Monday, March 31, 2014

ജനാധിപത്യത്തിന്റെ 'മോദി'വല്‍ക്കരണം


ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഗുജറാത്ത് മോഡലിന്റെ ഇരുണ്ട ഉള്ളറകളിലേക്ക് കണ്ണോടിക്കുന്നു -ജെ എസ് മനോജ്

'സംസ്ഥാനമായാല്‍ ഗുജറാത്തായിരിക്കണം. നേതാവായാല്‍ 
നരേന്ദ്ര മോദിയെ പോലെയിരിക്കണം.' കുറെ നാളായി ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ മുഴങ്ങുന്ന മുദ്രാവാക്യമാണിത്. വരും പൊതുതിരഞ്ഞെടുപ്പിലെ കേന്ദ്ര കഥാപാത്രം മോദി തന്നെ. പുറത്ത് വരുന്ന സര്‍വ്വേകളിലെല്ലാം പ്രധാന മന്ത്രി പദത്തിന് അടുത്ത് നില്‍ക്കുന്നത് മോദിയായിരിക്കാം. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായു ള്ള പ്രവര്‍ത്തനമാണ് മോദിയെ ഈ സ്ഥാനത്ത് എത്തിച്ച ത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ അമരത്തേക്ക് കയറാന്‍ അദ്ദേഹം ഡ്രസ്സ് റിഹേഴ്‌സല്‍ നടത്തുമ്പോള്‍ മോദിവിരുദ്ധരും അനുകൂലികളും ഉയര്‍ത്തുന്ന വികസനവാദ, വര്‍ഗീയവാദ കോലാഹലങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചില വിവരങ്ങളാണ് ഇവിടെ.
'ജനാധിപത്യം ഒരു ജൈവ വ്യവസ്ഥയാണ്. അത് ഒരു സ്വയം തിരുത്തല്‍ സംവിധാനം കൂടിയാണ്. നിയന്ത്രണങ്ങള്‍ അതില്‍ ആന്തരികമായി അടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാകാനുള്ള പ്രക്രിയയും സാധ്യതയും ജനാധിപത്യത്തിലുണ്ട്.'-ജനാധിപത്യത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ കുറച്ചുനാള്‍ മുമ്പ് നരേന്ദ്ര മോദി പ്രസ്താവിച്ചു.

നിയമസഭ വെറും ചടങ്ങ്


മോദിയുടെ കാലത്ത് ഗുജറാത്തിലെ ജനാധിപത്യ രംഗത്ത് എന്ത് മാറ്റങ്ങളുണ്ടായി?
ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാന ഘടകമായ നിയമസഭയുടെ പ്രവര്‍ത്തനം ഗുജറാത്തില്‍ ഒരു ചടങ്ങായി മാറി. മോദിയുടെ കാലയളവില്‍ ഗുജറാത്ത് നിയമസഭ ചേരുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് വര്‍ഷത്തില്‍ ശരാശരി 49 ദിവസം നിയമസഭ ചേരുമായിരുന്നെങ്കില്‍ മോദിയുടെ കാലത്ത് ഇത് 29 ആയി ചുരുങ്ങി. കേരളത്തില്‍ ഇത് ശരാശരി 54 ആണെന്ന് ഓര്‍ക്കണം. '20-25 ദിവസങ്ങള്‍ നീളുന്ന ബജറ്റ സമ്മേളനം. പിന്നെ ഒന്നോ രണ്ടോ ദിവസം നീളുന്ന വര്‍ഷ കാല സമ്മേളനം. കഴിഞ്ഞ കൂറേ കാലമായി ഗുജറാത്ത് സഭ കൂടുന്നത് ഇങ്ങനെയാണ്. അര ദിവസം മാത്രം സഭ കൂടി പിരിഞ്ഞ സമ്മേളനവും ഗുജറാത്ത് നിയമസഭയുടെ ചരിത്രത്തിലുണ്ട്. ഒരിക്കല്‍ ഏതോ മുന്‍ എം.എല്‍.എ.യുടെ ചരമത്തില്‍ അനുശോചിക്കല്‍ മാത്രമായിരുന്നു സമ്മേളനത്തില്‍ ആകെ നടന്ന ബിസിനസ്സ്്- നിയമസഭയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ച ഗുജറാത്ത് സോഷ്യല്‍ വാച്ചിന്റെ കോ-ഓര്‍ഡിനേറ്റര്‍ മഹേഷ് പാണ്ഡ്യ പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ്് സോഷ്യല്‍ വാച്ച് 12-ാം സഭയുടെ അവസാന സമ്മേളനം പഠനത്തിന് വിധേയമാക്കിയത്. വളരെ ഗൗരവമേറിയ പലതും പഠനം കണ്ടെത്തി. നരേന്ദ്ര മോദി വലിയ പ്രസംഗകനാണ്. പ്രസംഗത്തിന്റെ കാര്യത്തില്‍ ഇന്ന് അദ്ദേഹത്തെ കഴിഞ്ഞേയുള്ള ഇന്ത്യയിലെ ഏത് നേതാവും. പക്ഷേ നിയമസഭയിലെത്തിയാല്‍ മോദി മൗനിയാണ്. നിയമസഭയിലിരിക്കുന്നത് തന്നെ ചോദ്യോത്തര വേളയില്‍ മാത്രം. പതിനഞ്ചിലേറെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം ഒരു ചോദ്യത്തിനും മറുപടി പറയില്ല. ചോദ്യങ്ങള്‍ക്ക് സഹമന്ത്രിമാരായിരിക്കും മറുപടി പറയുക. ചോദ്യോത്തരവേള കഴിഞ്ഞാല്‍ മോദി ചേംബറിലേക്ക് മടങ്ങും. പിന്നെ ടി.വി.യിലൂടെ സഭാനടപടികള്‍ വീക്ഷിക്കും. ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട മന്ത്രിമാരെ വിളിച്ച് നിര്‍ദ്ദേശം നല്‍കും. വേണ്ടപ്പോള്‍ ശാസനയും. സോഷ്യല്‍ വാച്ച് നടത്തിയ പഠനത്തില്‍ 25 ദിവസം നീണ്ട ആ സമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് വെറും മൂന്നു തവണ മാത്രം. അതില്‍ രണ്ട് തവണ അനുശോചന പ്രമേയം അവതരിപ്പിക്കാനും.

ചോദ്യങ്ങള്‍ക്ക് നിയന്ത്രണം


ചോദ്യങ്ങള്‍ ചോദിക്കുന്നതിനും ഒരു സംസ്ഥാനത്തുമില്ലാത്ത ചില നിയന്ത്രണങ്ങള്‍ ഗുജറാത്ത് സഭയില്‍ നിലവിലുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വിവരങ്ങള്‍ തേടുന്ന ചോദ്യം എം എല്‍ എല്‍ എ മാര്‍ക്ക് ഉന്നയിക്കാന്‍ പാടില്ല. ജില്ലാതല കണക്കുകള്‍ മാത്രമേ ചോദിക്കാവൂ. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എത്ര കൊലപാതകങ്ങള്‍ നടന്നെന്നോ എത്ര സ്ത്രീ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നോ ഒന്നും ചോദിച്ചുകൂട. ഏതെങ്കിലും ജില്ലയുടെ കണക്ക് മാത്രമേ ചോദിക്കാനാവൂ. ബി ജെ പി അംഗങ്ങളുടെ കാര്യമാണ് കഷ്ടം. അവര്‍ക്ക് സ്വന്തമായി ചോദ്യങ്ങള്‍ ചോദിക്കാനേ പാടില്ല. സര്‍ക്കാറിന് വേണ്ടുന്ന ചോദ്യങ്ങള്‍ തയ്യാറാക്കി ഒരോരുത്തര്‍ക്കായി വിതരണം ചെയ്യും.
2007ല്‍ അതി വിചിത്രമായ ഒരു സംഭവവും ഗുജറാത്തില്‍ അരങ്ങേറി. നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ട ഫാറങ്ങള്‍ ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് സര്‍ക്കാര്‍ ഇ-മെയില്‍ വഴി അയച്ചുകൊടുത്തു. ശൂന്യമായ ഫാറങ്ങളില്‍ ബി ജെ പി എം എല്‍ എമാരുടെ ഒപ്പ് ശേഖരിച്ച് തിരിച്ചയക്കണമെന്ന നിര്‍ദ്ദേശത്തോടെ. അടുത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വെളിപ്പെടുത്താന്‍ വേണ്ടുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനായിരുന്നു ശ്രമം. പക്ഷേ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അറിയാതെ ഫാറം കോണ്‍ഗ്രസ് എം എല്‍ എയുടെ പക്കലെത്തി്ച്ചു. ആ എം എല്‍ എ ഫാറം നിയമസഭയിലെത്തിച്ചപ്പോഴാണ് നാടകം ജനം അറിഞ്ഞത്.
പ്രതിപക്ഷ ബഹുമാനം എന്ന പദം സഭയുടെ നിഘണ്ടുവിലില്ല. സഭയില്‍ ആവശ്യത്തിലേറെ ഭൂരിപക്ഷമുണ്ടെങ്കിലും പ്രതിപക്ഷത്തെ നേരിടുന്നത് ചര്‍ച്ചയിലൂടെയല്ല. സ്പീക്കറെ ഉപയോഗിച്ചാണ്. പ്രതിപക്ഷത്ത്് നിന്ന് ബഹളം ഉണ്ടായാല്‍ പ്രതിപക്ഷാംഗങ്ങളെ ഒന്നടങ്കം സസ്‌പെന്‍ഡ് ചെയ്യുന്നത് സഭയില്‍ പതിവാണ്. ഏറ്റവും ഒടുവിലായി ഇപ്പോള്‍ നടന്ന മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ബഹളത്തെ തുടര്‍ന്ന് രണ്ട് ദിവസമാണ് പ്രതിപക്ഷത്തെ ഒന്നടങ്കം സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ അസംബ്ലിയില്‍ പ്രതിപക്ഷ നേതാവായിരുന്ന ശക്തി സിംഗ് ഗോഹിലിനെ ഒരു ബജറ്റ സമ്മേളനത്തില്‍ പൂര്‍ണമായും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസ്സാക്കുന്നത്് ഇവിടെ സാധാരണമാണെന്ന്് നിയമസഭ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യാറുള്ള പത്രപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല പുതിയ ബില്ലുകളുടെ മേല്‍ ഒരിക്കലും പൊതുജനങ്ങളുടെ അഭിപ്രായം തേടാറില്ലെന്ന്് മഹേഷ് പാണ്ഡ്യ ചൂണ്ടിക്കാട്ടുന്നു. കരട് ബില്ലുകള്‍ നിയമസഭയിലെത്തി അതു പോലെ പാസ്സായി പോകുന്ന സംഭവങ്ങള്‍ നിരവധിയുണ്ടെന്നും ആദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 വര്‍ഷമായി ഗുജറാത്ത് സഭയില്‍ ഡെപ്യൂട്ടി സ്പീക്കറുടെ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. സാധാരണ ഈ സ്ഥാനം പ്രതിപക്ഷത്തിനാണ് ലഭിക്കുക. മിക്ക സംസ്ഥാനങ്ങളും ഈ മര്യാദ പാലിക്കാറുണ്ട്. എന്നാല്‍ ഗുജറാത്തില്‍ ഇത്തരം മര്യാദകള്‍ക്കൊന്നും സ്ഥാനമില്ല. ഡെപ്യൂട്ടര്‍ സ്പീക്കറെ നിയമിക്കാതെ ഇൗ മര്യാദയില്‍ നിന്ന് ഒഴിഞ്ഞ മാറി. ഒടുവില്‍ ഇതിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇക്കഴിഞ്ഞ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാന്‍ നടപടി സ്വീകരിച്ചു. മൂന്നാമത്തെ ദിവസമായിരുന്നു തിരഞ്ഞെടുപ്പ്. രണ്ട് ദിവസത്തെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് മൂന്നാം ദിവസം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ബി ജെ പിയുടെ തന്നെ മങ്കുഭായ് പട്ടേലിനെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു.

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് പതിവായി സമ്മേളനത്തിന്റെ അവസാനത്തെ ദിവസമേ സഭയില്‍ വെയ്ക്കാറുള്ളു. മിക്കവാറും അത് വെള്ളിയാഴ്ച യായിരിക്കും. വെള്ളിയാഴ്ചകളില്‍ രണ്ട് മണിക്കൂര്‍ മാത്രമേ സഭ സമ്മേളിക്കൂ. അതു കൊണ്ട് കുറെ വര്‍ഷങ്ങളായി സി എ ജി റിപ്പോര്‍ട്ടിന്മേല്‍ നിയമസഭയില്‍ ചര്‍്ച്ച നടക്കാറില്ല. പ്രതിപക്ഷം ആരോപിച്ച അഴിമതികളെക്കുറിച്ച അന്വേഷിച്ച എം. ബി. ഷാ കമ്മിറ്റി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷമായെങ്കിലും ഇതുവരെ അത് സഭയില്‍ വെച്ചിട്ടില്ല.

മന്ത്രിസഭ വണ്‍മാന്‍ ഷോ


ഗുജറാത്ത് ക്യാബിനെറ്റ് ഒരു വണ്‍ മാന്‍ ഷോയാണ്. പകുതിയിലേറെ വരുന്ന പ്രധാനപ്പെട്ട വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ്. 2010 ല്‍ തെഹല്‍ക്ക നടത്തിയ ഒരന്വേഷണം കണ്ടെത്തിയത് 29500 കോടി രൂപയുടെ വാര്‍ഷിക ബജറ്റിന്റെ 44 ശതമാനവും ചെലവഴിക്കുന്നത് മുഖ്യമന്ത്രിയുടെ വകുപ്പുകളാെണന്നാണ്. അതേ വര്‍ഷം മോദിക്ക് ഏറ്റവും അടുപ്പമുള്ള റവന്യു വകുപ്പ് മന്ത്രി ആനന്ദിബെന്‍ പട്ടേല്‍ ബജറ്റിന്റെ മറ്റൊരു 14 ശതമാനവും നിയന്ത്രിച്ചു. മന്ത്രിസഭയിലെ മറ്റാര്‍ക്കും അഭിപ്രായ സ്വാന്ത്ര്യമില്ലെന്നത് ഒരു അരമനരഹസ്യമാണ്. പല മന്ത്രിമാരും അവരുടെ വകുപ്പുകളില്‍ എന്താണ് നടക്കുന്നതെന്നു പോലും ചിലപ്പോള്‍ അറിയാറില്ല. മോദിയും സംഘവും ചേര്‍ന്ന് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുകയെന്ന കര്‍ത്തവ്യം മാത്രമാണ് മിക്ക മന്ത്രിമാര്‍ക്കും. തന്റെ വകുപ്പില്‍ നടപ്പാക്കുന്ന കാര്യം ക്യാബിനെറ്റ് യോഗത്തില്‍വെച്ച്് അറിയാനിടയായ ഒരു മന്ത്രിക്ക് 'ഫീല്‍' ചെയ്ത സംഭവം വരെ ഒരിക്കല്‍ ഉണ്ടായി. ഏഴ് പേര്‍ക്കാണ് ക്യാബിനെറ്റ് പദവി. ഏട്ട് സഹമന്ത്രിമാരും. മോദിയെ എതിര്‍ത്ത് ഒരക്ഷരം പറയാന്‍ കെല്പുള്ളവര്‍ മന്ത്രിയാവില്ല. അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍തന്നെ ഇപ്പോഴില്ല. എല്ലാ മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിനെ (ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ) നിയമിക്കുന്നത് മോദിയായിരിക്കും.

ഒരു ആര്‍ക്കിടെക്ട് യുവതിയുടെ പിന്നാലെ ചാരന്മാരെ വിട്ടത് വിവാദമായപ്പോഴാണ് മോദിയുടെ രഹസ്യാന്വേഷണ വിദ്യകള്‍ വാര്‍ത്തകളിലെത്തിയത്. എന്നാല്‍ ഗാന്ധിനഗറിലെ സച്ചിവാലയ് (സെക്രട്ടേറിയറ്റ്) സദാ ചാരശൃംഘലയുടെ നിരീക്ഷണത്തിലാണെന്ന ഇവിടവുമായി ബന്ധപ്പെട്ട ആര്‍ക്കും അറിയാം. മന്ത്രിമാരും പ്രമുഖ ബ്യൂറോക്രാറ്റുകളും രാഷ്ട്രിയത്തില്‍ ഏതെങ്കിലും വിധത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ളവരുമൊക്കെ ചാരക്കണ്ണുകളുടെ കീഴില്‍ കീഴില്‍ വരും.
കോടതി വിധികള്‍ ഒരു വിധത്തിലും മോദി സര്‍ക്കാറിനെ ബാധിക്കാറില്ല. വിധി എന്തായാലും സര്‍ക്കാര്‍ ഒരടി പോലും പിന്നോട്ട് പോവില്ല. വിധിയെ മാനിക്കാത്തതിന് ഉദ്യോഗസ്ഥര്‍ കോടതിയുടെ ശകാരം കേട്ട് മാപ്പപേക്ഷിച്ച് മടങ്ങുന്നത് പതിവാണെന്ന് പ്രമുഖ അഭിഭാഷകന്‍ മുകുള്‍ സിന്ഹ പറയുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോകും. അവിടെയും അനുകൂലമായില്ലെങ്കില്‍ പുന:പരിശോധനാഹര്‍ജി നല്‍കും. പിന്നെയും തോറ്റാല്‍ തിരുത്തല്‍ ഹര്‍ജി പരീക്ഷിച്ച് നോക്കും. കോടതി നടപടികളിലൂടെ സമയം നീട്ടിവാങ്ങുക എന്നതും ലക്ഷ്യമുണ്ടാകും. ലോകായുക്ത കേസിലും പ്രീ-മെട്രിക് സ്്‌കോളര്‍ഷിപ്പ് കേസിലുമൊക്കെ ഈ അടവ് സര്‍ക്കാര്‍ പ്രയോഗിച്ചതാണ്.

നോക്കുകുത്തിയായി കമ്മീഷനുകള്‍


വിവരാവകാശ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളൊക്കെ വെറും പ്രഹസനമാണ്. ഏതാണ്ട് പതിനായിരത്തോളം അപ്പീലുകളാണ് ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ മുമ്പാകെ തീര്‍പ്പ് കല്‍പ്പിക്കാനായിയുള്ളത്. ആവശ്യത്തിന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറെ നിയമിക്കാത്തതാണ് പ്രധാന തടസ്സം. ഈ അടുത്ത കാലം വരെ ഒരു കമ്മീഷണറാണ് ഉണ്ടായിരുന്നത്. സമ്മര്‍ദ്ദമേറിയപ്പോള്‍ ഈയിടെ രണ്ടുപേരെ കൂടി നിയമിച്ചു. ഗുജറാത്ത് പോലെ വലിയ സംസ്ഥാനത്ത് കുറഞ്ഞത് പത്ത് പേരെങ്കിലും വേണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. താഴെത്തട്ടിലുള്ള ഒരോഫീസില്‍ നിന്നും വിവരാവകാശ പ്രകാരമുള്ള അപേക്ഷകള്‍ക്ക് കൃത്യമായി മറുപടി ലഭിക്കാറില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ കമ്മീഷനില്‍ ചെയര്‍മാനെ നിയമിച്ചിട്ടുണ്ടെങ്കിലും മറ്റ് സ്റ്റാഫിനെ നല്‍കിയിട്ടില്ല. ഇതു കാരണം പരാതിയിന്മേല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാത്ത് സ്ഥിതിയാണ്. ( മറ്റ് ചില സംസ്ഥാനങ്ങളിലെ വിവരാവകാസ കമ്മീഷന്‍ ഇങ്ങനെയാണ് - കേരളം: ഒരു ചീഫും 5 കമ്മീഷണര്‍മാരും, തമിഴ്‌നാട് : ഒരു ചീഫും നാല് കമ്മീഷണര്‍മാരും, മഹാരാഷ്ട്ര: ഒരു ചീഫും ആറ് കമ്മീഷണര്‍മാരും, ആന്ധ്രപ്രദേശ്: ഒരു ചീഫും എട്ട് കമ്മീഷണര്‍മാരും, ഉത്തര്‍പ്രദേശ്: ഒരു ചീഫും പത്ത് കമ്മീഷണര്‍മാരും...)
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മിക്കവാറും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. പലയിടത്തും ഗ്രാമസഭകള്‍ രേഖകളിലേ ഉള്ളു. സംസ്ഥാനത്തുടനീളം സമരസ് പഞ്ചായത്തുകള്‍ രൂപവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. തിരഞ്ഞെടുപ്പ് പ്രക്രിയ ഒഴിവാക്കി നാട്ടുകാരെല്ലാം ചേര്‍ന്ന് വാര്‍ഡ് പ്രതിനിധിയെ തിരഞ്ഞെടുക്കണം. സര്‍പഞ്ചിനെ തിരഞ്ഞെടുക്കുന്നതും ഏകകണ്ഠമായാവണം. ഇതാണ് സമരസ് പഞ്ചായത്തുകള്‍. ഇത്തരം പഞ്ചായത്തുകള്‍ക്ക് ഗ്രാന്റ് വിഹിതത്തില്‍ പ്രത്യേക പരിഗണന ലഭിക്കും. രണ്ടാം തവണയും സമരസ് പഞ്ചായത്തായാല്‍ കൂടുതല്‍ പണം. ഇങ്ങനെയാണ് പ്രോത്സാഹനം. പന്ത്രണ്ട് വര്‍ഷം ശ്രമിച്ചിട്ടും 20 ശതമാനം പഞ്ചായത്തുകള്‍ മാത്രമേ ഇങ്ങനെയായുള്ളു. ഇപ്പോള്‍ താലൂക്ക് ഓഫീസുകളിലെയും വില്ലേജ് ഓഫീസുകളിലെയും ഉദ്യോഗസ്ഥരെ കൊണ്ട് സമരസ് പഞ്ചായത്തുകള്‍ക്ക് വേണ്ടി നാട്ടുകാരെ നിര്‍ബന്ധിപ്പിക്കുകയാണ്. നിശ്ചിത എണ്ണം ഉറപ്പാക്കാന്‍ ജീവനക്കാര്‍ പല കളവും പറഞ്ഞ് നാട്ടുകാരെ ഇതിന് പ്രേരിപ്പിക്കുകയാണെന്ന് കോളജ് അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹേമന്ത് ഷാ പറഞ്ഞു. ഗ്രാന്റുകള്‍ കാട്ടി സമരസ് പഞ്ചായത്തുകള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് പ്രമുഖ ഭാഷാപണ്ഡിതനും വിമര്‍ശകനുമായ ഗണേശ് ദേവിയും ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളെ നേരിടാനും മോദിക്ക് പ്രത്യേത ശൈലിയുണ്ട്. പത്ര റിപ്പോര്‍ട്ടര്‍മാരെ കാര്യമായി പരിഗണിക്കാറില്ല. എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ ടി.വി. റിപ്പോര്‍ട്ടര്‍മാരെ ക്ഷണിക്കും, പറയാനുള്ളത്് പറയും. ചോദ്യങ്ങളൊന്നും പാടില്ല. മന്ത്രിസഭാ യോഗം കഴിഞ്ഞാല്‍ സര്‍ക്കാറിന്റെ വക്താവ് പത്രക്കുറിപ്പുമായി പത്രപ്രവര്‍ത്തകരെ കാണും. എന്നാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള അധികാരമില്ല. ആ കുറിപ്പിലുള്ളതും വാങ്ങി മടങ്ങിക്കൊള്ളണം. എതിരായി എഴുതുന്നവരെ ആദ്യകാലങ്ങളില്‍ മോദി തന്നെ നേരിട്ട് വിളിച്ച് വിരട്ടിയിരുന്നു. ഇന്ന് ചുരുക്കം ചില പത്രപ്രവര്‍ത്തകര്‍ മാത്രമേ മോദിയെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടാറുള്ളു. മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ഗുജറാത്ത് സമാചാറില്‍ പ്രസിദ്ധീകരിച്ചിരുന്ന തന്റെ പംക്തി മൂന്നാത്തെ പതിപ്പോടെ നിര്‍ത്തിച്ചതിന് പിന്നില്‍ മറ്റാരുമല്ലെന്ന് ഹേമന്ത് ഷാ കരുതുന്നു.
പേര് വെളിപ്പെടുത്താതെ ഒരു മുതിര്‍ന്ന ബി ജെ പി നേതാവിന്റെ വാക്കുകളെ ഉദ്ധരിച്ച പ്രമുഖ പത്ര പ്രവര്‍ത്തകയായ ഷീല ഭട്ട് ഗുജറാത്തിന്റെ അവസ്ഥയെ ഇങ്ങനെ വിശദീകരിക്കുന്നുണ്ട്്. 'കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് നരേന്ദ്ര മോദി ഗുജറാത്തില്‍ എന്താണ് ചെയ്തതെന്ന് ശ്രദ്ധിച്ചു നോക്കു. വളരെ വിദഗ്ദ്ധമായി കോണ്‍ഗ്രസ്സിന്റെ വളര്‍ച്ച അവസാനിപ്പിച്ചു. ഗുജറാത്ത്് അസംബ്ലി ഏതാണ്ട് നിശ്ചലാവസ്ഥയിലായി. മിക്കപ്പോഴും ബി ജെ പിയുടെ എം എല്‍ എമാര്‍ പോലും നിയമയസഭയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാറില്ല. മാനേജര്‍മാരും എക്‌സിക്യൂട്ടീവുകളും ഐ.എ.എസുകാരും ഐ.പി.എസുകാരുമടങ്ങുന്ന സ്വന്തം സംഘവുമായാണ് മോദി പ്രവര്‍ത്തിക്കുന്നത്. അതീവ രഹസ്യമാണ് പ്രവര്‍ത്തനങ്ങള്‍. മോദിയുടെ ലക്ഷ്യങ്ങള്‍ സഫലമാക്കുന്ന യഥാര്‍ഥ ശക്തി കേന്ദ്രം ഗാന്ധി നഗറിലുളള മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഐ.എ.എസ്, ഐ.പി.എസ് ഓഫീസര്‍മാരാണ് മോദിയുടെ സേനയിലെ കാലാള്‍പട. അവരുടെ അധികാരം പക്ഷെ ഭരണകക്ഷി എം.എല്‍.എ.മാരെക്കാള്‍ ഉയരെയാണ്. ഗുജറാത്ത് ക്യാബിനെറ്റ വെറും ഒരു റബര്‍ സ്റ്റാമ്പ് മാത്രം.'

സമരത്തെ നേരിടാന്‍ ഏതറ്റം വരെയും

ഗുജറാത്തില്‍ സമരം ചെയ്യാന്‍ ആരും തയ്യാറല്ല. കാരണം സമരക്കാരോട് മോദി ഒരു ദയയും കാട്ടില്ല. അടുത്തകാലത്ത് ഭുമി ഏറ്റെടുക്കലിനെതിരെ നടന്ന കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ചെറിയ വാഹനങ്ങളിലും മറ്റും വന്ന കര്‍ഷകരെ വഴിയില്‍ വെച്ച് പോലീസ് വിരട്ടി തിരിച്ചയച്ചിരുന്നു. കോണ്‍ഗ്രസ് ഈയിടെ ആഹ്വാനം ചെയ്ത ബന്ദിന്റെ തലേദിവസം ആയിരത്തിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്‌ററ് ചെയ്തത്.
മോദിയുടെ കാലത്ത് കണ്ട ഏറ്റവും ശക്തമായ സമരം ബി ജെ പിയുടെ തന്നെ പോഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘിന്റേതാണ്. ആ സമരത്തെ പോലും മോദി നേരിട്ടത് ഇരുമ്പ് മുഷ്ടി കൊണ്ടാണ്. കര്‍ഷകര്‍ക്കുള്ള വൈദ്യൂതി നിരക്ക് ഒറ്റയടിക്ക് നാല് മടങ്ങ് വര്‍ധിപ്പിച്ചതിനെതിരെയായിരുന്നു സമരം. മാന്യനും ആദര്‍ശവാനുമായ ജെതാഭായി പട്ടേലായിരുന്നു സമരസമിതി കണ്‍വീനര്‍. ആദ്യം സര്‍ക്കാര്‍ സമരത്തെ അവഗണിച്ചു. ഗാന്ധിനഗറിലേക്ക് ലക്ഷങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് നടന്നപ്പോള്‍ പ്രതിനിധികള്‍ ജെതാഭായിയുമായി ചര്‍ച്ചയ്‌ക്കെത്തി.സമരം അവസാനിപ്പിക്കാനായി പണവും പദവിയും വാഗ്ദാനം ചെയ്തു.
ജെതാഭായി വഴങ്ങുന്നില്ലെന്ന കണ്ടതോടെ ഭീഷണിയായി. ഒരു ലക്ഷത്തിലേറെ കര്‍ഷകരുടെ വൈദ്യതി കണക്ഷന്‍ വിച്ഛേദിച്ചു. തുടര്‍ന്ന് 300 ഓളം ട്രാന്‍സ്‌ഫോര്‍മറുകള്‍ എടുത്തു മാറ്റി. വയറുകള്‍ അഴിച്ചു മാറ്റി. ഇതൊക്കെ ചെയ്തിട്ടും സമരത്തിന് ഒരു കോട്ടവും സംഭവിച്ചില്ല. പക്ഷേ മോദി പിന്‍വാങ്ങിയില്ല. ഒരു ദിവസം അഹമ്മദാബാദില്‍ നിന്ന് 150 കി മീ അകലെയുള്ള ഹല്‍വാദ് എന്ന സ്ഥലത്തെ ജെതാഭായിയുടെ വീട് നഗരസഭാധികൃതര്‍ ഒരു കാരണവുമില്ലാതെ ഇടിച്ച് നിരത്തി. ഇതുകൊണ്ടും തീര്‍ന്നില്ല. എം എല്‍ എ ഹോസ്‌ററലിലെ ഒരു മുറിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന കിസാന്‍ സംഘിനെ ഒറ്റ രാത്രി കൊണ്ട് പുറത്താക്കുകയും ചെയ്തു. മേശയും അലമാരയും പുസ്തകങ്ങളും മറ്റും വലിച്ച് പുറത്തിട്ടതിന്റെ കൂട്ടത്തില്‍ ഗോല്‍വല്‍ക്കറിന്റെയും ഹെഡ്‌ഗേവറിന്റെയും ചിത്രങ്ങളുമുണ്ടായിരുന്നതായി ജെതാഭായി പറഞ്ഞു.


(മാതൃഭൂമിയിടെ അഹ്മദാബാദ് ലേഖകനാണ് മനോജ്)
http://www.mathrubhumi.com/election2014/article.php?id=442411

Friday, March 28, 2014

കമ്യുണിസ്റ്റുകാര്‍ നിരീശ്വരവാദികളെന്ന് ആര് പറഞ്ഞു ?


ജനകീയ ജനാധിപത്യ വിപ്ലവം  വിശ്വാസികള്‍ക്കുകൂടി  വേണ്ടിയുള്ളതാണെന്നും കമ്യുണിസ്റ്റുകാരെ നിരീശ്വരവാദികളെന്നു വിളിക്കാനാവില്ലെന്നും പീ കെ സൈനബ .

മലയാളം വാരികയക്ക്‌ വേണ്ടി ശ്യാം കൃഷന്‍ നടത്തിയ അഭിമുഖം. 

(പകര്‍ത്തി എഴുതിയത് ഇതേ ഈ ഞാന്‍ തന്നെ )



                                കമ്യുണിസത്തിലേക്ക് വന്ന വഴികളിലേക്ക് മടക്കയാത്ര നടത്തുകയാണ് പീ കെ സൈനബ എന്ന കമ്യുണിസ്റ്റ് നേതാവ്   "ഒരു ദിവസം വലിയ ദേഷ്യത്തിലാണ് ബാപ്പ  കയറി വന്നത് കയ്യില്‍ ചൂരല്‍ വടി ഉണ്ടായിരുന്നു , ഉമ്മറത്തെ മുറിയില്‍ ചേച്ചി പ്രസവിച്ചു കിടക്കുകയാണ്  ആദ്യം എവിടടീ  എന്നോരലര്‍ച്ചയായിരുന്നു  . വിളികേട്ട് കുഞ്ഞാക്ക പുറത്തു വന്നു പൊതിരെ തല്ലാന്‍ തുടങ്ങി , ഓരോ അടി കൊള്ളുമ്പോഴും കുഞ്ഞാക്ക സഹിച് അനങ്ങാതെ നിന്നു അടുത്ത മുറിയില്‍ നിന്ന് കരെഞ്ഞെഴുന്നെറ്റ ചേച്ചി ബാപ്പയുടെ കൈ കയറി പിടിച്ചു , ബാപ്പ ആഞ്ഞു കൈ വീശിയപ്പോ ചേച്ചി തെറിച്ചു പോയി , അന്നാണ് ചേച്ചിയുടെ കൈക്കുഴ തെറ്റിയത് , ഞങ്ങളൊക്കെ അലറി കരഞ്ഞിട്ടും ബാപ്പ അടി നിര്‍ത്തിയില്ല , അന്ന് കുഞ്ഞായെ അടിച്ചു ഇറക്കി അതിനുള്ള കാരണം കുഞ്ഞാക്ക കമ്യുണിസ്റ്റ്കാരനായത് ബാപ്പ അറിഞ്ഞതയിരുന്നു "....

ഒരു തെറ്റും ചെയ്യാത്ത കുഞാക്കയെ ഇറക്കി വിട്ടതില്‍ കുഞ്ഞു സൈനബയുടെ മനസ്സ് പിടച്ചു , കമ്യുണിസ്റ്റ് എന്ന വാക്കിന്‍റെ അര്‍ഥം പോലും സൈനബക്കറിയില്ല ; പക്ഷെ ഒന്നറിയാം കുഞ്ഞാക്ക പറയുന്നതാണ് ശരി , എന്നാല്‍ ബാപ്പയെ ചോദ്യം ചെയ്യാനുള്ള കറുത്ത് എട്ടുവയസ്സുകാരി സൈനബയ്ക്കുണ്ടയിരുന്നില്ല , മക്കനയിട്ടു മുഖം മറച്ച് അവള്‍ മദ്രസ പഠനം തുടര്‍ന്നു അപ്പോഴും കുഞ്ഞാക്ക മനസിലൊരു കനലായി എരിഞ്ഞു കൊണ്ടിരുന്നു സ്വയം ഊതിയൂതി ആ കനലിനെ വലിയൊരു തീക്കാറ്റാക്കാന്‍ സൈനബയ്ക്ക് ഏറെ സഹിക്കേണ്ടിവന്നു . അത് പൊക്കാലത്തിന്റെ 
ജീര്‍ണതകളോടുള്ള അവളുടെ കലഹങ്ങളായി അങ്ങിനെ മലപ്പുറം ജില്ലയില്‍ നിന്നും ആദ്യ മുസ്ലീം വനിതാ പാര്‍ട്ടിയുടെ നേത്രുത്വതിലെക്കെത്തി , മലപ്പുറത്തിന്റെ മാറ്റവും മുസ്ലീം  പെണ്‍കുട്ടികള്‍ വിദ്യഭ്യാസം നേടുന്നതും , സ്ത്രീകള്‍ പൊതു രംഗത്തെക്കിറക്കുന്നതും അവര്‍ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചവര്‍ വനിതാ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്നതും പുന്നക്കണ്ടി ഹസനെറെയും ഉണ്ണികദീനയുടെയും മകള്‍ സൈനബ അഭിമാനത്തോടെയാണ് കാണുന്നത് . സീ പി ഐ എം സംസ്ഥാന കമ്മറ്റി അംഗം , മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ്  പ്രസിഡണ്ട്‌ , കേരള വനിതാ കമീഷന്‍ അംഗം അങ്ങനെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിസ്വാര്‍ത്ഥ സേവനവുമായി സൈനബ നിറഞ്ഞു നില്‍ക്കുന്നു , ഇതാദ്യമായി തന്‍റെ ജീവിതവഴികളും ,നിലപാടുകളും പീ കെ സൈനബ തുറന്നു പറയുന്നു .

     "അവഗനയിലൂടെയാണ് ഞാനൊക്കെ വളരുന്നത്‌ നാലാമത്തെ കുട്ടിയാണ് ഞാന്‍ മൂത്ത ഏട്ടന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ നാല് പേരും പെണ്‍കുട്ടികളാണ് ,ഉമ്മ തുടര്‍ച്ചയായി പെണ്‍കുട്ടികളെ പ്രസവിക്കുന്നത് കുടുംബത്തില്‍ മുറുമുറുപ്പുണ്ടാക്കി എന്നെ പ്രസവിച്ചതിനു ശേഷം ഉമ്മ ടീ ബി പിടിച്ചു കിടപ്പിലായി മറ്റൊരു വിവാഹം കഴിക്കാന്‍ ബാപ്പയെ പലരും നിര്‍ബന്ധിച്ചു , ആ കാലത്ത് വേറെരു വിവാഹം കഴിക്കാന്‍ ഒരു മുസ്ലീം പുരുഷന് ഇതെല്ലം മതിയായ കാരണങ്ങളാണ് . ഏതായാലും അതിനു ശേഷം നാല് ആണ്‍ കുട്ടികളെയാണ് ഉമ്മ പ്രസവിച്ചത് , അങ്ങിനെ നാല് ആണ്‍ കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് ഞങ്ങള്‍ .

     ബാപ്പയുടെയും ഉമ്മയുടെയും വീട് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലാണ്  രണ്ടു കുട്ടികളുണ്ടായതിനുശേഷമാണ്  എടവണ്ണയില്‍ വന്നു താമസിക്കുന്നത് . ഞങ്ങളൊക്കെ ജനിക്കുന്നത് എടവണ്ണയിലാണ് , ഉമ്മയുടെ വീട്ടില്‍ നിന്നാണ് ഞാന്‍ പഠിച്ചത്, ബാപ്പ ഒരു സുന്നി യാഥാസ്ഥിതിക മുസ്ലീമാണ് , എടവണ്ണയിലുള്ളത് ഒരു മുജാഹിദ് മദ്രസയാണ് എന്നെ മുജഹിദിന്റെ മദ്രസയില്‍ വിടുന്നത് ബാപ്പയ്ക്ക് ആലോചിക്കാന്‍ പോലും കഴിയില്ല അത് കൊണ്ട് സുന്നി മദ്രസയില്‍ പഠിപ്പിക്കുന്നതിന് വേണ്ടി മാത്രം എടവണ്ണയിലെ മൈത്ര എന്ന സ്ഥലത്ത് ഉമ്മയുടെ അനുജത്തിയുടെ വീട്ടില്‍ എന്നെ കൊണ്ട് ചെന്നാക്കി , തുടര്‍ന്ന് അഞ്ചാം ക്ലാസിലെത്തിയപ്പോഴാണ് ഞാന്‍ ബാപ്പയുടെയും ഉമ്മയുടെയും അടുത്തേക്ക് എടവണ്ണയിലേക്ക് തിരിച്ചു വരുന്നത് , എടവണ്ണയിലെ  ഒറിയന്റല്‍ ഹൈസ്കൂളിലും മമ്പാട് എം ഇ എസ് കോളെജിലുമായിരുന്നു എന്‍റെ പഠനം മദ്രസ കാലം മുതല്‍ ഡിഗ്രി കഴിയുന്നതുവരെയും കയ്യിന്‍റെ അറ്റം വരെ മറയ്കുന്ന ബ്ലൌസം മുഖം മറയ്കുന്ന മക്കനയുമായിരുന്നു എന്‍റെ വേഷം , മറ്റൊരു വേഷത്തെകുറിച്ച്  ചിന്തിക്കാന്‍ പോലും കഴിയുന്ന സാഹചര്യം വീട്ടിലുണ്ടായിരുന്നില്ല , എങ്കിലും ആ കാലഘട്ടത്തില്‍  ഞങ്ങള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വിട്ടു എന്നത് ബാപ്പ ചെയ്ത വലിയ കാര്യമായിരുന്നു കുഞ്ഞാക്കയുടെ സ്വദീനമായിരുന്നു അതിനു കാരണം .

              കുഞ്ഞാക പ്രീഡിഗ്രീ  വരെ പഠിച്ചു ,ബാപ്പ വീട്ടില്‍ നിന്നറക്കി വിട്ടതിനുശേഷം പഠനം തുടരാന്‍ കഴിഞ്ഞില്ല . ഓരോ ക്ലാസുകള്‍ പിന്നുടുമ്പോഴും ചുറ്റുമുള്ള കാഴ്ചകള്‍ കാണുമ്പോഴും ഇതൊന്നും ഇങ്ങിനെയാകെരുതെന്ന് കുഞ്ഞാക്ക നിരന്തരം ഓര്‍മ്മപ്പെടുത്തിയതും എന്‍റെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ഉയരുന്നതിന് കാരണമായി . എല്ലാം കുഞ്ഞക്കയോട് മാത്രം പങ്കുവച്ചു . കുഞ്ഞാക്കയായിരുന്നു എന്‍റെ കരുത്ത്.

കുഞ്ഞാക്ക-കരുത്തനായ കമ്യുണിസ്റ്റ് 

പഠിക്കുമ്പോഴേ കെ എസ എഫിന്‍റെ  പ്രവര്‍ത്തകനായിരുന്നു കുഞ്ഞാക്ക അതൊന്നും വീട്ടിലറിയില്ല  അറിഞ്ഞാല്‍ ബാപ്പ അവനെ തല്ലികൊല്ലും ,ഒരിക്കല്‍ സ്കൂളില്‍ നിന്ന് പുറത്താക്കി പാര്‍ട്ടിക്കാര്‍ ഇടപെട്ടാണ് തിരിച്ചെടുത്തത്‌. പ്രീ ഡിഗ്രീക്കാലം മുതല്‍ പ്രത്യക്ഷ രാഷ്ട്രീയത്തിലിറങ്ങി , കുഞ്ഞക്കയെ എന്തിനാണ് ഇറക്കി വിട്ടത് എന്ന് ചോദിക്കുമ്പോഴൊക്കെ ഒരേ മറുപടിയാണ് എനിക്ക് കിട്ടിയത് അവന്‍ കമ്യുണിസ്റ്റാണ്, നിരീശ്വര വാദിയാണ് ,പുസ്തകങ്ങള്‍ വായിക്കും കാഫറുകളുമായി കൂട്ടുകൂടും ,പൊതു സ്ഥലത്ത് പ്രസംഗിക്കും  ഇതൊക്കെ എങ്ങനെ തെറ്റാകും എന്ന് ചോദിച്ചാല്‍ മുസ്ലീങ്ങള്‍ അങ്ങിനെയൊന്നും ചെയ്യരുത് എന്നായിരിക്കും മറുപടി . സീതി ഹാജി ബാപ്പയുടെ സുഹൃത്തായിരുന്നു അങ്ങിനെയാണ് ബാപ്പയും മുസ്ലീം ലീഗ് പ്രവര്‍ത്തകനായത് , ഓരോ വൈകുന്നേരവും ബാപ്പ വീട്ടില്‍ വന്നുകയറുന്നത്  കുഞ്ഞാക്കക്കെതിരെ ലീഗുകാര്‍ നല്‍കിയ ചാര്‍ജ് ഷീറ്റുമായിട്ടായിരിക്കും ഞങ്ങള്‍ക്കോക്കെ കുഞ്ഞക്കയെ വലിയ കാര്യമായിരുന്നു. വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച്   കുഞ്ഞാക്ക ഞങ്ങള്‍ക്ക് പറഞ്ഞു തരും , കമ്യുണിസ്റ്റ് പാര്‍ട്ടിയെകുറിച്ചും ,പാര്‍ട്ടി ലക്ഷ്യത്തെക്കുറിച്ചും  ആവേശംകൊള്ളും  . ഈ തടവറയില്‍ നിന്നും മോചനമുണ്ടാകുന്ന കാലം വരുമെന്ന് കുഞ്ഞാക്ക പറയുമ്പോള്‍ ഞങ്ങളും സ്വപ്നം കാണും . ബാപ്പ പുലര്‍ച്ചെ പോയാല്‍ രാത്രി പത്തുമണിയ്ക്കാണ്  വരിക എപ്പോഴും ബിസിനെസ്സ് , വര്‍ഷത്തില്‍ രണ്ടു പെരുന്നാളിന് മാത്രമേ ഞങ്ങള്‍ ബാപ്പയോടെപ്പം ഭക്ഷണം കഴിക്കൂ . പഴയ പ്രൌഡിയും പ്രതാപവുമോക്കെയുള്ള ആളായതുകൊണ്ട് അടുക്കളയിലോന്നും വരുന്ന പതിവില്ല . വന്നിട്ടുണ്ടെന്നറിയിക്കാന്‍ അടുക്കളയുടെ പടിവരെ വരും , കുട്ടികളുറങ്ങിയോ എന്നോ വിളിച്ചു ചോദിക്കും . പഴയ ചിന്താഗതി മുഴുവനായി ഉണ്ടായിരുന്ന കുടുംബമായിരുന്നു ,ആണുങ്ങള്‍ക്ക് പഞ്ചസാര ചായ കൊടുക്കുമ്പോള്‍ പെണ്ണുങ്ങള്‍ക്ക്‌ ശര്‍ക്കരചായയാണ് , പഞ്ചസാര വാങ്ങാന്‍ പണമില്ലാഞ്ഞിടല്ല . ആണ്‍ - പെണ്‍ വേര്‍തിരിവ് വീട്ടിനകത്ത് പോലും ശക്തമായിരുന്നു . കുഞ്ഞാക്കയാണ് അത് ആദ്യമായി ചോദ്യം ചെയ്യുന്നത് . ഇനി മുതല്‍ രണ്ടു തരാം ചായ ഉണ്ടാക്കില്ലെന്ന് കുഞ്ഞാക്ക ഉറപ്പിച്ചു പറഞ്ഞു . അങ്ങിനെയാണ് ഞങ്ങള്‍ പഞ്ചസാരയിട്ട ചായ കുടിക്കാന്‍ തുടങ്ങിയത് .

മാറ്റത്തിന്‍റെ അലയിളക്കങ്ങള്‍

      വീട്ടില്‍നിന്ന് അടിച്ചിറക്കിയതിനുശേഷം ദുരിത പൂര്‍ണമായ ജീവിതമായിരുന്നു കുഞ്ഞാക്കയുടെത് . ബാപ്പയുടെ അനിയന്‍റെ വര്‍ക്ക് ഷോപ്പിലാണ് കുഞ്ഞാക്ക താമസിച്ചിരുന്നത് അവിടെയൊരു ബെഞ്ചുണ്ട് അതില്‍ കിടന്നാണ് ഉറങ്ങുക വീട്ടിലേക്കു വന്നാല്‍ ബാപ്പ അടി ഉണ്ടാക്കും അവനു ഭക്ഷണം കൊടുക്കരുത് എന്നായിരുന്നു താക്കീത് , ബാപ്പയിലാത്തപ്പോ കുഞ്ഞാക്ക വരും , പിന്നെ ഞാങ്ങളാണ് കാവല്‍ നില്‍ക്കുക ചിലപ്പോള്‍ ഉമ്മ വിളംബിവച്ച ഭക്ഷണം കഴിച്ചു കൊണ്ടിരികുമ്പോഴായിരിക്കുംബാപ്പയുടെ വരവ് .   " കുഞാക്കാ ....... ബാപ്പ വരണന്നു" ഞങ്ങളലറുന്നതും കഴിച്ചു തീരാത്ത ഭക്ഷണപാത്രത്തിനു മുന്നില്‍ നിന്നും കുഞ്ഞാക്ക എഴുനെറ്റോടുന്നതും ഇന്നും എന്‍റെ മനസ്സിലുണ്ട്. പിന്നെ ബാപ്പയും ഉമ്മയും തമ്മില്‍ വഴക്കാണ് ഉമ്മ കുറെ കരയും അങ്ങിനെയാണ് കുഞ്ഞാക്ക മുണ്ടെക്കാട് എസ്റെറ്റില്‍ പണിക്കുപോകാന്‍ തുടങ്ങിയത് . അപ്പോഴും ഭക്ഷണം കൊടുക്കാന്‍ അനുവദിക്കുമായിരുന്നില്ല . കുറച്ചു അരിയെടുത്ത് തോര്‍ത്തു മുണ്ടിന്‍റെ അറ്റത്തുകെട്ടി പുറകിലെ അയല്‍ വള്ളിയില്‍ ഉമ്മ തൂക്കിയിടും . ആരും കാണാതെ കുഞ്ഞാക്ക അതെടുത്തുപോകും.  എസ്റെറ്റില്‍ പോയി കഞ്ഞിവെച്ചു കുടിക്കും .ഇത്രയൊക്കെ സഹിച്ചിട്ടും ബാപ്പയോട് മാപ്പ് ചോദിക്കാനോ കമ്യുണിസ്റ്റ് പാര്‍ട്ടി ഉപേക്ഷിക്കാനോ കുഞ്ഞാക്ക തയ്യാറായില്ല . ഈ കാലത്ത് കുഞ്ഞാക്ക നാടകങ്ങള്‍ എഴുതാനും അഭിനയിക്കാനും തുടങ്ങി . നാടകങ്ങള്‍ കുടുംബങ്ങളിലും സമുദായത്തിലും ചില ഇളക്കങ്ങള്‍ സൃഷ്ടിച്ചു ബാപ്പയറിയാതെ ഞങ്ങളും നാടകം കാണാന്‍ പോകും , കുഞ്ഞാക്കയുടെ ത്രസിപ്പിക്കുന്ന ഡയലോഗുകള്‍ കോരിത്തരിപ്പോടെ ഞങ്ങള്‍ കേട്ടിരിക്കും ഇന്ന് മുസ്ലീം മുസ്ലീം സമൂഹം കുറെയധികം മാറ്റങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ,കമ്യുണിസ്റ്റ്പാര്‍ടി അവരുടെ പാര്‍ട്ടി യാകുമ്പോള്‍ ,അഭിമാനത്തോടെ ഞാന്‍ കുഞ്ഞക്കയെ ഓര്‍ക്കും. കുഞ്ഞാക്കയുടെ മനസ്സ് നിറയെ ചെങ്കൊടികളായിരുന്നു .

അഭിമാനകരമായ തിരിച്ചു വരവ് 

       മൂന്ന് വര്‍ഷത്തോളം കുഞ്ഞാക്ക വീടിനു  പുറത്ത് തന്നെയായിരുന്നു , എസ്റെറ്റില്‍ പണിക്കു പോകുമ്പോഴും , പി എസ് സി പരീക്ഷകള്‍ക്ക് വേണ്ടിയുള്ള പഠനം കുഞ്ഞാക്ക തുടര്‍ന്നു. അതിനു ഗുണമുണ്ടായി . ഇ കെ ഇമ്പിച്ചിബാവ ഗതാഗതമന്ത്രിയായിരുന്ന കാലത്ത് കുഞ്ഞാക്കയ്ക്ക് കെ എസ് ആര്‍ ടി സിയില്‍ നിയമനം ലഭിച്ചു .അന്ന് പാലൊളി മുഹമ്മദു കുട്ടിയായിരുന്നു ജില്ലാ സെക്രട്ടറി . കുഞ്ഞാക്കയെ പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചു , ബാപ്പയോടുള്ള പിണക്കം അവസാനിപ്പിക്കണമെന്ന് ആവിശ്യപെട്ടു . ബാപ്പയുടെ വിശ്വാസങ്ങളാണ് ബാപ്പയുടെ ശരി , അത് തിരുത്തേണ്ടത് നമ്മുടെ കടമയാണ് , പിന്നെ ഇളയ കുട്ടികളെ നോക്കേണ്ടതും നീയാണ് , അതുകൊണ്ട് ബാപ്പയെ കണ്ടു സമ്മതം വാങ്ങിവേണം ജോലിയില്‍ കയറാന്‍ , പാലോളിയുടെ ഉപദേശം കുഞ്ഞാക്ക സ്വീകരിച്ചു , അപ്പോയിന്റ്മെന്റ് ഓര്‍ഡറുമായി കുഞ്ഞാക്ക വീട്ടില്‍ വന്നത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് , ബാപ്പ ഉറക്കത്തിലാണ് എന്തായിരിക്കും ബാപ്പയുടെ പ്രതികരണമെന്നറിയില്ല  , കുഞ്ഞാക്ക ബാപ്പയെ പതുക്കെ വിളിച്ചു കണ്ണ് തുറന്നു നോക്കിയാ ബാപ്പയുടെ കയ്യിലേക്ക് അപ്പോയിന്റ്മെന്റ്  ഓര്‍ഡര്‍ നീട്ടി , എനിക്ക് കെ എസ് ആര്‍ ടി സിയില്‍ നിയമനം കിട്ടി , ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് ബാപ്പ എന്നെ അനുഗ്രഹിക്കണം കട്ടിലില്‍ നിന്നെഴുനെറ്റ ബാപ്പ കുഞ്ഞാക്കയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു . കുഞ്ഞകകയുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു . ഇത് കണ്ടു നിന്ന ഞങ്ങളോരോരൂത്തരും തേങ്ങിപ്പോയി . അന്നാദ്യമായാണ് ബാപ്പ കരയുന്നത് ഞങ്ങള്‍ കാണുന്നത് , ചേച്ചി പഠനം കഴിഞ്ഞു കുരെക്കളും വീട്ടില്‍ നിന്ന് ബാങ്കില്‍ ജോലി ശരിയായതാണ് ബാപ്പ വിട്ടില്ല , "ബാങ്കിലെ ജോലി പലിശ പണ ത്തിന്‍റെ കണക്കെഴുത്താണ് അത് ഇസ്ലാമിക വിരുദ്ധമാണ് , ഹറാമായ ജോലി നമുക്ക് വേണ്ട " ജോലിക്ക് വിടാത്തതില്‍ ചേച്ചിക്കും വിഷമമുണ്ടായിരുന്നു ആ സമയത്താണ് എടവണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ ഒരൊഴിവ് വരുന്നത് ചേച്ചിയെ വിടണമെന്ന് ഞാനഭ്യര്‍ത്തിച്ചു. ബാപ്പ പഴയ വാദം തുടര്‍ന്നു എന്‍റെ എല്ലാ നിയന്ത്രണവും നഷ്ടപെട്ട നിമിഷമായിരുന്നു അത് . പലിശയെഴുതുന്ന പണി പറ്റിയില്ലെങ്കില്‍ മറ്റ് വല്ല പണിയും ബാപ്പ ശരിയാക്കിതരണം , ഇനിയും ഞങ്ങളെ ഇങ്ങിനെ ഇരുത്തരുത് , ഞങ്ങളെ പഠിപ്പിച്ചത് ബാപ്പയാണ് സുരക്ഷിതരാക്കേണ്ട ഉത്തരവാദിത്തവും ബാപ്പയ്ക്കുണ്ട് . എന്നോടൊന്നും മറുത്തു പറഞ്ഞില്ല , ബാങ്കില്‍ പോയി അന്വേഷിച്ചു അപ്പോഴേയ്ക്കും ആ ജോലിയില്‍ മറ്റാരോ പ്രവേശിച്ചിരുന്നു .

ചേച്ചിയുടെ അവസ്ഥ , അയല്‍പ്പക്കങ്ങളിലെയും കുടുംബങ്ങളിലെയും  സ്ത്രീകളുടെ ദുരിതങ്ങള്‍ ..... ഇതെല്ലാം ഉമ്മയുടെ കാഴ്ച്ചപാടുകളെ ആകെ മാറ്റിയിരുന്നു . പഠിക്കുന്ന കാലത്ത് തന്നെ ഞങ്ങള്‍ക് ധാരാളം വിവാഹാലോചനകള്‍ വന്നു അന്നും സ്വന്തമായി നാല് കാശ് ഉണ്ടാക്കുമ്പോഴെ പെണ്‍കുട്ടുകള്‍ വിവാഹം കഴിക്കാവു എന്ന് ഉമ്മ പറയും .പത്തു രൂപ കയ്യിലുണ്ടെങ്കിലെ പെണ്ണിന് വിലയും സ്വാതന്ത്ര്യവുമുള്ളു , ഇതായിരുന്നു ഉമ്മയുടെ അനുഭവപാഠം , ആരാന്‍റെ അടുപ്പില്‍ തീയൂതാനുള്ളതല്ല പെണ്ണിന്‍റെ ജീവിതം എന്ന് കുഞാക്കയും ഓര്‍മ്മിപ്പിക്കും , അത് കൊണ്ട് പഠിക്കുന്ന കാലത്ത് തന്നെ ജോലി എന്‍റെ വലിയ ലക്ഷ്യമായിരുന്നു . ബി കോമിനു ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവരെ അന്ന് കാനറാ ബാങ്കില്‍ ട്രെയിനിയായി എടുത്തിരുന്നു . ഡിഗ്രീ ഫൈനലിന്റെ റിസള്‍ട്ട് കാത്തിരിക്കുന്ന ഇടവേളയില്‍ ആദ്യ രണ്ടു വര്‍ഷത്തെ മാര്‍ക്ക് പരിഗണിച്ചു എനിക്ക് ട്രെയിനിയായി നിയമനം കിട്ടി . നിലമ്പൂര്‍ ശാഖയിലാണ് ഞാന്‍ ജോയില്‍ ചെയ്തത് ബാപ്പയ്ക്ക് അപ്പോഴും താല്‍പ്പര്യമുണ്ടായിരുന്നില്ല എങ്കിലും ബാപ്പയുടെ പോക്കറ്റില്‍ നിന്നും വണ്ടിക്കൂലിയുമെടുത്തുഞാന്‍ ബാങ്കിലേക്ക് പോകും .

  ഈ കാലത്താണ് ബാപ്പ പെട്ടെന്ന് മരിക്കുന്നത് , ബാപ്പയുടെ മരണം ഞങ്ങളെ ശരിക്കും അനാഥരാക്കി ബാപ്പ യാധാസ്ഥിതികനായിരുന്നു എങ്കിലും ഞങ്ങളെ ജീവനായിരുന്നു പല കാര്യങ്ങളിലും വിയോജിപ്പും പ്രതിഷേധവും ഉണ്ടെങ്കിലും ബാപ്പയെ ഞങ്ങളും ഏറെ സ്നേഹിച്ചിരുന്നു . എങ്ങിനെയും ഒരു ജോലി അതുമാത്രമായി എന്‍റെ ലക്ഷ്യം ആ സമയത്ത് മുസ്ലീം ലീഗ് ഭരിക്കുന്ന എടവണ്ണയിലെ ബാങ്കില്‍ ഓരോഴിവ് വന്നു , ആ കാലത്ത് പതിനായിരം രൂപയാണ് അവര്‍ ചോദിച്ചത് അങ്ങിനെ പണം കൊടുത്ത് ജോലി വാങ്ങില്ല ഞാനും തീരുമാനിച്ചു . ഈ സമയത്താണ് റെയിഡ്കോയിലെക്കുള്ള ക്ലറിക്കല്‍ പരീക്ഷ നടക്കുന്നത് , ഞാന്‍ പഠിച്ചെഴുതി  അങ്ങനെ  റെയിഡ്കോയില്‍ നിന്ന് നിയമന ഉത്തരവ് വന്നു . ജീവിതത്തിലെ ഏറ്റവും സന്തോഷം തോനിയ ദിവസമായിരുന്നു അത് . കണ്ണൂരിലായിരുന്നു ആദ്യ നിയമനം പിന്നെ മലപ്പുറത്തേക്ക് മാറ്റം കിട്ടി ഞാനിപ്പോഴും മലപ്പുറം റെയിഡ്കോയിലെ ജീവനക്കാരിയാണ് .


ട്രേഡ് യൂണിയനില്‍ നിന്നും തുടക്കം 

           മലപ്പുറം ബ്രാഞ്ചില്‍ കന്നോരില്‍ നിന്നുള്ള ജനാര്‍ദ്ദ്‌നന്‍ സഖാവും ചിലി ചെയ്തിരുന്നു പലപ്പോഴും എന്നെ കൊണ്ട് വരാനും കൊണ്ട് പോകാനും കുഞ്ഞാക ഓഫീസില്‍ വരും ,കുഞ്ഞാക്ക കമ്യുനിസ്റ്റും പുരോഗമന വാദിയുമാണെന്ന്  ജനാര്‍ദ്ദ്‌നന്‍ അറിഞ്ഞിരുന്നു, ജനാര്‍ദ്ദ്‌നന്‍ ആണ് കുഞ്ഞാക്കയോട് സൈനബയെ യൂണിയനില്‍ ചേര്‍ക്കട്ടെയെന്നു ചോദിച്ചത് . അതിനു ഓള് ലീഗാണ് പഠിക്കുന്ന കാലത്ത് എം എസ് എഫിന്‍റെ സ്ഥാനാര്‍ഥിയായിരുന്നു , നിങ്ങള്ക്ക് മാറ്റാന്‍ പറ്റുമെങ്കില്‍ മാറ്റിക്കോ എന്നായിരുന്നു കുഞ്ഞാക്കയുടെ മറുപടി . കുഞ്ഞാക്ക തമാശ പറഞ്ഞതാണ് സത്യത്തില്‍ എനിക്ക് രാഷ്ട്രീയ വ്യക്തതയോന്നും അപ്പോഴും ഉണ്ടായിരുന്നില്ല . ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എം.എസ്.എഫുകാര്‍ ക്ലാസ് റപ്പായി മത്സരിക്കാന്‍ അഭ്യര്‍ഥിച്ചു , അവര്‍ തന്നെ ബാപ്പയുടെ സമ്മതവും വാങ്ങി അന്ന് ഐക്യമുന്നണിയുടെ കാലമാണ് കാമ്പസിലും  എം.എസ്. എഫ്  എസ് എഫ് ഐ മുന്നണിയാണ് ഞാന്‍ സ്ഥാനാര്‍ഥിയായി ഒരു വോട്ടിനു തോറ്റു ഇതാണ് എന്‍റെ ആദ്യ രാഷ്ട്രീയ അനുഭവം അങ്ങിനെ കേരള കോ -ഓപ്പററ്റീവ് എപ്ലോയീസ് യൂണിയന്‍ അംഗത്വമെടുത്തു , ട്രേഡ് യൂണിയന്‍ ക്ലാസുകളില്‍ നിരന്തരം പങ്കെടുത്തു . ആ വര്‍ഷം തിരുവനതപുരത്ത്  നടന്ന സംസ്ഥാന സമ്മേളനത്തില്‍ മലപ്പുറത്തിന്റെ  പ്രധിനിതിയായി  എന്നെയാണ് തെരഞ്ഞെടുക്കുന്നത് . തിരുവനതപുരത്ത് ഞാന്‍ ആദ്യമായാണ് പോകുന്നതും ഈ സമ്മേളനത്തില്‍ പങ്കെടുക്കുവാനാണ് . ട്രേഡ് യൂണിയനില്‍ സജീവമായതിന്ശേഷം  മലപ്പുറത്ത് നടക്കുന്ന വിവിധ ട്രേഡ് യൂണിയന്‍ സമ്മേളനങ്ങള്‍ക്ക് അഭിവാധ്യമര്‍പ്പിച്ച് 
  സംസാരിക്കുന്ന ചുമതലകളും എന്റെതായി .

നാദിറ സംഭവം ; തീക്കാറ്റ് വീശിയ കാലം 

                 ആ കാലത്ത് എന്നെ ഏറെ ദുഖിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംഭവമായിരുന്നു നാദിറയുടെ മരണം .

നിലമ്പൂരിലെ മരുതയിലാണ് നാദിറയും കുടുംബവും താമസിച്ചിരുന്നത് . ചായക്കട നടത്തിയിരുന്ന ഭര്‍ത്താവ് അവിടെതന്നെയുള്ള മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി നാദിറയും മൂന്ന് കുട്ടികളെയും അനാഥമാക്കി മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ലെന്ന് മഹല്ല് കമ്മറ്റി തീരുമാനിച്ചു . യാല്‍ നേരെ പാണക്കാട് തങ്ങളെ പോയി കണ്ടു നാല്‍പ്പതു പള്ളികളുടെ ഖാസിയാണ് തങ്ങള്‍ . പാണക്കാട് തങ്ങള്‍ നിക്കാഹ് നടത്തിക്കൊടുത്തു .പുതിയ ഭാര്യയുമായി ഭര്‍ത്താവ് വരുന്നതറിഞ്ഞ നാദിറ മൂന്ന് കുട്ടികളെയും കൊണ്ട് കിണറ്റില്‍ ചാടി ആത്മഹത്യാ ചെയ്തു .ബഹു ഭാര്യത്വത്തിനെതിരായ നാദിറയുടെ പ്രതിഷേധം ഏറ്റെടുക്കേണ്ടതുണ്ടെന്ന് എനിക്ക് തോനിയിരുന്നു . ബാപ്പാന്റെ അനുജന്‍ രണ്ടാമത് വിവാഹം കഴിച്ചതും ആദ്യ ഭാര്യയും കുട്ടികളും കഷ്ടപെടുന്നതും ഞങ്ങള്‍ നേരില കണ്ടിരുന്നു . ഉമ്മയ്ക്ക് ടീ ബി പിടിച്ചു ഉമ്മയെ നോക്കാനെന്ന പേരില്‍ ബാപ്പയും രണ്ടാമത് കെട്ടാന്‍ ശ്രമിച്ചതാണ് . എന്‍റെ ശവംകണ്ടിട്ടെ നിങ്ങള് കെട്ടു എന്ന് പറഞ്ഞു ഉമ്മ കുറെ കരഞ്ഞു , ഇനിയും നിക്കാഹ് കഴിക്കരുതെന്ന് പറഞ്ഞു കുഞ്ഞാക്ക ബാപ്പക്കൊരു  കത്തെഴുതി    . നേരിട്ട് പറയാനുള്ള പ്രായമോ ധൈര്യമോ അന്ന് കുഞ്ഞാക്ക്കയ്ക്ക് ഉണ്ടായിരുന്നില്ല . എന്തായാലും ഉമ്മയുടെയും കുഞ്ഞക്കയുടെയും വാക്കുകള്‍ ബാപ്പ കേട്ടു. ഇന്നും ബഹു ഭാര്യത്വാത്തെ അനുകൂലിക്കുന്ന മത നേതാക്കളോട് എനിക്ക് പുച്ഛമാണ്.

  കവിതയെഴുതിയ കുറ്റത്തിന് മണമ്പൂര്‍ രാജന്‍ ബാബുവിനെ സസ്പെന്റ് ചെയ്ത കാലം എല്ലാ വൈകുന്നേരവും എഫ് എസ് ടി ഒയുടെ പ്രതിഷേധ ധര്‍ണ മലപ്പുറത്തുണ്ടാകും . മലപ്പുറത്ത്‌ ക്വാര്‍ട്ടെഴ്സിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത് എല്ലാ ദിവസവും ഞാനും പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു അപ്പോഴാണ്‌ മഹിളാ അസോസിയേഷന്‍റെ നന്ദിനിയെടത്തിയെ പരിചയപ്പെടുന്നത് .നന്ദിനിയെടത്തിയുടെ ബന്ധു രാജന്‍ ഞങ്ങളുടെ ഓഫീസില്‍ ചിലി ചെയ്തിരുന്നു , രാജനാണ് സൈനബയെ കൂടി നിങ്ങളുടെ സംഘടനയില്‍ കൂട്ടിക്കൂടെ എന്ന് ചോദിക്കുന്നത് . പിന്നെ വിജയെടത്തി ,ആയിഷ ടീച്ചര്‍ ഇവരുടെയൊക്കെ നിര്‍ബന്ധത്തിന് വഴങ്ങി മഹിളാ അസോസിയേഷന്‍റെ സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ഞാന്‍ സമ്മേളന സ്ഥലത്ത്പോയി അപ്പോള്‍ തന്നെ അംഗത്വമെടുപ്പിച്ചു എന്നെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി .

നിലമ്പൂര്‍ വച്ചായിരുന്നു ജില്ലാ സമ്മേളനം ശരിയത്ത് വിവാദത്തിന്റെ കാലമായതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു ഈ വിഷയത്തില്‍ ഞാന്‍ എന്‍റെ ആശങ്കകള്‍ പങ്കു വച്ചു . സുശീലാ ഗോപാലനും ദേവിയെടത്തിയും പാലോളിയുമൊക്കെ വേദിയിലുണ്ട് , എനിക്ക് ആരെയുമാറിയില്ല ചര്ച്യ്കുശേഷം  പാലോളിയും സെയ്താലികുട്ടിയും  എന്നോട് മഹിള അസോസിയേഷന്‍റെ ജില്ലാ കമ്മറ്റിയില്‍ വരണമെന്നും ,സംഘടനയ്ക്ക് നേതൃത്വം നല്‍കണമെന്നും ആവിശ്യപെട്ടു . എന്താണ് മഹിളാ അസോസിയേഷന്‍ എന്ന് പോലും എനിക്കറിയില്ല താഴെ തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചുവരാം എന്ന് ഞാനവര്‍ത്തിച്ചു സമ്മതിച്ചില്ല ഒടുക്കം ഒടുവില്‍ കുഞ്ഞാക്കയോട് സമ്മതം വാങ്ങണമെന്ന് പറഞ്ഞുനോക്കി അവനോടു പാലൊളി പറഞ്ഞു എന്ന്ഞാ പറയാന്‍ പറഞ്ഞു , ആരാണ് പാലൊളി എന്നെനിക്കറിയില്ലായിരുന്നു .

                   അങ്ങിനെ 1986 -ല്‍  പങ്കെടുത്ത ആദ്യ ജില്ലാ സമ്മേളനത്തില്‍ തന്നെ എന്നെ ജില്ലാ പ്രസിഡണ്ട്‌ ആയി തിരെഞ്ഞെടുത്തു അന്നെനിക്ക് ഇരുപത്തിമൂന്ന്‍ വയസ്സായിരുന്നു .പ്രതിനിധി സമ്മേളനത്തിന് ശേഷം പൊതു സമ്മേളനമാണ്‌ ,ആദ്യമായാണ് ഒരു പൊതുയോഗത്തില്‍ സംസാരിക്കാന്‍ പോകുന്നത് അതും അധ്യക്ഷ സ്ഥാനത് . ദേവദാസ് പൊറ്റക്കാടാണ് ധൈര്യം തന്നത് . യോഗം ഹംസക്ക  ഉത്ഘാടനം ചെയ്തു ഞാന്തോകെയോ പറഞ്ഞൊപ്പിച്ചു , വീട്ടിലെത്തിയതും ഞാന്‍ കുഞ്ഞാക്കയോട് കാര്യങ്ങളൊക്കെ വിശദീകരിച്ചു .പാലോളിയും സെയ്തലികുട്ടിയുമൊക്കെ ആരൊക്കെയാണെന്ന് കുഞ്ഞാക്കയാണ് പറഞ്ഞു തന്നത് .ശരിയത്ത് വിവാദത്തിന്റെ കാലമായതിനാല്‍ മലപ്പുറത്ത്‌നിന്നും പത്തു സ്ത്രീകള്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രത്യേക കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സമ്മേളനം തീരുമാനിച്ചു. ഞാനാണെങ്കില്‍ കോഴിക്കോട് അങ്ങാടിവരെ ഒറ്റയ്ക്ക് പോയിട്ടില്ല .ഡല്‍ഹിയില്‍ പോകാനും കുഞ്ഞാക്ക സമ്മതിച്ചു , അങ്ങിനെയാണ് ആദ്യമായി ഡല്‍ഹിയില്‍ പോകുന്നത് .ബോട്ട് ക്ലബ്ബു മൈതാനിയില്‍ തിങ്ങിക്കൂടിയ സഖാക്കളോട് ഖുറാനും ഹദീസും വിശദീകരിച്ച് മുസ്ലീം സ്ത്രീകളുടെ ദുരവസ്ഥ ഞാന്‍ വിശദീകരിച്ചു. തുടര്‍ന്നു നടന്ന പത്ര സമ്മേളനത്തിലും പങ്കെടുത്തു അങ്ങനെ പൊതുയോഗങ്ങളില്‍ സംസാരിക്കാനുള്ള ധൈര്യം കിട്ടി . ആ വര്‍ഷം തന്നെ മഹിളാ അസോസിയേഷന്‍റെ സംസ്ഥാന കമ്മറ്റിയിലേക്കും  തെരെഞ്ഞെടുകപെട്ടു .

അപവാദങ്ങളും ഭീഷണികളും


   മുസ്ലീം സ്ത്രീകള്‍ പുറത്തിറങ്ങാത്ത കാലത്താണ് ഞാന്‍ പൊതുവേദിയില്‍   പ്രസംഗിക്കാന്‍ തുടങ്ങുന്നത് .മലപ്പുറം ജില്ലയിലെ മുക്കിലും മൂലയിലും സഖാക്കള്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും . മുസ്ലീം ലീഗിന്‍റെ രാഷ്ട്രീയ നിലപാടുകള്‍ ഒരു സമൂഹത്തെ മുരടിപ്പിക്കുന്നതെങ്ങനെയെന്നു  ഞാന്‍ തെളിവ് നിരത്തി ഞാന്‍ വിശദീകരിക്കും ഇത് ലീഗുകാര്‍ക്ക്സഹിച്ചില്ല 1982 -ല്‍ മഹിളാ അസോസിയേഷന്‍റെ  ജില്ലാ പ്രസിഡണ്ട്‌ ആയി തിരെഞ്ഞെടുക്കപെട്ട ഫോട്ടോ പത്രത്തില്‍ വന്ന ദിവസം മുതല്‍ നാട്ടിലും എനിക്കെതിരായ അപവാദ പ്രചാരണങ്ങള്‍ തുടങ്ങി . സി പി ഐ എമ്മിന്‍റെ ഒരു പൊതു പ്രതിഷേധ പ്രകടനത്തില്‍ ഞാനും ഉമ്മയും കുഞ്ഞാക്കയുടെ ഭാര്യയുമടക്കം വീട്ടിലെ മുഴുവന്‍ പെണ്ണുങ്ങളും പങ്കെടുത്തു . എടവണ്ണയില്‍ മുസ്ലീം സ്ത്രീകള്‍ പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ പ്രകടനമായിരുന്നു അത് , ഇത് മുസ്ലീം ലീഗിനെ പ്രകൊപിപ്പിച്ചു . സീതി ഹാജി എന്‍റെ നാട്ടില്‍ ഒരു പുതുയോഗം നടത്തി ബാപ്പയുള്ള കാലത്ത് അച്ചടക്കമുള്ള കുട്ടികളായിരുന്നു ഇപ്പോള്‍ കമ്യുണിസ്റ്റ്കാര്‍ക്കൊപ്പം അഴിഞ്ഞാടാന്‍ നടക്കുകയാണ് എന്നാണദ്ധേഹം പ്രസംഗിച്ചത് , ഇതിലും മോശമായി മറ്റ്  വേദികളില്‍ പ്രസംഗിച്ചു , എന്നെ ഒരു മുസലിയാര് നിക്കാഹ് കഴിച്ചതാണെന്നും ഞാന്‍ ശരിയല്ലതതുകൊണ്ട് അയാളെന്നെ മൊഴിചൊല്ലി പോയി എന്നും പ്രസംഗിച്ചു . ഡീ വൈ എഫ് ഐ കാരന്‍റെ കാള്‍ഗേളാണ്, ലോഡ്ജില്‍ പോകുന്നു , പള്ളിയില്‍ കുഴിച്ചിടാന്‍ സമ്മതിക്കില്ല ഇങ്ങനെ കേട്ടലറക്കുന്ന  പ്രചാരണങ്ങള്‍ തുടര്‍ന്നു . കളയണം മുടക്കും എന്നായിരുന്നു ഒടുവിലത്തെ ഭീഷണി മുടക്ക്യാ മുടക്കാന കല്യാണം മുടങ്ങട്ടെ എന്ന് ഞാനും തിരിച്ചടിച്ചു . വീടുകര്‍ക്ക് പേടിയാക്കാന്‍ തുടങ്ങി . ഒരു ഘട്ടത്തില്‍ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറി കുഞ്ഞാക്കയെ വിളിച്ചു .

    സൈനബയെ കുറിച്ച് ഇങ്ങനെ അപവാദം തുടര്‍ന്നാല്‍ ഓള്‍ടെ കല്യാണം ? 
ഓളൊരു കമ്യുണിസ്റ്റ്കാരിയാണ് , ഒരു കമ്യുണിസ്റ്റുകാരിയെ മനസിലാക്കാന്‍ കഴിയുന്ന  കമ്യുണിസ്റ്റുകാരന്‍  ഈ നാട്ടിലില്ലെങ്കില്‍ അവയ സ്വയം തന്‍റെടത്തോടെ ജീവിക്കും, അതിനുള്ള മനക്കരുത്ത് എന്‍റെ അനുജത്തിക്കുണ്ട്. എന്നെ ആക്രമിക്കും എന്നെ ഭീഷണിയും വ്യപകമായി .1982-ല്‍ ഞാന്‍ ക്യാപ്റ്റനായ മഹിളാ അസോസിയേഷന്‍റെ ജാഥ കീഴ്ശേരിയിലെത്തി അക്കാലത്തു മുസ്ലീം ലീഗിന്‍റെ കോട്ടയാണ് കീഴ്ശ്ശേരി , ജാഥക്കെതിരെ അക്രമനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ടായിരുന്നു രാത്രി ഒന്‍പതു മണി കഴിഞ്ഞു കാണും , സ്വീകരണത്തിന് ഞാന്‍ നന്ദി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു കുറിപ്പ് അധ്യക്ഷന് കിട്ടി യോഗം യോഗം അവസാനിച്ചതും സഖാക്കള്‍ എന്‍റെ ചുറ്റും കൂടി . ചെറിയാപ്പ മരിച്ചു  എന്ന കുറിപ്പ് കിട്ടിയിട്ടുണ്ട് സമയം പന്ത്രണ്ടു മനു കഴിഞ്ഞിരിക്കുന്നു പുഴ കടന്നു വേണം ചെറിയാപ്പയുടെ വീട്ടിലെത്താന്‍ , ഇനി നേരം വെളുത്തിട്ടു പോകംന്നു ഞാന്‍ പറഞ്ഞു , പിറ്റേന്ന് പുലര്‍ച്ചെ തന്നെ ഞാന്‍ ചെറിയാപ്പയുടെ വീട്ടിലേയ്ക്ക് പുറപ്പെട്ടു , അവിടെ എത്തിയപ്പോഴേക്കും ആര്‍ക്കും ഒരു ഭാവ മാറ്റവും കാണുന്നില്ല ഞാന്‍ എളയമ്മയോട്‌  ചെറിയാപ്പ എവിടെ എന്ന് ചോദിച്ചു , ഇപ്പൊ അസുഖം എല്ലാം കുറഞ്ഞിട്ടുണ്ടെന്നും ചെറിയാപ്പ കടതുറക്കാന്‍ പോയിരിക്കുകയാണെന്നും  എളാമ്മ പറഞ്ഞു . ഞാന്‍ വെറുതെ കയറിയതാണെന്ന് പറഞ്ഞു ഉടന്‍ തിരിച്ചു . ചെറിയാപ്പ മരിച്ചിട്ടെല്ലുന്നും  എന്നെ ആരോ പറ്റിച്ചതാണെന്നും പാര്‍ട്ടി ഓഫീസില്‍ വിവരം കിട്ടി . പിന്നീടാണ് രാത്രിയില്‍ എന്നെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയായിരുന്നു ആ കുറിപ്പ് എന്നറിഞ്ഞത് . അന്ന് ജില്ലാ സെക്രട്ടറി ആയിരുന്ന സെയ്താലികുട്ട്യക്ക  ഇനി എവിടെ പോകുമ്പോഴും ജില്ലാ കമ്മറ്റി  ഓഫീസില്‍ അറിയിക്കണമെന്നാവിശ്യപ്പെട്ടു . അന്നുമുതല്‍ കുറേക്കാലത്തെക്ക്  പാര്‍ട്ടി സഖാക്കളുടെ സംരക്ഷണം എനിക്കുണ്ടായിരുന്നു.

മതേതര വിവാഹം  

          ആ കാലത്ത് മുസ്ലീം ലീഗുകാര്‍ എനിക്ക് ചില വിവാഹാലോചനകളുമായി
വന്നു  കെട്ടികൊണ്ടുപോയി വീട്ടിലിരുത്തിയാല്‍ ശല്യം തീരുമല്ലോ എന്നവര്‍ അടക്കംപറഞ്ഞത്  ഞങ്ങളുടെ ചെവിയിലുമെത്തി പിന്നെ ചേച്ചിമാരുടെ വിവാഹം കഴിഞ്ഞിട്ട് മതി എന്‍റെതു  എന്നായിരുന്നു എന്‍റെ തീരുമാനം , ഈ സമയത്താണ് ബഷീര്‍ ചുങ്കത്തറ നിലമ്പൂര്‍ ടെലിഫോണ്‍ എക്സ്ചെയ്ഞ്ചില്‍ ജോലിക്കെത്തുന്നത് . എന്‍ എഫ് പി ടി യുടെ ദിവാകരെട്ടനാണ് ബഷീറിനോട്‌ നമ്മുടെ ഒരു സഖാവുണ്ട് നിനക്കലോചിച്ചാലോ വേറെ വല്ലവരും കെട്ടി കൊണ്ട് പോയാല്‍ പാര്‍ട്ടിക്കൊരു  വനിതാ സഖാവിനെ നഷ്ടപ്പെടും എന്ന് പറഞ്ഞത് , അങ്ങിനെ പുല്ലങ്കോട്ടു നടന്ന ഒരു പൊതുയോഗത്തില്‍ ബഷീര്‍ എന്നെ കാണാന്‍ വന്നു ഇതൊന്നും ഞാന്‍ അറിഞ്ഞിട്ടില്ല . പിന്നീട ബഷീര്‍ പറഞ്ഞാണ് ഈ കഥകളൊക്കെ അറിയുന്നത് , ആലോചനകൊണ്ട് മുന്നോട്ട് പോകാം എന്ന് ബഷീര്‍ പറഞ്ഞുവത്രേ , അങ്ങനെ ദിവാകരനും ദേവദാസ് പൊറ്റക്കാടും കുഞാക്കയെ കോണ്ട് കാര്യം പറഞ്ഞു , അക്കാര്യം തീരുമാനിക്കേണ്ടത് സൈനബയാണ് , സൈനബയ്ക്ക് സമ്മതമാണെകില്‍ എനിക്ക് വിരോധമില്ല എന്നായിരുന്നു കുഞ്ഞാക്കയുടെ മറുപടി , അങ്ങിനെ മലപ്പുറം പാര്‍ട്ടി ഓഫീസില്‍ വച്ചു ബഷീര്‍ എന്നോട് സംസാരിച്ചു ആലോചിക്കാം എന്നീ ഞാനാദ്യം പറഞ്ഞുള്ളൂ പിന്നെ ചേച്ചിമാരുടെ വിവാഹം നടക്കണം എന്ന എന്‍റെ ആഗ്രഹവും എന്തായാലും ഇതും കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്‌ , മുസ്ലീം ലീഗുക്കാരുടെ അപവാദ പ്രചാരണങ്ങള്‍ തുടര്‍ന്നപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രെട്ടറി സെയ്താലികുട്ട്യക്ക തന്നെയാണ് ഇനിയും വൈകിക്കണ്ട എന്ന് നിര്‍ദേശിച്ചത് . പാര്‍ട്ടി പ്രവര്‍ത്തകയാണ് എന്ന ഒറ്റ കാരണത്താല്‍ വിവാഹം നടക്കാതെ വന്നാല്‍ നാളെ ഇ സമുദായത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ പാര്‍ട്ടിയിലേക്ക് വരാതാകും എന്നായിരുന്നു സെയ്താലികുട്ട്യക്ക പറഞ്ഞത് അതില്‍ ശരിയുണ്ടെന്നു ഞങ്ങള്‍ക്കും തോനി വിവാഹം എങ്ങനെ നടത്തും എന്നതായി അടുത്ത ചര്‍ച്ച , എന്തായാലും സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്ടര്‍ ചെയ്യാന്‍ തീരുമാനിച്ചു . നിലമ്പൂര്‍ സബ് രാജിസ്ട്രാര്‍ ഓഫീസിലെ ആദ്യ വിവാഹമായിരുന്നു അത് . വലിയ വിവാദമുണ്ടാക്കതിരിക്കാനും  പൊതു സമ്മതിക്ക്വേണ്ടിയും ണീആഃ നടത്താന്‍ തയ്യാറാണെന്ന് ഞങ്ങള്‍ പറഞ്ഞു എന്നാല്‍ പള്ളി കമ്മറ്റിക്കാരെയും മൊല്ലാക്കമാരെയും  നിക്കാഹ് നടത്താന്‍ സമ്മതിക്കില്ല എന്നാ നിലപാടില്‍ ഞാന്‍ ഉറച്ചു നിന്നു . പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ് കല്യാണക്കത്ത് അടിച്ചത്  കമ്യുനിറ്റിഹാളിലായിരുന്നു വിവാഹം നടത്താന്‍ നിശ്ചയിച്ചത് . എന്‍റെയും ബഷീറിന്‍റെയും ഭൂരിഭാഗം ബന്ധുക്കളും വിവാഹം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു , വിവാഹത്തെകുറിച്ചന്വേഷിക്കാന്‍ ബഷീറിന്‍റെ ഒരു ബന്ധു ഞങ്ങളുടെ വീട്ടില്‍ വന്നു , അയാള്‍ക്ക്‌ ഒറ്റ കാര്യമേ അറിയേണ്ടതുള്ളൂ നിക്കാഹിനു പള്ളിക്കാര്‍ വേണ്ടാന്ന്  പറയാനെന്താണ് കാരണം ? നിങ്ങള് തമ്മില്‍ വല്ല വിരോധവുമുണ്ടോ ? പള്ളിക്കരോട് ഒരു  വിരോധമില്ലെന്ന് ഞാന്‍ പറഞ്ഞു,  പിന്നെ , ഞാന്‍ ചോദിച്ചു ങ്ങള് സുന്നിയാണോ . മുജഹിദാണോ ? ഞാന്‍ സുന്നിയാണെന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി അപ്പൊ മുജാഹിദിനെകണ്ടാല്‍ സാലം പറയാന്‍ പോലും പാടില്ല അതുകൊണ്ട് സുന്നിന്റെ കാനോത്ത് കഴിക്കാനല്ലേ ങ്ങള് പറയൂ . അതെങ്ങിനെയാണ് അദ്ദേഹം മറുപടി പറഞ്ഞു ,അപ്പൊ ബഷീറിന്റെ അമ്മാവന്‍ മുജാഹിദാണ് മൂപ്പര്‍ ഈ കല്യാണത്തിന് കൂടോ ?
സുഹൈല്‍ ചുങ്കത്തറ നിക്കാഹ് നടത്തണം എന്നാണു അദേഹം പറയുന്നത് . നാല് മുസൈബ് എടുത്തിട്ട് നാല് നാല് പെണ്ണും കെട്ടി നടക്കണ സുഹൈല്‍ ചുങ്കത്തറ എന്തായാലും എന്‍റെ നിക്കാഹ് നടത്തണ്ട , പിന്നെ മുജാഹിദിന്‍റെ നിക്കാഹ് നടത്തിയാല്‍ ങ്ങക്കും സുന്നീന്‍റെ നിക്കാഹ് നടത്തിയാല്‍ കാക്കയ്ക്കും  പറ്റില്ല , അപ്പൊ , പിന്നെ ഒറ്റ  കാര്യമേയുള്ളൂ , സ്ത്രീധനത്തിന്‍റെ കെട്ടുപാടും നില്‍ക്കുകയും അതിനു കുത്തബ പറയുകയും ചെയ്യുന്ന ആളുകള്‍ എന്‍റെ നിക്കാഹ് നടത്തണ്ട അവിടെ ഒരു നിക്കാഹ്നടക്കും അനിസ്ലാമികമാണെന്ന് തെളിയിച്ചാല്‍ നിങ്ങള് പറയുന്നതുപോലെ ഞാന്‍ ചെയ്യാം .

പ്രായപൂര്‍ത്തിയായ  എന്നെ എന്‍റെ സമ്മതിപ്രകാരം ജ്യേഷ്ടന്‍ ഇന്ന മഹറിനു നിക്കാഹ് തന്നിരിക്കുന്നു എന്ന് പറഞ്ഞു കൊടുക്കും . ഇത് രണ്ടു സാക്ഷികള്‍ കേട്ടാല്‍ മതി . അത് അനിസ്ലാമികമാണേല്‍ ഞാന്‍ എന്‍റെ വീട്ടിലേയ്ക്കും ബഷീര്‍ ബഷീറിന്‍റെ  വീട്ടിലേയ്ക്കും പോകും , കുഞ്ഞാക്കയും എന്‍റെ അഭിപ്രായത്തോട് യോജിച്ചു . വിവരം തിരക്കാന്‍ വന്ന അആല്‍ നേരെ പുത്തന്‍പള്ളിയിലെ വലിയ കത്തീബിനെ കാണാന്‍ പോയി , ഞാന്‍ പറഞ്ഞതാണ് ശരി അങ്ങനെ അദ്ദേഹം സ്വന്തം  മകനെ  ഞങ്ങളുടെ വിവാഹത്തിന് പറഞ്ഞയച്ചു . എന്ത് മഹറ് എന്നായി അടുത്ത പ്രശനം , ഞാന്‍ സ്വര്‍ണം ഉപയോഗിക്കില്ല , പെണ്ണിന്‍റെ വില പൊന്നല്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു , ബഷീറിനും അതെ അഭിപ്രായമായിരുന്നു .250 രൂപ വിലയുള്ള രണ്ടു പുസ്തകങ്ങളാണ് ഞാന്‍ മഹറ് നല്‍കുന്നെതെന്ന് ബഷീര്‍ എന്നെ വിളിച്ചു പറഞ്ഞു എനിക്കും സമ്മതമായി .വഖവ് ബോര്‍ഡ് മെമ്പര്‍ അത്തിക്കായി മുഹമ്മദ് മൌലവി നിക്കാഹ് നടത്താമെന്നെറ്റു, അങ്ങിനെ 1988ഒക്ടോബര്‍ രണ്ടിന് വൈകിട്ട് മൂന്ന് മണിക്ക് ഇ എം എസ് നമ്പൂതിരിപ്പാട് രചിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചിരിത്രവും . സി എന്‍മൌലവി  എഴുതിയ  ഖുറാന്‍ പരിഭാഷയും മഹറായി സ്വീകരിച്ച് പി കെ സൈനബയെ നിക്കാഹ് നല്‍കുന്നു എന്ന് വേദിയില്‍ പ്രഖ്യാപിച്ചു . അതെ വേദിയില്‍ വച്ചു തന്നെ സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റര്‍ ചെയ്തു . ഒരു സാക്ഷി പാര്‍ട്ടി ജില്ലാ സെക്രട്ടറി സെയ്താലികുട്ട്യക്കയും മറ്റേ സാക്ഷി ബഷീറിന്റെ ഉപ്പയുമായിരുന്നു.

സ്ത്രീ മുന്നേറ്റത്തിന്‍റെ കാലം 


   അന്ന് മുതല്‍ പീ കെ സൈനബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രോത്സാഹനമായി ബഷീര്‍ ചുങ്കത്തറയുണ്ട് . പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ മലപ്പുറം സെക്രട്ടറിയാണ് കവിയും എഴുത്തുകാരനുമായ  ബഷീര്‍ ചുങ്കത്തറ. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ കൃത്യതയോടെ ചെയ്തു തീര്‍ത്തതും യാധസ്ഥിതികത്വത്തെ വെല്ലു വിളിച്ച് ചെങ്കൊടി നെഞ്ചേറ്റിയതും സൈനബയെ സീ പി ഐ എം നേതൃത്വത്തിലെക്കെത്തിച്ചു .1987-ല്‍ സീ പി ഐ എം മലപ്പുറം ജില്ലാ കമ്മറ്റി അംഗമായ സൈനബ 2002 ലെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റി അംഗമായി,  തന്‍റെ  നിലാടുകള്‍ അവര്‍ വ്യക്തമാക്കുന്നു .

മലപ്പുറം ജില്ലയിലടക്കം ധാരം മുസ്ലീം ചെറുപ്പക്കാര്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമാണ് , എന്നാല്‍ മുസ്ലീം സ്ത്രീകള്‍ ഈ രംഗത്തേയ്ക്ക് കുറച്ചു മാത്രമേ വരുന്നുള്ളൂ ? 


സാമൂഹികമായ പല കാരങ്ങളുമുണ്ട് , എന്‍റെ അനുഭവത്തില്‍ ഞാന്‍ സംഘടനയില്‍ സജീവമായ കാലത്ത് കുറച്ചു പേര്‍ സജീവമായി രംഗത്ത്‌ വന്നിരുന്നു എന്നാല്‍ അവര്‍ക്ക് ഏറെക്കാലം  പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല . അവരെയും അവരുടെ കുടുംബങ്ങളെയും കുറിച്ച് അത്രമാത്രം അപവാദ പ്രചാരണമാണ് ജിലയിലെ മുസ്ലീംലീഗ്  അഴിച്ചു വിട്ടത് , പല കുടുംബങ്ങളും ഈ പ്രചാരണത്തെ അതീജീവിക്കാനാവാതെ സ്വന്തം പെണ്മക്കളെ പിന്തിരിപ്പിച്ചു . എന്നാല്‍ 1990-നു ശേഷം ആ രീതിയിലുള്ള ആരോപണം ഉണ്ടായിട്ടില്ല കാരണം 90-ലാണ് ജില്ലാ കൌണ്‍സില്‍ നിലവില്‍ വരുന്നത് അതില്‍ മുപ്പതു ശതമാനം വനിതാ സമവരണം വന്നു അതാണ്‌ സ്ത്രീകള്‍ക്ക് വ്യപകമായി പൊതുരംഗത്ത്‌ വരാന്‍ അവസരമൊരുക്കിയത് നായനാര്‍ സരക്കാര്‍ മുപ്പതു ശതമാനം വനിതാ സംവരണത്തോടു കൂടി ജില്ലാ കൌണ്‍സില്‍ രൂപികരിക്കാന്‍ തീരുമാനിച്ചു , ഇപ്പോ മുസ്ലീം ലീഗിനും സ്ത്രീകളെ മത്സരിപ്പികേണ്ടത് അത്യാവശ്യമായി ,  പ്രചാരണ  രംഗത്ത്‌  സ്ത്രീകള്‍  സജീവമായി , അതുവരെ മുസ്ലീം സ്ത്രീകള്‍ പൊതു രംഗത്ത്‌ വരുന്നതിനെ ലീഗ്  ശക്തമായി  എതിര്‍ത്തിരുന്നു . ഇതുനുള്ള പ്രധാന കാരണങ്ങള്‍ ആയി അവര്‍ പറഞ്ഞിരുന്നത് മുഖവും മുന്‍ കൈയുമടക്കം മറച്ചുകൊണ്ടേ സ്ത്രീകള്‍ പുറത്തിറങ്ങാവു , അന്യ പുരുഷന്മാരെ കാണാനേ സംസാരിക്കാനോ പാടില്ല , എന്നാല്‍ രാഷ്ട്രീയ്രംഗത്ത്‌  ഇതൊന്നും നടപ്പാക്കാന്‍ കഴിയില്ല എന്നാണ്. ജില്ലയിലെ മുസ്ലീം സ്ത്രീകള്‍ വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കമായിരുന്നു അത് കൊണ്ട് തന്നെ ഡോക്ടറെ കാണുന്നതുപോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും പരസഹായം വേണ്ടി വന്നു , ജോലിക്ക് ഊകുന്ന മുസ്ലീം സ്ത്രീയെ പിഴച്ചപെണ്ണായാണ് യാഥാസ്ഥിതിക സമൂഹം കണ്ടിരുന്നത്‌ . സ്വാഭാവീകമായും ഇതെല്ലാം സ്ത്രീകളുടെ കടന്നുവരവിന് തടസ്സമായി . എന്‍റെ കാര്യത്തില്‍ ഒരു ലോക്കല്‍ കമ്മറ്റി സെക്രട്ടറി അടക്കം ആശങ്ക പ്രകടിപിച്ചു പറഞ്ഞുവല്ലോ . ഒരു അവിവാഹിതയായ മുസ്ലീം പെണ്‍കുട്ടിക്ക് ഇത്രമാത്രം അപവാദപ്രചരണത്തെ നേരിടാന്‍ കാഴ്യില്ലെന്നു പുരോഗമന മനസുള്ളവര്‍ പോലും ആലോചിച്ചു പോകുന്നത് സ്വാഭാവീകം.

ഇപ്പോഴത്തെ സ്ഥിതി എന്താണ് ?

ഒരു സ്ത്രീ മുന്നേറ്റത്തിന്‍റെ  കാലമാണിത് ഞാന്‍ വരുന്ന കാലത്ത് കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായ ഏക മുസ്ലീം വനിതാ ഞാനാണ് .പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ആദ്യമായി പങ്കെടുക്കുന്ന മുസ്ലീം സ്ത്രീ ഞാനാണ് , അതിനു മുന്‍പ് അവിഭക്ത കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ആയിഷാഭായി ഉണ്ടായിരുന്നു .യാധാസ്ഥിതികത്വം പൂര്‍ണമായും കൈവെടിയാന്‍ നല്ലൊരു വിഭാഗം മുസ്ലീം കുടുംബങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല .ഏറ്റവും പ്രധാനം ഒഴുക്കിനെതിരെയാണ് നീന്തേണ്ടത് . മുസ്ലീം ലീഗില്‍ വരാന്‍ പ്രയാസമില്ല കാരണം സ്വന്തം മക്കളെയും ഭാര്യമാരെയും ഓരോ സ്ഥാനങ്ങളിലെത്തിക്കാന്‍ പുരുഷന്‍ തെന്നെയാണ് അവളെ കൊണ്ട് വരുന്നത് . എന്നാല്‍ ആശയപ്രചോദിതരായി എതിര്‍പ്പുകളെ നേരിട്ട് വരാന്‍ ഏറെ പ്രയാസമാണ് .നേരത്തെ പറഞ്ഞതുപോലെ പാര്‍ലിമെന്‍റ്റി രംഗത്തേക്ക് vവരാന്‍ എളുപ്പമാണ് ,സ്ത്രീകള്‍ പൊതുരംഗത്തിറങ്ങാനോ പുരുഷനുമായി ഇടപെടാനോ ചോദ്യം ചെയ്യാനോ പാടില്ല എന്നാ ചിന്ത ഇപ്പോഴും ശക്തമാണ് .ഇവിടെ വനിതാ സംവരണം കൊണ്ട് മാത്രമാണ് മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്ത്രീകളെ രംഗത്ത്‌ ഇറക്കുന്നത്‌ എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികളില്‍ പോലും സ്ത്രീകളെ വേണ്ടത്ര സജീവമാകാത്തത് ഗൌരവമായി കാണണം അതുനുള്ള കാരണം വീടുകളില്‍ ഇപ്പോഴും സജീവമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നില്ല എന്നതാണ് . മലപ്പുറം ജില്ലയിലെ പ്രത്യേകത പൂര്‍ണമായും കമ്യുണിസ്റ്റ്കാരായ കുടുംബങ്ങള്‍ വളരെ കുറവാണ് എന്നതാണ് , തെറിച്ച മാപ്പിളയാണ് കമ്യുണിസ്ട്ടാവുന്നത് എന്ന് ഒരു ചൊല്ല് തന്നെയുണ്ട്‌ .

പി കെ സൈനബ ഒരു മത വിശ്വാസിയാണോ ? മതത്തിനകത്തു നിന്നാണോ പുറത്ത് നിന്നാണോ സഖാവിന്‍റെ സമരം തുടരുന്നത് ?

മതത്തെ ഞാന്‍ അന്ധമായി വിശ്വസിക്കുന്നില്ല .മതത്തിന്‍റെ നല്ല മൂല്യങ്ങളെ ഞാനുള്‍ക്കൊള്ളുകയും  ബഹുമാനിക്കുകയും ചെയ്യുന്നു കാരണം ചെറുപ്പത്തില്‍ ഞാനും മതം പഠിച്ചിട്ടുണ്ട്  എന്നാല്‍ മറ്റുള്ളവരെ കാണിക്കാന്‍
വേണ്ടി മാത്രം മതാചാരങ്ങള്‍ പിന്തുടരുന്നതിനോട് എനിക്ക്  യോജിപ്പില്ല . വൈകുന്നേരം വരെ നിസ്കാരം നടത്തിയിട്ട് ഉത്തരം കാണാതെ പണം പലിശയ്ക്ക് കൊടുത്താല്‍ അത് തെറ്റ് തന്നെയാണ് .മതം ധാര്‍മ്മീകമായി ഒരു പാട് നല്ല പാഠങ്ങള്‍ തരുന്നുണ്ട് , ഒരു യഥാര്‍ത്ഥ മത വിശ്വാസിക്ക്
കമ്യുണിസ്റ്റ്കാരനാകാം കാരണം പണിയെടുക്കുന്നവന് മനയ്മായ കൂലി നല്‍കണം എന്നാണു കമ്യുണിസം പറയുന്നത് അത് തന്നെയാണ് വിയര്‍പ്പിന് കൂലി നല്‍കണം എന്നാ മതതത്വത്വും . സത്യസന്ധത , നീതി ബോധം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് സ്വാര്‍ത്ഥത വെടിയുക ഇതെല്ലാം ഇസ്ലാംമതം നമ്മളെ പഠിപ്പിക്കുന്നതാണ് .എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് വിശ്വാസത്തിന്‍റെ പേരിലുള്ള  നാട്യങ്ങളാണ് . ഞാന്‍ പറഞ്ഞല്ലോ ഇസ്ലാം വിശ്വാസ പ്രകാരം തന്നെയാണ് ഞാന്‍ വിവാഹം കഴിച്ചത് എന്നിട്ടും സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം രജിസ്ടര്‍ ചെയ്തിരുന്നു കാരണം ഇന്ത്യയില്‍ മുല്ലയുടെ മുഹമ്മദീയന്‍ നിയമമാണ് നിലനില്‍കുന്നത്‌ .അതും ഇസ്ലാമുമായി ബന്ധമില്ല . ആ നിയമത്തിന്‍റെ പരിമതി എനിക്ക് ബോധ്യമുള്ളതു കൊണ്ട് ഇസ്ലാമിക നിയമമനുസരിച്ച് വിവാഹം കഴിച്ചാല്‍ മുല്ലയുടെ നിയമമാണ് ബാധകമാവുക . പെഴ്സണല്‍ ലോയുടെ ഗുലുമാലുകളില്‍ ജീവിതം തളയ്ക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല . തലയില്‍ തട്ടമിട്ട് മുടിയുടെ ഒരിഴ പുറത്ത് കണ്ടാല്‍ നരകത്തില്‍ പോകും എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല അതുകൊണ്ട് തന്നെയാണ് തട്ടമിടാത്തത് .കാലാവസ്ഥയ്യ്ക് അനുസരിച്ചാണ് വസ്ത്രമുണ്ടാകേണ്ടത് . സൌദി അറേബ്യയിലാണ് ഇസ്ലാമുണ്ടായത് എന്നത് കൊണ്ട് അവിടത്തെ വസ്ത്ര ധാരണം എവിടെയും വേണം എന്നത് എത്ര വിഡ്ഢിത്തമാണ് അവിടെ ആണും പെണ്ണും തലമുടി മറയ്കുന്നുണ്ട്. ഇവിടെ പെണ്ണ് മാത്രം തട്ടമിടണം എന്ന് പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല .

മതവും മാര്‍ക്സിസവും  

   
തെറ്റുതിരുത്തല്‍ രേഖ  മതവിശ്വാസവും അനുവദിക്കുന്നില്ല എന്നൊരു വാദമുണ്ടല്ലോ ? അപ്പോള്‍ വിശ്വാസികളെ ഇനി കമ്യുണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടേ ?

അത് തെറ്റാണ് .മതത്തില്‍ വിശ്വസിക്കരുതെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല പിന്നെ ഒരാള്‍ മാര്‍ക്സിസം പഠിച്ചാല്‍ അവനു ഭൌതീകവാദിയാകനെ കഴിയൂ കാരണം ശാസ്ത്രീയ അടിത്തറ മാര്‍ക്സിസത്തിന്റെ ശകതിയാണ് "മഴ" പെയ്യെന്നതെങ്ങിനെ എന്നതിന്‍റെ ശാസ്ത്ര വിശകലനത്തില്‍ മാത്രമേ നമുക്ക് വിശ്വാസമുള്ളു .അതും പടച്ചോന്‍ വയ്കുന്നതാണ് എന്നത് അന്ധവിശ്വാസമാണ്  കമ്യുണിസ്റ്റ്കാരന്‍  ഭൌതീകവാദിയായി മാറെണ്ടതുണ്ട് എന്ന് രേഖയില്‍ പറയുന്നുണ്ട് . അത് ഒരു സുപ്രഭാതത്തില്‍ വലിച്ചിട്ടതുപോലെയുള്ള മാറ്റമല്ല നമ്മുടെ ജീവിത സാഹചര്യത്തെ വിശകലനം ചെയ്തു മതത്തിന്‍റെ അനീതിക്കള്‍ക്കെതിരെ  ശബ്ധമുയര്‍ത്തി . ശാസ്ത്രവിദ്യാഭ്യാസം നേടുമ്പോഴെ  അത് സാധ്യമാവു , അത് കൊണ്ട് കമ്യുണിസ്റ്റ്കാരും നിരീശ്വരവാദികളാണ് എന്നര്‍ത്ഥമില്ല കാരണം ജനകീയ ജനാധിപത്യ വിപ്ലവം  വിശ്വാസികള്‍ക്കു കൂടി  വേണ്ടിയാണ്  എന്നാല്‍ മത
വിശ്വാസത്തിന്‍റെ പേരില്‍ മറ്റുള്ളവരെ തലവെട്ടാനോ കൈപ്പത്തി വെട്ടാനോ ഈ പാര്‍ട്ടി അനുവദിക്കില്ല .

വനിതാ കമ്മീഷന്‍ അംഗം എന്നാ നിലയിലുള്ള അനുഭവങ്ങള്‍ ?

രണ്ടായിരത്തി വനിതാ കമ്മീഷന്‍ അംഗമായിരുന്നു ഞാന്‍ ഇടതു സര്‍ക്കാര്‍ അധികാരമോഴിഞ്ഞതിനു ശേഷവും ഒരു വര്‍ഷവും നാല് മാസവും ഞങ്ങള്‍ തുടര്‍ന്നു അന്ന് വനിതാ കമ്മീഷന്  പ്രവര്‍ത്തിക്കാന്‍ യൂ ഡി എഫ് സര്‍ക്കാര്‍
അനുവദിച്ച തുക ഒരു വര്‍ഷത്തേക്ക് പതിനെട്ടു ലക്ഷം രൂപ മാത്രമാണ് എന്നാല്‍ നടപ്പ് സാമ്പത്തീക വര്‍ഷം എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരു കോടി തൊണ്ണൂറു ലക്ഷം രൂപയുമാണ് . ഇ സര്‍ക്കാര്‍ വനിതാ കംമെഷനില്‍ അംഗങ്ങളെ കൂട്ടി ആവിശ്യത്തിന് ജീവനക്കാരെയും ഓഫീസ് സൌകര്യവുമെല്ലാം അനുവദിച്ചു . കഴിഞ്ഞ വര്ഷം മാത്രം നാല്പത്തിരണ്ടായിരം സ്ത്രീകള്‍ക്ക് നിയമ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിക്കഴിഞ്ഞു  എന്നത് സര്‍ക്കാര്‍ തന്ന പിന്തുണയുടെ തെളിവാണ് .മാദ്ധ്യമങ്ങിളിലൂടെ നിരവധി  ബോധവത്ക്കരണ പരിപാടികള്‍ നടത്തുന്നു .പല സംഭവങ്ങളിലും സ്വമേധയാ കേസെടുക്കുന്നു .ഇതെല്ലാം ഒരു രാഷ്ട്രീയത്തിന്റെയും നിറം നോക്കിയല്ല ഞങ്ങള്‍ സംഘടിപ്പിക്കുന്നത് .

   
      വനിതാ കമ്മീഷന്‍റെ മുന്നിലെത്തുന്ന പരാതികളിലധികവും വില്ലന്‍ മദ്യം തനെയാണ്‌ . മദ്യപാനികാളായ ഭര്‍ത്താക്കന്മാരില്‍ നിന്നും നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ കൂടി വരികയാണ് അത് പോലെ തന്നെയാണ് സ്ത്രീകള്‍ക്ക് സ്വത്തു കിട്ടുന്നില്ല എന്നാ പരാതി; കുറെ  ചെറുപ്പക്കാര്‍ നീലചിത്രങ്ങള്‍ക്കടിപ്പെട്ട് സെക്സിനെകുറിച്ച്  വികലമായ ധാരണ മനസ്സില്‍ കൊണ്ട് നടക്കുന്നവരാണ് . ഇതിനെല്ലാം ഭാര്യമാര്‍ വഴിപ്പെടണം അത് ഒരു തരത്തിലും ഷെയറിങ്ങല്ല , മറിച്ച് അടിചെല്‍പ്പിക്കുക്കയാണ് , ഇങ്ങിനെ നീലച്ചിത്രങ്ങള്‍ കണ്ട് അതാണ്‌ ദാമ്പത്യ ജീവിതം എന്ന് കരുതുന്നത് കൂടി വരുന്നു .ഒറ്റ രാത്രി കൊണ്ട് എനിക്ക് ഭര്‍ത്താവിനെ തന്നെ വേണ്ടായെന്നു തീരുമാനിക്കുന്നതിലേക്ക് ഈ വൈകൃതങ്ങള്‍ മാറുന്നുണ്ട് . ശാസ്ത്രീയ ലൈംഗീക വിദ്യാഭ്യാസത്തിന്‍റെ അപര്യാപ്തത ദാമ്പത്യ ജീവിതത്തെ തകിടം മറിയ്ക്കുന്നുവന്നു മനസ്സിലാക്കുന്നു .


ശിരോ വസ്ത്രം അടിച്ചേല്‍പ്പിക്കരുത് 

ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതിനു ശേഷം അവളുടെ ഇഷ്ടപ്രകാരം മാത്രമേ ശിരോവസ്ത്രം ധരിക്കാവു എന്ന സഖാവിന്‍റെ അഭിപ്രായം വിവാദമായിരുന്നു , വനിതാ കമ്മീഷന്‍ അംഗം എന്നാ നിലയില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തിന് ഇടയാക്കിയ പ്രകോപനം എന്തായിരിക്കും ?


ആ പ്രശ്നത്തില്‍ വെറുതെ ഞങ്ങളങ്ങോട്ട്‌ പ-പോയി തലയിട്ടതല്ല . ഞങ്ങള്‍ക്ക് ഒരു പരാതി കിട്ടി പ്രായപൂര്‍ത്തിയാകാത്ത പ്രത്യേകിച്ച് പതിനാലും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ ദൈവവിളിയുണ്ടായി എന്ന് പ്രചരിപ്പിച്ചു കന്യാസ്ത്രീ മഠത്തില്‍ ചേര്‍ക്കുകയും ശിരോവസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നത് കൂടിവരുന്നു എന്നതായിരുന്നു പരാതി , ഇതില്‍ വനിതാ കമ്മീഷന്‍ സ്വീകരിച്ച നിലപാട് കന്യാസ്ത്രീ ആകുന്നതില്‍ തെറ്റില്ലാ എന്നാല്‍ പതിനെട്ട് വയസ്സ് കഴിഞ്ഞു പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിസ്വന്തം തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം ശിരോവസ്ത്രം ധരിക്കേണ്ടത് , അത് ഒരു തരത്തിലും അടിച്ചേല്‍പ്പിലാകരുത് എന്നാണ് .വിവാദങ്ങള്‍ പള്ളികളുണ്ടാക്കിയതാണ് .കന്യാസ്ത്രീ മഠത്തിലെ പീഡനങ്ങളെ കുറിച്ച് നിരവധി പരാതികള്‍  ലഭിച്ചിട്ടുണ്ട് . ഒന്നു  രണ്ടു സ്ത്രീകള്‍ പീഡനങ്ങള്‍ സഹിക്കാതെ മഠം വിട്ടിറങ്ങി ശിരോവസ്ത്രം ഉപേക്ഷിച്ച അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് .

                ഇത്തരത്തിലുള്ള  സ്ത്രീ എന്നെ സമീപിച്ചിരുന്നു അവിടെ ബ്രദര്‍മാര്‍ക്ക് പ്രത്യേക ഭക്ഷണം ബ്രദര്‍മാരുടെ വസ്ത്രം അലക്കണം , അവര്‍ക്ക് ഫോണ ഉപയോഗിക്കാനും വാഹനഗല്‍ ഉപയോഗിക്കാനും അവക്ഷമുണ്ട് എന്നാല്‍ സിസ്റര്‍മാര്‍ക്ക് ഇതിനൊന്നും അവകാശമില്ല , അത് പോലെ പ്രായമായ കന്യാസ്ത്രീകള്‍ക്കു കാലു തടവികൊടുക്കണം രണ്ടോ മൂനോ മണിക്കൂറെ ഇവരെ ഉറങ്ങാന്‍ അനുവദിക്കൂ അതുമാത്രമല്ല മടത്തിലെ മുഴുവന്‍ ജോലികളും ഈ കന്യസ്ത്രീകള്‍ ചെയ്യണം . ഫീല്‍ഡില്‍ പോകുന്നതിലും വിവേചനമുണ്ട് പുരുഷന്മാര്‍ക്ക് ബൈക്കിലും മറ്റ് മറ്റ് വാഹനങ്ങളിലും പോകാം  എന്നാല്‍ സ്ത്രീകള്‍ കിലോമീറ്ററുകളോളം നടക്കണം ഇന്ട്ഗനെ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാത്തപ്പോഴാണ് അവര്‍ മഠം വിട്ടിറങ്ങിയത്.  ഇപ്പോള്‍ അവര്‍ സ്വന്തം വീട്ടുകാരുടെ സംരക്ഷണത്തിലാണ് . സെക്ഷ്വല്‍ ഹരാസ്മെന്ടുകളും  ഇത്തരം മഠങ്ങളില്‍ വ്യപകമാകുന്നുണ്ട് . ചില സംഭവങ്ങള്‍ മാത്രമേ പുറത്ത് വരുന്നുള്ളൂ   .അഗളിയില്‍ സംഭവിച്ചത് അതാണ്‌ , ഓര്‍ഫനെജുകളിലും ഇത്തരം സംഭവങ്ങള്‍ കൂടി വരുന്നുണ്ട് ഇതും വനിതാ കമ്മീഷന്‍ അന്വേഷിക്കുന്നുണ്ട് .