ഇപ്പോഴുള്ള ലോകക്രമം വച്ച് ഒരു രാജ്യത്തിന് വേറെ ഒരു രാജ്യത്തിന്റെ ആഭ്യന്തിര വിഷയത്തില്‍ ഇടപെടാനോ യുദ്ധം ചെയ്യാനോ കഴിയില്ല , അഥവാ അത് വേണം എങ്കില്‍ തന്നെ യൂ എന്‍ എന്ന സഭയില്‍ ചര്‍ച്ച ചെയ്തു എല്ലാ രാജ്യവും കൂടി ഒരു തീരുമാനത്തില്‍ എത്തണം എങ്കില്‍ ,മാത്രേ ഇത് പോലെ ഉള്ള വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ , പക്ഷെ എന്ത് കൊണ്ടോ യൂ എന്‍ എന്നത് അമേരിക്കായുടെ തലയാട്ടുന്ന ഒരു പാവയാണ് അതില്‍ കൂടുതല്‍ അവര്‍ക്ക് റോള്‍ ഒന്നുമില്ല , അധവാ യൂ എന്‍ വല്ലതും പറഞ്ഞാലും അമേരിക്കയും ബ്രിട്ടനും ഒന്നും കേള്‍ക്കാനും പോണില്ല അതായിരിക്കുന്നു ഇന്നത്തെ സ്ഥിതി !!
സിറിയന്‍ വിഷയത്തില്‍ ചാടിക്കേറി ആക്രമിക്കണം എന്നും പറഞ്ഞു ഇറങ്ങിയത് ബ്രിട്ടന്‍ ആയിരുന്നു പക്ഷെ പാര്‍ലിമെന്റ് അങ്ങീകരിക്കാത്ത അവസ്ഥയില്‍ വാലും ചുരുട്ടി മാളത്തിലേക്ക് പോകേണ്ടി വന്നും അവര്‍ക്ക് , അതെ സമയം ഫ്രാന്‍സ് ആരേലും ഉണ്ടേല്‍ ഞാനുണ്ട് എന്നും പറഞ്ഞു നടന്നു , ഓരോ ആഗ്രഹമല്ലേ ഓരോരുതര്‍ക്ക് , അപ്പോഴും ഒബാമ അടിക്കും അടിക്കണം എനൊക്കെ ഉള്ള വീര വാദങ്ങള്‍ മുഴക്കി നടന്നു എന്നല്ലാതെ വേറെ ഒന്നും നടന്നില്ല പക്ഷെ ,എങ്കില്‍ കൂടി അമേരിക്കന്‍ കൊണ്ഗ്രെസ്സില്‍ ചര്‍ച്ച ചെയ്തു വോട്ടെടുപ്പ് നടത്തിയാല്‍ മാത്രേ അതും നടത്താന്‍ കഴിയൂ , അവിടെ പാസായാലും ഇല്ല എങ്കിലും ഒബാമയ്ക്ക് വേണമെങ്കില്‍ യുദ്ധം ചെയ്യാം അതാഅവിടെ ഉള്ള അധികാരം !
റഷ്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ യുദ്ധം ഒഴിവാകും എന്നാ അവസ്ഥയില്‍ വരെ ആയി നില്‍ക്കുന്നു ഇപ്പോള്‍ , അത് റഷ്യയുടെ തന്ത്രം തന്നെ ആയിരുന്നു എന്ന് പറയേണ്ടി വരും , റഷ്യക്ക് അവിടെ താല്‍പ്പര്യം ഉണ്ട് കൂടാതെ സിറിയ അവരുടെ ഏറ്റവും അടുത്ത കൂട്ട് രാജ്യവുമാണ് അത് കൊണ്ട് അവര്‍ക്ക് ഒരു കേടും കൂടാതെ നോക്കാന്‍ പ്രതിന്ട ബദ്ധം ആയിരുന്നു അവര്‍ , അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു .
ഒബാം രണ്ടടി പിറകോട്ടു വച്ചിരിക്കുവാണ് ഇപ്പോള്‍ അത് വളരെ നല്ലൊരു നീക്കം ആണ് എന്ന് പറയേണ്ടി വരും ഞാന്‍ മാത്രം വിചാരിച്ചാല്‍ എന്തും നടക്കും എന്നൊരു ബോധം ഉണ്ടായത് മാറി എന്ന് വേണം എങ്കില്‍ ഒരു പരിധി വരെ വിലയിരുത്താം , ആരെയും കൂസാതെ സിറിയയെ അടിച്ചാല്‍ പ്രത്യഖാതം ഏതു രീതിയില്‍ ആയിരിക്കും ഒബാമയ്ക്ക് ഇപ്പോഴും ഒരു ധാരണയുമില്ല എന്ന് വേണമെങ്കില്‍ പറയാം !
അപ്പൊ പറഞ്ഞു വരുന്നത് കമ്മികള്‍ക്ക് എന്ത് കാര്യംഎന്താണ് എന്നു ആണ് ?
വെറും കമ്മികള്‍ അല്ല മൂക്കാത്ത അപ്രന്റീസ് കമ്മികള്‍ക്ക് ...!!
ലോ മോളില്‍ പറഞ്ഞ ത്വാതീക അവലോകനത്തില്‍ ഉള്ളത് പോലെ ഇന്ത്യ ഇതുവരെ പിന്തുടരുന്ന വിദേശ നയം വച്ച് ഒരു ഇന്ത്യക്കാരനും വേറെ ഒരു രാജ്യത്തിന്‍റെ പരമാധികാരത്തില്‍ അധിനിവേശം നടത്താന്‍ സമതിക്കും എന്ന് കരുതുന്നില്ല അതിലും ചില പുഴുകുത്തുകള്‍ ഉണ്ടാകും എന്നതു മറക്കുന്നില്ല , അത് പോലെ തന്നെ കമ്മികള്‍ (കമ്യുനിസ്ടുകാര്‍)അധിനിവേശം എന്നും എതിര്‍ത്തിട്ടുണ്ട് അത് അമേരിക്കാ ചെയ്താലും ആര് ചെയ്താലും അമേരിക്ക ആണ് എങ്കില്‍ എതിര്‍പ്പിന്നു മൂപ്പ് കൂടും എന്ന് പറയണ്ടല്ലോ . കമ്മികള്‍ മാത്രമല്ല അമേരിക്കയുടെ അധിനിവേശത്തെ എല്ലാ കാലത്തും എതിര്‍ത്ത് വന്നിട്ടുള്ളത് തലയ്ക്കു വെളിവുള്ള ആരും എതിര്‍ക്കും അത് സ്വന്തം വീട്ടില്‍ വേറെ ഒരുത്തന്‍ വന്നു അധിക്കാരം സ്ഥാപിച്ചാല്‍ എങ്ങിനെ ഉണ്ടാകും എന്ന് ചിന്തിക്കുന്ന ആരും എതിര്‍ക്കും അത്രേ ഉള്ളു അതില്‍ കാര്യം !!
അങ്ങിനെ വരുമ്പോള്‍ എഴുതാന്‍ അറിയുന്ന ആരേലും വല്ലതും എഴുതിയാല്‍ ഷെയര്‍ ചെയ്യും അത് വച്ച് ചര്‍ച്ച ചെയ്യും അതൊക്കെ ഇതില്‍ താല്പ്പര്യമ്മുള്ളത് കൊണ്ടും കാരങ്ങള്‍ കൂടുതല്‍ പഠിക്കാനും വേണ്ടിയാണ് അല്ലാതെ , എഴുതിയവന്‍ രാത്രി കഞ്ഞി കുടിക്കാന്‍ അരി വീട്ടില്‍ കൊണ്ട് വരും എന്ന് കരുതിയോ സിറിയയില്‍ നിന്നും ബാഷര്‍ ആസാദ് അടുത്ത മാസം ചിലവിനു അയച്ചു തരും എന്ന് കരുതിയോ അല്ല
യുദ്ധം ഉണ്ടായാല്‍ എണ്ണയ്ക്ക് വില കൂടും മാര്‍കെറ്റ് ഇടിയും സാധനത്തിനു വില കൂടും ലോക മാര്‍ക്കറ്റില്‍ പലതും സംഭവിക്കും അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത പലതും ലോകത്തില്‍ നടക്കും പട്ടിക്കാട്ടില്‍ ഉള്ള അമ്പു എട്ടന് പോലും അത് ബാധിക്കും , ഇതൊന്നും എന്റെ ബാധിക്കുന വിഷയമല്ല എന്ന് കരുതുന്നവര്‍ക്ക് പിന്നെ ലോകത്ത് നടക്കുന്ന ഒന്നും വിഷയമല്ല !!
No comments:
Post a Comment