രണ്ടാം ഇറാഖ് ആക്രമണം അവസാനിച്ചുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രഖ്യാപനത്തെ ആരവങ്ങളോടെയാണ് ആഗോള മാധ്യമപ്പട വരവേറ്റത്. ഇറാഖില്‍ നിന്നു പിന്‍വാങ്ങുന്നത് ഒബാമയുടെ അഫ്ഘാനിസ്ഥാന്‍ ദൗത്യത്തെ ശക്തിപ്പെടുത്തുമെന്നും, കൂടുതല്‍ ക്രിയാത്മകമായി പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയില്‍ ഇടപെടാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കുമെന്നുമാണ് സാമ്രാജ്യത്വാനുകൂലികളുടെ വാദം. എന്നാല്‍ ഇറാഖില്‍ നിന്നുള്ള അമേരിക്കയുടെ ‘പിന്മാറ്റം’ മറ്റൊരു സാമ്രാജ്യത്വപ്രചരണ നാടകം മാത്രമാണെന്ന് ജോണ്‍ പില്‍ജറെ പോലുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പറയുന്നു. ലക്ഷക്കണക്കിനാളുകളെ കൊന്നുതള്ളിയ യുദ്ധത്തിന്റെ കാലക്കണക്കാണ് ചുവടെ:
മാര്‍ച്ച് 19, 2003: യുദ്ധം. പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇറാഖ് യുദ്ധം ആരംഭിച്ചതായി പ്രഖ്യാപിക്കുന്നു. സഖ്യശക്തികള്‍ ഇറാഖിനു മേല്‍ വ്യോമാക്രമണം തുടങ്ങുന്നു.
ഏപ്രില്‍ 19, 2003: ബാഗ്ദാദിന്റെ പതനം. സഖ്യശക്തികള്‍ ബാഗ്ദാദ് പിടിച്ചെടുക്കുന്നതോടെ നഗരത്തില്‍ അരക്ഷിതാവസ്ഥ. അക്രമികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും മ്യൂസിയങ്ങളും കൊള്ളയടിക്കുന്നു; പ്രസിഡന്റ് സദ്ദാം ഹുസൈനും അനുയായികളും ഒളിവില്‍.
മേയ് 1, 2003: ‘ദൗത്യം പൂര്‍ത്തിയായി’. എബ്രഹാം ലിങ്കന്‍ യുദ്ധക്കപ്പലില്‍ നിന്ന് സംസാരിക്കവെ പ്രസിഡന്റ് ബുഷ് ഇറാഖിനു മേല്‍ അമേരിക്കയുടെ വിജയം പ്രഖ്യാപിക്കുന്നു. ഹുസൈന്റെ പതനത്തോടെ അല്‍ ഖ്വയ്ദയുടെ ഒരു പ്രധാന സഖ്യശക്തിയെയാണ് ഇല്ലാതാക്കിയതെന്ന് ബുഷ്.
ആഗസ്റ്റ് 19, 2003: യുഎന്‍ ആക്രമണം. ബാഗ്ദാദിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തുണ്ടായ ബോംബാക്രമണത്തില്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി സെര്‍ജിയോ വിയേര ഡി മെല്‍ലോയുള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെടുന്നു.
ഡിസംബര്‍ 13, 2003: സദ്ദാം ഹുസൈന്‍ പിടിക്കപ്പെടുന്നു: തിക്രിത്തിനടുത്തുള്ള ഒരു കൃഷിയിടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഹുസൈനെ അമേരിക്കന്‍ പട്ടാളക്കാര്‍ പിടി കൂടുന്നു.
ജനുവരി 25, 2004: ഇറാഖിന്റെ കയ്യില്‍ കൂട്ടനശീകരണായുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സിഐഎയുടെ മുന്‍ ആയുധ പരിശോധകന്‍ ഡേവിഡ് എ കെ.
ജൂണ് 28, 2004: സദ്ദാം ഹുസൈനെ പുറത്താക്കി 15 മാസത്തിനു ശേഷം അമേരിക്ക ഔദ്യോഗിക അധികാരം ഇറാഖി നേതൃത്വത്തിനു കൈമാറുന്നു.
സെപ്തംബര്‍ 7, 2004: ഇറാഖിലെ അമേരിക്കന്‍ പട്ടാളക്കാരുടെ മരണം 1000 കടന്നെന്ന് പെന്റഗണ്‍. മധ്യഇറാഖിലെ പല പ്രധാന കേന്ദ്രങ്ങളും കലാപകാരികളുടെ കയ്യിലാണെന്ന് അമേരിക്ക സ്ഥിരീകരിക്കുന്നു.
നവംബര്‍ 7, 2004: ഫലൂജ ആക്രമണം. ഏകദേശം 15,000 അമേരിക്കന്‍ പട്ടാളക്കാരും ഇറാഖി സുരക്ഷാ സൈനികരും ഫലൂജ ചെറുത്തുനില്‍പ്പു പോരാളികളില്‍ നിന്ന് തിരിച്ചു പിടിക്കാനായി ആക്രമണമാരംഭിക്കുന്നു.
ജനുവരി 20, 2005: തെരഞ്ഞെടുപ്പ്. പടിഞ്ഞാറന്‍/ഔദ്യോഗിക ഇറാഖി മാധ്യമങ്ങളുടെ കണക്കനുസരിച്ച് കഴിഞ്ഞ 50 വര്‍ഷത്തിനിടെ രാജ്യത്തു നടക്കുന്ന ആദ്യ ‘സ്വതന്ത്ര തെരഞ്ഞെടുപ്പില്‍’ വോട്ടു ചെയ്യാനായി ബഹുഭൂരിപക്ഷം ഇറാഖികളുമെത്തുന്നു.
ഒക്റ്റോബര്‍ 26, 2005: അമേരിക്കന്‍ പട്ടാളക്കാരുടെ മരണസംഖ്യ 2000 കടക്കുന്നു.
നവംബര്‍ 19, 2005: ഹദീദ കൊല. ബാഗ്ദാദിനു 140 മൈല്‍ ദൂരെയുള്ള ഹദീദയില്‍ 24 സിവിലിയന്‍സിനെ അമേരിക്കന്‍ പട്ടാളം വെടി വച്ചു കൊല്‍ലുന്നു. ഹദീദയില്‍ നടന്ന ഒരു ബോംബു സ്ഫോടനത്തില്‍ ഒരു പട്ടാളക്കാരനു മുറിവേറ്റതിനെ തുടര്‍ന്ന് മറീനുകള്‍ സിവിലിയന്‍സിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പട്ടാള അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു.
ഫെബ്രുവരി 22, 2006: സമാര ബോംബാക്രമണം. ഇറാഖിലെ പ്രധാന ഷിയ പള്ളികളിലൊന്നായ സമാരയിലെ അസ്കാരിയ പള്ളി ആക്രമിക്കപ്പെടുന്നു.
ഏപ്രില്‍ 22, 2006: നൂറി അല്‍-മാലികിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഷിയാ നേതൃത്വം നിര്‍ദേശിക്കുന്നു.
നവംബര്‍ 8, 2006: 2006 കോണ്ഗ്രഷനല്‍ തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ടി കനത്ത പരാജയം നേരിട്ടതിനു ഒരു ദിവസത്തിനു ശേഷം ബുഷിനെ ഡിഫന്‍സ് സെക്രട്ടറിയും ഇറാഖ് യുദ്ധത്തിന്റെ മുഖ്യ ശില്‍പികളിലൊരാളുമായ റൊണാള്‍ഡ് റംസ്ഫെല്‍ഡ് രാജി വയ്ക്കുന്നു.
ഡിസംബര്‍ 31, 2006: അമേരിക്കന്‍ പട്ടാളക്കാരുടെ മരണം 3,000 കടക്കുന്നു.
ജനുവരി 10, 2007: അധിക സൈന്യം. ഇറാഖിലേക്ക് 20,000 പട്ടാളക്കാരെ കൂടി അയയ്ക്കാന്‍ പ്രസിദന്റ് ബുഷ് തീരുമാനിക്കുന്നു.
ജൂണ് 10, 2007: തന്ത്രമാറ്റം. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഒരു ഘട്ടത്തില്‍ അമേരിക്കന്‍ പട്ടാളം സുന്നികളുടെ സഹായം തേടുന്നു. അല്‍ ഖ്വയ്ദക്കെതിരായ പോരാട്ടത്തില്‍ സുന്നികളെ കൂടി അണി ചേര്‍ക്കുന്നു.
ആഗസ്റ്റ് 29, 2007: വെടിനിര്‍ത്തല്‍. കര്‍ബലയിലെ യുദ്ധത്തിനു ശേഷം റാഡിക്കല്‍ ഷിയാ നേതാവ് മൊഖ്താദ അല്‍ സദറ് ആറു മാസത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുന്നു. അമേരിക്കന്‍ പട്ടാളത്തിനെതിരെ ധീരമായി ചെറുത്തു നിന്നിരുന്ന തന്റെ മെഹ്ദി സേനയെ അദ്ദേഹം സസ്പെന്‍ഡ് ചെയ്യുന്നു.
സെപ്തംബര്‍ 16, 2007: അമേരിക്കന്‍ സേനയുടെ ഭാഗമായ ബാക്വാട്ടര്‍ ഗാര്‍ഡ്സിലെ സൈനികര്‍ പടിഞ്ഞാറന്‍ ബാഗ്ദാദിലെ നിസൗറില്‍ 17 ഇറാഖികളെ വെടിവച്ചു കൊല്‍ലുന്നു.
മാര്‍ച്ച് 23, 2008: ഇറാഖി പട്ടാളക്കാരുടെ മരണസംഖ്യ 4,000 കവിയുന്നു.
സെപ്തംബര്‍ 1, 2008: അന്‍ബാര്‍ പ്രവിശ്യയുടെ കൈമാറ്റം. ഒരുകാലത്ത് സുന്നി ചെറുത്തുനില്‍പിന്റെ കേന്ദ്രമായിരുന്ന അന്‍ബാര്‍ പ്രവിശ്യയുടെ നിയമനടത്തിപ്പധികാരം അമേരിക്കന്‍ പട്ടാളം ഔദ്യോഗികമായി ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നു.
ജൂണ് 30, 2009: അമേരിക്കന്‍ പട്ടാളക്കാര്‍ ഇറാഖി നഗരങ്ങളില്‍ നിന്നും പിന്‍വലിയുന്നു
മാര്‍ച്ച് 7, 2010: രണ്ടാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്.
(കടപ്പാട്: ദ ന്യൂയോര്ക് റ്റൈംസ്)
No comments:
Post a Comment