കേരളത്തിൽ ഒരു Credibility ഇല്ലാതെ പീ സി ജോർജിനെ പോലെ ഉള്ള പലരെയും
വളർത്തിയത് മാധ്യമങ്ങൾ ആണ് , അവർക്ക് ആവിശ്യം ഇല്ലാത്ത പ്രാധാന്യം
ജനത്തിന് മുന്നിൽ കൊടുത്തു അവരെ അത് പറഞ്ഞു വിശ്വസിപ്പിച്ചു , അവർ പലതും
ജനത്തിന് ഉപകാര പ്രദമായതു ചെയ്യൂന്നു എന്ന് വരുത്തി തീർത്തു , പണ്ട്
വീയെസ് ഭരിക്കുന്ന കാലത്ത് വീയെസ്സിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു ഇ
മനുഷ്യൻ വീയെസ്സും ജോർജും കേരളത്തിലെ അന്യാധീനപെട്ട ഭൂമി തിരിച്ചു
പിടിക്കാൻ നടത്തിയ ശ്രമങ്ങളെ ഒന്നും നമ്മൾ ഇപ്പോൾ മറന്നു പോകരുത് , അതൊക്കെ
ജോർജ് നടത്തിയ ഒരു പൊറാട്ട് നാടകം ആണ്, പലതും എന്ന് വിശ്വസിക്കേണ്ടി വരും
ഇപ്പോൾ , അതിനു മുന്നേയും വീയെസ് പ്രതിപക്ഷത്തു ഇരിക്കുമ്പോഴും ജോർജും
വീയെസ് നല്ലകൂട്ട് ആയിരൂനു എന്ന് തന്നെ ആണ് എന്റെ ഓർമ്മ, വീയെസ്സിനെ
വിഗ്രഹ വൽക്കരിച ചാനലുകൾ (ഏഷ്യനെറ്റ് /ഇന്ത്യവിഷൻ/നികേഷ് എന്ന വ്യക്തി)
അദ്ദേഹം ഇന്ന് രാഷ്ട്രീയ ജീവിതത്തിൽ എത്തി നിൽക്കുന്ന പ്രതിസന്ധിക്കു ഒരു
പ്രധാന കാരണം (ഇതല്ല വിഷയം എങ്കിലും കൂട്ടത്തിൽ അത് വന്നു എന്ന് മാത്രം).
മദനിയെ അതി ക്രൂരമായി ചാനെൽ /പത്രം എന്നിവയിലൂടെ ആക്രമിച്ചതും മാധ്യമങ്ങൾ ആണ് ഇന്ന് അയാൾക്ക് വേണ്ടി മനുഷ്യാവകാശം പറയുന്നത് ഇതേ മാധ്യമങ്ങൾ ആണ് എന്നത് മറന്നു പോകരുത് .മൈക്ക് കിട്ടിയാൽ എന്തും
വിളിച്ചു പറയുന്ന രാഷ്ട്രീയക്കാർ ചാനെലുകൾ കണ്ടാലും അത് പോലെ വിളിച്ചു പറയാൻ തുടങ്ങി പലർക്കു എട്ടിന്റെ പണിയും കിട്ടി , മിതത്വം പാലിക്കുക്ക എന്നത് ഇവരുടെ ഡിക്ഷനറിയിൽ ഇല്ല , ഇവരുടെ വായിൽ നിന്നും വീഴുനത് അപ്പോൾ തന്നെ കോപ്പി എടുത്തു ബ്രെയ്ക്കിംഗ് ന്യൂസ് ആയി കൊടുക്കാൻ മാധ്യമസിംഹങ്ങൾ തയ്യാറും ആണ് , അത് ജനത്തിന് എന്ത് ഗുണം , അത് സമൂഹത്തില വരുത്തി വയ്ക്കുന്ന ദോഷം , ഇങ്ങിനെ ഒരു വാർത്ത വന്നാൽ നാളെ എന്ത് സംഭവിക്കും എന്നൊന്നും അവരുടെ വിഷയം അല്ല , ജനം ഞെട്ടണം ഒരു അഞ്ചു മിനുട്ട് എങ്കിലും അത് തങ്ങളുടെ ചാനലിൽ കൂടി , കാണുന്ന ജനത്തിന് അപ്പോൾ ഒരു സന്തോഷം ആണു പക്ഷെ ഇതിൻറെ തിക്ത ഫലം അറിയുന്നത് കുറച്ചു കാലം കഴിഞ്ഞിട്ട് ആണു , കഴിഞ്ഞ കുറച്ചു കാലം നമ്മൾ വിഴുങ്ങിയ ചാനെൽ ബ്രെയ്കിംഗ് ന്യൂസുകളുടെ പരിണത ഫലം ആണ് ജോർജ് എന്ന നാലം കിട രാഷ്ട്രീയ ഗുണ്ട .
പുള്ളി പറയുന്നത് മിക്കതും ഒരു വാർത്ത പോലും അല്ല പക്ഷെ നമ്മുടെ ചാനലുകൾക്ക് അത് പ്രധാന വാർത്ത ആണ് , രാഷ്ട്രീയക്കരുടെ പിറകെ കൂടി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുക്ക എന്നത് മാത്രം ചാനെലുകൾ ഇപ്പോൾ ജനത്തിന് വേണ്ടി ചെയ്യുന്ന ഒരു ഗുണം , അത് തിരസ്കരിക്കാൻ നമ്മൾ തന്നെ മെനക്കെടണം , അല്ലേൽ സ്വകാര്യത എന്താണ് എന്ന് നമ്മൾ തന്നെ മറന്നു പോകും .
ചാനലുകൾ കൊണ്ട് വരുന്ന എക്സ്ക്ലൂസീവ് വാർത്തകൾ /അഴിമതി വാർത്തകൾ /അല്ലാത്തവ ഒക്കെ ഒരു പാട് ഗുണം ചെയ്യുന്നു എന്നത് മറക്കുന്നില്ല , പക്ഷെ വ്യക്തികളുടെ പിറകെ പോയി അനാവശ്യ വിവാദം വരുത്തി വയ്ക്കുന്ന തരത്തിൽ ഉള്ളവ , ആളുകളെ തേജോവധം ചെയ്യൽ ഒരു മിഷൻ ആക്കി എടുക്കൽ എന്നിവ എത്ര മാത്രം ധാർമ്മീകമാണ് എന്ന് സ്വയം ആലോചികുന്നതും അത് തിരുത്താൻ അവർ ശ്രമിക്കുന്നത് ഗുണം ചെയ്യുന്നത് അവർക്കും ജനത്തിന് ഗുണം ചെയ്യും എന്ന് മാത്രം !.

No comments:
Post a Comment