Monday, March 12, 2012

എന്‍റെ ഇറാഖ് ഇതിഹാസങ്ങള്‍ - 1

ഹീറ്റര്‍ ചൂടിന്‍റെ സുഖസുഷുപ്തിയില്‍ റൂം സുന്ദരവും ശാന്തവുമായിതോന്നി. പുറത്തെ അസ്ഥി തുളയ്ക്കുന്ന തണുപ്പില്‍ നിന്നുമുള്ള ഏക രക്ഷാമാര്‍ഗ്ഗം.
"മോനെ ജാക്കെറ്റ്‌ എല്ലാം എടുത്തോ,
മങ്കി ക്യാപ്പും കയ്യില്‍ വച്ചോ, ഇവിടെ നിന്നും അവിടെ വരെ നടന്നു പോകണ്ടേ?
അവിടെ എത്തും വരെ എന്തായിരിക്കുമെന്നോ എങ്ങനെ ആയിരിക്കുമെന്നോ ഒന്നും അറിയില്ല ......."

ആശങ്കകള്‍ നിഴലിച്ച അച്ഛന്‍റെ കണ്ണുകളില്‍ നിര്‍വ്വികാരനായി നോക്കി നില്‍ക്കുവാനെ എനിക്ക് സാധിച്ചുള്ളൂ"
ഞാനും അച്ഛനും കൂടി ബാഗും ബ്ലാങ്കെറ്റും എടുത്തു പുറത്തു ഇറങ്ങി നല്ല തണുപ്പാണ്. തണുത്ത്‌ വിറങ്ങലിച്ചു കിടക്കുന്ന വഴികളിലൂടെ നടക്കുക പോയിട്ട് വെറുതെ നില്‍ക്കുക എന്നത് തന്നെ വളരെ അസാധ്യം....
"നീ അവിടെ എത്തിയാല്‍ സമയവും സൌകര്യവും പോലെ വിളിക്കണം.
എല്ലാരുടെയും നമ്പര്‍ കയ്യില്‍ ഇല്ലേ"

"ഉണ്ട് അച്ഛാ...."

ഫാഹീല്‍ സിനിമ തീയറ്ററിന്‍റെ മുന്നിലെ ആള്‍ക്കൂട്ടത്തിലേക്ക് ഞങ്ങളും നടന്നടുത്തു. പുറപ്പെടാന്‍ തയ്യാറായ മൂന്ന് ബസ്സുകള്‍ അവിടെ ഉണ്ടായിരുന്നു. കുറെ പേപ്പറുകളുമായി വന്ന ഒരാള്‍  പേരുകള്‍ വിളിക്കുന്നുണ്ടായിരുന്നു. എന്‍റെ പേരും വിളിച്ചു. ഹാജര്‍ പറഞ്ഞു. ലഗേജ് ബസ്സിന്‍റെ ഡിക്കിയില്‍ വച്ച് ബസ്സില്‍ കേറാന്‍ അയാള്‍ പറഞ്ഞു....
അച്ഛന് എന്നോട് എന്തെക്കൊയോ പറയണം എന്നുണ്ട് എനിക്കും രണ്ടും പേരും മുഖത്ത് നോക്കുന്നില്ല.
അച്ഛന്‍ കരഞ്ഞു കണ്ടിട്ടില്ല ഞാന്‍ ഇതുവരെ ..ഇന്നു കാണും ഇന്നു ഞാന്‍ കരുതി പക്ഷെ അച്ഛന്‍ കരഞ്ഞില്ല.
കൂടെ ബസ്സിന്‍റെ സീറ്റില്‍ ഇരിക്കുന്നയാളെ പരിചയപ്പെട്ടു തിക്കൊടിക്കാരന്‍ ഹനീഫ. ഒരു പത്തില്‍ പഠിക്കുന്ന പയ്യന്‍ സ്റ്റൈലില്‍ തോന്നി അവനെ കണ്ടപ്പോള്‍., തനി കോയിക്കോടന്‍ ഭാഷ.
അച്ഛനും ഞാനും അവനോടു സംസാരിച്ചു.

മൂന്ന് പേരുടെയും മനസ് ഒരല്‍പ്പം ശാന്തമായ പോലെ.
വാക്കുകള്‍ക്ക് വേദനകളെ ആശ്വസിപ്പിക്കാന്‍ കഴിവുള്ള പോലെ..

സമയം രാത്രി പതിനൊന്ന്:

കറുത്ത ആര്‍മര്‍ബോഡിവെസ്റ്റും ഹെല്‍മറ്റും ധരിച്ച് ഞങ്ങള്‍ ഇരുന്നു. ഏകദേശം നൂറ്റി അമ്പതു പേര്‍ ഉണ്ടെന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചത്.
കൂടുതല്‍ ഒന്നും തിരക്കാന്‍ നിന്നില്ല. മനസ്സ്‌ അനുവദിച്ചില്ല എന്നതായിരുന്നു സത്യം.
ബസ്‌ യാട്ര്ഹ തിരിക്കാന്‍ സമയം ആഎന്ന് കേട്ടപ്പോള്‍ അച്ഛന്‍ യാത്ര പറഞ്ഞു പോയി
ഹൃദയവേദനയോടെ ഞാന്‍ അച്ഛനെ നോക്കി. വറ്റിവരണ്ട നീറിപുകയുന്ന ഹൃദയവുമായി ഞാന്‍ ഹനീഫയെ നോക്കി  കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവനെ എന്നെയും.

തീയേറ്റര്‍ പിന്നിലാക്കിക്കൊണ്ട് ബസ്‌ നീങ്ങിത്തുടങ്ങുമ്പോള്‍ ശൂന്യമായ മനസ്സില്‍ ചോദ്യചിഹ്നങ്ങളുടെ ഘോഷയാത്ര ഞാന്‍ കണ്ടു.
എന്ത്?
എവിടെ?
എവിടേക്ക്‌?
എപ്പോള്‍?
എങ്ങനെ?
ഭ്രാന്തമായ അവസ്ഥയില്‍ സംസാരിക്കാനുള്ള ശക്തി നഷ്ടപെട്ടപോലെ തോന്നി. ചിന്തകളെ ചോദ്യചിഹ്നങ്ങള്‍ വിഴുങ്ങിയ പോലെ...
കുറച്ചു പേര്‍ ബസ് യാത്ര ആസ്വദിക്കുന്നുണ്ടായിരുന്നു.

ഹനീഫയും ഞാനും ശൂന്യമായ മരുഭൂമിയെ നോക്കി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. നാടും വീടും തൊടിയും കുളവും അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമായിരുന്നു സംഭാഷണം നിറയെ എന്ന് മാത്രം ഓര്‍മ്മയുണ്ട്.
ബസ്‌ ബോര്‍ഡറില്‍ എത്താന്‍ മൂന്ന് മണിക്കൂര്‍ എങ്കിലും എടുക്കുംഎന്നു പുറപ്പെടുമ്പോള്‍ പറഞ്ഞിരുന്നു.

സമയം രാത്രി മൂന്ന്:
ബസ്‌ റോഡിന്‍റെ സൈഡില്‍ നിര്‍ത്തി. മരുഭൂമി ആണ് ചുറ്റും എല്ലാവരും ഇറങ്ങി മൂത്രം ഒഴിച്ചു അവിടെ ഒരു ഹോട്ടല്‍ ഉണ്ട് അവിടെ കേറി എല്ലാവരും ഭക്ഷണം കഴിച്ചു എന്‍റെ കയ്യില്‍ അകെ മൂന്ന് കെ. ഡി (കുവൈത്ത്‌ ദിനാര്‍))`)യോ മറ്റോ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഒരു പൊറോട്ട ഞാനും കഴിച്ചു. മൂന്ന് ബസ്‌ അവിടെ നിന്നും പുറപ്പെടുമ്പോള്‍ കൂടെ കമ്പനിയുടെ രണ്ടു കാറും ഉണ്ടായിരുന്നു അവര്‍ കയ്യില്‍ ഉള്ള പേപ്പര്‍സ്,എല്ലാരുടെയും പാസ്പോര്‍ട്ട് ഒക്കെ എടുത്തു കുറച്ചു ദൂരെ ഉള്ള ഓഫീസിലേക്ക് പോയി

സമയം രാവിലെ എട്ട് മണി:
മൂത്രം ഒഴിക്കാന്‍ മുട്ടുന്നു വീണ്ടും പക്ഷെ ഒഴിക്കേണ്ട സാധനം തപ്പിയിട്ടു കാണുന്നില്ല അത്രയ്കും തണുപ്പാണ്.വലി ഉള്ളവര്‍ ഊതി പെരുപ്പിക്കുന്നു. കുറച്ചു പേര്‍, മുമ്പ് ഇതു പോലെ ഈ വഴി പോയവര്‍ കുപ്പിയില്‍ കരുതിയ നല്ല നടന്‍ ചാരായം കൊണ്ട് വന്നിരുന്നു അത് ഇരുന്നു അടിക്കുന്നു. വെളുപ്പാന്‍ കാലത്ത് ഉള്ള ആക്രമണം പോലെ.

ഓഫീസിലേക്ക് പോയവര്‍ തിരിച്ചു വന്നു പറഞ്ഞു ഇന്ന് പോകുവാന്‍ സാധിക്കില്ല കാരണം കോണ്‍വോയ് കിട്ടിയില്ല എന്ന്. നല്ല പ്രശനം നടക്കുന്നതിനാല്‍ ആര്‍മി സമ്മതിക്കുന്നില്ല എന്നു പറഞ്ഞു.
ഇനി എപ്പോഴാണ് പോവുക എന്നു ഞാന്‍ കൂടെ ഉള്ളവരോട് ചോദിച്ചു. മുന്നേ പോയവര്‍ പറഞ്ഞു "ഓ ഞങള്‍ ഒക്കെ ഇവിടെ ഒരു ആഴ്ച വരെ കിടന്നിടുണ്ട് കോണ്‍വോയ് കിട്ടാതെ"
അച്ഛന്‍ എന്‍റെ വിളിക്ക് വേണ്ടി കത്ത് നില്‍കുനുണ്ടാകും പാവം.
നാട്ടിലേക്കു വിളിച്ചില്ലേല്‍ അച്ഛന്‍ അത് നോക്കി കോളും കൊഴപ്പമില്ല. എന്നാലും...
ഫാഹീല്‍ ഓഫീസില്‍ അന്വേഷിചാല്‍ അറിയാമല്ലോ എന്ന് സമാധാനിച്ചു.
സമയം പത്തു മണി:
ഒരാള്‍ ഓടി വന്നു പറഞ്ഞു "ബസ്സില്‍ കേറിക്കോ, സംഗതി എല്ലാം ഒകെ ആയിപാസ്പോര്‍ട്ടും മറ്റു രേഖകളും കിട്ടി".
ഇനി ഒന്നുമില്ല കോണ്‍വോയ് എല്ലാം ഒകെ ആയി.
മൂന്ന് ബസ്‌ അവിടെ നിന്നും പുറപ്പെട്ട് അഞ്ചു മിനുട്ട് കഴിഞ്ഞപ്പോഴേക്കും കുവൈത്ത് ചെക്ക് പോസ്റ്റില്‍ എത്തി. അമേരിക്കന്‍ ആര്‍മിയും കുവൈത്ത് ആര്‍മിയും കൂടി ബസ്‌ ഒന്ന് മൊത്തം ചെക്ക് ചെയ്തു. എല്ലാവരുടെയും പാസ്പോര്‍ട്ട്‌ പരിശോധിച്ചു.
"ഓക്കേ ഗോ" എന്നും പറഞ്ഞു ഒരു അമേരിക്കന്‍ പട്ടാളക്കാരനും വന്നു.

പതിനൊന്നു മണി:
ബസ്‌ ബോര്‍ഡര്‍ കടന്നു. മനസ്സില്‍ ആശ്വാസത്തിന്‍റെ തണുത്ത കാറ്റ് വീശിയപ്പോലെ ഒരു പ്രതീതി....
"എത്ര വണ്ടി ഉണ്ടാകും" എന്നു അന്വേഷിച്ചപ്പോള്‍ കൂടെ ഉള്ളവര്‍ പറഞ്ഞു അഞ്ചോ ആറോ ഹുംവിയില്‍ പട്ടാളക്കാര്‍., പിന്നെ ഇരുപതു മുപ്പതോളം ട്രൈലെര്‍ എന്നിങ്ങനെ ഒരു നീണ്ട കണക്ക്‌ അവതരിപ്പിച്ചു. ഏതായാലും ബസ്‌ കുതിച്ചു പായുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ഞാന്‍ ഇപ്പോള്‍ സദ്ധാംഹുസൈന്‍റെ മണ്ണില്‍ ആണ് എന്നുള്ളത്.

കയ്യില്‍ തന്നിരുന്ന ആര്‍മര്‍ ജാക്കെറ്റ്‌ ഇടാന്‍ പറഞ്ഞു ഒരാള്‍ വന്നു. എല്ലാരും അതെടുത്തു അണിഞ്ഞു. അതിന്‍റെ ഉള്‍ഭാഗം നോക്കിയപ്പോള്‍ കാണുന്നത് അത് കാവലര്‍ അല്ല വെറും ഇരുമ്പ് പ്ലൈറ്റ് ആണ്. എന്നാലും അണിഞ്ഞു. ഹെല്‍മറ്റു
ധരിക്കുന്നതിനിടെ ഞാന്‍ ഒരു ചേട്ടനോട് ചോദിച്ചു "എപ്പോള്‍ എത്തും നമ്മുടെ ക്യാമ്പില്‍""?" "പെട്ടെന്ന് എത്തും"
ഓഹോ കൊള്ളാലോ എന്നാല്‍., "ഏതാ ക്യാമ്പ്? എവിടാ സ്ഥലം?" അതൊന്നും അറിയില്ല എന്നു പറഞ്ഞു. കര്‍ട്ടന്‍ ഇടാന്‍ പറഞ്ഞു എല്ലാവരോടും. ആരിടാന്‍?!!!
എല്ലാരും കര്‍ട്ടന്‍ മാറ്റി പുറം കാഴ്ചകളില്‍ മുഴുകിയിരിക്കുന്നു. നല്ല റോഡ്‌, രണ്ടു വരി പാത, റോഡില്‍ വാഹങ്ങള്‍ ഒന്നും ഇല്ല. വിജനം ശാന്തം. അങ്ങോട്ടും ഇങ്ങോട്ടും അമേരിക്കന്‍ പട്ടാളം പോകുന്നത് മാത്രം ഇടയ്ക്കിടെ കാണാം.
അവിടെയുള്ള വീടുകള്‍, നമ്മുടെ നാട്ടില്‍ പണ്ട് ഉണ്ടായിരുന്ന മണ്ണ് കുഴച്ച് ഉണ്ടാക്കിയ പോലെയുള്ളവ ആണ്.
കുട്ടികളെ ഒക്കെ കാണാം റോഡരികില്‍., ഒരു വൃത്തിഹീനമായ സ്ഥലം പോലെ തോന്നിച്ചു അവിടം. കഴുത വണ്ടി എടുത്തു ചിലര്‍ റോഡിനെ താഴെ കൂടി പോകുന്നത് കാണാം.
ദൂരെ റിഫൈനറിയില്‍ നിന്നും പുക ആകാശവിതാനത്തെ ലക്‌ഷ്യം വച്ച് കുതിച്ചുയരുന്നത് കാണുന്നുണ്ടായിരുന്നു.
മരുഭൂമി എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും വിജനമായ ആ പ്രദേശത്ത്‌ വേറെ ഒന്നും കാണാന്‍ ഇല്ല.
ആകാംക്ഷ അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിരിക്കുന്നു.
പുറത്തേക്ക് നോക്കി ഇരിക്കുമ്പോള്‍ ദൂരെ ചില സ്ഥലത്ത് കത്തിയ കാറുകളുടെയും പൊട്ടി പൊളിഞ്ഞ ബസ്സുകളുടെയും അവശിഷ്ടങ്ങള്‍ കാണാമായിരുന്നു.
ഓവര്‍ ബ്രിഡ്ജ് ഉള്ള സ്ഥലത്ത് മുന്നില്‍ പോയ ആര്‍മി എസ്കോര്‍ട്ട് വണ്ടി കാവല്‍ നില്‍പ്പുണ്ടായിരുന്നു.......

((തുടരും .രണ്ടര വര്‍ഷം ഉണ്ട് ..അപ്പോള്‍ പതുക്കെ പൂര്‍ത്തിയാക്കാം ......))

10 comments:

  1. നന്നായി രാവു. തുടരട്ടെ .........സസ്നേഹം

    ReplyDelete
  2. ennal randamathe comment entethavatte thudaroo ravoo

    ReplyDelete
  3. ഹ ഹ പിന്നെ എനിക്ക്കെന്താ ഒരു കമന്റ് ഇട്ടാല്‍?
    വളരെ നന്നായി. തുടരൂ രാവു :)

    ReplyDelete
  4. രാവണാ,......ഇനിയും എഴുതു.

    ReplyDelete
  5. എന്തെങ്കിലും എഴുതുന്നത് നല്ലത് തന്നെ..

    ReplyDelete
  6. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    ReplyDelete
  7. ഇന്ന് വായിച്ചു

    ReplyDelete
  8. നല്ലഎഴുത്ത് ഏട്ടാ.. ഇത് വായിച്ചു ബാക്കി ഭാഗങ്ങള്‍ കൂടി വായിക്കണം :)

    ReplyDelete
  9. ഇത് കൊള്ളാം, നന്നായിട്ടുണ്ട് :))

    ReplyDelete
  10. ഇപ്പോള്‍ എഴുത്ത് അടിപൊളി ആയി...

    രാവണന് ആശംസകള്‍......

    ReplyDelete