Tuesday, April 29, 2014

എച്ച് ഐ വി



facebook

കേരളത്തിലെ എച്ച് ഐ വി ക്കാര്‍ വിചാരിച്ചാലും ചിലതൊക്കെ നടക്കും എന്നും അവര്‍ കാണിച്ചു തന്നിരിക്കുന്നു, മതം /ജാതി/ ദൈവ ഭക്തി ഒക്കെ മൂത്ത് നടത്തുന്ന /നടക്കുന്ന ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും ഒരു താല്‍പ്പര്യവും ഇല്ലാത്ത ഒരാളാണ് ഞാന്‍, പക്ഷെ ബലം പ്രയോഗിച്ചു ഒരു പ്രത്യേഗ വിഭാഗം അത് തടയുന്നത് ഒരു തരത്തിലും അംഗീകരിക്കാനും കഴിയില്ല , ഇന്ത്യയെന്ന " മതേതര" രാഷ്ട്രത്തില്‍ സകല ജാതി മത ദൈവ ഭക്തര്‍ക്കും ഒരേ പോലെജീവിക്കാനും അവരവരുടെ ആചാര അനുഷ്ഠാനങ്ങള്‍ നടത്താനുമുള്ള എല്ലാവിധ പരമാധികാരവും ഉള്ളപ്പോള്‍ തന്നെ തലയ്ക് വെളിവില്ലാത്ത സംഘപരിവാര്‍ ഗ്രൂപിലെ തലയില്‍ വെള്ളി വെളിച്ചം കടക്കാത്ത എച്ച് ഐ വി ക്കാര്‍ മൂര്‍ക്കനാട് കാണിച്ചു കൂട്ടിയ തന്തയില്ലയ്മ നോക്കി കുത്തി ആയി കണ്ടു നിന്ന സര്‍ക്കാര്‍ എന്ന മിഷിനറി എന്ത് ഉണ്ടയാണ് ചെയ്തത് എന്ന് അറിയില്ല , വര്‍ഗീയതയ്ക്ക് ചൂട്ട് പിടിക്കുന്ന കേരളത്തിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇതിനു കനത്ത വില നല്‍കേണ്ടിവരും എന്നതില്‍ സംശയമില്ല. എച്ച് ഐ വി ക്കാരുടേയും സംഘപരിവാര്‍ ഗ്രൂപ്പുകാരുടെയും തല തൊട്ടപ്പനായ വിഷം "പ്രാ തൊ " ഇടയ്ക് ഇടയ്ക് ഇവിടെ വന്നു തന്‍റെ വിഷം ചീറ്റി പോകുന്നതാണ് അത് പ്രാവര്‍ത്തീക മാക്കേണ്ടത് ഇവറ്റകളുടെ ധര്‍മം ആണ് അത് അവര്‍ ചെയ്തു എന്ന് മാത്രം ജൂനിയര്‍ "പ്രാ തൊ" മാര്‍ക്കും കേരളത്തില്‍ ഒരു കുറവുമില്ല എന്നതില്‍ ആര്‍ക്കും സംശയം വേണ്ട . മേയ് പതിനാറ് കഴിഞ്ഞാല്‍ വരുന്ന സര്‍ക്കാര്‍ഏതു തരത്തിലുള്ളത് എന്നതിനെ ആശ്രയിച്ചിരിക്കും ഈ വിഷങ്ങളുടെ അടുത്ത നടപടികള്‍, ഒന്നും അതി വിദൂരമല്ല ഇന്ത്യക്ക് മോഡല്‍ ഗുജറാത്ത് എന്ന് ഇവര്‍ പാടി നടക്കുന്നത് ഒരിക്കലും മറക്കണ്ട അത് തന്നെയാണ് അവരുടെ ലക്ഷ്യം അത് അവര്‍ നടപ്പിലാക്കുകയും ചെയ്യും അത് വരെ ആസനത്തില്‍ കയ്യും കെട്ടി വച്ചു ഏയ്‌ നുമ്മക്ക് ഒരു കുഴപ്പവുമില്ല എന്നുള്ള നാമ ജപം പറഞ്ഞോണ്ട് ഇരി ഫാസിസത്തിന്‍റെ അണ്ണാക്കില്‍ കേറി കൂടിയിട്ടു പിന്നെ തിരിച്ചു ഇറങ്ങാന്‍ കഴിയില്ല കുരിപ്പുകളെ , കേരളത്തിലെ എച്ച് ഐ വി ഉണര്‍ന്നു കഴിഞ്ഞു അവര്‍ മുള്ളിയിട്ടു പോയി കിടന്നു ഉറങ്ങില്ല പണി പാലും വെള്ളത്തില്‍ തന്നിട്ട് പോയി കിടന്നു ഉറങ്ങും !
=========================================================
facebook
Jijo Tomy
നിങ്ങൾ തന്നെ തീരുമാനിക്കൂ! 

ഇതാണ് മൂർക്കനാടിന്റെ ഭൂപടം. ആ മഞ്ഞ ചതുരത്തിൽ കാണുന്നതാണ് വിവാദമായ ആലും ചോട്. മുൻപ് ഇത് കുറച്ച് മാറി കാണുന്ന അമ്പലത്തിന്റെ പറമ്പായിരുന്നു. പത്ത് പതിനഞ്ച് വർഷം മുൻപ് (കറക്റ്റ് അറിയില്ല) അവർ ഈ വഴി സർക്കാരിന് കൈമാറുകയും അതു വഴിയുള്ള റോഡ് പിഡ്ബ്ല്യുഡി ടാറിടുകയും ചെയ്തു. ഇന്ന് ആ വഴിയിലൂടെ പത്തോളം പ്രൈവറ്റ് ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇരിങ്ങാലക്കുട കാട്ടൂർ റൂട്ടാണത്. (ഇരിങ്ങാലക്കുട കാട്ടൂർ റൂട്ട് വേറെയും ഉണ്ട്).

ഈ പിഡ്ബ്ല്യുഡി റോഡിലൂടെയാണ് പെരുന്നാൾ പ്രദക്ഷിണം എല്ലാക്കൊല്ലവും പൊയ്ക്കൊണ്ടിരിക്കുന്നത്. രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് ചിലർ ഇതിൻ എതിര് പറഞ്ഞെങ്കിലും സാമാന്യബോധമുള്ള ജനങ്ങൾ അത് ചെവികൊണ്ടില്ല. ഇത്തവണ എച്ച് ഐ വി യുടെ നേതൃത്വത്തിൽ കുറച്ചു പേരെ ഇറക്കുമതി ചെയ്യുകയും സംസ്ഥാന സമ്മേളനത്തിന്റെ ബലത്തിൽ (ഇത് മുന്നിൽ കണ്ടാണോ സംസ്ഥാന സമ്മേളനം ചേർപ്പിൽ ഇതേ സമയത്ത് വെച്ചതെന്ന് സംശയിക്കുന്നതിൽ തെറ്റില്ല) ദേവസ്വം ബോർഡിനെ കൊണ്ട് അനുവാദം പിൻവലിപ്പിക്കുകയും ചെയ്തു.

പിഡ്ബ്ല്യുഡി റോട്ടിലൂടെ പ്രദക്ഷിണം പോകാൻ എന്തിനാണ് ദേവസ്വം ബോർഡിന്റെ അനുമതി എന്ന് ചോദിച്ചേക്കാം. കഴിഞ്ഞ വർഷങ്ങളിലേത് പോലുള്ള സംഭവങ്ങൾ നടക്കാതിരിക്കാൻ ദേവസ്വം ബോർഡിനോട് പ്രത്യേകം പറഞ്ഞു എന്ന് മാത്രമേ അർത്ഥമുള്ളൂ. അവർ ഒരു പ്രശ്നവുമില്ലെന്ന് തിരിച്ച് അറിയിക്കുകയും ചെയ്തു.

ഇവിടെയുള്ള പള്ളിക്കാർ ഹുങ്ക് കാണിക്കുന്നെന്നാണ് മറ്റൊരു പ്രചരണം. സത്യത്തിൽ ഈ സ്ഥലം ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ്. ആ പള്ളിയും ഹൈസ്കൂളും അതിനെ ചുറ്റിപറ്റി കുറച്ച് ക്രിസ്ത്യൻ വീടുകളും മാത്രമേ അവിടെയുള്ളൂ. ബാക്കിയൊക്കെ ഹിന്ദുക്കളാണ്. ഇത്രയും കാലം ആർക്കും വലിയ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. അമ്പലത്തിന്റെ ഒരു ഭൂമിയിലും ക്രിസ്ത്യാനികൾ അവകാശം ഉന്നയിച്ചിട്ടില്ല. പൊതുവഴിയായി വിട്ടുകൊടുത്തതിൽ ഘോഷയാത്ര പോകാൻ പള്ളിക്കാർക്ക് അവകാശമുണ്ട് എന്നൊരു നിലപാടാണ് അവർക്ക്. പള്ളിയിൽ നിന്നും കിലോമീറ്ററുകൾ പോയി പ്രശ്നമുണ്ടാക്കുന്നതും അല്ല. പള്ളിയുടെ മുന്നിലെ റോട്ടിൽ വെറും മുന്നൂറ് മീറ്റർ ദൂരത്തിലാണ് ഈ പറഞ്ഞ കവല. അവിടെ അഞ്ചാറ് കടകളും പ്രവർത്തിക്കുന്നുണ്ട് എന്നു കൂടി ഓർക്കണം.

ഇത്രയും ഇവിടെ പറഞ്ഞ് കഴിയുമ്പോൾ ഞാനൊരു ക്രിസ്ത്യൻ വർഗ്ഗീയവാദിയാണെന്ന് പലരും വരും. ഇരവും പകലും അതിൽ മുന്നിൽ തന്നെ കാണുമെന്ന് കരുതുന്നു. ഒരു വിരോധവുമില്ല. നിങ്ങളുടെ ഉള്ളിലെ കാളകൂടം എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഞാൻ മരിക്കാനും റെഡിയാണ്. പിന്നെയാണ് ഒരു വർഗ്ഗീയവാദി ലേബൽ!
https://plus.google.com/u/0/111039450370563949984/posts/4PyQhPUyHH9

No comments:

Post a Comment