ആമുഖം : കുവൈറ്റ്
കല സിനിമയുടെ നൂറാം വാര്‍ഷീകം ആഘോഷിക്കുന്ന ചടങ്ങില്‍ സിനിമയുടെ സാമൂഹിക
പ്രതിബദ്ധത എന്ന വിഷയത്തില്‍ ഒരു ചെറു ലേഘനം തയ്യാറാക്കി അതില്‍ ഒരു
ചര്‍ച്ച നടത്താന്‍ എന്നോട് ആവിശ്യപെട്ടു , അതിന്റെ ഭാഗമായി നടത്തിയ ഒരു
എളിയ ശ്രമമാണ് ഈ താഴെ കാണുന്നത് , സിനിമ എന്നല്ല ഒരു വിഷയത്തിലും ഞാന്‍
പാണ്ഡിത്യം ഉള്ളവന്‍ അല്ല, പത്രവായന ഇന്റര്‍നെറ്റ് ഉപയോഗം എന്നിവയില്‍
കൂടി എന്റേതായ രീതിയില്‍ അഭിപ്രായം പ്രകടിപ്പിക്കാറുണ്ട് എന്നല്ലാതെ ,
ഒന്നിനെയും അത്ര സീരിയസ് ആയി കണ്ടിട്ടില്ല. അതിന്റെ ആവശ്യം ഉണ്ട്
തോന്നിയിട്ടില്ല , പറഞ്ഞു വരുന്നത് ഈ ലേഖനം പലരുടെയും ബ്ലോഗുകളിൽ നിന്നും
വായിച്ചു കിട്ടിയതിന്റെയും, പത്രത്തില്‍ നിന്നുള്ള അറിവിന്‍റെയും
പിന്‍ബലത്തിലും എഴുതിയതാണ്. പറയാന്‍ കാരണം പലരും പലപ്പോഴും പല ബ്ലോഗിലും
വായിച്ചു അറിഞ്ഞത് ഇതില്‍ കാണാം ,രാവണന്‍കോപ്പി അടിച്ചു എന്നൊരു പേരുദോഷം
കേള്‍ക്കാന്‍ താല്‍പ്പര്യമില്ല എന്നുള്ളത് കൊണ്ടാണ്. അത്കൊണ്ട് തന്നെ ഈ
എഴുത്ത് , അവര്‍ എഴുതിയത് അതെപടി കോപ്പി പെയിസ്റ്റ് അല്ല, വായിച്ചിട്ട്
എന്റെ രീതിയില്‍ എഴുതിയതാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ സജീവമായി
ഇടപെടുന്ന മിനീഷ് , കൃഷ്ണ കുമാര്‍ പിന്നേയും കുറച്ചു പേര്‍ ഇതിനു വേണ്ടി
സഹായം ചെയ്തു തന്നിട്ടുണ്ട് എന്നത് വിസ്മരിക്കാന്‍ വയ്യ .
================================================================
ലോകത്തിന്‍റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്ത് പുതിയ കാഴ്ച്ചകളുടെ, പുതിയ കേള്‍വികളുടെ, നവീന ആശയങ്ങളുടെ, ആവിഷ്കരണങ്ങളാണ് . ജീവിതത്തില്‍ കണ്ടു മടുത്ത ആവര്‍ത്തനങ്ങള്‍ക്കപ്പുറം പുതിയ ലോകത്തെക്കുറിച്ചുള്ള സ്വപ്നവും, സാധ്യതകളും, എല്ലാം പങ്കു വെക്കുന്ന ആവിഷ്ക്കാരങ്ങൾ അത് സാഹിത്യമാവട്ടെ , സിനിമയാവട്ടെ, നാടകമാവട്ടെ, മാനവരാശിക്ക് പുതിയ വെളിച്ചമാണ് നല്കിയത് . ഇന്ത്യൻ സിനിമയുടെ നൂറു വര്‍ഷങ്ങളുടെ ചരിത്രം എന്നത് ഒരു ജനതയുടെ സ്വപ്നങ്ങളുടെ സാമൂഹിക സാംസ്കാരിക ആവിഷക്കരത്ത്തിന്റെ ഭാഗമാവുന്നത് അങ്ങനെയാണ്.
ഏതൊരു ജനകീയ കലാരൂപവും അത് നിർമിക്കപ്പെടുന്ന കാലഘട്ടത്തിന്റെ /സമൂഹങ്ങളുടെ സാംസ്കാരീക പ്രതിഫലനമാണ് . സമൂഹത്തോടുള്ള അതിന്റെ സംവേദന ക്ഷമതയാണ് അതിന്റെ വിജയ പരാജയങ്ങൾ നിര്‍ണയിക്കുന്നത് അതുകൊണ്ട് തന്നെ നൂറു വര്ഷങ്ങളായി സമൂഹത്തോട് സംവദിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യൻ സിനിമ
ഒരു ജനപ്രീയ കലാരൂപമെന്ന നിലയിൽ സമൂഹത്തിൽ നല്ലൊരു ചലനം സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട് പക്ഷെ അതിന്റെ ഉപയോഗം എങ്ങിനെ ഒക്കെ ആണ് എന്നതാണ് പ്രധാനം. വിദ്യാഭ്യാസ ആവശ്യത്തിനും, ആശയങ്ങളുടെയും ആദർശങ്ങളുടെയും വ്യാപനത്തിനും ചലച്ചിത്രം ഉപയോഗിക്കപ്പെടുന്നു .ശബ്ദമില്ലാത്ത ചിത്രത്തിൽ നിന്നും ശബ്ദം എന്നപോലെ, അതിനൂതന സാങ്കേതിക വിദ്യ ആയ ഡീ ടി എസ് , ഡോൾബി എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പുത്തൻ സാങ്കേതിക വിദ്യകൾ വരെ ഇന്ന് സിനിമകളിൽ ഉപയോഗിക്കപ്പെടുന്നു.
കലയും രാഷ്ട്രീയവും തമ്മിലുള്ള സമന്ന്വയത്തെ പറ്റി മാവോ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്
"നമ്മൾ ആവശ്യപ്പെടുന്നത് രാഷ്ട്രീയത്തിന്റെയും കലയുടെയും ഒരു സമന്വയമാണ്. ഉള്ളടക്കത്തിലും രൂപത്തിലും ഉള്ള ഒരു സമന്വയം. കലയുടെ അതിന്റെ പരമാവധി പ്രാപ്യമായ പരിപൂർണതയോടെയുള്ള രൂപത്തിന്റെയും രാഷ്ട്രീയത്തിന്റെ വിപ്ലവാത്മകമായ അന്ത:സത്തയുടെയും സമന്വയം. രാഷ്ട്രീയപരമായി എത്ര കണ്ട് പുരോഗമനം പ്രകടിപ്പിച്ചാലും, ഒരു കലാരൂപത്തിനും - അതിന്റേതായ കലാമൂല്യം ഇല്ലെങ്കിൽ കരുത്താർജ്ജിക്കാൻ കഴിയില്ല. "
സിനിമ എന്നാ ജനപ്രീയ മാധ്യമം ഉപയോഗിച്ച് സമൂഹത്തിനു ഇടയില്‍
ശാസ്ത്രപരമായും യുക്തിപരമായും വ്യക്തമായ ആധിപത്യം നേടാന്‍ സിനിമ
നിര്‍മാതാക്കളും സംവിധായകരും ശ്രമിക്കുന്നില്ല എന്നത് ഇന്നത്തെ
സമൂഹത്തില്‍ വേദനാജനകമായ ഒരു കാര്യം ആണ്, അത് എങ്ങിനെ സംഭവിക്കും എന്നത്
ആലോചിച്ചാല്‍, മലയാളത്തിന്റെ കാര്യം എടുക്കുക ആണെകില്‍ തന്നെ സിനിമകളില്‍
അന്ധവിശ്വാസവും ശാസ്‌ത്രവും കൂട്ടി അവിയല്‍ പരുവത്തില്‍ ആക്കി മാറ്റി
ഇതില്‍ ശരിയേത് തെറ്റ് ഏതു എന്ന് സാധാരണക്കാരന് വേര്‍തിരിച്ചു എടുക്കാന്‍
കഴിയാത്ത അവസ്ഥയില്‍ ആണ് ജനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് .
ഭൂരിപക്ഷ മത സമുദായ യാഥാസ്ഥിതിക ചിന്തള്‍ക്ക് ഒപ്പം പോകുന്നവയാണ് നമ്മളുടെ മിക്ക സിനിമകളും. അത് കൊണ്ട് തന്നെ അവയൊക്കെ പിന്തിര്‍പ്പന്‍ ചിന്താഗതികള്‍ വളര്‍ത്തുന്നതില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു. എന്ത് സൃഷ്ടിച്ചാലും അതില്‍ ജനപ്രീയത എന്നത് കൂടി യോജിപ്പിച്ച് അതിനൊത്ത താരങ്ങളും അണിയറ പ്രവര്‍ത്തകരും മാര്‍ക്കറ്റിംഗ് രീതിയും കൂടി ചേരുമ്പോള്‍ എന്തും ചിലാവാകും / ചിലവാക്കും എന്നുള്ള ഒരു അവസ്ഥയാണ് ഇവിടെ നിലവിൽ ഉള്ളത്. അതിനു അവര്‍ക്കുള്ള കഴിവും അപാരമാണ്. സമൂഹത്തിലെ അരക്ഷിതാവസ്ഥയെ മനപൂര്‍വം മുതെലെടുത്തു, സമൂഹത്തെ അതില്‍ നിന്നും മോചിപ്പിക്കാതെ വീണ്ടും വലിയ അരക്ഷിത ബോധത്തിലേക്ക് തള്ളിവിടാന്‍ ആണ് മിക്ക സിനിമകളും പലപ്പോഴും ശ്രമിച്ചിട്ടുള്ളത് .
ഇടതുപക്ഷം മുന്നോട്ടു വെക്കുന്ന സാമൂഹികപരമായ സമത്വവും ജാതി മത ഫ്യുഡൽ വ്യവസ്ഥിതികൾക്കെതിരെയുള്ള പോരാട്ടവും എന്നും കമ്പോള ശക്തികൾക്കു ആലോസരമുണ്ടാക്കിയിട്ടുണ്ട് എന്ന് പൊതുവെ അംഗീകരിച്ച കാര്യമാണ്. സാധാരണക്കാരന്റെ പക്ഷത്തു നിന്ന് നടത്തുന്ന ശ്രമങ്ങൾ ഐതിഹാസികമായ പല സമരങ്ങള്‍ക്കും മുന്നേറ്റങ്ങൾക്കും കാരണമായി . ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മലയാള നാടക വേദി നല്കിയ പിന്തുണ വിസ്മരിച്ചു കൂടാ. അത്തരത്തിൽ കലാ പ്രവർത്തനങ്ങളിൽ , എഴുത്തിൽ, വായനയിൽ, ശാസ്ത്രബോധത്തിലധിഷ്ടിതമായി വളര്‍ന്നു വന്ന ഇടതു സോഷ്യലിസ്റ്റ് പോതുബോധങ്ങളെ തുടച്ചു നീക്കുന്നതിന് കമ്പോള ശക്തികൾ വളരെ കൃത്യമായി സിനിമയെ വിനിയോഗിച്ചിരിക്കുന്നത് കാണാം.സന്ദേശം മുതൽ അറബിക്കഥ വരെയുള്ള ചലച്ചിത്രങ്ങളിൽ അത്തരം ഇടതു വിരുദ്ധത കൃത്യമായി അടയാളപ്പെടുത്താൻ കഴിയും .
സിനിമയുടെ ചരിത്രം
പിൻഹോൾ ക്യാമറ എന്ന ആശയം അൽഹസെൻ എന്നൊരാൾ തന്റെ പുസ്തകത്തില മുന്നോട്ടു വയ്ക്കുകയും അതിന്റെ ചുവടു പിടിച്ചു 1600-ആം ആണ്ടോടു കൂടി ജിംബാറ്റിസ്റ്റ ഡെല്ല പോർട്ട ഇതിനെ പ്രചാരത്തിലാക്കുകയും ചെയ്തു. ഒരു ചെറിയ സുഷിരത്തിലൂടെയോ ലെൻസിലൂടെയോ പുറത്ത് നിന്നുള്ള പ്രകാശത്തെ കടത്തിവിട്ട്, ഒരു പ്രതലത്തിൽ ചലിക്കുന്ന വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതാണു പിൻഹോൾ ക്യാമറ. പക്ഷെ ഇത് എങ്ങും റെക്കോർഡ് ചെയ്യപ്പെടുന്നില്ല എന്നത് ഇതിന്റെ ഒരു പ്രധാന ന്യൂനത ആണ് .
സെല്ലുലോയിഡ് ഫിലിമിന്റെ കണ്ടുപിടിത്തത്തോട് കൂടി, ചലിക്കുന്ന വസ്തുക്കളുടെ ചിത്രം എടുക്കുന്നത് എളുപ്പമായി ,1880-കളിലെ മൂവി ക്യാമറയുടെ കണ്ടുപിടിത്തത്തോടു കൂടി വിവിധ ദൃശ്യങ്ങൾ ഒരു ഒറ്റ റീലിലേക്കു തന്നെ ചിത്രീകരിക്കുന്നത് എളുപ്പമായി.
1895 ഇൽ ലൂമിയർ സഹോദരങ്ങൾ പാരീസിലെ ഒരു ഇരുട്ടുമുറിയിൽ ലോകത്തിലെ ആദ്യത്തെ ചലച്ചിത്രപ്രദർശനം നടത്തിയത്. ഇത് കഴിഞ്ഞു ആറു മാസങ്ങൾക്കു ശേഷം, 1896 ജൂലൈ ഏഴിന് പ്രദർശനം ഇന്ത്യയിലുമെത്തി. ലൂമിയർ സഹോദരന്മാരുടെ സഹായിയായിരുന്ന മാരിയസ് സെസ്റ്റിയറായിരുന്നു ഇന്ത്യയിലെ പ്രദർശനത്തിനു പിന്നിൽ ബോബെയിൽ ആയിരുന്നു പ്രദർശനം നടന്നത് , ആറു ഹൃസ്വ ചിത്രങ്ങൾ ആയിരുന്നു അന്ന് പ്രദർശിപ്പിച്ചത്, 1906-ൽ കോയമ്പത്തൂരിലെ പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥനാണ് കേരളത്തിലെ ആദ്യ പ്രദർശനം നടത്തിയത്. ഒരു ഫ്രഞ്ചുകാരനിൽ നിന്നു വാങ്ങിയ ബയോസ്കോപ്പും ഫിലിമും ഉപയോഗിച്ചായിരുന്നു പ്രദർശനം.
1928 നവംബർ 7-നാണ് മലയാളത്തിലെ ആദ്യ (നിശബ്ദ) ചിത്രമായ വിഗതകുമാരൻ പുറത്തിറങ്ങിയത്. ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ചലിക്കുന്ന കുറെ ചിത്രങ്ങൾ, അതായിരുന്നു വിഗതകുമാരൻ.
മലയാളത്തിലെ ആദ്യ
ചിത്രമായി കണക്കാക്കുന്ന വിഗതകുമാരന്റെ കഥാ പരിസരത്തോടു അന്നത്തെ
പ്രേക്ഷകന്റെ പ്രതികരണം വരച്ചു കാട്ടുന്നതായിരുന്നു കമല്‍ സംവിധാനം ചെയ്ത
സെല്ലുലോയിഡ് എന്ന ചിത്രവും അതിനു വഴിയൊരുക്കിയ നഷ്ടനായിക എന്ന പുസ്തകവും.
ജാതി ഒരു വികാരമായി നിന്നിരുന്ന ആ കാലത്ത്, ഒരു അവര്‍ണ്ണ സ്ത്രീ
തിരശീലയില്‍ സവര്‍ണ്ണ സ്ത്രീയായി അഭിനയിച്ചു അന്നത്തെ സാമൂഹിക അവസ്ഥക്ക്
ഉള്‍ക്കൊള്ളാവുന്നതിലും അധികമായിരുന്നു. സിനിമ മറ്റു ക്ഷേത്ര കലകള്‍ പോലെ
വരേണ്യനു മാത്രം ആസ്വദിക്കാനുള്ള ഒരു വിനോദമായിരുന്ന ആ കാലത്ത്, പക്ഷെ
സിനിമയെ സിനിമയായി മാത്രം കാണാനുള്ള മാനസിക വളര്‍ച്ച പ്രേക്ഷകന്
ഉണ്ടായിരുന്നില്ല. (ആ കാലഘട്ടത്തിലെ പ്രേക്ഷകന്റെ സങ്കുചിതത്ത്വത്തിലേക്ക്
ഇന്നത്തെ പ്രേക്ഷകന്‍ ഒരു പിന്‍നടത്തം നടത്തുന്നുണ്ട് എന്നതും
സ്മരണീയമാണ്). സ്ക്രീനില്‍ കണ്ട കഥാപാത്രങ്ങളിലേക്ക് അവര്‍ തങ്ങളുടെ
ജീവിതത്തെ ചേര്‍ത്തു വെച്ച് തുലനം ചെയ്തു. കഥാപാത്രങ്ങളെ അവര്‍ തങ്ങളുടെ
ജീവിത പരിസരങ്ങളില്‍ നിന്നെടുത്ത അളവുകോലുകള്‍ കൊണ്ട് അളന്നു, തോതുകളില്‍
ഒതുങ്ങാത്തവയെ നിഷ്കരുണം തള്ളികളയുകയും അല്ലാത്തവയെ മനസ്സില്‍
പ്രതിഷ്ഠിക്കുകയും ചെയ്തു. അത് കൊണ്ടാണ് മലയാള സിനിമയുടെ ആദ്യ നായിക
റോസിക്ക് ജീവിതം നഷ്ടപ്പെട്ടതും, രാജാക്കന്മാരുടെ കഥകളും, പുരാണ കഥകളും
അക്കാലത്തെ സൂപ്പര്‍ ഹിറ്റുകള്‍ ആയി പ്രദര്‍ശനശാലകളെ നിറക്കുകയും ചെയ്തത്.
ആദ്യ സിനിമക്ക് ശേഷം ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം സമയത്തിനു ശേഷംഒരു കുടുംബ
കഥ സിനിമയാകുന്നത് 1947 ഇറങ്ങിയ നിര്‍മല എന്ന ചലച്ചിത്രത്തോടെയാണ്.
ഇന്നത്തെ മലയാള സിനിമയുടെ രൂപ ഘടന നിശ്ചയിച്ച ആദ്യ സിനിമ. എന്തായാലും മലയാള
സിനിമ ആസ്വാദനത്തിന്റെ പുതിയ ഭൂമികകള്‍ കണ്ടെത്തിയ വര്‍ഷങ്ങളാണ് പിന്നീട്
വന്നത്. ജീവിത നൌകയും നീലക്കുയിലും ഒക്കെ മലയാള സിനിമയിലേക്ക് അന്നത്തെ
കൂട്ട് കുടുംബ വ്യവസ്ഥയുടെയും സാമൂഹികാന്തരീക്ഷത്തിന്റെയും കഥാ പരിസരങ്ങളെ
പരിചിതമാക്കി.
സ്വാതന്ത്രാനന്തര കാലഘട്ടത്തില്‍ കേരളീയ സാമൂഹികാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും, അതിനു മലയാള നാടകവേദി നല്‍കിയ സംഭാവനകളും പ്രേക്ഷകരുടെ കാഴ്ചാനുഭവങ്ങളെ തീര്‍ത്തും മാറ്റി. മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയുടെ കാല ഘട്ടം കൂടിയായിരുന്നു അത്. അറുപതുകളിലും എഴുപതുകളിലും നമ്മുടെ സാഹിത്യകാരന്മാര്‍ കൂട്ടത്തോടെ സിനിമയിലെക്കെത്തി. മികച്ച പല സാഹിത്യ സൃഷ്ടികള്‍ പലതും തിരശീലയില്‍ കണ്ണീരും പുഞ്ചിരിയും തീര്‍ത്ത് പ്രേക്ഷകന്റെ ഹൃദയ പക്ഷത്തു നിന്നു. പ്രമേയപരമായി മുന്നിട്ടു നില്‍ക്കുന്ന സിനിമകള്‍ ഉണ്ടായെങ്കിലും കഥാകഥന രീതിയിലോ, സാങ്കേതിക മേന്മയിലെ പുതുമകള്‍ വല്ലപ്പോഴും മാത്രം സംഭവിച്ചു കൊണ്ടിരുന്നു. മലയാളത്തിലെ സിനിമകളുടെയും സിനിമാശാലകളുടെ എണ്ണത്തിലും ഉണ്ടായ വളര്‍ച്ച പ്രേക്ഷകനെ മലയാളത്തിനു പുറത്തു സിനിമയില്‍ എന്ത് നടക്കുന്നു എന്നറിയുന്നതില്‍ നിന്നും അകറ്റിയത്, അവന്റെ കാഴ്ചാനുഭാവങ്ങള്‍ക്ക് ഒരു ഏകതാന സ്വഭാവം നല്‍കി.
പിന്നീട് പത്മരാജന്റെയും ഭരതന്റെയും ഒക്കെ കാലഘട്ടത്തിലേക്ക് മലയാള സിനിമ കടന്നപ്പോള്‍ സിനിമ, കഥയുടെ പുതുമ എന്നതിനേക്കാളുപരി ആഖ്യാനത്തിന്റെ പുതുമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ആ കാഴ്ചാനുഭാവങ്ങള്‍ക്ക് മുന്നില്‍ മിഴിച്ചിരുന്ന അന്നത്തെ പ്രേക്ഷകനിലേക്ക് മറുഭാഷകളില്‍ നിന്നുള്ള സിനിമകളും എത്തിത്തുടങ്ങി. എഴുപതില്‍ തുടങ്ങിയ താരാധിപത്യത്തിന്റെ സൂചനകള്‍ എണ്‍പത് ആവുമ്പോഴേക്കും ഇന്ത്യന്‍ സിനിമയാകെ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിരുന്നു. ബച്ചനും, ധർമേന്ദ്രയും, ദേവാനന്ദും, രജനിയും, കമലും, എന്‍ ടി ആറും, എം ജി ആറും, പ്രേംനസീറും ജയനും ഒക്കെ വെറും നടന്മാരില്‍ നിന്നുപരി ജനമനസ്സില്‍ ദൈവരൂപങ്ങള്‍ പൂണ്ടു തുടങ്ങിയിരുന്നു. ഇന്ത്യന്‍ സിനിമ താരകേന്ദ്രീക്രിതമായ കഥകളിലേക്ക് മുഖം തിരിച്ചു തുടങ്ങിയതോടെ ബോക്സ് ഓഫീസുകളില്‍ പണം കിലുങ്ങി നിറഞ്ഞെങ്കിലും ഇന്ത്യന്‍ സിനിമകള്‍ വിജയ ഫോര്‍മുലകളുടെ ആവര്‍ത്തന വിരസതകളിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിച്ചു.
മലയാളിക്കും അവരുടെതായ സൂപ്പര്‍ താരങ്ങളുണ്ടായി. താരങ്ങള്‍ കഥയെക്കാളും കഥാപാത്രങ്ങലെക്കാലും വളര്‍ന്നു പ്രേക്ഷകന്റെ സാമന്യബോധത്തെയും കൂടി വെല്ലുവിളിച്ചു തുടങ്ങിയ തൊണ്ണൂറുകളുടെ ആരവങ്ങല്‍ക്കിടയിലും അങ്ങിങ്ങായി പ്രേക്ഷകനെ പുതുമാകളിലെക്കാനയിച്ച ചില ഒറ്റയാള്‍ നീക്കങ്ങളും ഉണ്ടായി. തൊണ്ണൂറുകളുടെ അന്ത്യത്തില്‍ തുടങ്ങി, രണ്ടായിരത്തില്‍ വേരുപിടിച്ച ഇന്റര്‍നെറ്റ് ആണ് മലയാള സിനിമാസ്വാദനത്തിന്റെ ഗതി തിരിച്ചു വിട്ടത്.
ലോക സിനിമ
ലോക സിനിമയിലെ ഹോമര്‍ എന്നു
വിശേഷിപ്പിക്കപ്പെടുന്ന ജാപ്പനീസ് ചലച്ചിത്രകാരന് അകിരാ
കുറസോവയുടെ ദീപ്തമായ ഓര്‍മകള്‍ക്ക് ഒരു പതിറ്റാണ്ട് പിന്നിട്ടു.
അഞ്ചു പതിറ്റാണ്ടു കാലത്തെ ചലച്ചിത്രജീവിതത്തില്‍ മുപ്പത്തിരണ്ടു
സിനിമകള്‍ കുറസോവയുടെ കയ്യൊപ്പ് പതിഞ്ഞ് ആസ്വാദകരിലെത്തി.
ഇവയില്‍ മിക്ക സിനിമകളും ക്ലാസിക്കുകളാകുകയും ചെയ്തു. ഒരു
ചിത്രകാരൻ എന്ന വിജയകരമാല്ലാത്ത തുടക്കത്തിന് ശേഷം , രണ്ടാം ലോക മഹായുദ്ധ
കാലത്ത് ജനപ്രിയ ചിത്രമായ Sanshiro Sugata യിലൂടെ ആണ് സ്വതന്ത്ര
സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയുടെ ചരിത്രത്തിലെ
തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമർഹിക്കുകയും ചെയ്യുന്ന
വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ൽ "ലോകം
മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവർത്തകരെയും സ്വാധീനിക്കുകയും
സന്തോഷിപ്പിക്കുകയും ചെയ്തു Rashomon) എന്ന ചലച്ചിത്രമാണ് കുറൊസാവയുടെ
സിനിമാ ജീവിതം മാറ്റിമറിച്ചത്. ഈ സിനിമയിലൂടെ പാശ്ചാത്യലോകം ജാപ്പനീസ്
സിനിമകളെയും കുറൊസാവയെയും ശ്രദ്ധിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഏറ്റവും
മികച്ച ചിത്രമായി വിലയിരുത്തപ്പെടുന്നതും റാഷമോൺ ആണ്. ഇറാനിലെ വിപ്ലവ
കാലത്ത് അവിടെ ഉള്ള അമേരിക്കാൻ എംബസി കയ്യേറി ഉദ്ദ്യോഗസ്തരെ ബന്ദികൾ
ആക്കിയ സംഭവം സിനിമ ആക്കിയിരുന്നു ഈ അടുത്ത കാലത്ത്. "ആർഗൊ" എന്നാണ് ആ
സിനിമയുടെ പേര് , നടന്ന സംഭവം ബന്ധികൾ ആക്കിയ ഉദ്ധ്യോഗസ്തരെ
രക്ഷപ്പെടുത്തുന്നത് റഷ്യൻ ചാര സംഘടനയിൽ പെട്ടവർ ആയിരുന്നു പക്ഷെ സിനിമ
ആയി അത് വന്നപ്പോൾ അമേരിക്കൻ താല്പര്യം സംരക്ഷിക്കാൻ വേണ്ടി , സീ ഐ ഐ ആണ്
അത് ചെയ്തത് എന്ന രീതിയിൽ വന്നു , അതിനു ഓസ്കാര്‍ ലഭിച്ചു , പക്ഷെ അതെ
സമയത്ത് തന്നെ പുറത്തു ഇറങ്ങിയ Django Unchained എന്ന പേരിൽ 1858 കാലത്തേ
അമേരിക്കാൻ അടിമത്വവും കറുത്ത വർഗക്കാരൻ അനുഭവിക്കേണ്ടി വന്ന അസമത്വത്തെയും
കുറിച്ച് പറയുന്ന ഈ സിനിമയെ പാടെ അവഗണിച്ചു. നോമിനെഷനുകൾ ധാരാളം വന്നു
എങ്കിലും ഒടുക്കം അവാർഡ് കിട്ടിയാപോൾ കാര്യമായി ഒന്നുമില്ല , കിട്ടിയത്
മുഴുവൻ കള്ളത്തരം ജനങ്ങളോട് പറയുകയും അമേരിക്കയുടെ കീഴാള സ്വഭാവം വിളിച്ചു
പറയുകയും ചെയ്ത സിനിമയ്ക്ക് ആയിരുന്നു. ഹോളിവുഡ് സിനിമകള്‍ ധാരാളം
ഇറങ്ങുന്നു എങ്കിലും ജനങ്ങള്‍ക്കിടയിൽ പൊതുബോധം വളര്‍ത്തുന്ന സിനിമകള്‍
വളരെ കുറവ് തന്നെ ആണ് എന്ന് പറയേണ്ടി വരും , ഇറാനിയാൻ സിനിമകളും കൊറിയൻ
സിനിമകളും ഇതിൽ നിന്നും വേറിട്ടു നില്ക്കുന്നു
ഇന്ത്യന്‍ സിനിമ
ഇന്ത്യന്‍ സിനിമയെ ലോകസിനിമാ
ഭൂപടത്തില്‍ പ്രതിഷ്ഠിച്ച സത്യജിത്ത് റായിയുടെ 'പഥേര്‍ പാഞ്ചലി'യുടെ
ചരിത്രപരവും കലാപരവുമായ സവിശേഷതകള്‍ നിരവധിയാണ്, ഒരു വര്‍ഷത്തിലധികം സമയം
എടുത്തുകൊണ്ടാണ് സത്യജിത്ത്‌റായ് പഥേര്‍ പാഞ്ചലി പൂര്‍ത്തീകരിച്ചത്. ബിഭൂതി
ഭൂഷണ്‍ ബന്ദോപാധ്യായയുടെ 'പഥേര്‍ പാഞ്ചലി' എന്ന നോവല്‍ ആദ്യ ചിത്രത്തിന്
തിരക്കഥയൊരുക്കാനായി അദ്ദേഹം കണ്ടെത്തി. പിന്നീട് പല വൈതരണികളും
വിഘാതങ്ങളും റായിക്ക് അഭിമുഖീകരിക്കേണ്ടതായി വന്നു, ലോക സിനിമയിലെ ഏറ്റവും
മികച്ച അമ്പത് സൃഷ്ടികള്‍ തിരഞ്ഞെടുക്കുവാനായി ഈയിടെ ബ്രിട്ടീഷ് ഫിലിം
ഇന്‍സ്റ്റിറ്റിയൂട്ട് ലോകത്തിലെ പ്രധാന സംവിധായകര്‍ക്കിടയില്‍ നടത്തിയ
അഭിപ്രായ സര്‍വേയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ ചിത്രം
'പഥേര്‍ പാഞ്ചലി'യാണ്. "താങ്കളുടെ പടങ്ങളായിരുന്നു ഞങ്ങളുടെ
പാഠപുസ്തകങ്ങള്‍'' അടൂര്‍ ഗോപാലകൃഷ്ണന്‍ റായിയോട് ഒരിക്കല്‍ പറഞ്ഞു .
ഇന്ത്യന്‍ സിനിമയിലെടുത്തു പറയേണ്ട മറ്റൊരു പേരാണ് ഋതിക് ഘട്ടക്ക് ,
സത്യജിത് റായിയുടെ അതെ കാലഘട്ടത്തില്‍ തന്നെ സിനിമയെ അതീവ ഗൌരവമായി കണ്ട
ഒരു സിനിമ പ്രവര്‍ത്തകന്‍ ആയിരുന്നു അദ്ദേഹം. ഘട്ടക്കിന്റെ സിനിമകള്‍
സാമൂഹിക യാഥാര്‍ത്യങ്ങളെ അതിസൂക്ഷ്മമായി നോക്കി കാണുന്നവയാണ്. സാധാരണ
മനുഷ്യന്‍റെ ദൈനം ദിന ജീവിത വിഷയങ്ങള്‍ ആണ് അദ്ദേഹം സിനിമ ആക്കിയിട്ടുള്ളത്
, ഇന്ത്യ വിഭജനത്തെ അദ്ദേഹം ശക്തി യുക്തം എതിര്‍ത്തിരുന്നു.
2002-ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയെ അവലംബിച്ച് രാഹുല്‍ ധോലാക്കിയ സംവിധാനം ചെയ്ത ചിത്രമാണ് പര്‍സാനിയ. അഹമ്മദാബാദിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിലെ സിനിമാതിയറ്റര്‍ നടത്തിപ്പുകാരനായ സൈറസിന്റെ(നസറുദ്ദീന്‍ ഷാ) കുടുംബവും അവരുടെ പരിചയക്കാരടങ്ങുന്ന ഒരു സമൂഹവും ഇന്ത്യന്‍ചരിത്രത്തെ, ജനതയെ ആഴത്തില്‍ മുറിപ്പെടുത്തിയ ഒരു വംശഹത്യയുടെ ക്രൂരതകളിലൂടെ കടന്നു പോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം ഇന്ത്യയിലെ കലാപങ്ങളെ സ്പര്‍ശിക്കുന്നു എന്ന നിലയില്‍ ശ്രധേയമായ ചില ചിത്രങ്ങളാണ് ശശികുമാറിന്റെ കായാതരണ്‍(2004), ഷൊണാലി ബോസിന്റെ അമു (2005), മണിരത്നത്തിന്റെ ബോംബെ (1995) എന്നിവ. എന്‍.എസ് മാധവന്റെ വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയെ ആധാരമാക്കിയ ശശികുമാറിന്റെ ചിത്രം കലാപങ്ങളെക്കുറിച്ചുള്ള മൗനമായ വാചാലതയായിരുന്നു. ഷൊണാലി ബോസിനോട് ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ് ചോദിച്ചത് എല്ലാവരും മറക്കാനാഗ്രഹിക്കുന്ന ഒരു സംഭവത്തെ എന്തിനു വീണ്ടും കുത്തിപ്പൊക്കണം എന്നായിരുന്നു. ഈ രണ്ടു ചിത്രങ്ങളും 1984 ല്‍ ഡെല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയെക്കുറിച്ചായിരുന്നു
, ബോംബെ കലാപത്തെ
(ഉപരിപ്ലവമായി) കച്ചവടവത്ക്കരിച്ച മണിരത്നത്തിന്റെ ബോംബെ പ്രത്യക്ഷത്തില്‍
നിരുപദ്രവമെന്നു തോന്നിപ്പിച്ചു കൊണ്ട് ഹിന്ദുത്വ അജണ്ടയെ ഒളിച്ച്
കടത്തിയ ചിത്രമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കാശ്മീരിലെ
തീവ്രവാദത്തെ മസാലവത്‌കരിച്ച റോജയും അതിവിദഗ്‌ദമായി ഹൈന്ദവ ഫാസിസത്തിന്റെ
വിഷം ചീറ്റുന്ന ഒന്നായിരുന്നു.
സിനിമയുടെ സാമൂഹ്യ ബോധം,പ്രതിബദ്ധത എങ്ങിനെ ഒക്കെ ആണ് എന്ന് അടുത്ത് അറിയാന്‍ ഏതാനും ചില സിനിമകളെ കുറിച്ച് പ്രതിബാധിക്കുന്നു .
നിര്‍മാല്യം
നിര്‍മാല്യം
എന്ന സിനിമ ഇന്നത്തെ കാലത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ റീമേക്ക് ചെയ്യാന്‍
ഏതെങ്കിലും സംവിധായകന്‍/നിര്‍മാതാവ് ഇറങ്ങി പുറപ്പെടും എന്ന് ആര്‍ക്കേലും
ചിന്ത ഉണ്ടെങ്കിൽ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണ് എന്ന് പറയേണ്ടി
വരും. ഇത് പോലെ ഉള്ള ഒരു സിനിമ ഇറക്കിയാല്‍ അതിനു മുതൽ മുടക്കിയ പണം പോലും
തിരിച്ചു പിടിക്കാന്‍ കഴിയില്ല , എന്ന് മാത്രമല്ല അത് തീയറ്ററില്‍
പ്രദർശിപ്പിക്കാൻ പോലും സമ്മതിക്കുമോ എന്നത് തന്നെ ചിന്തിക്കേണ്ട വിഷയം
ആണ്. അത്രമാത്രം സമൂഹത്തില്‍ ജീര്‍ണത നിറഞ്ഞിരിക്കുന്നു , ജനപ്രീയ
കലാരൂപമായ സിനിമ മാനസീക ഉല്ലാസത്തിന്റെ പരമാനന്ദം സൃഷ്ടിക്കേണ്ടത്
അനിവാര്യമായ കാര്യമാണ്, അല്ലാതെ കലയോടുള്ള സ്നേഹമോ മികച്ച കലാസൃഷ്ടി
തെരെഞ്ഞെടുത്തുള്ള പുനര്‍വായനയുടെ പ്രതിബദ്ധതയൊന്നുമല്ല പൈങ്കിളി
കച്ചവടക്കാര്‍ക്ക് മുമ്പിലുള്ളത് എന്നു വ്യക്തം.രതിനിര്‍വേദം കൊളുത്തിവിട്ട
കുളിര്‍കാറ്റ് മുതലെടുത്തമലയാള സിനിമ . നിര്‍മാല്യംപോലെഉള്ള സാമൂഹിക
പ്രതിബദ്ധതയുള്ള സിനിമകള്‍പുനസ്രിഷിക്കപ്പെടും എന്ന് സ്വപ്നം കാണാം.
നിര്‍മാല്യം എന്നാ സിനിമ യാഥാര്‍ത്ഥ ജീവിത മുഹൂര്‍ത്തങ്ങളുടെ
ഒപ്പിയെടുക്കല്‍ ആണ്. ഈ സിനിമയുടെഇരുപത്തി അഞ്ചാം വാര്‍ഷീകത്തോട്
അനുബധിച്ചു എം ടി പറഞ്ഞ വാക്കുകള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.
" നിര്‍മാല്യം' നമ്മെ സ്പര്‍ശിക്കുന്നത് അതിന്റെ സത്യസന്ധത കൊണ്ടാണ്. ഇന്നത്തെ സാമൂഹികരാഷ്ട്രീയസാഹചര്യത്തില്‍ 'നിര്‍മാല്യം' പോലൊരു ചിത്രം ഒരുപക്ഷേ, സാധിച്ചെന്നുവരില്ല."
ഈ സിനിമയില്‍ എം ടി
വെളിച്ചപ്പാടിലൂടെ നമുക്ക് കാണിച്ചുതരുന്നതു നിസ്സഹായനായ ഒരു മനുഷ്യന്റെ
ജീവിതാവസ്ഥ മാത്രമല്ല ,എക്കാലത്തും വിലയുള്ള മനുഷ്യാവസ്ഥകള്‍
അതിസൂക്ഷ്മമായിവിശകലനം ചെയ്യുക ആണ് .അവയെ നമ്മള്‍ പിന്തുടര്‍ന്നാല്‍
എത്തിച്ചേരുന്നത് തീഷ്ണമായ സത്യങ്ങളിലേക്ക് ആണ്. അവ ഒരിക്കലും
കാലഹരണപ്പെടുന്നുമില്ല. വിഗ്രഹത്തിന്റെ നേര്‍ക്ക് കാര്‍ക്കിച്ചു
തുപ്പുന്ന വെളിച്ചപ്പാട് , തുപ്പുന്നത് വിഗ്രഹത്തിനു നേര്‍ക്ക് മാത്രമല്ല ,
അധികാര സ്ഥാനത്തിനു നേര്‍ക്കും , അന്ന് നിലനില്‍ക്കുന്ന സാമൂഹിക
വ്യവസ്ഥയ്ക്ക് നേര്‍ക്കും തന്റെ രോഷം പ്രകടിപ്പിക്കല്‍ ആണ് , വിഗ്രഹം
എന്നത് അവിടെ ഒരു പ്രതിമ മാത്രം ആയി കാണാന്‍ കഴിയില്ല .
മണിച്ചിത്രത്താഴ്
ജനം രണ്ടു കയ്യും കൊട്ടി
സ്വീകരിച്ച സിനിമ ആണ് , ഇതില്‍ സംവിധായകനും . തിരകഥകൃത്തും കൂടി
സത്യത്തില്‍ ജനത്തെ പറ്റിക്കുകയാണ് , സാധാരണക്കാരന്‍ ആയ ഒരു സിനിമ
പ്രേക്ഷനെ സംബന്ധിച്ചെടത്തോളം അത് ഒരു വിഷയം ആയി വരണം എന്നില്ല ,ഗംഗയുടെ
ശരീരത്തില്‍ കേറിയ പ്രേതബാധ ഒഴിപ്പിക്കാന്‍ കൂട്ടായ ശ്രമം നടത്തുന്നു.
ഡോക്ടറും മന്ത്രവാദിയും കൂടി ഇതിനു ശ്രമികുന്നത് , ഇതില്‍ മന്ത്രവാദത്തിനു
എന്ത് സ്ഥാനം ആണ് ഉള്ളത് എന്ന് ചോദിക്കരുത് ? വെറും ഒരു രോഗി മാത്രം ആയ
ഗംഗയുടെ ശരീരത്തില്‍ പ്രേത ബാധ ആണ് അതില്‍ മന്ത്രവാദത്തിനു പങ്കു ഉണ്ട്
എന്നും ഒരു പരിധി വരെ പറഞ്ഞു അവസാനിപ്പിക്കാന്‍ ആ സിനിമയുടെ അണിയറ
പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നു. മാര്‍ക്കെറ്റിങ്ങു തന്ത്രം എന്ന്
പറഞ്ഞാലും , പൊതു ബോധത്തിന് കൊടുക്കുന്ന ഒരു കനത്ത പ്രഹരം ആണ് എന്ന് പറയാതെ
വയ്യ , ശാസ്ത്രം ആണ് എല്ലാറ്റിനും അടിസ്ഥാനം എന്നത് പറഞ്ഞു
അവസാനിപ്പിക്കാന്‍ ഉള്ള ഒരു ബോധ പൂര്‍ണമായ ശ്രമം സിനിമയുടെ അണിയറ
പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ജനത്തിനെ മുന്നോട്ടു
നയിക്കുക്ക എന്നതിന് പകരം ജനം ഇന്ന് നിലനില്‍കുന്ന അവസ്ഥയില്‍ തന്നെ
തുടരട്ടെ എന്നും അത് നമുക്ക് അനുകൂലമായി എങ്ങിനെ മാറ്റിയെടുക്കാം എന്നതും
ആണ് ഇവരുടെ പ്രധാന ചിന്ത വ്യക്ത്യമാക്കുന്നതാണ് ഈ സിനിമ.
പ്രഭുവിന്‍റെ മക്കള്‍
ഭക്തിയും നിരീശ്വരവാദവും
വിശ്വാസവും എല്ലാം പ്രേക്ഷരുമായി തുറന്നു സവംദിക്കുന്ന ഒരു സിനിമ
ആണ്സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈചിത്രം. ,അന്ധവിശ്വാസത്തിനും
ആൾദൈവങ്ങളുടെ കാപട്യത്തിനുമെതിരെ പ്രതികരിക്കുകയും സാമൂഹ്യാവബോധത്തിനു
ശ്രമിക്കുകയും ചെയ്യുന്ന രണ്ട് ചെറുപ്പക്കാരുടേയും അവരുടെ സംഘത്തിന്റേയും
സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളാണ് മുഖ്യ പ്രമേയം എന്നത് ആണ്
,നിരീശ്വരവാദം ഇത്ര വിശാലമായി ചര്‍ച്ച ചെയ്യാന്‍ ഒരു വേദി എന്ന നിലയില്‍ ഈ
സിനിമ വളരെ അധികം പ്രാധാന്യമര്‍ഹിക്കുന്നു എന്നത് പറയാതെ വയ്യ!
ഭക്തിയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന ചിത്രങ്ങള്‍ വളരെ അധികം ഒന്നും മലയാളത്തില്‍ വന്നിട്ടില്ല അത് കൊണ്ട് തന്നെ ഈ സിനിമ വളരെ അധികം ചര്‍ച്ച ചെയ്യപെടെണ്ടതും ആണ് , പക്ഷെ ഈ സിനിമ സാമ്പത്തീക വിജയം നേടില്ല എന്ന് അറിഞ്ഞും കൊണ്ട് തന്നെ ആയിരിക്കണം നിര്‍മാതാവും സംവിധായകനും ഇതിനു മുതിര്‍ന്നത് , കാരണം ഭൂരിപക്ഷ സമൂഹത്തിന്‍റെ വിശ്വാസം കാത്തു സൂക്ഷിക്കാന്‍ ഈ സിനിമ മെനക്കെടുന്നില്ല എന്നത് തന്നെ അതിനു കാരണം ,ആള്‍ദൈവങ്ങളും ,വിശ്വസങ്ങളും ,അനാചാരങ്ങളും കൊടികുത്തി വാഴുന്ന ഇന്നത്തെ സമൂഹത്തില്‍ ഇത് പോലെ ഉള്ള സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ സിനിമ എടുക്കാന്‍ സജീവന്‍ അന്തിക്കാട് ശ്രമിച്ചു എന്നത് കൊണ്ട് മാത്രം ഈ സിനിമ പൂര്‍ണ വിജയം ആണ് എന്ന് പറയേണ്ടി വരും. ഇത്പോലെ ഉള്ള സിനിമകള്‍ എനിയും ധാരളം ഉണ്ടാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം .
പാപിലിയോ ബുദ്ധ
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന
പാപിലിയോ ബുദ്ധ ശലഭത്തെയും , സ്വന്തം ആവാസ വ്യവസ്ഥയില്‍ നിന്നും
കുടിയിറക്ക് ഭീഷണി നേരിടുന്ന ആദിവാസികളെയും /ദളിതരെയും കൂട്ടിയിണക്കുന്ന
ചിത്രമാണ്, സമകാലീക ദളിത് വിഷയങ്ങളും ഭൂസമരങ്ങളും പരിസ്ഥിതി പ്രശനങ്ങളും
വിഷയം ആക്കുന്ന ഒരു ചിത്രം ആണ് പാപിലിയോ ബുദ്ധ. ദളിത് വിഷയം ആയത് തന്നെ
പലര്‍ക്കും പലതരത്തിലും വേദനിക്കും. അത്പോലെ തന്നെ സംഭവിച്ചു , സിനിമ
റിലീസ് ചെയ്യുനതിനു മുന്നേ തന്നെ വളരെ അധികം ചര്‍ച്ച ചെയ്യപെട്ടു ,
സിനിമയ്ക്ക് എതിരെ വ്യപകമായ പ്രചരണം നടന്നു ,ഭരണകൂട ഭീകരത അവിടെയും
നിഴലിച്ചു, സിനിമ കണ്ടു ഇറങ്ങിയവരുടെ പേരില്‍ കേസ് എടുക്കാന്‍ പോലീസ്
ശ്രമിക്കുന്ന അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തി എന്നത് സത്യം .
ഈ അടുത്ത കാലത്ത്
ഇന്ന് സൂപ്പര്‍ താരങ്ങള്‍ എന്ന
സങ്കല്പം വിട്ടു ഇടത്തരം നടീ നടന്മാരെ കൊണ്ട് സിനിമകള്‍ പരീക്ഷിച്ചു
വിജയിപ്പിക്കുക്ക എന്ന അനൂപ് മേനോന്‍ രീതിയില്‍ നിന്നും ഉള്‍ക്കൊണ്ട്
കുറച്ചു കുഴപ്പമില്ലാത്ത ന്യു ജെനറേഷന്‍ എന്നാ ഓമന പേരില്‍ അറിയപ്പെടുന്ന
സിനിമകള്‍ വന്നു പോകുന്നുണ്ട് പലതും മോശമല്ലാത്ത രീതിയില്‍ വിജയിക്കുകയും
ചെയ്യുന്നു എന്നത് വിസ്മരിക്കാന്‍ കഴിയില്ല .
മലയാള സിനിമ എക്കാലവും കൊണ്ടു നടന്നിരുന്ന സ്ത്രീ വിരുദ്ധത, സവർണ്ണ-അവർണ്ണ മുൻ വിധികളെയൊക്കെ എല്ലാ കാലത്തും പ്രോത്സാഹിപ്പിച്ചും കൊണ്ട് നടക്കുന്ന വിഭാഗത്തില്‍ നിന്നും തന്നെ ആണ് ഈ സിനിമയും പ്രേക്ഷനെ സമീപിക്കുന്നത് , ഈ സിനിമയില്‍ വളരെ നിഷ്കളങ്കം എന്ന് തോനിപ്പിക്കുന്ന ഒരു രംഗം ഉണ്ട് ആര്‍ എസ് എസ് ശാഖ നടക്കുന്നത് വളരെ വ്യക്തമായി കാണിക്കുന്നു. അത് മനപൂര്‍വമല്ല എന്ന് വിചാരിക്കാന്‍ കഴിയില്ല കാരണം അതില്‍ നിന്നും മുരളീ ഗോപി പറയാന്‍ ശ്രമിക്കുന്നത് എന്താണ് എന്നത് വ്യക്തം ആണ് , സംഘപരിവാറിനെ കുറിച്ച് സിനിമകളില്‍ പരാമര്‍ശ വിധേയമായിട്ടുണ്ട് എങ്കിലും ഇത്ര വ്യക്തമായി ശാഖയെ സിനിമയില്‍ കാണിക്കുന്നത് ആദ്യമാണ് . കൂടാതെ ഈ സിനിമയില്‍ പല രീതിയില്‍ പലവട്ടം ഓം , സ്വസ്ഥിക്ക് ചിഹ്നങ്ങൾ എന്നിവ എടുത്തു കാണിക്കാന്‍ വ്യക്തമായ ശ്രമം നടന്നിട്ടുണ്ട് , സിനിമ ഒരിക്കല്‍ കൂടി കണ്ടു നോക്കിയാല്‍ അത് മനസിലാക്കാം എന്നെ ഉള്ളു , വലതു പക്ഷ രാഷ്ട്രീയം എങ്ങിനെ ഒക്കെ ഏതൊക്കെ രീതിയില്‍ ജനമനസ്സില്‍ കുത്തി നിറക്കാന്‍ സാധിക്കുമോ അത് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ആണ് ഇവരുടെ ശ്രമം അത് തിരിച്ചറിയാന്‍ കുറച്ചു ബുദ്ധിമുട്ട് ആണ് എന്ന് പറയേണ്ടി വരും . പക്ഷെ ഇതൊക്കെ എന്താണ് സമൂഹത്തില്‍ സിനിമ വരുത്താന്‍ ശ്രമിക്കുന്നത് എന്ന് ചോദിച്ചാല്‍ സ്വയം ബോധം എന്താണ് നമുക്ക് തരുന്നത് എന്നും , ഇത് പോലെ ഉള്ള സംഘപരിവാര്‍ അജണ്ടകള്‍ സമൂഹത്തില്‍ എന്ത് തരത്തില്‍ ഉള്ള മാറ്റങ്ങള്‍ ആണ് വരുത്തുക എന്ന് സ്വയം വിലയിരുത്തണം എന്ന് മാത്രമേ പറയാന്‍ കഴിയുകയുള്ളൂ .
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
ലെഫ്റ്റ് റൈറ്റ് എന്ന സിനിമയെ
കുറിച്ച് കരിമീന്‍ പൊള്ളിച്ചത് എഴുതിയത് പോലെ പറഞ്ഞാല്‍ "ചാണകം വാരി
എറിയുന്ന ചരിത്രം" എന്ന് പറയേണ്ടി വരും , ഇതില്‍ നിന്നും തന്നെ എത്ര
മാത്രം ഈ സിനിമ സമൂഹത്തിനു ഗുണപ്പെടും, എന്നും, അതില്‍ സംവിധായകനും
തിരക്കഥകൃത്തും എന്താണു പറയാന്‍ ശ്രമിച്ചതും നമുക്ക് അറിയാന്‍ സാധിക്കും
.എല്ലാ കാലത്തും വ്യക്തമായ മാര്‍കെറ്റ് ഉള്ള സാധനമാണ് കമ്യുണിസം അത്
നല്ലത് ആയാലും മോശമായാലും വിറ്റഴിച്ചു കാശാക്കാന്‍ നല്ല എളുപ്പമാണ് അത്
ഏതൊക്കെ തരത്തില്‍ പ്രയോജനപ്പെടുത്താം, എന്നതിനെ കുറിച്ച് മാത്രമേ
എല്ലാവർക്കും സംശയമുള്ളൂ അത്പോലെ ഒരു ശ്രമം ആണ് മുരളീ ഗോപിയും അരുണ്‍
കുമാറും ഈ സിനിമയില്‍ ശ്രമിച്ചതും . ഇടത്തോട് വലത്തോട്ടു വീണ്ടും
ഇടത്തോട്ട് എന്ന് സിനിമ തന്നെ പറയുമ്പോള്‍ സിനിമയുടെ അണിയറ
പ്രവർത്തകര്‍ക്കും ഒരു ധാരണയുമില്ല സിനിമ എങ്ങോട്ട് ആണ് പോകുന്നത്. പക്ഷെ
ഒരു കാര്യത്തില്‍ അവര്‍ക്ക് സംശയമില്ല , കമ്യുണിസ്റ്റ്കാരെ / കമ്യുണിസ്റ്റ്
ആശയത്തെ എങ്ങിനെ ഒക്കെ കച്ചവടപരമായി ഉപയോഗിക്കാം എന്ന വിഷയത്തില്‍ അതില്‍
അവര്‍ വിജയിക്കാന്‍ സകല അടവും പയറ്റി എന്നത് ആണ് സാരം. നമ്മുടെ മുഖ്യധാര
പത്രങ്ങളില്‍ ഇവര്‍ നടത്തിയ എഴുത്തുകള്‍ / ഇവര്‍ക്ക് വേണ്ടി എഴുതിയ
ലേഖനങ്ങള്‍ / എഴുത്തുകള്‍ എടുത്തു പറയേണ്ട വിഷയം , നിങ്ങളില്‍ പലരും
ശ്രദ്ധിച്ചു കാണും എന്ന് തന്നെ തോനുന്നു , പത്രങ്ങളില്‍ ആഴ്ചകള്‍ നീണ്ട
ലേഖങ്ങള്‍ ആണ് വന്നു കൊണ്ടിരുന്നത് , ഈ സിനിമ മുന്നോട് വയ്ക്കുന്ന
രാഷ്ട്രീയം തികച്ചും അപകടം നിറഞ്ഞതും ദുരുദ്ദേശപരവുമാണ് എന്ന് പറയേണ്ടി
വരും , ഒരു കൂട്ടം കലാകാരന്മാരുടെ ആവിഷ്കാര സ്വതന്ത്രം നൂറു ശതമാനം
അംഗീകരിക്കുന്നു എന്നത് ആണ് ഈ വിഷയത്തില്‍ പ്രധാനമായും നമ്മള്‍ നോക്കി
കാണേണ്ടത് , പല രീതിയില്‍ പ്രകോപനം സ്രിഷിച്ചിട്ടും ഒരു തരത്തിലും ഇടതു
യുവജന സംഘടനകള്‍ ഒരിക്കല്‍ പോലും പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടില്ല ,
തികച്ചു പ്രശംസനീയമായ വിഷയവുമാണ് .
വിശ്വരൂപം
എന്തിലും ഏതിലും അമേരിക്കന്‍ സാമ്രാജ്യത്വം കാണുക അത് മാത്രം ശ്രമിക്കുക്കെന്നത് സ്ഥിരം കാഴ്ചയാണ് അതൊരു ക്ലീഷേ ആണ് , ഒരു പരിധിവരെ അമേരിക്ക തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ പല രീതിയിലും ഇടപെടാര്‍ ഉണ്ട് എന്നത് നഗ്ന സത്യം അത് കണ്ടു പിട്ക്കാന്‍ അത്ര എളുപ്പവുമല്ല .
അമേരിക്കയെ മഹത്വ വല്‍ക്കരിക്കാനും ഇസ്ലാമിനെ താഴ്ത്തികെട്ടാനും
കമല്‍ ശ്രമിച്ചു എന്ന് ഇന്ത്യയിലെ / കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍
അല്ല ഇസ്ലാം മത വര്‍ഗീയ വാദികള്‍ ശ്രമിച്ചു എന്ന് നമുക്ക് പറയാം , ഈസിനിമ
കണ്ടതില്‍ നിന്നും ഇതില്‍ തീവ്രവാദത്തിനു എതിരെ പോരാടുന്ന ഇസ്ലാമായ ഒരു
നായകനെ ആണ് ഞാന്‍ കണ്ടത് വേറെ പലരുംകണ്ടത് , , സിനിമ റിലീസ് ചെയ്യുനതിനു
മുന്നേ പ്രക്ഷോഭം സങ്കടിപ്പിക്കുക , ഷോ തുടങ്ങുന്നതിനു മുന്നേ തീയറ്റര്‍
ഉപരോധിക്കുക്ക എനിങ്ങനെ ഉള്ള കലാപരിപാടികള്‍ ആണ് ഈ സിനിമയ്ക്ക് എതിരെ
വര്‍ഗീയ ശക്തികള്‍ നടത്തിയത് , അത് കൊണ്ട് സിനിമയ്ക്ക് ഒന്നും
സംഭവിച്ചില്ല ഗുണം മാത്രമേ ഉണ്ടായുള്ളൂ എന്നത് പറയാതെ വയ്യ , ( ഈ
അവസരത്തില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയെ ഇടതു സംഘടനകള്‍ എങിനെ
വിലയിരുത്തി എന്നത് ആലോചിക്കണം ) .
കമല്‍ഹാസന്‍ എന്ന വ്യക്തി മതേതര ജീവിതം നയിക്കുന്ന ഒരാള്‍ ആണ് അദ്ദേഹം ചെയ്ത സിനിമ ഇസ്ലാമിന് എതിരെ ആണ് എന്ന് പറഞ്ഞു നടക്കുന്നത് ഒരു തരം മനോരോഗ അവസ്ഥ ആണ് എന്ന് പറയേണ്ടി വരും , " താലിബാനെ പോരാളികള്‍ " എന്ന് വിശേഷിപ്പിക്കുന്ന സംഘടനകള്‍ക്ക് വേദന ഉണ്ടാക്കുന്ന വിഷയം , ഈ സിനിമ സമൂഹത്തില്‍ ഒരുചലനവും സൃഷ്ടിച്ചിട്ടില്ല അത് കൊണ്ട് അല്ല ഇവിടെ ചര്‍ച്ച ആകുന്നതു ,ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷത്തെ കുറിച്ച് പറയുമ്പോള്‍ കമല ഹാസന്‍ എന്നാ വ്യക്തിയെ കുറിച്ച് പറയാതെയും അദേഹത്തിന്റെ സിനിമകളെ കുറിച്ച് പറയാതെ പോകാന്‍ വയ്യ , ആവിഷ്കാര സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് അറിയാത്ത തലയ്ക്കുള്ളില്‍ ചളി മാത്രം സംഭരിച്ചു നടക്കുന്ന മത / ജാതി വര്‍ഗീയ വാദികള്‍ ഇതല്ല ഇതില്‍ കൂടുതല്‍ എന്ത് കൊണ്ട് ചെയ്യുന്നില്ല എന്ന് മാത്രം ആലോചിച്ചാല്‍ മതി , ഇവരുടെ തലയില്‍ വെളിച്ചും ഉദിക്കുന്ന ഒരു ദിനം വരുമായിരിക്കും എന്നത് ഒരു സ്വപനം ആയി അവശേഷിക്കുന്നു .
പാദമുദ്ര
പാദമുദ്ര എന്ന സിനിമ പിറന്നിട്ട് 25 വര്‍ഷം. മോഹന്‍ലാല്‍ ഇരട്ടറോളില്‍ അഭിനയിച്ച സിനിമ ചര്‍ച്ചചെയ്യുന്ന വിഷയം കാല്‍നൂറ്റാണ്ടിനു ശേഷവും കാലിക പ്രാധാന്യമുള്ളതാകുന്നു. മലയാളത്തിലെ ക്ലാസിക് സിനിമകളില്‍ മുന്‍നിരയില്‍ തന്നെ ഇരിപ്പിടമുള്ള ചിത്രമാണ് പാദമുദ്ര. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്ന പുരുഷ മേധാവിത്വത്തെ തുറന്നുകാട്ടുന്നുവെന്ന് വളരെ എളുപ്പത്തില്‍ ആ സിനിമയെ കുറിച്ചുപറയാം. പക്ഷേ, അതിലെ ഓരോ സീനും സംസാരിക്കുന്നത് അതിലൊക്കെ അപ്പുറമാണ്. ഓച്ചിറ എന്ന കൊച്ചുഗ്രാമത്തില്‍ നടക്കുന്ന ചെറിയ കഥയെ കാലികപ്രാധാന്യമുള്ള വിഷയമായി രൂപപ്പെടുത്തിയതിലായിരുന്നു ആര്‍.സുകുമാരന്‍ എന്ന സംവിധായകന്റെ വിജയം. അവിടത്തെ ആചാര-വിശ്വാസങ്ങളും നാട്ടുരീതികളും മനുഷ്യന്‍ എന്ന സ്വത്വവുമായി നടത്തുന്ന ഏറ്റുമുട്ടലും സിനിമയുടെ പുതുവായനയില്‍ കാണാവുന്നതാണ്.
പിതൃത്വം ചോദ്യം ചെയ്യപ്പെട്ട ഒരു മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് പാദമുദ്ര പ്രേക്ഷകരോട് പങ്കുവയ്ക്കുന്നതെങ്കിലും ഇരുവരും ചേര്‍ന്ന് ചെയ്തുപോയ ഒരു പാപത്തിന്റെ ഭാരം ഒരു പെണ്ണില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്ന സമൂഹത്തെയും ചിത്രം തുറന്നുകാട്ടുന്നു. അവിഹിതബന്ധത്തിന്റെ ഉത്തരവാദിത്തം മാട്ടുപണ്ടാരത്തിനും ഗോമതിക്കും ഒരുപോലെയാണെങ്കിലും കുറ്റങ്ങള്‍ മുഴുവനും അടിച്ചേല്‍പ്പിക്കപ്പെടുന്നത് ഗോമതിയില്‍ മാത്രമാണ്. അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് കുട്ടപ്പനും. സ്ത്രീയെ സമൂഹം കാണുന്ന കാഴ്ചപ്പാടിനെ ഗോമതിയുടെ ആത്മസംഘര്‍ഷത്തിലൂടെ സംവിധായകന്‍ വരച്ചുകാട്ടുന്നു. ആധുനികകാലത്ത് കുരിശില്‍ തറയ്ക്കപ്പെടുന്ന ഒരാള്‍, ഇങ്ങനെ ജാരന് പിറക്കുന്നവരാണെന്ന് സിനിമ പറയുന്നു. സിനിമയുടെ അവസാനം മുള്‍വേലിയുമായി മലകയറുന്ന കുട്ടപ്പന്‍ അനുസ്മരിപ്പിക്കുന്നത് ക്രിസ്തുവിന്റെ കുരിശുമരണം തന്നെയാണ്. എല്ലാക്കാലത്തും സ്ത്രീ മാത്രം കുറ്റാരോപിതയാകുന്ന പരിതഃസ്ഥിതിയാണ് സിനിമ ഊന്നുന്ന മറ്റൊരു പ്രശ്നം. ജാരബന്ധവും കുഞ്ഞിന്റെ പിറവിയും മറ്റും സ്ത്രീയുടെ മാത്രം കുറ്റമാണ്. അത് സമൂഹത്തില്‍ എല്ലാക്കാലത്തും നിലനിന്ന രീതിയാണ്. നമ്മുടെ പുരാണങ്ങളിലും മറ്റും കാണാം. എല്ലാത്തിന്റെയും ഒടുവില്‍ പ്രതിസ്ഥാനത്തേക്ക് സ്ത്രീയെ കൊണ്ടുവരുന്ന രീതി. അതിന് ഇന്നും മാറ്റമൊന്നുമില്ല.
ആവിഷ്ക്കര സ്വാതന്ത്ര്യം എന്നത് അനുവദിച്ചു കൊടുക്കാന്‍ സാധിക്കാത്ത ഇവരുടെ മനോരോഗം ചികിത്സയിലൂടെ മാത്രമേ മാറ്റാന്‍ കഴിയൂ . വര്‍ഗസംഘര്‍ഷത്തിന്റെ യഥാര്‍ഥ മുഖം പുറത്തുകൊണ്ടുവരുന്ന ചരിത്രസിനിമകള്‍ ചരിത്രത്തെ ഭയക്കുന്ന അധികാരിവര്‍ഗത്തെ എന്നും അസ്വസ്ഥമാക്കിയിട്ടുണ്ട്. ഹിറ്റ്ലര്‍ ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കെയാണ് ഹിറ്റ്ലറെ കളിയാക്കി ചാര്‍ലി ചാപ്ലിന്‍ "ദ ഗ്രേറ്റ് ഡിക്ടേറ്റര്‍" എന്ന ചിത്രമെടുത്തത്. സിനിമ കണ്ട ഹിറ്റ്ലര്‍ പക്ഷേ പ്രതികരിച്ചിട്ടില്ല. സാമൂഹ്യ വിമര്‍ശനത്തിനുള്ള ഉപാധി കൂടിയാണ് സിനിമയെന്ന കാര്യം ഒരുപക്ഷേ ഹിറ്റ്ലര്‍ പോലും അംഗീകരിച്ചതായിരിക്കാം.
അനുപതുകള്‍ മുതല്‍ പുരോഗമന ആശയത്തില്‍ തുടങിയ മലയാള സിനിമ
സവര്‍ണ മാടമ്പി ഫ്യൂടല്‍ പ്രഭുകള്‍ നായകന്മാര്‍ അരങ്ങു വാഴുന്ന അവസ്ഥയില്‍
ആയി ഇതിനു പ്രധാന കാരണമായി വന്ന സിനിമ ദേവാസുരം ആണ് , ഒറ്റ നോട്ടത്തില്‍ ഹോ
എന്താ ല്ലേ സിനിമ ലാല്‍ തകര്‍ത്തു .. എന്നായിരിക്കും അഭിപ്രായം ഈ സിനിമ
മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം ചര്‍ച്ച ചെയ്‌താല്‍ അത് സമൂഹത്തെ
എങ്ങോട്ട് കൊണ്ട് പോകുന്നു എന്ന് നമുക്ക് മനസിലാകും , എന്ന് ഇത് പോലെ ഉള്ള
സബ്ജ്ക്ടുകള്‍ക്ക് നല്ല മാര്‍ക്കറ്റ് കിടിയ്യിട്ടുമുണ്ട് , തികച്ചും
സ്ത്രീ വിരുദ്ധമായ നിലപടുകള്‍ മാത്രമാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത് ,
ഒരു രാത്രികൊണ്ട് ചേരികള്‍ ഒഴിപ്പുക്കന്ന നായകന്മാരും ,നാടുവാഴി
രാഷ്ട്രീയം തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഉള്ള നായകരെ
കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും അതിനെ സംഹരിക്കാന്‍ പാരലല്‍ സര്‍ക്കാര്‍
രൂപത്തില്‍ വില്ലന്‍മാരെ സൃഷ്ടിക്കുന്നതിലും ഇവരുടെ കേമത്തരം സമ്മതിക്കാതെ
വയ്യ കൃഷ്ണമണിയില്‍ തോട്ടി കയറ്റി കളയും എന്ന് പറയുന്നവരും എസ് ഐ യെ
പരസ്യമായി വെല്ലു വിളിച്ചിട്ടും ഒരു ചുക്കും സംഭവിക്കാതെ അഹോരാത്രം
വിഹരിക്കുന്ന അതിമാനുഷികരും ഹിന്ദുത്വം വിളിചോതുകയും ചെയ്യുന്ന നായകന്മാരും
സൃഷ്ടിച്ചു സമൂഹത്തെ താന്‍ കുഴിച്ച വാരിക്കുഴിയില്‍ വീഴിക്കാന്‍ നമ്മളുടെ
പല സംവിധായകരും ശ്രമിചിടുണ്ട് / ശ്രമിക്കുന്നു . അരാഷ്ട്രീയാതയും
രാജഭക്തിയും കുത്തി നിറയ്ക്കാനും ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥയില്‍ നിന്നും
രക്ഷ നേടാന്‍ അത് മാത്രമാണ് ഒരു പരിഹാരമെന്നും പറയാതെ പറയാന്‍ ഷാജി കൈലാസ്
ചിത്രങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ നമുക്ക് മനസിലാകും .
കഴിഞ്ഞ ഇരുപതു വര്ഷത്തെ മലയാള സിനിമയുടെ ചരിത്രം എടുത്താൽ അതിൽ വലിയ തോതിലുള്ള കുറെ കപട നിര്മിതികൾ നമുക്ക് കാണാൻ സാധിക്കും . ജനകീയ മുന്നേറ്റങ്ങളിലൂടെ മലയാളി വലിച്ചെറിഞ്ഞ ഫ്യുഡലിസ്റ്റ് ജാതീയ ബിംബങ്ങൾ പഴയതിനേക്കാൾ ശക്തിയിൽ തിരിച്ചു കൊണ്ട് വരാൻ ഈ കാലത്തിനു കഴിഞ്ഞിട്ടുണ്ട്. ഒരു കാലത്ത് ജന്മിത്വത്തിനെതിരെ വിപ്ലവങ്ങൾ നയിച്ച മലയാളിയെ തമ്പുരാന്മാരും നാട്ടുരാജക്കളും വീണ്ടും ഭരിക്കുന്നതും മന്ത്ര വാദികളും കപട സന്യാസിമാരും നയിക്കുന്നതും നമുക്ക് കാണാൻ കഴിയും . രഞ്ജിത്ത്, രണ്‍ജി പണിക്കർ, ഷാജി കൈലാസ് , എസ് എൻ സ്വാമി തുടങ്ങിയവർ കൊണ്ടുവന്ന ഹൈന്ദവതയുടെ സംഘപരിവാര്‍ അജണ്ടകളുടെ ശക്തമായ സ്വാധീനം കേരള സമൂഹത്തിൽ കാണാം . ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ഉത്സവം നടത്തുന്ന നായകനും ഒരു മഴയില്‍ യുക്തി ചിന്ത ഒലിച്ചു പോകുന്ന സാമൂഹിക പ്രവർത്തകനും അടക്കം നിരവധി കപട നിർമ്മിതികൾ നിർമ്മിതികൾ നമുക്ക് കാണാം.
അറുപതു ശതമാനത്തിനു മുകളില്‍ ഇടതു ബോധം വച്ച് ,പുരോഗമന ചിന്താഗതി ഒക്കെ വച്ച് പുലര്‍ത്തുന്ന കേരളത്തില്‍ അതിനെ പിന്താങ്ങുന്ന രീതിയിലുള്ള സിനിമകള്‍ ഇറങ്ങുന്നില്ല .
കേരളം ഇതുവരെ നേടിയെടുത്ത സാംസ്കാരീക മുന്നേറ്റം , ആരോഗ്യപരമായ മുന്നേറ്റം എന്നിവ സിനിമകള്‍ക്കിടയില്‍ കൂടി ജനത്തിന് ഇടയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ ഇവര്‍ ആരും സിനിമകള്‍ ഉപയോഗിക്കാത്തത് എന്ത് കൊണ്ട് എന്ന് ഇപ്പോഴും ഒരുചോദ്യമായി അവശേഷിക്കുന്നു , എന്ന് മാത്രമല്ല ജനത്തെ പിറകോട്ടു വലിക്കാന്‍ മാത്രമാണ് സിനിമകള്‍ ശ്രമിചിട്ടുള്ളതും
ആത്യന്തികമായി സിനിമ എന്നത് ഒരു വ്യവസായം മാത്രമാണ് എങ്കിലും , ഈ മാധ്യമം കാട്ടിത്തരുന്ന വഴികള്‍ നമ്മില്‍ കുറച്ചു പേരെങ്കിലും അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. അത് നല്ലതായാലും ചീത്ത ആയാലും. അപ്പോള്‍ ഒരു സിനിമാക്കാരന്‍ വെറും ബിസിനസ് കാരനല്ല പകരം അനേകം ഉത്തരവാദിത്വങ്ങള്‍ ഉള്ള സമൂഹ പരിഷ്കര്തവാണ്. നിങ്ങള്ക്ക് അവാര്‍ഡുകളും പരമോന്നത ബഹുമതികളും നല്‍കി ആദരിക്കുന്നത് അതുകൊണ്ട് മാത്രമാണ്. നമുക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വം ശരിയായ രീതില്‍ നിറവേറ്റാന്‍ കഴിയില്ലെങ്കിൽ നിങ്ങള്‍ ഒരിക്കലും ഒരു സിനിമക്കാരനാകാതിരിക്കുന്നതാണ് നല്ലത്. സിനിമ ഒരു സീരിയസ് ആയ മാധ്യമം ആണ് എന്ന തിരിച്ചറിവാണ് ഒരു സിനിമ പ്രവര്ത്തകന് ആദ്യം വേണ്ടത്. നല്ല സിനിമകള്‍ നാം ഓരോരുത്തരും ആഗ്രഹിക്കുന്ന ഒന്നാണ്. അതിനായി ഒരുപാടു നല്ല ചിന്തകളും ആശയങ്ങളും ഉണ്ടാകട്ടെ എന്നും അവ നമ്മുടെ സിനിമ രംഗത്തിനു പുതിയ മാനങ്ങളും അര്‍ത്ഥങ്ങളും നല്‍കട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം .
================================================================
ലോകത്തിന്‍റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്ത് പുതിയ കാഴ്ച്ചകളുടെ, പുതിയ കേള്‍വികളുടെ, നവീന ആശയങ്ങളുടെ, ആവിഷ്കരണങ്ങളാണ് . ജീവിതത്തില്‍ കണ്ടു മടുത്ത ആവര്‍ത്തനങ്ങള്‍ക്കപ്പുറം പുതിയ ലോകത്തെക്കുറിച്ചുള്ള സ്വപ്നവും, സാധ്യതകളും, എല്ലാം പങ്കു വെക്കുന്ന ആവിഷ്ക്കാരങ്ങൾ അത് സാഹിത്യമാവട്ടെ , സിനിമയാവട്ടെ, നാടകമാവട്ടെ, മാനവരാശിക്ക് പുതിയ വെളിച്ചമാണ് നല്കിയത് . ഇന്ത്യൻ സിനിമയുടെ നൂറു വര്‍ഷങ്ങളുടെ ചരിത്രം എന്നത് ഒരു ജനതയുടെ സ്വപ്നങ്ങളുടെ സാമൂഹിക സാംസ്കാരിക ആവിഷക്കരത്ത്തിന്റെ ഭാഗമാവുന്നത് അങ്ങനെയാണ്.
ഏതൊരു ജനകീയ കലാരൂപവും അത് നിർമിക്കപ്പെടുന്ന കാലഘട്ടത്തിന്റെ /സമൂഹങ്ങളുടെ സാംസ്കാരീക പ്രതിഫലനമാണ് . സമൂഹത്തോടുള്ള അതിന്റെ സംവേദന ക്ഷമതയാണ് അതിന്റെ വിജയ പരാജയങ്ങൾ നിര്‍ണയിക്കുന്നത് അതുകൊണ്ട് തന്നെ നൂറു വര്ഷങ്ങളായി സമൂഹത്തോട് സംവദിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യൻ സിനിമ
ഒരു ജനപ്രീയ കലാരൂപമെന്ന നിലയിൽ സമൂഹത്തിൽ നല്ലൊരു ചലനം സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട് പക്ഷെ അതിന്റെ ഉപയോഗം എങ്ങിനെ ഒക്കെ ആണ് എന്നതാണ് പ്രധാനം. വിദ്യാഭ്യാസ ആവശ്യത്തിനും, ആശയങ്ങളുടെയും ആദർശങ്ങളുടെയും വ്യാപനത്തിനും ചലച്ചിത്രം ഉപയോഗിക്കപ്പെടുന്നു .ശബ്ദമില്ലാത്ത ചിത്രത്തിൽ നിന്നും ശബ്ദം എന്നപോലെ, അതിനൂതന സാങ്കേതിക വിദ്യ ആയ ഡീ ടി എസ് , ഡോൾബി എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പുത്തൻ സാങ്കേതിക വിദ്യകൾ വരെ ഇന്ന് സിനിമകളിൽ ഉപയോഗിക്കപ്പെടുന്നു.
കലയും രാഷ്ട്രീയവും തമ്മിലുള്ള സമന്ന്വയത്തെ പറ്റി മാവോ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്
"നമ്മൾ ആവശ്യപ്പെടുന്നത് രാഷ്ട്രീയത്തിന്റെയും കലയുടെയും ഒരു സമന്വയമാണ്. ഉള്ളടക്കത്തിലും രൂപത്തിലും ഉള്ള ഒരു സമന്വയം. കലയുടെ അതിന്റെ പരമാവധി പ്രാപ്യമായ പരിപൂർണതയോടെയുള്ള രൂപത്തിന്റെയും രാഷ്ട്രീയത്തിന്റെ വിപ്ലവാത്മകമായ അന്ത:സത്തയുടെയും സമന്വയം. രാഷ്ട്രീയപരമായി എത്ര കണ്ട് പുരോഗമനം പ്രകടിപ്പിച്ചാലും, ഒരു കലാരൂപത്തിനും - അതിന്റേതായ കലാമൂല്യം ഇല്ലെങ്കിൽ കരുത്താർജ്ജിക്കാൻ കഴിയില്ല. "
ഭൂരിപക്ഷ മത സമുദായ യാഥാസ്ഥിതിക ചിന്തള്‍ക്ക് ഒപ്പം പോകുന്നവയാണ് നമ്മളുടെ മിക്ക സിനിമകളും. അത് കൊണ്ട് തന്നെ അവയൊക്കെ പിന്തിര്‍പ്പന്‍ ചിന്താഗതികള്‍ വളര്‍ത്തുന്നതില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു. എന്ത് സൃഷ്ടിച്ചാലും അതില്‍ ജനപ്രീയത എന്നത് കൂടി യോജിപ്പിച്ച് അതിനൊത്ത താരങ്ങളും അണിയറ പ്രവര്‍ത്തകരും മാര്‍ക്കറ്റിംഗ് രീതിയും കൂടി ചേരുമ്പോള്‍ എന്തും ചിലാവാകും / ചിലവാക്കും എന്നുള്ള ഒരു അവസ്ഥയാണ് ഇവിടെ നിലവിൽ ഉള്ളത്. അതിനു അവര്‍ക്കുള്ള കഴിവും അപാരമാണ്. സമൂഹത്തിലെ അരക്ഷിതാവസ്ഥയെ മനപൂര്‍വം മുതെലെടുത്തു, സമൂഹത്തെ അതില്‍ നിന്നും മോചിപ്പിക്കാതെ വീണ്ടും വലിയ അരക്ഷിത ബോധത്തിലേക്ക് തള്ളിവിടാന്‍ ആണ് മിക്ക സിനിമകളും പലപ്പോഴും ശ്രമിച്ചിട്ടുള്ളത് .
ഇടതുപക്ഷം മുന്നോട്ടു വെക്കുന്ന സാമൂഹികപരമായ സമത്വവും ജാതി മത ഫ്യുഡൽ വ്യവസ്ഥിതികൾക്കെതിരെയുള്ള പോരാട്ടവും എന്നും കമ്പോള ശക്തികൾക്കു ആലോസരമുണ്ടാക്കിയിട്ടുണ്ട് എന്ന് പൊതുവെ അംഗീകരിച്ച കാര്യമാണ്. സാധാരണക്കാരന്റെ പക്ഷത്തു നിന്ന് നടത്തുന്ന ശ്രമങ്ങൾ ഐതിഹാസികമായ പല സമരങ്ങള്‍ക്കും മുന്നേറ്റങ്ങൾക്കും കാരണമായി . ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മലയാള നാടക വേദി നല്കിയ പിന്തുണ വിസ്മരിച്ചു കൂടാ. അത്തരത്തിൽ കലാ പ്രവർത്തനങ്ങളിൽ , എഴുത്തിൽ, വായനയിൽ, ശാസ്ത്രബോധത്തിലധിഷ്ടിതമായി വളര്‍ന്നു വന്ന ഇടതു സോഷ്യലിസ്റ്റ് പോതുബോധങ്ങളെ തുടച്ചു നീക്കുന്നതിന് കമ്പോള ശക്തികൾ വളരെ കൃത്യമായി സിനിമയെ വിനിയോഗിച്ചിരിക്കുന്നത് കാണാം.സന്ദേശം മുതൽ അറബിക്കഥ വരെയുള്ള ചലച്ചിത്രങ്ങളിൽ അത്തരം ഇടതു വിരുദ്ധത കൃത്യമായി അടയാളപ്പെടുത്താൻ കഴിയും .
സിനിമയുടെ ചരിത്രം
പിൻഹോൾ ക്യാമറ എന്ന ആശയം അൽഹസെൻ എന്നൊരാൾ തന്റെ പുസ്തകത്തില മുന്നോട്ടു വയ്ക്കുകയും അതിന്റെ ചുവടു പിടിച്ചു 1600-ആം ആണ്ടോടു കൂടി ജിംബാറ്റിസ്റ്റ ഡെല്ല പോർട്ട ഇതിനെ പ്രചാരത്തിലാക്കുകയും ചെയ്തു. ഒരു ചെറിയ സുഷിരത്തിലൂടെയോ ലെൻസിലൂടെയോ പുറത്ത് നിന്നുള്ള പ്രകാശത്തെ കടത്തിവിട്ട്, ഒരു പ്രതലത്തിൽ ചലിക്കുന്ന വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതാണു പിൻഹോൾ ക്യാമറ. പക്ഷെ ഇത് എങ്ങും റെക്കോർഡ് ചെയ്യപ്പെടുന്നില്ല എന്നത് ഇതിന്റെ ഒരു പ്രധാന ന്യൂനത ആണ് .
സെല്ലുലോയിഡ് ഫിലിമിന്റെ കണ്ടുപിടിത്തത്തോട് കൂടി, ചലിക്കുന്ന വസ്തുക്കളുടെ ചിത്രം എടുക്കുന്നത് എളുപ്പമായി ,1880-കളിലെ മൂവി ക്യാമറയുടെ കണ്ടുപിടിത്തത്തോടു കൂടി വിവിധ ദൃശ്യങ്ങൾ ഒരു ഒറ്റ റീലിലേക്കു തന്നെ ചിത്രീകരിക്കുന്നത് എളുപ്പമായി.
1895 ഇൽ ലൂമിയർ സഹോദരങ്ങൾ പാരീസിലെ ഒരു ഇരുട്ടുമുറിയിൽ ലോകത്തിലെ ആദ്യത്തെ ചലച്ചിത്രപ്രദർശനം നടത്തിയത്. ഇത് കഴിഞ്ഞു ആറു മാസങ്ങൾക്കു ശേഷം, 1896 ജൂലൈ ഏഴിന് പ്രദർശനം ഇന്ത്യയിലുമെത്തി. ലൂമിയർ സഹോദരന്മാരുടെ സഹായിയായിരുന്ന മാരിയസ് സെസ്റ്റിയറായിരുന്നു ഇന്ത്യയിലെ പ്രദർശനത്തിനു പിന്നിൽ ബോബെയിൽ ആയിരുന്നു പ്രദർശനം നടന്നത് , ആറു ഹൃസ്വ ചിത്രങ്ങൾ ആയിരുന്നു അന്ന് പ്രദർശിപ്പിച്ചത്, 1906-ൽ കോയമ്പത്തൂരിലെ പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥനാണ് കേരളത്തിലെ ആദ്യ പ്രദർശനം നടത്തിയത്. ഒരു ഫ്രഞ്ചുകാരനിൽ നിന്നു വാങ്ങിയ ബയോസ്കോപ്പും ഫിലിമും ഉപയോഗിച്ചായിരുന്നു പ്രദർശനം.
1928 നവംബർ 7-നാണ് മലയാളത്തിലെ ആദ്യ (നിശബ്ദ) ചിത്രമായ വിഗതകുമാരൻ പുറത്തിറങ്ങിയത്. ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ചലിക്കുന്ന കുറെ ചിത്രങ്ങൾ, അതായിരുന്നു വിഗതകുമാരൻ.
സ്വാതന്ത്രാനന്തര കാലഘട്ടത്തില്‍ കേരളീയ സാമൂഹികാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും, അതിനു മലയാള നാടകവേദി നല്‍കിയ സംഭാവനകളും പ്രേക്ഷകരുടെ കാഴ്ചാനുഭവങ്ങളെ തീര്‍ത്തും മാറ്റി. മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയുടെ കാല ഘട്ടം കൂടിയായിരുന്നു അത്. അറുപതുകളിലും എഴുപതുകളിലും നമ്മുടെ സാഹിത്യകാരന്മാര്‍ കൂട്ടത്തോടെ സിനിമയിലെക്കെത്തി. മികച്ച പല സാഹിത്യ സൃഷ്ടികള്‍ പലതും തിരശീലയില്‍ കണ്ണീരും പുഞ്ചിരിയും തീര്‍ത്ത് പ്രേക്ഷകന്റെ ഹൃദയ പക്ഷത്തു നിന്നു. പ്രമേയപരമായി മുന്നിട്ടു നില്‍ക്കുന്ന സിനിമകള്‍ ഉണ്ടായെങ്കിലും കഥാകഥന രീതിയിലോ, സാങ്കേതിക മേന്മയിലെ പുതുമകള്‍ വല്ലപ്പോഴും മാത്രം സംഭവിച്ചു കൊണ്ടിരുന്നു. മലയാളത്തിലെ സിനിമകളുടെയും സിനിമാശാലകളുടെ എണ്ണത്തിലും ഉണ്ടായ വളര്‍ച്ച പ്രേക്ഷകനെ മലയാളത്തിനു പുറത്തു സിനിമയില്‍ എന്ത് നടക്കുന്നു എന്നറിയുന്നതില്‍ നിന്നും അകറ്റിയത്, അവന്റെ കാഴ്ചാനുഭാവങ്ങള്‍ക്ക് ഒരു ഏകതാന സ്വഭാവം നല്‍കി.
പിന്നീട് പത്മരാജന്റെയും ഭരതന്റെയും ഒക്കെ കാലഘട്ടത്തിലേക്ക് മലയാള സിനിമ കടന്നപ്പോള്‍ സിനിമ, കഥയുടെ പുതുമ എന്നതിനേക്കാളുപരി ആഖ്യാനത്തിന്റെ പുതുമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ആ കാഴ്ചാനുഭാവങ്ങള്‍ക്ക് മുന്നില്‍ മിഴിച്ചിരുന്ന അന്നത്തെ പ്രേക്ഷകനിലേക്ക് മറുഭാഷകളില്‍ നിന്നുള്ള സിനിമകളും എത്തിത്തുടങ്ങി. എഴുപതില്‍ തുടങ്ങിയ താരാധിപത്യത്തിന്റെ സൂചനകള്‍ എണ്‍പത് ആവുമ്പോഴേക്കും ഇന്ത്യന്‍ സിനിമയാകെ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിരുന്നു. ബച്ചനും, ധർമേന്ദ്രയും, ദേവാനന്ദും, രജനിയും, കമലും, എന്‍ ടി ആറും, എം ജി ആറും, പ്രേംനസീറും ജയനും ഒക്കെ വെറും നടന്മാരില്‍ നിന്നുപരി ജനമനസ്സില്‍ ദൈവരൂപങ്ങള്‍ പൂണ്ടു തുടങ്ങിയിരുന്നു. ഇന്ത്യന്‍ സിനിമ താരകേന്ദ്രീക്രിതമായ കഥകളിലേക്ക് മുഖം തിരിച്ചു തുടങ്ങിയതോടെ ബോക്സ് ഓഫീസുകളില്‍ പണം കിലുങ്ങി നിറഞ്ഞെങ്കിലും ഇന്ത്യന്‍ സിനിമകള്‍ വിജയ ഫോര്‍മുലകളുടെ ആവര്‍ത്തന വിരസതകളിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിച്ചു.
മലയാളിക്കും അവരുടെതായ സൂപ്പര്‍ താരങ്ങളുണ്ടായി. താരങ്ങള്‍ കഥയെക്കാളും കഥാപാത്രങ്ങലെക്കാലും വളര്‍ന്നു പ്രേക്ഷകന്റെ സാമന്യബോധത്തെയും കൂടി വെല്ലുവിളിച്ചു തുടങ്ങിയ തൊണ്ണൂറുകളുടെ ആരവങ്ങല്‍ക്കിടയിലും അങ്ങിങ്ങായി പ്രേക്ഷകനെ പുതുമാകളിലെക്കാനയിച്ച ചില ഒറ്റയാള്‍ നീക്കങ്ങളും ഉണ്ടായി. തൊണ്ണൂറുകളുടെ അന്ത്യത്തില്‍ തുടങ്ങി, രണ്ടായിരത്തില്‍ വേരുപിടിച്ച ഇന്റര്‍നെറ്റ് ആണ് മലയാള സിനിമാസ്വാദനത്തിന്റെ ഗതി തിരിച്ചു വിട്ടത്.
ലോക സിനിമ
ഇന്ത്യന്‍ സിനിമ
2002-ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയെ അവലംബിച്ച് രാഹുല്‍ ധോലാക്കിയ സംവിധാനം ചെയ്ത ചിത്രമാണ് പര്‍സാനിയ. അഹമ്മദാബാദിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിലെ സിനിമാതിയറ്റര്‍ നടത്തിപ്പുകാരനായ സൈറസിന്റെ(നസറുദ്ദീന്‍ ഷാ) കുടുംബവും അവരുടെ പരിചയക്കാരടങ്ങുന്ന ഒരു സമൂഹവും ഇന്ത്യന്‍ചരിത്രത്തെ, ജനതയെ ആഴത്തില്‍ മുറിപ്പെടുത്തിയ ഒരു വംശഹത്യയുടെ ക്രൂരതകളിലൂടെ കടന്നു പോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം ഇന്ത്യയിലെ കലാപങ്ങളെ സ്പര്‍ശിക്കുന്നു എന്ന നിലയില്‍ ശ്രധേയമായ ചില ചിത്രങ്ങളാണ് ശശികുമാറിന്റെ കായാതരണ്‍(2004), ഷൊണാലി ബോസിന്റെ അമു (2005), മണിരത്നത്തിന്റെ ബോംബെ (1995) എന്നിവ. എന്‍.എസ് മാധവന്റെ വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയെ ആധാരമാക്കിയ ശശികുമാറിന്റെ ചിത്രം കലാപങ്ങളെക്കുറിച്ചുള്ള മൗനമായ വാചാലതയായിരുന്നു. ഷൊണാലി ബോസിനോട് ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ് ചോദിച്ചത് എല്ലാവരും മറക്കാനാഗ്രഹിക്കുന്ന ഒരു സംഭവത്തെ എന്തിനു വീണ്ടും കുത്തിപ്പൊക്കണം എന്നായിരുന്നു. ഈ രണ്ടു ചിത്രങ്ങളും 1984 ല്‍ ഡെല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയെക്കുറിച്ചായിരുന്നു
സിനിമയുടെ സാമൂഹ്യ ബോധം,പ്രതിബദ്ധത എങ്ങിനെ ഒക്കെ ആണ് എന്ന് അടുത്ത് അറിയാന്‍ ഏതാനും ചില സിനിമകളെ കുറിച്ച് പ്രതിബാധിക്കുന്നു .
നിര്‍മാല്യം
" നിര്‍മാല്യം' നമ്മെ സ്പര്‍ശിക്കുന്നത് അതിന്റെ സത്യസന്ധത കൊണ്ടാണ്. ഇന്നത്തെ സാമൂഹികരാഷ്ട്രീയസാഹചര്യത്തില്‍ 'നിര്‍മാല്യം' പോലൊരു ചിത്രം ഒരുപക്ഷേ, സാധിച്ചെന്നുവരില്ല."
മണിച്ചിത്രത്താഴ്
പ്രഭുവിന്‍റെ മക്കള്‍
ഭക്തിയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന ചിത്രങ്ങള്‍ വളരെ അധികം ഒന്നും മലയാളത്തില്‍ വന്നിട്ടില്ല അത് കൊണ്ട് തന്നെ ഈ സിനിമ വളരെ അധികം ചര്‍ച്ച ചെയ്യപെടെണ്ടതും ആണ് , പക്ഷെ ഈ സിനിമ സാമ്പത്തീക വിജയം നേടില്ല എന്ന് അറിഞ്ഞും കൊണ്ട് തന്നെ ആയിരിക്കണം നിര്‍മാതാവും സംവിധായകനും ഇതിനു മുതിര്‍ന്നത് , കാരണം ഭൂരിപക്ഷ സമൂഹത്തിന്‍റെ വിശ്വാസം കാത്തു സൂക്ഷിക്കാന്‍ ഈ സിനിമ മെനക്കെടുന്നില്ല എന്നത് തന്നെ അതിനു കാരണം ,ആള്‍ദൈവങ്ങളും ,വിശ്വസങ്ങളും ,അനാചാരങ്ങളും കൊടികുത്തി വാഴുന്ന ഇന്നത്തെ സമൂഹത്തില്‍ ഇത് പോലെ ഉള്ള സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ സിനിമ എടുക്കാന്‍ സജീവന്‍ അന്തിക്കാട് ശ്രമിച്ചു എന്നത് കൊണ്ട് മാത്രം ഈ സിനിമ പൂര്‍ണ വിജയം ആണ് എന്ന് പറയേണ്ടി വരും. ഇത്പോലെ ഉള്ള സിനിമകള്‍ എനിയും ധാരളം ഉണ്ടാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം .
പാപിലിയോ ബുദ്ധ
ഈ അടുത്ത കാലത്ത്
മലയാള സിനിമ എക്കാലവും കൊണ്ടു നടന്നിരുന്ന സ്ത്രീ വിരുദ്ധത, സവർണ്ണ-അവർണ്ണ മുൻ വിധികളെയൊക്കെ എല്ലാ കാലത്തും പ്രോത്സാഹിപ്പിച്ചും കൊണ്ട് നടക്കുന്ന വിഭാഗത്തില്‍ നിന്നും തന്നെ ആണ് ഈ സിനിമയും പ്രേക്ഷനെ സമീപിക്കുന്നത് , ഈ സിനിമയില്‍ വളരെ നിഷ്കളങ്കം എന്ന് തോനിപ്പിക്കുന്ന ഒരു രംഗം ഉണ്ട് ആര്‍ എസ് എസ് ശാഖ നടക്കുന്നത് വളരെ വ്യക്തമായി കാണിക്കുന്നു. അത് മനപൂര്‍വമല്ല എന്ന് വിചാരിക്കാന്‍ കഴിയില്ല കാരണം അതില്‍ നിന്നും മുരളീ ഗോപി പറയാന്‍ ശ്രമിക്കുന്നത് എന്താണ് എന്നത് വ്യക്തം ആണ് , സംഘപരിവാറിനെ കുറിച്ച് സിനിമകളില്‍ പരാമര്‍ശ വിധേയമായിട്ടുണ്ട് എങ്കിലും ഇത്ര വ്യക്തമായി ശാഖയെ സിനിമയില്‍ കാണിക്കുന്നത് ആദ്യമാണ് . കൂടാതെ ഈ സിനിമയില്‍ പല രീതിയില്‍ പലവട്ടം ഓം , സ്വസ്ഥിക്ക് ചിഹ്നങ്ങൾ എന്നിവ എടുത്തു കാണിക്കാന്‍ വ്യക്തമായ ശ്രമം നടന്നിട്ടുണ്ട് , സിനിമ ഒരിക്കല്‍ കൂടി കണ്ടു നോക്കിയാല്‍ അത് മനസിലാക്കാം എന്നെ ഉള്ളു , വലതു പക്ഷ രാഷ്ട്രീയം എങ്ങിനെ ഒക്കെ ഏതൊക്കെ രീതിയില്‍ ജനമനസ്സില്‍ കുത്തി നിറക്കാന്‍ സാധിക്കുമോ അത് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ആണ് ഇവരുടെ ശ്രമം അത് തിരിച്ചറിയാന്‍ കുറച്ചു ബുദ്ധിമുട്ട് ആണ് എന്ന് പറയേണ്ടി വരും . പക്ഷെ ഇതൊക്കെ എന്താണ് സമൂഹത്തില്‍ സിനിമ വരുത്താന്‍ ശ്രമിക്കുന്നത് എന്ന് ചോദിച്ചാല്‍ സ്വയം ബോധം എന്താണ് നമുക്ക് തരുന്നത് എന്നും , ഇത് പോലെ ഉള്ള സംഘപരിവാര്‍ അജണ്ടകള്‍ സമൂഹത്തില്‍ എന്ത് തരത്തില്‍ ഉള്ള മാറ്റങ്ങള്‍ ആണ് വരുത്തുക എന്ന് സ്വയം വിലയിരുത്തണം എന്ന് മാത്രമേ പറയാന്‍ കഴിയുകയുള്ളൂ .
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
വിശ്വരൂപം
എന്തിലും ഏതിലും അമേരിക്കന്‍ സാമ്രാജ്യത്വം കാണുക അത് മാത്രം ശ്രമിക്കുക്കെന്നത് സ്ഥിരം കാഴ്ചയാണ് അതൊരു ക്ലീഷേ ആണ് , ഒരു പരിധിവരെ അമേരിക്ക തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ പല രീതിയിലും ഇടപെടാര്‍ ഉണ്ട് എന്നത് നഗ്ന സത്യം അത് കണ്ടു പിട്ക്കാന്‍ അത്ര എളുപ്പവുമല്ല .
കമല്‍ഹാസന്‍ എന്ന വ്യക്തി മതേതര ജീവിതം നയിക്കുന്ന ഒരാള്‍ ആണ് അദ്ദേഹം ചെയ്ത സിനിമ ഇസ്ലാമിന് എതിരെ ആണ് എന്ന് പറഞ്ഞു നടക്കുന്നത് ഒരു തരം മനോരോഗ അവസ്ഥ ആണ് എന്ന് പറയേണ്ടി വരും , " താലിബാനെ പോരാളികള്‍ " എന്ന് വിശേഷിപ്പിക്കുന്ന സംഘടനകള്‍ക്ക് വേദന ഉണ്ടാക്കുന്ന വിഷയം , ഈ സിനിമ സമൂഹത്തില്‍ ഒരുചലനവും സൃഷ്ടിച്ചിട്ടില്ല അത് കൊണ്ട് അല്ല ഇവിടെ ചര്‍ച്ച ആകുന്നതു ,ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷത്തെ കുറിച്ച് പറയുമ്പോള്‍ കമല ഹാസന്‍ എന്നാ വ്യക്തിയെ കുറിച്ച് പറയാതെയും അദേഹത്തിന്റെ സിനിമകളെ കുറിച്ച് പറയാതെ പോകാന്‍ വയ്യ , ആവിഷ്കാര സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് അറിയാത്ത തലയ്ക്കുള്ളില്‍ ചളി മാത്രം സംഭരിച്ചു നടക്കുന്ന മത / ജാതി വര്‍ഗീയ വാദികള്‍ ഇതല്ല ഇതില്‍ കൂടുതല്‍ എന്ത് കൊണ്ട് ചെയ്യുന്നില്ല എന്ന് മാത്രം ആലോചിച്ചാല്‍ മതി , ഇവരുടെ തലയില്‍ വെളിച്ചും ഉദിക്കുന്ന ഒരു ദിനം വരുമായിരിക്കും എന്നത് ഒരു സ്വപനം ആയി അവശേഷിക്കുന്നു .
പാദമുദ്ര എന്ന സിനിമ പിറന്നിട്ട് 25 വര്‍ഷം. മോഹന്‍ലാല്‍ ഇരട്ടറോളില്‍ അഭിനയിച്ച സിനിമ ചര്‍ച്ചചെയ്യുന്ന വിഷയം കാല്‍നൂറ്റാണ്ടിനു ശേഷവും കാലിക പ്രാധാന്യമുള്ളതാകുന്നു. മലയാളത്തിലെ ക്ലാസിക് സിനിമകളില്‍ മുന്‍നിരയില്‍ തന്നെ ഇരിപ്പിടമുള്ള ചിത്രമാണ് പാദമുദ്ര. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്ന പുരുഷ മേധാവിത്വത്തെ തുറന്നുകാട്ടുന്നുവെന്ന് വളരെ എളുപ്പത്തില്‍ ആ സിനിമയെ കുറിച്ചുപറയാം. പക്ഷേ, അതിലെ ഓരോ സീനും സംസാരിക്കുന്നത് അതിലൊക്കെ അപ്പുറമാണ്. ഓച്ചിറ എന്ന കൊച്ചുഗ്രാമത്തില്‍ നടക്കുന്ന ചെറിയ കഥയെ കാലികപ്രാധാന്യമുള്ള വിഷയമായി രൂപപ്പെടുത്തിയതിലായിരുന്നു ആര്‍.സുകുമാരന്‍ എന്ന സംവിധായകന്റെ വിജയം. അവിടത്തെ ആചാര-വിശ്വാസങ്ങളും നാട്ടുരീതികളും മനുഷ്യന്‍ എന്ന സ്വത്വവുമായി നടത്തുന്ന ഏറ്റുമുട്ടലും സിനിമയുടെ പുതുവായനയില്‍ കാണാവുന്നതാണ്.
പിതൃത്വം ചോദ്യം ചെയ്യപ്പെട്ട ഒരു മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് പാദമുദ്ര പ്രേക്ഷകരോട് പങ്കുവയ്ക്കുന്നതെങ്കിലും ഇരുവരും ചേര്‍ന്ന് ചെയ്തുപോയ ഒരു പാപത്തിന്റെ ഭാരം ഒരു പെണ്ണില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്ന സമൂഹത്തെയും ചിത്രം തുറന്നുകാട്ടുന്നു. അവിഹിതബന്ധത്തിന്റെ ഉത്തരവാദിത്തം മാട്ടുപണ്ടാരത്തിനും ഗോമതിക്കും ഒരുപോലെയാണെങ്കിലും കുറ്റങ്ങള്‍ മുഴുവനും അടിച്ചേല്‍പ്പിക്കപ്പെടുന്നത് ഗോമതിയില്‍ മാത്രമാണ്. അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് കുട്ടപ്പനും. സ്ത്രീയെ സമൂഹം കാണുന്ന കാഴ്ചപ്പാടിനെ ഗോമതിയുടെ ആത്മസംഘര്‍ഷത്തിലൂടെ സംവിധായകന്‍ വരച്ചുകാട്ടുന്നു. ആധുനികകാലത്ത് കുരിശില്‍ തറയ്ക്കപ്പെടുന്ന ഒരാള്‍, ഇങ്ങനെ ജാരന് പിറക്കുന്നവരാണെന്ന് സിനിമ പറയുന്നു. സിനിമയുടെ അവസാനം മുള്‍വേലിയുമായി മലകയറുന്ന കുട്ടപ്പന്‍ അനുസ്മരിപ്പിക്കുന്നത് ക്രിസ്തുവിന്റെ കുരിശുമരണം തന്നെയാണ്. എല്ലാക്കാലത്തും സ്ത്രീ മാത്രം കുറ്റാരോപിതയാകുന്ന പരിതഃസ്ഥിതിയാണ് സിനിമ ഊന്നുന്ന മറ്റൊരു പ്രശ്നം. ജാരബന്ധവും കുഞ്ഞിന്റെ പിറവിയും മറ്റും സ്ത്രീയുടെ മാത്രം കുറ്റമാണ്. അത് സമൂഹത്തില്‍ എല്ലാക്കാലത്തും നിലനിന്ന രീതിയാണ്. നമ്മുടെ പുരാണങ്ങളിലും മറ്റും കാണാം. എല്ലാത്തിന്റെയും ഒടുവില്‍ പ്രതിസ്ഥാനത്തേക്ക് സ്ത്രീയെ കൊണ്ടുവരുന്ന രീതി. അതിന് ഇന്നും മാറ്റമൊന്നുമില്ല.
ആവിഷ്ക്കര സ്വാതന്ത്ര്യം എന്നത് അനുവദിച്ചു കൊടുക്കാന്‍ സാധിക്കാത്ത ഇവരുടെ മനോരോഗം ചികിത്സയിലൂടെ മാത്രമേ മാറ്റാന്‍ കഴിയൂ . വര്‍ഗസംഘര്‍ഷത്തിന്റെ യഥാര്‍ഥ മുഖം പുറത്തുകൊണ്ടുവരുന്ന ചരിത്രസിനിമകള്‍ ചരിത്രത്തെ ഭയക്കുന്ന അധികാരിവര്‍ഗത്തെ എന്നും അസ്വസ്ഥമാക്കിയിട്ടുണ്ട്. ഹിറ്റ്ലര്‍ ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കെയാണ് ഹിറ്റ്ലറെ കളിയാക്കി ചാര്‍ലി ചാപ്ലിന്‍ "ദ ഗ്രേറ്റ് ഡിക്ടേറ്റര്‍" എന്ന ചിത്രമെടുത്തത്. സിനിമ കണ്ട ഹിറ്റ്ലര്‍ പക്ഷേ പ്രതികരിച്ചിട്ടില്ല. സാമൂഹ്യ വിമര്‍ശനത്തിനുള്ള ഉപാധി കൂടിയാണ് സിനിമയെന്ന കാര്യം ഒരുപക്ഷേ ഹിറ്റ്ലര്‍ പോലും അംഗീകരിച്ചതായിരിക്കാം.
കഴിഞ്ഞ ഇരുപതു വര്ഷത്തെ മലയാള സിനിമയുടെ ചരിത്രം എടുത്താൽ അതിൽ വലിയ തോതിലുള്ള കുറെ കപട നിര്മിതികൾ നമുക്ക് കാണാൻ സാധിക്കും . ജനകീയ മുന്നേറ്റങ്ങളിലൂടെ മലയാളി വലിച്ചെറിഞ്ഞ ഫ്യുഡലിസ്റ്റ് ജാതീയ ബിംബങ്ങൾ പഴയതിനേക്കാൾ ശക്തിയിൽ തിരിച്ചു കൊണ്ട് വരാൻ ഈ കാലത്തിനു കഴിഞ്ഞിട്ടുണ്ട്. ഒരു കാലത്ത് ജന്മിത്വത്തിനെതിരെ വിപ്ലവങ്ങൾ നയിച്ച മലയാളിയെ തമ്പുരാന്മാരും നാട്ടുരാജക്കളും വീണ്ടും ഭരിക്കുന്നതും മന്ത്ര വാദികളും കപട സന്യാസിമാരും നയിക്കുന്നതും നമുക്ക് കാണാൻ കഴിയും . രഞ്ജിത്ത്, രണ്‍ജി പണിക്കർ, ഷാജി കൈലാസ് , എസ് എൻ സ്വാമി തുടങ്ങിയവർ കൊണ്ടുവന്ന ഹൈന്ദവതയുടെ സംഘപരിവാര്‍ അജണ്ടകളുടെ ശക്തമായ സ്വാധീനം കേരള സമൂഹത്തിൽ കാണാം . ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ഉത്സവം നടത്തുന്ന നായകനും ഒരു മഴയില്‍ യുക്തി ചിന്ത ഒലിച്ചു പോകുന്ന സാമൂഹിക പ്രവർത്തകനും അടക്കം നിരവധി കപട നിർമ്മിതികൾ നിർമ്മിതികൾ നമുക്ക് കാണാം.
അറുപതു ശതമാനത്തിനു മുകളില്‍ ഇടതു ബോധം വച്ച് ,പുരോഗമന ചിന്താഗതി ഒക്കെ വച്ച് പുലര്‍ത്തുന്ന കേരളത്തില്‍ അതിനെ പിന്താങ്ങുന്ന രീതിയിലുള്ള സിനിമകള്‍ ഇറങ്ങുന്നില്ല .
കേരളം ഇതുവരെ നേടിയെടുത്ത സാംസ്കാരീക മുന്നേറ്റം , ആരോഗ്യപരമായ മുന്നേറ്റം എന്നിവ സിനിമകള്‍ക്കിടയില്‍ കൂടി ജനത്തിന് ഇടയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ ഇവര്‍ ആരും സിനിമകള്‍ ഉപയോഗിക്കാത്തത് എന്ത് കൊണ്ട് എന്ന് ഇപ്പോഴും ഒരുചോദ്യമായി അവശേഷിക്കുന്നു , എന്ന് മാത്രമല്ല ജനത്തെ പിറകോട്ടു വലിക്കാന്‍ മാത്രമാണ് സിനിമകള്‍ ശ്രമിചിട്ടുള്ളതും
ആത്യന്തികമായി സിനിമ എന്നത് ഒരു വ്യവസായം മാത്രമാണ് എങ്കിലും , ഈ മാധ്യമം കാട്ടിത്തരുന്ന വഴികള്‍ നമ്മില്‍ കുറച്ചു പേരെങ്കിലും അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. അത് നല്ലതായാലും ചീത്ത ആയാലും. അപ്പോള്‍ ഒരു സിനിമാക്കാരന്‍ വെറും ബിസിനസ് കാരനല്ല പകരം അനേകം ഉത്തരവാദിത്വങ്ങള്‍ ഉള്ള സമൂഹ പരിഷ്കര്തവാണ്. നിങ്ങള്ക്ക് അവാര്‍ഡുകളും പരമോന്നത ബഹുമതികളും നല്‍കി ആദരിക്കുന്നത് അതുകൊണ്ട് മാത്രമാണ്. നമുക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വം ശരിയായ രീതില്‍ നിറവേറ്റാന്‍ കഴിയില്ലെങ്കിൽ നിങ്ങള്‍ ഒരിക്കലും ഒരു സിനിമക്കാരനാകാതിരിക്കുന്നതാണ് നല്ലത്. സിനിമ ഒരു സീരിയസ് ആയ മാധ്യമം ആണ് എന്ന തിരിച്ചറിവാണ് ഒരു സിനിമ പ്രവര്ത്തകന് ആദ്യം വേണ്ടത്. നല്ല സിനിമകള്‍ നാം ഓരോരുത്തരും ആഗ്രഹിക്കുന്ന ഒന്നാണ്. അതിനായി ഒരുപാടു നല്ല ചിന്തകളും ആശയങ്ങളും ഉണ്ടാകട്ടെ എന്നും അവ നമ്മുടെ സിനിമ രംഗത്തിനു പുതിയ മാനങ്ങളും അര്‍ത്ഥങ്ങളും നല്‍കട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം .
This comment has been removed by the author.
ReplyDelete:)
ReplyDelete