Friday, April 4, 2014

മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണം

1. മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണം, 
2. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ എന്തും ചെയ്യും 

ഈ രണ്ടു പരാമര്‍ശങ്ങള്‍ ആണ് കോടതി ഡിവിഷന്‍ ബെഞ്ച്സ്റ്റേ ചെയ്തത് ഇത് നീക്കാന്‍ ആണ് സര്‍ക്കാര്‍ അപ്പീലും കൊടുത്തത് 
നീക്കിയതില്‍ മുഖ്യന്‍ സംതൃപ്തനുമാണ് .

ഇതിനര്‍ത്ഥം എന്‍റെ അറിവില്‍ 

മുഖ്യമന്ത്രിക്ക് ജനത്തിനോട് ഒരു ബാധ്യതയുമില്ല , കേരളത്തില്‍ നടക്കുന്ന /സര്‍ക്കാരില്‍ നടക്കുന്ന ഒന്നിനും ജനത്തിനോട് ഉത്തരം പറയേണ്ടുന്ന ബാധ്യത മുഖ്യന് ഇല്ല , മുഖ്യന്‍റെ ഓഫീസിലുള്ളവര്‍ എന്തും ഇനിയും ചെയ്യും എന്നതും അതായതു സലിം രാജും ,ജിക്ക് മോനും ,ജോപ്പനും ഇതുവരെ ചെയ്ത സകല കലാപ പരുപാടികളുംഅങ്ങീകരിചിരിക്കുന്നു. ഇപ്പോള്‍ ഉള്ളവര്‍ അതെ നടപടി തുടര്‍ന്നാലും ആരും ഒന്നും ചോദിക്കണ്ട എന്ന് .
ഈ രണ്ടു വിധികളിലും മുഖ്യന്‍ സന്തോഷവനുമാണ് , ഇങ്ങിനെ ഒരു മുഖ്യനെ ലോകത്തില്‍ വേറെ എവിടേലും കാണുമോ ?

ജസ്റ്റിസ് ഹാറൂണ്‍ റഷീദ് പറഞ്ഞത് മാറ്റി വച്ചാല്‍ തന്നെ തന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും നിയമ പ്രകാരം ഒളിച്ചോടാന്‍ മുഖ്യന്‍ നടത്തിയ ഒരു ശ്രമമാണ് ഇത് എന്ന് പറയാതെ വയ്യ .
ഇദ്ദേഹത്തിനു ആരോട് ആണ് ബാധ്യത ജനകീയ കോടതിയില്‍ ഇയാളുടെ വിചാരണ പണ്ടേ ജനം തീരുമാനിച്ചതാ അത് കൊണ്ട് ആ വഴിയൊന്നും പോണ്ട തിരെഞ്ഞെടുപ്പ് കഴിയട്ടെ വിധി വരട്ടെ അപ്പോള്‍ അറിയാം ബാക്കി അങ്കം !

>>മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും കുറിച്ച് പരാമര്‍ശിച്ച കോടതി അതേക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് അവസരം നല്‍കിയില്ലെന്ന്<<

എ.ജി എന്ന് പറയുന്ന ജീവി പിന്നെ അവിടെ വേറെ വല്ല പണിക്കും ആണോ പോകുന്നത് മുഖ്യനുമായി ബന്ധപ്പെടുന്ന സകല വിഷയത്തിലും മുഖ്യന്‍ നേരിട്ട് വന്നു വിശദീകരണം കൊടുക്കല്‍ ആണോ സാധാരണ ആയി നടക്കുന്നത് .

No comments:

Post a Comment