Wednesday, December 19, 2012

സ്ത്രീപീഡനവും കൊലപാതകവും കവര്‍ച്ചയും കുതിച്ചുയര്‍ന്നു

സ്ത്രീപീഡനവും കൊലപാതകവും കവര്‍ച്ചയും കുതിച്ചുയര്‍ന്നു 
http://www.deshabhimani.com/newscontent.php?id=241319
Posted on: 20-Dec-2012 02:01 AM
തിരു: യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നര വര്‍ഷത്തെ ഭരണത്തില്‍ കൊലപാതകവും കവര്‍ച്ചയും അക്രമങ്ങളും സ്ത്രീപീഡനക്കേസുകളും കുതിച്ചുയര്‍ന്നു. കേസുകളില്‍ പ്രതിയായവരെ പിടികൂടുന്നതില്‍ പോലീസ് അനാസ്ഥ കാട്ടിയതായി നിയമസഭയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വച്ച രേഖകളില്‍ വ്യക്തം. ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് 15,372 സ്ത്രീപീഡനക്കേസുണ്ടായി. ഇതില്‍ 3,776 പ്രതികളെ പിടികൂടാനുണ്ട്. 1661 ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്തു. 11 മാസത്തിനിടെ 371 സ്ത്രീകള്‍ കൊല്ലപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികളും പീഡനത്തിനിരയായി. 4581 ഭവനഭേദനങ്ങള്‍ നടന്നു. ഇതില്‍ 1709 പ്രതികളെ പിടികൂടാനായില്ല. 1234 കവര്‍ച്ച നടന്നതില്‍ 355 പ്രതികളെ ഇപ്പോഴും പിടിക്കാനായിട്ടില്ല. ഈ സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്ത് 6906 മോഷണക്കേസും 1145 പിടിച്ചുപറിക്കേസും 2427 വീടുകളില്‍ മോഷണവും 188 വീടുകളില്‍ കവര്‍ച്ചയും നടന്നു. വീടുകളിലെ കവര്‍ച്ചാ ശ്രമത്തിനിടെ 17 പേര്‍ കൊല്ലപ്പെട്ടു. ഇതുവരെ 543 കൊലപാതകക്കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 256 കേസില്‍ അന്വേഷണം പൂര്‍ത്തിയാകാനുണ്ട്. യുഡിഎഫ് ഭരണത്തില്‍ പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമവും കൂടി. ഇത്തരം 1173 കേസ് ഈ കാലയളവില്‍ രജിസ്റ്റര്‍ചെയ്തു. ഇതില്‍ 771 കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം ഏറ്റവും കൂടുതല്‍ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. 187 കേസ്. കൊല്ലത്ത് 160 ഉം കോഴിക്കോട്ട് 101 ഉം എറണാകുളത്ത് 90 ഉം തൃശൂരില്‍ 81 ഉം ആലപ്പുഴയില്‍ 96 ഉം കോട്ടയത്ത് 75 ഉം പത്തനംതിട്ടയില്‍ 57 ഉം ഇടുക്കിയില്‍ 47 ഉം പാലക്കാട്ട് 93 ഉം മലപ്പുറത്ത് 53 ഉം കണ്ണൂരില്‍ 67 ഉം കാസര്‍കോട്ട് 57 ഉം കേസുണ്ടായി. ഈ സര്‍ക്കാര്‍ അധികാരമേറിയശേഷം 46 ഗുണ്ടാ ആക്രമണമുണ്ടായി. ആറു പേര്‍ കൊല്ലപ്പെട്ടു. 77 കള്ളനോട്ട് കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്നര വര്‍ഷത്തിനിടെ വര്‍ഗീയസ്വഭാവമുള്ള 362 കേസുണ്ടായി. രണ്ടുപേര്‍ കൊല്ലപ്പെട്ടു. കാസര്‍കോട് ജില്ലയില്‍മാത്രം 219 കേസാണുണ്ടായത്. കോഴിക്കോട്ട് 53 ഉം മലപ്പുറത്ത് നാലും തൃശൂരില്‍ ഒമ്പതും തിരുവനന്തപുരത്ത് ഒമ്പതും ആലപ്പുഴയില്‍ എട്ടും കേസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം നേരിടുന്ന 10 പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നും മന്ത്രി അറിയിച്ചു. കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, കെ രാധാകൃഷ്ണന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, പുരുഷന്‍ കടലുണ്ടി, കെ കെ നാരായണന്‍, ബാബു എം പാലിശേരി, മുല്ലക്കര രത്നാകരന്‍, കെ ദാസന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് രേഖമൂലം ആഭ്യന്തരമന്ത്രി നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍.

No comments:

Post a Comment