എമര്‍ജിങ് കേരള: 40,000 കോടിയുടെ നിക്ഷേപം; 45 പദ്ധതികള്‍
Posted on: 15 Sep 2012ഫോക്‌സ്‌വാഗണിന്റെ 2000 കോടിയുടെ എന്‍ജിന്‍ അസംബ്ലിങ് യൂണിറ്റ്
പദ്ധതികളില്‍ ഒരു മാസത്തിനകം തീരുമാനം
കണ്ണൂരില്‍ 1250 കോടിയുടെ അഗ്രോ പ്രോസസിങ് യൂണിറ്റ്
കൊച്ചിയില്‍ 3000 കോടിയുടെ വാട്ടര്‍ സിറ്റി
കോഴിക്കോട്ട് 1000 കോടിയുടെ ഐ.ടി. മേഖല
കൊച്ചി: എമര്‍ജിങ് കേരളയില്‍ 40,000 കോടിയിലേറെ നിക്ഷേപം പ്രതീക്ഷിക്കുന്ന
വ്യക്തമായ 45 പദ്ധതി നിര്‍ദേശങ്ങള്‍ എത്തിയെന്ന് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി പറഞ്ഞു. ധാരണാപത്രം ഒപ്പിട്ട ഭാരത് പെട്രോളിയത്തിന്റെ
20,000 കോടിയുടെ പദ്ധതികളും ജര്‍മന്‍ കാര്‍ നിര്‍മാണക്കമ്പനിയായ
ഫോക്‌സ്‌വാഗണ്‍ മുന്നോട്ടുവെച്ച 2000 കോടിയുടെ എന്‍ജിന്‍ അസംബ്ലിങ്
യൂണിറ്റും ഇതില്‍ പെടും. 10 വിദേശ രാജ്യങ്ങളും പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നു ദിവസമായി നടന്ന എമര്‍ജിങ് കേരള നിക്ഷേപക
സംഗമത്തിന്റെ സമാപന വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഒരു മാസത്തിനുള്ളില്‍ വിശദ ചര്‍ച്ചകള്‍ക്കുശേഷം ഏതൊക്കെ പദ്ധതികള്‍
വേണമെന്ന് തീരുമാനിക്കും. ഇതില്‍ സംസ്ഥാനത്തിന് അനുയോജ്യമായ പദ്ധതികള്‍ക്ക്
മുപ്പതു ദിവസത്തിനുള്ളില്‍ അനുമതി നല്‍കും. മൂവായിരം കോടിയുടെ ചവറയിലെ
ടൈറ്റാനിയം സ്‌പോഞ്ച് ഫാക്ടറി സംബന്ധിച്ച് അന്തിമ
തീരുമാനമെടുക്കാത്തതിനാല്‍ അത് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ധാരണാപത്രമായ 700 കോടി രൂപയുടെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഷിപ്പ്
ബ്രേക്കിങ് യൂണിറ്റും ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് നേരത്തേ അനുവദിച്ചതാണ്.
ഉത്തരവ് എമര്‍ജിങ് കേരളയില്‍ വെച്ചാണ് കൈമാറിയത്.
വ്യവസായികള്‍ തമ്മില്‍ 419 പദ്ധതി നിര്‍ദേശങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു.
ഇതിന്റെ അനന്തര നടപടികള്‍ അതത് വകുപ്പുകള്‍ സ്വീകരിക്കും. സര്‍ക്കാരുമായി
നേരിട്ട് ബന്ധപ്പെടുന്ന 142 പ്രൊപ്പോസലുകളെപ്പറ്റിയും ചര്‍ച്ച നടന്നു. ഈ
142 പേരില്‍ നിന്ന് വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടും.
ഇവയെപ്പറ്റി വിവിധ വകുപ്പ് അധികൃതര്‍ക്കുമുന്നില്‍ വീണ്ടും ചര്‍ച്ച നടത്തി
എന്തൊക്കെ അനുമതി വേണമെന്ന് തീരുമാനിക്കും. ഒരു മാസത്തിനുള്ളില്‍ ഈ
നടപടികള്‍ പൂര്‍ത്തിയാക്കും. വിദ്യാര്‍ഥികളുടെ സംരംഭങ്ങളെപ്പറ്റി 400-ലധികം
അന്വേഷണങ്ങള്‍ വന്നു.
നിക്ഷേപ അനുമതി ബോര്‍ഡിനെപ്പറ്റി അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും.
ഫോക്‌സ്‌വാഗണ്‍ എന്‍ജിന്‍ അസംബ്ലിങ് യൂണിറ്റ് തുടങ്ങാന്‍ കൊച്ചിയിലോ
തിരുവനന്തപുരത്തോ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ അഗ്രോണമി
ഫാംസിന്റെ 1250 കോടിയുടെ അഗ്രോ പ്രോസസിങ് യൂണിറ്റ്, കോഴിക്കോട്ട്
മണപ്പാട്ട് ഇന്‍ഫ്രാ ടെക്കിന്റെ 1000 കോടിയുടെ ഐ.ടി. പ്രത്യേക സാമ്പത്തിക
മേഖല, കൊച്ചിയില്‍ ദുബായ് ഫോണിക്‌സിന്റെ 3000 കോടിയുടെ വാട്ടര്‍ സിറ്റി,
കോട്ടയത്ത് ആബാദ് ഗ്രൂപ്പിന്റെ 1300 കോടിയുടെ സ്മാര്‍ട്ട് ടൗണ്‍ഷിപ്പ്
ആന്‍ഡ് ഐ.ടി. പാര്‍ക്ക്, ദുബായ് ഡി.എം. ഹെല്‍ത്ത് കെയര്‍ഗ്രൂപ്പ് അഞ്ച്
സ്ഥലങ്ങളില്‍ 2150 കോടി ചെലവിട്ട് നിര്‍മിക്കുന്ന ആസ്പത്രികള്‍ എന്നിവയാണ്
സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന പ്രമുഖ പദ്ധതികള്‍. അമേരിക്ക, കാനഡ,
ചൈന, ജപ്പാന്‍, ഇംഗ്‌ളണ്ട്, മലേഷ്യ, ഓസ്‌ട്രേലിയ , ജര്‍മനി, യു.എ.ഇ., സൗദി
അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ് വിവിധ പദ്ധതി നിര്‍ദേശങ്ങള്‍ വന്നത്.
അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ പൊതുജനങ്ങള്‍ക്കുകൂടി ഓഹരി പങ്കാളിത്തം
നല്‍കുന്നതിന് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
പറഞ്ഞു. ഇന്‍കെലില്‍ ഇപ്പോള്‍ പണക്കാര്‍ക്കു മാത്രമേ ഓഹരിയുള്ളൂ. ഇതിന്റെ
ഒരു ശതമാനം ഓഹരി പൊതുജനങ്ങള്‍ക്ക് നല്‍കും.
36 വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 4676 പേരാണ് എമര്‍ജിങ് കേരളയ്ക്ക്
രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2512 പേര്‍ ബിസിനസ് പ്രതിനിധികളായിരുന്നു.
വ്യവസായം തുടങ്ങാത്ത ഭൂമി ഏറ്റെടുക്കും
വ്യവസായത്തിനായി ഭൂമി നല്‍കിയിട്ട് ഇനിയും തുടങ്ങാത്തവര്‍ക്ക് ആറുമാസം കൂടി
സാവകാശം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിനുശേഷവും
തുടങ്ങിയില്ലെങ്കില്‍ ഏറ്റെടുക്കും. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ്
ഇതിലേറെയും നല്‍കിയത്. എമര്‍ജിങ് കേരള ഭൂമി കച്ചവടത്തിനുള്ള വേദിയാണെന്ന്
അടിസ്ഥാനരഹിതമായി ആരോപിച്ചതില്‍ പ്രതിഷേധമുണ്ട്. ഇവിടെ ഒരു സെന്റുപോലും
പാട്ടത്തിന് നല്‍കുന്നത് ചര്‍ച്ച ചെയ്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എമര്‍ജിങ് കേരള വീണ്ടും 2014 സപ്തംബറില്‍
കൊച്ചി: അടുത്ത എമര്‍ജിങ് കേരള 2014 സപ്തംബറില്‍ത്തന്നെ നടത്തുമെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കേരളത്തിന് നന്മയുണ്ടാക്കുന്ന ഒരു
കാര്യത്തില്‍ നിന്നും വിവാദങ്ങളുടെ പേരില്‍ പിന്മാറുന്ന പ്രശ്‌നമില്ല.
വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണ്. സുതാര്യതയില്ലെങ്കില്‍ ആര്‍ക്കും
ചൂണ്ടിക്കാട്ടാം. അത് തിരുത്തും. കേരളത്തിന്റെ സാധ്യതകള്‍ മങ്ങിയത്
വിവാദങ്ങള്‍ കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സാധ്യതകളും മാറുന്ന മുഖവും അവതരിപ്പിക്കുക എന്നതായിരുന്നു
എമര്‍ജിങ് കേരളയുടെ ലക്ഷ്യങ്ങള്‍ . ഇവ രണ്ടും വിജയിച്ചു. ഇനിയൊരു പുതിയ
സംസ്‌കാരം തുടങ്ങണം. യുവാക്കളെ തൊഴിലന്വേഷകരില്‍ നിന്ന് തൊഴില്‍
ദാതാക്കളാക്കണം.
ഇതുവരെയുള്ള തന്റെ പൊതുജീവിതത്തിലെ നാഴികക്കല്ലാണിത്.
==============================================
എമര്‍ജിങ് കേരള നിക്ഷേപകസംഗമത്തില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികള്‍
LINK
1 ) പഞ്ചനക്ഷത്ര ഹോട്ടല്‍ പദ്ധതി, എസ്. എഫ്. സി. ഗ്രൂപ്പ്, അബുദാബി -150 കോടി
2 ) ബയോ മെഡിക്കല്‍ ഡിവൈസസ് ഹബ്, പെന്‍പോള്‍ ഗ്രൂപ്പ് ആന്‍ഡ് അസോസിയേറ്റ്‌സ് -400 കോടി
3 ) ബയോ സിമിലര്‍ ഡ്രഗ് മാനുഫാക്ചറിങ് യൂണിറ്റ്, എം. ഐ. ആര്‍. ഗ്രൂപ്പ് -130 കോടി
കൊല്ലം
1 ) ചവറയില്‍ ടൈറ്റാനിയം സ്‌പോഞ്ച് ഫാക്ടറി, കെ. എം. എം. എല്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ-4000 കോടി
കോട്ടയം
1 ) സ്മാര്‍ട്ട് ടൗണ്‍ഷിപ്പും ഐടി പാര്‍ക്കും, അബാദ് ഗ്രൂപ്പ് -1300 കോടി
2 ) ആയുര്‍വേദ മെഡിക്കല്‍ കോളേജും ഗവേഷണ കേന്ദ്രവും, ഡിസി ഗ്രൂപ്പ് -30 കോടി
3 ) നാനോ ബയോടെക് പ്രത്യേക സാമ്പത്തിക മേഖല, നോളജ് സിറ്റി, പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് -875 കോടി
4 ) റിസോര്‍ട്ട് പദ്ധതി, ആതിര ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് ( റഹേജ ഗ്രൂപ്പ് ) -300 കോടി.
5 ) എച്ച്.ഡി.പി.ഇ. സ്റ്റോറേജ് ടാങ്ക് നിര്‍മാണം, കേളചന്ദ്ര ഗ്രൂപ്പ് -9 കോടി.
കൊച്ചി
1 ) കൊമേഴ്‌സ്യല്‍ റീട്ടെയില്‍ ഡെവലപ്‌മെന്റ് പ്രോജക്ട്, മണപ്പാട്ട് ഇന്‍ഫ്രാട്ടെക് -250കോടി
2 ) ഇക്കോ ഫ്രണ്ട്‌ലി ജിപ്‌സം ബെയ്‌സ്ഡ് ന്യൂജനറേഷന്‍ ബില്‍ഡിങ്
മെറ്റീരിയല്‍ നിര്‍മാണ യൂണിറ്റ്, അജിത് കാര്‍ബണ്‍സ് ആന്‍ഡ് പിഗ്‌മെന്റ്‌സ്
ലിമിറ്റഡ് -20 കോടി
3 ) വാട്ടര്‍ സിറ്റി, ഫോമിക്‌സ് ഹോള്‍ഡിങ്‌സ്, ദുബായ് -3000 കോടി
4 ) സ്റ്റാര്‍ട്ട് അപ് വില്ലേജ് ഐ. ടി. പ്രോജക്ട്, പ്രൊഫൗണ്ടീസ്
5 ) കണ്‍വെന്‍ഷന്‍ സെന്റര്‍, സയന്‍സ്പാര്‍ക്ക്, പ്ലാനറ്റേറിയം, ഹെറിറ്റേജ് വില്ലേജ്, വി-ഗാര്‍ഡ് ഗ്രൂപ്പ് -800 കോടി
6 ) റിഫൈനറി വികസനവും പെട്രോകെമിക്കല്‍ യൂണിറ്റും, ബി. പി. സി. എല്‍ -20000 കോടി
7 ) ഹോസ്പിറ്റല്‍ പ്രോജക്ട്, ഡി. എം. ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ദുബായ് -500 കോടി
8 ) പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് സ്ട്രക്ചര്‍ നിര്‍മാണ യൂണിറ്റ്, കെ. ഇ. എഫ്. ഗ്രൂപ്പ് ദുബായ് -300 കോടി
9 ) ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ജിയോജിത് പി. എന്‍. ബി. പാരിബാസ് ഗ്രൂപ്പ് -50കോടി
10 ) ലോജിസ്റ്റിക്‌സ് പാര്‍ക്ക് ആന്‍ഡ് വെയര്‍ഹൗസ്, മേത്തര്‍ ഗ്രൂപ്പ് -300കോടി
11 ) എഡ്യൂ ഹബ് പ്രോജക്ട്, സ്പ്രിങ് ഇന്‍ഫ്രാ ഡെവലപ്പേഴ്‌സ് -200കോടി
12 ) ബയോഫുഡ് പാര്‍ക്ക്, അകെ ഫ്‌ളേവേഴ്‌സ് ഗ്രൂപ്പ് -200കോടി
13 ) മറൈന്‍ ടെര്‍മിനല്‍ ആന്‍ഡ് ഫ്‌ളോട്ടിങ് റിസോര്‍ട്ട്, യൂറോടെക്ക് ഗ്രൂപ്പ് -130കോടി
14 ) 3ഡി സ്റ്റീരിയോഫോണിക് എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മോഷന്‍ പോയിന്റ് മുംബൈ -300കോടി
15 ) ഹെല്‍ത്ത്‌കെയര്‍ വില്ലേജ്, ബി. സി. ജി. ഗ്രൂപ്പ് -300കോടി
16 ) വ്യവസായ വൈവിധ്യവത്കരണം, അപ്പോളോ ടയേഴ്‌സ്- 500 കോടി.
17 ) ഹെലികോപ്റ്റര്‍ സര്‍വീസ്, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി -120കോടി
18 ) ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി -115കോടി
19 ) കുട നിര്‍മാണ യൂണിറ്റ്, കൊളംബോ ഗ്രൂപ്പ്, കൊച്ചി-8കോടി
20 ) പ്രീ ഫാബ്രിക്കേറ്റഡ് ഹൗസിങ് കംപോണന്റ്, ഇ ക്യൂബ് സ്ട്രക്ചറല്‍ കംബൈന്‍സ് -40കോടി
21 ) വാട്ടര്‍ സ്‌പോര്‍ട്‌സ് യൂണിറ്റ്, കൊച്ചിന്‍ പ്രോപ്പര്‍ട്ടീസ് -10കോടി
22 ) കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, കൊച്ചിന്‍ പ്രോപ്പര്‍ട്ടീസ് -100കോടി
23 ) നോളജ് പാര്‍ക്കും ബിസിനസ് സ്‌കൂളും, കൊട്ടുകാപ്പള്ളി ഗ്രൂപ്പ്- 15 കോടി.
24 ) വാതകാധിഷ്ഠിത വൈദ്യുതി നിലയം, പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്- 7000 കോടി.
കോഴിക്കോട്
1 ) ഐ. ടി/ സെസ്, മണപ്പാട്ട് ഇന്‍ഫ്രാ ടെക് -1000കോടി
2 ) ഹോസ്പിറ്റല്‍ പ്രോജക്ട്, കെ. ഇ. എഫ്. ഗ്രൂപ്പ് ദുബായ് -500കോടി
3 ) ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ പാര്‍ക്ക്, ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം -100കോടി
4 ) എന്‍. ആര്‍.ഐ. സിറ്റി പദ്ധതി, ( സൂപ്പര്‍ സ്‌പെഷാലിറ്റി മെഡിക്കല്‍
സെന്റര്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍,
സ്‌പോര്‍ട്‌സ് സിറ്റി ) , ഫാത്തിമ ഗ്രൂപ്പ് -500 കോടി.
5 ) പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് സ്ട്രക്ചര്‍ നിര്‍മാണ യൂണിറ്റ് -70 കോടി.
പാലക്കാട്
1 ) സൗരോര്‍ജ യൂണിറ്റ്, റവാനോ സോളാര്‍ ( ഇറ്റലി ) , മീനാര്‍ ഗ്രൂപ്പ് -500 കോടി.
2 ) വിന്‍ഡ് മില്‍ യൂണിറ്റ്, ഗമേസ ഗ്രൂപ്പ് -600കോടി
തൃശ്ശൂര്‍
1 ) ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്, മലബാര്‍ ഗ്രൂപ്പ് -900കോടി
2 ) എല്‍. സി. വി. ടയര്‍ മാനുഫാക്ചറിങ് യൂണിറ്റ്, ടോളിന്‍സ് ഗ്രൂപ്പ് -150 കോടി
3 ) എയ്‌റോസ്‌പേസ് മെറ്റീരിയല്‍ ടെസ്റ്റിങ് ലാബ്, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്‌സ് -250 കോടി
മലപ്പുറം
1 ) എജ്യൂക്കേഷണല്‍ കോംപ്ലക്‌സ്, അല്‍ അമീര്‍ ഗ്രൂപ്പ് ( സൗദി ) -400 കോടി
2 ) മാംസ സംസ്‌കരണ കേന്ദ്രം, പി.എന്‍.ആര്‍. മലബാര്‍ മീറ്റ് പ്രോഡക്ട്‌സ് -38 കോടി.
3 ) ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, കെ. ഇ. എഫ്.
കണ്ണൂര്‍
1 ) ഇന്റഗ്രേറ്റഡ് അഗ്രോ പ്രോസസിങ് സെന്റര്‍, അഗ്രോണമി ഫാംസ് ഇന്ത്യ - 1280 കോടി
വയനാട്
1 ) അഗ്രോ ബയോടെക് സെന്റര്‍- 13 കോടി. മറ്റു പദ്ധതികള്‍
1 ) മെഡിക്കല്‍ കോളേജ് ആന്‍ഡ് സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ (
തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട് ) , ലൈഫ് അക്കാദമി ഓഫ് മെഡിക്കല്‍
സയന്‍സസ് -1200 കോടി
2 ) എന്‍ജിന്‍ അസംബ്ലി യൂണിറ്റ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ (കൊച്ചി / തിരുവനന്തപുരം ) -2000 കോടി