി ബി എസ് ഡിഗ്രി വേണ്ടാന്ന് വെക്കാന്‍ വരെ ഞാന്‍ റെഡി ..(അല്ല ഒന്നാലോചിച്ചാല്‍ ഈ തട്ടിപ്പ് വിദഗ്ധനെ ഒക്കെ എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്നതിനു മുന്‍പ് ഇതൊക്കെ ഇപ്പൊ ആര്‍ക്കും ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കാന്‍ ഉള്ളതല്ലേ ഒള്ളൂ...കഷ്ടം )

ശാസ്ത്രത്തിന്റെ വക്താവ് എന്ന മുഖം മൂടി അണിഞ്ഞു ഇയാള പറയുന്നതിന് എല്ലാം മേലെ ഇയാള ഉദ്ധരിക്കുന്നത് "വിശുദ്ധ ബൈബിള്‍ വിശുദ്ധ ഖുറാന്‍ " ഒക്കെ ആണ്...ഇതോടെ മത വാദികളും പോക്കറ്റില്‍ ആയി...എന്നാല്‍ സദസ്സിലെ നിസ്സാര ചലനങ്ങള്‍ പോലും ഇദ്ദേഹത്തിന് അസ്വസ്ഥത ഉണര്‍ത്തുന്നു...

ആര്യ എന്ന പെണ്‍കുട്ടിയെ കുറിച്ച് മൈക്കിലൂടെ ഇദ്ദേഹം പരാമര്‍ശിച്ചത് നമ്മള്‍ക്ക് ആ മോളോട് ക്ഷമിക്കാം ഇത് അവളുടെ ജീനിന്റെ കുഴപ്പം ആണ് എന്ന്... ജീന്‍ എന്നാല്‍ എന്ത് എന്ന് അറിയാവുന്ന എനിക്ക് തോന്നുന്നത് അയാള്‍ ആ പെങ്കൊച്ചിനെ "ശാസ്ത്രീയം" ആയി തന്തയ്ക്കു വിളിച്ചതാണ് എന്നാണു......

അയാളെ പ്രകീര്‍ത്തിക്കാന്‍ കൊണ്ട് വന്ന വീഡിയോ യിലും വിരോധാഭാസം എന്ന പോലെ...സദസ്സില്‍ ചിരിക്കുന്ന ഒരു പയ്യന് നേരെയും ഇയായ്ളുടെ അസഹിഷ്ണുത ഉണര്ന്നിട്ടുണ്ട്..."യഥാര്‍ത്ഥത്തില്‍ പുരുഷന് വേണ്ടത് ആണിനെ ആണോ ..പട്ടു പാവാട ഇട്ടു കൊണ്ട് പെണ്‍കുട്ടികള്‍ നടക്കട്ടെ " എന്ന് ഒക്കെ പരാമര്‍ശിച്ചപ്പോള്‍ ചിരിച്ച ഒരു പയ്യനെ ഇയാള്‍ അപഹസിച്ചത് ഈ വീഡിയോയിലും കാണാം..."ഇവിടെ ശ്രധിക്കെടാ വിഡ്ഢീ.. ..ഇവിടെ ശ്രധിക്കെടാ അല്ലെങ്കില്‍ അലഞ്ഞു നടക്കും തെരുവില്‍..." ".എന്നാണു സദസ്സില്‍ ഉള്ള കുട്ടിയോട് ഇദ്ദേഹം ചോദിക്കുന്നത്.. ബൈബിള്‍ ഇലും ഖുറാനിലും പറഞ്ഞിട്ടുണ്ട് അത്രേ...പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെയും മറിച്ചും ഡ്രസ്സ്‌ ഇട്ടു നടക്കാന്‍ പാടില്ല അത്രേ...അഥവാ വേണം എങ്കില്‍ കല്യാണത്തിനു ശേഷം ഇട്ടു നടക്കാം എന്ന്...!!(അങ്ങനെയും പറഞ്ഞിട്ടുണ്ടോ ആവോ)

"സ്രഷ്ടാവ് സൃഷ്ടിച്ചതില്‍ തന്നെ ആണ് ആണ് പവര്‍ ഫുള്‍ ....പെണ്‍കുട്ടിയെ ജമ്പ്‌ ചെയ്യിചൂട ..പെണ്‍കുട്ടികള്‍ മൂട് ഇടിച്ചു വീണാല്‍ യൂട്രസു dislocate ആവും..പിന്നെ അവള്‍ക്കു പ്രസവിക്കാന്‍ കഴിയില്ല...മൂന്നു ലക്ഷം രൂപ വേണ്ടി വരും...ഓവറി ഡാമേജ് ആവും..."

ഈ പറഞ്ഞതില്‍ ഒരു കഴമ്പും ഇല്ല...ശാസ്ത്രീയം ആയി ഒരു അടിസ്ഥാനവും ഇല്ല...ഇയാളാണോ ശാസ്ത്രത്തെ കുറിച്ച് പറയുന്നത്...ഇടിച്ചു വീണാല്‍ തകരാന്‍ പാകത്തില്‍ പ്രധാന അവയങ്ങള്‍ പുറത്തു കൊണ്ട് നടക്കുന്നത് പുരുഷന്മാര്‍ ആണ്...ഒരു പക്ഷെ സ്ത്രീകളുടെ ഔദാര്യത്തില്‍ കൂടി ആണ് പലരുടെയും പലതും viable തുടരുന്നത്...ഈ വ്യവസ്ഥിതി ഇവിടെ തുടരാന്‍ ഇദ്ദേഹത്തെ പോലുള്ള ആള്‍ക്കാരുടെ സഹായം എക്കാലത്തും ഉണ്ടായിരുന്നു ഇനിയും വേണ്ടി വരും...

സ്ത്രീയെക്കാളും ഇത്തരത്തില്‍ ശാരീരിക അരക്ഷിതാവസ്ഥ അനുഭവിക്കുന്നത് പുരുഷന്‍ ആണ്...ടെസ്റ്റിസ് എന്ന..."പുരുഷനെ പുരുഷന്‍ "ആക്കുന്ന പ്രധാന അവയവത്തില്‍ ഏല്‍ക്കുന്ന ചെറിയ ക്ഷതം പോലും വേദനാ ജനകം ആണെന്ന് അതുള്ള എല്ലാ പുരുഷനും അറിയാം....എന്നാല്‍ അറിയാത്ത ഒരു കാര്യം ഇതില്‍ ഏല്‍ക്കുന്ന ക്ഷതം മരണ കാരണം വരെ ആവാം...ഈ പറഞ്ഞതിന് എത്ര ആധികാരികം ആയ മെഡിക്കല്‍ രേഖകള്‍ വേണം എങ്കിലും തരാന്‍ ഞാന്‍ തയ്യാര്‍ ആണ്...പക്ഷെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞു ആരും പുരുഷന്മാരെ പേടിപ്പിക്കാര്‍ ഇല്ലല്ലോ...സ്പോര്‍ട്സ്‌ ഇല്‍ ഒന്നും പങ്കെടുക്കാന്‍ പാടില്ല എന്ന് പറയാറില്ലല്ലോ? ഇതില്‍ തന്നെ ആ ഇരട്ടത്താപ്പ് വ്യക്തം..

ഇനി testicular torsion എന്ന് കേടിട്ടുണ്ടോ ? ടെസ്റ്റിസ് ട്വിസ്റ്റ്‌ ചെയ്തു പോവുന്ന അവസ്ഥ ആണ് (യൂട്രസ് ഇങ്ങനെ ഒന്നും സ്ലിപ്/ ട്വിസ്റ്റ്‌ ചെയ്യാറില്ല കേട്ടോ)അടിയന്തിരം ആയി സര്‍ജറി ചെയ്തില്ലേല്‍ ആ സംഭവം പോയി എന്ന് കരുതിയാല്‍ മതി..ഇത് സംഭവിക്കുന്നതു എങ്ങനെ ?!

the condition can result from trauma to the scrotum, particularly if significant swelling occurs. It may also occur after strenuous exercise or may not have an obvious cause.

The condition is more common during the first year of life and at the beginning of adolescence (puberty), but may happen in older men.

ചിലതൂടെ കോപ്പി ചെയ്യാം..

In men and boys, the testicles hang outside the body in a pouch of skin called the scrotum. Because of their location, many types of accidents can cause testicular injuries.

Blunt trauma (a strike) causes about 75% of testicular injuries. Examples include:

Getting kicked. Getting hit by a baseball. Motorcycle accident. Bicycle accident. Other mishaps can cut or pierce the scrotum and injure the testicles. These include animal bites, bullet wounds, and accidents with machinery.

ഇങ്ങനെ ഒക്കെ ആണ് ശാസ്ത്രം എന്നിരിക്കെ അതിനു ഘടകവിരുധം ആയ ചില സംഭവങ്ങള്‍ പറയുന്നത് ശാസ്ത്രം ആണെന്ന് തെറ്റിദ്ധരിപ്പിച്ചു ബൈബിള്‍ ഖുറാന്‍ എന്നിവ മേമ്പൊടിക്ക് ഉദ്ധരിച്ചു അവതരിപ്പിക്കുന്നതിനു പിന്നില്‍ എന്താണെന്ന് സ്വബോധം ഉള്ളവര്‍ക്ക് ചിന്തിക്കാം... ഇങ്ങനെ ഒക്കെ ആണെങ്കില്‍ ആദ്യം ആണ്‍കുട്ടികളോട് പറയണം ഇനി മുതല്‍ സ്പോര്‍ട്സ്‌ ഗെയിംസ് ഇല്‍ ഒന്നും പങ്കെടുക്കാന്‍ പാടില്ല എന്നും ജീന്‍സ്‌ ഇടാന്‍ പാടില്ല..ബൈക്ക് ഓടിക്കാന്‍ പാടില്ല എന്നൊക്കെ... (പുരുഷന്‍ ആയതിനാല്‍ ഇത്തരക്കാരുടെ ഉദ്ബോധനങ്ങളിലൂടെ undue advantage കിട്ടിയതില്‍ സ്വകാര്യം ആയി സന്തോഷിക്കുന്നു....എന്നും വെച്ച് എന്ത് പോക്രിത്തരവും പറയാം എന്ന് കരുതരുതല്ലോ)

സ്ത്രീയും പുരുഷനും ഒരേ ശാരീരിക അവസ്ഥയില് ഉള്ളവര്‍ അല്ല...പുരുഷന്മാരും പരസ്പരം നോക്കിയാല്‍ അങ്ങനെ ഒരു സന്തുലനാവസ്ഥയില്‍ അല്ലല്ലോ...പക്ഷെ ഓരോ മനുഷ്യനും സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞു അത് ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ അതിനെ മാനസികം ആയി മറികടക്കാന്‍ പ്രാപ്തന്‍ ആവുന്നതല്ലേ പ്രധാനം.അതിനല്ലേ ഇത്തരം പദ്ധതികള്‍ ഉതകേണ്ടത് !!ശാരീരിക ബലം മാത്രം നോക്കി കഴിവും കഴിവ് കേടും തീരുമാനിക്കുന്നത് പരിഷ്കൃത സമൂഹത്തിനു ഒട്ടും യോജിച്ച ചിന്താഗതി ആണെന്ന് ഞാന്‍ കരുതുന്നില്ല...സ്ത്രീയും പുരുഷനും പരസ്പരം പൂരകം ആണെന്നും പരസ്പര സഹകരണവും ബഹുമാനം ആണ് പ്രധാനം എന്നും കരുതുന്നു..

Wednesday, March 20, 2013

രണ്ടാം ഇറാഖ് ആക്രമണം: നാള്‍‌വഴി

മൊഖ്താദ അല്‍ സദർ എന്ന വ്യക്തിയുടെ ഏഴു അയലത് പോകാൻ ഉള്ള ധൈര്യം അമേരിക്ക കാണിക്കില്ല തൊട്ടാൽ ഒറ്റ ഒരുത്തനെ ബാക്കി വയ്ക്കാതെ തട്ടി കളയും സദർ , പിന്നെ ബാഗ്ദാദിൽ ഒരു അമേരിക്കൻ ക്യാമ്പ് പോലും പ്രവർത്തിക്കാൻ വിടില്ല അയാൾ , സാധാരണ ജനത്തിന്റെ കണ്‍ കണ്ട ദൈവം ആയിരുന്നു ഇദ്ദേഹം സദർ എന്ന് പറഞ്ഞാൽ കാമ്പിൽ നമ്മളുടെ കൂടെ ഒക്കെ ജോലി ചെയ്യുന്ന ഇറാഖികൾ വരെ എഴുനേറ്റു നിൽക്കും അത്രയ്ക്കും ഭയ ഭക്തി ബഹുമാനം ആണ് പുള്ളിക്കും ഷിയാക്കളുടെ ഇടയിൽ കിട്ടി കൊണ്ടിരുന്നത് . അത് ഒരു പരിധിവരെ അദ്ദേഹം അവർക്ക് വല്ലതും ചെയ്യും എന്നുള്ള ധാരണ കൊണ്ട് തന്നെ ആണു , പക്ഷെ സുന്നികൾക്ക് എതിരെ ബാത്ത് പാർട്ട്ക്കികാർക്ക് എതിരെ അമേരിക്യ്ക്ക് പട നയിക്കാൻ ഏറെ സഹായം നൽക്കിയ സദർ കുറച്ചു കാലത്തിനു ശേഷം അമേരിക്കയുടെ കണ്ണിലെ കരടു ആയി മാറി കാരണം രണ്ടു പേർക്കും താല്പര്യം പലതും ആയിരുന്നു എന്നത് സത്യം . എങ്കിൽ കൂടി സദർ ഭരിക്കുന്ന /നിയന്ത്രണത്തിൽ ഉള്ള സദർ സിറ്റിയിൽ ഒരു സെർചിനു പോലും പോകാൻ ഉള്ള ധൈര്യം അമേരിക്ക കാണിച്ചിട്ടില്ല അവിടെ ആയിരുന്നു സദർ സ്വന്തം സാമ്രാജ്യം കെട്ടി പോക്കിയിരുന്നത് . ഒടുവിൽ ഇയാളെ പിടിക്കാൻ കഴിയുന്ന പണി പതിനെട്ടും നോക്കിയ അമേരിക്ക ദൗത്യം അവസാനിപ്പിക്കുക്ക ആയിരുന്നു .

ആൾ ഭയങ്കരൻ ആണേലും ഏകാധിപത്യം തന്നെ ആണ് പുള്ളിയുടെയും രീതി , ആയുധം സംഘടിപ്പിച്ചു ആക്രമണം അഴിച്ചു വിടൽ ബോംബ്‌ അക്രമണം /റോക്കറ്റ് അക്രമണം എന്നിവയിൽ ആൾ ഒട്ടും പിറകിൽ അല്ല . മെഹദി സേന എന്ന പേരിൽ ഒരു സായുധ വിഭാഗം തന്നെ പുള്ളിക്ക് ഉണ്ടായിരുന്നു എന്തിനും തയ്യാർ ആയി .

ഞാൻ ആദ്യം ജോലി ചെയ്ത ക്യാമ്പ് സദർ സിറ്റിക്ക് രണ്ടു കിലോ മീറ്ററിനു അടുത്ത് ആയിരുന്നു , അവിട നിന്നും ജീവനോട്‌ ബാക്കി ആയതു ഭാഗ്യം എന്ന് കരുതുന്നു .
 
http://dillipost.in/2010/09/04/chronology-of-the-iraq-war/
രണ്ടാം ഇറാഖ് ആക്രമണം അവസാനിച്ചുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രഖ്യാപനത്തെ ആരവങ്ങളോടെയാണ് ആഗോള മാധ്യമപ്പട വരവേറ്റത്. ഇറാഖില്‍ നിന്നു പിന്‍‌വാങ്ങുന്നത് ഒബാമയുടെ അഫ്ഘാനിസ്ഥാന്‍ ദൗത്യത്തെ ശക്തിപ്പെടുത്തുമെന്നും, കൂടുതല്‍ ക്രിയാത്മകമായി പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയില്‍ ഇടപെടാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കുമെന്നുമാണ് സാമ്രാജ്യത്വാനുകൂലികളുടെ വാദം. എന്നാല്‍ ഇറാഖില്‍ നിന്നുള്ള അമേരിക്കയുടെ ‘പിന്മാറ്റം’ മറ്റൊരു സാമ്രാജ്യത്വപ്രചരണ നാടകം മാത്രമാണെന്ന് ജോണ്‍ പില്‍ജറെ പോലുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പറയുന്നു. ലക്ഷക്കണക്കിനാളുകളെ കൊന്നുതള്ളിയ യുദ്ധത്തിന്റെ കാലക്കണക്കാണ് ചുവടെ:

മാര്‍ച്ച് 19, 2003: യുദ്ധം. പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇറാഖ് യുദ്ധം ആരംഭിച്ചതായി പ്രഖ്യാപിക്കുന്നു. സഖ്യശക്തികള്‍ ഇറാഖിനു മേല്‍ വ്യോമാക്രമണം തുടങ്ങുന്നു.
ഏപ്രില്‍ 19, 2003: ബാഗ്ദാദിന്റെ പതനം. സഖ്യശക്തികള്‍ ബാഗ്ദാദ് പിടിച്ചെടുക്കുന്നതോടെ നഗരത്തില്‍ അരക്ഷിതാവസ്ഥ. അക്രമികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും മ്യൂസിയങ്ങളും കൊള്ളയടിക്കുന്നു; പ്രസിഡന്റ് സദ്ദാം ഹുസൈനും അനുയായികളും ഒളിവില്‍.
മേയ് 1, 2003: ‘ദൗത്യം പൂര്‍ത്തിയായി’. എബ്രഹാം ലിങ്കന്‍ യുദ്ധക്കപ്പലില്‍ നിന്ന് സംസാരിക്കവെ പ്രസിഡന്റ് ബുഷ് ഇറാഖിനു മേല്‍ അമേരിക്കയുടെ വിജയം പ്രഖ്യാപിക്കുന്നു. ഹുസൈന്റെ പതനത്തോടെ അല്‍ ഖ്വയ്ദയുടെ ഒരു പ്രധാന സഖ്യശക്തിയെയാണ് ഇല്ലാതാക്കിയതെന്ന് ബുഷ്.
ആഗസ്റ്റ് 19, 2003: യുഎന്‍ ആക്രമണം. ബാഗ്ദാദിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തുണ്ടായ ബോംബാക്രമണത്തില്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി സെര്‍ജിയോ വിയേര ഡി മെല്‍ലോയുള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെടുന്നു.
ഡിസംബര്‍ 13, 2003: സദ്ദാം ഹുസൈന്‍ പിടിക്കപ്പെടുന്നു: തിക്രിത്തിനടുത്തുള്ള ഒരു കൃഷിയിടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഹുസൈനെ അമേരിക്കന്‍ പട്ടാളക്കാര്‍ പിടി കൂടുന്നു.
ജനുവരി 25, 2004: ഇറാഖിന്റെ കയ്യില്‍ കൂട്ടനശീകരണായുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സിഐഎയുടെ മുന്‍ ആയുധ പരിശോധകന്‍ ഡേവിഡ് എ കെ.
ജൂണ് 28, 2004: സദ്ദാം ഹുസൈനെ പുറത്താക്കി 15 മാസത്തിനു ശേഷം അമേരിക്ക ഔദ്യോഗിക അധികാരം ഇറാഖി നേതൃത്വത്തിനു കൈമാറുന്നു.
സെപ്തംബര്‍ 7, 2004: ഇറാഖിലെ അമേരിക്കന്‍ പട്ടാളക്കാരുടെ മരണം 1000 കടന്നെന്ന് പെന്റഗണ്‍. മധ്യഇറാഖിലെ പല പ്രധാന കേന്ദ്രങ്ങളും  കലാപകാരികളുടെ കയ്യിലാണെന്ന് അമേരിക്ക സ്ഥിരീകരിക്കുന്നു.
നവംബര്‍ 7, 2004: ഫലൂജ ആക്രമണം. ഏകദേശം 15,000 അമേരിക്കന്‍ പട്ടാളക്കാരും ഇറാഖി സുരക്ഷാ സൈനികരും ഫലൂജ ചെറുത്തുനില്‍പ്പു പോരാളികളില്‍ നിന്ന് തിരിച്ചു പിടിക്കാനായി ആക്രമണമാരംഭിക്കുന്നു.
ജനുവരി 20, 2005: തെരഞ്ഞെടുപ്പ്. പടിഞ്ഞാറന്‍/ഔദ്യോഗിക ഇറാഖി മാധ്യമങ്ങളുടെ കണക്കനുസരിച്ച് കഴിഞ്ഞ 50 വര്‍ഷത്തിനിടെ രാജ്യത്തു നടക്കുന്ന ആദ്യ ‘സ്വതന്ത്ര തെരഞ്ഞെടുപ്പില്‍’ വോട്ടു ചെയ്യാനായി ബഹുഭൂരിപക്ഷം ഇറാഖികളുമെത്തുന്നു.
ഒക്റ്റോബര്‍ 26, 2005: അമേരിക്കന്‍ പട്ടാളക്കാരുടെ മരണസംഖ്യ 2000 കടക്കുന്നു.
നവംബര്‍ 19, 2005: ഹദീദ കൊല. ബാഗ്ദാദിനു 140 മൈല്‍ ദൂരെയുള്ള ഹദീദയില്‍ 24 സിവിലിയന്‍സിനെ അമേരിക്കന്‍ പട്ടാളം വെടി വച്ചു കൊല്‍ലുന്നു. ഹദീദയില്‍ നടന്ന ഒരു ബോംബു സ്ഫോടനത്തില്‍ ഒരു പട്ടാളക്കാരനു മുറിവേറ്റതിനെ തുടര്‍ന്ന് മറീനുകള്‍ സിവിലിയന്‍സിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പട്ടാള അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു.
ഫെബ്രുവരി 22, 2006: സമാര ബോംബാക്രമണം. ഇറാഖിലെ പ്രധാന ഷിയ പള്ളികളിലൊന്നായ സമാരയിലെ അസ്കാരിയ പള്ളി ആക്രമിക്കപ്പെടുന്നു.
ഏപ്രില്‍ 22, 2006: നൂറി അല്‍-മാലികിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഷിയാ നേതൃത്വം നിര്‍ദേശിക്കുന്നു.
നവംബര്‍ 8, 2006: 2006 കോണ്ഗ്രഷനല്‍ തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ടി കനത്ത പരാജയം നേരിട്ടതിനു ഒരു ദിവസത്തിനു ശേഷം ബുഷിനെ ഡിഫന്‍സ് സെക്രട്ടറിയും ഇറാഖ് യുദ്ധത്തിന്റെ മുഖ്യ ശില്‍പികളിലൊരാളുമായ റൊണാള്‍ഡ് റംസ്ഫെല്‍ഡ് രാജി വയ്ക്കുന്നു.
ഡിസംബര്‍ 31, 2006: അമേരിക്കന്‍ പട്ടാളക്കാരുടെ മരണം 3,000 കടക്കുന്നു.
ജനുവരി 10, 2007: അധിക സൈന്യം. ഇറാഖിലേക്ക് 20,000 പട്ടാളക്കാരെ കൂടി അയയ്ക്കാന്‍ പ്രസിദന്റ് ബുഷ് തീരുമാനിക്കുന്നു.
ജൂണ് 10, 2007: തന്ത്രമാറ്റം. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഒരു ഘട്ടത്തില്‍ അമേരിക്കന്‍ പട്ടാളം സുന്നികളുടെ സഹായം തേടുന്നു. അല്‍ ഖ്വയ്ദക്കെതിരായ പോരാട്ടത്തില്‍ സുന്നികളെ കൂടി അണി ചേര്‍ക്കുന്നു.
ആഗസ്റ്റ് 29, 2007: വെടിനിര്‍ത്തല്‍. കര്‍ബലയിലെ യുദ്ധത്തിനു ശേഷം റാഡിക്കല്‍ ഷിയാ നേതാവ് മൊഖ്താദ അല്‍ സദറ് ആറു മാസത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുന്നു. അമേരിക്കന്‍ പട്ടാളത്തിനെതിരെ ധീരമായി ചെറുത്തു നിന്നിരുന്ന തന്റെ മെഹ്ദി സേനയെ അദ്ദേഹം സസ്പെന്‍ഡ് ചെയ്യുന്നു.
സെപ്തംബര്‍ 16, 2007: അമേരിക്കന്‍ സേനയുടെ ഭാഗമായ ബാക്വാട്ടര്‍ ഗാര്‍ഡ്സിലെ സൈനികര്‍ പടിഞ്ഞാറന്‍ ബാഗ്ദാദിലെ നിസൗറില്‍ 17 ഇറാഖികളെ വെടിവച്ചു കൊല്‍ലുന്നു.
മാര്‍ച്ച് 23, 2008: ഇറാഖി പട്ടാളക്കാരുടെ മരണസംഖ്യ 4,000 കവിയുന്നു.
സെപ്തംബര്‍ 1, 2008: അന്‍ബാര്‍ പ്രവിശ്യയുടെ കൈമാറ്റം. ഒരുകാലത്ത് സുന്നി ചെറുത്തുനില്‍പിന്റെ കേന്ദ്രമായിരുന്ന അന്‍ബാര്‍ പ്രവിശ്യയുടെ നിയമനടത്തിപ്പധികാരം അമേരിക്കന്‍ പട്ടാളം ഔദ്യോഗികമായി ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നു.
ജൂണ് 30, 2009: അമേരിക്കന്‍ പട്ടാളക്കാര്‍ ഇറാഖി നഗരങ്ങളില്‍ നിന്നും പിന്‍‌വലിയുന്നു
മാര്‍ച്ച് 7, 2010: രണ്ടാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്.
(കടപ്പാട്: ദ ന്യൂയോര്ക് റ്റൈംസ്)
 
 
 

Tuesday, March 19, 2013

പീ സി ജോര്‍ജ്

കേരളത്തിൽ ഒരു Credibility  ഇല്ലാതെ പീ സി ജോർജിനെ പോലെ ഉള്ള പലരെയും വളർത്തിയത്‌   മാധ്യമങ്ങൾ ആണ് , അവർക്ക് ആവിശ്യം ഇല്ലാത്ത പ്രാധാന്യം ജനത്തിന് മുന്നിൽ കൊടുത്തു അവരെ അത് പറഞ്ഞു വിശ്വസിപ്പിച്ചു , അവർ പലതും ജനത്തിന് ഉപകാര പ്രദമായതു  ചെയ്യൂന്നു  എന്ന് വരുത്തി  തീർത്തു , പണ്ട് വീയെസ് ഭരിക്കുന്ന കാലത്ത് വീയെസ്സിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു ഇ മനുഷ്യൻ വീയെസ്സും ജോർജും കേരളത്തിലെ  അന്യാധീനപെട്ട ഭൂമി തിരിച്ചു പിടിക്കാൻ നടത്തിയ ശ്രമങ്ങളെ ഒന്നും നമ്മൾ ഇപ്പോൾ മറന്നു പോകരുത് , അതൊക്കെ ജോർജ് നടത്തിയ ഒരു പൊറാട്ട് നാടകം ആണ്, പലതും എന്ന് വിശ്വസിക്കേണ്ടി വരും ഇപ്പോൾ , അതിനു മുന്നേയും വീയെസ് പ്രതിപക്ഷത്തു ഇരിക്കുമ്പോഴും ജോർജും വീയെസ് നല്ലകൂട്ട്  ആയിരൂനു എന്ന് തന്നെ ആണ് എന്റെ ഓർമ്മ, വീയെസ്സിനെ വിഗ്രഹ  വൽക്കരിച ചാനലുകൾ (ഏഷ്യനെറ്റ് /ഇന്ത്യവിഷൻ/നികേഷ് എന്ന വ്യക്തി) അദ്ദേഹം ഇന്ന് രാഷ്ട്രീയ ജീവിതത്തിൽ  എത്തി നിൽക്കുന്ന പ്രതിസന്ധിക്കു ഒരു പ്രധാന കാരണം (ഇതല്ല വിഷയം എങ്കിലും കൂട്ടത്തിൽ അത് വന്നു എന്ന് മാത്രം).

മദനിയെ അതി ക്രൂരമായി ചാനെൽ /പത്രം എന്നിവയിലൂടെ  ആക്രമിച്ചതും മാധ്യമങ്ങൾ ആണ് ഇന്ന് അയാൾക്ക്‌ വേണ്ടി മനുഷ്യാവകാശം  പറയുന്നത് ഇതേ മാധ്യമങ്ങൾ  ആണ് എന്നത് മറന്നു പോകരുത് .മൈക്ക് കിട്ടിയാൽ എന്തും
വിളിച്ചു പറയുന്ന രാഷ്ട്രീയക്കാർ ചാനെലുകൾ കണ്ടാലും അത് പോലെ വിളിച്ചു പറയാൻ തുടങ്ങി പലർക്കു എട്ടിന്റെ പണിയും കിട്ടി ,  മിതത്വം  പാലിക്കുക്ക എന്നത് ഇവരുടെ ഡിക്ഷനറിയിൽ ഇല്ല , ഇവരുടെ വായിൽ നിന്നും വീഴുനത് അപ്പോൾ തന്നെ കോപ്പി എടുത്തു ബ്രെയ്ക്കിംഗ് ന്യൂസ് ആയി കൊടുക്കാൻ മാധ്യമസിംഹങ്ങൾ തയ്യാറും ആണ് , അത് ജനത്തിന് എന്ത് ഗുണം , അത് സമൂഹത്തില വരുത്തി വയ്ക്കുന്ന ദോഷം , ഇങ്ങിനെ ഒരു വാർത്ത വന്നാൽ നാളെ എന്ത് സംഭവിക്കും എന്നൊന്നും അവരുടെ  വിഷയം അല്ല , ജനം ഞെട്ടണം ഒരു അഞ്ചു  മിനുട്ട് എങ്കിലും അത് തങ്ങളുടെ ചാനലിൽ കൂടി , കാണുന്ന ജനത്തിന് അപ്പോൾ ഒരു സന്തോഷം ആണു പക്ഷെ ഇതിൻറെ തിക്ത ഫലം അറിയുന്നത് കുറച്ചു കാലം കഴിഞ്ഞിട്ട് ആണു , കഴിഞ്ഞ കുറച്ചു കാലം നമ്മൾ വിഴുങ്ങിയ ചാനെൽ ബ്രെയ്കിംഗ്  ന്യൂസുകളുടെ പരിണത ഫലം ആണ് ജോർജ് എന്ന നാലം കിട രാഷ്ട്രീയ ഗുണ്ട .

പുള്ളി പറയുന്നത് മിക്കതും ഒരു വാർത്ത പോലും അല്ല പക്ഷെ നമ്മുടെ ചാനലുകൾക്ക് അത് പ്രധാന വാർത്ത‍  ആണ് , രാഷ്ട്രീയക്കരുടെ പിറകെ കൂടി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുക്ക എന്നത് മാത്രം ചാനെലുകൾ ഇപ്പോൾ ജനത്തിന് വേണ്ടി ചെയ്യുന്ന ഒരു ഗുണം , അത് തിരസ്കരിക്കാൻ നമ്മൾ തന്നെ മെനക്കെടണം , അല്ലേൽ സ്വകാര്യത എന്താണ് എന്ന് നമ്മൾ തന്നെ മറന്നു പോകും .

ചാനലുകൾ കൊണ്ട് വരുന്ന എക്സ്ക്ലൂസീവ് വാർത്തകൾ /അഴിമതി വാർത്തകൾ /അല്ലാത്തവ ഒക്കെ ഒരു പാട് ഗുണം ചെയ്യുന്നു എന്നത് മറക്കുന്നില്ല , പക്ഷെ വ്യക്തികളുടെ പിറകെ പോയി അനാവശ്യ വിവാദം വരുത്തി വയ്ക്കുന്ന തരത്തിൽ ഉള്ളവ , ആളുകളെ തേജോവധം ചെയ്യൽ ഒരു മിഷൻ ആക്കി എടുക്കൽ എന്നിവ എത്ര മാത്രം ധാർമ്മീകമാണ് എന്ന് സ്വയം ആലോചികുന്നതും അത് തിരുത്താൻ അവർ ശ്രമിക്കുന്നത് ഗുണം ചെയ്യുന്നത്  അവർക്കും ജനത്തിന് ഗുണം ചെയ്യും എന്ന് മാത്രം !.

ശ്രീലങ്ക

ശ്രീലങ്കയിൽ കടുത്ത മനുഷ്യാവകാശ ലംഖനം നടക്കുന്നു എന്നത് സംശയം ഇല്ലാത്ത  കാര്യം ആണു അതിൽ ലോക രാഷ്ട്രങ്ങൾക്ക്  ചൈനയ്ക്കു ഒഴിച്ച്
 വേറെ ആർക്കും തർക്കവും ഇല്ല . പക്ഷെ ഇന്ത്യ നേരിട്ട് ഈ  വിഷയത്തിൽ ഇടപെടാത്തത്തിനു  കാരണം മുന്നേ ഒരിക്കൽ ഇടപെട്ടപ്പോൾ ഉണ്ടായ പ്രശനം ആലോചിച്ചു കൊണ്ട് ആണ് , തമിഴരുടെ  വിഷയം എപ്പോഴും വൈകാരീകം ആണ് പ്രതികരണം വളരെ കടുത്തത്‌ ആയിരിക്കും ഡീ എം കെ സപ്പോർട്ട് കൂടി ഉണ്ടായ സർക്കാർ ആകുമ്പോൾ അതിൽ വലിയ വിഷയം ഉണ്ട് എന്നത് തന്നെ ആണ് പ്രധാനം .

രാജപക്സെ പുലികളെ തുരത്തി  എന്നും പ്രഭാകരനെ  കൊന്നും എന്നത് കൊണ്ട്  ശ്രീലങ്ക സുരക്ഷിതം ആയി എന്ന് കരുതി മൂഢസ്വർഗത്തിൽ    ഇരിക്കുക്ക ആണ് എന്നാണ് എനിക്ക് മാധ്യമങ്ങളിൽ  കണ്ട ചർച്ചകളിൽ  തോനിയത് പക്ഷെ അതൊന്നും അല്ല വിഷയം കടുത്ത വംശീയ വിദ്വേഷം നിലനിൽക്കുന്ന സ്ഥലം ആണ് ശ്രീലങ്ക , തമിഴർക്കു സർക്കാരിൽ ഒരു പ്രാധീനിത്യവും    ഇല്ല , വെറും മൂനാംകിട സമൂഹം  ആണ് അവർ . അടിസ്ഥാന സൌകര്യങ്ങൾ ഒന്നും അവർക്ക് ലഭ്യം അല്ല എന്ന് തന്നെ അവിടെ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപിക്കുന്നത് .
പുലികൾ ഉണ്ടായിരുന്ന കാലത്തേക്കാളും കടുത്ത ഭീഷണി ആണ് ഇനി അങ്ങോട്ട്‌ ശ്രീലങ്കൻ സർക്കാർ  ഇതേ രീതിയിൽ പോയാൽ  നേരിടാൻ പോകുന്നത് . കടുത്ത വെല്ലുവിളി ആയിരിക്കും , പുറത്തു നിന്നുള്ള പത്രക്കാരെ /നിരീക്ഷകരെ ഒക്കെ അകറ്റി നിരത്തുന്നത് ലോകം അവിടം നടക്കുന്നത് അറിയരുത് എന്ന് കരുതി തന്നെ ആണ് . ആയിര കണക്കിന് ആളെ കൊന്നു ഒടുക്കിയ സ്ഥലത്ത് അവടം ഇപ്പോൾ സൈനീക ടൂറിസം നടക്കുന്നു എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു അതായതു ലക്ഷം ഇപ്പോഴും തമിഴരുടെ പുനരധിവാസം അല്ല വംശീയമായി അവരെ ഇല്ലതാക്കുക്ക എന്നത് തന്നെ ആണ് ലക്‌ഷ്യം.

ഇന്ത്യ ആയിരുന്നു ഇതിനെതിരെ  നേരിട്ട് ഇറങ്ങേണ്ടത് പക്ഷെ പല കാരണം കൊണ്ട് ഇന്ത്യക്ക് അതിനു കഴിഞ്ഞില്ല . യു എന്നിൽ  ഒരു വ്യക്തമായ നിലാപാട് എടുക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ ഉള്ളത് , അതിനു കാരണം ചൈനയുടെ ശ്രീ ലങ്കൻ താൽപ്പര്യത്തിൽ ഉള്ള ഇന്ത്യയുടെ  പേടി ആണ് . അത് അരക്ഷിതത്വം  ഉണ്ടാക്കും എന്നുള്ള ഭയം ശക്തിയായി നിഴലിക്കുന്നു .

അമേരിക്ക കൊണ്ട് വരുന്നു എന്ന ഒറ്റ കാര്യത്തിൽ യൂ എന്നിൽ വരുന്ന പ്രമേയം തള്ളി കളയരുത് പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ടു ചെയ്യണം എന്ന് ആണ് എന്റെ വ്യക്തി പരമായ  അഭിപ്രായം അതിൽ കൂടി മാത്രേ തമിഴരുടെ വിഷയം അന്താരഷ്ടമായി അഡ്രെസ്സ് ചെയ്യാൻ കഴിയൂ .

ചൈനയെ പേടിക്കണം ,പാകിസ്ഥാനെ പേടിക്കണം , ശ്രീലങ്കയെ പേടിക്കണം എന്നൊക്കെ കരുതി  ഇരുന്നാൽ പേടിക്കാൻ മാത്രേ സമയം കാണൂ , അതോണ്ട് വ്യക്തമായ് ഒരു നിലപാട് എടുത്തു മുന്നോട്ടു
പോകുന്നത് ആയിരിക്കും നല്ലത് .

[എന്റെ മാത്രം നിലപടുകൾ ആണ് ഇതിൽ ഉള്ളത് ]
================================================
ശ്രീലങ്കൻ പ്രശ്നം: രാഷ്ട്രീയ പരിഹാരം വേണം - സി പി ഐ (എം)

ശ്രീലങ്കയില്‍ യുദ്ധസമയത്തുനടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് ഫലപ്രദമായ അന്വേഷണം നടത്താനും തമിഴ് വംശജര്‍ നേരിടുന്ന പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം കാണാനും ശ്രീലങ്കന്‍ സര്‍ക്കാരിനുമേല്‍ കേന്ദ്ര ഗവണ്‍മെന്റ് സമ്മര്‍ദം ചെലുത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ സൈന്യവും എല്‍ടിടിഇയും തമ്മില്‍ നടന്ന യുദ്ധം തീര്‍ന്ന് നാല് വര്‍ഷമായെങ്കിലും അവസാനഘട്ടത്തിലുണ്ടായ ക്രൂരത സംബന്ധിച്ച് ഫലപ്രദമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. നിരപരാധികളായ ജനങ്ങള്‍ക്കുനേരെ കടുത്ത യുദ്ധക്കുറ്റങ്ങള്‍ നടന്നുവെന്നതിന് യഥേഷ്ടം തെളിവുകള്‍ നിലനില്‍ക്കുന്നു. ലസന്‍സ് ലേണ്‍ഡ് ആന്‍ഡ് റീകണ്‍സിലിയേഷന്‍ കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ 2012 മാര്‍ച്ചില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതും നടപ്പാക്കിയിട്ടില്ല. ആഭ്യന്തര യുദ്ധകാലത്ത് നടന്ന യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് വിശ്വസനീയവും സ്വതന്ത്രവുമായ അന്വേഷണം നടത്തുന്നതിന് ശ്രീലങ്ക സമ്മതിക്കണമെന്ന നിലപാട് ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ സ്വീകരിക്കണം. തമിഴ് സംസാരിക്കുന്നവര്‍ പാര്‍ക്കുന്ന മേഖലകള്‍ക്ക് സ്വയംഭരണം നല്‍കില്ലെന്ന ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്സെയുടെ പ്രഖ്യാപനം ആശങ്കാജനകമാണ്. ഭരണഘടനയുടെ 13-ാം ഭേദഗതിയില്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ അധികാരം തമിഴ് മേഖലകള്‍ക്ക് നല്‍കാമെന്ന മുന്‍ നിലപാടില്‍നിന്ന് വ്യതിചലിക്കുകയാണ് രാജപക്സെയെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

Sunday, March 17, 2013

കണ്ണൂര്‍ ലോകസഭ

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു കമ്യുണിസ്റ്റ് കാരന്‍ സഖാവ് എകെ ജി തന്നെ ആയിരുന്നു കണ്ണൂര്‍  മണ്ഡലത്തിലെ ആദ്യം എം പി എന്നത് വളരെ പ്രധാനപെട്ട ഒരു വിഷയം ആണു , 1957 ഇല്‍ നടന്ന  ആദ്യ  കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തിലെ തിരെഞ്ഞെടുപ്പിലും എ കെ ജി തന്നെ ആയിരുന്നു മത്സരിച്ചു ജയിച്ചത്‌ .

1951 ഇല്‍ എ കെ ജി ജയിച്ചു , പിന്നെ നടന്ന ഇലക്ഷന്‍ 1977 ഇല്‍ ആയിരുന്നു അന്ന് സീ പി  ഐ യുടെ സീ കെ ചന്ദ്രപ്പന്‍ ആയിരുന്നു കണ്ണൂരില്‍ നിന്നും മത്സരിച്ചു ജയിച്ചത്‌ , തുടര്‍ന്ന് ഇങ്ങോട്ട് 1980 മുതല്‍ 1998 വരെ കണ്ണൂര്‍ ലോകസഭാ മണ്ഡലം കോണ്‍ഗ്രെസ് കുത്തക ആയിരുന്നു . 1980 ഇല്‍ കെ കുഞ്ഞമ്പു ജയിച്ചു എങ്കില്‍ അതിനു ശേഷം . 1984,1989,1991,1996,1998, വരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ അവിടം എം പി ആയി തുടര്‍ന്നു.

അതിനു ശേഷം എ പി അബ്ദുള്ളകുട്ടി സീ പി ഐ എമ്മിന്  /എല്‍ ഡീ എഫിന്  വേണ്ടി സീറ്റ് തിരിച്ചു പിടിച്ചു , 1999,2004 എന്നീ  വര്‍ഷങ്ങളില്‍  അബ്ദുള്ളകുട്ടി   അവിടെ എം പി ആയി തിരെഞ്ഞെടുത്തു .രാഷ്ട്രീയ കാലു മാറ്റത്തില്‍ പിന്നീട് അബ്ദുള്ള കുട്ടി കോണ്‍ഗ്രെസ്സ് രാഷ്ട്രീയത്തിലേക്ക് പോയി.
2009 ഇല്‍ നടന്ന ഇലക്ഷനില്‍ കെ സുധാകരന്‍ യൂ ഡി എഫിന് വേണ്ടി വീണ്ടും സീറ്റ് തിരിച്ചു പിടിച്ചു .

കണ്ണൂര്‍ ഒരു സീ പി ഐ എം /ഇടതു കോട്ട എന്ന് പൊതുവെ പറയാം എങ്കിലും ലോകസഭാ ഇലക്ഷനില്‍ യൂ ഡി എഫിന് /കോണ്‍ഗ്രെസ്സിനു ആണ് മുന്‍ തൂക്കം  കിട്ടാര്‍  ഉള്ളത് എന്നത് ശ്രദ്ധേയം ആണ് .

ഏഴ് നിയമസഭാ മണ്ഡലങ്ങള്‍  ചേര്‍ന്നത്‌ ആണു കണ്ണൂര്‍ ലോകസഭാ മണ്ഡലം .
തളിപ്പറമ്പ,ഇരിക്കൂര്‍ , പേരാവൂര്‍ ,മട്ടന്നൂര്‍ ,ധര്‍മടം ,കണ്ണൂര്‍ ,അഴീക്കോട് എന്നിവ ആണ്.

തളിപറമ്പ
സീ പി ഐ എം /ഇടതു കോട്ട എന്ന് തന്നെ പറയാം പൊതുവില്‍ , ലീഗിനും കോണ്‍ ഗ്രെസ്സിനു ചെറിയ രീതിയില്‍ സ്വാദീനം ഉണ്ട് എന്നത് ഒഴിച്ചാല്‍ ഇടതിന് തന്നെ ആണ് ഈ മണ്ഡലത്തില്‍ സ്വാദീനം കൂടുതല്‍ .
ഇതുവരെ നടന്ന നിയമസഭാ ഇലക്ഷനില്‍ 1967 ഇല്‍ ഒരു തവണ ഒഴിച്ച് ബാക്കി എല്ലാ തവണയും സീ പി ഐ എം /എല്‍ ഡി എഫ്
സ്ഥാനാര്‍ഥികള്‍   ആണ്  ഇവിടം മത്സരിച്ചു ജയിച്ചിട്ടുള്ളത് . എം എല്‍ എ .ജെയിംസ് മാത്യു (സീ പി ഐ എം / എല്‍ ഡി എഫ് ).

ഇരിക്കൂര്‍

യൂ ഡി എഫി നും എല്‍ ഡി എഫിനും ഒരു പോലെ പ്രാധിനിത്യം ഉള്ള മണ്ഡലം ,എങ്കിലും കുറച്ചു കാലം ആയി മണ്ഡലം സ്ഥിരമായി കോണ്‍ഗ്രെസ്  /യൂ ഡി എഫ് സാന്നിധ്യം ആണ് അവിടം നില നില്‍ക്കുന്നത് , ഇതുവരെ നടന്ന പതിമൂന്ന്  തിരെഞ്ഞെടുപ്പില്‍  ആദ്യ അഞ്ചു തവണ സീ പി ഐ എം /സീ പി ഐ /എല്‍ ഡീ എഫ് സ്ഥാനര്‍തികള്‍  ആണ് അവിടം ജയിചിരിക്കുന്നത് . 1977 മുതല്‍ ഇതുവരെ നടന്ന എട്ടു ഇലക്ഷനില്‍ കോണ്‍ഗ്രെസ് / യൂ ഡി എഫ് സ്ഥാനര്‍ത്തി ജയിച്ചു ഇതില്‍ ആറു തവണ ഇപ്പോള്‍ മന്ത്രി തുടരുന്ന കേ സി ജോസെഫ് ആണ് ജയിച്ചത്‌ . സീ പി ഐ യുടെ  പി  സന്തോഷ്‌ കുമാറിനെ ആണ് ഇത്തവണ കേ സി ജോസെഫ് തോല്‍പ്പിച്ചത് .എം എല്‍ എ  കേ സി ജോസെഫ് (കോണ്‍ഗ്രെസ് /യൂ ഡി എഫ് ).

പേരാവൂര്‍
ഇതുവരെ നടന്ന ഒന്‍പതു  തിരെഞ്ഞെടുപ്പില്‍ എട്ടു  തവണയും കോണ്‍ ഗ്രെസ്സിനും / യൂ ഡി എഫിനും ഒപ്പം നിന്ന മണ്ഡലം 2006 ഇല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ മാത്രം ആണു സീ പി ഐ എം / എല്‍ ഡി എഫിന് ഒപ്പം നിന്നത് , പക്ഷെ 2011 ഇല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ ഗ്രെസ്സ് തിരിച്ചു പിടിച്ചു സണ്ണി ജോസെഫ് ആണ് ഇവടം ജയിച്ചത്‌ . ഒരു പൂര്‍ണ യൂ ഡി എഫ് മണ്ഡലം എന്ന് വെണമെങ്കില്‍  ഇതിനെ പറയാം .
മലയോര മേഖലയില്‍ കോണ്‍ഗ്രെസ്സിനു നേട്ടം ഉണ്ടക്കാന്‍ ഇവിടം  കഴിയാര്‍ ഉണ്ട് . എം എല്‍ എ സണ്ണി ജോസെഫ് (കൊണ്ഗ്രെസ്സ് /യൂ ഡി എഫ് )

മട്ടന്നൂര്‍ .
2011 ഇല്‍ ആണ്  മട്ടന്നൂര്‍  മണ്ഡലം രൂപിക്രിതമായതു , മണ്ഡലം പുനര്‍നിര്‍ണയം നടന്ന  സമയത്ത് കണ്ണൂരില്‍ (കണ്ണൂര്‍  ജില്ലയില്‍
) രൂപികരിച്ച മണ്ഡലങ്ങള്‍ ഒന്ന് മട്ടന്നൂരും  രണ്ടാമത്തേത് കല്ല്യശേരിയും മൂനാമത് ഉള്ളത് ധര്‍മടം ആണ് .ഇരിക്കൂര്‍ , ഇരിട്ടി , പേരാവൂര്‍ ,കൂത്ത്‌ പറമ്പ ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നത് ആണ് മട്ടന്നൂര്‍  മണ്ഡലം , പേരാവൂര്‍  , കൂത്ത്‌പറമ്പ, ഇരിക്കൂര്‍ എന്നെ മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണയിച്ചു ആണു മട്ടന്നൂര്‍ മണ്ഡലം രൂപികരിച്ചത്  സീ പി ഐ എം / സീ പി ഐ /എല്‍ ഡീ എഫ് നു വ്യക്തമായ വേരോട്ടം ഉള്ള ഒരു മണ്ഡലം ആണ് മട്ടന്നൂര്‍ , കോണ്‍ഗ്രേസ് സാന്നിധ്യം ഉണ്ട് എങ്കിലും ഇടതിനോളം  എത്തില്ല , രൂപികൃതമായ ആദ്യ വര്‍ഷം നടന്ന ഇലക്ഷനില്‍ തന്നെ സീ പി ഐ എം / എല്‍ ഡി എഫ് ആണ് ഇവിടം ജയിച്ചത്‌ .
എം എല്‍ എ  ഈ പി ജയരാജന്‍ (സീ പി ഐ എം /എല്‍ ഡീ എഫ് ).

ധര്‍മടം .
2011 ഇല്‍ രൂപിക്രിതമായ മണ്ഡലം ആണു ധര്‍മടം മണ്ഡലം . സീ പി ഐ എം / എല്‍ ഡീ എഫ് ശക്തി കേന്ദ്രം കൂടി ആണു , കോണ്‍ഗ്രെസ്സ് സാന്നിധ്യം ഉണ്ട് എങ്കിലും ഇടതിനോളം വരില്ല . എടക്കാട് , കൂത്ത്‌പറമ്പു , തലശ്ശേരി ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നത് ആണു ഈ മണ്ഡലം . തലശ്ശേരി ,കൂത്തുപറമ്പ്  കണ്ണൂര്‍  മണ്ഡലം പുനര്‍ നിര്‍ണയിച്ചപ്പോള്‍ രൂപി കൃതമായ മണ്ഡലം ആണ് ധര്‍മടം .കോണ്‍ഗ്രെസ്സ്  ഗ്രൂപ്പ് വഴക്ക് മൂര്‍ധന്യത്തില്‍ എത്തി സ്ഥാനര്‍ത്തി നിര്‍ണയം  വളരെ അധികം പ്രതിസന്തിയില്‍ ആയ സംഭവം  ഉണ്ടായിരുന്നു അവിടം ഈ തിരെഞ്ഞെടുപ്പില്‍ ഒടുവില്‍  കോണ്‍ഗ്രെസ്സ് കാരന്‍ ആയ മമ്പറം ദിവാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആയി മത്സരിക്കുകയും ചെയ്തു അവിടം , കോണ്‍ഗ്രെസ്സ് സ്ഥാനാര്‍ഥിയെ  നിര്‍ത്തിയില്ല.  എം എല്‍ എ കെ കെ നാരായണന്‍ (സീ പി ഐ എം /എല്‍ ഡീ എഫ് ).

കണ്ണൂര്‍ .
രണ്ടായിരത്തി ഒമ്പതില്‍ കെ സുധാകരന്‍ എംപി സ്ഥാനം രാജി വച്ചപ്പോള്‍ സീ പി ഐ എമ്മില്‍ നിന്നും കോണ്‍ഗ്രെസ്സിലേക്ക് വന്ന എ പി അബ്ദുള്ള കുട്ടിയെ ആണു അവിടം യൂ  ഡി എഫ് സ്ഥന്ര്‍ത്തി ആയി മത്സരിപ്പിച്ചത് . കൊണ്ഗ്രെസ്സ് /യൂ ഡീ  എഫിന് നല്ല സ്വാദീനം ഉള്ള ഒരു മണ്ഡലം കൂടി ആണ് ഇത് .തുടര്‍ന്നു രണ്ടായിരത്തി പതിനൊന്നില്‍ നടന്ന തിരെഞ്ഞെടുപ്പിലും അബ്ദുള്ളകുട്ടി ജയിച്ചു ,പരമ്പരാഗത കോണ്‍ ഗ്രെസ്സ് മണ്ഡലം ആണ് കണ്ണൂര്‍ , കെ സുധാകരന്‍ ആണ് ഇവിടെനിന്നും സാധാരണ ആയി ജനവിധി തേടുന്നത് അതിനു മുന്നേ മുന്‍ മന്ത്രി എന്‍ രാമകൃഷ്ണന്‍ ആയിരുന്നു മത്സരിച്ചു കൊണ്ടിരുന്നത് . എം  എല്‍ എ  എ പി  അബ്ധുല്ലകുട്ടി (കോണ്‍ഗ്രെസ്സ്  /യൂ ഡിഫ് ).

അഴിക്കോട് .
പരമ്പരാഗത  സീ പി ഐ എം /എല്‍ ഡീ എഫ് മണ്ഡലം ആണ് ഇത് , സീ പി ഐ എമ്മിന് നല്ല വേരോട്ടം ഈ മണ്ഡലത്തില്‍ ഉണ്ട് , ഇത്തവണ മണ്ഡല പുനര്‍നിര്‍ണയം  കഴിഞ്ഞപ്പോള്‍ കുറച്ചു ഭാഗം കല്ല്യാശ്ശേരി കൊണ്ട് പോയി .ഒന്‍പതു തവണ ഇലക്ഷന്‍ നടന്നപ്പോള്‍ രണ്ടു തവണ ഒഴിച്ച് ബാക്കി എല്ലാ തവണയും എല്‍ എഡി എഫ് ആണ് മണ്ഡലം കയ്യില്‍ വച്ച് കൊണ്ടിരുന്നത് . എം വി രാഖവന്‍ സീ പി ഐ എമ്മില്‍ നിന്നും പോയി 1987 ഇല്‍ അവിടെ നിന്നും പാര്‍ട്ടിക്ക് എതിരെ നിന്നും മത്സരിച്ചു ജയ്ടിചിട്ടുണ്ട് എന്നത് മറക്കാന്‍ കഴിയില്ല .ഇത്തവണ ഈ മണ്ടലത്തിനു രാഖവന്‍ അവകാശ വാദം ഉന്നയിച്ചു എങ്കിലും കിട്ടിയില്ല , തുടര്‍ന്നു ലീഗിന് സീറ്റ് കിട്ടി . കോണ്‍ ഗ്രെസ്സ് / ലീഗ് സ്വാദീനം ഈ മേഖലയില്‍ തള്ളി കളയാന്‍  കഴിയില്ല . കെ എം ഷാജി (ലീഗ് /യൂ ഡി എഫ് ).

Monday, March 4, 2013

ലോകസഭാ ഇലക്ഷന്‍ , കാസര്‍ഗോഡ്‌

വരാന്‍ പോകുന്ന ലോകസഭാ ഇലക്ഷനെ കുറിച്ച് മണ്ഡലങ്ങളിലൂടെ  ഒരു അവലോകനം.
കേരളത്തിലെ ഇരുപതു മണ്ഡലത്തില്‍ കൂടെ ഒരു പോക്ക് വരവ് !
ഇന്ന് കാസര്‍ഗോട്  മണ്ഡലത്തില്‍ പോയി വരാം .

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു കമ്യുണിസ്റ്റ് കാരന്‍ സഖാവ് എകെ ജി ആണ് ആവിടെ ആദ്യമായി തിരെഞ്ഞെടുത്ത ലോകസഭ  മെമ്പര്‍ .
മൂന്ന് തവണ എ കെ ജി അവിടെ  നിന്നും തിരെഞ്ഞെടുത്തു .1957,1962,1967.തുടര്‍ന് രണ്ടു തവണ രാമചന്ദ്രന്‍ കടന്നപള്ളി കോണ്‍ ഗ്രാസ് ടിക്കറ്റില്‍ മത്സരിച്ചു  ജയിച്ചു .1971,1977 എന്നെ കൊല്ലങ്ങളില്‍ ആയിരുന്നു അത് .തുടര്‍ന്ന് , രാമണ്ണ റായി  1980 ഇല സീറ്റ് സീ പി ഐ എം ടിക്കറ്റില്‍ മത്സരിച്ചു തിരിച്ചു പിടിച്ചു .1984 ഇല്‍ രാമറായി സീറ്റ് വീണ്ടും കോണ്‍ ഗ്രാസിനു തിരിച്ചു പിടിച്ചു കൊടുത്തു .പിന്നെ അതിനു ശേഷം ഒരിക്കലും അവിടെ നിന്നും വേറെ ഒരു കോണ്‍ ഗ്രാസുകാരന്‍ ജയിച്ചിട്ടില്ല സീ പി ഐ എം അവിടെ അന്ന് മുതല്‍ കുത്തക ആക്കി വച്ചിരിക്കുക ആയിരുന്നു .

1989 , 1991 എന്നെ തിരെഞ്ഞെടുപ്പില്‍ രാമണ്ണ റായി തന്നെ അവിടെ മത്സരിച്ചു ജയിച്ചു . തുടര്‍ന്ന് മൂന്ന് തവണ  1996,1998,1999 കളില്‍ ടീ ഗോവിന്ദനും അവിടെ ജയിച്ചു . 2004 , 2009 പി കരുണാകരന്‍ അനു അവിടെ ജയിചിരിക്കുന്നത് .
തികച്ചും ഒരു ഇടതു പക്ഷ ജനത ഉള്‍ക്കൊള്ളുന്ന (മണ്ഡലം മൊത്തത്തില്‍ നോക്കിയാല്‍) ഒരു മേഖല ആണ് കാസര്‍ഗോട് മണ്ഡലം , പുതിയ മണ്ഡലനിര്‍ണയം കഴിഞ്ഞപ്പോള്‍ കല്ല്യാശ്ശേരി കൂടി കാസര്‍ഗോഡ് മണ്ഡലത്തില്‍ പെട്ടു.

ഏഴു നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നത്‌ ആണ് കാസര്‍ഗോട് ലോകസഭാ മണ്ഡലം .

1. മഞ്ചെശ്വരം .
പൂര്‍ണമായും ഒരു യൂ ഡി എഫ് മണ്ഡലം എന്നോ , ലീഗ് മണ്ഡലം എന്നോ പറയാന്‍ കഴിയുന്ന ഒന്ന് ആണ്  അവിടം , വര്‍ഗീയ ചേരി തിരുവുകള്‍ വളരെ വ്യക്തമായി വോട്ടിങ്ങില്‍ പ്രഫലിക്കം.മുസ്ലീം ലീഗ് എം എല്‍ എ ആണ് ഇപ്പോള്‍ അവിടെ .കര്‍ണാടക ബീ ജെ പി തരംഗം ചെറിയ രീതിയില്‍ ഇവിടെ എഫക്റ്റ് ചെയ്യാര്‍ ഉണ്ട് . എം എല്‍ എ . പീ ബി അബ്ദുല്‍ റസാക്ക് . (മുസ്ലീം ലീഗ് /യൂ ഡി ഫ് )

2. കാസര്‍ഗോട്
ഇതും ഒരു മുസ്സ്ലീം ജനത കൂടുതല്‍ വസിക്കുന്ന സ്ഥലം ആണു, വോട്ടുകള്‍ അതി വഴി വിഭജിക്കപ്പെടാന്‍ സാധ്യത കൂടുതലും ഉണ്ട് .അത് തന്നെ ആവിടെ നടക്കുന്നതും .ലീഗ് / യൂഡി എഫ് ആധിപത്യം കൂടുതലായും ഉണ്ട് .മുസ്ലീം ലീഗ് എം എല്‍ എ ആണ് ഇപ്പോള്‍ അവിടെ .ബീ ജെ പിക്ക് ചെറിയ അനക്കം ഇപ്പോള്‍ ഇവിടം ഉണ്ട് എന്നത് പറയാതെ വയ്യ .എം എല്‍ എ ,എന്‍ എ നെല്ലിക്കുന്ന്  (മുസ്ലീം ലീഗ് /യൂ ഡി ഫ് ).

3. ഉദുമ.
മുസ്ലീം  ജനത കൂടുതല്‍ വസിക്കുന്ന സ്ഥലം തന്നെ ആണു ഉദുമ  എങ്കില്‍ കൂടി ലീഗിനും യൂ ടെ എഫിന് പ്രാധാന്യം കുറവ് ആണു , മുസ്ലീങ്ങള്‍ ഇവിടെ സീ പി ഐ എമ്മിന് ഒപ്പമാണ്  എന്ന് പറയേണ്ടി വരും , ഉദുമയില്‍ പാര്‍ട്ടിക്ക് വ്യക്തമായ പ്രാധാന്യം ഉണ്ട് എന്ന് തന്നെ പറയേണ്ടി വരും. കെ കുഞ്ഞിരാമന്‍ (സീ പി ഐ എം / എല്‍ ഡീ എഫ് ).

4. കാഞ്ഞങ്ങാട് .
ഇവിടം സീ പി ഐ /എല്‍ ഡി എഫ് നു ആണ് നിയഭാസീറ്റ് ഉള്ളത് ഇപ്പോള്‍ , എ  ചന്ദ്രശേഖരന്‍ (സീ പി ഐ  / എല്‍ ഡീ എഫ് ).

5. തൃക്കരിപ്പൂര്‍ .
ഒരു എല്‍ ഡീ എഫ് ആധിപത്യ മണ്ഡലം ആണു , കോണ്‍ ഗ്രാസിനും /ലീഗിനും /യൂ എഫിനും  പ്രാധിനിത്യംമണ്ഡലത്തില്‍ ഉണ്ട് എങ്കില്‍ കൂടി സീ പി ഐ എം ആണ് ഇവിടം  മുന്നിട്ടു നില്‍ക്കുന്നത് .കെ കുഞ്ഞിരാമന്‍ (സീ പി ഐ എം / എല്‍ ഡീ എഫ് ).

6. പയ്യന്നൂര്‍
സീ പി ഐ എം ശക്തി കേന്ദ്രം . മറ്റു പാര്‍ട്ടികള്‍ക്ക് പ്രതേകിച്ചു എന്നും ചെയ്യാന്‍  ഇല്ല ഇവിടം , ഒരാളെ  മത്സരിക്കാന്‍ നിര്‍ത്തുക  എന്നതില്‍ കവിഞ്ഞു ഒരു പ്രതീക്ഷയും കോണ്‍ ഗ്രാസ് ഇവിടം വച്ച് പുലര്‍താര്‍   ഇല്ല .സീ  കൃഷ്ണന്‍ എം എല്‍ എ (സീ പി ഐ എം / എല്‍ ഡീ എഫ് ).

7. കല്ല്യാശ്ശേരി.
പയ്യന്നൂര്‍   പോലെ തന്നെ ഉള്ള ഒരു മണ്ഡലം (പത്ര ഭാഷയില്‍ പറഞ്ഞാല്‍ കുറെ പാര്‍ട്ടി ഗ്രാമങ്ങള്‍ നിറഞ്ഞ ഒരു മണ്ഡലം ) എന്ന് തന്നെ പറയാം , പക്ഷെ മറ്റു പാര്‍ട്ടികള്‍ എല്ലാം ഇവിടം വര്‍ക്ക് ചെയ്യാര്‍ ഉണ്ട് പക്ഷെ അതിനെ കൊണ്ട്  അവര്‍ക്കോ  ജനത്തിനോ ഒരു ഗുണവും ഉണ്ടായിട്ടില്ല.
ടീ വി രാജേഷ്‌ ആണ് എം എല്‍ എ ഇപ്പോള്‍ .(സീ പി ഐ എം / എല്‍ ഡീ എഫ് ) .

(സോര്‍സ് ; വിക്കി , മറ്റു വെബ്‌ സൈറ്റുകള്‍,സ്വന്തം അറിവ് )/തെറ്റുകള്‍ ഉണ്ടേല്‍ തിരുത്തപ്പെടും.