http://www.mathrubhumi.com/story.php?id=336850
ടി.പി. വധം: പി.മോഹനന്റെ ജാമ്യഹര്‍ജി തള്ളി
ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ 14-ാം പ്രതിയും സി.പി.എം. നേതാവുമായ പി. മോഹനന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി. കേസിന്റെ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും സാക്ഷി വിസ്താരം പൂര്‍ത്തിയായശേഷം വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്നും ജസ്റ്റിസുമാരായ ടി.എസ്. ഠാക്കൂര്‍, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മോഹനന് ജാമ്യം നല്‍കുന്നതിനെ കേരള സര്‍ക്കാര്‍ ശക്തിയായി എതിര്‍ത്തു.
വിചാരണ തുടങ്ങാത്തത് എന്താണെന്ന് ചോദിച്ച കോടതി, കേസില്‍ എത്ര ദൃക്‌സാക്ഷികളാണുള്ളതെന്ന് ആരാഞ്ഞു. വാടകയ്ക്ക് കൊലയാളികളെ സംഘടിപ്പിച്ചത് മോഹനനാണോ എന്നും വാദത്തിനിടയില്‍ ജസ്റ്റിസ് ഠാക്കൂര്‍ ചോദിച്ചു. ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികളെ മോഹനന്‍ വാടകയ്ക്ക് എടുത്തതാണെന്നും കോടതി പറഞ്ഞു. സാക്ഷിവിസ്താരം പൂര്‍ത്തിയായിട്ടില്ലെന്ന വസ്തുതയും കോടതി ഓര്‍മിപ്പിച്ചു.
രാഷ്ട്രീയവൈരാഗ്യത്തിന്റെ ഭാഗമായാണ്ചന്ദ്രശേഖരനെ വധിച്ചതെന്ന് സംസ്ഥാനസര്‍ക്കാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ആര്‍. രമേശ്ബാബുവും വ്യക്തമാക്കി. 51 വെട്ടുകളാണ് ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്നതെന്ന് വി.ഗിരി കോടതിയെ അറിയിച്ചു. സി.പി.എമ്മിലും പുറത്തും ഏറെ സ്വാധീനമുള്ള വ്യക്തിയാണ് മോഹനനെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമയും കേസില്‍ കക്ഷി ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ മുന്‍ഹൈക്കോടതി ജഡ്ജി ആര്‍. ബസന്ത്, അഡ്വ. വി.എസ്. റോബിന്‍ എന്നിവരാണ് രമയ്ക്കുവേണ്ടി ഹാജരായത്.
ആറുമാസമായി ജയിലിലാണെന്നും കേസില്‍ വിചാരണ നീണ്ടുപോവുകയാണെന്നും പി. മോഹനനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നാഗേശ്വരറാവുവും കെ.രാജീവും വാദിച്ചു. ഗൂഢാലോചനയില്‍ തന്നോടൊപ്പം പങ്കാളിയാണെന്ന് പോലീസ് ആരോപിക്കുന്ന ഒമ്പതും പത്തും പ്രതികളായ സി.എച്ച്. അശോകന്‍, കൃഷ്ണന്‍ എന്നിവര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കര്‍ശനനിബന്ധനകളോടെയാണ് ജാമ്യം നല്‍കിയത്. കടുത്ത നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മോഹനനും ജാമ്യം നല്‍കണമെന്ന് നാഗേശ്വര റാവു ആവശ്യപ്പെട്ടു.
എട്ടുമുതല്‍ പത്തുവരെയുള്ള പ്രതികള്‍ക്കൊപ്പം ടി. പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന രണ്ടുപേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെയും പ്രതിയാക്കിയിരിക്കുന്നതെന്ന് മോഹനന്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞു. കേസില്‍ 284 സാക്ഷികളുണ്ട്. ഇതിനാല്‍ വിചാരണ നീണ്ടുപോകാനിടയുണ്ട്. ചന്ദ്രശേഖരനും മോഹനനുംതമ്മില്‍ രാഷ്ട്രീയവൈരാഗ്യമുണ്ടെങ്കിലും കൊലപ്പെടുത്താനുള്ള നടപടികളെടുക്കില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

No comments:
Post a Comment