Saturday, March 23, 2013

രജത് കുമാര്‍



ശ്രീ ഡോക്ടര്‍ രജിത് കുമാര്‍ എന്ന മാന്യദേഹം ഇപ്പോള്‍ ചര്‍ച്ചാ വിഷയം ആയിരിക്കുകയാണല്ലോ...

മൈക്രോ ബയോളജിയില്‍ ഡോക്ടറേറ്റ് ഉള്ള ഇദ്ദേഹം ആധികാരികം ആയി "ആസ് എ മെഡിക്കല്‍ പേര്‍സ ണ്‍" എന്ന് എടുത്തു പറഞ്ഞു പ്രയോഗിക്കുന്നത് ശുദ്ധ മണ്ടത്തരം ആണെന്നുള്ളത് കൊണ്ട് പ്രതികരിക്കാന്‍ നിര്‍ബന്ധിതന്‍ ആവുകയാണ്...

അത്യാവശ്യം ബുദ്ധിയും ബോധവും ഉള്ള ചിലര്‍ പോലും ഇങ്ങേരു പറഞ്ഞതില്‍ ചില സത്യം ഇല്ലേ എന്ന രീതിയില്‍ പ്രതികരിക്കുന്നത് കണ്ടു...

ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ രണ്ടു വീഡിയോ ഞാന്‍ കണ്ടു...രണ്ടും അങ്ങേ അറ്റം അപലപനീയം...ഒരു ചെരുപ്പ് ഊരി ആരേലും എറിഞ്ഞു പോയാലും മോശം പറയാനാവില്ല എന്നാണു എന്റെ അഭിപ്രായം...എന്ത് കൊണ്ടാണ് എന്ന് വിശദീകരിക്കാം...

ഇങ്ങേരു പറഞ്ഞ “യൂട്രസ്‌ സ്ലിപ്” ആവല്‍..... ഇങ്ങേരു പറഞ്ഞ രീതിയില്‍ അങ്ങനെ ഒരു സംഭവം തന്നെ ഇല്ല എന്ന് നിസ്സംശയം പറയാം....

മെഡിക്കല്‍ പുസ്തകങ്ങളില്‍ നിന്ന് നിങ്ങള്ക്ക് ഇങ്ങനെ ഒരു അവസ്ഥയെ കുറിച്ച് ഒന്നും കിട്ടില്ല....പിന്നെ എന്തിനു അങ്ങനെ ആധികാരികം ആയി തട്ടി വിട്ടു എന്നത് ചിന്തനീയം...

...എവിടുന്നു കിട്ടി ഇങ്ങേര്‍ക്ക് ഈ വിവരം...?!

സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണം എന്നുള്ള തിട്ടൂരം കൊണ്ട് വരാന്‍ വേണ്ടി മാത്രം ഇങ്ങേരു എടുത്തിട്ട കള്ളത്തരങ്ങളില്‍ ഒന്നാണ് പെണ്ണുങ്ങള്‍ ബാക്ക് ബോ‌‍ണ്‍ ഇടിച്ചു വീണാല്‍ യൂട്രസു സ്ലിപ് ആവും എന്നത്... ഇതിനു ശാസ്ത്രീയം ആയ ഒരു അടിത്തറയും ഇല്ല..ഇത്തരം ആള്‍ക്കാരുടെ ഉപദേശം വേദ വാക്യം ആയി എടുത്തിരുന്നേല്‍ പോള്‍ വോള്‍ട്ടില്‍ സെര്‍ജി ബുബ്കയുടെ പെണ്‍അവതാരം ആയ ഇസിന്‍ ബയെവയും,നമ്മുടെ അഭിമാനം ആയ അഞ്ജു ബോബി ജോര്‍ജും ഒക്കെ നടുവ് ഇടിച്ചു വീഴുന്നത് പേടിച്ചു വീട്ടില്‍ ഇരുന്നേനെ (അത് തന്നെ ആണ് ഇത്തരക്കാര്‍ ഉദ്ദേശിക്കുന്നതും)

ഏറ്റവും വലിയ വിരോധാഭാസം ..പുരുഷന്മാരുടെ പ്രധാന ലൈംഗിക അവയവങ്ങള്‍ ആണ് ഇത്തരം ഒരു ശാരീരിക പ്രതിസന്ധി നേരിടുന്നത് എന്നതാണ്...

ശ്രീ രജത്‌ കുമാര്‍ പറഞ്ഞത് " നിനക്ക് കുടുംബ ജീവിതം വേണമെങ്കില്‍ നീ അടങ്ങി ഒതുങ്ങി ഇരിക്കണം ..അല്ലേല്‍ പ്രശ്നം ഇല്ല കേട്ടോ " എന്നാണു...എന്നാല്‍ ഈ ഉപദേശം പുരുഷന് ആണ് കൂടുതല്‍ അനുയോജ്യം ആവുക...കാരണം സ്ത്രീയുടെ ജനനേന്ദ്രിയങ്ങള്‍ എല്ലാം വളരെ സുരക്ഷിതം ആയ രീതിയില്‍ ശരീരത്തിന്റെ ഉള്ളില്‍ ആണ് സൂക്ഷിച്ചിട്ടുള്ളത്...ഗര്‍ഭപാത്രം അസ്ഥി frame work ഉള്ള പെല്‍വിസ്നു ഉള്ളില്‍ അനേകം ലിഗമെന്റ്റ് കള്‍ മുഖേന ശക്തി ആയി ബന്ധിച്ചാണ് കാണപ്പെടുക..ഗര്‍ഭനി അല്ലാത്ത അവസ്ഥയില്‍ ഏകദേശം ഒരു പേരക്കയുടെ അത്രേം വലിപ്പമേ ഈ യൂട്രസിനു ഉണ്ടാവുകയുള്ളൂ..സാമാന്യ പരിക്കുകള്‍ കൊണ്ട് ഒന്നും പോറല്‍ പോലും അതിനു എല്ക്കില്ല...എന്നാല്‍...പുരുഷന്റെ പ്രധാന ലൈംഗിക അവയവങ്ങള്‍ എല്ലാം എല്ലിന്റെയോ മസിലിന്റെയോ കവചം ഇല്ലാതെ വെറും തൊലി കൊണ്ട് മാത്രം ആവരണം ചെയ്തു ശരീരത്തിന് വെളിയില്‍ ആയാണ് കാണപ്പെടുക...നിസ്സാരം ആയ ആഖാതം പോലും കനത്ത പരുക്ക് എല്പ്പിക്കാവുന്ന അവസ്ഥയില്‍...

ടൈപ്പ് ചെയാന്‍ ഉള്ള മടിയ്ക്ക്...ഇന്‍റര്‍നെറ്റില്‍ നിന്ന് കിട്ടിയ ചില വാചകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു... Why Do Testicular Injuries Happen and What Can You Do? If you're a guy who plays sports, likes to lift weights and exercise a lot, or leads an all-around active life, you've probably come to find out that the testicles are kind of vulnerable and can be injured in a variety of ways.

Because they hang in a sac outside the body (the scrotum), the testicles are not protected by bones and muscles like other parts of your reproductive system and most of your other organs. Also, the location of the testicles makes them prime targets to be accidentally struck on the playing field or injured during strenuous exercise and activity.

ഇങ്ങനെ ആണ് കാര്യങ്ങള്‍ എന്നിരിക്കെ ഇത്തരം പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത സ്ത്രീകളെ അവരുടെ ശരീരം ഒത്തിരി പരിമിതികള്‍ നേരിടുന്നുണ്ട്, അതില്‍ പ്രധാനം പ്രത്യുല്പ്പാദനവും ആയി ബന്ധപ്പെട്ട പരിമിതികള്‍ ആണെന്ന് ബന്ധപ്പെടുത്തുന്നത്, തികച്ചും ദുരുദ്ദേശപരം ആണെന്ന് വേണം കരുതാന്‍!

++++++++++++++++++++++++++++++++++++++++++++++++++++++++++++

"പത്തു മിനിട്ട് മതി ഒരു പുരുഷന്‍ വിചാരിച്ചാല്‍ സ്പെര്‍ം യൂട്ട്രസിലേക്ക് പാസ്‌ ചെയ്യാന്‍ പിന്നെ പത്തു മാസം ...നീ ആണ് കഷ്ടപ്പെടുന്നത്" എന്ന രീതിയിലാണ് ഈ മാന്യ ദേഹം അവതരിപ്പിച്ചത്...എന്താണ് ഇദ്ദേഹം ഉദ്ദേശിച്ചത്?!..സ്ത്രീകള്‍ എല്ലാം ഈ സ്പേം സ്വീകരിക്കാന്‍ കാലും അകത്തി വെച്ച് കാത്തു ഇരിക്ക ആണെന്നോ..??

ഗരഭാധരണം എന്ന മഹത്തായ പ്രക്രിയയെക്കുറിച്ച് ഇത്രയും വൃത്തികെട്ട മനോഭാവത്തോടെ വിവരം ഉണ്ടെന്നു ഭാവിക്കുന്ന ഒരാള്‍ പറയുന്നത് ഞാന്‍ ഇതിനുമുന്‍പ് കേട്ടിട്ടില്ല...( ഈ പറഞ്ഞ സ്പെര്‍ം പാസ്സിങ്ങിലും അത് സ്വീകരിക്കുന്നതിലും ഒരു കുഴപ്പവും ഇല്ലാഞ്ഞിട്ടും രണ്ടു അബോര്‍ഷന്‍ കഴിഞ്ഞിട്ട് ആറ്റു നോറ്റ് ഇരുന്നിട്ടാണ് ഞങ്ങള്‍ക്ക് ഒരു കുട്ടി ഉണ്ടായത് ..അതിനു ശേഷം വീണ്ടും ഒരു അബോര്‍ഷന്‍ വന്നു...ഇദേഹം പറഞ്ഞ ജി എന്‍ ആര്‍ എച്ച് ഉം...സ്പെമും മറ്റു സംഭവങ്ങളും ഒക്കെ വളരെ നോര്‍മല്‍ ആയിട്ടും )

യഥാര്‍ഥത്തില്‍ സ്ത്രീയുടെ ഔദാര്യം ആണ് ഒരു പുരുഷ ജന്മം..ഗര്‍ഭാവസ്ഥയില്‍ തൊട്ടു ഒരു സ്ത്രീ എടുക്കുന്ന തീരുമാനങ്ങളും ത്യാഗങ്ങളും ആണ് ഒരു ആണ്‍ കുഞ്ഞിനെ ആരോഗ്യം ഉള്ളവന്‍ ആക്കി മാറ്റുന്നത്....സഹനം,ത്യാഗം ,endurance,perseverance എന്നിവയുടെ ജീവിക്കുന്ന പ്രതീകങ്ങള്‍ ആണ് പല സ്ത്രീകളും.അതവര്‍ക്ക് നൈസര്‍ഗ്ഗികം ആയി കിട്ടുന്ന ഒരു കഴിവും ആണ്...ഈ പത്തു മാസം സ്ത്രീ അല്പം ഉപേക്ഷ വിചാരിച്ചാല്‍ അല്ലെങ്കില്‍ അവളുടെ മാത്രം കാര്യങ്ങള്‍ നോക്കിയാല്‍ !!!

പുരുഷന്മാരോട് കളിച്ചാല്‍ നീ പത്തു മാസം കഷ്ടപ്പെടും എന്ന് കളിയാക്കുന്ന ഏതൊരാളും മനസ്സിലാക്കേണ്ടത് ഈ പത്തു മാസം സ്ത്രീ പരിഗണിക്കാതെ ഇരുന്നാല്‍ ഉണ്ടാവാന്‍ പോവുന്നത് പുരുഷന്‍ ആണെങ്കില്‍ പോലും അവന്‍ ശാരീരികവും മാനസികവും ആയ ദൌര്‍ബല്യങ്ങളും അംഗവൈകല്യങ്ങളും പേറി ആയിരിക്കും എന്നതാണ്...അമ്മയുടെ മുലപ്പാലില്‍ നിന്ന് കിട്ടുന്നത് രോഗപ്രതിരോധ ശേഷിയും തലച്ചോറിന്റെയും ശരീരത്തിന്റെയും പില്‍ക്കാലത്തെക്കുള്ള വളര്‍ച്ചയ്ക്ക് വേണ്ട അനിവാര്യ ഘടകങ്ങള്‍ ആണ്. അപ്പോള്‍ സ്വന്തം കഴിവില്‍ ഊറ്റം കൊള്ളുന്ന ഇതൊരു പുരുഷനും ഓര്‍ക്കേണ്ടത് അവന്റെ മാനസികവും ശാരീരികവും ബൌദ്ധികവും ആയ ഗുണഗണങ്ങള്‍ക്ക് പിന്നില്‍ അമ്മ എന്നൊരു നിശ്ശബ ശക്തി ഉണ്ടായിരുന്നു എന്നതാണ്...

പിന്നെ ഇദ്ദേഹം ഇത്തരം ഒരു അഭിപ്രായം പ്രകടിപ്പിച്ച വേദി ഏതാണെന്ന് ഓര്‍ക്കണം...സ്ത്രീ ശാക്തീകരണത്തിന് വേണ്ടി തയ്യാറാക്കിയ ഒരു വേദി... സ്ത്രീകള്‍ക്ക് ദോഷകരം ആയ രീതിയില്‍ ഒരാള്‍ പുറത്തു നിന്ന് അഭിപ്രായം പ്രകടിപ്പിക്കുന്നതിലും അപകടകരം ആണ് അധികാരികളാല്‍ അന്ഗീകരിക്കപ്പെട്ടിട്ടുള്ള ഒരാള്‍ ഉള്ളില്‍ നിന്ന് ഇത്തരം അഭിപ്രായങ്ങള്‍ വരുന്നത് ഉദ്ദേശിക്കുന്നതിനു വിപരീത ഫലം ഉണ്ടാക്കും...

ഉദാഹരണത്തിന് : വികലാംഗരുടെ ശാക്തീകരണത്തിന് വേണ്ടി നടത്തുന്ന ഒരു വേദിയില്‍ ചെന്നിട്ട്..."നിങ്ങള്‍ രണ്ടു കാലും കയ്യും ഉള്ളവര്‍ ചാടുന്നത് പോലെ ചാടാന്‍ ശ്രമിക്കരുത് ചാടിയാല്‍ നിന്റെ കാര്യം പോക്കാണ്" എന്ന് പറയുന്നതിന് സമാനം ആണ് ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍..

സ്ത്രീയും പുരുഷനും ശാരീരികം തമ്മില്‍ തുലനം ചെയ്യേണ്ടതില്ല...പക്ഷെ ശാരീരികം ആയ പല പരിമിതികളെയും തരണം ചെയ്യാന്‍ അവരെ ഉദീപിപ്പിക്കേണ്ട, അലെങ്കില്‍ പ്രചോദിപ്പിക്കേണ്ട കര്‍മ്മം അല്ലെ ഇത്തരം പരിപാടികള്‍ ചെയ്യേണ്ടത്...പൂര്‍ണ്ണമായും functional ആയ കയ്യും കാലും ഉള്ള നമ്മള്‍ക്ക് ചെയ്യാന്‍ പറ്റുന്നതിലും അപ്പുറം കാര്യങ്ങള്‍ ചെയ്യുന്ന എത്രയോ കയ്യും കാലും അവയവങ്ങളും ഇല്ലാത്ത വികലാംഗര്‍ കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നു....!!! മനസ്സാണ് പ്രധാനം ശരീരം രണ്ടാമതാണു എന്നും പഠിപ്പിക്കാനും...സ്വന്തം കര്‍മ്മ പഥത്തില്‍ മുന്നേറാന്‍ പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ ഒക്കെ ഉള്ള ഇച്ഛാശക്തി പകരാന്‍ ഉള്ള ട്രെയിനിംഗ് അല്ലെ പെണ്‍കുട്ടികള്‍ക്ക് കൊടുക്കേണ്ടത്...അല്ലാതെ ഇത്തരരക്കാര്‍ പകര്‍ന്നു കൊടുക്കുന്നത് ശാസ്ത്രീയം ആയി യാതൊരു അടിത്തറയും ഇല്ലാത്ത....തികച്ചും പിന്തിരിപ്പന്‍ ആശയങ്ങള്‍ അല്ലെ..

ഒടുക്കം ഇദ്ദേഹത്തെ വലിയ സംഭവം ആയി പൊക്കി കാണിക്കാന്‍ വേണ്ടി ചിലര്‍ ഇട്ട വീഡിയോ നോക്കാം..

ഇങ്ങേര്‍ ആധികാരികം ആയി തട്ടി വിടുന്ന ചില കാര്യങ്ങള്‍ ഉണ്ട്...

ഉദാഹരണത്തിന് മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച്...(ഇത് സംബന്ധിച്ച് ഇപ്പോളും ആധികാരികം ആയ പഠനങ്ങള്‍ വരാന്‍ ഇരിക്കുന്നതെ ഉള്ളൂ)പക്ഷെ മൊബൈല്‍ ഫോണ്‍ പല വിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പഠനങ്ങള്‍ ഉണ്ടെങ്കിലും പോലും ഇന്നും അത് തര്‍ക്ക വിഷയം തന്നെ ആണ്...തല്ക്കാലം അങ്ങനെ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് തന്നെ എടുക്കാം.. പിറ്റ്യൂട്ടറി യുടെ കാര്യം ഒക്കെ ഇദ്ദേഹം ഉദാഹരിക്കുന്നുണ്ട്...അതായത് പുരുഷ /സ്ത്രീ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തെ ഫോണ്‍ വിളി ബാധിക്കും എന്ന് സൂചന...റേഡിയോ തരംഗങ്ങള്‍ ഇന്ന് നമ്മുടെ ചുറ്റും ഉണ്ട് മൊബൈല്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും... മനുഷ്യ ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാക്കവുന്നവയും അതിനു സാധ്യത ഇല്ലാത്തവയും എന്ന് തരാം തിരിച്ചിട്ടും ഉണ്ട്.(ionizing /non ionizing radiations)..ഇതില്‍ അയോനിസിംഗ് വികിരണങ്ങള്‍ സ്ത്രീ പുരുഷ ഭേദം അന്യേ ഏതൊരു മനുഷ്യനെയും ഒരുപോലെ ബാധിക്കും...

"സയന്‍സ് വേദങ്ങളിലെ ...സയന്‍സ് " എന്ന് ഉദ്ധരിച്ചു കൊണ്ട് ജീന്‍സ്‌ ഇടുന്ന കാര്യം പ്രതിപാദിക്കുന്നു ഇദ്ദേഹം...ടെസ്റ്റ്‌റ്റിസ് ഇന്റെ കാര്യം ഒക്കെ പറയുന്നത് വസ്തുത ആണെങ്കിലും...ഇദ്ദേഹത്തിറെ പ്രസംഗത്തിലെ ഏറ്റവും രസകരം ആയ സംഗതി. പ്രസംഗം എവിടെ കൊണ്ടാണ് എത്തിക്കുന്നത് എന്ന് നോക്കുക...ഒടുവില്‍ കൊടുക്കുന്ന നിര്‍ദ്ദേശം...ആണ്‍കുട്ടികളെ നമ്മുടെ പരിതസ്ഥിതിയില്‍ ജീന്‍സ്‌ ഇടീപ്പിക്കരുത് എന്നല്ല...:D (ഈ കാര്യത്തില്‍ ഇദ്ദേഹം പറഞ്ഞതിനെ ശാസ്ത്രം പിന്തുണയ്ക്കുന്നുണ്ട്...പുരുഷന്മാര്‍ ഇറുകിയ വസ്ത്രം ധരിച്ചാല്‍ അത് ബീജോല്‍പ്പാടനത്തെ ബാധിക്കാം എന്നത്.) എന്നാല്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി എങ്കിലും പറഞ്ഞു നിര്‍ത്തുന്നത് സ്ത്രീകള്‍ ജീന്‍സ്‌ പോലുള്ള ഇറുകിയ ഡ്രസ്സ്‌ ഇടാന്‍ പാടില്ല..ഇട്ടാല്‍ ട്യൂബല്‍ പ്രേഗ്നന്‍സി ഉണ്ടാവും അത്രേ...ഇത് ശുദ്ധ ഭോഷ്കാണു...സ്ത്രീകള്‍ ഇറുകിയ വസ്ത്രം ഇട്ടാല്‍ അവരുടെ പ്രത്യുല്‍പാദനത്തെ അത് ഒരു തരത്തിലും ബാധിക്കില്ല എന്നതാണ് ശാസ്ത്ര സത്യം...അപ്പോള്‍ ഇത്തരം ജല്പനങ്ങളുടെ പിന്നില്‍ ഉള്ള മനോഭാവം എന്താണ് എന്ന് സ്വബോധം ഉള്ളവര്‍ ഊഹിക്കുക... as he said ..ectopic pregnancy ക്ക് കാരണം ജീന്‍സ്‌ ആണെന്ന് ഇങ്ങേരോ ഇങ്ങേരു പറയുന്നത് സയന്‍സ് ആണെന്ന് പറയുന്നവരോ തെളിയിച്ചാല്‍ ..അഞ്ചു ആറു വര്‍ഷം കഷ്ടപ്പെട്ടു പഠിച്ചു എടുത്ത എം ബി ബി എസ് ഡിഗ്രി വേണ്ടാന്ന് വെക്കാന്‍ വരെ ഞാന്‍ റെഡി ..(അല്ല ഒന്നാലോചിച്ചാല്‍ ഈ തട്ടിപ്പ് വിദഗ്ധനെ ഒക്കെ എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്നതിനു മുന്‍പ് ഇതൊക്കെ ഇപ്പൊ ആര്‍ക്കും ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കാന്‍ ഉള്ളതല്ലേ ഒള്ളൂ...കഷ്ടം )

ശാസ്ത്രത്തിന്റെ വക്താവ് എന്ന മുഖം മൂടി അണിഞ്ഞു ഇയാള പറയുന്നതിന് എല്ലാം മേലെ ഇയാള ഉദ്ധരിക്കുന്നത് "വിശുദ്ധ ബൈബിള്‍ വിശുദ്ധ ഖുറാന്‍ " ഒക്കെ ആണ്...ഇതോടെ മത വാദികളും പോക്കറ്റില്‍ ആയി...എന്നാല്‍ സദസ്സിലെ നിസ്സാര ചലനങ്ങള്‍ പോലും ഇദ്ദേഹത്തിന് അസ്വസ്ഥത ഉണര്‍ത്തുന്നു...

ആര്യ എന്ന പെണ്‍കുട്ടിയെ കുറിച്ച് മൈക്കിലൂടെ ഇദ്ദേഹം പരാമര്‍ശിച്ചത് നമ്മള്‍ക്ക് ആ മോളോട് ക്ഷമിക്കാം ഇത് അവളുടെ ജീനിന്റെ കുഴപ്പം ആണ് എന്ന്... ജീന്‍ എന്നാല്‍ എന്ത് എന്ന് അറിയാവുന്ന എനിക്ക് തോന്നുന്നത് അയാള്‍ ആ പെങ്കൊച്ചിനെ "ശാസ്ത്രീയം" ആയി തന്തയ്ക്കു വിളിച്ചതാണ് എന്നാണു......

അയാളെ പ്രകീര്‍ത്തിക്കാന്‍ കൊണ്ട് വന്ന വീഡിയോ യിലും വിരോധാഭാസം എന്ന പോലെ...സദസ്സില്‍ ചിരിക്കുന്ന ഒരു പയ്യന് നേരെയും ഇയായ്ളുടെ അസഹിഷ്ണുത ഉണര്ന്നിട്ടുണ്ട്..."യഥാര്‍ത്ഥത്തില്‍ പുരുഷന് വേണ്ടത് ആണിനെ ആണോ ..പട്ടു പാവാട ഇട്ടു കൊണ്ട് പെണ്‍കുട്ടികള്‍ നടക്കട്ടെ " എന്ന് ഒക്കെ പരാമര്‍ശിച്ചപ്പോള്‍ ചിരിച്ച ഒരു പയ്യനെ ഇയാള്‍ അപഹസിച്ചത് ഈ വീഡിയോയിലും കാണാം..."ഇവിടെ ശ്രധിക്കെടാ വിഡ്ഢീ.. ..ഇവിടെ ശ്രധിക്കെടാ അല്ലെങ്കില്‍ അലഞ്ഞു നടക്കും തെരുവില്‍..." ".എന്നാണു സദസ്സില്‍ ഉള്ള കുട്ടിയോട് ഇദ്ദേഹം ചോദിക്കുന്നത്.. ബൈബിള്‍ ഇലും ഖുറാനിലും പറഞ്ഞിട്ടുണ്ട് അത്രേ...പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെയും മറിച്ചും ഡ്രസ്സ്‌ ഇട്ടു നടക്കാന്‍ പാടില്ല അത്രേ...അഥവാ വേണം എങ്കില്‍ കല്യാണത്തിനു ശേഷം ഇട്ടു നടക്കാം എന്ന്...!!(അങ്ങനെയും പറഞ്ഞിട്ടുണ്ടോ ആവോ)

"സ്രഷ്ടാവ് സൃഷ്ടിച്ചതില്‍ തന്നെ ആണ് ആണ് പവര്‍ ഫുള്‍ ....പെണ്‍കുട്ടിയെ ജമ്പ്‌ ചെയ്യിചൂട ..പെണ്‍കുട്ടികള്‍ മൂട് ഇടിച്ചു വീണാല്‍ യൂട്രസു dislocate ആവും..പിന്നെ അവള്‍ക്കു പ്രസവിക്കാന്‍ കഴിയില്ല...മൂന്നു ലക്ഷം രൂപ വേണ്ടി വരും...ഓവറി ഡാമേജ് ആവും..."

ഈ പറഞ്ഞതില്‍ ഒരു കഴമ്പും ഇല്ല...ശാസ്ത്രീയം ആയി ഒരു അടിസ്ഥാനവും ഇല്ല...ഇയാളാണോ ശാസ്ത്രത്തെ കുറിച്ച് പറയുന്നത്...ഇടിച്ചു വീണാല്‍ തകരാന്‍ പാകത്തില്‍ പ്രധാന അവയങ്ങള്‍ പുറത്തു കൊണ്ട് നടക്കുന്നത് പുരുഷന്മാര്‍ ആണ്...ഒരു പക്ഷെ സ്ത്രീകളുടെ ഔദാര്യത്തില്‍ കൂടി ആണ് പലരുടെയും പലതും viable തുടരുന്നത്...ഈ വ്യവസ്ഥിതി ഇവിടെ തുടരാന്‍ ഇദ്ദേഹത്തെ പോലുള്ള ആള്‍ക്കാരുടെ സഹായം എക്കാലത്തും ഉണ്ടായിരുന്നു ഇനിയും വേണ്ടി വരും...

സ്ത്രീയെക്കാളും ഇത്തരത്തില്‍ ശാരീരിക അരക്ഷിതാവസ്ഥ അനുഭവിക്കുന്നത് പുരുഷന്‍ ആണ്...ടെസ്റ്റിസ് എന്ന..."പുരുഷനെ പുരുഷന്‍ "ആക്കുന്ന പ്രധാന അവയവത്തില്‍ ഏല്‍ക്കുന്ന ചെറിയ ക്ഷതം പോലും വേദനാ ജനകം ആണെന്ന് അതുള്ള എല്ലാ പുരുഷനും അറിയാം....എന്നാല്‍ അറിയാത്ത ഒരു കാര്യം ഇതില്‍ ഏല്‍ക്കുന്ന ക്ഷതം മരണ കാരണം വരെ ആവാം...ഈ പറഞ്ഞതിന് എത്ര ആധികാരികം ആയ മെഡിക്കല്‍ രേഖകള്‍ വേണം എങ്കിലും തരാന്‍ ഞാന്‍ തയ്യാര്‍ ആണ്...പക്ഷെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞു ആരും പുരുഷന്മാരെ പേടിപ്പിക്കാര്‍ ഇല്ലല്ലോ...സ്പോര്‍ട്സ്‌ ഇല്‍ ഒന്നും പങ്കെടുക്കാന്‍ പാടില്ല എന്ന് പറയാറില്ലല്ലോ? ഇതില്‍ തന്നെ ആ ഇരട്ടത്താപ്പ് വ്യക്തം..

ഇനി testicular torsion എന്ന് കേടിട്ടുണ്ടോ ? ടെസ്റ്റിസ് ട്വിസ്റ്റ്‌ ചെയ്തു പോവുന്ന അവസ്ഥ ആണ് (യൂട്രസ് ഇങ്ങനെ ഒന്നും സ്ലിപ്/ ട്വിസ്റ്റ്‌ ചെയ്യാറില്ല കേട്ടോ)അടിയന്തിരം ആയി സര്‍ജറി ചെയ്തില്ലേല്‍ ആ സംഭവം പോയി എന്ന് കരുതിയാല്‍ മതി..ഇത് സംഭവിക്കുന്നതു എങ്ങനെ ?!

the condition can result from trauma to the scrotum, particularly if significant swelling occurs. It may also occur after strenuous exercise or may not have an obvious cause.

The condition is more common during the first year of life and at the beginning of adolescence (puberty), but may happen in older men.

ചിലതൂടെ കോപ്പി ചെയ്യാം..

In men and boys, the testicles hang outside the body in a pouch of skin called the scrotum. Because of their location, many types of accidents can cause testicular injuries.

Blunt trauma (a strike) causes about 75% of testicular injuries. Examples include:

Getting kicked. Getting hit by a baseball. Motorcycle accident. Bicycle accident. Other mishaps can cut or pierce the scrotum and injure the testicles. These include animal bites, bullet wounds, and accidents with machinery.

ഇങ്ങനെ ഒക്കെ ആണ് ശാസ്ത്രം എന്നിരിക്കെ അതിനു ഘടകവിരുധം ആയ ചില സംഭവങ്ങള്‍ പറയുന്നത് ശാസ്ത്രം ആണെന്ന് തെറ്റിദ്ധരിപ്പിച്ചു ബൈബിള്‍ ഖുറാന്‍ എന്നിവ മേമ്പൊടിക്ക് ഉദ്ധരിച്ചു അവതരിപ്പിക്കുന്നതിനു പിന്നില്‍ എന്താണെന്ന് സ്വബോധം ഉള്ളവര്‍ക്ക് ചിന്തിക്കാം... ഇങ്ങനെ ഒക്കെ ആണെങ്കില്‍ ആദ്യം ആണ്‍കുട്ടികളോട് പറയണം ഇനി മുതല്‍ സ്പോര്‍ട്സ്‌ ഗെയിംസ് ഇല്‍ ഒന്നും പങ്കെടുക്കാന്‍ പാടില്ല എന്നും ജീന്‍സ്‌ ഇടാന്‍ പാടില്ല..ബൈക്ക് ഓടിക്കാന്‍ പാടില്ല എന്നൊക്കെ... (പുരുഷന്‍ ആയതിനാല്‍ ഇത്തരക്കാരുടെ ഉദ്ബോധനങ്ങളിലൂടെ undue advantage കിട്ടിയതില്‍ സ്വകാര്യം ആയി സന്തോഷിക്കുന്നു....എന്നും വെച്ച് എന്ത് പോക്രിത്തരവും പറയാം എന്ന് കരുതരുതല്ലോ)

സ്ത്രീയും പുരുഷനും ഒരേ ശാരീരിക അവസ്ഥയില് ഉള്ളവര്‍ അല്ല...പുരുഷന്മാരും പരസ്പരം നോക്കിയാല്‍ അങ്ങനെ ഒരു സന്തുലനാവസ്ഥയില്‍ അല്ലല്ലോ...പക്ഷെ ഓരോ മനുഷ്യനും സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞു അത് ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ അതിനെ മാനസികം ആയി മറികടക്കാന്‍ പ്രാപ്തന്‍ ആവുന്നതല്ലേ പ്രധാനം.അതിനല്ലേ ഇത്തരം പദ്ധതികള്‍ ഉതകേണ്ടത് !!ശാരീരിക ബലം മാത്രം നോക്കി കഴിവും കഴിവ് കേടും തീരുമാനിക്കുന്നത് പരിഷ്കൃത സമൂഹത്തിനു ഒട്ടും യോജിച്ച ചിന്താഗതി ആണെന്ന് ഞാന്‍ കരുതുന്നില്ല...സ്ത്രീയും പുരുഷനും പരസ്പരം പൂരകം ആണെന്നും പരസ്പര സഹകരണവും ബഹുമാനം ആണ് പ്രധാനം എന്നും കരുതുന്നു..

1 comment: