Wednesday, February 24, 2016

കേരളനിയമസഭതെരഞ്ഞെടുപ്പ് 2011 PART- 06

(കടപ്പാട് : James Perumana )



PART-01
PART-02
PART- 03
PART- 04
PART- 05
PART- 06


 Disclaimer : ജെയിംസ് പെരുമന ഗുഗിള്‍ പ്ലസ്സില്‍ പോസ്റ്റ്‌ ചെയ്ത കേരള നിയമസഭ തെരഞ്ഞെടുപ്പ് 2011 എല്ലാം കൂടി പെറുക്കി ബ്ലോഗില്‍ ഇട്ടു മാത്രമേ ഉള്ളു ഇതില്‍ എഴുതിയ അഭിപ്രായങ്ങളോ കണക്കുകളിലോ എനിക്ക് യാതൊരു ഉത്തരവാധിത്വും ഇല്ല . പൊതുജനതാല്‍പ്പര്യാര്‍ത്ഥം കൂടാതെ പെട്ടെന്ന് എനിക്കുംആവിശ്യത്തിന് ഡാറ്റ കിട്ടാന്‍ വേണ്ടി ചെയ്തു എന്ന് മാത്രം . 

132) അങ്കമാലി - എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ ഉൾപ്പെടുന്ന അങ്കമാലി നഗരസഭയും; അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് അങ്കമാലി നിയമസഭാമണ്ഡലം.
കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ത്തല്ലി കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തിയ മണ്ഡലം ആണ് അങ്കമാലി. ജനതാദള്‍ സെക്കുലറിന്‍റെ ജോസ് തെറ്റയില്‍ ആണ് നിലവിലെ ജനപ്രതിനിധി. കേരള കോണ്‍ഗ്രസ് ജേക്കബിലെ ജോണി നെല്ലൂരിനെ 7170 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോസ് തെറ്റയില്‍ ഇവിടെ നിന്നും ജയിച്ചത്‌.
ഈ തെരഞ്ഞെടുപ്പില്‍ അങ്കമാലിയും മുവാറ്റുപുഴയും കോണ്‍ഗ്രസും ജേക്കബ് കേരള കോണ്‍ഗ്രസും വച്ച് മാറിയില്ലെങ്കില്‍ ജോണി നെല്ലൂര്‍ ആവും ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്, എന്‍. എസ് . യു പ്രസിഡണ്ട്‌ റോജി ജോണിന് വേണ്ടി ഈ മണ്ഡലം വിട്ടു കിട്ടാന്‍ ശ്രമിക്കുന്നു.
ലൈംഗീക ആരോപണങ്ങള്‍ ഉയര്‍ന്നു നില്‍ക്കുനതിനാല്‍ ജോസ് തെറ്റയിലിനും ഇക്കുറി സീറ്റ് ലഭിക്കുക പ്രയാസമാവും. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ വടംവലി നടക്കുന്ന ഒരു സീറ്റാവും അങ്കമാലി.
ഒന്നിച്ചു നിന്നാല്‍ യു ഡി എഫിന് നന്നായി ജയിക്കുവാന്‍ കഴിയുന്ന മണ്ഡലം ആണ് അങ്കമാലി.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 152250
Valid Votes Polled: 124086
Polling Percentage: 81.50
Name of the Candidate Party Votes Percentage
Jose Thettayil JDS 61500 49.56
Johnny Nelloor KCA 54330 43.78
M. A. Brahma Raj BJP 4117 3.32
==================================================
133)തൃശ്ശൂർ - തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃശ്ശൂർ നിയമസഭാമണ്ഡലം. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ പട്ടണത്തിലെ പ്രധാന പ്രദേശങ്ങള്‍ കൂടിചേര്‍ന്ന മണ്ഡലത്തില്‍ നിന്നും 1991 മുതല്‍ തുടര്‍ച്ചയായി ജനപ്രതിനിധി ആണ് തേറമ്പില്‍ രാമകൃഷ്ണന്‍. 
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 16169 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഐയുടെ പി ബാലചന്ദ്രനെ തോല്‍പ്പിച്ചാണ് തേറമ്പില്‍ വിജയിച്ചത്. മണ്ഡലത്തിലെ പ്രധാന സമുദായങ്ങള്‍ ആയ നായര്‍, ക്രിസ്ത്യന്‍ സമൂഹങ്ങളുമായി അടുത്ത ബന്ധം ആണ്തേറമ്പിലിനുള്ളത്. 
പ്രായാധിക്യവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ തേറമ്പില്‍ ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ല. കെ. കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ആണ് ഇവിടെ മത്സരിക്കാന്‍ സാധ്യതയുള്ളവരില്‍ പ്രധാനി. പദ്മജ ചാലക്കുടിയോ വടക്കാഞ്ചേരിയിലോ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഇവിടെ പരിഗണിക്കാന്‍ സാധ്യത അനില്‍ അക്കരെ ആയിരിക്കും. 
ഇടതു പക്ഷത്തുനിന്നാകട്ടെ തൃശ്ശൂരും ഇരിഞ്ഞാലക്കുടയും വച്ചുമാറാന്‍ ഒരു ആലോചന നടക്കുന്നു. സിപിഎം ഈ സീറ്റ് ഏറ്റെടുത്താല്‍ മുന്‍ മേയറും കേന്ദ്രകമ്മിറ്റി അംഗവും ആയ എ വിജയരാഘവന്‍റെ ഭാര്യ ആര്‍ ബിന്ദു ആകും മത്സരിക്കുക. സിപിഐ ഇവിടെ അവരുടെ കൈപ്പമംഗലം എം. എല്‍. എ, വി. എസ്. സുനില്‍കുമാര്‍, കെ. പി. രാജേന്ദ്രന്‍ എന്നിവരുടെയൊക്കെ പേരുകള്‍ പരിഗണിക്കുന്നുണ്ട് എങ്കില്‍ കൂടി പുതുമുഖമായ രാജേഷ് തമ്പാനെയും പരിഗണിച്ചു കൂടായ്കയില്ല. 
ബി. ജെപിക്ക് ഇവിടെ പറയത്തക്ക നേട്ടമുണ്ടാകാനാകും എന്ന് ആരും വിശ്വസിക്കുന്നില്ല. 
2011 ലെ തെരഞ്ഞെടുപ്പ് ഫലം കാണുക. 
Electorate: 161697
Valid Votes Polled: 112794
Polling Percentage: 69.76
Name of the Candidate Party Votes Percentage
Therambil Ramakrishnan INC 59991 53.19
P. Balachandran CPI 43822 38.85
Ravikumar Uppath BJP 6697 5.94
===================================================
134) പെരുമ്പാവൂർ - എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും, അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വെങ്ങോല, വേങ്ങൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പെരുമ്പാവൂർ നിയമസഭാമണ്ഡലം.
3382 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ ജയ്സന്ന്‍ ജോസെഫിനെ പരാജയപ്പെടുത്തി സിപിഎമ്മിലെ സാജു പോള്‍ ആണ് ഇവിടെ നിന്നും വിജയിച്ചത്. മൂന്നു തവണ എം. എല്‍. എ ആയ സാജുപോള്‍ ഇത്തവണ മത്സരരംഗത്ത്‌ നിന്ന് മാറി നില്‍ക്കും എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. 
കൊണ്ഗ്രസിനു വേണ്ടി, അവരുടെ യുവനേതാക്കളായ മാത്യൂ കുഴല്‍നാടന്‍, റോജി ജോണ്, സക്കീര്‍, എല്‍ദോ കുന്നപ്പള്ളി എന്നിവരുടെ പേരുകള്‍ ആണ് പറഞ്ഞു കേള്‍ക്കുന്നത്. മാത്യൂ കുഴല്‍നാടന്‍ നറുക്ക് വീഴാന്‍ ആണ് സാധ്യത. സിപിഎം സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ.
ലോകസഭയില്‍ ഇടതുമുന്നണി മുന്നില്‍ വന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിടെ നേട്ടം കൊയ്തത് യുഡി എഫ് ആയിരുന്നു. 
2011 ലെനിയമസഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് നില പരിശോധിക്കുക.
Electorate: 154283
Valid Votes Polled: 125739
Polling Percentage: 81.50
Name of the Candidate Party Votes Percentage
Saju Paul CPIM 59628 47.42
Jaison Joseph INC 56246 44.73
O. C. Asokan BJP 5464 4.35
=========================================================
135) നാട്ടിക - തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ അന്തിക്കാട്, അവിണിശ്ശേരി, ചാഴൂർ ചേർപ്പ്, പാറളം, താന്ന്യം എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ നാട്ടിക, വല്ലപ്പാട്, തളിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നാട്ടിക നിയമസഭാമണ്ഡലം.
സിപിഐക്ക് വ്യക്തമായ സ്വാധീനമുള്ള നാട്ടികയില്‍ മണ്ഡലപുനര്‍നിര്‍ണ്ണയത്തിന് മുന്നേ രണ്ടു തവണ കോണ്‍ഗ്രസിലെ ടി. എന്‍. പ്രതാപന്‍ ആയിരുന്നു ഇവിടെ നിന്നും ജയിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി. എം. പിയിലെ വികാസ് ചക്രപാണിയെ 16054 വോട്ടിനു തോല്‍പ്പിച്ചാണ് സിപിഐയുടെ ഗീത ഗോപി ഇവിടെ വിജയിച്ചത്. സിപിഐയുടെ ജില്ലയിലെ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തില്‍ ഇത്തവണയും ഗീത ഗോപി ആയിരിക്കും ജനവിധി തേടുക. ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന ഈ സീറ്റില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ തിരയുകയാണ് കോണ്‍ഗ്രസ്. സുനില്‍ ലാലൂറിന്റെ പേരിനു ആണ് ഇപ്പോള്‍ പ്രാമുഖ്യം. ബിജെപി തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ മണ്ഡലങ്ങളില്‍ ഒന്നാണ് നാട്ടിക. 16054 വോട്ടുകള്‍ അവര്‍ക്ക് ഇവിടെ ലഭിച്ചു.
2011 ലെ തെരഞ്ഞെടുപ്പ് ചിത്രം നോക്കുക.
Electorate: 179470
Valid Votes Polled: 128582
Polling Percentage: 71.65
Name of the Candidate Party Votes Percentage
Geetha Gopi CPI 64555 50.21
Vikas Chakrapani CMP 48501 37.72
Sarju Thoyakavu BJP 11144 8.67
============================================================
136) കൊടുങ്ങല്ലൂർ - തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂർ നഗരസഭയും 2008-ൽ റദ്ദായ മാള നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്ന കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ ,മുകുന്ദപുരം താലൂക്കിലെ അന്നമനട, കുഴൂർ, മാള പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ഇപ്പോഴത്തെ കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം. 
സിപിഐയുടെ ഉറച്ച മണ്ഡലമായിരുന്ന 
കൊടുങ്ങല്ലൂർ ഇപ്പോള്‍ കോണ്‍ഗ്രസിലെ ടി. എന്‍. പ്രതാപന്‍ ആണ് നിലവിലെ എം. എല്‍. എ. മാള മണ്ഡലത്തിന്റെ ചില ഭാഗങ്ങള്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തോട് കൂട്ടിച്ചേര്‍ത്തത് കൊണ്ടാണ് ടി. എന്‍. പ്രതാപന് ഇവിടെ ജയിക്കാന്‍ കാരണം. 9432 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ആണ് പ്രതാപന്‍ ഇവിടെ സിപിഐയുടെ കെ. ജി. ശിവാനന്ദനെ തോല്‍പ്പിച്ചത്. 
ഇത്തവണ കൊടുങ്ങല്ലൂര്‍ തിരിച്ചു പിടിക്കാന്‍ മുന്‍ എം. എല്‍. എ, വി. കെ. രാജന്‍റെ മകന്‍ വി. ആര്‍. സുനില്‍കുമാര്‍ ആയിരിക്കും. ജെ. എസ് എസ്സില്‍ നിന്നും എത്തിയ ഉമേഷ്‌ ചുള്ളിയില്‍, രമേഷ് കുമാര്‍, രാജേഷ് തമ്പാന്‍ തുടങ്ങിയവരും പരിഗണനയില്‍ ഉണ്ട്. 
ഇത്തവണത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ടി. എന്‍. പ്രതാപന്റെ നില പരുങ്ങലില്‍ ആയേക്കും. ഒരു പക്ഷെ പ്രതാപന്‍ കൈപ്പമംഗലത്തേക്ക് മാറാനും സാധ്യത ഉണ്ട്. 
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക. 
Electorate: 168902
Valid Votes Polled: 128714
Polling Percentage: 76.21
Name of the Candidate Party Votes Percentage
T. N. Pratapan INC 64495 50.11
K. G. Sivanandan CPI 55063 42.78
I. R. Vijayan BJP 6732 5.23
===========================================================
137) കയ്പമംഗലം - തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് , എടത്തിരുത്തി, എറിയാട് കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കയ്പമംഗലം നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. 
പഴയ നാട്ടിക മണ്ഡലത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന ഈ മണ്ഡലത്തില്‍ നിന്നും ജെ. എസ് എസ്സിന്‍റെ ഉമേഷ്‌ ചള്ളിയിലിനെ തോല്‍പ്പിച്ചു കൊണ്ടാണ് സിപിഐ യുടെ ശക്തനായ വി. എസ്. സുനില്‍കുമാര്‍ 13570 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇവിടെ നിന്നും നിയമസഭയിലെത്തിയത്. 
ഇത്തവണ സിപിഐക്ക് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ്. ഉമേഷ്‌ ചുള്ളിയിലും കൂട്ടരും സിപിഐയില്‍ എത്തി. കോണ്‍ഗ്രസിന് ശക്തരായ സ്ഥാനാര്‍ഥികള്‍ ഇവിടെ ഇല്ല. 
സി. പിഐ ക്ക് വേണ്ടി വി. എസ് . സുനില്‍ കുമാറിന് പകരം ടി. ആര്‍. രമേഷ്കുമാര്‍ ആകും മത്സരിക്കുക. കോണ്‍ഗ്രസിന് വേണ്ടി പ്രത്യേകിച്ച് പേരുകളൊന്നും പറഞ്ഞു കേള്‍ക്കുന്നില്ല. കൊടുങ്ങല്ലൂരില്‍ മത്സരം കടുകട്ടി ആയതിനാല്‍ പ്രതാപന്‍ ടി. എന്‍. കൈപ്പമംഗലത്തേക്ക് വരാന്‍ സാധ്യത കാണുന്നു. ബിജെപി ഇവിടെ 20,000 ത്തിനു മുകളില്‍ വോട്ടു പിടിക്കാന് സാധ്യത ഉണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില നോക്കാം..
Electorate: 151281
Valid Votes Polled: 117110
Polling Percentage: 77.41
Name of the Candidate Party Votes Percentage
V. S. Sunil Kumar CPI 58789 50.20
Umesh Challiyil JSS 45219 38.61
A. N. Radhakrishnan BJP 10716 9.15
=============================================================
138)ചാലക്കുടി- തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയും മുകുന്ദപുരം താലൂക്കിലെ അതിരപ്പിള്ളി, കാടുകുറ്റി, കൊടകര കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചാലക്കുടി നിയമസഭാമണ്ഡലം. 
പൊതുവേ ഒരു യുഡിഎഫ് മണ്ഡലമായിരുന്ന ചാലക്കുടിയില്‍ 2006 ലെ തെരഞ്ഞെടുപ്പിലൂടെ ആണ് സിപിഎമ്മിന് അനുകൂലമായത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ ഡല്‍ഹിയില്‍ നിന്നും കെട്ടിയിറക്കിയ കെ. ടി. ബെന്നിയെ വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് സിപിഎമ്മിന്‍റെ ബി.ഡി. ദേവസ്സി രണ്ടാം തവണയും വിജയിച്ചത്. രണ്ടു തവണ വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് കൊടുക്കുന്നില്ലെങ്കില്‍ ബി.ഡി. ദേവസ്സി ക്ക് പകരം പി. യു. ജോസഫ്‌ ആകും മത്സരിക്കുക. കലാഭവന്‍ മണിയുടെ പേരും ഇവിടെ പറഞ്ഞു കേള്‍ക്കുന്നു. മണ്ഡലം കൈവിട്ടു പോകാതിരിക്കാന്‍ ബി.ഡി. ദേവസ്സിക്ക് തന്നെയാവും നറുക്ക് വീഴുക. 
കോണ്‍ഗ്രസിന് വേണ്ടി പദ്മജ വേണുഗോപാല്‍, കെ. പി. ധനപാലന്‍ തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നു. 
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 172486
Valid Votes Polled: 132037
Polling Percentage: 76.55
Name of the Candidate Party Votes Percentage
B. D. Devassy CPIM 63610 48.18
K. T. Benny INC 61061 46.25
Sudhir Baby BJP 5976 4.53
=========================================================
139) ഇരിങ്ങാലക്കുട - തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയും മുകുന്ദപുരം താലൂക്കിലെ ആളൂർ, കാറളം, കാട്ടൂർ മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം.
ലോനപ്പന്‍ നമ്പാടനിലൂടെ എല്‍ ഡി എഫ് ജയിച്ചുകൊണ്ടിരുന്ന ഈ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്നു തവണയായി കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടൻ ആണ് വിജയിക്കുന്നത്. കഴിഞ്ഞ തവണ 12404 വോട്ടുകളുടെ വ്യത്യസത്തില്‍ സിപിഎമ്മിലെ കെ. ആര്‍. വിജയയെ ആണ് അദേഹം തോല്‍പ്പിച്ചത്. ഇത്തവണയും തോമസ് ഉണ്ണിയാടൻ ആയിരിക്കും ഇവിടെ കേരള കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കുക. സിപിഎമ്മിന് ഇവിടെ നല്ല സ്ഥാനാര്‍ഥികളുടെ അഭാവം പ്രകടമാണ്. സിപിഐക്ക് ഈ സീറ്റ് തൃശൂരും ആയി വച്ച് മാറിയാല്‍ അവര്‍ക്ക് വേണ്ടി രഞ്ജിത്ത് തമ്പാന്‍ , വി.എസ് സുനില്‍കുമാര്‍ ഇവരിലാരെങ്കിലും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. കലാഭവന്‍ മണിയാണ് സി പിഎമ്മിന് ഇവിടെ പരിഗണിക്കാന്‍ സാധ്യതയുള്ള വി, ഐ. പി.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലവാരം പരിശോധിക്കാം
Electorate: 174061
Valid Votes Polled: 132379
Polling Percentage: 76.05
Name of the Candidate Party Votes Percentage
Thomas Unnyadan KCM 68445 51.70
K. R. Vijaya CPIM 56041 42.33
K. C. Venugopal BJP 6672 5.04
======================================================
140) പുതുക്കാട് - തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ അളഗപ്പനഗർ, മറ്റത്തൂർ , നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി, തൃക്കൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തൃശ്ശൂർ താലൂക്കിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പുതുക്കാട് നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.
സി. രവീന്ദ്രനാഥ് ആണ് നിലവിലെ നിയമസഭാംഗം. കോണ്‍ഗ്രസിലെ കെ.പി. വിശ്വനാഥനെ 26482 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആണ് അദേഹം തോല്‍പ്പിച്ചത്. പഴയ കൊടകര മണ്ഡലത്തിന്റെ പ്രദേശങ്ങള്‍ കൂട്ടിച്ചെര്‍ത്ത പുതുക്കാട് ആണ് തൃശൂര്‍ ജില്ലയില്‍ ബി. ജെ. പിക്ക് ഏറ്റവും അധികം വോട്ടുകള്‍ നേടിക്കൊടുത്തത്. അവരുടെ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ 14425 വോട്ടുകള്‍ ആണ് ഇവിടെ നേടിയത്. ഇത്തവണയും ശോഭ സുരേന്ദ്രന്‍ ഇവിടെ മത്സരിച്ചാല്‍ 25000 ത്തില്‍ പരം വോട്ടുകള്‍ പിടിച്ചേക്കും എന്നാണ് ഊഹോപോഹങ്ങള്‍. 
രണ്ടു തവണ ഇവിടെ മത്സരിച്ച രവീന്ദ്ര നാഥിനെ മാറ്റി പകരം കെ. കെ.രാമചന്ദ്രനെ മത്സരിപ്പിക്കാന്‍ സാധ്യത കാണുന്നു. കോണ്‍ഗ്രസിന് ഇവിടെയും പറയുന്ന പേരുകളിലൊന്ന് കെ. പി. ധനപാലന്റെതാണ്.
2011 ലെ തെരഞ്ഞെടുപ്പ് ഫലം കാണുക.
Electorate: 175850
Valid Votes Polled: 138251
Polling Percentage: 78.62
Name of the Candidate Party Votes Percentage
C. Ravindranathan CPIM 73047 52.84
K. P. Viswanathan INC 46565 33.68
Sobha Surendran BJP 14425 10.43




No comments:

Post a Comment