Thursday, April 19, 2012

എന്‍റെ ഇറാഖ് ഇതിഹാസങ്ങള്‍ - 3

 


കാര്യം സാധിക്കാന്‍ പോകുന്ന സമയത്ത് ഒരു കുപ്പി വെള്ളം കൂടി ഉണ്ടായിരുന്നു ....അല്ലാതെ അതില്‍ വെള്ളം കിട്ടില്ല ,പേപ്പര്‍ മാത്രേ കാണു..അങ്ങിനെ എല്ലാം കഴിഞ്ഞു പുറത്തു  ഇറങ്ങിയപ്പോള്‍ ..ആരും ഇല്ല പുറത്തു എല്ലാരും ബസ്സില്‍ കയറി ഇരുന്നു .പോകാന്‍ തയ്യാര്‍ ആയി ...ഞാനും ഓടി പോയി ഇരുന്നു ..ബസ് സ്റ്റാര്‍ട്ട്‌ ചെയ്തു എല്ലാം റെഡി ...അര മണിക്കൂര്‍ കഴിഞ്ഞു എന്നിട്ട് ബസ് വിട്ടില്ല .
അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഇന്ന് ഇനി പോക്ക് നടക്കില്ല റോഡ്‌ ബ്ലോക്ക് ആയി എന്ന് ..നല്ല തണുപ്പ് ഉണ്ട് ..എല്ലാരം ഉള്ള സ്ഥലത്ത് സീറ്റില്‍ കൂനി പിടിച്ചു ഉറങ്ങി തുടങ്ങി ഞാനും അവരോടെ കൂടെ കൂടി ....രാവിലെ ആയി എല്ലും എഴുനേറ്റു കുപ്പിയും വെള്ളവും ആയി പ്രഭാതഭേരി തുടങ്ങി ഞാനും കൂടി അവരുടെ കൂടി ..ഒരു പെട്ടിയും ആയി ഒരാള്‍ വന്നു അതില്‍ പട്ടാള ഫുഡ് ആണ് ..എന്തേലും ആയിക്കോട്ടെ കഴിക്കാം എന്ന് വച്ച് തുറന്നപ്പോള്‍ രണ്ടു ബിസ്കറ്റ് കിട്ടി ..അതടിച്ചു ,,ബാക്കി ഒന്നും ഇതുവരെ കണ്ടിട്ട് പോലും ഇല്ല ...അങ്ങിനെ സമയം കൂട്ടി രാഷ്ട്രീയം സിനിമ അങ്ങിനെ അങ്ങിനെ ആയി ഉച്ചയ്യായി ...കുറച്ചു പേര്‍ റോഡില്‍ വട്ടം ഇരുന്നു ശീട്ട് കളിയും തുടങ്ങി ..ഉച്ച ഭക്ഷണം ഒന്നും കിട്ടിയില്ല ..റോഡിന്റെ സൈഡില്‍ കൂടി ഇറാക്കികുട്ടികള്‍ വരുന്നു ,അവരുടെ കയ്യില്‍ കജൂര്‍ ഉണ്ട് അത് അവര്‍ കച്ചോടം നടത്തുന്നു ഫെന്‍സിനു അപ്പുറവുംനിന്ന് കൊണ്ട് ....
                  
                ആര്‍മി വണ്ടി കാണുമ്പോള്‍ അവര്‍ തിരിച്ചു വീട്ടിലേക്കു ഓടും .....നല്ല വിശപുണ്ട് എനിക്ക് എന്ത് ചെയ്യാന്‍ സഹിക്കുക ,,തന്നുപ്പു വന്നു തുടങ്ങി വൈകിട്ട് അഞ്ചു മണി ആയി ...സൂര്യന്‍ കിഴക്കോട്ടോ പടിഞ്ഞാട്ടോ  താഴുന്നത് എന്ന് പോലും മനസ്സില്‍ ആകുന്നില്ല ....എന്ത് ചെയ്യാന്‍ അനുഭവിക്കുക പുറപെട്ടിട്ടു  ഇന്നേക്ക് നാല് നാള്‍ ആയി ..അച്ഛനെ കുറിച്ചോ അമ്മയെ കുറിച്ചോ ഒരു വിവരവും ഇല്ല മനസ്സില്‍ നല്ല വിഷമം ഉണ്ട് എന്ത് ചെയ്യാന്‍ ..ഒന്നും പുറത്തു കാണിക്കാതെ എല്ലാരുടെയും കൂടെ അങ്ങ് കൂടി ....രാത്രി എട്ടു മണി ആയപ്പോള്‍ കുറച്ചു ബിസ്ക്കറ്റും വെള്ളവും കിട്ടിയിരുന്നു അടങ്ങു സേവിച്ചു ..കടുപ്പത്തില്‍ ..
രാവിലെ പെട്ടെന്ന് ആയി കാരണം നല്ല ഉറക്കം കിട്ടിയിരുന്നു ..എന്നെകിലും പോകാന്‍ പറ്റും എന്ന് എല്ലാരും കരുതിയിരിക്കുകയാണ് പതുവു പോലെ ഇന്നും കിട്ടി ബിസ്കറ്റും വെള്ളവും അതടിച്ചു ..പോക്കന്‍ ഉള്ള തയ്യാര്‍ എടുപ്പില്‍ ആണ് എല്ലാരും എങ്ങോട്ട് പോകാന്‍ ആ ..
എന്ന് വേണേല്‍ പറയാം ആര്‍ക്കും ഒന്നും അറിയില്ല ,കാരണം പോകുന്ന കാര്യം ആര്‍മി പറയില്ല അത് തന്നെ ..

                  സമയം പന്ത്രണ്ടു മണി ആയി ഒരു ജഗ പൊക ഫീല്‍ ചെയ്യുന്നു ..ബസ്സിന്റെ  ഡ്രൈവര്‍ മാരെ വിളിക്കുന്നു ഒരാളെ കിട്ടി മറ്റേ ആളെ കാണാന്‍ ഇല്ല ,അല്ലേലും അയാളെ കണ്ടാലും മനുഷ്യന്‍ ആണ് എന്ന് പറയില്ല ഒരു എന്ന പോലെ ഒരു അറുപതു വയസ്സു ആയ ഒരു പാലസ്തീനി ആയിരുന്നു അയാള്‍ .പാവം ഒന്നും അല്ല അറബിയില്‍ മുട്ടന്‍ തെറി ആണ് പോലും അയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് മൊത്തം  ഇവിടം വരെ എല്ലാരേയും ..ചുമ്മാ തമാശക്ക് ..എന്ത് ചെയ്യാന്‍ കേട്ടോളുക.....
           അത് പോട്ടെ അങ്ങിനെ അയാളെ അന്വേഷിച്ചു എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പോയി ..പട്ടാളം പറഞ്ഞു ഇതില്‍ വാഹനം ഓടിക്കാന്‍ അറിയുന്ന ആരേലും ഉണ്ടേല്‍ ബസ് എടുക്കു ഒരാള്‍ റെഡി ആയി അയാള്‍ ബസ് എടുത്തു  വിട്ടു ..എല്ലാരും തിരിഞ്ഞു നോക്കി പലസ്തീനി അപ്പൂപനെ കാണാന്‍  ഇല്ല..
ദാണ്ടേ അങ്ങ് ദൂരത്തു നിന്നും ഒരു രൂപം ഓടി വരുന്നു ബസ് പോകുന്നത് കണ്ടു ...എല്ലാരും പറഞ്ഞു     

              ബസ് നിര്‍ത്തി ..അപ്പോപ്പനെ കയറ്റി സീറ്റില്‍ ഇരുത്തി പിന്നെ പുള്ളി പാടിയ പാട്ടുകള്‍ എന്തായിരിക്കും എന്ന് ഞാന്‍ പറയണ്ടല്ലോ ...
അങ്ങിനെ ബാഗ്ദാധിനെ   ലക്‌ഷ്യം വച്ച് ബസ് പോവുകയാണ് എന്ന് പറഞ്ഞു....നല്ല പെട ആണ് ബസ് ...ദാണ്ടേ ദൂരത്തു ഒരു മുന്നില്‍ ഒരു പുഴ കാണാം ..പാലവും ഉണ്ട് ..ഇറാക്കില്‍ നദികള്‍ ഉണ്ട് എന്നൊക്കെ കേട്ടിടുണ്ട് ..നേരിട്ട് കണ്ടല്ലോ .. ..ദാണ്ടേ പാലത്തില്‍ കേറാന്‍ പോകുന്ന വഴിക്ക് ഒരല്‍പ്പം തെറ്റി ബസ് സൈഡില്‍ ഉള്ള ഒരു വഴിക്ക് പോകുന്നു ...ഹുയിശ് എന്തോന്നടെ ഇത് ഇയാള്‍ ഇത് എങ്ങോട്ട് പോകുന്നു ....
നോക്കുമ്പോള്‍ ആണ് സംഗതി മനസ്സില്‍ ആകുന്നതു പാലാതിന്റെ നടു ഭാഗം  ബോംബ് ഇട്ടു പൊളിച്ചിരുന്നു ..അത് വഴി യാത്ര സാധ്യമല്ല ദാണ്ട ഇ കാണുന്ന സാധനം   പാലം അപ്പുറവും ഇപ്പുറവും വച്ച് പട്ടാളം യാത്ര സാധാമാക്കിയിരിക്കുന്നു ..അങ്ങിനെ പാലം കടന്നു ...രണ്ടു മണിക്കൂര്‍ ആകാന്‍ ആയി വിട്ടിട്ടു ...നഗര പ്രദേശം  പോലെ തോനിക്കുന്ന സ്ഥലതുക്കോടി ഹൈവേ കടന്നു പോകുന്നു ....ധാരാളം വാഹനങ്ങള്‍ സൈഡില്‍ ഉള്ള റോഡില്‍ കൂടി ഒക്കെ പോകുനുണ്ട് ..മുന്നില്‍ ഉള്ള പട്ടാള വണ്ടികള്‍ അവരെ തിരിഞ്ഞു നോക്കി പോകുന്നു ..മുകളില്‍ ഒരു കൊച്ചയെ പോലെ എത്തി നോക്കുക്ക ഒരുത്തന്‍ ഉണ്ടാകും ..ദാണ്ടേ ഇത് പോലെ തല പൊന്തിച്ചു നോക്കുന്ന പട്ടാളക്കാരന്‍
എല്ലാരോടും പറഞ്ഞു അവിടെ നിന്നും പുറപെടുമ്പോള്‍ തന്ന കവച്ച കുണ്ഡലങ്ങള്‍ എടുത്തു അണിയാന്‍ ...എല്ലാരും ആവേശത്തോടെ അണിഞ്ഞു തുടങ്ങി ..കര്‍ട്ടന്‍ ഇടാന്‍ പറഞ്ഞു ..ഹും അതും കേട്ട് ...എന്താ പരിപാടി ..ന്നു ചോയിച്ചു അപ്പോള്‍ പറഞ്ഞു  നമ്മള്‍ സദാം അണ്ണന്റെ ബാഗ്ദാദില്‍ എത്തി എന്ന് ന്‍റെ പൊന്നെ ...............

              തുടരും ..........