ഫെയിസ്ബുക്കില്‍ മനോരോഗികള്‍ ഉണ്ട് എങ്കില്‍ ഭൂമിയിലും മനോരോഗികള്‍ ഉണ്ട് എന്ന് സാരം കാരണം ഫെയിസ്ബുക്കില്‍ എഴുതുന്ന ആരും അന്യഗ്രഹജീവികള്‍ ഒന്നുമല്ല , മണ്ണില്‍ ജീവിച്ചു പണിയെടുക്കുന്ന വെറും ന്യൂനപക്ഷമായ ഒരു ജനത അതില്‍ കവിഞ്ഞു എന്ത് പ്രത്യേകതയാണ് ഫെയിസ്ബുക്കികള്‍ക്ക് ഉള്ളത് , ജോലിക്കിടയിലും അല്ലാതെയും കിട്ടുന്ന സമയത്ത് സമര്‍ഥമായി ഫെയിസ്ബുക്ക് ഉപയോഗിക്കുന്നു അതില്‍ കവിഞ്ഞു എന്ത് പ്രത്യേകതയാണ് ഇവിടെയുള്ളത് .
പണ്ടൊക്കെ നാട്ടിന്‍ പുറത്തു കലുങ്കിലും , റോഡരികിലും ഇരുന്നു നാലോ അഞ്ചോ സുഹൃത്തുക്കള്‍ വര്‍ത്താനം പറയുന്നത് പോലെ ലോകത്തിന്‍റെ നാല് കോണില്‍ നിന്നും ആളുകള്‍ ഇവിടെ ഇരുന്നു കുശലം പറയുന്നു , ചര്‍ച്ചകള്‍ ചെയ്യുന്നു , അടികൂടുന്നു അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത
സാധ്യതകള്‍ ഇത് വഴി നടക്കുന്നു എന്ന് ഈ ജനപ്രീയ മഹാ സംവിധായകന് അറിയില്ല എന്ന് തോനുന്നു .
ഇനി സിനിമ റിവ്യു എന്ന വിഷയത്തില്‍ എടുത്താല്‍ ,പലരും സിനിമ കണ്ടു വന്നാല്‍ ഇവിടെ രണ്ടു വാക്ക് കുറിച്ചിടും അത് യോജിപ്പായിരിക്കും , വിയോജിപ്പായിരിക്കും അത് അയാളുടെ വ്യക്തിപരമായ കാര്യം അതിനു വരുന്ന കമന്‍റും അതെ രീതിയിലായിരിക്കും , സോഷ്യല്‍ മീഡിയ വഴി സിനിമയുടെ ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടും എന്ന് പറഞ്ഞാല്‍ സമ്മതിക്കാന്‍ കഴിയില്ല പക്ഷെ ചാനലുകള്‍ പത്രങ്ങള്‍ വഴി ആയേക്കാം .സിനിമക കാണുന്നതിനു മുന്നേ റിവ്യു വായിക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാന്‍ അത് കൊണ്ട് മ്യൂട്ട് ചെയ്തു പോകും ചിലപ്പോള്‍ രണ്ടു പറഞ്ഞു എന്ന് വരും അതൊക്കെ വ്യക്തി സ്വാതന്ത്ര്യമാണ് , കരഞ്ഞും കൊണ്ട് നടന്നിട്ട് കാര്യമില്ല .
ഇനി ശ്രീ മഹത്തായ സംവിധായകന്‍ മലയാള സിനിമയ്ക്ക് നല്‍കിയ ചില സിനിമകളുടെ ബോധത്തെ കുറിച്ച് നിലവാരത്തെ കുറിച്ച് പറഞ്ഞാല്‍ വെളുക്കുവോളം പറഞ്ഞാലും തീരില്ല അമ്മായിരി സിനിമകളാണ്ഈ മഹാ മാന്യന്‍ തന്നിരിക്കുന്നത്. എണ്ണി നോക്കിയാല്‍ 1987 ഇല്‍ "ഒരു മേയ് മാസപ്പുലരിയില്‍" എന്ന സിനിമയ്ക്ക് വേണ്ടി ഇദ്ദേഹം തിരക്കഥ എഴുത്ത് തുടങ്ങി ഇതുവരെ പതിമൂന് സിനിമകള്‍ക്ക് കഥയും നാല്‍പ്പത്തി രണ്ടു സിനിമയ്ക്ക് തിരക്കഥയും പതിനാറു സിനിമകള്‍ സംവിധാനവും ചെയ്തിട്ടുണ്ട് , ചെയ്ത സിനിമകളും , കഥകളും തിരക്കഥകളും മലയാളിക്ക് സമ്മാനിച്ചത് മുഴുവന്‍ സുരേഷ് ഗോപി സ്റ്റൈലില്‍ പറഞ്ഞാല്‍ ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച സൃഷ്ടി എന്ന് ഈ മനോരോഗി പറയും കാരണം അതിലൊക്കെ മുഴുവന്‍ പൊതുബോധം , സ്ത്രീ വിരുദ്ധത , ഹൈന്ദവതയുടെ അതി പ്രസരം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത വൃത്തികേടുകള്‍ മുഴച്ചു നില്‍ക്കുന്നത് കാണാം , ഇത്രയും മാഹാ രോഗങ്ങള്‍ പ്രത്യക്ഷത്തിലുള്ള ഈ മാഹാനായ മാന്യ വ്യക്തിയാണ് ഫെയിസ്ബുക്കില്‍ മനോരോഗികള്‍ ആണുള്ളത് എന്ന് വിളിച്ചു പറയുന്നത് . സമൂഹത്തില്‍ മനോരോഗികള്‍ ഉണ്ട് എങ്കിലും ഇവിടെയും ഉണ്ട് അതില്‍ കവിഞ്ഞു അതിനു ഒരു പ്രസക്തിയുമില്ല .
ഇദ്ദേഹം സഹിഷ്ണുത, വിയോജിപ്പുകള്‍ എന്നിവയെ എങ്ങിനെ നേരിടുന്നു എന്നത് അറിയണമെങ്കില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ക്ലോസ് എന്‍ കൌണ്ടെര്‍ കാണണം അതില്‍ ഒരു റിപ്പോര്‍ട്ടര്‍ ചോദിക്കുന്നു .
ചോദ്യം : താങ്കളുടെ സിനിമകള്‍ , നായകന്മാര്‍ ഹിന്ദുത്വ അജണ്ടകള്‍ പേറുന്നവര്‍ ആണ് എന്ന് പൊതുവില്‍ അഭിപ്രായമുണ്ടല്ലോ എന്ന് ?
മറുപടി ; ഏയ് ഞാന്‍ കേട്ടിട്ടില്ല , അതൊക്കെ ആര്‍ക്കും എന്തും എങ്ങിനെയും പറഞ്ഞു നടക്കാലോ എന്ന് , (അതിനു ബാക്കി പറയുന്നത് ഇവിടെ കേള്‍ക്കാം ) http://www.reporterlive.com/
ഇദ്ദേഹം ഇത്തരുണത്തില്‍ ഇങ്ങിനെ ഒരു പ്രതികരണം നടത്താന്‍ കാരണം എന്താണ് എന്നത് വ്യക്തമാണ് താന്‍ കാശ് മുടക്കിയ സിനിമയെ കുറിച്ച് നാല് പേര്‍ വല്ല ഫെയിസ്ബുക്ക് വാളിലും രണ്ടു വര്‍ത്താനം പറഞ്ഞു കാണും അതാണ് , വിയോജിപ്പുകള്‍ സഹിഷ്ണുതയോടെ നേരിടാന്‍ നമ്മുടെ സെലിബ്രറ്റികള്‍ക്ക് അറിയിലല്ലോ പത്ര, ചാനെല്‍ പ്രവര്‍ത്തകര്‍ക്ക് തീരെ ആവില്ല അതുപോലെ ഒരു വര്‍ഗം, കൂട്ടം തന്നെയുണ്ട് എന്ന് സാരം .
ഫെയിസ്ബുക്കില്‍ വിവരക്കേടും വെള്ളും വെളിവും കൂടാതെ പലരും പലതും ഞാന്‍ അടക്കം എഴുതി വിടാര്‍ ഉണ്ട് എന്നത് സമ്മതിച്ചാല്‍ തന്നെ താങ്കളുടെ സിനിമകള്‍ മലയാളിക്ക് തരുന്നത്ര രോഗം നമ്മളൊന്നും ആര്‍ക്കും കൊടുക്കുന്നില്ല എന്നും പറഞ്ഞുകൊണ്ടും ഈ പ്രഭാഷണം ഇവിടെ നിര്‍ത്തുന്നു.
സി.കെ.രാഘവനെ തീയറ്ററില്‍ പോയിതന്നെ കാണും അത് വഴിയുള്ള കാശ് ഈ മനോരോഗി താങ്കള്‍ക്കു തരാന്‍ തീരുമാനിച്ചിട്ടുണ്ട് .
നന്ദി
നമസ്കാരം .
facebook.
VKadarsh
No comments:
Post a Comment