Sunday, March 17, 2013

കണ്ണൂര്‍ ലോകസഭ

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു കമ്യുണിസ്റ്റ് കാരന്‍ സഖാവ് എകെ ജി തന്നെ ആയിരുന്നു കണ്ണൂര്‍  മണ്ഡലത്തിലെ ആദ്യം എം പി എന്നത് വളരെ പ്രധാനപെട്ട ഒരു വിഷയം ആണു , 1957 ഇല്‍ നടന്ന  ആദ്യ  കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തിലെ തിരെഞ്ഞെടുപ്പിലും എ കെ ജി തന്നെ ആയിരുന്നു മത്സരിച്ചു ജയിച്ചത്‌ .

1951 ഇല്‍ എ കെ ജി ജയിച്ചു , പിന്നെ നടന്ന ഇലക്ഷന്‍ 1977 ഇല്‍ ആയിരുന്നു അന്ന് സീ പി  ഐ യുടെ സീ കെ ചന്ദ്രപ്പന്‍ ആയിരുന്നു കണ്ണൂരില്‍ നിന്നും മത്സരിച്ചു ജയിച്ചത്‌ , തുടര്‍ന്ന് ഇങ്ങോട്ട് 1980 മുതല്‍ 1998 വരെ കണ്ണൂര്‍ ലോകസഭാ മണ്ഡലം കോണ്‍ഗ്രെസ് കുത്തക ആയിരുന്നു . 1980 ഇല്‍ കെ കുഞ്ഞമ്പു ജയിച്ചു എങ്കില്‍ അതിനു ശേഷം . 1984,1989,1991,1996,1998, വരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ അവിടം എം പി ആയി തുടര്‍ന്നു.

അതിനു ശേഷം എ പി അബ്ദുള്ളകുട്ടി സീ പി ഐ എമ്മിന്  /എല്‍ ഡീ എഫിന്  വേണ്ടി സീറ്റ് തിരിച്ചു പിടിച്ചു , 1999,2004 എന്നീ  വര്‍ഷങ്ങളില്‍  അബ്ദുള്ളകുട്ടി   അവിടെ എം പി ആയി തിരെഞ്ഞെടുത്തു .രാഷ്ട്രീയ കാലു മാറ്റത്തില്‍ പിന്നീട് അബ്ദുള്ള കുട്ടി കോണ്‍ഗ്രെസ്സ് രാഷ്ട്രീയത്തിലേക്ക് പോയി.
2009 ഇല്‍ നടന്ന ഇലക്ഷനില്‍ കെ സുധാകരന്‍ യൂ ഡി എഫിന് വേണ്ടി വീണ്ടും സീറ്റ് തിരിച്ചു പിടിച്ചു .

കണ്ണൂര്‍ ഒരു സീ പി ഐ എം /ഇടതു കോട്ട എന്ന് പൊതുവെ പറയാം എങ്കിലും ലോകസഭാ ഇലക്ഷനില്‍ യൂ ഡി എഫിന് /കോണ്‍ഗ്രെസ്സിനു ആണ് മുന്‍ തൂക്കം  കിട്ടാര്‍  ഉള്ളത് എന്നത് ശ്രദ്ധേയം ആണ് .

ഏഴ് നിയമസഭാ മണ്ഡലങ്ങള്‍  ചേര്‍ന്നത്‌ ആണു കണ്ണൂര്‍ ലോകസഭാ മണ്ഡലം .
തളിപ്പറമ്പ,ഇരിക്കൂര്‍ , പേരാവൂര്‍ ,മട്ടന്നൂര്‍ ,ധര്‍മടം ,കണ്ണൂര്‍ ,അഴീക്കോട് എന്നിവ ആണ്.

തളിപറമ്പ
സീ പി ഐ എം /ഇടതു കോട്ട എന്ന് തന്നെ പറയാം പൊതുവില്‍ , ലീഗിനും കോണ്‍ ഗ്രെസ്സിനു ചെറിയ രീതിയില്‍ സ്വാദീനം ഉണ്ട് എന്നത് ഒഴിച്ചാല്‍ ഇടതിന് തന്നെ ആണ് ഈ മണ്ഡലത്തില്‍ സ്വാദീനം കൂടുതല്‍ .
ഇതുവരെ നടന്ന നിയമസഭാ ഇലക്ഷനില്‍ 1967 ഇല്‍ ഒരു തവണ ഒഴിച്ച് ബാക്കി എല്ലാ തവണയും സീ പി ഐ എം /എല്‍ ഡി എഫ്
സ്ഥാനാര്‍ഥികള്‍   ആണ്  ഇവിടം മത്സരിച്ചു ജയിച്ചിട്ടുള്ളത് . എം എല്‍ എ .ജെയിംസ് മാത്യു (സീ പി ഐ എം / എല്‍ ഡി എഫ് ).

ഇരിക്കൂര്‍

യൂ ഡി എഫി നും എല്‍ ഡി എഫിനും ഒരു പോലെ പ്രാധിനിത്യം ഉള്ള മണ്ഡലം ,എങ്കിലും കുറച്ചു കാലം ആയി മണ്ഡലം സ്ഥിരമായി കോണ്‍ഗ്രെസ്  /യൂ ഡി എഫ് സാന്നിധ്യം ആണ് അവിടം നില നില്‍ക്കുന്നത് , ഇതുവരെ നടന്ന പതിമൂന്ന്  തിരെഞ്ഞെടുപ്പില്‍  ആദ്യ അഞ്ചു തവണ സീ പി ഐ എം /സീ പി ഐ /എല്‍ ഡീ എഫ് സ്ഥാനര്‍തികള്‍  ആണ് അവിടം ജയിചിരിക്കുന്നത് . 1977 മുതല്‍ ഇതുവരെ നടന്ന എട്ടു ഇലക്ഷനില്‍ കോണ്‍ഗ്രെസ് / യൂ ഡി എഫ് സ്ഥാനര്‍ത്തി ജയിച്ചു ഇതില്‍ ആറു തവണ ഇപ്പോള്‍ മന്ത്രി തുടരുന്ന കേ സി ജോസെഫ് ആണ് ജയിച്ചത്‌ . സീ പി ഐ യുടെ  പി  സന്തോഷ്‌ കുമാറിനെ ആണ് ഇത്തവണ കേ സി ജോസെഫ് തോല്‍പ്പിച്ചത് .എം എല്‍ എ  കേ സി ജോസെഫ് (കോണ്‍ഗ്രെസ് /യൂ ഡി എഫ് ).

പേരാവൂര്‍
ഇതുവരെ നടന്ന ഒന്‍പതു  തിരെഞ്ഞെടുപ്പില്‍ എട്ടു  തവണയും കോണ്‍ ഗ്രെസ്സിനും / യൂ ഡി എഫിനും ഒപ്പം നിന്ന മണ്ഡലം 2006 ഇല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ മാത്രം ആണു സീ പി ഐ എം / എല്‍ ഡി എഫിന് ഒപ്പം നിന്നത് , പക്ഷെ 2011 ഇല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ ഗ്രെസ്സ് തിരിച്ചു പിടിച്ചു സണ്ണി ജോസെഫ് ആണ് ഇവടം ജയിച്ചത്‌ . ഒരു പൂര്‍ണ യൂ ഡി എഫ് മണ്ഡലം എന്ന് വെണമെങ്കില്‍  ഇതിനെ പറയാം .
മലയോര മേഖലയില്‍ കോണ്‍ഗ്രെസ്സിനു നേട്ടം ഉണ്ടക്കാന്‍ ഇവിടം  കഴിയാര്‍ ഉണ്ട് . എം എല്‍ എ സണ്ണി ജോസെഫ് (കൊണ്ഗ്രെസ്സ് /യൂ ഡി എഫ് )

മട്ടന്നൂര്‍ .
2011 ഇല്‍ ആണ്  മട്ടന്നൂര്‍  മണ്ഡലം രൂപിക്രിതമായതു , മണ്ഡലം പുനര്‍നിര്‍ണയം നടന്ന  സമയത്ത് കണ്ണൂരില്‍ (കണ്ണൂര്‍  ജില്ലയില്‍
) രൂപികരിച്ച മണ്ഡലങ്ങള്‍ ഒന്ന് മട്ടന്നൂരും  രണ്ടാമത്തേത് കല്ല്യശേരിയും മൂനാമത് ഉള്ളത് ധര്‍മടം ആണ് .ഇരിക്കൂര്‍ , ഇരിട്ടി , പേരാവൂര്‍ ,കൂത്ത്‌ പറമ്പ ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നത് ആണ് മട്ടന്നൂര്‍  മണ്ഡലം , പേരാവൂര്‍  , കൂത്ത്‌പറമ്പ, ഇരിക്കൂര്‍ എന്നെ മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണയിച്ചു ആണു മട്ടന്നൂര്‍ മണ്ഡലം രൂപികരിച്ചത്  സീ പി ഐ എം / സീ പി ഐ /എല്‍ ഡീ എഫ് നു വ്യക്തമായ വേരോട്ടം ഉള്ള ഒരു മണ്ഡലം ആണ് മട്ടന്നൂര്‍ , കോണ്‍ഗ്രേസ് സാന്നിധ്യം ഉണ്ട് എങ്കിലും ഇടതിനോളം  എത്തില്ല , രൂപികൃതമായ ആദ്യ വര്‍ഷം നടന്ന ഇലക്ഷനില്‍ തന്നെ സീ പി ഐ എം / എല്‍ ഡി എഫ് ആണ് ഇവിടം ജയിച്ചത്‌ .
എം എല്‍ എ  ഈ പി ജയരാജന്‍ (സീ പി ഐ എം /എല്‍ ഡീ എഫ് ).

ധര്‍മടം .
2011 ഇല്‍ രൂപിക്രിതമായ മണ്ഡലം ആണു ധര്‍മടം മണ്ഡലം . സീ പി ഐ എം / എല്‍ ഡീ എഫ് ശക്തി കേന്ദ്രം കൂടി ആണു , കോണ്‍ഗ്രെസ്സ് സാന്നിധ്യം ഉണ്ട് എങ്കിലും ഇടതിനോളം വരില്ല . എടക്കാട് , കൂത്ത്‌പറമ്പു , തലശ്ശേരി ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നത് ആണു ഈ മണ്ഡലം . തലശ്ശേരി ,കൂത്തുപറമ്പ്  കണ്ണൂര്‍  മണ്ഡലം പുനര്‍ നിര്‍ണയിച്ചപ്പോള്‍ രൂപി കൃതമായ മണ്ഡലം ആണ് ധര്‍മടം .കോണ്‍ഗ്രെസ്സ്  ഗ്രൂപ്പ് വഴക്ക് മൂര്‍ധന്യത്തില്‍ എത്തി സ്ഥാനര്‍ത്തി നിര്‍ണയം  വളരെ അധികം പ്രതിസന്തിയില്‍ ആയ സംഭവം  ഉണ്ടായിരുന്നു അവിടം ഈ തിരെഞ്ഞെടുപ്പില്‍ ഒടുവില്‍  കോണ്‍ഗ്രെസ്സ് കാരന്‍ ആയ മമ്പറം ദിവാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആയി മത്സരിക്കുകയും ചെയ്തു അവിടം , കോണ്‍ഗ്രെസ്സ് സ്ഥാനാര്‍ഥിയെ  നിര്‍ത്തിയില്ല.  എം എല്‍ എ കെ കെ നാരായണന്‍ (സീ പി ഐ എം /എല്‍ ഡീ എഫ് ).

കണ്ണൂര്‍ .
രണ്ടായിരത്തി ഒമ്പതില്‍ കെ സുധാകരന്‍ എംപി സ്ഥാനം രാജി വച്ചപ്പോള്‍ സീ പി ഐ എമ്മില്‍ നിന്നും കോണ്‍ഗ്രെസ്സിലേക്ക് വന്ന എ പി അബ്ദുള്ള കുട്ടിയെ ആണു അവിടം യൂ  ഡി എഫ് സ്ഥന്ര്‍ത്തി ആയി മത്സരിപ്പിച്ചത് . കൊണ്ഗ്രെസ്സ് /യൂ ഡീ  എഫിന് നല്ല സ്വാദീനം ഉള്ള ഒരു മണ്ഡലം കൂടി ആണ് ഇത് .തുടര്‍ന്നു രണ്ടായിരത്തി പതിനൊന്നില്‍ നടന്ന തിരെഞ്ഞെടുപ്പിലും അബ്ദുള്ളകുട്ടി ജയിച്ചു ,പരമ്പരാഗത കോണ്‍ ഗ്രെസ്സ് മണ്ഡലം ആണ് കണ്ണൂര്‍ , കെ സുധാകരന്‍ ആണ് ഇവിടെനിന്നും സാധാരണ ആയി ജനവിധി തേടുന്നത് അതിനു മുന്നേ മുന്‍ മന്ത്രി എന്‍ രാമകൃഷ്ണന്‍ ആയിരുന്നു മത്സരിച്ചു കൊണ്ടിരുന്നത് . എം  എല്‍ എ  എ പി  അബ്ധുല്ലകുട്ടി (കോണ്‍ഗ്രെസ്സ്  /യൂ ഡിഫ് ).

അഴിക്കോട് .
പരമ്പരാഗത  സീ പി ഐ എം /എല്‍ ഡീ എഫ് മണ്ഡലം ആണ് ഇത് , സീ പി ഐ എമ്മിന് നല്ല വേരോട്ടം ഈ മണ്ഡലത്തില്‍ ഉണ്ട് , ഇത്തവണ മണ്ഡല പുനര്‍നിര്‍ണയം  കഴിഞ്ഞപ്പോള്‍ കുറച്ചു ഭാഗം കല്ല്യാശ്ശേരി കൊണ്ട് പോയി .ഒന്‍പതു തവണ ഇലക്ഷന്‍ നടന്നപ്പോള്‍ രണ്ടു തവണ ഒഴിച്ച് ബാക്കി എല്ലാ തവണയും എല്‍ എഡി എഫ് ആണ് മണ്ഡലം കയ്യില്‍ വച്ച് കൊണ്ടിരുന്നത് . എം വി രാഖവന്‍ സീ പി ഐ എമ്മില്‍ നിന്നും പോയി 1987 ഇല്‍ അവിടെ നിന്നും പാര്‍ട്ടിക്ക് എതിരെ നിന്നും മത്സരിച്ചു ജയ്ടിചിട്ടുണ്ട് എന്നത് മറക്കാന്‍ കഴിയില്ല .ഇത്തവണ ഈ മണ്ടലത്തിനു രാഖവന്‍ അവകാശ വാദം ഉന്നയിച്ചു എങ്കിലും കിട്ടിയില്ല , തുടര്‍ന്നു ലീഗിന് സീറ്റ് കിട്ടി . കോണ്‍ ഗ്രെസ്സ് / ലീഗ് സ്വാദീനം ഈ മേഖലയില്‍ തള്ളി കളയാന്‍  കഴിയില്ല . കെ എം ഷാജി (ലീഗ് /യൂ ഡി എഫ് ).

1 comment:

  1. ചില തെറ്റുകള്‍ ചൂണ്ടി കാണിക്കാന്‍ ആഗ്രഹിക്കുന്നു...
    പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും ഒരു തവണയെ എല്‍ ഡി എഫ് ജയിച്ചിട്ടുള്ളൂ എന്ന് പറയുന്നത തെറ്റാണ്...ഇടതു മുന്നണി സ്ഥാനാര്‍ഥി ആയി മത്സരിച്ചു മുന്‍ മന്ത്രി കെ പി നൂരുദ്ധീനെ കടന്നപ്പള്ളിയുടെ പാര്‍ട്ടിയുടെ കെ ടി കുഞ്ഞഹമ്മദ് 1996 ല്‍ പരാജയപ്പെടുത്തിയിട്ടുണ്ട്....
    മറ്റൊന്ന് ഇരിക്കൂര്‍ മണ്ഡലത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനു ഒപ്പം ആണെന്ന് പറയുന്നു അത് തെറ്റാണ്....അവിടെ യു ഡി എഫ് ഒരു പാട് മുന്നില്‍ ആണ്....ഉദയഗിരി, ആലക്കോട്,നടുവില്‍,പയ്യാവൂര്‍,എരുവേശി,ഉളിക്കല്‍ എന്നീ പഞ്ചായത്തുകള്‍ കൊണ്ഗ്രെസ് ആണ് ഭരിക്കുന്നത്‌.....ഇരിക്കൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗും...ഇതില്‍ എരുവേശി പഞ്ചായത്തില്‍ മാത്രമാണ് ഇടതിന് അല്പം സ്വാദീനം ഉള്ളത്...ചെങ്ങളായി, സ്രീകണ്ടാപുരം പഞ്ചായത്തുകള്‍ ഭരിക്കുന്നത്‌ സിപിഎം ആണ്...എങ്കിലും രണ്ടു പഞ്ചായത്തിലും ഇടതുമുന്നണിയോട് കിടപിടിക്കുന്ന രീതിയില്‍ യു ഡി എഫ് ഉണ്ട്...

    ReplyDelete