Wednesday, March 28, 2012

മലയാളിയുടെ കണ്ണില്‍ പാറ്റിയ മസാല പൊടി

രണ്ടു തക്കാളി രണ്ടു ഉള്ളി രണ്ടു പച്ച മുളകും ഇഞ്ചിയും ഇച്ചിരി തേങ്ങ ഇവ ഉണ്ടേല്‍ നല്ല ഒരു തക്കാളി കറി വയ്കാം ല്ലേ ..കൂടി വന്നാല്‍ ഇരുപതു രൂപ...



ഇത്പ്പോള്‍ ന്‍റെ പ്പോ .. ഒരു പുതിയ ഫുഡ് ഐറ്റം ഉണ്ടാക്കാന്‍ ചിലവിട്ടത് 8.20 കോടി ആണ്


ലാലു സാറിനു ..

                            എത്രയും പ്രീയപെട്ട എന്നെ ബ്ലോക്കിയ ലാലു സാര്‍ വായിച്ചറിയുവാന്‍ അമ്മച്ചിയുടെ പ്ലസ്സിലെ പ്രശസ്ത പ്ലസ്സരും സര്‍വോപരി അഫാസനും ആയ രാവണന്‍ എഴുതുന്നത്‌ ..ന്നു ച്ചാല്‍ പറഞ്ഞു വരുന്നത് ഞാന്‍ രണ്ടീസം കൊണ്ട് താങ്കളുടെ സിനിമ കാണാന്‍ ഇടയായി സാധാരണം ഞാന്‍ ഒരു സിനിമ കാണാന്‍ ഇരുന്നാല്‍ കണ്ടു തീരത്തെ കിടക്കാറില്ല ...രണ്ടു ദിവസം കൊണ്ട്കാണാന്‍ ഒന്നും എനിക്ക് ഇഷ്ടല്ല ,കാണുമ്പോള്‍ ഒന്നിച്ചു കാണണം ഇല്ലേല്‍ പിന്നെ കാണില്ല ഇതിപ്പോള്‍ ...കണ്ടു തീര്‍ക്കുകയായിരുന്നു ,വളരെ ദയനീയം എന്നു മാത്രേ പറയാന്‍ പറ്റുകയുള്ളു 1998 ടിയാന്‍ സംവിധാനം ചെയ്ത മറവത്തൂര്‍ കനവും മുതല്‍ എല്ലാ ഞാന്‍ കണ്ടിടുണ്ട് ...
എല്ലാം മികച്ചു നില്കുന്നു എന്നൊരു അഫിപ്രായം എനികില്ല എന്നാലും ഇത് ഒരു മാതിരി പണി ആയി പോയി ജനത്തിന്തന്നത്

നമ്മള്‍ താങ്കളോട് എന്ത് തെറ്റ് ചെയ്തു എന്നു എനിക്ക് എത്ര ആലോചിച്ചു നോക്കിയിട്ടും മനസിലാകുന്നില്ല ,
താങ്കളുടെ മറ്റു പടങ്ങള്‍ ചിലത് ഒഴിച്ചാല്‍ എല്ലാം ഒരു 60 - 70 മാര്‍ക്ക് കിട്ടുന്ന പടങ്ങള്‍ ആയിരുന്നു,എല്ലാം കണ്ടിടുണ്ട് . ഇതിപ്പോള്‍ ഒരു 15 മാര്‍ക്ക് പോലും തരാന്‍ വയ്യ ..അതി ദയനീയം ആണ്
അഫിനെതാക്കള്‍ എല്ലാം അതി ദയനീയം ആയി പോയി നാട്ടിലെ കൂതറ നാടക ട്രൂപ് ഇതിലും അന്നായി അഫിനയിക്കും
ദിലീപ് എന്ന നടനെ കൊന്നു കൊല വിളിച്ചു ,മറ്റുളവര്‍ അതിലും കട്ട പൊഹ ...
തിരകഥ മണ്ണിനും പുണ്നാക്കിനും കൊള്ളില്ല
പാട്ടും കൂത്തും ഒന്നും ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല ,,അതും നിലവാരം പുലര്‍ത്തിയില്ല
നൌഷാദ് എന്ന നിര്‍മാതാവ് ഹോട്ടല്‍ കച്ചോടം കൊണ്ട് എങ്ങിനേലും പിഴചു പോകുന്നത് ആയിരുന്നു പാവം റോഡ്‌ വക്കില്‍ തട്ട് കട നടത്തേണ്ട അവസ്ഥ ആക്കി തീര്‍ത്തു ....
കാശ് പൊട്ടിയത് 8.20 കോടി ആണ് ..

ചുരുക്കം : മലയാളിക്ക് ഇപ്പോള്‍ സ്പെയിന്‍ എന്നും മസാല പൊടി എന്നു കേള്കുമ്പോഴും ഒരു വെറുപ്പ്‌ ഉണ്ടാക്കി കൊടുക്കാന്‍ താങ്കള്‍ ഒരു നിമിത്തം ആയി


ലാബെല്‍: അമ്മച്ചിയുടെ നിയമ പ്രകാരം ഒരാളെ ഒരു പ്രവിശ്യെ ബ്ലോക്കാന്‍ പറ്റു , ഇനി എന്നെ താങ്കള്‍ക്ക് ബ്ലോക്കാന്‍ പറ്റില്ല ,ശശി ആരായി അപ്പോള്‍ ...

No comments:

Post a Comment