ഓവര്‍ ബ്രിഡ്ജ് ഉള്ള സ്ഥലത്ത്, മുന്നില്‍ പോയ ആര്‍മി എസ്കോര്‍ട്ട് വണ്ടി കാവല്‍ നില്‍പ്പുണ്ട്. അത് വഴി വല്ല ഈച്ചയോ പാറ്റയോ വന്നാല്‍ അന്നത്തെ ഇര അവന്‍ തന്നെ.
അവന്‍ ആയിരിക്കും ഈ ലോകത്തുള്ളതില്‍ വച്ചും ഏറ്റവും വലിയ ഭീകരന്‍!!`!!!
പതിനൊന്നു മണിക്ക് ബോര്‍ഡര്‍ വിട്ട ബസ്, സമയം ഒരു മണി ആയിട്ടും എങ്ങും എത്തിയില്ല
ഡ്രൈവര്‍ ആരാണെന്ന് പോലും തിരക്കിയില്ല. കൂടെ ഉള്ളവര്‍ പറഞ്ഞു ഏതോ ഒരു പലസ്തീനി ആണ് എന്ന്.
മൂന്ന് ബസ്സും ഒന്നിച്ചാണ് ഓടുന്നത് പിന്നിലും മുന്നിലും രണ്ടു ആര്‍മി ഹംവി ഉണ്ട് അതില്‍., പാമ്പ് മാളത്തില്‍ നിന്നും നോക്കുന്നത് പോലെ യു. എസ് വെള്ള ചൊങ്കന്‍ മാരും കറുത്ത ചൊങ്കന്‍ മാരും(നിറഭേദം അവര്‍ക്കിടയില്‍ വളരെ കൂടുതല്‍ ആണ്) മുകളില്‍ കൂടി എത്തി നോക്കുന്നു. കിട്ടിയാല്‍ രണ്ടു പെട ഇറക്കി പിള്ളേര്‍ക്ക് ഇട്ടു പെടക്കാം എന്ന മട്ടില്‍....
ബസ്സില്‍ എല്ലാവരും പാതി മയക്കത്തില്‍ ആയി.
നല്ല വിശപ്പ് ഉണ്ട്. എനിക്ക് ആണേല്‍ ഒന്നും മനസ്സിലാകുന്നില്ലായിരുന്നു. എവിടെ എത്തുമെന്നോ, എപ്പോള്‍ എത്തുമെന്നോ എന്താണ് സംഭവിക്കുന്നതെന്നോ ഒന്നും വ്യക്തമാകുന്നില്ല.
വിശപ്പ് കാര്‍ന്നു തിന്നുന്ന ഒരു വയറുമായി ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു.
അല്ലേലും എനിക്ക് ഇറാക്ക് എന്ന് പറഞ്ഞാല്‍ പണ്ടേ ഇഷ്ടമായിരുന്നു.
കാരണം പണ്ട് അച്ഛന്‍ അവിടേക്ക് പോകാന്‍ നോക്കിയതായി എന്നോട് പറഞ്ഞിടുണ്ട് .അന്ന് മുതല്‍ തോന്നിയ ഒരു ആഗ്രഹം സാധിച്ചല്ലോ എന്ന സമാധാനത്തില്‍ ഞാന്‍ മറ്റുള്ളതൊക്കെ മറക്കാന്‍ ശ്രമിച്ചു.
ബസ് നിര്‍ത്തി കുറെ എണ്ണം ബസ്സില്‍ ചാടി കേറുന്നു പാസ്പോര്‍ട്ട് ചോദിക്കുന്നു. അരുവും മൂലയും പരുതുന്നു. എന്തൂട്ടാ ഇതു? കോപ്പ്? എതെട ഇവനൊക്കെ? എന്ന് ഒരു ഗടി!!!
അമേരിക്കക്കാരെ ആണ് മലയാളത്തില്‍ തെറി പറയുന്നത്!!!
അവര്‍ ഇറങ്ങി പോയി ഒന്നും കിട്ടിയില്ല. ബസ് ഒരു ബംബ് കേറി ഇറങ്ങി. ഒരു ഫെന്‍സ് ഇട്ടു വളച്ച ക്യാമ്പ് എന്ന് തോന്നിക്കുന്ന ഒരു സ്ഥലത്തെത്തിയപ്പോള്‍., ബസ് കുറച്ചു നേരം അവിടെ നിര്‍ത്തി.
കുറച്ചു പേര്‍ ഇറങ്ങാന്‍ നോക്കി ഡോര്‍ തുറന്നില്ല. എവിടെ നിന്നോ ഒഴുകി വരുന്ന, തെറി എന്ന് തോന്നിക്കുന്ന എന്തോ ഒന്ന് അറബിയില്‍ ഞാന്‍ കേട്ടു.
മുള്ളണം എന്നുണ്ട്, പക്ഷെ അറബി കേട്ടപ്പോഴേ ആഗ്രഹം ഞാന്‍ മതിയാക്കി ഒതുങ്ങി. നമ്മുടെ മൂന്ന് ബസ്സുകള്‍ മാത്രം ഒരു വഴിക്ക് കൂടെ ഉള്ള ട്രെയിലറും മറ്റും വേറെ വഴിക്ക് പോയി. ഒരു പെട്രോള്‍ സ്റ്റേഷന്‍ എന്ന് തോന്നിപ്പിക്കുന്ന പോലെ ഉള്ള ഒരു സ്ഥലത്ത് എത്തി.ദാണ്ടേ മുഖം മൊത്തം പൊത്തി കവറോളും ഇട്ടു ഒരാള്‍., എല്ലാരും കൂടി എങ്ങോട്ടാ?കുറെ ഉണ്ടല്ലോ, പച്ചയും ഉണ്ടോ? ങേ? ങേ?
എങ്ങോട്ട് തിരിഞ്ഞാലും ഈ പണ്ടാരങ്ങള്‍ മാത്രേ ഉള്ളു, കണ്ട്രി മലയാളീസ്!!!!`!!!
കുറെ കൊച്ചുവര്‍ത്തമാനം ഒക്കെ പറഞ്ഞു ഗ്ലാസ് സ്ലൈഡ് ചെയ്തു.
"ഏതാ സ്ഥലം ഇത്"?
"ഇതാണ് നസറിയ"
"ഓഹോ ഇത് ക്യാമ്പാണോ?"
"അതെ അതെ ഇതും അതെ."
ഞാന്‍ വിചാരിച്ചു എന്നാല്‍ ഇത് തന്നെ സ്ഥലം. കൂടെ ഉള്ളവര്‍ക്കും ഒന്നും അറിയില്ല എങ്ങോട്ടാ പോക്ക് എന്ന്.
സമയം രണ്ടു മണി ആയി. വിശന്നു മരിക്കും ഞാന്‍ എന്നെനിക്ക് തോന്നി...
എണ്ണ അടിച്ചു ബസ് മുന്നോട്ട് നീങ്ങി ഒരു ഒഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി. എല്ലാരും ഇറങ്ങി, ലൈന്‍ ആയി നിര്‍ത്തിയിരിക്കുന്ന കുറെ വണ്ടികള്‍ കാണാം. എല്ലാരും പോയി കാര്യങ്ങള്‍ (ഒന്നും രണ്ടും) സാധിച്ചു. (ഞാന്‍ ഒന്ന് മാത്രം സാധിച്ചു).
"കഴിക്കാന്‍ ഒന്നും ഇല്ലേ?"
ആ ..എന്തേലും കിട്ടുമായിരിക്കും ...എന്നൊക്കെ കരുതി ഇരുന്നു.
അതെ ഓര്‍മയുള്ളൂ ഞെട്ടി ഉണര്‍ന്നപ്പോള്‍ സമയം രാത്രി ഒമ്പത് മണി. എനിക്ക് വിശക്കുന്നു, എനിക്ക് വിശക്കുന്നു എന്ന് ഞാന്‍ അലറി വിളിച്ചുകൊണ്ടിരുന്നു....
ഞാന്‍ മാത്രം അല്ല അത് പറയുന്നത് നൂറ്റിഅമ്പതു പേരും അത് തന്നെ ആണ് പറയുന്നത് എന്ന് ഞാന്‍ പിന്നീട് മനസിലാക്കി..
പത്തു മണി ആയപ്പോള്‍ രണ്ടു വണ്ടി വന്നു......
അതില്‍ നിന്നും കുറെ വെള്ളവും കുറെ പേക്കറ്റും ഇറക്കി വച്ച്..
അത് എല്ലാവര്‍ക്കും തന്നു?
പൊതി എന്താണെന്ന് ചോദിച്ചപ്പോള്‍ "MRE" എന്ന് പറഞ്ഞു.
എന്ന് വച്ചാല്‍., മീല്‍സ് റെഡി ടു ഈറ്റ്. എന്നാണ് പേര്!!!!!
അത് തുറന്നു നോക്കി കഴിക്കാന്‍ തയ്യാറെടുത്തു..........
പല തരത്തില്‍ പല ഫ്ലെവറില്‍ ...ബീഫ് ചിക്കന്‍, വെജ് ...
ബിസ്കറ്റ്, ഉള്ളത് ഇല്ലാത്തതു .അങ്ങിനെ കുറെ തരത്തില്‍.
ഏതോ ഒന്ന് എനിക്കും കിട്ടി തുറന്നു നോക്കി.
നമ്മ തനി നാടന്‍ കൊഞ്ഞാണന്‍ ആയതോണ്ട് കണ്ടപ്പോള്‍ തന്നെ അറപ്പ് തോന്നി..
ചിലവന്‍മാര്‍ അടിച്ചു മാറുന്നു..
ലെവന്‍ ഒക്കെ ജനിച്ചപ്പോഴേ തിന്നുന്നത് പോലെ..
ഞാന്‍ ഒരു കുപ്പി വെള്ളം കുടിച്ചു വീണ്ടും എന്‍റെ പഴയ ചോദ്യം വീണ്ടും ചോദിച്ചു "ഇനി എങ്ങോട്ടാ?" "ആ!!! ഇപ്പോള്‍ പോകും"
എന്ന് ഒരുത്തന്‍.,
"ങേ!!! അപ്പോള്‍ ഇതല്ലേ???"
"അല്ല ഇനിയും പോകാന്‍ ഉണ്ട്......."
"എങ്ങോട്ട്?"
"ആ.. അതൊന്നും എനിക്കറിയില്ല....."
എന്തായാലും ശരി, ഉറങ്ങാം എന്ന് തീരുമാനിച്ചു...
എങ്ങോട്ട് പോകാന്‍ ഇന്നിനി യാത്രയില്ല രാത്രി കോണ്‍വോയി ഇല്ലാന്ന് ഒരുത്തന്‍ പറഞ്ഞത് കേട്ടു
എങ്ങിനെയോ നേരം വെളുപ്പിച്ചു.
തണുത്തു വിറങ്ങലിച്ച നസറിയ എന്ന് പറയുന്ന ആളൊഴിഞ്ഞ പ്രദേശം ഏതോ ശ്മശാനത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ പോലെ തോന്നി എനിക്ക്.
വെറും ടെന്റുകള്‍ മാത്രമായ കെട്ടിടങ്ങള്‍ ഇല്ലാത്ത ഒരു ഭൂപ്രദേശം.
ആകാശം തണുപ്പിനോട് സല്ലപിക്കുവാന്‍ ചാറ്റല്‍ മഴയുടെ രൂപത്തില്‍ പെയ്തിറങ്ങി.
നടക്കാന്‍ പോലും ബുദ്ധിമുട്ട് മൊത്തം ചളി മയം
പത്തുമണി ആയിട്ടും ഇപ്പോള്‍ പോകും എന്ന് പറയുന്നതല്ലാതെ പോകുന്നില്ല..
ആര്‍മി വരുന്നു എല്ലാരും വണ്ടിയില്‍ കയറുന്നു, അവര് പോകുന്നു എല്ലാരും ഇറങ്ങുന്നു, ഇതിങ്ങിനെ ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂറോളം കഴിയുന്നു
അവസാനം ഒരുത്തന്‍ പറഞ്ഞു "ഹേ ഗയ്സ് വി റെഡി ടു മൂവ്, സ്റ്റാര്‍ട്ട് ദി ബസ്"`"
എല്ലാവര്‍ക്കും സന്തോഷം....
ഒരുത്തന്‍ വന്നു പറയുന്നു "ഹെല്‍ നോ .ഫക്കിംഗ് ബസ് ...ഫക്ക് ഫക്ക്"
അന്ന് മുതല്‍ അത് കേട്ട് തുടങ്ങി. ഇപ്പോള്‍ ഇത് കേട്ടില്ലേല്‍ ഉറക്കം കുറവ് അനുഭവപ്പെടുന്നു.
സംഭവം പിറകില്‍ ഉള്ള ബസ് മരിച്ചിരിക്കുന്നു, അനക്കം ഇല്ലാന്ന്. മൊത്തം 150 പേര് ഉണ്ട് മൂന്ന് ബസ്സിലും കൂടി. അതില്‍ ഒന്ന് ചത്തു. രണ്ടിലും കൂടി പോകണം ഇല്ലേല്‍ പിന്നെ പോക്ക് നടക്കില്ല,
മരിച്ച ബസ്സിലെ ആളുകളെ കുത്തി നിറച്ചു മറ്റു രണ്ടിലും കൂടി.
പച്ചകള്‍ ഉണ്ട് ഒരു മുപ്പതു പേര്‍ അഞ്ചോ ആറോ ബംഗാളികള്‍ മരുന്നിനു മൂന്ന് തമിഴ് പുലികളും :))
പച്ചകള്‍ കൂടെ ഉണ്ടേല്‍ നാറ്റത്തിനു വേറെ എവിടെയും പോകണ്ട.
കാരണം അവര്‍ ഉപയോഗിക്കുന്ന കടുകെണ്ണ. എനിക്ക് തീരെ പറ്റില്ല ആ മണം.
കൂടാതെ വര്‍ഷത്തില്‍ ഒരിക്കല്‍ അലക്കും കുളിയും ആചാരമായി കാണുന്ന അവര്‍ (എല്ലാവരും അങ്ങനെയല്ല) അടുത്തു വന്നപ്പോള്‍ ചാണക കുഴിയില്‍ അമിട്ട് വച്ച് പൊട്ടിച്ച ഒരു പ്രതീതി ബസ്സിനുള്ളില്‍ നിറഞ്ഞു നിന്നു......
നാറ്റം സഹിക്കാന്‍ തയ്യാറെടുത്ത എന്നെ വിധി കീഴ്പ്പെടുത്തികളഞ്ഞു....
ബസ് യാത്ര തുടര്‍ന്നു. ചെക്ക് പോസ്റ്റ് ഒക്കെ കഴിഞ്ഞു ഓടി തുടങ്ങി.
വീണ്ടും നിലത്ത് എല്ലാരും കിടന്നു തുടങ്ങി....
സമയം പതിനൊന്നായി
"ഇനി എങ്ങോട്ട്? എന്ന മനസ്സിന്‍റെ ചോദ്യങ്ങളെ അവഗണിച്ച് ഞാന്‍ കുറച്ചു റിലാക്സ്ട് ആയി ഇരുന്നു.
കുറെ പേരെ ഒക്കെ പരിചയപെട്ടു. പച്ചകളോട് മിണ്ടിയില്ല കാരണം ഹിന്ദി എനിക്ക് അറിയോ എന്ന് എനിക്ക് തന്നെ അറിയില്ല!!!
ബസ് കുതിച്ചു പായുന്നു.
പുറത്തു ഒരു കാഴ്ചയും ഇല്ല കാണാന്‍, ഇടയ്ക്ക് കുറച്ചു പേര്‍ നടന്നു പോകുന്നതൊഴിച്ചാല്‍.
ജാക്കറ്റ് ഒക്കെ എവിടേ വച്ച് എന്ന് ആര്‍ക്കും അറിയില്ല.
ആരും ഒന്നും അന്വേഷിചില്ല. അതിനിടയില്‍ നമ്മുടെ ക്യാമ്പ് മാനേജര്‍ ആകാന്‍ പോകുന്ന ഒരു "ജാഡ തെണ്ടി"യെ പരിചയപെട്ടു തൃശൂര്‍ കാരന്‍ ആണ്.
വയറ്റില്‍ ആണേല്‍ തുമ്പയിലെ പോലെ വിശപ്പിന്‍ റോക്കറ്റുകളുടെ വിക്ഷോപങ്ങള്‍ നടക്കുന്നു.
ഒന്നും ഇല്ല രണ്ടു ദിവസം യാത്രയ്ക്കിടയില്‍ വെള്ളമല്ലാതെ.
എന്തോ ഭാഗ്യത്തിന് രണ്ടര മണിക്കൂറിനു ശേഷം ഒരു റോഡ് സൈഡില്‍ ബസ് നിന്ന് കിതച്ചു.
പട്ടാളം ഇറങ്ങി മൊത്തം കവര്‍ ചെയ്തു.
ആരും ഇറങ്ങരുത്, എന്നൊക്കെ പറയുന്നു.
മെല്ലെ ബസ് ഒരു ടെന്‍റ് കെട്ടിയ ഭാഗത്തേക്ക് അടുപ്പിച്ചു, അവിടെ നിര്‍ത്തി.
മെയിന്‍ റോഡ്, എന്ന് വച്ചാല്‍ ബാഗ്ദാദ് ബസ്ര നാഷണല്‍ ഹൈവേ.
എന്‍റെ അമ്മോ!!! ഇത് കേട്ടപ്പോള്‍ മനസ്സൊന്നു ഞെട്ടി. ഒപ്പം ശരീരം ഒന്ന് വിറച്ചു...
"ഇതിലേ വണ്ടി ഒന്നും പോകില്ലേ" എന്ന എന്‍റെ ചോദ്യത്തിന്,
മുമ്പ് അവിടെ ജോലി ചെയ്ത ഒരു നീലേശ്വരം സ്വദേശി അശോകന്‍ പറഞ്ഞു "അവര്‍ക്ക് പോകാന്‍ വേറെ വഴിയുണ്ട്"
സ്വന്തം നാട്ടില്‍ ഉള്ള ഹൈവയില്‍ കൂടി പോകാന്‍ ഇവിടുള്ളവര്‍ക്ക് അവകാശം ഇല്ല.
സമയം ഏകദേശം രണ്ടായി ആഹാരം ഒന്നും കിട്ടിയില്ല.
ഒരു കാര്യം അറിഞ്ഞു. ഇന്ന് പോകില്ല നല്ല അടി നടക്കുന്നു. പൊട്ടലും ചീറ്റലും നടക്കുന്നു.
എല്ലാരും രണ്ടിന് പോയി തുടങ്ങി.
എനിക്കും പോകണം എന്നുണ്ട്.
പക്ഷെ പോയില്ല.
ടോയിലെറ്റ് വൃത്തിയില്ല.
ഒരുത്തന്‍ ചോദിച്ചു "എന്നിട്ട് നീ തൂറില്ല എന്ന്... ഓഹോ??"
അന്ന് രാത്രി അവിടെ ചിലവഴിച്ചു.
രാവിലെ ചെറിയ ഒരു പാര്‍സല്‍ കിട്ടി, കുറച്ചു ബിസ്കെറ്റു. അത് കഴിച്ചു കഴിഞ്ഞപ്പോഴേക്കും
വയര്‍ മുമ്പ് അകത്ത് കയറിയവരെ ഇറക്കി വിടാന്‍ നിര്‍ബന്ധം തുടങ്ങി.
എന്ത് ചെയ്യാന്‍ ടോയിലെറ്റ് എന്ന് പറഞ്ഞാല്‍, ഒരു പ്ലാസ്റ്റിക് പെട്ടി ആണ്, വെള്ളം ഇല്ല, അമേരിക്കന്‍ രീതിയില്‍ പേപ്പര്‍ വച്ച് വേണം "ശേഷക്രിയ" ചെയ്യാന്‍ അത്രേ തന്നെ.
എല്ലാവരും കുപ്പിയില്‍ വെള്ളം കൊണ്ട് പോകും കൂടെ.
ദിവസത്തില്‍ രണ്ടു തവണ പെട്ടി ക്ലീനാക്കാന്‍ വണ്ടി വരും.
ഞാന്‍ വണ്ടി വരുന്നതും കാത്ത് ഇരിക്കുന്നു മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ.
ദിവസം മൂന്ന് ആയി കാര്യം സാധിച്ചിട്ടു.
അങ്ങിനെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് വണ്ടി വന്നു.
ആഹ്ലാദതിരയില്‍ ഞാന്‍ കക്കൂസിനടുത്തെയ്ക്ക് നടന്നു......
തുടരും....
അക്ഷര തെറ്റുകള്‍ ഉണ്ടാകും എന്ന് ഞാന്‍ ഉറപ്പു തരും ......
ReplyDeleteകാരണം എഴുതി പകുതി ആയപ്പോള്‍ ആണ് ഇവിടെ തീ പിടിച്ചതും ..കറന്റ് പോയതും നെറ്റ് പോയതും എല്ലാം ..
വേര്‍ഡില്‍ കോപി ചെയ്തു ഇട്ടു പക്ഷെ ഫോണ്ട് ശരിയല്ലാത്തത് കൊണ്ട് മൊത്തം കുളം ആയി .....ക്ഷമിക്കു
ഒരുത്തന്‍ ചോദിച്ചു "എന്നിട്ട് നീ തൂറില്ല എന്ന്... ഓഹോ??"
ReplyDeleteഅന്ന് രാത്രി അവിടെ ചിലവഴിച്ചു.
എവിടെ?
കക്കൂസിലോ!!!!!