ശ്രീലങ്കയിൽ കടുത്ത മനുഷ്യാവകാശ ലംഖനം നടക്കുന്നു എന്നത് സംശയം ഇല്ലാത്ത കാര്യം ആണു അതിൽ ലോക രാഷ്ട്രങ്ങൾക്ക് ചൈനയ്ക്കു ഒഴിച്ച്
വേറെ ആർക്കും തർക്കവും ഇല്ല . പക്ഷെ ഇന്ത്യ നേരിട്ട് ഈ വിഷയത്തിൽ ഇടപെടാത്തത്തിനു കാരണം മുന്നേ ഒരിക്കൽ ഇടപെട്ടപ്പോൾ ഉണ്ടായ പ്രശനം ആലോചിച്ചു കൊണ്ട് ആണ് , തമിഴരുടെ വിഷയം എപ്പോഴും വൈകാരീകം ആണ് പ്രതികരണം വളരെ കടുത്തത് ആയിരിക്കും ഡീ എം കെ സപ്പോർട്ട് കൂടി ഉണ്ടായ സർക്കാർ ആകുമ്പോൾ അതിൽ വലിയ വിഷയം ഉണ്ട് എന്നത് തന്നെ ആണ് പ്രധാനം .
രാജപക്സെ പുലികളെ തുരത്തി എന്നും പ്രഭാകരനെ കൊന്നും എന്നത് കൊണ്ട് ശ്രീലങ്ക സുരക്ഷിതം ആയി എന്ന് കരുതി മൂഢസ്വർഗത്തിൽ ഇരിക്കുക്ക ആണ് എന്നാണ് എനിക്ക് മാധ്യമങ്ങളിൽ കണ്ട ചർച്ചകളിൽ തോനിയത് പക്ഷെ അതൊന്നും അല്ല വിഷയം കടുത്ത വംശീയ വിദ്വേഷം നിലനിൽക്കുന്ന സ്ഥലം ആണ് ശ്രീലങ്ക , തമിഴർക്കു സർക്കാരിൽ ഒരു പ്രാധീനിത്യവും ഇല്ല , വെറും മൂനാംകിട സമൂഹം ആണ് അവർ . അടിസ്ഥാന സൌകര്യങ്ങൾ ഒന്നും അവർക്ക് ലഭ്യം അല്ല എന്ന് തന്നെ അവിടെ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപിക്കുന്നത് .
പുലികൾ ഉണ്ടായിരുന്ന കാലത്തേക്കാളും കടുത്ത ഭീഷണി ആണ് ഇനി അങ്ങോട്ട് ശ്രീലങ്കൻ സർക്കാർ ഇതേ രീതിയിൽ പോയാൽ നേരിടാൻ പോകുന്നത് . കടുത്ത വെല്ലുവിളി ആയിരിക്കും , പുറത്തു നിന്നുള്ള പത്രക്കാരെ /നിരീക്ഷകരെ ഒക്കെ അകറ്റി നിരത്തുന്നത് ലോകം അവിടം നടക്കുന്നത് അറിയരുത് എന്ന് കരുതി തന്നെ ആണ് . ആയിര കണക്കിന് ആളെ കൊന്നു ഒടുക്കിയ സ്ഥലത്ത് അവടം ഇപ്പോൾ സൈനീക ടൂറിസം നടക്കുന്നു എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു അതായതു ലക്ഷം ഇപ്പോഴും തമിഴരുടെ പുനരധിവാസം അല്ല വംശീയമായി അവരെ ഇല്ലതാക്കുക്ക എന്നത് തന്നെ ആണ് ലക്‌ഷ്യം.
ഇന്ത്യ ആയിരുന്നു ഇതിനെതിരെ നേരിട്ട് ഇറങ്ങേണ്ടത് പക്ഷെ പല കാരണം കൊണ്ട് ഇന്ത്യക്ക് അതിനു കഴിഞ്ഞില്ല . യു എന്നിൽ ഒരു വ്യക്തമായ നിലാപാട് എടുക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ ഉള്ളത് , അതിനു കാരണം ചൈനയുടെ ശ്രീ ലങ്കൻ താൽപ്പര്യത്തിൽ ഉള്ള ഇന്ത്യയുടെ പേടി ആണ് . അത് അരക്ഷിതത്വം ഉണ്ടാക്കും എന്നുള്ള ഭയം ശക്തിയായി നിഴലിക്കുന്നു .
അമേരിക്ക കൊണ്ട് വരുന്നു എന്ന ഒറ്റ കാര്യത്തിൽ യൂ എന്നിൽ വരുന്ന പ്രമേയം തള്ളി കളയരുത് പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ടു ചെയ്യണം എന്ന് ആണ് എന്റെ വ്യക്തി പരമായ അഭിപ്രായം അതിൽ കൂടി മാത്രേ തമിഴരുടെ വിഷയം അന്താരഷ്ടമായി അഡ്രെസ്സ് ചെയ്യാൻ കഴിയൂ .
ചൈനയെ പേടിക്കണം ,പാകിസ്ഥാനെ പേടിക്കണം , ശ്രീലങ്കയെ പേടിക്കണം എന്നൊക്കെ കരുതി ഇരുന്നാൽ പേടിക്കാൻ മാത്രേ സമയം കാണൂ , അതോണ്ട് വ്യക്തമായ് ഒരു നിലപാട് എടുത്തു മുന്നോട്ടു
പോകുന്നത് ആയിരിക്കും നല്ലത് .
[എന്റെ മാത്രം നിലപടുകൾ ആണ് ഇതിൽ ഉള്ളത് ]
================================================
ശ്രീലങ്കൻ പ്രശ്നം: രാഷ്ട്രീയ പരിഹാരം വേണം - സി പി ഐ (എം)
ശ്രീലങ്കയില്‍ യുദ്ധസമയത്തുനടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് ഫലപ്രദമായ അന്വേഷണം നടത്താനും തമിഴ് വംശജര്‍ നേരിടുന്ന പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം കാണാനും ശ്രീലങ്കന്‍ സര്‍ക്കാരിനുമേല്‍ കേന്ദ്ര ഗവണ്‍മെന്റ് സമ്മര്‍ദം ചെലുത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ സൈന്യവും എല്‍ടിടിഇയും തമ്മില്‍ നടന്ന യുദ്ധം തീര്‍ന്ന് നാല് വര്‍ഷമായെങ്കിലും അവസാനഘട്ടത്തിലുണ്ടായ ക്രൂരത സംബന്ധിച്ച് ഫലപ്രദമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. നിരപരാധികളായ ജനങ്ങള്‍ക്കുനേരെ കടുത്ത യുദ്ധക്കുറ്റങ്ങള്‍ നടന്നുവെന്നതിന് യഥേഷ്ടം തെളിവുകള്‍ നിലനില്‍ക്കുന്നു. ലസന്‍സ് ലേണ്‍ഡ് ആന്‍ഡ് റീകണ്‍സിലിയേഷന്‍ കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ 2012 മാര്‍ച്ചില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതും നടപ്പാക്കിയിട്ടില്ല. ആഭ്യന്തര യുദ്ധകാലത്ത് നടന്ന യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് വിശ്വസനീയവും സ്വതന്ത്രവുമായ അന്വേഷണം നടത്തുന്നതിന് ശ്രീലങ്ക സമ്മതിക്കണമെന്ന നിലപാട് ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ സ്വീകരിക്കണം. തമിഴ് സംസാരിക്കുന്നവര്‍ പാര്‍ക്കുന്ന മേഖലകള്‍ക്ക് സ്വയംഭരണം നല്‍കില്ലെന്ന ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്സെയുടെ പ്രഖ്യാപനം ആശങ്കാജനകമാണ്. ഭരണഘടനയുടെ 13-ാം ഭേദഗതിയില്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ അധികാരം തമിഴ് മേഖലകള്‍ക്ക് നല്‍കാമെന്ന മുന്‍ നിലപാടില്‍നിന്ന് വ്യതിചലിക്കുകയാണ് രാജപക്സെയെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

No comments:
Post a Comment