Sunday, August 31, 2014

ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയവര്‍ ഗണേശോത്സവം സംഘടിപ്പിച്ചു

കണ്ണൂരില്‍ ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയവര്‍ ഗണേശോത്സവം സംഘടിപ്പിച്ചു. ഭക്തിഗാനങ്ങളുടെയും കാവിക്കൊടികളുടെയും അകമ്പടിയോടെ ആഘോഷിക്കപ്പെട്ടിരുന്ന ഗണേശോത്സവത്തെ വേറിട്ട രീതിയിലാണ് അമ്പാടിമുക്കിലെ സിപിഐഎം പ്രവര്‍ത്തകര്‍ കൊണ്ടായിയത്. സിനിമാഗാനങ്ങളും തൂവെള്ളക്കൊടികളുമാണ് സിപിഐഎമ്മുകാരുടെ ഗണേശോത്സവാഘോഷത്തിന് അകമ്പടിയായത്.
ചെഗുവേരയുടെ ഫഌക്‌സ്, സിപിഐഎം പതാക. ഇവയ്ക്കു നടുവില്‍ ഗണപതിയുടെ വിഗ്രഹവുമേന്തിയ വാഹനം. സിനിമാ ഗാനങ്ങള്‍ക്കൊപ്പം ചുവടുവെക്കുന്ന സിപിഐഎം പ്രവര്‍ത്തകര്‍. ഇതാണ് അമ്പാടിമുക്കിലെ ഗണേശോത്സവാഘോഷം. ബിജെപി വിട്ടുവെങ്കിലും പഴയ ആചാരങ്ങളും ആഘോഷങ്ങളും മാറ്റിവെക്കാന്‍ ഇവര്‍ തയ്യാറല്ല. നെറ്റിയിലും കയ്യിലുമുള്ള തൂവാലക്കെട്ടുകളുടെ നിറം കാവിയില്‍ നിന്ന് വെള്ളയായി എന്നു മാത്രം. ഭക്തിഗാനങ്ങള്‍ക്കു പകരം അടിപൊളി സിനിമാ പാട്ടുകളും. സിപിഐഎം നിയന്ത്രണത്തിലുള്ള വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എല്ലാം നേരിട്ടു കാണാന്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സഹദേവനും സ്ഥലത്തെത്തി.
ഗണേശോത്സവത്തെ ആര്‍എസ്എസും ബിജെപിയും രാഷ്ട്രീയവത്കരിക്കുന്നതിനെതിരെയാണ് ഇത്തരമൊരു നീക്കമെന്നാണ് സിപിഐഎം ഇതേക്കുറിച്ച് പറയുന്നത്. എന്നാല്‍ ഹൈന്ദവഭൂരിപക്ഷ പ്രീണനത്തിനാണ് സിപിഐഎം ഇതിലൂടെ ശ്രമിക്കുന്നതെന്ന ആരോപണമാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനായി നിരവധി പ്രവര്‍ത്തനങ്ങള്‍ സിപിഐഎം നടത്തിയിരുന്നു. ബിജെപി വിട്ടവരെ പാര്‍ട്ടിയിലെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ നടത്തുന്ന ഗണേശോത്സവാഘോഷം തദ്ദേശഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നാണ് വിലയിരുത്തല്‍.

http://www.reporterlive.com/2014/09/01/125964.html

Friday, August 29, 2014

ഉമ്മന്‍ ചാണ്ടി

അഴിമതി നടന്നതായി കോടതി കണ്ടെത്തിയിട്ടില്ല , ചിലര്‍ ധാരാണാപിശക്മൂലം കൊടുത്ത പരാതിയില്‍ കോടതി കൂടുതല്‍ പഠിക്കാന്‍ വേണ്ടി ഒരു സ്റ്റേ കൊടുത്തു എന്ന് മാത്രമേ ഉള്ളു മന്ത്രിസഭാ കൂട്ടായി എടുത്ത ഈ തീരുമാനത്തില്‍ പിശകുകള്‍ വന്നിട്ടുണ്ട് എങ്കില്‍ തിരുത്താവുന്നത്തെ ഉള്ളു , പ്രതിപക്ഷം വെറുതെ ഉച്ച വച്ചിട്ട് കാര്യമില്ല വസ്തുതകള്‍ പഠിച്ചിട്ടു അഭിപ്രായം പറയണം .വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകളുടെ നിലവാരത്തെ കുറിച്ച് പരാതികള്‍ ഉണ്ടായിരുന്നു അത് കൊണ്ടാണ് മന്ത്രിസഭ അത് തള്ളിക്കൊണ്ട് പുതിയ ലിസ്റ്റണ്ടാക്കിയത് .ഈ വിഷയത്തില്‍ എന്ത് അന്വേഷണത്തിനുംസര്‍ക്കാര്‍ തയ്യാറാണ്.ഇതില്‍ സര്‍ക്കാരിന് ഒന്നും ഒളിച്ചു വയ്കാന്‍ ഇല്ല , ആരോപണം ആര്‍ക്കും ഉന്നയിക്കാം തെളിവുകള്‍ വേണം ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി രാവണന്‍ കണ്ണൂര്‍ .
============
ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിട്ട് കാലം കുറച്ചാവുന്നു , എന്‍റെ രാഷ്ട്രീയം കറകളഞ്ഞതും തികഞ്ഞ തെളിമയോടും കൂടിയുള്ളതാണ് അത് കൊണ്ട് തന്നെ രാഷ്ട്രീയപ്രേരിതമായ പല ആരോപണങ്ങളും എന്‍റെ പേരില്‍ ഇതിനു മുന്നേയും ഉണ്ടായിട്ടുണ്ട് അന്നൊക്കെ കേരളത്തിലെ പൊതുജനം എന്‍റെ കൂടെ ഉറച്ചു നിന്നിട്ടുണ്ട് ഈ വിഷയത്തിലും കോടതിയില്‍ എന്‍റെ സത്യം തെളിയിക്കും അത് കൊണ്ട് കോടതിയില്‍ ഇരിക്കുന്ന വിഷയമായത് കൊണ്ട് കേസിന്‍റെ കാര്യത്തില്‍ കൂടുതല്‍ പറയുന്നില്ല .
അധികാര സ്ഥാനത് ഇരിക്കുന്നവരുടെ പേരില്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുന്നതു സാധാരമാണല്ലോ ലാവലിന്‍ കേസിന്‍റെ കാര്യം പറയണ്ടല്ലോ ?
അന്ന് സീ പി ഐ എം പറഞ്ഞത് ആരും മറന്നു കാണില്ല , അതുകൊണ്ട് തന്നെ എന്‍റെ പേരിലും മറ്റു രണ്ടുപേരുടെ പേരിലും വന്നിരിക്കുന്ന ആരോപണങ്ങളെ കോടതിയില്‍ നേരിടും അല്ലാതെ സീ പി ഐ എം പറയുന്നത് പോലെ രാഷ്ട്രീയമായല്ല ഞങ്ങള്‍ നേരിടുന്നത് , പ്രതിപക്ഷം ഇതൊരു രാഷ്ട്രീയ ആയുധമായി നേരിടാന്‍ ആണ് തീരുമാനിക്കുന്നത് എങ്കില്‍ എന്ത് ചെയ്യണമെന്നു യൂ ഡി എഫില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്‌ ജനത്തിലുമുണ്ട് , അധികാരത്തില്‍ ഏറ്റിയത്‌ ഈ ജനതയാണ് അവര്‍ക്ക് വേണ്ടി അഞ്ചു വര്‍ഷം തികച്ചും ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കും , ഈ വിഷയത്തിന്റെ പേരില്‍ ആരും രാജിവയ്ക്കണ്ട എന്ന് ത്വതത്തില്‍ തീരുമാനമെടുത്തിട്ടുണ്ട് .

ശ്രീ മിസ്ടര്‍ തൊലിക്കട്ടിക്ക് വേണ്ടി രാവണന്‍ മാന്യമായി ചിരിച്ചും കൊണ്ട് .

============= 
ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ പരാതിയിന്മേല്‍ അനേ്വഷണം നടത്താനാണ്‌ ഇപ്പോഴത്തെ ഉത്തരവ്‌. അതില്‍ ആരുടെയും പേര്‌ പോലും പറയുന്നില്ല. ആരെയും കുറ്റം ചെയ്‌തതായി കണ്ടെത്തുന്നില്ല. അനേ്വഷണം എന്നു പറഞ്ഞാല്‍ ഞങ്ങളാരും പേടിക്കില്ല. കുറ്റം ചെയ്‌തവര്‍ പേടിച്ചാല്‍ മതി. ഞാന്‍ ചെയ്‌തത്‌ എല്ലാം പരസ്യമാണ്‌. അത്‌ എല്ലാവര്‍ക്കുമറിയാം. അത്‌ അനേ്വഷിക്കട്ടെ. പാമോയില്‍ കേസ്‌ ഉണ്ടായപ്പോള്‍ അന്ന്‌ രാജി വയ്‌ക്കണമെന്നാണ്‌ എല്ലാവരും പറഞ്ഞത്‌. വിജിലന്‍സ്‌ കോടതി ഞാന്‍ നിരപരാധിയാണെന്ന്‌ പറഞ്ഞു. അതിനെതിരെ പ്രതിപക്ഷനേതാവ്‌ ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതിയും എന്റെ നിരപരാധിത്വം അംഗീകരിച്ചു. അന്ന്‌ ഞാന്‍ രാജിവച്ചിരുന്നെങ്കില്‍ ഞാന്‍ മണ്ടനായിപ്പോകുമായിരുന്നില്ലേ?

ഞാന്‍ എങ്ങനെ ദുവൈസക് ആയി


ഞാന്‍ എങ്ങനെ ദുവൈസക് ആയി എം. എ. അനൂജ് അമേരിക്കയില്‍ പഠിക്കുന്ന സാറാ ദുവൈസക് ഗവേഷണത്തിന്റെ ഭാഗമായി കേരളത്തിലെത്തി. പേരുകേട്ടാല്‍ റഷ്യന്‍ വിദ്യാര്‍ഥിയാണെന്നു തോന്നുമെങ്കിലും ആളു മലയാളിക്കുട്ടിയാണ്. ആലപ്പുഴ എംഎല്‍എയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക് എംഎല്‍എയുടെ മകള്‍. മലയാളിയെങ്കിലും എങ്ങനെ ഈ പേരു വന്നു? സാറ ദുവൈസക് പറയുന്നു


ഞാന്‍ കുട്ടിക്കാലത്തു കേരളത്തിലാണു പഠിച്ചത്. അച്ഛനെ നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ, തോമസ് ഐസക് എംഎല്‍എ. അമ്മയുടെ പേര് നാടാ ദുവ്വുരി. ആന്ധ്രപ്രദേശ് ആണ് അമ്മയുടെ നാട്. ഞാന്‍ ജനിച്ചപ്പോള്‍ അച്ഛനും അമ്മയും വീതംവെച്ചു തന്നത് അവരുടെ പേരു തന്നെയാണ്. അമ്മയുടെ പേരിനൊപ്പമുള്ള ദുവ്വുരിയുടെ ദുവ് അച്ഛന്റെ പേരിന്റെ രണ്ടാംഭാഗമായ ഐസക്കിനൊപ്പം ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ക്കു കുടുംബപ്പേരായി- ദുവൈസക്. അങ്ങനെ എന്റെ പേര് സാറ ദുവൈസക് ആയി. അനുജത്തിയുടെ പേര് ഡോറ ദുവൈസക്.

നാട്ടില്‍ ആദര്‍ശം പ്രസംഗിച്ചിട്ടു മക്കളെ വിദേശത്തു പഠിപ്പിക്കുന്ന കമ്യൂണിസ്റ്റു നേതാക്കളെപ്പറ്റി പറയുമ്പോള്‍ സാറാ ദുവൈസക് ചിരിക്കും. സാറ പഠിക്കുന്നതു ന്യൂയോര്‍ക്ക് സര്‍വകലാശാലയിലാണ്. 

 പിതാവ് കേരള ധനമന്ത്രിയായിരുന്നപ്പോള്‍ പഠിക്കാനായി സാറ അമേരിക്കയില്‍ റസ്റ്ററന്റില്‍ എച്ചില്‍ പാത്രമെടുക്കുന്ന ജോലി ചെയ്തു. സെക്യൂരിറ്റി ഓഫിസിലെ റിസപ്ഷനിസ്റ്റായും ജോലി ചെയ്തു. ഇവിടെ വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നതുപോലെ സാറ അമേരിക്കയില്‍ പഠിച്ചിരുന്ന കോളജിലും സമരം ചെയ്തിട്ടുണ്ട്. പഠിക്കാനായി റസ്റ്ററന്റില്‍ ജോലി ചെയ്തപ്പോള്‍ അച്ഛനോടു പണം ചോദിക്കാമായിരുന്നില്ലേയെന്നു ചോദിച്ചാല്‍ സാറയ്ക്കു മറുപടിയുണ്ട്: അച്ഛന്റെ കയ്യില്‍ പണമില്ല. സ്വന്തമായി വീടും സ്ഥലവും ബാങ്ക് അക്കൗണ്ടില്‍ പണവും ഇല്ലാത്ത ഏക എംഎല്‍എ അച്ഛനായിരിക്കും!  

ഗവേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെ കാര്‍ നിര്‍മാണ ഫാക്ടറികളിലെ തൊഴിലാളികളുടെ സേവന - വേതന പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ ഇന്ത്യയിലെത്തിയതാണു സാറ. കുറച്ചു ദിവസം അച്ഛനോടൊപ്പം കഴിയാന്‍ കേരളത്തിലുമെത്തി. പതിനൊന്നു വയസ്സുവരെ മാത്രം കേരളത്തില്‍ പഠിച്ച സാറ പക്ഷേ, മലയാളം മറന്നിട്ടില്ല. എല്ലാവര്‍ഷവും സാറയും സഹോദരി ഡോറയും അച്ഛനെക്കാണാന്‍ കേരളത്തിലെത്താറുണ്ട്. 

കേരളവും അമേരിക്കയും കേരളത്തില്‍ എല്ലാവര്‍ക്കും ബഹുമാനം ലഭിക്കുന്നുണ്ട്. നമ്മുടെ ജീവിതസാഹചര്യം മികച്ചതാണ്. എന്റെ അമ്മയുടെ വീട് ആന്ധ്രയിലാണ്. അവിടെ പാവപ്പെട്ടവരും പണക്കാരും തമ്മിലെ വ്യത്യാസം പ്രകടമാണ്. ഞാന്‍ യുഗാണ്ടയിലും മറ്റും പോയിട്ടുണ്ട്. അവിടെ ജനങ്ങള്‍ക്കിടയിലെ സാമൂഹികമായ വ്യത്യാസത്തിനു പുറമേ പോഷകാഹാരക്കുറവും പട്ടിണിയുമൊക്കെ പ്രശ്‌നങ്ങളാണ്. കേരളം പലകാര്യങ്ങളിലും വികസിതരാജ്യങ്ങളുടെ നിലവാരത്തിലാണ്. ഇവിടത്തെ കുടുംബശ്രീ സംവിധാനം പോലെ ശക്തമായ ജനങ്ങളുടെ ഒരു സഹകരണശൃംഖല മറ്റൊരിടത്തും കാണാന്‍ കഴിയില്ല. 

അച്ഛന്റെ നേതൃത്വത്തില്‍ മാരാരിക്കുളത്തു നടന്ന പച്ചക്കറിക്കൃഷിയിലെ മുന്നേറ്റവും ആലപ്പുഴയിലെ മാലിന്യ സംസ്‌കരണ പദ്ധതികളും മികച്ചതാണ്. ആലപ്പുഴയില്‍ നടക്കുന്നതുപോലെ മാലിന്യ സംസ്‌കരണ സംവിധാനം ന്യൂയോര്‍ക്കില്‍ ഇല്ല. അവിടെ കേന്ദ്രീകൃതമായി നഗരസഭ മാലിന്യം സംഭരിച്ചു സംസ്‌കരിക്കുകയാണു ചെയ്യുന്നത്. പക്ഷേ, അവര്‍ കൃത്യമായി സംസ്‌കരിക്കുന്നുണ്ട്. അവിടെയും ഇപ്പോള്‍ ആലപ്പുഴയില്‍ ചെയ്യുന്നതുപോലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പരിപാടി പരീക്ഷണമായി നടത്താന്‍ നഗരസഭ ആലോചിക്കുന്നുണ്ട്. നഗരവീടുകളുടെയും ഫðാറ്റുകളുടെയും ടെറസില്‍ കൃഷി ചെയ്യാന്‍ തുടങ്ങുന്നതേയുള്ളു അവിടെ. ഇവിടെ അതു നേരത്തെ ആരംഭിച്ചതാണല്ലോ. പക്ഷേ, രാത്രിയില്‍ സ്ത്രീകള്‍ക്കു പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയില്ലെന്ന വിഷമമുണ്ട്.

കേരള രാഷ്ട്രീയം സ്ഥിരമായി കേരളത്തില്‍ നില്‍ക്കണമെന്നു തോന്നിയിട്ടുണ്ട്. പക്ഷേ, എത്രത്തോളം സാധ്യമാണെന്നറിയില്ല. അച്ഛനെപ്പോലെ കേരളത്തിലെ രാഷ്ട്രീയനേതാവാകണമെന്നു തോന്നിയിട്ടില്ല. ഞാനും ഒരു ഇടത് അനുഭാവിയാണ്. അച്ഛന്റെ പ്രസ്ഥാനത്തില്‍ നിന്നു സ്ഥാനാര്‍ഥിത്വ വാഗ്ദാനം ലഭിച്ചാല്‍ സ്വീകരിക്കുമോയെന്നു ചോദിച്ചാല്‍ ഉവ്വെന്നും ഇല്ലെന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. 

ഭാവിയില്‍ എവിടെ ജീവിക്കുമെന്ന് അറിയില്ലെങ്കിലും അത് അമേരിക്കയ്ക്കു പുറത്താകണമെന്ന് ആഗ്രഹമുണ്ട്. അമേരിക്കയില്‍ സമരം അമേരിക്കയില്‍ ഞാന്‍ ഇടത് ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് യൂണിയനുകളിലെ അംഗമാണ്. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ ഗ്രാജ്വേറ്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉണ്ട് - യുണൈറ്റഡ് ഫോറം ഓഫ് ഓട്ടൊമൊബൈല്‍ എന്ന സംഘടനയുടെ പോഷക സംഘടനയാണത്.  

അമേരിക്കയിലും ഇടത് ആശയത്തിനു പ്രസക്തിയുണ്ട്. സര്‍വകലാശാല യൂണിയനെ നിരോധിച്ചശേഷം അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് യൂണിയന്‍ വീണ്ടും സജീവമായത്. 99% വിദ്യാര്‍ഥികളും യൂണിയന്‍ വേണമെന്ന് ആവശ്യപ്പെട്ടു. സയന്‍സ് വിദ്യാര്‍ഥികള്‍ക്കു സ്‌റ്റൈപ്പന്‍ഡ് നല്‍കി അമിത ജോലി ചെയ്യിക്കുന്നതിനെതിരെയായിരുന്നു സംഘടന നയിച്ച ഒരു സമരം. ജോലി ചെയ്തിട്ടു പ്രതിഫലം നല്‍കാതിരിക്കുന്നതിന്റെ പേരിലാണ് അവിടെ സാധാരണയായി സമരങ്ങള്‍ ഉണ്ടാകുക. പിന്നെ, പബ്ലിക് സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസ് കൂടുന്നതിനെതിരെ സമരം ചെയ്യാറുണ്ട്. വോള്‍സ്ട്രീറ്റ് സമരത്തില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ കുറഞ്ഞ വാടകയ്ക്കു താമസിക്കാന്‍ സ്ഥലം ഇല്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. അതിനെതിരെയാണു ടെനന്റ്‌സ് യൂണിയന്‍ രൂപീകരിച്ചത്. പുറത്തുനിന്നുള്ളവര്‍ വന്നു കെട്ടിടങ്ങള്‍ വാങ്ങിയിട്ടു മുപ്പതു നാല്‍പതു വര്‍ഷമായി താമസിക്കുന്നവരെ ഓരോ കാരണങ്ങളുണ്ടാക്കി പുറത്താക്കുന്നു. അങ്ങനെ ഒട്ടേറെ കെട്ടിടങ്ങളുണ്ട്. ആദ്യമൊന്നും ആരും ശ്രദ്ധിച്ചില്ല. ആറു മാസം മുന്‍പ് യൂണിയന്‍ രൂപീകരിച്ചു ഞങ്ങള്‍ പ്രതിരോധിച്ചു. ഞങ്ങളുടെ കെട്ടിടത്തിന്റെ യൂണിയന്‍ പ്രതിനിധി ഞാനാണ്. കഴിഞ്ഞ മഞ്ഞുകാലത്തു ഞങ്ങളുടെ വീടിനു ചൂടു തരാതെ ഇരുപതു ദിവസം കഷ്ടപ്പെടുത്തിയിട്ടുണ്ടു കെട്ടിട ഉടമ. 

പഠിക്കാന്‍ പണിയെടുത്തു ഞാന്‍ പഠിച്ചതെല്ലാം അച്ഛന്റെ പണം ഉപയോഗിച്ചല്ല, സ്‌കോളര്‍ഷിപ് നേടിയാണ്. ബിഎയ്ക്കു കൊളംബിയ സര്‍വകലാശാലയുടെ ബര്‍ണാഡ് കോളജിലാണു പഠിച്ചത്. അവിടെ വിദ്യാഭ്യാസച്ചെലവിന്റെ 75% സ്‌കോളര്‍ഷിപ് കിട്ടും. ബാക്കി ഞാന്‍തന്നെ ലോണെടുത്താണു പഠിച്ചത്. അതിനോടൊപ്പം വൈകിട്ട് അഞ്ചു മുതല്‍ 11 വരെ റസ്റ്ററന്റില്‍ പാത്രമെടുക്കുന്ന ജോലി ചെയ്തു. സ്‌കോളര്‍ഷിപ് നേടുന്ന കുട്ടികള്‍ പകുതി സമയം എന്തെങ്കിലും ജോലി ചെയ്യണമെന്നു നിബന്ധനയുള്ളതിനാല്‍ കോളജിലെ സെക്യൂരിറ്റി ഓഫിസില്‍ റിസപ്ഷനിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. പിഎച്ച്ഡിക്കു പൂര്‍ണമായി സ്‌കോളര്‍ഷിപ് കിട്ടി. 

 കേരളത്തിലെ ഓര്‍മകള്‍ ഞാന്‍ പതിനൊന്നു വയസ്സുവരെ തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തിലാണു പഠിച്ചത്. അതുവരെ ഡാന്‍സ് പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അറിയില്ല. ഡോറ അമേരിക്കയില്‍ കുച്ചിപ്പുഡിയും മോഡേണ്‍ ഡാന്‍സും പഠിക്കുന്നുണ്ട്. ഇപ്പോള്‍ ഫിലോസഫിയാണു പഠിക്കുന്നത്. അമ്മ അമേരിക്കയില്‍ പോയതുകൊണ്ടാണ് ഞങ്ങള്‍ക്കും അവിടേക്കു പോകേണ്ടി വന്നത്. എംഎല്‍എയായ അച്ഛന്‍ ഞാന്‍ അച്ഛന്റെ കൂടെ രണ്ടു ദിവസം പരിപാടികള്‍ക്കു പോയി. അച്ഛന്‍ ഓടി നടന്നു ജോലി ചെയ്യുന്നതുകണ്ടു കൂട്ടത്തില്‍കൂടിയതാണ്. പെട്ടെന്നു തളര്‍ന്നു പോയി. എന്റെ സുഹൃത്ത് ഏരിയലും കൂടെയുണ്ടായിരുന്നു. അവള്‍ അദ്ഭുതപ്പെട്ടു: എങ്ങനെയാ ഒരു മനുഷ്യന് ഇത്രയധികം ജോലി ചെയ്യാന്‍ കഴിയുന്നത്? അച്ഛന്‍ എല്ലാ ചെറിയ ചെറിയ യോഗങ്ങളിലും പങ്കെടുക്കും. അവര്‍ക്കു പറയാനുള്ളതു മുഴുവന്‍ കേള്‍ക്കും. അതിനുള്ള ക്ഷമയുണ്ട്. വലിയ പരിപാടി, ചെറിയ പരിപാടി എന്ന വ്യത്യാസമില്ല.   

http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?tabId=14&programId=9958859&BV_ID=%40%40%40&contentId=17466495&contentType=EDITORIAL


Wednesday, August 27, 2014

ഇനി നമുക്ക് രഞ്ജിത്തിന്‍റെ മേല്‍ പൊങ്കാലയിടാം.



ഫെയിസ്ബുക്കില്‍ മനോരോഗികള്‍ ഉണ്ട് എങ്കില്‍ ഭൂമിയിലും മനോരോഗികള്‍ ഉണ്ട് എന്ന് സാരം കാരണം ഫെയിസ്ബുക്കില്‍ എഴുതുന്ന ആരും അന്യഗ്രഹജീവികള്‍ ഒന്നുമല്ല , മണ്ണില്‍ ജീവിച്ചു പണിയെടുക്കുന്ന വെറും ന്യൂനപക്ഷമായ ഒരു ജനത അതില്‍ കവിഞ്ഞു എന്ത് പ്രത്യേകതയാണ് ഫെയിസ്ബുക്കികള്‍ക്ക് ഉള്ളത് , ജോലിക്കിടയിലും അല്ലാതെയും കിട്ടുന്ന സമയത്ത് സമര്‍ഥമായി ഫെയിസ്ബുക്ക് ഉപയോഗിക്കുന്നു അതില്‍ കവിഞ്ഞു എന്ത് പ്രത്യേകതയാണ് ഇവിടെയുള്ളത് .

പണ്ടൊക്കെ നാട്ടിന്‍ പുറത്തു കലുങ്കിലും , റോഡരികിലും ഇരുന്നു നാലോ അഞ്ചോ സുഹൃത്തുക്കള്‍ വര്‍ത്താനം പറയുന്നത് പോലെ ലോകത്തിന്‍റെ നാല് കോണില്‍ നിന്നും ആളുകള്‍ ഇവിടെ ഇരുന്നു കുശലം പറയുന്നു , ചര്‍ച്ചകള്‍ ചെയ്യുന്നു , അടികൂടുന്നു അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത
സാധ്യതകള്‍ ഇത് വഴി നടക്കുന്നു എന്ന് ഈ ജനപ്രീയ മഹാ സംവിധായകന് അറിയില്ല എന്ന് തോനുന്നു .

ഇനി സിനിമ റിവ്യു എന്ന വിഷയത്തില്‍ എടുത്താല്‍ ,പലരും സിനിമ കണ്ടു വന്നാല്‍ ഇവിടെ രണ്ടു വാക്ക് കുറിച്ചിടും അത് യോജിപ്പായിരിക്കും , വിയോജിപ്പായിരിക്കും അത് അയാളുടെ വ്യക്തിപരമായ കാര്യം അതിനു വരുന്ന കമന്‍റും അതെ രീതിയിലായിരിക്കും , സോഷ്യല്‍ മീഡിയ വഴി സിനിമയുടെ ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടും എന്ന് പറഞ്ഞാല്‍ സമ്മതിക്കാന്‍ കഴിയില്ല പക്ഷെ ചാനലുകള്‍ പത്രങ്ങള്‍ വഴി ആയേക്കാം .സിനിമക കാണുന്നതിനു മുന്നേ റിവ്യു വായിക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാന്‍ അത് കൊണ്ട് മ്യൂട്ട് ചെയ്തു പോകും ചിലപ്പോള്‍ രണ്ടു പറഞ്ഞു എന്ന് വരും അതൊക്കെ വ്യക്തി സ്വാതന്ത്ര്യമാണ് , കരഞ്ഞും കൊണ്ട് നടന്നിട്ട് കാര്യമില്ല .

ഇനി ശ്രീ മഹത്തായ സംവിധായകന്‍ മലയാള സിനിമയ്ക്ക് നല്‍കിയ ചില സിനിമകളുടെ ബോധത്തെ കുറിച്ച് നിലവാരത്തെ കുറിച്ച് പറഞ്ഞാല്‍ വെളുക്കുവോളം പറഞ്ഞാലും തീരില്ല അമ്മായിരി സിനിമകളാണ്ഈ മഹാ മാന്യന്‍ തന്നിരിക്കുന്നത്. എണ്ണി നോക്കിയാല്‍ 1987 ഇല്‍ "ഒരു മേയ് മാസപ്പുലരിയില്‍" എന്ന സിനിമയ്ക്ക് വേണ്ടി ഇദ്ദേഹം തിരക്കഥ എഴുത്ത് തുടങ്ങി ഇതുവരെ പതിമൂന് സിനിമകള്‍ക്ക്‌ കഥയും നാല്‍പ്പത്തി രണ്ടു സിനിമയ്ക്ക് തിരക്കഥയും പതിനാറു സിനിമകള്‍ സംവിധാനവും ചെയ്തിട്ടുണ്ട് , ചെയ്ത സിനിമകളും , കഥകളും തിരക്കഥകളും മലയാളിക്ക് സമ്മാനിച്ചത്‌ മുഴുവന്‍ സുരേഷ് ഗോപി സ്റ്റൈലില്‍ പറഞ്ഞാല്‍ ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച സൃഷ്ടി എന്ന് ഈ മനോരോഗി പറയും കാരണം അതിലൊക്കെ മുഴുവന്‍ പൊതുബോധം , സ്ത്രീ വിരുദ്ധത , ഹൈന്ദവതയുടെ അതി പ്രസരം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത വൃത്തികേടുകള്‍ മുഴച്ചു നില്‍ക്കുന്നത് കാണാം , ഇത്രയും മാഹാ രോഗങ്ങള്‍ പ്രത്യക്ഷത്തിലുള്ള ഈ മാഹാനായ മാന്യ വ്യക്തിയാണ് ഫെയിസ്ബുക്കില്‍ മനോരോഗികള്‍ ആണുള്ളത് എന്ന് വിളിച്ചു പറയുന്നത് . സമൂഹത്തില്‍ മനോരോഗികള്‍ ഉണ്ട് എങ്കിലും ഇവിടെയും ഉണ്ട് അതില്‍ കവിഞ്ഞു അതിനു ഒരു പ്രസക്തിയുമില്ല .

ഇദ്ദേഹം സഹിഷ്ണുത, വിയോജിപ്പുകള്‍ എന്നിവയെ എങ്ങിനെ നേരിടുന്നു എന്നത് അറിയണമെങ്കില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ക്ലോസ് എന്‍ കൌണ്ടെര്‍ കാണണം അതില്‍ ഒരു റിപ്പോര്‍ട്ടര്‍ ചോദിക്കുന്നു .

ചോദ്യം : താങ്കളുടെ സിനിമകള്‍ , നായകന്മാര്‍ ഹിന്ദുത്വ അജണ്ടകള്‍ പേറുന്നവര്‍ ആണ് എന്ന് പൊതുവില്‍ അഭിപ്രായമുണ്ടല്ലോ എന്ന് ?

മറുപടി ; ഏയ്‌ ഞാന്‍ കേട്ടിട്ടില്ല , അതൊക്കെ ആര്‍ക്കും എന്തും എങ്ങിനെയും പറഞ്ഞു നടക്കാലോ എന്ന് , (അതിനു ബാക്കി പറയുന്നത് ഇവിടെ കേള്‍ക്കാം ) http://www.reporterlive.com/2014/08/17/122382.html

ഇദ്ദേഹം ഇത്തരുണത്തില്‍ ഇങ്ങിനെ ഒരു പ്രതികരണം നടത്താന്‍ കാരണം എന്താണ് എന്നത് വ്യക്തമാണ് താന്‍ കാശ് മുടക്കിയ സിനിമയെ കുറിച്ച് നാല് പേര്‍ വല്ല ഫെയിസ്ബുക്ക് വാളിലും രണ്ടു വര്‍ത്താനം പറഞ്ഞു കാണും അതാണ്‌ , വിയോജിപ്പുകള്‍ സഹിഷ്ണുതയോടെ നേരിടാന്‍ നമ്മുടെ സെലിബ്രറ്റികള്‍ക്ക് അറിയിലല്ലോ പത്ര, ചാനെല്‍ പ്രവര്‍ത്തകര്‍ക്ക് തീരെ ആവില്ല അതുപോലെ ഒരു വര്‍ഗം, കൂട്ടം തന്നെയുണ്ട്‌ എന്ന് സാരം .

ഫെയിസ്ബുക്കില്‍ വിവരക്കേടും വെള്ളും വെളിവും കൂടാതെ പലരും പലതും ഞാന്‍ അടക്കം എഴുതി വിടാര്‍ ഉണ്ട് എന്നത് സമ്മതിച്ചാല്‍ തന്നെ താങ്കളുടെ സിനിമകള്‍ മലയാളിക്ക് തരുന്നത്ര രോഗം നമ്മളൊന്നും ആര്‍ക്കും കൊടുക്കുന്നില്ല എന്നും പറഞ്ഞുകൊണ്ടും ഈ പ്രഭാഷണം ഇവിടെ നിര്‍ത്തുന്നു.

സി.കെ.രാഘവനെ തീയറ്ററില്‍ പോയിതന്നെ കാണും അത് വഴിയുള്ള കാശ് ഈ മനോരോഗി താങ്കള്‍ക്കു തരാന്‍ തീരുമാനിച്ചിട്ടുണ്ട് .

നന്ദി
നമസ്കാരം .

facebook. 
VKadarsh