വൈദ്യുതി ഉണ്ടാക്കണം എങ്കില്‍ വെള്ളം , താപം, ആണവോര്‍ജം അങ്ങിനെ എന്തേലും സ്രോതസ്സ് വേണം അല്ലാതെ നടപ്പില്ല
എവിടേലും അണക്കെട്ട് കെട്ടാന്‍ പോയാല്‍ സമരം ,
മഴയൊട്ടു ഇല്ലതാനും!!
ആതിരപ്പള്ളി പറ്റില്ല!!
ചീമേനി താപ നിലയം പറ്റില്ല !!
കൂടം കുളം നിലയം പറ്റില്ല !!
കാശ് കൂട്ടാനും പറ്റില്ല , പവര്‍കട്ട് പറ്റില്ല !!
സര്‍ക്കാര്‍ എവിടെ നിന്നും കൊണ്ട് കൊടുക്കണം ഇതൊക്കെ ,
എവിടെ പോയി ഉണ്ടാക്കണം , കാശ് എവിട നിന്നും ഉണ്ടാക്കണം , എല്ലാം ജനത്തില്‍
നിന്നും പിരിച്ചു എടുക്കണം , പത്തു കൊല്ലത്തിനു ശേഷം ആണ് ചാര്‍ജ് കൂട്ടിയത് , ഇ
പത്തു കൊല്ലം
കൊണ്ട് കേരളത്തിലെ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഉള്ള സാധനത്തിനു
ഏറ്റവും കുറഞ്ഞത് ഇരുപതു ശതമാനം വില കൂടിയിട്ടുണ്ടാകും , പെട്രോള്‍
ഡീസല്‍ വില എത്ര കൂടി... എല്ലാത്തിനും സര്‍ക്കാര്‍ സബസടി കൊടുത്താല്‍ അത്
വന്നു വീഴുന്നത് ആരുടെ ചുമലില്‍ ആണ് , ജനത്തിന്‍റെ ചുമലില്‍ തന്നെ ആണ്
നേരിട്ട് ഇഫക്റ്റ് ആകുന്നില്ല എന്ന് മാത്രം .
പരിസ്ഥിതി സംരക്ഷണം വേണ്ട
എന്ന് ആരും പറയുന്നില്ല . ജീവിക്കുന്ന ജനത്തിനും ഇനി ജീവിക്കാന്‍ പോകുന്ന
ജനത്തിനും വേണ്ടുന്ന ചില കാര്യങ്ങള്‍ക്ക് ഇത് പോലെ നമ്മള്‍ തൊട്ടതിനും
പിടിച്ചതിനും സമരം ചെയ്താല്‍ എന്ത് ഉണ്ടാക്കാന്‍ പറ്റും
സര്‍ക്കാര്‍ എന്ന് പറയുന്നത് നാം തന്നെ ആണ്
,
അല്ലെ അത് ഒരു മിഷ്യന്‍ അല്ല .... പക്ഷെ അ മിഷ്യന്‍
പ്രവര്‍ത്തിപ്പിക്കുന്ന ജോലിക്കാരന്‍ സര്‍ക്കാര്‍ സ്റ്റാഫും മന്ത്രിമാരും
കുറച്ചു കൂടി ഉണര്‍ന്നു
പ്രവര്‍ത്തിച്ചാല്‍ പരിഹരിക്കപെടാന്‍ പറ്റിയ വിഷയങ്ങള്‍ മാത്രേ ഉള്ളു
കേരളത്തില്‍ അതിനു രാഷ്ട്രീയം നോക്കിയാല്‍ ഒന്നും നടക്കില്ല , നടക്കും കുറെ
സമരക്കാര്‍ ....!!!!
പണ്ട് ആന്റണി സര്‍ക്കാര്‍ കൊണ്ട് വന്ന ജിമ്മില്‍ കുറെ പദ്ധതികള്‍ ഉണ്ടായിരുന്നു അതൊക്കെ എന്തായി എന്തോ .
അതില്‍
ഒരു മണല്‍ ഖനനം ഉണ്ടായിരുന്നു കടലില്‍ നിന്നും മണല്‍ എടുത്തു ചാക്കില്‍
ആകി ജനത്തിന് സപ്ലേ ചെയ്യല്‍ .. അങ്ങിനെ ഒന്ന് നോക്കിയിരുന്നു എങ്കില്‍
ഇന്ന് ഇ കാണുന്ന മണല്‍ മാഫിയകള്‍ ഉണ്ടാകുമായിരുന്നോ ?
അത് പോലെ
തമ്പാനൂര്‍ BOT ബസ് സ്റ്റാന്റ് അന്ന് അത് ആരോ ഉണ്ടാക്കി പത്തു
കൊല്ലമോഇരുപതു കൊല്ലമോ നടത്തി നടത്തി സര്‍ക്കാരിനു തിരിച്ചു കൊടുക്കും
എന്നായിരുന്നു വ്യവസ്ഥ .. അന്ന് അത് തുടങ്ങിയിരുന്നു എങ്കില്‍ ഒരു അഞ്ചു
കൊല്ലം കൂടി കഴിഞ്ഞാല്‍ സര്‍ക്കാരിനു തിരിച്ചു കിട്ടുമായിരുന്നു .....
ഇത് പോലെ ഒന്ന് ഇപ്പോള്‍ കണ്ണൂരില്‍ കെ കെ Builders തുടങ്ങി നല്ല രീതിയില്‍ പോകുന്നു .. ജനത്തിന് എല്ലാ സൌകര്യവും കിട്ടുന്നു ....
എല്ലാം
പിറകോട്ടു വലി , ഞാന്‍ അല്ല തുടങ്ങുന്നത് എങ്കില്‍ വേണ്ട , അതിനെതിരെ സമരം
എന്നുള്ള കാഴ്ചപാടുകള്‍ രാഷ്ട്രീയക്കാര്‍ മറ്റിയില്ലേല്‍ നമ്മള്‍ ഇനിയും
ഇനിയും ഇത് പോലെ പണി മേടിച്ചു കൊണ്ടേ ഇരിക്കും.
കഴുത കാമം കരഞ്ഞു തീര്‍ക്കാം അത്രന്നെ!!!!!
ഇങ്ങിനെ ഇത് പോലെ എത്ര എത്ര .............
ഓര്‍മ വന്നത് എഴുതിയെന്നു മാത്രം ..
No comments:
Post a Comment