Wednesday, March 28, 2012

മലയാളിയുടെ കണ്ണില്‍ പാറ്റിയ മസാല പൊടി

രണ്ടു തക്കാളി രണ്ടു ഉള്ളി രണ്ടു പച്ച മുളകും ഇഞ്ചിയും ഇച്ചിരി തേങ്ങ ഇവ ഉണ്ടേല്‍ നല്ല ഒരു തക്കാളി കറി വയ്കാം ല്ലേ ..കൂടി വന്നാല്‍ ഇരുപതു രൂപ...



ഇത്പ്പോള്‍ ന്‍റെ പ്പോ .. ഒരു പുതിയ ഫുഡ് ഐറ്റം ഉണ്ടാക്കാന്‍ ചിലവിട്ടത് 8.20 കോടി ആണ്


ലാലു സാറിനു ..

                            എത്രയും പ്രീയപെട്ട എന്നെ ബ്ലോക്കിയ ലാലു സാര്‍ വായിച്ചറിയുവാന്‍ അമ്മച്ചിയുടെ പ്ലസ്സിലെ പ്രശസ്ത പ്ലസ്സരും സര്‍വോപരി അഫാസനും ആയ രാവണന്‍ എഴുതുന്നത്‌ ..ന്നു ച്ചാല്‍ പറഞ്ഞു വരുന്നത് ഞാന്‍ രണ്ടീസം കൊണ്ട് താങ്കളുടെ സിനിമ കാണാന്‍ ഇടയായി സാധാരണം ഞാന്‍ ഒരു സിനിമ കാണാന്‍ ഇരുന്നാല്‍ കണ്ടു തീരത്തെ കിടക്കാറില്ല ...രണ്ടു ദിവസം കൊണ്ട്കാണാന്‍ ഒന്നും എനിക്ക് ഇഷ്ടല്ല ,കാണുമ്പോള്‍ ഒന്നിച്ചു കാണണം ഇല്ലേല്‍ പിന്നെ കാണില്ല ഇതിപ്പോള്‍ ...കണ്ടു തീര്‍ക്കുകയായിരുന്നു ,വളരെ ദയനീയം എന്നു മാത്രേ പറയാന്‍ പറ്റുകയുള്ളു 1998 ടിയാന്‍ സംവിധാനം ചെയ്ത മറവത്തൂര്‍ കനവും മുതല്‍ എല്ലാ ഞാന്‍ കണ്ടിടുണ്ട് ...
എല്ലാം മികച്ചു നില്കുന്നു എന്നൊരു അഫിപ്രായം എനികില്ല എന്നാലും ഇത് ഒരു മാതിരി പണി ആയി പോയി ജനത്തിന്തന്നത്

നമ്മള്‍ താങ്കളോട് എന്ത് തെറ്റ് ചെയ്തു എന്നു എനിക്ക് എത്ര ആലോചിച്ചു നോക്കിയിട്ടും മനസിലാകുന്നില്ല ,
താങ്കളുടെ മറ്റു പടങ്ങള്‍ ചിലത് ഒഴിച്ചാല്‍ എല്ലാം ഒരു 60 - 70 മാര്‍ക്ക് കിട്ടുന്ന പടങ്ങള്‍ ആയിരുന്നു,എല്ലാം കണ്ടിടുണ്ട് . ഇതിപ്പോള്‍ ഒരു 15 മാര്‍ക്ക് പോലും തരാന്‍ വയ്യ ..അതി ദയനീയം ആണ്
അഫിനെതാക്കള്‍ എല്ലാം അതി ദയനീയം ആയി പോയി നാട്ടിലെ കൂതറ നാടക ട്രൂപ് ഇതിലും അന്നായി അഫിനയിക്കും
ദിലീപ് എന്ന നടനെ കൊന്നു കൊല വിളിച്ചു ,മറ്റുളവര്‍ അതിലും കട്ട പൊഹ ...
തിരകഥ മണ്ണിനും പുണ്നാക്കിനും കൊള്ളില്ല
പാട്ടും കൂത്തും ഒന്നും ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല ,,അതും നിലവാരം പുലര്‍ത്തിയില്ല
നൌഷാദ് എന്ന നിര്‍മാതാവ് ഹോട്ടല്‍ കച്ചോടം കൊണ്ട് എങ്ങിനേലും പിഴചു പോകുന്നത് ആയിരുന്നു പാവം റോഡ്‌ വക്കില്‍ തട്ട് കട നടത്തേണ്ട അവസ്ഥ ആക്കി തീര്‍ത്തു ....
കാശ് പൊട്ടിയത് 8.20 കോടി ആണ് ..

ചുരുക്കം : മലയാളിക്ക് ഇപ്പോള്‍ സ്പെയിന്‍ എന്നും മസാല പൊടി എന്നു കേള്കുമ്പോഴും ഒരു വെറുപ്പ്‌ ഉണ്ടാക്കി കൊടുക്കാന്‍ താങ്കള്‍ ഒരു നിമിത്തം ആയി


ലാബെല്‍: അമ്മച്ചിയുടെ നിയമ പ്രകാരം ഒരാളെ ഒരു പ്രവിശ്യെ ബ്ലോക്കാന്‍ പറ്റു , ഇനി എന്നെ താങ്കള്‍ക്ക് ബ്ലോക്കാന്‍ പറ്റില്ല ,ശശി ആരായി അപ്പോള്‍ ...

Saturday, March 24, 2012

രാവണന്‍റെ ബജറ്റ് അവലോകനം

പുകയില ഉല്‍പന്നങ്ങള്‍ക്ക് 22 ശതമാനം നികുതിസിഗരറ്റിന്റെ നികുതി 15 ശതമാനമാക്കി

നല്ല തീരുമാനം
റോഡ് നികുതി വാഹന വിലയുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കും
നല്ല തീരുമാനം
5 ലക്ഷംവരെയുള്ള വാഹനങ്ങള്‍ക്ക് 6 ശതമാനം റോഡ് നികുതി
5 മുതല്‍ 10 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 8 ശതമാനം നികുതി
10 മുതല്‍ 15 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനം
15 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 15 ശതമാനം നികുതി

നല്ല തീരുമാനം
പാറമടകളുടെ നികുതി ഘടന പുനക്രമീകരിച്ചു

നല്ല തീരുമാനം

50 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കും
നല്ല തീരുമാനം
പ്ലസ്സുകാര്‍ സമ്മതിക്കില്ല ...കാരണം ഇവിടെ വായിക്കൂ



തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന് 15 കോടി

ലാവലിന്‍ ജക പൊക മാറി നന്നാവട്ടെ

കോഴിക്കോട്‌ സൈബര്‍ പാര്‍ക്കിന് 52 കോടി
കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന് ഒരുകോടി
നാല് ജില്ലകളില്‍ വനിതാ ഐ.ടി.ഐ

അടുത്ത കാലത്ത് എങ്ങാനും നടക്കുമോ ?

ചുമട്ടുതൊഴിലാളി കൂലി ഏകീകരണത്തിന് പദ്ധതി
നോക്ക് കൂലി കൂടി ഏകീകരിക്കണം

കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം

ഇപ്പോള്‍ കേരളത്തില്‍ ഉള്ള Stadium ഒന്നും വൃത്തി ആക്കി തന്നാല്‍ മതി

എല്ലാ സ്‌കൂളിലും സ്മാര്‍ട്ട് ക്ലാസ് റൂം

നല്ലോണം പുതിയ രീതിയില്‍ നല്ല വിദ്യഭ്യാസം കൊടുക്ക്‌ അതിനു സര്‍ക്കാര്‍ സ്കൂള്‍ ഒന്ന് ഉഷാര്‍ആകു പ്ലീസ്

അണ്‍ എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും

നല്ല തീരുമാനം

പാലക്കാട് ഐ.ഐ.ടി സ്ഥാപിക്കാന്‍ 5 കോടി

ഐ.ഐ.ടി സ്ഥാപിക്കാന്‍കേന്ദ്ര അനുവധിക്കണ്ടേ ..?..സമ്മതിച്ചോ /. പെട്ടെന്ന് നടക്കുമോ ?

ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്ക് 470 കോടി

എന്നാലും മഴ വരുമ്പോള്‍ പനി വരും ..അത് മറ്റാന്‍ നല്ല ശുചീകരണത്തിന് വല്ല പദ്ധതികളും

കരമന-കളിയിക്കാവിള പാത നാലുവരിയാക്കും

ഒരു വരി എങ്കിലും ഗതാഗത യോഗ്യമാക്ക്

തൊടുപുഴയില്‍ നോളജ് സിറ്റി

ശരി ...ഇനി അതിന്‍റെ കുറവ് വേണ്ട ..ജോസഫിന് കൊടുക്ക്‌ കുറച്ചു

ഒറ്റപ്പാലത്ത് സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ ഫിലിം സിറ്റി

വരിക്കാശ്ശേരി മനം കൂടി ഉള്‍പെടുത്തി അതൊന്നു ..

മലയാളം സര്‍വകലാശാലയ്ക്ക് 50 ലക്ഷം രൂപ

കേരളത്തില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കുംമലയാളം നിര്ബ്ധാമാക്കിയാല്‍ പിന്നെ ഇതിന്‍റെ ഒന്നും ആവിശ്യം ഇല്ല ..ഉള്ള സര്വകലാപ ശാലകള്‍ ഉടച്ചു വര്കാന്‍ നോക്ക് ...സര്‍ ടീറ്റ്‌ മേടിക്കാന്‍ പോകുന്നവര്‍ക്ക് പെട്ടെന്ന് കൊടുക്കാന്‍ ഉള്ള സെറ്റ്പ്പക്കു


എട്ടാം ക്ലാസ് ഇനി മുതല്‍ യു.പി വിഭാഗത്തില്‍
ആറാം ക്ലാസ് വരെ എല്‍.പി വിഭാഗത്തില്‍

കുഴപ്പമില്ല ..പത്തു വരെ ആക്കു

ചേരി നിര്‍മാര്‍ജ്ജനത്തിന് 62 കോടി

ഫൂലോക വിറ്റ്- :)))))))))))


ആഗോള നിക്ഷേപക സംഗമം രണ്ടു വര്‍ഷത്തിലൊരിക്കല്‍

പണ്ട് ഒന്ന് നടത്തിയില്ലേ അതിന്‍റെ ഫാക്കി ആണോ ?


ബ്രഹ്മപുരത്ത് 100 ഏക്കര്‍ വ്യവസായ പാര്‍ക്ക്‌

എന്താ അതില്‍ .....നടത്താന്‍ പോകുന്നെ ...വാണിഭം ആണോ ?

ഹയര്‍സെക്കന്‍ഡറിക്ക് 66 കോടി

നല്ല തീരുമാനം

താനൂരില്‍ പുതിയ തുറമുഖം

മലപുറത്ത് വേറെ ഇലല്ലോ ..അതോണ്ട് ഗുഡ്

തീരമൈത്രി പദ്ധതിക്ക് 8 കോടി
ജലനിധിക്ക് 110 കോടി
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 11 കോടി

നല്ല തീരുമാനം

ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ ജി.പി.എസ് സംവിധാനം

ചിരിപിച്ചു കൊല്ലാതെ മാണി സാറേ ...:)))))))


100 പുതിയ ടൗണ്‍ സിറ്റി സര്‍വീസുകള്‍

നല്ല തീരുമാനം

കെ.എസ്.ആര്‍.ടി.സിക്ക് 125 കോടി

കേരളം മൊത്തം എഴുതി കൊടുത്താലും അത് നന്നാകില്ല....കാരണം കെടു കാര്യസ്തത..

പാലക്കാട് അക്ഷയപാത്രപദ്ധതിക്ക് 153 കോടി
മലപ്പുറത്ത് 230 ഏക്കറില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്
കിന്‍ഫ്രയ്ക്ക് 100 കോടി

നല്ല തീരുമാനം

524 കോടി രൂപ കെ.എസ്.ഇ.ബിക്ക് നല്‍കും

കേരളം മൊത്തം എഴുതി കൊടുത്താലും അത് നന്നാകില്ല....കാരണം കെടു കാര്യസ്തത..

അഞ്ച് ചെറുജലവൈദ്യുതപദ്ധതികള്‍

പരിസ്തി കരോട് ചോദിച്ചോ ?


ജൈവകൃഷി പ്രോത്സാഹത്തിന് 10 കോടി

നല്ല തീരുമാനം


തൃശ്ശൂരിലും കോട്ടയത്തും മൊബിലിറ്റി ഹബ്ബ്

*ആലുവ ഹബ്ബ് കൊള്ളം എന്ന് കേട്ട് ഗുഡ് *


മുല്ലപ്പെരിയാറില്‍ സംരക്ഷണ അണക്കെട്ട് നിര്‍മിക്കാന്‍ 50 കോടി

വായീല്‍ നിന്നും കേള്‍ക്കും കോപ്പ് ..ഊമ്പിച്ചു കിടക്കുന്നു

ക്ഷീരമേഖലയുടെ വികസനത്തിന് 35 കോടി

ഒരു ഒരു കോടി എങ്കിലും ചിലവഴിക്കു

മലയോര ഹൈവേയ്ക്ക് 5 കോടി

പണ്ട് പറഞ്ഞത് തന്നെ അല്ലെ ഇത് ..അത് നടന്നോ ഇടതനും വലതനും എപ്പോഴും പറയാറുണ്ട് ഇത്

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആധുനിക മാലിന്യ സംസ്‌കരണപ്ലാന്റ്

ഹും .....കേട്ടിടുണ്ട് കുറെ


വികസനപദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ 300 കോടി

നല്ല തീരുമാനം

കുടുംബശ്രീമിഷന് 84 കോടി രൂപ അനുവദിച്ചു

കുടുബ ശ്രീക്കോ

പട്ടികവിഭാഗക്കാര്‍ക്ക് വീടുവെയ്ക്കാന്‍ 2.5 ലക്ഷം
പട്ടികജാതിക്കാര്‍ക്ക് വീടുവെയ്ക്കാന്‍ 2 ലക്ഷം രൂപ
തൃശ്ശൂര്‍ ജില്ലയിലെ കോള്‍നില വികസനത്തിന് 10 കോടി
കുട്ടനാട് പാക്കേജ് നടത്തിപ്പിന് 165 കോടി

നല്ല തീരുമാനം

മത്സ്യത്തൊഴിലാളികള്‍ക്ക് വയര്‍ലസ് സൗകര്യം

നടത്തി കൊടുക്ക്‌ പ്ലീസ് ..അവരുടെ ഗതികേട് ....കണ്ടു സഹിക്കാന്‍ വയ്യ

തീരദേശറോഡ് വികസനത്തിന് 55 കോടി

പണ്ട് പറഞ്ഞത് തന്നെ അല്ലെ ഇത് ..അത് നടന്നോ ഇടതനും വലതനും എപ്പോഴും പറയാറുണ്ട് ഇത്


പൈനാപ്പിള്‍ മിഷന്‍ ആരംഭിക്കും

എല്ലാ ബജറ്റിലും ഉണ്ടാകാറുണ്ട് നല്ല തീരുമാനം ..കാരണം അതെ ഉള്ളു നടപ്പില്‍ ആകാറില്ല

ബി.പി.എല്‍ വിഭാഗത്തിലെ വൃക്ക രോഗികള്‍ക്ക്‌ ധനസഹായം

നല്ല തീരുമാനം

മലയോര വികസനത്തിന് 10 കോടി
വല്ലാര്‍പാടം അനുബന്ധ പദ്ധതികള്‍ക്ക്‌ 220 കോടി

നല്ല തീരുമാനം


എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍

ഫ തു ..റോഡ്‌ നന്നാക്കു കോപ്പ്


കാര്‍ഷിക മേഖലയ്ക്ക് 100 കോടി; നെല്‍കൃഷിക്ക് 50 കോടി
വയനാട്ടിലെ കര്‍ഷകര്‍ക്ക് 25 കോടിയുടെ പാക്കേജ്‌
സംസ്ഥാനത്ത് 50 ആധുനിക മത്സ്യമാര്‍ക്കറ്റ്‌
പൂക്കോട്ടെ വെറ്ററിനറി സര്‍വകലാശാലയ്ക്ക് 40 കോടി രൂപ

നല്ല തീരുമാനം

ശബരിമലയിലെ മാലിന്യ സംസ്‌ക്കരണത്തിന് 5 കോടി
ശബരിമല വികസനത്തിന് 25 കോടി


.....അതിനുള്ള കാശു അവിടെ തന്നെ ഉണ്ടല്ലോ ..എന്തിനാ നിങ്ങള്‍ കൊടുക്കുന്നെ
ഡിങ്ക ഫക്തന്‍


പദ്ധതിയിതര ചിലവ് 30 ശതമാനം വര്‍ധിച്ചു
ശമ്പളം, പെന്‍ഷന്‍ ചിലവുകള്‍ കുതിച്ചുയര്‍ന്നു
റവന്യൂവരുമാനം കൂടി
മുന്‍ സര്‍ക്കാരിന്റെ ട്രഷറി മിച്ചമെന്ന അവകാശവാദം കളവ്‌
റവന്യൂ കമ്മി കുറയ്ക്കാനാകുമെന്ന് പ്രതീക്ഷ
റവന്യൂ വരുമാനം 19 ശതമാനം വര്‍ധിച്ചു
വികസനത്തിന് സപ്തതന്ത്രങ്ങള്‍
കൃഷി, മലയോരമേഖല, പിന്നാക്കസംരക്ഷണം എന്നിവയ്ക്ക് മുന്‍ഗണന
തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതി: പ്രാരംഭപ്രവര്‍ത്തനത്തിന് 20 കോടി
കൊച്ചി മെട്രോയ്ക്ക് 150 കോടി
വിഴിഞ്ഞം പദ്ധതിക്ക് 224 കോടി
കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളില്‍ റൈസ് ബയോപാര്‍ക്ക്‌

നല്ല തീരുമാനം


തിരു-കാസര്‍കോട് അതിവേഗ റെയില്‍: പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി

ഉള്ള റെയിലില്‍ കുറച്ചു കൂടുതല്‍ ട്രെയിന്‍ ഓടിക്കു ..റോഡ്‌ നന്നാക്കു


ഹൈടെക് കൃഷിരീതി വ്യാപകമാക്കും
ഓരോ പഞ്ചായത്തിലും മൂന്ന് ഗ്രീന്‍ ഹൗസുകള്‍
വിദേശ പച്ചക്കറികള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കാന്‍ പദ്ധതി
ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളങ്ങള്‍
കണ്ണൂര്‍ വിമാനത്താവളത്തിന് 50 കോടി
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി: ഒരു കോടി അനുവദിച്ചു
ബി.പി.എല്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ പലിശ സര്‍ക്കാര്‍ എറ്റെടുത്തു
വിധവാ പെന്‍ഷന്‍ 575 രൂപയാക്കി
വികലാംഗ പെന്‍ഷന്‍ 700 രൂപയാക്കി
വിവാഹ ധനസഹായം 20,000 രൂപയാക്കി വര്‍ധിപ്പിച്ചു

നല്ല തീരുമാനം

5 വര്‍ഷത്തിനുള്ളില്‍ ഓരോ മണ്ഡലത്തിലും 25 കോടിയുടെ വികസനം


നടന്നത് തന്നെ എം എല്‍ യുടെ വീട്ടില്‍ എന്ന് പറ


ഇളനീര്‍ കേരളത്തിന്റെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചു

കുടിയന്‍ മാരോട് കാണിച്ച കടുത്ത വഞ്ചന



തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് 1000 രൂപ
നോക്ക് കൂലി കൂടി ഏകീകരിക്കണം

എല്ലാ ജില്ലകളും നോക്കുകൂലി വിമുക്തമാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എം. മാണി പറഞ്ഞു. നോക്കുകൂലി ഇല്ലാതാക്കണമെന്നത് വളരെക്കാലമായുള്ള ആവശ്യമായിരുന്നു. ആദ്യം തിരുവനന്തപുരം, പിന്നീട് എറണാകുളം ജില്ലകളില്‍ നോക്കുകൂലി ഇല്ലാതാക്കിയിരുന്നു. ഇത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കും

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&contentId=11246556

പാലക്കാട് ഐ.ഐ.ടി സ്ഥാപിക്കാന്‍ 5 കോടി
ഐ.ഐ.ടി സ്ഥാപിക്കാന്‍കേന്ദ്ര അനുവധിക്കണ്ടേ ..?..സമ്മതിച്ചോ /. പെട്ടെന്ന് നടക്കുമോ ?

ഐ.ഐ.ടി യ്ക്കുള്ള അനുമതി നേരത്തെ നല്‍കിക്കഴിഞ്ഞു.. കഞ്ഞിക്കോട് സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.. സ്ഥലം ഏറ്റെടുക്കല്‍ കഴിഞ്ഞോ എന്നറിയില്ല.. അവിടാണല്ലോ കാര്യങ്ങളുടെ കെടപ്പ്.. ;)

കോഴിക്കോട്‌ സൈബര്‍ പാര്‍ക്ക നിര്‍മാണം നടക്കുന്നു ഉണ്ട്

ക്ഷീരമേഖലയുടെ വികസനത്തിന് ഇപ്പോള്‍ ഒരു ലിറെര്‍ പാല്‍ നു 1.60+1.60 ഏന്നാ നിരകില്‍ സബ്സടി ഉം ഒപ്പം കാലി തിറ്റകും നല്കുനുട്
ഒപം മില്‍മയും സബ്സടി നല്‍കുന്നു
 

മുല്ലപെരിയാര്‍ ഡാം സംരക്ഷിക്കണം

മുല്ലപെരിയാര്‍ ഡാം സംരക്ഷിക്കണം അല്ലേല്‍ പുതിയത് പണിയണം
മുല്ലപെരിയാര്‍ ഡാം സംരക്ഷിക്കണം അല്ലേല്‍ പുതിയത്
മുല്ലപെരിയാര്‍ ഡാം സംരക്ഷിക്കണം അല്ലേല്‍
മുല്ലപെരിയാര്‍ ഡാം സംരക്ഷിക്കണം
മുല്ലപെരിയാര്‍ ഡാം സംര
മുല്ലപെരിയാര്‍ ഡാം സ
മുല്ലപെരിയാര്‍ ഡാം
മുല്ലപെരിയാര്‍ ഡ
മുല്ലപെരിയാര്‍
മുല്ലപെരിയാര്‍
മുല്ലപെരിയാര്‍
മുല്ലപെരിയാ
മുല്ലപെരി
മുല്ലപെ
മുല്ല
മുല്ല.............

എനിപ്പോള്‍ മൂഞ്ചി എന്നു പറയാം

മുല്ല മുല്ല നാടന്‍ മുല്ല ...വേണോ നല്ലത് എടുക്കാമ്മ.................
മുളത്തിന് അഞ്ചു രൂപ ആദായ വില്‍പ്പന ..................................

Friday, March 16, 2012

എന്‍റെ ഇറാഖ് ഇതിഹാസങ്ങള്‍ - 2


ഓവര്‍ ‍ ബ്രിഡ്ജ് ഉള്ള സ്ഥലത്ത്, മുന്നില്‍ പോയ ആര്‍മി എസ്കോര്‍ട്ട് വണ്ടി കാവല്‍ നില്‍പ്പുണ്ട്. അത് വഴി വല്ല ഈച്ചയോ പാറ്റയോ വന്നാല്‍ അന്നത്തെ ഇര അവന്‍ തന്നെ.
അവന്‍ ‍ ആയിരിക്കും ഈ ലോകത്തുള്ളതില്‍ വച്ചും ഏറ്റവും വലിയ ഭീകരന്‍!!`!!!

പതിനൊന്നു മണിക്ക് ബോര്‍ഡര്‍ ‍ വിട്ട ബസ്‌, സമയം ഒരു മണി ആയിട്ടും എങ്ങും എത്തിയില്ല
ഡ്രൈവര്‍  ആരാണെന്ന് പോലും തിരക്കിയില്ല. കൂടെ ഉള്ളവര്‍ പറഞ്ഞു ഏതോ ഒരു പലസ്തീനി ആണ് എന്ന്.
മൂന്ന് ബസ്സും ഒന്നിച്ചാണ് ഓടുന്നത് പിന്നിലും മുന്നിലും രണ്ടു ആര്‍മി ഹംവി ഉണ്ട് അതില്‍., പാമ്പ് മാളത്തില്‍ ‍ നിന്നും നോക്കുന്നത് പോലെ യു. എസ് വെള്ള ചൊങ്കന്‍ ‍മാരും കറുത്ത ചൊങ്കന്‍ ‍മാരും(നിറഭേദം അവര്‍ക്കിടയില്‍ വളരെ കൂടുതല്‍ ആണ്) മുകളില്‍ കൂടി എത്തി നോക്കുന്നു. കിട്ടിയാല്‍ രണ്ടു പെട ഇറക്കി പിള്ളേര്‍ക്ക് ഇട്ടു പെടക്കാം എന്ന മട്ടില്‍....

ബസ്സില്‍ എല്ലാവരും പാതി മയക്കത്തില്‍ ആയി.
നല്ല വിശപ്പ്‌ ഉണ്ട്. എനിക്ക് ആണേല്‍ ഒന്നും മനസ്സിലാകുന്നില്ലായിരുന്നു. എവിടെ എത്തുമെന്നോ, എപ്പോള്‍ എത്തുമെന്നോ എന്താണ് സംഭവിക്കുന്നതെന്നോ ഒന്നും വ്യക്തമാകുന്നില്ല.
വിശപ്പ്‌ കാര്‍ന്നു തിന്നുന്ന ഒരു വയറുമായി ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു.
അല്ലേലും എനിക്ക് ഇറാക്ക് എന്ന് പറഞ്ഞാല്‍ പണ്ടേ ഇഷ്ടമായിരുന്നു.
കാരണം പണ്ട് അച്ഛന്‍ അവിടേക്ക് പോകാന്‍ നോക്കിയതായി എന്നോട് പറഞ്ഞിടുണ്ട് .അന്ന് മുതല്‍ തോന്നിയ ഒരു ആഗ്രഹം സാധിച്ചല്ലോ എന്ന സമാധാനത്തില്‍ ഞാന്‍ മറ്റുള്ളതൊക്കെ മറക്കാന്‍ ശ്രമിച്ചു.
ബസ്‌ നിര്‍ത്തി കുറെ എണ്ണം ബസ്സില്‍ ചാടി കേറുന്നു പാസ്പോര്‍ട്ട്‌ ചോദിക്കുന്നു. അരുവും മൂലയും പരുതുന്നു. എന്തൂട്ടാ ഇതു? കോപ്പ്? എതെട ഇവനൊക്കെ? എന്ന് ഒരു ഗടി!!!
അമേരിക്കക്കാരെ ആണ് മലയാളത്തില്‍ തെറി പറയുന്നത്!!!
അവര്‍ ഇറങ്ങി പോയി ഒന്നും കിട്ടിയില്ല. ബസ്‌ ഒരു ബംബ് കേറി ഇറങ്ങി. ഒരു ഫെന്‍സ് ഇട്ടു വളച്ച ക്യാമ്പ്‌ എന്ന് തോന്നിക്കുന്ന ഒരു സ്ഥലത്തെത്തിയപ്പോള്‍., ബസ്‌ കുറച്ചു നേരം അവിടെ നിര്‍ത്തി.

കുറച്ചു പേര്‍ ഇറങ്ങാന്‍ നോക്കി ഡോര്‍ തുറന്നില്ല. എവിടെ നിന്നോ ഒഴുകി വരുന്ന, തെറി എന്ന് തോന്നിക്കുന്ന എന്തോ ഒന്ന് അറബിയില്‍ ഞാന്‍ കേട്ടു.
മുള്ളണം എന്നുണ്ട്, പക്ഷെ അറബി കേട്ടപ്പോഴേ ആഗ്രഹം ഞാന്‍ മതിയാക്കി ഒതുങ്ങി. നമ്മുടെ മൂന്ന് ബസ്സുകള്‍ മാത്രം ഒരു വഴിക്ക് കൂടെ ഉള്ള ട്രെയിലറും മറ്റും വേറെ വഴിക്ക് പോയി. ഒരു പെട്രോള്‍ സ്റ്റേഷന്‍ എന്ന് തോന്നിപ്പിക്കുന്ന പോലെ ഉള്ള ഒരു സ്ഥലത്ത് എത്തി.ദാണ്ടേ മുഖം മൊത്തം പൊത്തി കവറോളും ഇട്ടു ഒരാള്‍., എല്ലാരും കൂടി എങ്ങോട്ടാ?കുറെ ഉണ്ടല്ലോ, പച്ചയും ഉണ്ടോ? ങേ? ങേ?

എങ്ങോട്ട് തിരിഞ്ഞാലും ഈ പണ്ടാരങ്ങള്‍ മാത്രേ ഉള്ളു, കണ്ട്രി മലയാളീസ്‌!!!!`!!!
കുറെ കൊച്ചുവര്‍ത്തമാനം ഒക്കെ പറഞ്ഞു ഗ്ലാസ് സ്ലൈഡ് ചെയ്തു.
"ഏതാ സ്ഥലം ഇത്"?
"ഇതാണ് നസറിയ"
 "ഓഹോ ഇത് ക്യാമ്പാണോ?"
"അതെ അതെ ഇതും അതെ."
ഞാന്‍ ‍ വിചാരിച്ചു എന്നാല്‍ ഇത് തന്നെ സ്ഥലം. കൂടെ ഉള്ളവര്‍ക്കും ഒന്നും അറിയില്ല എങ്ങോട്ടാ പോക്ക് എന്ന്.

സമയം രണ്ടു മണി ആയി. വിശന്നു മരിക്കും ഞാന്‍ എന്നെനിക്ക് തോന്നി...

എണ്ണ അടിച്ചു ബസ്‌ മുന്നോട്ട് നീങ്ങി ഒരു ഒഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി. എല്ലാരും ഇറങ്ങി, ലൈന്‍ ആയി നിര്‍ത്തിയിരിക്കുന്ന കുറെ വണ്ടികള്‍ കാണാം. എല്ലാരും പോയി കാര്യങ്ങള്‍ (ഒന്നും രണ്ടും) സാധിച്ചു. (ഞാന്‍ ഒന്ന് മാത്രം സാധിച്ചു).
"കഴിക്കാന്‍ ഒന്നും ഇല്ലേ?"
ആ ..എന്തേലും കിട്ടുമായിരിക്കും ...എന്നൊക്കെ കരുതി ഇരുന്നു.
അതെ ഓര്‍മയുള്ളൂ ഞെട്ടി ഉണര്‍ന്നപ്പോള്‍ ‍ സമയം രാത്രി ഒമ്പത് മണി. എനിക്ക് വിശക്കുന്നു, എനിക്ക് വിശക്കുന്നു എന്ന് ഞാന്‍ അലറി വിളിച്ചുകൊണ്ടിരുന്നു....

ഞാന്‍ മാത്രം അല്ല അത് പറയുന്നത് നൂറ്റിഅമ്പതു പേരും അത് തന്നെ ആണ് പറയുന്നത് എന്ന് ഞാന്‍ പിന്നീട് മനസിലാക്കി..
പത്തു മണി ആയപ്പോള്‍ രണ്ടു വണ്ടി വന്നു......
അതില്‍ നിന്നും കുറെ വെള്ളവും കുറെ പേക്കറ്റും ഇറക്കി വച്ച്..
അത് എല്ലാവര്‍ക്കും തന്നു?
പൊതി എന്താണെന്ന് ചോദിച്ചപ്പോള്‍ "MRE" എന്ന് പറഞ്ഞു.
എന്ന് വച്ചാല്‍., മീല്‍സ് റെഡി ടു ഈറ്റ്. എന്നാണ് പേര്!!!!!
അത് തുറന്നു നോക്കി കഴിക്കാന്‍ തയ്യാറെടുത്തു..........

പല തരത്തില്‍ പല ഫ്ലെവറില്‍ ...ബീഫ് ചിക്കന്‍, വെജ് ...
ബിസ്കറ്റ്, ഉള്ളത് ഇല്ലാത്തതു .അങ്ങിനെ കുറെ തരത്തില്‍.
ഏതോ ഒന്ന് എനിക്കും കിട്ടി തുറന്നു നോക്കി.
നമ്മ തനി നാടന്‍ കൊഞ്ഞാണന്‍ ആയതോണ്ട് കണ്ടപ്പോള്‍ തന്നെ അറപ്പ് തോന്നി..
ചിലവന്‍മാര്‍ ‍ അടിച്ചു മാറുന്നു..
ലെവന്‍ ഒക്കെ ജനിച്ചപ്പോഴേ തിന്നുന്നത് പോലെ..
ഞാന്‍ ഒരു കുപ്പി വെള്ളം കുടിച്ചു വീണ്ടും എന്‍റെ പഴയ ചോദ്യം വീണ്ടും ചോദിച്ചു "ഇനി എങ്ങോട്ടാ?" "ആ!!! ഇപ്പോള്‍ പോകും"
എന്ന് ഒരുത്തന്‍.,
"ങേ!!! അപ്പോള്‍ ഇതല്ലേ???"
"അല്ല ഇനിയും പോകാന്‍ ഉണ്ട്......."
"എങ്ങോട്ട്?"
"ആ.. അതൊന്നും എനിക്കറിയില്ല....."

എന്തായാലും ശരി, ഉറങ്ങാം എന്ന് തീരുമാനിച്ചു...

എങ്ങോട്ട് പോകാന്‍ ഇന്നിനി യാത്രയില്ല രാത്രി കോണ്‍വോയി ഇല്ലാന്ന് ഒരുത്തന്‍ പറഞ്ഞത്‌ കേട്ടു
എങ്ങിനെയോ നേരം വെളുപ്പിച്ചു.
തണുത്തു വിറങ്ങലിച്ച നസറിയ എന്ന് പറയുന്ന ആളൊഴിഞ്ഞ പ്രദേശം ഏതോ ശ്മശാനത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ പോലെ തോന്നി എനിക്ക്.
വെറും ടെന്റുകള്‍ മാത്രമായ കെട്ടിടങ്ങള്‍ ഇല്ലാത്ത ഒരു ഭൂപ്രദേശം.

ആകാശം തണുപ്പിനോട് സല്ലപിക്കുവാന്‍ ചാറ്റല്‍ മഴയുടെ രൂപത്തില്‍ പെയ്തിറങ്ങി.
നടക്കാന്‍ പോലും ബുദ്ധിമുട്ട് മൊത്തം ചളി മയം
പത്തുമണി ആയിട്ടും ഇപ്പോള്‍ പോകും എന്ന് പറയുന്നതല്ലാതെ പോകുന്നില്ല..
ആര്‍മി വരുന്നു എല്ലാരും വണ്ടിയില്‍ കയറുന്നു, അവര് പോകുന്നു എല്ലാരും ഇറങ്ങുന്നു, ഇതിങ്ങിനെ ആവര്‍ത്തിക്കാന്‍ ‍ തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂറോളം കഴിയുന്നു

അവസാനം ഒരുത്തന്‍ പറഞ്ഞു "ഹേ ഗയ്സ് വി റെഡി ടു മൂവ്, സ്റ്റാര്‍ട്ട്‌ ദി ബസ്‌"`"
എല്ലാവര്‍ക്കും സന്തോഷം....
ഒരുത്തന്‍ വന്നു പറയുന്നു "ഹെല്‍ നോ .ഫക്കിംഗ് ബസ്‌ ...ഫക്ക് ഫക്ക്"
അന്ന് മുതല്‍ അത് കേട്ട് തുടങ്ങി. ഇപ്പോള്‍ ഇത് കേട്ടില്ലേല്‍ ഉറക്കം കുറവ് അനുഭവപ്പെടുന്നു.
സംഭവം പിറകില്‍ ഉള്ള ബസ്‌ മരിച്ചിരിക്കുന്നു, അനക്കം ഇല്ലാന്ന്. മൊത്തം 150 പേര് ഉണ്ട് മൂന്ന് ബസ്സിലും കൂടി. അതില്‍ ഒന്ന് ചത്തു. രണ്ടിലും കൂടി പോകണം ഇല്ലേല്‍ പിന്നെ പോക്ക് നടക്കില്ല,
മരിച്ച ബസ്സിലെ ആളുകളെ കുത്തി നിറച്ചു മറ്റു രണ്ടിലും കൂടി.
പച്ചകള്‍ ഉണ്ട് ഒരു മുപ്പതു പേര്‍ അഞ്ചോ ആറോ ബംഗാളികള്‍ മരുന്നിനു മൂന്ന് തമിഴ് പുലികളും :))
പച്ചകള്‍ കൂടെ ഉണ്ടേല്‍ നാറ്റത്തിനു വേറെ എവിടെയും പോകണ്ട.
കാരണം അവര്‍ ഉപയോഗിക്കുന്ന കടുകെണ്ണ. എനിക്ക് തീരെ പറ്റില്ല ആ  മണം.
കൂടാതെ വര്‍ഷത്തില്‍ ഒരിക്കല്‍ അലക്കും കുളിയും ആചാരമായി കാണുന്ന അവര്‍ (എല്ലാവരും അങ്ങനെയല്ല) അടുത്തു വന്നപ്പോള്‍ ചാണക കുഴിയില്‍ അമിട്ട് വച്ച് പൊട്ടിച്ച ഒരു പ്രതീതി ബസ്സിനുള്ളില്‍ നിറഞ്ഞു നിന്നു......

നാറ്റം സഹിക്കാന്‍ തയ്യാറെടുത്ത എന്നെ വിധി കീഴ്പ്പെടുത്തികളഞ്ഞു....

ബസ്‌ യാത്ര തുടര്‍ന്നു. ചെക്ക് പോസ്റ്റ്‌ ഒക്കെ കഴിഞ്ഞു ഓടി തുടങ്ങി.
വീണ്ടും നിലത്ത് എല്ലാരും കിടന്നു തുടങ്ങി....

സമയം പതിനൊന്നായി
"ഇനി എങ്ങോട്ട്? എന്ന മനസ്സിന്‍റെ ചോദ്യങ്ങളെ അവഗണിച്ച് ഞാന്‍ കുറച്ചു റിലാക്സ്ട് ആയി ഇരുന്നു.

കുറെ പേരെ ഒക്കെ പരിചയപെട്ടു. പച്ചകളോട് മിണ്ടിയില്ല കാരണം ഹിന്ദി എനിക്ക് അറിയോ എന്ന് എനിക്ക് തന്നെ അറിയില്ല!!!

ബസ്‌ കുതിച്ചു പായുന്നു.
പുറത്തു ഒരു കാഴ്ചയും ഇല്ല കാണാന്‍, ഇടയ്ക്ക് കുറച്ചു പേര്‍ നടന്നു പോകുന്നതൊഴിച്ചാല്‍.
ജാക്കറ്റ് ഒക്കെ എവിടേ വച്ച് എന്ന് ആര്‍ക്കും അറിയില്ല.
ആരും ഒന്നും അന്വേഷിചില്ല. അതിനിടയില്‍ നമ്മുടെ ക്യാമ്പ് മാനേജര്‍ ‍ ആകാന്‍ ‍ പോകുന്ന ഒരു "ജാഡ തെണ്ടി"യെ പരിചയപെട്ടു തൃശൂര്‍ കാരന്‍ ‍ ആണ്.
വയറ്റില്‍ ആണേല്‍ തുമ്പയിലെ പോലെ വിശപ്പിന്‍ റോക്കറ്റുകളുടെ വിക്ഷോപങ്ങള്‍ നടക്കുന്നു.
ഒന്നും ഇല്ല രണ്ടു ദിവസം യാത്രയ്ക്കിടയില്‍ വെള്ളമല്ലാതെ.
എന്തോ ഭാഗ്യത്തിന് രണ്ടര മണിക്കൂറിനു ശേഷം ഒരു റോഡ്‌ സൈഡില്‍ ബസ്‌ നിന്ന് കിതച്ചു.
പട്ടാളം ഇറങ്ങി മൊത്തം കവര്‍ ‍ ചെയ്തു.
ആരും ഇറങ്ങരുത്, എന്നൊക്കെ പറയുന്നു.
മെല്ലെ ബസ്‌ ഒരു ടെന്‍റ് കെട്ടിയ ഭാഗത്തേക്ക് അടുപ്പിച്ചു, അവിടെ നിര്‍ത്തി.
മെയിന്‍ റോഡ്‌, എന്ന് വച്ചാല്‍ ബാഗ്ദാദ് ബസ്ര നാഷണല്‍ ഹൈവേ.
എന്‍റെ അമ്മോ!!! ഇത് കേട്ടപ്പോള്‍ മനസ്സൊന്നു ഞെട്ടി. ഒപ്പം ശരീരം ഒന്ന് വിറച്ചു...

"ഇതിലേ വണ്ടി ഒന്നും പോകില്ലേ" എന്ന എന്‍റെ ചോദ്യത്തിന്,
മുമ്പ് അവിടെ ജോലി ചെയ്ത ഒരു നീലേശ്വരം സ്വദേശി അശോകന്‍ പറഞ്ഞു "അവര്‍ക്ക് പോകാന്‍ വേറെ വഴിയുണ്ട്"
സ്വന്തം നാട്ടില്‍ ഉള്ള ഹൈവയില്‍ കൂടി പോകാന്‍ ഇവിടുള്ളവര്‍ക്ക് അവകാശം ഇല്ല.
സമയം ഏകദേശം രണ്ടായി ആഹാരം ഒന്നും കിട്ടിയില്ല.
ഒരു കാര്യം അറിഞ്ഞു. ഇന്ന് പോകില്ല നല്ല അടി നടക്കുന്നു. പൊട്ടലും ചീറ്റലും നടക്കുന്നു.
എല്ലാരും രണ്ടിന് പോയി തുടങ്ങി.
എനിക്കും പോകണം എന്നുണ്ട്.
പക്ഷെ പോയില്ല.
ടോയിലെറ്റ്‌ വൃത്തിയില്ല.
ഒരുത്തന്‍ ചോദിച്ചു "എന്നിട്ട് നീ തൂറില്ല എന്ന്... ഓഹോ??"
അന്ന് രാത്രി അവിടെ ചിലവഴിച്ചു.
രാവിലെ ചെറിയ ഒരു പാര്‍സല്‍ കിട്ടി, കുറച്ചു ബിസ്കെറ്റു. അത് കഴിച്ചു കഴിഞ്ഞപ്പോഴേക്കും
വയര്‍ മുമ്പ് അകത്ത് കയറിയവരെ ഇറക്കി വിടാന്‍ നിര്‍ബന്ധം തുടങ്ങി.
എന്ത് ചെയ്യാന്‍ ടോയിലെറ്റ് എന്ന് പറഞ്ഞാല്‍, ഒരു പ്ലാസ്റ്റിക് പെട്ടി ആണ്, വെള്ളം ഇല്ല, അമേരിക്കന്‍ രീതിയില്‍ പേപ്പര്‍ വച്ച് വേണം "ശേഷക്രിയ" ചെയ്യാന്‍ അത്രേ തന്നെ.
എല്ലാവരും കുപ്പിയില്‍ വെള്ളം കൊണ്ട് പോകും കൂടെ.
ദിവസത്തില്‍ രണ്ടു തവണ പെട്ടി ക്ലീനാക്കാന്‍ വണ്ടി വരും.
ഞാന്‍ വണ്ടി വരുന്നതും കാത്ത് ഇരിക്കുന്നു മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ.
ദിവസം മൂന്ന് ആയി കാര്യം സാധിച്ചിട്ടു.
അങ്ങിനെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് വണ്ടി വന്നു.
ആഹ്ലാദതിരയില്‍ ഞാന്‍ കക്കൂസിനടുത്തെയ്ക്ക് നടന്നു......

തുടരും....

Monday, March 12, 2012

എന്‍റെ ഇറാഖ് ഇതിഹാസങ്ങള്‍ - 1

ഹീറ്റര്‍ ചൂടിന്‍റെ സുഖസുഷുപ്തിയില്‍ റൂം സുന്ദരവും ശാന്തവുമായിതോന്നി. പുറത്തെ അസ്ഥി തുളയ്ക്കുന്ന തണുപ്പില്‍ നിന്നുമുള്ള ഏക രക്ഷാമാര്‍ഗ്ഗം.
"മോനെ ജാക്കെറ്റ്‌ എല്ലാം എടുത്തോ,
മങ്കി ക്യാപ്പും കയ്യില്‍ വച്ചോ, ഇവിടെ നിന്നും അവിടെ വരെ നടന്നു പോകണ്ടേ?
അവിടെ എത്തും വരെ എന്തായിരിക്കുമെന്നോ എങ്ങനെ ആയിരിക്കുമെന്നോ ഒന്നും അറിയില്ല ......."

ആശങ്കകള്‍ നിഴലിച്ച അച്ഛന്‍റെ കണ്ണുകളില്‍ നിര്‍വ്വികാരനായി നോക്കി നില്‍ക്കുവാനെ എനിക്ക് സാധിച്ചുള്ളൂ"
ഞാനും അച്ഛനും കൂടി ബാഗും ബ്ലാങ്കെറ്റും എടുത്തു പുറത്തു ഇറങ്ങി നല്ല തണുപ്പാണ്. തണുത്ത്‌ വിറങ്ങലിച്ചു കിടക്കുന്ന വഴികളിലൂടെ നടക്കുക പോയിട്ട് വെറുതെ നില്‍ക്കുക എന്നത് തന്നെ വളരെ അസാധ്യം....
"നീ അവിടെ എത്തിയാല്‍ സമയവും സൌകര്യവും പോലെ വിളിക്കണം.
എല്ലാരുടെയും നമ്പര്‍ കയ്യില്‍ ഇല്ലേ"

"ഉണ്ട് അച്ഛാ...."

ഫാഹീല്‍ സിനിമ തീയറ്ററിന്‍റെ മുന്നിലെ ആള്‍ക്കൂട്ടത്തിലേക്ക് ഞങ്ങളും നടന്നടുത്തു. പുറപ്പെടാന്‍ തയ്യാറായ മൂന്ന് ബസ്സുകള്‍ അവിടെ ഉണ്ടായിരുന്നു. കുറെ പേപ്പറുകളുമായി വന്ന ഒരാള്‍  പേരുകള്‍ വിളിക്കുന്നുണ്ടായിരുന്നു. എന്‍റെ പേരും വിളിച്ചു. ഹാജര്‍ പറഞ്ഞു. ലഗേജ് ബസ്സിന്‍റെ ഡിക്കിയില്‍ വച്ച് ബസ്സില്‍ കേറാന്‍ അയാള്‍ പറഞ്ഞു....
അച്ഛന് എന്നോട് എന്തെക്കൊയോ പറയണം എന്നുണ്ട് എനിക്കും രണ്ടും പേരും മുഖത്ത് നോക്കുന്നില്ല.
അച്ഛന്‍ കരഞ്ഞു കണ്ടിട്ടില്ല ഞാന്‍ ഇതുവരെ ..ഇന്നു കാണും ഇന്നു ഞാന്‍ കരുതി പക്ഷെ അച്ഛന്‍ കരഞ്ഞില്ല.
കൂടെ ബസ്സിന്‍റെ സീറ്റില്‍ ഇരിക്കുന്നയാളെ പരിചയപ്പെട്ടു തിക്കൊടിക്കാരന്‍ ഹനീഫ. ഒരു പത്തില്‍ പഠിക്കുന്ന പയ്യന്‍ സ്റ്റൈലില്‍ തോന്നി അവനെ കണ്ടപ്പോള്‍., തനി കോയിക്കോടന്‍ ഭാഷ.
അച്ഛനും ഞാനും അവനോടു സംസാരിച്ചു.

മൂന്ന് പേരുടെയും മനസ് ഒരല്‍പ്പം ശാന്തമായ പോലെ.
വാക്കുകള്‍ക്ക് വേദനകളെ ആശ്വസിപ്പിക്കാന്‍ കഴിവുള്ള പോലെ..

സമയം രാത്രി പതിനൊന്ന്:

കറുത്ത ആര്‍മര്‍ബോഡിവെസ്റ്റും ഹെല്‍മറ്റും ധരിച്ച് ഞങ്ങള്‍ ഇരുന്നു. ഏകദേശം നൂറ്റി അമ്പതു പേര്‍ ഉണ്ടെന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചത്.
കൂടുതല്‍ ഒന്നും തിരക്കാന്‍ നിന്നില്ല. മനസ്സ്‌ അനുവദിച്ചില്ല എന്നതായിരുന്നു സത്യം.
ബസ്‌ യാട്ര്ഹ തിരിക്കാന്‍ സമയം ആഎന്ന് കേട്ടപ്പോള്‍ അച്ഛന്‍ യാത്ര പറഞ്ഞു പോയി
ഹൃദയവേദനയോടെ ഞാന്‍ അച്ഛനെ നോക്കി. വറ്റിവരണ്ട നീറിപുകയുന്ന ഹൃദയവുമായി ഞാന്‍ ഹനീഫയെ നോക്കി  കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവനെ എന്നെയും.

തീയേറ്റര്‍ പിന്നിലാക്കിക്കൊണ്ട് ബസ്‌ നീങ്ങിത്തുടങ്ങുമ്പോള്‍ ശൂന്യമായ മനസ്സില്‍ ചോദ്യചിഹ്നങ്ങളുടെ ഘോഷയാത്ര ഞാന്‍ കണ്ടു.
എന്ത്?
എവിടെ?
എവിടേക്ക്‌?
എപ്പോള്‍?
എങ്ങനെ?
ഭ്രാന്തമായ അവസ്ഥയില്‍ സംസാരിക്കാനുള്ള ശക്തി നഷ്ടപെട്ടപോലെ തോന്നി. ചിന്തകളെ ചോദ്യചിഹ്നങ്ങള്‍ വിഴുങ്ങിയ പോലെ...
കുറച്ചു പേര്‍ ബസ് യാത്ര ആസ്വദിക്കുന്നുണ്ടായിരുന്നു.

ഹനീഫയും ഞാനും ശൂന്യമായ മരുഭൂമിയെ നോക്കി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. നാടും വീടും തൊടിയും കുളവും അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമായിരുന്നു സംഭാഷണം നിറയെ എന്ന് മാത്രം ഓര്‍മ്മയുണ്ട്.
ബസ്‌ ബോര്‍ഡറില്‍ എത്താന്‍ മൂന്ന് മണിക്കൂര്‍ എങ്കിലും എടുക്കുംഎന്നു പുറപ്പെടുമ്പോള്‍ പറഞ്ഞിരുന്നു.

സമയം രാത്രി മൂന്ന്:
ബസ്‌ റോഡിന്‍റെ സൈഡില്‍ നിര്‍ത്തി. മരുഭൂമി ആണ് ചുറ്റും എല്ലാവരും ഇറങ്ങി മൂത്രം ഒഴിച്ചു അവിടെ ഒരു ഹോട്ടല്‍ ഉണ്ട് അവിടെ കേറി എല്ലാവരും ഭക്ഷണം കഴിച്ചു എന്‍റെ കയ്യില്‍ അകെ മൂന്ന് കെ. ഡി (കുവൈത്ത്‌ ദിനാര്‍))`)യോ മറ്റോ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഒരു പൊറോട്ട ഞാനും കഴിച്ചു. മൂന്ന് ബസ്‌ അവിടെ നിന്നും പുറപ്പെടുമ്പോള്‍ കൂടെ കമ്പനിയുടെ രണ്ടു കാറും ഉണ്ടായിരുന്നു അവര്‍ കയ്യില്‍ ഉള്ള പേപ്പര്‍സ്,എല്ലാരുടെയും പാസ്പോര്‍ട്ട് ഒക്കെ എടുത്തു കുറച്ചു ദൂരെ ഉള്ള ഓഫീസിലേക്ക് പോയി

സമയം രാവിലെ എട്ട് മണി:
മൂത്രം ഒഴിക്കാന്‍ മുട്ടുന്നു വീണ്ടും പക്ഷെ ഒഴിക്കേണ്ട സാധനം തപ്പിയിട്ടു കാണുന്നില്ല അത്രയ്കും തണുപ്പാണ്.വലി ഉള്ളവര്‍ ഊതി പെരുപ്പിക്കുന്നു. കുറച്ചു പേര്‍, മുമ്പ് ഇതു പോലെ ഈ വഴി പോയവര്‍ കുപ്പിയില്‍ കരുതിയ നല്ല നടന്‍ ചാരായം കൊണ്ട് വന്നിരുന്നു അത് ഇരുന്നു അടിക്കുന്നു. വെളുപ്പാന്‍ കാലത്ത് ഉള്ള ആക്രമണം പോലെ.

ഓഫീസിലേക്ക് പോയവര്‍ തിരിച്ചു വന്നു പറഞ്ഞു ഇന്ന് പോകുവാന്‍ സാധിക്കില്ല കാരണം കോണ്‍വോയ് കിട്ടിയില്ല എന്ന്. നല്ല പ്രശനം നടക്കുന്നതിനാല്‍ ആര്‍മി സമ്മതിക്കുന്നില്ല എന്നു പറഞ്ഞു.
ഇനി എപ്പോഴാണ് പോവുക എന്നു ഞാന്‍ കൂടെ ഉള്ളവരോട് ചോദിച്ചു. മുന്നേ പോയവര്‍ പറഞ്ഞു "ഓ ഞങള്‍ ഒക്കെ ഇവിടെ ഒരു ആഴ്ച വരെ കിടന്നിടുണ്ട് കോണ്‍വോയ് കിട്ടാതെ"
അച്ഛന്‍ എന്‍റെ വിളിക്ക് വേണ്ടി കത്ത് നില്‍കുനുണ്ടാകും പാവം.
നാട്ടിലേക്കു വിളിച്ചില്ലേല്‍ അച്ഛന്‍ അത് നോക്കി കോളും കൊഴപ്പമില്ല. എന്നാലും...
ഫാഹീല്‍ ഓഫീസില്‍ അന്വേഷിചാല്‍ അറിയാമല്ലോ എന്ന് സമാധാനിച്ചു.
സമയം പത്തു മണി:
ഒരാള്‍ ഓടി വന്നു പറഞ്ഞു "ബസ്സില്‍ കേറിക്കോ, സംഗതി എല്ലാം ഒകെ ആയിപാസ്പോര്‍ട്ടും മറ്റു രേഖകളും കിട്ടി".
ഇനി ഒന്നുമില്ല കോണ്‍വോയ് എല്ലാം ഒകെ ആയി.
മൂന്ന് ബസ്‌ അവിടെ നിന്നും പുറപ്പെട്ട് അഞ്ചു മിനുട്ട് കഴിഞ്ഞപ്പോഴേക്കും കുവൈത്ത് ചെക്ക് പോസ്റ്റില്‍ എത്തി. അമേരിക്കന്‍ ആര്‍മിയും കുവൈത്ത് ആര്‍മിയും കൂടി ബസ്‌ ഒന്ന് മൊത്തം ചെക്ക് ചെയ്തു. എല്ലാവരുടെയും പാസ്പോര്‍ട്ട്‌ പരിശോധിച്ചു.
"ഓക്കേ ഗോ" എന്നും പറഞ്ഞു ഒരു അമേരിക്കന്‍ പട്ടാളക്കാരനും വന്നു.

പതിനൊന്നു മണി:
ബസ്‌ ബോര്‍ഡര്‍ കടന്നു. മനസ്സില്‍ ആശ്വാസത്തിന്‍റെ തണുത്ത കാറ്റ് വീശിയപ്പോലെ ഒരു പ്രതീതി....
"എത്ര വണ്ടി ഉണ്ടാകും" എന്നു അന്വേഷിച്ചപ്പോള്‍ കൂടെ ഉള്ളവര്‍ പറഞ്ഞു അഞ്ചോ ആറോ ഹുംവിയില്‍ പട്ടാളക്കാര്‍., പിന്നെ ഇരുപതു മുപ്പതോളം ട്രൈലെര്‍ എന്നിങ്ങനെ ഒരു നീണ്ട കണക്ക്‌ അവതരിപ്പിച്ചു. ഏതായാലും ബസ്‌ കുതിച്ചു പായുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ഞാന്‍ ഇപ്പോള്‍ സദ്ധാംഹുസൈന്‍റെ മണ്ണില്‍ ആണ് എന്നുള്ളത്.

കയ്യില്‍ തന്നിരുന്ന ആര്‍മര്‍ ജാക്കെറ്റ്‌ ഇടാന്‍ പറഞ്ഞു ഒരാള്‍ വന്നു. എല്ലാരും അതെടുത്തു അണിഞ്ഞു. അതിന്‍റെ ഉള്‍ഭാഗം നോക്കിയപ്പോള്‍ കാണുന്നത് അത് കാവലര്‍ അല്ല വെറും ഇരുമ്പ് പ്ലൈറ്റ് ആണ്. എന്നാലും അണിഞ്ഞു. ഹെല്‍മറ്റു
ധരിക്കുന്നതിനിടെ ഞാന്‍ ഒരു ചേട്ടനോട് ചോദിച്ചു "എപ്പോള്‍ എത്തും നമ്മുടെ ക്യാമ്പില്‍""?" "പെട്ടെന്ന് എത്തും"
ഓഹോ കൊള്ളാലോ എന്നാല്‍., "ഏതാ ക്യാമ്പ്? എവിടാ സ്ഥലം?" അതൊന്നും അറിയില്ല എന്നു പറഞ്ഞു. കര്‍ട്ടന്‍ ഇടാന്‍ പറഞ്ഞു എല്ലാവരോടും. ആരിടാന്‍?!!!
എല്ലാരും കര്‍ട്ടന്‍ മാറ്റി പുറം കാഴ്ചകളില്‍ മുഴുകിയിരിക്കുന്നു. നല്ല റോഡ്‌, രണ്ടു വരി പാത, റോഡില്‍ വാഹങ്ങള്‍ ഒന്നും ഇല്ല. വിജനം ശാന്തം. അങ്ങോട്ടും ഇങ്ങോട്ടും അമേരിക്കന്‍ പട്ടാളം പോകുന്നത് മാത്രം ഇടയ്ക്കിടെ കാണാം.
അവിടെയുള്ള വീടുകള്‍, നമ്മുടെ നാട്ടില്‍ പണ്ട് ഉണ്ടായിരുന്ന മണ്ണ് കുഴച്ച് ഉണ്ടാക്കിയ പോലെയുള്ളവ ആണ്.
കുട്ടികളെ ഒക്കെ കാണാം റോഡരികില്‍., ഒരു വൃത്തിഹീനമായ സ്ഥലം പോലെ തോന്നിച്ചു അവിടം. കഴുത വണ്ടി എടുത്തു ചിലര്‍ റോഡിനെ താഴെ കൂടി പോകുന്നത് കാണാം.
ദൂരെ റിഫൈനറിയില്‍ നിന്നും പുക ആകാശവിതാനത്തെ ലക്‌ഷ്യം വച്ച് കുതിച്ചുയരുന്നത് കാണുന്നുണ്ടായിരുന്നു.
മരുഭൂമി എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും വിജനമായ ആ പ്രദേശത്ത്‌ വേറെ ഒന്നും കാണാന്‍ ഇല്ല.
ആകാംക്ഷ അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിരിക്കുന്നു.
പുറത്തേക്ക് നോക്കി ഇരിക്കുമ്പോള്‍ ദൂരെ ചില സ്ഥലത്ത് കത്തിയ കാറുകളുടെയും പൊട്ടി പൊളിഞ്ഞ ബസ്സുകളുടെയും അവശിഷ്ടങ്ങള്‍ കാണാമായിരുന്നു.
ഓവര്‍ ബ്രിഡ്ജ് ഉള്ള സ്ഥലത്ത് മുന്നില്‍ പോയ ആര്‍മി എസ്കോര്‍ട്ട് വണ്ടി കാവല്‍ നില്‍പ്പുണ്ടായിരുന്നു.......

((തുടരും .രണ്ടര വര്‍ഷം ഉണ്ട് ..അപ്പോള്‍ പതുക്കെ പൂര്‍ത്തിയാക്കാം ......))