Monday, June 3, 2013

രാജീവിന്‍റെ ഡയറി കുറിപ്പുകള്‍ - ഭാഗം രണ്ട്

രാജീവിന്‍റെ ഡയറി കുറിപ്പുകള്‍ - ഭാഗം രണ്ട്

ജോലി കഴിഞ്ഞു രാജീവന്‍ ഷാര്‍ജയില്‍ നിന്നും ദുബൈയിലേക്ക് വരുമ്പോള്‍ കാര്‍ അപകടം സംഭവിച്ചു അപകടത്തില്‍ രാജീവനും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും സാരമായി പരിക്ക് പറ്റി കൂട്ടുകാരന്റെ ഒരു കാല്‍ ഒടിഞ്ഞു തൂങ്ങി രാജീവന്റെ നട്ടെല്ലിനും  ഒരു കൈക്കും സാരമായി പരിക്ക് പറ്റി രാജീവന്‍ രണ്ടു മാസം തീവ്ര പരിചരണത്തിലും മൂനില്‍  കൂടുതല്‍ സര്‍ജറിക്ക് വിധേയന്‍ ആയി കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളും രാജീവന്‍റെ കമ്പനിയും നല്ല  രീതിയില്‍ പരിചരിച്ചു , ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ നേര്‍സുമാര്‍ എന്നിവരുടെ പരിചരണം എടുത്തു പറയേണ്ട വിധത്തില്‍ തന്നെ ആയിരുന്നു . രണ്ടു മാസം കഴിഞ്ഞു രണ്ടു കയ്യിലും വടിയും കുത്തി പതുക്കെ നടക്കാന്‍ കഴിയുന്ന രീതിയില്‍ രാജീവന്‍ റൂമിലേക്ക്‌ യാത്രയായി , പലരും രാജീവനെ കാണാന്‍ റൂമില്‍ എത്തി പലരും പല വിധത്തില്‍ ഉള്ള സഹായം വാഗ്ദാനം ചെയ്തു /പലരും പറഞ്ഞത് പോലെ ചെയ്തു കൊടുക്കുകയും ചെയ്തു , ഒരു വിധം നല്ല  രീതിയില്‍ നടക്കാന്‍ ഉള്ള അവസ്ഥ ആയാല്‍ മാത്രേ നാട്ടിലേക്ക് പോകുന്നുള്ളൂ എന്ന് പറഞ്ഞത് കൊണ്ട് രണ്ടോ മൂനോ ആഴ്ച കൂടി കഴിഞ്ഞേ ദുബൈയില്‍ നിന്നും നാട്ടിലേക്ക് പോകുന്നുള്ള് എന്ന് കരുതി രാജീവന്‍ ദിവസങ്ങള്‍ തള്ളി നീക്കി , ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യ /സാഹിത്യ രംഗത്തെ പലരും തന്നെകാണാന്‍ വന്നതിലും അവരൊക്കെ തനിക്കു നല്‍കി വരുന്ന സഹായത്തില്‍ രാജീവന്‍ അതീവ  സന്തുഷ്ടന്‍ ആയിരുന്നു .

അങ്ങിനെ  ഇരിക്കെ ഒരു ദിവസം കേരളത്തിലെ പ്രമുഖ ജാതീയ /സമുദായ സംഘടനയുടെ ദുബായ് സംഘാടകര്‍ രാജീവനെ കാണാന്‍ റൂമില്‍ എത്തി പതിവ് പോലെ അവരും രാജീവനുമായി കുറെ നേരം സംസാരിച്ചു രാജീവനും തിരിച്ചും , നാട്ടില്‍ എത്തി കഴിഞ്ഞാല്‍ വേണ്ടുന്ന സഹായം ചെയ്തു തരാന്‍ കഴിയും എന്നും എല്ലാ വിധ സഹായത്തിനും  നാട്ടില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്ന് സംഘടനാ നേതാക്കള്‍ രാജീവനെ അറിയിച്ചു , രാജീവന്‍ മറുപടി ഒന്നും പറഞ്ഞില്ല . മറുപടി പറയാതെ വന്നപ്പോള്‍ സംഘടനാ നേതാക്കള്‍ പറഞ്ഞു ഈ സഹായം എല്ലാം ചെയ്തു തരുന്നത് രാജീവന്‍ തങ്ങളുടെ സമുദായത്തില്‍ പെട്ടവന്‍ ആയതു കൊണ്ട് ആണ് , ഇതും കൂടി കൂട്ടി ചേര്‍ത്തു നാട്ടിലെ പ്രമുഖ ഓര്‍ത്തോ ഡോകടര്‍ (തല്‍ക്കാലം പേര് എഴുതുന്നില്ല )നമ്മുടെ സമുദായത്തില്‍ പെട്ട ആള്‍ ആണ് യൂറോപ്യന്‍ രാജ്യത്ത് ഒക്കെ ഉള്ള കമ്പനികള്‍ അവരുടെ പുതിയ പ്രൊഡക്ടുകള്‍  കേരളത്തില്‍ വിപണം നടത്താന്‍ ഈ ഡോക്ടറെ ആണ് സമീപിക്കുന്നത് കൂടാതെ , നമ്മുടെ സമുദായത്തില്‍ പെട്ട ആളുകളെ നല്ല രീതിയില്‍ പുള്ളി ടെയിക് കെയര്‍ ചെയ്യാറുണ്ട് പ്രത്യേക മമത അവരോടു കാണിക്കാര്‍ ഉണ്ട് , ഞാന്‍ അദ്ദേഹതോട്  രാജീവന്റെ കാര്യം പറഞ്ഞു നാട്ടില്‍ വന്നു കഴിഞ്ഞാല്‍ പുള്ളിയെ വിളിച്ചാല്‍  മതി എന്നും ബാക്കിചികിത്സകാര്യം എല്ലാം ഡോക്ടര്‍ നോക്കിക്കോളും എന്നും പറഞ്ഞു !!

രാജീവന്‍ കുറെ സമയം മറുപടി ഒന്നും കൊടുത്തില്ല , സമുദായ സംഘടനക്കാര്‍ ചോദിച്ചു എന്താ രാജീവെ ഒന്നും മറുപടി പറയാതെ നില്‍ക്കുന്നത്  വല്ലോം പറയൂ , രാജീവന്‍ പറഞ്ഞു  എനിക്ക്  എഴുനേറ്റു നില്‍ക്കാനോ എന്റെ കൈ വീശി ഒന്ന് തരാനോ ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയില്ല അത് കൊണ്ട് നിങ്ങള്‍ രക്ഷപെട്ടു , നിങ്ങളോട് പറയേണ്ട മറുപടി എനിക്ക് അറിയാഞ്ഞിട്ടല്ല പക്ഷെ ഇന്നത്തെ അവസ്ഥയില്‍ ഇതില്‍ കൂടുതല്‍ എനിക്ക്  പറയാന്‍ കഴിയില്ല എന്ന് മാത്രം ഇപ്പോള്‍ പറയാം ,നാട്ടില്‍  മനുഷ്യനെ ചികിത്സിക്കുന്ന വല്ല ഡോക്ടറും ഉണ്ടേല്‍ എന്റെ കാര്യം പറഞ്ഞേക്ക് സമുദായം നോക്കി മമത കാണിക്കുന്ന ഡോക്ടറെ കാണാനും അങ്ങിനെ ഒരാള്‍ വഴി എനിക്ക് എഴുനേറ്റു നടക്കാനും  താല്‍പ്പര്യമില്ല കൂടാതെ ഇതുപോലെ ചെറ്റത്തരുവുമായി ദയവു ചെയ്തു എന്റെ അടുക്കല്‍ വരരുത് എന്നും പറഞ്ഞു അവരെ മടക്കി അയച്ചു !!
=======================================
രാജീവന്‍ മരിച്ചു പോയി എന്ന് ആദ്യ ഭാഗത്തില്‍ പറഞ്ഞിരുന്നു .
http://ravanan-kannur.blogspot.com/2013/06/blog-post.html ഭാഗം - 1
രാജീവന്‍റെ ഡയറി കുറിപ്പുകള്‍ തുടരും .
ഡയറിയില്‍ രാജീവന്‍ കുറിച്ചിട്ട വരികള്‍ എന്റെ രീതിയില്‍ എഴുതി ചേര്‍ത്തു എന്ന് മാത്രം .
സമുദായ സംഘടനകള്‍ കൂണ് പോലെ ആണ് ഗള്‍ഫില്‍ മുളച്ചു പൊന്തുന്നത്‌ അത് എല്ലാര്ക്കും അറിയാവുന്ന വിഷയം ആണ് എന്ന് തോനുന്നു ! തടുക്കേണ്ട കാലം കഴിഞ്ഞു അതൊക്കെ !! നാട്ടിലെ അവസ്ഥ പറയാതെ നില്‍ക്കുന്നത് ആണ് നല്ലത് .