Monday, September 3, 2012

എന്‍റെ ഇറാഖ് ഇതിഹാസങ്ങള്‍ - 5

അകത്തു പോയി ഒരു സൈഡില്‍ ബസ്‌ നിര്‍ത്തി , വല്ലോം കഴിക്കാന്‍ കിട്ടുമോ എന്നായിരുന്നു ചിന്ത എല്ലാവരുടെയും സമയം ഒമ്പതിനോട്    അടുത്തു,,, വിശന്നു കരിഞ്ഞു നിക്കുമ്പോള്‍ ഏതോ അഗാധ നീലിമയില്‍ നിന്നും ചിക്കന്‍ പൊരിക്കുന്ന മണം വരുന്നു എല്ലാരും മൂക്ക്അങ്ങോട്ട്‌ കൂര്‍പ്പിച്ചു പിടിച്ചു , എവിടെ ആരും ഒന്നും പറയുന്നുമില്ല  വിളിക്കുന്നുമില്ല . എന്തിനു പറയനുന്നു . കുറച്ചു കഴിയുമ്പോ ഒരു ദൈവ ദൂതന്‍  വരുന്നത് പോലെ ഒരു മലയാളി കോട്ടും  സൂട്ടും ഇട്ടു
വരുന്നു .. വരിനെടാ പയലുകളെ വല്ലോം കഴിച്ചു വരം ,എല്ലാരേയും വരിയാക്കി നിര്‍ത്തി ചലോ ചലോ പറഞ്ഞു കൊണ്ട്  പോയി , കുറച്ചു സമയം കൂടി കഴിഞ്ഞിരുന്നു എങ്കില്‍ പച്ചകള്‍(Pakistani's) നമ്മളെ പിടിച്ചു തിന്നുമായിരുന്നു അവര്‍ക്ക് അത്രയ്ക്കും എരി പുരി ശങ്കരം ആയിരുന്നു .. എന്തോ കഷ്ടിച്ച് കൈച്ചലായി .
അങ്ങിനെ അകത്തു അതി വിശാലമായ ഷോറും എന്ന് പറഞ്ഞപോലെ എന്‍റെ അപ്പൊ .. എന്തൂട ഇത് അല്ല ഇവര് യുദ്ധം ചെയ്യാന്‍ വന്നതോ അതോ തിന്നാന്‍ വന്നതോ എന്ന് ആലോചിച്ചു പോയി കണ്ടിട്ട് .. പറഞ്ഞു വിശദീകരിക്കാന്‍ പറ്റില്ല    DFAC IN IRAQ അവിടെ കിട്ടാത്തത് ആയി ഒന്നുമില്ല ...  അങ്ങിനെ അത്യാവശ്യം രണ്ടു ദിവസം കഴിക്കേണ്ടത്‌ ഒരു അര മണിക്കൂര്‍ സമയം കൊണ്ട് എല്ലാരും വലിച്ചു കേറ്റിപുറത്തു ഇറങ്ങി അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം തിന്നതിന്റെ ഗുണഗണങ്ങള്‍ വിശദീകരണം തുടങ്ങി .. അപ്പോഴാണ്‌ ഓരോരുത്തര്‍ക്ക് ഭോധം വന്നത് പലരും കഴിച്ചത് പോര്‍ക്ക്‌ ആയിരുന്നു പച്ചകള്‍ അടക്കം ... ഇനി എന്ത് ചെയ്യാന്‍ അനുബവീര് എന്ന് ഞാനും പറഞ്ഞു ... അങ്ങിനെ അന്ന് രാത്രി അവിടം കഴിഞ്ഞു സമയം രാവിലെ എട്ടു മണി ആയി . വല്ലോം ഇന്നലെ രാത്രിയിലെ പോലെ തന്നെ കഴിക്കാന്‍ കിട്ടും എന്ന ചിന്തയോടെ എഴുനേറ്റു ,,എവിടെ ഒരു അനക്കവും കാണുംനില്ല. അപ്പോഴാണ്‌ അറിഞ്ഞത് ഇന്നലെ രാത്രിയിലെ അക്രമം കണ്ടു അവര്‍ക്ക് മതിയായി ഫുഡ് ഇവിടെ വരും ...  എങ്ങിനെയുണ്ടായിരുന്നു ഇന്നലെ അകത്തു നടത്തിയ പ്രകടനം എന്ന് മനസ്സിലായിക്കാണുമല്ലോ .. അങ്ങിനെ കഴിക്കാന്‍  കിട്ടി കുഴപ്പം ഇല്ലാത്ത രീതിയില്‍ കഴിച്ചു അടങ്ങി ഇരുന്നു സമയം പത്തു മണി ആയി പോകേണ്ട ലക്ഷണം ഒന്നും കാണുന്നില്ല എന്ന് നിരീക്കുമ്പോള്‍  ധ വരുന്നു പട്ടാളക്കാരന്‍ .. വാ പോകാം കഴുതകളെ  എന്ന് മലയാളത്തില്‍ പറയുന്ന പോലെ എന്തോ പറഞ്ഞു വണ്ടി വിട്ടു ... അങ്ങിനെ ഡി സെവന്‍ (D7 )ക്യാമ്പ് വിട്ടു ബസ്സ്
പതുക്കെ നീങ്ങി തുടങ്ങി . ഇനിയേലും അടുത്തത് നമ്മുടെ സ്ഥലം ആയിരിക്കണേ എന്ന് മാത്രം ആലോചിചോണ്ടുള്ള  ഇരിപ്പാണ് എല്ലാരും .. സമയം ഏകദേശം പന്ത്രണ്ടു മണി ആയി .... ബസ്‌ കടന്നു പോകുന്നത് സദര്‍ സിറ്റിയില്‍ കൂടി ആണ് എന്ന് ആരോ പറഞ്ഞു . ങേ അത് എന്തോന്ന് സിറ്റി .. ആഹാ അറിയില്ലേ ഇല്ല . അതാണ്‌ മോനെ സദര്‍ ലോകത്ത് ആര് ഭരിച്ചാലും ഇറാഖില്‍  ആര് ഭരിച്ചാലും ഇവിടം ഭരിക്കുന്നത്‌ മുക്താധാധ അല സദര്‍ ആണ് .. ഓഹോ  അപ്പോള്‍ എന്താ പ്രശനം ..പ്രശനം ഒന്നുമില്ല പുള്ളി തീരുമാനിക്കുന്നത് മാത്രേ നടക്കു , അപ്പോള്‍ നമ്മുടെ ക്യാമ്പ് ഇവിടം ആണോ അതെയല്ലോ .. ഓഹോ .. ശരിക്കും പറഞ്ഞാല്‍ പെട്ട് അല്ലെ , ഓ ഇനി എന്ത് പെടാന്‍ ആണ് . ആകെ മുങ്ങിയവന്  എന്ത് ശീതം എന്നും പറഞ്ഞു നിക്കുമ്പോള്‍ ഒരു പുഴപോലെ അരുവി എന്നോ തോട് എന്നോ പറയാന്‍ പറ്റുന്ന രീതിയില്‍ ഒരു വെള്ള കെട്ട് ഒഴുക്കുന്നത് കാണാം , അതിന്‍റെ അടുത്തായി ഒരു വലിയ മതിലും ഗെയിറ്റും സമയം ഒരു മണി കഴിഞ്ഞു .........
എല്ലാവരും കരുതി ഇരുക്കുവാണ് സ്ഥലം എത്തി എന്ന്, സംഗതി ശരി തന്നെ നമ്മുടെ ക്യാമ്പ്  എത്തി .. പതിവ് ചെക്കിങ്ങ്  എല്ലാം കഴിഞ്ഞു
നമ്മ ഉള്ളില്‍ എത്തി , ബസ്‌ പതുക്കെ നീങ്ങി  ഒരു സ്ഥലത്ത് കൊണ്ട് പോയി നിര്‍ത്തി .. എല്ലാരും നല്ല സന്തോഷത്തില്‍ ആയിരുന്നു ചെറുതായി
മഴയുണ്ടായിരുന്നു  , തണുപ്പും മോശമല്ലാത്ത രീതിയില്‍
അങ്ങിനെനമുക്ക് താമസിക്കാന്‍ ഏര്‍പ്പാടാക്കിയ സ്ഥലത്ത് എല്ലാരേയും തെളിച്ചു  കൊണ്ട് ഒരു അമേരിക്കന്‍ കൊണ്ട് പോയി ഇരുത് , എല്ലാരേയും പരിചയപെട്ടു ... അടുത്ത ചിന്ത വല്ലോം കഴികണ്ടേ .. എന്നായി .... ഒന്നും പറയുന്നില്ല അതിനെ പറ്റി സമയം മൂന്ന് ആകാറായി  എന്തൂട്ടാ  പരുവാടി ...  അപ്പോഴേക്കും വന്നു വിളി ...
എല്ലാവരും മ്മടെ ഇന്നലെ രാത്രി പോയ സ്ഥലം ഇല്ലേ DFAC  അത് പോലെ ഉള്ള ഒരു സ്ഥലത്ത് പോയി അക്രമം കാണിച്ചു തിരിച്ചു വന്നു സുഖായി മനസമാധാനത്തോടെ കിടന്നു ഉറങ്ങി
ഞെട്ടി  നോക്കുമ്പോള്‍ വൈകിട്ട്  ആറു മണി ആയി . ക്യാമ്പില്‍ ലൈറ്റ് എല്ലാം കത്ത് തുടങ്ങി ... നല്ല ഇരുട്ട് , അവിടെയും ഇവിടെയും ചെറിയ വെടി ശബ്ദം   ഒക്കെ കേള്‍ക്കാം , ആ എന്തേലും
ആവട്ടെ ഏതായാലും ഉള്ളില്‍ എത്തിയല്ലോ എന്ന് കരുതി സമാധാനിച്ചു ,
രാവിലെ ജോലിക്ക് പോണം , അവിടെ  നിന്നും വേറെ ഓഫീസില്‍ കൂട്ടി പോയിട്ട് ഐ ഡി കാര്‍ഡ് ഉണ്ടാക്കണം എന്നും പറഞ്ഞു ഒരു അശരീരി  കേള്‍ക്കാമായിരുന്നു
ആ.. ഓ.. ഒകെ എന്നും പിറ് പിറുത്തു കൊണ്ട് നടന്നു ....
അവിടെ വന്ന നമുക്ക് ഫുഡ് ഉണ്ടാക്കാന്‍ വേറെ തന്നെ അടുക്കളയും മെസ്സ് ഹാളും ഉണ്ടായിരുന്നു , നമുടെ ഫുഡ് തന്നെ കിട്ടും നാളെ മുതല്‍ അത് പ്രവര്‍ത്തന സജ്ജ മാകും ഇന്ന് രാത്രി കൂടെ മാത്രേ DFAC  പോകാന്‍ പറ്റു എന്ന് പറഞ്ഞു , അങ്ങിനെ രാത്രി എല്ലാരും കൂടി പോയി അവിടെ ആക്രമിച്ചു കീഴടക്കി
തിരിച്ചു വന്നു കിടന്നപോള്‍  സമയം പത്തു മണി ..

No comments:

Post a Comment