Saturday, September 14, 2013

റഷ്യന്‍ നയതന്ത്രം

>>Obama says US remains prepared to act on Syria if diplomacy fails.<<

ധ ഇപ്പൊ തേങ്ങ ഉടയ്ക്കും,... ഉടയ്ക്കും  എന്നും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ ആയി .. തേങ്ങ ഉടയ്ക്കാന്‍  പറ്റിയിട്ടില്ല ഇതുവരെ , ഇനി അങ്ങോട്ടേക്ക്  ഉടയ്ക്കുന്നത് അത്ര എളുപ്പാമാവില്ല എന്നുള്ള വ്യക്തമായ ബോധം അമേരിക്കന്‍ സര്‍ക്കാരിനും ഒബാമയ്ക്കും  വന്നിട്ടുണ്ട് അതിന്‍റെ തെളിവാണ് ഇപ്പോള്‍ നടക്കുന്ന നയതന്ത്ര നീക്കങ്ങള്‍ അതിനു കെറി തന്നെ നേരിട്ട് ഇടപെടുന്നതും ചര്‍ച്ച മുന്നോട്ടു നീങ്ങുന്നതും !

സിറിയന്‍ വിഷയത്തില്‍ ലോക രാജ്യങ്ങളുടെ ഇടയില്‍ അമേരിക്കയ്ക്ക് ആകെ രണ്ടോ മൂനോ അവരുടെ വാലാട്ടികളില്‍ നിന്നുള്ള സപ്പോര്‍ട്ട് മാത്രേ കിട്ടിയിട്ടുള്ളൂ , പഴയ പോലെ ആരും കണ്ണുമടച്ചു സപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറല്ല , അതിനെ കുറിച്ചുള്ള വ്യക്തമായ ബോധം ഉള്ളത് കൊണ്ട് തന്നെ ആണ് ഒബാമ " ഞങ്ങള്‍ ലോക പോലീസ് അല്ല " എന്ന് വ്യക്തമായി പറയാന്‍ ഉണ്ടായ സാഹചര്യം , അവരുടെ സപ്പോര്‍ട്ട് കിട്ടിയിട്ടും ബ്രിട്ടന്‍ കാല്‍ പിറകോട്ടു എടുത്തത്‌ അമേരിക്കയെ ക്ഷീണിപ്പിക്കുന്നത് ആണ് എന്നത് പറയാതെ വയ്യ , മര്‍മ്മത്തില്‍ കിട്ടിയ ഒരടി ആണ് അത് , അതിനെ കുറിച്ച്  ഒബാമ കൂടുതല്‍ ഒന്നും പറഞ്ഞിട്ടില്ല , ഈ വിഷയം തന്നെ അമേരിക്കന്‍ കോണ്‍ഗ്രെസ്സില്‍ പാസാവും എന്നുള്ള വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിട്ടില്ല അത് കൊണ്ട് ആയിരിക്കണം വലിച്ചു നീട്ടി കൊണ്ട് പോയാത് , വല്ല നയതന്ത്ര നീക്കം നടക്കുന്നേല്‍ നടക്കട്ടെ എന്നൊരു രീതിയില്‍ എന്ന് തോനുന്നു , അല്ലാത്ത പക്ഷം ഇവരുടെ തനി സ്വഭാവത്തില്‍ എടുത്തു നാല് പൂശേണ്ട ദിവസം എന്നെ അധിക്രമിച്ചു !!

ബാഷര്‍ ആസാദിന്റെ അടുത്ത കൂട്ടാളി   ആയ റഷ്യ ഈ വിഷയത്തില്‍ എടുത്ത നിലപാടുകള്‍ പ്രശമസ്നീയമാണ് എന്ന് പറയേണ്ടി വരും , റഷ്യക്ക് അവിടെ താല്‍പര്യങ്ങള്‍ ഉണ്ട് എന്നത് മറക്കുന്നില്ല , അങ്ങിനെ താല്‍പ്പര്യമില്ലാത്ത ആരാ ഉള്ളത് എല്ലാരും അതിനു വേണ്ടിയലെ വിയര്‍ക്കുന്നത് , എങ്കിലും ഒരു യുദ്ധം ഒഴിവാക്കാന്‍ വേണ്ടുന്ന രീതിയില്‍ സിറിയയെ കൊണ്ട് ചെന്ന് എത്തിച്ചു എന്നതു നല്ലൊരു നീക്കമാണ് എന്ന് പറയേണ്ടി വരും , കെമിക്കല്‍ ഉപയോഗിച്ചത് ആസാദ്‌ തന്നെ ആണ് എന്ന് സമ്മതിച്ചാലും ഇനി ബാക്കി ഉള്ളത് യൂ എന്‍ ഇടപെടലില്‍ എത്തിക്കാം എന്ന് പറയുന്ന രീതിയില്‍ കൊണ്ട് വന്നതും , കെമിക്കല്‍ ഉപയോഗം ചെയ്യില്ല എന്നാ കരാറില്‍ ഒപ്പിടാന്‍ സമ്മതിച്ചതും ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല നയതന്ത്ര നീക്കമായിരുന്നു , (അതിനു എത്രകാലം എടുക്കും എന്നത് !! ?  )റഷ്യ മുന്നോട്ട് വച്ച ആവിശ്യങ്ങള്‍ പരിഗണിക്കുക്ക/ സമ്മതിക്കുക്ക അല്ലാതെ സിറിയക്ക് മറ്റു പോംവഴികള്‍ ഒന്നുമുണ്ടായിരുന്നില്ല എന്നത് ആണ് പ്രധാന വിഷയം , വേറെ ആരും അതിനു മുന്നോട്ടു വരാനുമില്ല . ഇല്ലെങ്കില്‍ അധികാരം നഷ്ടമാവും  അമേരിക്കയുടെ ശക്തമായ വ്യോമക്രമണം കൊണ്ട് രാജ്യം നശിച്ചു പോകും എന്നൊരു വിചാരം അവരില്‍ വന്നു കാണും , കൂടാതെ രാജ്യം ഒറ്റപെട്ടു പോവുകയും ചെയ്യും , അമേരിക്കയുടെ വ്യോമാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനോ തിരിച്ചടിക്കാനോ ഉള്ള  ശേഷിയൊന്നും അവര്‍ക്കില്ല എന്നതും മറക്കാതെ വയ്യ !!

ഇതുവരെയുള്ള വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് ചര്‍ച്ചകള്‍ / നയതന്ത്ര നീക്കങ്ങള്‍ ശുഭ സൂചന മാത്രമാണ് നല്‍കുന്നത് , ഇനി ഇതില്‍ നിന്നും ഒബാമയ്ക്കും ആസാദിനും പിറകോട്ടു പോവാന്‍ കഴിയില്ല , ഇതില്‍ പ്രധാനമായും നഷ്ടം സംബവിചിരിക്കുന്നത്  റിബലുകള്‍ക്ക് ആണ് , ഇസ്രെയെലും അമേരിക്കയും ബ്രിട്ടനും കൊടുക്കുന്ന പൈസയും ആയുധവും ഉപയോഗിച്ച് ആസാദിനെ അട്ടിമറിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതുവരെ നടന്നിട്ടില്ല , കെമിക്കല്‍ അറ്റാക്ക് എന്നൊരു വിഷയം കൊണ്ട് അമേരിക്കാ ആസാദിനെ ആക്രമിച്ചാല്‍ അത് അവരുടെ അധികാരത്തിലേക്കുള്ള എളുപ്പവഴിയവുമായിരുന്നു , ഇനി അത് നടക്കുമെന്ന് തോനുംനില്ല , സര്‍ക്കാരും റിബലുകളും ഇപ്പോഴും പല സ്ഥലത്തും  കനത്ത പോരാട്ടം തന്നെയാണ് നടക്കുനതു എത്ര കാലം അത് ഇനിയും തുടരുമെന്ന് ആര്‍ക്കുമൊരു ധാരണയുമില്ല , ഇത് കൊണ്ട് സംഭവിക്കുന്നത്‌ ലക്ഷകണക്കിന് സിറിയന ജനത അയല്‍ രാജ്യത്തിലേക്ക് തങ്ങളുടെ വീടും സ്വത്തും ജോലിയും മറ്റും ഉപേക്ഷിച്ചു കുടിയേറി പാര്‍ത്തു , മിക്കവാറും ലെബനോനിലും ഇറാഖിലും ആണ് പോയിരിക്കുന്നത് അതിര്‍ത്തി ഗ്രാമങ്ങളില്‍ ടെന്റുകളില്‍ ആണ് മിക്കവാറും ഇപ്പോഴും ജീവിക്കുന്നത് കടുത്ത പകര്‍ച്ച വ്യാധിയുടെ പിടിയില്‍ ആണ് കുട്ടികള്‍ അടക്കം പലരും,  യൂ എന്‍ ഈ വിഷയത്തില്‍ ഇടപെടുന്നുണ്ട് എങ്കിലും  എത്ര മാത്രം ഫലവത്താവും എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

റിബലുകളും സര്‍ക്കാരും യൂ എന്‍ മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്കു തയ്യാറായി  ഈ വിഷയം കൂടി ഉടനടി പരിഹരിച്ചിച്ച്ല്ല എങ്കില്‍ സിറിയന്‍ ജനതയുടെ എണ്ണം ദിവസം കഴിയുന്നെനെ കുറഞ്ഞു കൊണ്ടേ ഇരിക്കും !

No comments:

Post a Comment