Friday, April 4, 2014

ദേശാഭിമാനി

>>കേരളം വിദേശത്തേക്ക്, ഇന്ത്യ കേരളത്തിലേക്കും 
ഡോ. എം ഷാജഹാന്‍>>
http://www.deshabhimani.com/periodicalContent1.php?id=1636>>
https://www.facebook.com/sreesreerajnv/posts/10201855094238853?stream_ref=10

ദേശാഭിമാനിയില്‍ വന്ന ഒരു ലേഖനത്തിനോടുള്ള ഒരു വിയോജിപ്പ് ഞാന്‍ പോസ്റ്റ്‌ ഇട്ടിരുന്നു ലിങ്ക് ആണ് മുകളില്‍ കാണുന്നത് അതില്‍ പറയുന്നത് മുഴുവന്‍ ശുദ്ധ തെമ്മാടിത്തരം ആണ് എന്നതില്‍ ഒരു സംശയവുമില്ല അത് കൊണ്ട് ധാരാളം ആളുകള്‍ അതിനു വിയോജിപ്പുമായി വന്നിരുന്നു എല്ലാര്ക്കും ഒരേ സ്വരമായിരുന്നു "ദേശാഭിമാനിയില്‍ ഇത് എങ്ങിനെ വന്നു എന്നതില്‍"
ദേശാഭിമാനി എഡിറ്റര്‍ക്ക് വേണ്ടി മറുപടി കിട്ടിയിരുന്നു ശ്രദ്ധക്കുറവു സംഭവിച്ചിട്ടുണ്ട് എന്നും അതിനു തിരുത്ത്‌ വരും എന്നും ഇത്തവണത്തെ വാരികയില്‍ അത് ദേശാഭിമാനി ചെയ്തിട്ടുണ്ട് .
=======================================
http://www.deshabhimani.com/periodicalContent1.php?id=1656
>>ഇതര സംസ്ഥാനത്തൊഴിലാളികളും മലയാളി മധ്യവര്‍ഗവും
പ്രേമന്‍ തറവട്ടത്ത്>>
"കേരളം വിദേശത്തേക്ക്; ഇന്ത്യ കേരളത്തിലേക്കും" എന്ന ഡോക്ടര്‍ എം ഷാജഹാന്റെ ലേഖനം വായിച്ചു. കേരളത്തിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ലേഖകന്‍ പങ്കുവെക്കുന്ന ആശങ്കകളില്‍ പലതും മലയാളി മധ്യവര്‍ഗത്തിന്റെ വിലക്ഷണ മനസ്സില്‍ ഉരുവം ചെയ്തതും കേരളീയ സമൂഹത്തിന്റെ പൊതുബോധത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ കാര്യങ്ങളാണ്. സ്വന്തം നാട്ടിലെ ദുസ്സഹമായ ജീവിതസാഹചര്യത്തില്‍നിന്ന് രക്ഷ തേടിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ധാരാളം പാവപ്പെട്ട തൊഴിലാളികള്‍ തൊഴിലന്വേഷിച്ച് നമ്മുടെ നാട്ടില്‍ എത്തിയത്... ......................................................

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍, സാംക്രമിക രോഗങ്ങളുടെ അപൂര്‍വ സാന്നിധ്യം, ലഹരി വസ്തുക്കളുടെ ഉപയോഗം ഇവയൊക്കെ സാമാന്യവല്‍ക്കരിച്ച് ഇതര സംസ്ഥാനത്തൊഴിലാളികളെ പ്രതിനായകസ്ഥാനത്ത് നിര്‍ത്തി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ പൂണൂലും കുടുമയുമില്ലാത്ത പുത്തന്‍ വരേണ്യതയുടെ വക്താക്കളാണ്. അവര്‍ക്ക് ഇതര സംസ്ഥാനതൊഴിലാളികള്‍ തീവ്രവാദികളും ദേശവിരുദ്ധ ശക്തികളുമാണ്. നാട്ടിലെ തൊഴില്‍ നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ചൂഷകവര്‍ഗത്തെക്കുറിച്ച് അവര്‍ ഒന്നും ഉരിയാടില്ല. ജീവിക്കാന്‍ ഗതിയില്ലാത്ത പാവപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെയാകെ ശത്രുപക്ഷത്താക്കി അനാവശ്യ ആശങ്കകള്‍ സൃഷ്ടിച്ച് ആഭ്യന്തര കലാപത്തിന് പോലും ഭാവിയില്‍ കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന തരത്തിലുള്ള വാദഗതികള്‍ അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

No comments:

Post a Comment