Monday, January 18, 2016

കേരള നിയമസഭ തെരഞ്ഞെടുപ്പ് 2011 PART-01


(കടപ്പാട് : James Perumana )

PART-01
PART-02
PART- 03
PART- 04
PART- 05
PART- 06


 Disclaimer : ജെയിംസ് പെരുമന ഗുഗിള്‍ പ്ലസ്സില്‍ പോസ്റ്റ്‌ ചെയ്ത കേരള നിയമസഭ തെരഞ്ഞെടുപ്പ് 2011 എല്ലാം കൂടി പെറുക്കി ബ്ലോഗില്‍ ഇട്ടു മാത്രമേ ഉള്ളു ഇതില്‍ എഴുതിയ അഭിപ്രായങ്ങളോ കണക്കുകളിലോ എനിക്ക് യാതൊരു ഉത്തരവാധിത്വും ഇല്ല . പൊതുജനതാല്‍പ്പര്യാര്‍ത്ഥം കൂടാതെ പെട്ടെന്ന് എനിക്കുംആവിശ്യത്തിന് ഡാറ്റ കിട്ടാന്‍ വേണ്ടി ചെയ്തു എന്ന് മാത്രം . 

1) കേരളത്തിലെ ഏറ്റവും വടക്കുള്ള മണ്ഡലം ആണ് മഞ്ചേശ്വരം. തെരഞ്ഞെടുപ്പിന് മുന്‍പ് സകലമാന പാര്‍ട്ടികളും തെക്കോട്ടുള്ള അവരുടെ യാത്ര തുടങ്ങുന്നത് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നാണ്. കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽപ്പെടുന്ന മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ മഞ്ചേശ്വരം നിയമസഭാമണ്ഡലം.
രണ്ടു മുന്നണികളെയും മാറി മാറി ജയിപ്പിച്ചിട്ടുള്ള ഈമണ്ഡലത്തിലെ നിലവിലുള്ള എംഎല്‍എ, യു ഡി എഫിലെ മുസ്ലീം ലീഗ് അംഗം ആയ പിബി അബ്ദുല്‍ റസാഖ് ആണ്. ബിജെപിയിലെ കെ. സുരേന്ദ്രന്‍ ആണ് ഇവിടെ രണ്ടാം സ്ഥാനം നേടിയത്. മുന്‍ എംഎല്‍ എ കൂടിയായ സി. എച്ച്. കുഞ്ഞമ്പു (CPI (M) ) ഇവടെ മൂന്നാം സ്ഥാനത്തു ആണ് എത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികള്‍ക്കും ലഭിച്ച വോട്ടുവിവരം ആണ് താഴെ കൊടുത്തിരിക്കുന്നത്.
Electorate: 176801
Valid Votes Polled: 132973
Polling Percentage: 75.21
Name of the Candidate Party Votes Percentage
P. B. Abdul Razak ML 49817 37.46
K. Surendaran BJP 43989 33.08
C. H. Kunhambu CPIM 35067 26.37

Mr. P. B. Abdul Razak elected with a margin of 5828 votes.
മഞ്ചേശ്വരം മണ്ഡലത്തില്‍ ആരോക്കെയാവും ഈതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ആവുക. ജയ സാധ്യത ആര്‍ക്കൊപ്പമാവും?
ഏതൊക്കെ ഘടകങ്ങള്‍ ആവും ഈ വോട്ടെടുപ്പില്‍ നിര്ന്നായകമാവുക? ബിജെപി മഞ്ചേശ്വരത്തിലൂടെ കേരള നിയമസഭയില്‍ അക്കൗണ്ട്‌ തുറക്കുമോ?
ലോകസഭ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഈമണ്ഡലത്തിലെ ജനങ്ങള്‍ എങ്ങനെയാണ് വിധിയെഴുതിയത്?
=========================================
2 ) പാറശ്ശാല - കേരള സംസ്ഥാനത്തിന്റെ തെക്കേയറ്റത്ത് തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന നിയമസഭാമണ്ഡലമാണ്‌ പാറശ്ശാല. തിരുവനന്തപുരം ജില്ലയുടെ ഭാഗമായ പാറശ്ശാല നിയോജക മണ്ഡലം നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന ഒരു മണ്ഡലമാണ്. അമ്പൂരി, ആര്യങ്കോട്, കള്ളിക്കാട്, കൊല്ലയിൽ, കുന്നത്തുകാൽ, ഒറ്റശേഖരമംഗലം, പാറശ്ശാല, പെരുങ്കടവിള, വെള്ളറട എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. 2011 ലെ തെരഞ്ഞെടുപ്പില്‍ സി പിഎമ്മിലെ ആനാവൂര്‍ നാഗപ്പനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ എ റ്റി ജോര്‍ജ് ആണ് ഈ മണ്ഡലത്തെ നിയമ സഭയില്‍ പ്രതിനിധീകരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികള്‍ക്കും ലഭിച്ച വോട്ടുവിവരം ആണ് താഴെ കൊടുത്തിരിക്കുന്നത്.
Electorate: 187565
Valid Votes Polled: 135211
Polling Percentage: 72.09
Name of the Candidate Party Votes Percentage
A. T. George INC 60578 44.80
Anavoor Nagappan CPIM 60073 44.43
S. Suresh BJP 10310 7.63
പാറശ്ശാല മണ്ഡലത്തില്‍ ആരോക്കെയാവും ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ആവുക. ജയ സാധ്യത ആര്‍ക്കൊപ്പമാവും? ഏതൊക്കെ ഘടകങ്ങള്‍ ആവും ഈ വോട്ടെടുപ്പില്‍ നിര്ന്നായകമാവുക? പാറശ്ശാല മണ്ഡലത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും റോഡുകളുടെ ദയനീയാവസ്ഥയും എ റ്റി ജോര്‍ജ് എം എല്‍ എ യുടെ വിജയ സാധ്യത അട്ടിമറിക്കില്ലേ?
==================================================
3 ) കാസർഗോഡ് ജില്ലയിൽ കാസർഗോഡ് താലൂക്കിലാണ് കാസർഗോഡ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. കാസർഗോഡ് മുനിസിപ്പാലറ്റിയും, മൊഗ്രാൽ പുത്തൂർ, മധൂർ ഗ്രാമപഞ്ചായത്ത്, ബദിയടുക്ക , കുംബഡാജെ, ബേലൂർ, ചെങ്കള, കാറഡുക്ക, മുളിയാർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കാസർഗോഡ് നിയമസഭാമണ്ഡലം. യു ഡി എഫിനൊപ്പം ബിജെപ്പിക്കും ശക്തമായ വേരോട്ടം ഉള്ള മണ്ഡലമാണ് കാസര്‍ഗോഡ്‌. യുഡിഎഫിലെ എൻ.എ. നെല്ലിക്കുന്ന്(IUML) ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പിലും യുഡിഎഫ് ഈ മണ്ടലം നിലനിര്‍ത്താന്‍ആണ്സാധ്യത.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികള്‍ക്കും ലഭിച്ച വോട്ടുവിവരം ആണ് താഴെ കൊടുത്തിരിക്കുന്നത്.
Electorate: 159251
Valid Votes Polled: 117031
Polling Percentage: 73.49
Name of the Candidate Party Votes Percentage
N. A. Nellikunnu ML 53068 45.35
Jayalakshmi N. Bhatt BJP 43330 37.02
Assez Kadappuram LDF 16467 14.07
====================================================
4) തിരുവനന്തപുരം ജില്ലയിലെ തമിഴ് നാടിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു നിയമസഭാ നിയോജക മണ്ഡലമാണ്‌ നെയ്യാറ്റിൻകര. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ നെയ്യാറ്റിൻകര നിയമസഭാ നിയോജക മണ്ഡലം.
നെയ്യാറ്റിൻകര നഗരസഭയും, അതിയന്നൂർ കാരോട് , ചെങ്കൽ, കുളത്തൂർ, തിരുപുറം ഗ്രാമപഞ്ചായത്തുകളും അടങ്ങിയതാണ് നെയ്യാറ്റിന്‍കര നിയമസഭ മണ്ഡലം.
സി.പി.ഐ. (എം) അംഗവും 2011 ലെ നിയമസഭാതിരഞ്ഞെടുപ്പിലൂടെ എം.എൽ.എ-യുമായിരുന്ന ആർ. ശെൽവരാജ് 2012 മാർച്ച് 9 ന് പാർട്ടിവിടുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്തു.തുടർന്ന് 2012 ജൂൺ 2-നു നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് (ഐ) സ്ഥാനാർത്ഥിയായി മത്സരിച്ച ആർ. ശെൽവരാജ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
Total Votes: 157004
Votes Polled: 111698
Rejected & Missing Votes: 0
Name of the Candidate Party Votes Percentage
R. Selvaraj CPIM 54711 48.98
Thampanoor Ravi INC 48009 42.98
Athiyannur Sreekumar BJP 6730 6.03
ശെല്‍വരാജ് രാജിവച്ച ഒഴിവില്‍നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഓ രാജഗോപാല്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ഥി.
Electorate : 163993
Votes Polled : 131442
Shri. R. Selvaraj (I.N.C) : 52528
Shri. F. Lowrence (C.P.I. (M)) : 46194
Shri. O. Rajagopal (B.J.P) : 30507
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി നിലവിലെ എം എല്‍എ ആയ സെല്‍വരാജ് തന്നെയാകും സ്ഥാനാര്‍ഥി. പക്ഷെ സിപിഎം ഇവിടെ പുതിയ സ്ഥാനാര്‍ഥിയെ തേടുന്നു. തീ പാറുന്ന പോരാട്ടമാവും ഇവിടെ. ബി ജെ പി വി എസ് ഡി പി ക്ക് വിട്ടു കൊടുക്കാന്‍ സാധ്യതയുള്ള ഒരു മണ്ഡലമാണ് നെയ്യാറ്റിന്‍കര. അങ്ങനെ വന്നാല്‍ വിഷ്ണുപുരം ചന്ദ്രശേഖര്‍ ആകും ബി ജെ പി പിന്തുണയുള്ള എന്‍ ഡി എ സ്ഥാനാര്‍ഥി.
================================================
5) കാസർഗോഡ് ജില്ലയിലെ കാസർകോട് താലൂക്കിലുൾപ്പെടുന്ന കാസർകോട് നഗരസഭ , ചെമ്മനാട്, ദേലംപാടി, ബേഡഡുക്ക, മുളിയാർ, കുറ്റിക്കോൽ എന്നീ ഗ്രാമപഞ്ചായത്തുകളും, ഹോസ്ദുർഗ് താലൂക്കിലെ പള്ളിക്കര, പുല്ലൂർ-പെരിയ,ഉദുമ, എന്നീ ‍പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ ഉദുമ നിയമസഭാമണ്ഡലം. . സി.പി.ഐ.എമ്മിലെ കെ. കുഞ്ഞിരാമൻ ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അപൂര്‍വ്വം ചിലപ്പോള്‍ ഒഴികെ ഇടതുപക്ഷ സ്വഭാവം പുലര്‍ത്തുന്ന മണ്ഡലമാണ് ഉദുമ. ഇത്തവണയും നിലവിലെ എംഎല്‍എ സഖാവ് കെ. കുഞ്ഞിരാമന്‍ തന്നെയാവും ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ഥി. സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് ഉദുമ. 
ബിജെപിക്ക് കാര്യമായ സംഭാവനകള്‍ ഒന്നും ഇവിടെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. രണ്ടായിരത്തി പതിനൊന്നിലെ വോട്ടിംഗ് നില പരിശോദിക്കാം.
Electorate: 173441
Valid Votes Polled: 128626
Polling Percentage: 74.16
Name of the Candidate Party Votes Percentage
K. Kunhiraman CPIM 61646 47.93
C. K. Sreedharan INC 50266 39.08
Sunitha Prasanth BJP 13073 10.16
=========================================================
6) കേരളത്തിന്റെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കാട്ടാക്കട നിയമസഭാമണ്ഡലം. നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട നേമം നിയമസഭാമണ്ഡലത്തിന്റെ ചില ഭഗങ്ങൾ ഒഴിവാക്കി പുനഃസംഘടിപ്പിച്ച മണ്ഡലമാണിത്. കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. നേമം നിയമസഭാമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബാലരാമപുരം നേമം എന്നീ പഞ്ചായത്തുകൾ ഒഴിവാക്കി മലയിൻകീഴ്, പള്ളിച്ചൽ എന്നീ പഞ്ചായത്തുകൾ പുതിയതായ് ചേർത്ത് 2011-ൽ വികസിപ്പിച്ച നിയമസഭാമണ്ഡലാമാണ് കാട്ടാക്കട.
കേരള നിയമസഭ സ്പീക്കര്‍ എന്‍ ശക്തന്‍ ആണ്ഇപ്പോള്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ശക്തമായ ഇടതുപക്ഷ എതിരാളിയുടെ അഭാവവും ബിജെപിയുടെ സാന്നിധ്യവും കാട്ടാക്കടയില്‍ ശക്തന്റെ വിജയം എളുപ്പമാക്കി. കോണ്‍ഗ്രസില്‍ സീറ്റ് കിട്ടാതെ കലഹിച്ചു പുറത്തുപോയ ജയഡാലി ആയിരുന്നു കാട്ടാക്കടയില്‍ സിപിഎം സ്ഥാനാര്‍ഥി. അതിനാല്‍തന്നെ, ഇടതുപക്ഷത്തിന്‍റെ കുറെയധികം വോട്ടുകള്‍ ബിജെപിസ്ഥാനാര്‍ഥി കൃഷ്ണദാസിനു സമാഹരിക്കാന്‍ കഴിഞ്ഞു.
Electorate: 165300
Valid Votes Polled: 117347
Polling Percentage: 70.99
Name of the Candidate Party Votes Percentage
N. Sakthan INC 52368 44.63
M. V. Jaya Dali LDF 39452 33.62
P. K. Krishnadas BJP 22550 19.22
പക്ഷെ ഇത്തവണ സംഗതി അത്ര പന്തിയല്ല കാട്ടാക്കടയില്‍. കണ്ണിനു മാറാരോഗം ബാധിച്ചു ഒന്ന് കുനിഞ്ഞു ചെരുപ്പ് ഇടാന്‍ പോലും കഴിയാത്ത ശക്തന് ശക്തി കുറഞ്ഞേക്കും. കാട്ടാക്കട മണ്ഡലത്തിലെ റോഡുകള്‍ ദയനീയ അവസ്ഥയില്‍ ആണ്. ശക്തന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്നാല്‍ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ ആയിരുന്ന ആന്‍സജിത റസ്സല്‍ ആകും ഇവിടെ കോണ്‍ഗ്രെസ് സ്ഥാനാര്‍ഥി. സിപിഎമ്മിനാകട്ടെ, കാട്ടാക്കടയുടെ മുന്‍പഞ്ചായത്ത് പ്രസിഡണ്ട്‌ ആയിരുന്ന സഖാവ് സ്റ്റീഫന്‍ മുന്നിലുണ്ട്. ബിജെപിയും ഇവിടെ ശക്തമായ സാന്നിധ്യം ആണെങ്കില്‍ കൂടി ഇരുപതു ശതമാനത്തോളം വോട്ടുകള്‍ പിടിച്ചേക്കും. എം എസ് കുമാര്‍ ആയേക്കും ബിജെപി സ്ഥാനാര്‍ഥി. എന്തായാലും മത്സരം ഇത്തവണ 
=====================================================
7) കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയും, അജാനൂർ, ബളാൽ, കള്ളാർ, കിനാനൂർ-കരിന്തളം,കോടോം-ബേളൂർ, മടിക്കൈ, പനത്തടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. 
സി.പി.ഐ.യിലെ ഇ. ചന്ദ്രശേഖരൻ ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇടതു പക്ഷത്തിനു സാധ്യത കാണുന്ന ഈ മണ്ഡലത്തില്‍ നല്ലൊരു പോരാട്ടം കാഴ്ചവയ്ക്കുവാന്‍ വലതു പക്ഷത്തിനു ശ്രമിക്കാവുന്നതേയുള്ളൂ...
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം താഴെകാണുക.
Electorate: 177812
Valid Votes Polled: 139841
Polling Percentage: 78.65
Name of the Candidate Party Votes Percentage
E. Chandrasekharan CPI 66640 47.65
M. C. Jose INC 54462 38.95
Maddikkai Kammaran BJP 15543 11.11
===================================================
8)കേരളത്തിന്റെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ലോകപ്രശസ്തമായ കോവളം ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കോവളം നിയമസഭാമണ്ഡലം.
തിരുവനന്തപുരം താലൂക്കിലെ ബാലരാമപുരം, കല്ലിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും; നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട ബാലരാമപുരം, കാഞ്ഞിരംകുളം, കരിങ്കുളം, പൂവ്വാർ, വിഴിഞ്ഞം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. തിരുവല്ലത്തിനോട് സമീപപ്രദേശത്തെ തിരുവനന്തപുരം നഗരസഭയിൽ നിന്നും വേർപെടുത്തി നേമം മണ്ഡലത്തിൽ ചേർക്കുകയും അതേ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബാലരാമപുരം പഞ്ചായത്തിനെ പുതിയതായി 2011 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തോട് പുതിയതായി ചേർത്തു. 
നീലലോഹിതദാസന്‍ നാടാരുടെ സ്വന്തം മണ്ഡലം എന്ന് വേണമെങ്കില്‍ കോവളത്തെ വിളിക്കാം. മൂന്ന് തവണ എംഎല്‍എ ആയ നീലന്റെ ഭാര്യ ജമീല പ്രകാശം ആണ് ഇപ്പോള്‍ കോവളത്തെ എംഎല്‍എ.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക. 
Electorate: 183116
Valid Votes Polled: 125008
Polling Percentage: 68.27
Name of the Candidate Party Votes Percentage
Jameela Prakasam JDS 59510 47.60
George Mercier INC 52305 41.84
Venganur Satheesh BJP 9127 7.30
അടുത്ത തെരഞ്ഞെടുപ്പില്‍ ജമീല പ്രകാശത്തിനു പകരം സാക്ഷാല്‍ നീലന്‍ തന്നെയാകും ഇടതുപക്ഷ സ്ഥാനാര്‍ഥി. മറുപക്ഷത്ത് ആകട്ടെ, ജോര്‍ജ് മേയ്സിയര്‍ക്കൊപ്പം, കാട്ടാക്കടയിലെ നിലവിലുള്ള എംഎല്‍എ കൂടിയായ സ്പീക്കര്‍ ശക്തനും കോവളം മണ്ഡലത്തിലേക്ക് മാറുവാന്‍ ശ്രമിക്കുന്നു.
വിഴിഞ്ഞം പദ്ധതി ഉള്‍പ്പെടുന്ന മണ്ഡലം ആയതിനാല്‍ വിഴിഞ്ഞം പദ്ധതി ജനങ്ങള്‍ എങ്ങനെ ഏറ്റെടുക്കും എന്നും തെരെഞ്ഞെടുപ്പ് ഫലം തെളിയിക്കും.
===============================================
9) കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭ,ചെറുവത്തൂർ, തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ തൃക്കരിപ്പൂർ നിയമസഭാമണ്ഡലം.
കാസര്‍കോഡ് ജില്ലയിലെ മാത്രമല്ല, കേരളത്തിലെ തന്നെഏറ്റവും 
ഉറപ്പുള്ള ഇടതുപക്ഷത്തിന്‍റെ മണ്ഡലമാണ് തൃക്കരിപ്പൂര്‍ മണ്ഡലം. 
സി.പി.ഐ.എമ്മിലെ കെ. കുഞ്ഞിരാമൻ ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലവാരം താഴെ കൊടുത്തിരിക്കുന്നു. 
Electorate: 169019
Valid Votes Polled: 135988
Polling Percentage: 80.46
Name of the Candidate Party Votes Percentage
K. Kunhiraman CPIM 67871 49.91
K. V. Gangadharan INC 59106 43.46
T. Radhakrishnan BJP 5450 4.01
=====================================================
10) കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ നിയമസഭാമണ്ഡലമാണ് അരുവിക്കര നിയമസഭാമണ്ഡലം. നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, കുറ്റിച്ചൽ, പൂവച്ചൽ, വെള്ളനാട്, ഉഴമലയ്ക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. സ്പീക്കര്‍ ആയിരുന്ന ജി കാര്‍ത്തികേയന്റെ സ്ഥിരം മണ്ഡലമായിരുന്ന അരുവിക്കരയില്‍ അദേഹത്തിന്റെ മരണശേക്ഷം നടന്ന ഐതിഹാസിക മത്സരത്തില്‍ ജികെയുടെ മകന്‍ ശബരിനാഥന്‍ വന്‍ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
യുഡിഫിന് വ്യക്തമായ ലീഡ് നല്‍കാറുള്ള മണ്ഡലമാണ് അരുവിക്കര. അടുത്ത തെരഞ്ഞെടുപ്പിലും ഐക്യമുന്നണി സ്ഥാനാര്‍ഥി ആയി ശബരീനാഥന്‍ ആയിരിക്കും. കഴിഞ്ഞ തവണ അദേഹത്തെ എതിര്‍ത്ത എം വിജയകുമാറും രാജഗോപാലും ഇവിടെ മത്സരിക്കില്ല. സിപിഎമ്മും ബിജെപിയും പുതുമുഖ സ്ഥാനാര്‍ഥികളെയാകും ഇവിടെ മത്സരിപ്പിക്കുക.
Electorate: 164890
Valid Votes Polled: 116436
Polling Percentage: 70.61
Name of the Candidate Party Votes Percentage
G. Karthikeyan INC 56797 48.78
Ambalathara Sreedharan RSP 46123 39.61
C. Sivankutty BJP 7694 6.61
2015 ല്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ശബരീനാഥന്‍ 10,128 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആണ് സിപിഎമ്മിലെ എം വിജയകുമാറിനെ തോല്‍പ്പിച്ചത്. ബിജെപിയുടെ ഒ രാജഗോപാല്‍ ഇവിടെ വെട്ടിപ്പിടിച്ചത് 34,145 വോട്ടുകള്‍ ആണ്.
========================================================
11) കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയും, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ പെരളം, തളിപ്പറമ്പ്‌ താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ,ചെറുപുഴ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ പയ്യന്നൂർ നിയമസഭാമണ്ഡലം.
2011 മുതൽ സി. കൃഷ്ണൻ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്, വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ പി.കെ. ശ്രീമതിയായിരുന്നു (സി. പി. എം) ആണ്‌ 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
ഇടതുമുന്നണിയുടെ കണ്ണൂരിലെ കുത്തക സീറ്റുകളില്‍ ഒന്നാണ് പയ്യന്നൂര്‍. ഇവിടെ പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും പഞ്ചായത്തുകളും ഭരിക്കുന്നത്‌ ഇടതു മുന്നണിയാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളില്‍ മത്സരിക്കുവാന്‍ പോലും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മടിയാണ്. 
സിപിഎമ്മിന്‍റെ ഏറ്റവും സുരക്ഷിതമായ മണ്ടലമായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലും പയ്യന്നൂര്‍. 
പയ്യന്നൂര്‍ മണ്ഡലത്തിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം
Electorate: 157667
Valid Votes Polled: 130666
Polling Percentage: 82.87
Name of the Candidate Party Votes Percentage
C. Krishnan CPIM 78116 59.78
K. Brijesh Kumar INC 45992 35.20
C. K. Ramesan Master BJP 5019 3.84
===========================================================
12) കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ നിയമസഭാമണ്ഡലമാണ് നേമം നിയമസഭാമണ്ഡലം. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്.
അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും അധികം സ്വാധീനം ഉള്ളതും ഒരുപക്ഷെ അവര്‍ക്ക് അക്കൗണ്ട്‌ തുറക്കാവുന്നതുമായ മണ്ഡലമാണ് നേമം. ഒ രാജഗോപാലിലൂടെ അട്ടിമറിയൊന്നും നടന്നില്ലെങ്കില്‍ ബിജെപി നിയമസഭയിലെത്തുക നേമത്ത് നിന്നാകും. പഴയ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലവും നേമവും ചേര്‍ന്ന മണ്ഡലം ആണ് നേമം.
നിലവില്‍ സിപിഎമ്മിലെ ശക്തനായ ശിവന്‍കുട്ടി ആണ് നേമം എംഎല്‍എ. കഴിഞ്ഞതവണ ആറായിരത്തില്‍ പരം വോട്ടിനു മാത്രം പരാജയപ്പെട്ട ഒ രാജഗോപാല്‍ തന്നെയാകും ഇവിടെ ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞതവണ ജനതാദള്‍ യു സ്ഥാനാര്‍ഥി ചാരുപാറ രവിയാണ് ഇവിടെ ഐക്യമുന്നണി സ്ഥാനാര്‍ഥി ആയത്. ഇക്കുറി കോണ്‍ഗ്രെസ് ഈ സീറ്റ് ഏറ്റെടുക്കുകയാണെങ്കില്‍ തമ്പാനൂര്‍ രവി ഇവിടെമത്സരിച്ചു കൂടായ്കയില്ല. ഒട്ടും സുരക്ഷിതമല്ലാത്ത മണ്ടലമായതിനാല്‍ രവിക്ക് പകരം കോണ്‍ഗ്രസിലെ യുവജന നേതാക്കളില്‍ ആരെയെങ്കിലും മത്സരിപ്പിച്ചു കൂടായ്കയില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം 
Electorate: 171841
Valid Votes Polled: 116608
Polling Percentage: 67.86
Name of the Candidate Party Votes Percentage
V. Sivan Kutty CPIM 50076 42.94
O. Rajagopal BJP 43661 37.44
Charupara Ravi SJD 20248 17.36
===============================================================
13) കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ ൽ പെടുന്ന നിയമസഭാമണ്ഡലമാണ് കല്യാശ്ശേരി നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ,പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾപെടുന്നു.
2011ലെ തിരഞ്ഞെടുപ്പുഫലം
Electorate: 156598
Valid Votes Polled: 124854
Polling Percentage: 79.73
Name of the Candidate Party Votes Percentage
T. V. Rajesh CPIM 73190 58.62
P. Indira INC 43244 34.64
Sreekanth Ravi Varma BJP 5499 4.40
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കല്യാശ്ശേരി. ഇവിടെ സിപിഎമ്മിന്റെതല്ലാത്ത മറ്റൊരു സ്ഥാനാര്‍ഥി ജയിക്കുക കുറെ കാലത്തെങ്കിലും അസാധ്യമായിരിക്കും. സിപിഎമ്മിന്‍റെ യുവ എംഎല്‍എ ആയ ടിവി രാജേഷ് തന്നെയാകും ഇവിടെസ്ഥാനാര്‍ഥി.. കോണ്‍ഗ്രെസ് പുതിയ സ്ഥാനാര്‍ഥിയെ ആകും ഇവിടെ പരീക്ഷിക്കുക.
================================================================
14) കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വെസ്റ്റ് എന്നറിയപ്പെട്ടിരുന്ന ഈ നിയമസാഭമണ്ഡലം 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനഃസംഘടിപ്പിക്കപ്പെടുകയും തിരുവനന്തപുരം നിയമാസഭാമണ്ഡലം എന്ന പേരുനൽകുകയും ചെയ്തു. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ 26 മുതൽ 30 വരേയും, 40 മുതൽ 47 വരേയും 59,60, 69 മുതൽ 75 വരേയും 77,78,80 എന്നീ വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണ്.
വെട്ടുകാടും ഭീമാപള്ളിയും വലിയതുറയും ഒക്കെഅടങ്ങിയ ഈ മണ്ഡലത്തില്‍ അനേകം മത്സ്യത്തൊഴിലാളികള്‍ അതിജീവിക്കുന്ന മണ്ഡലം കൂടിയാണ്. ഒരുകാലത്ത് കേരളകോണ്‍ഗ്രെസിനും മുസ്ലീം ലീഗിനും പോലും വ്യക്തമായ സ്വാധീനമുണ്ടായിരുന്ന മണ്ഡലത്തില്‍ സാധാരണയായി യുഡിഎഫ് ആഭിമുഖ്യമുള്ള സ്ഥാനാര്‍ഥികള്‍ ആണ് ജയിച്ചിരുന്നത്, അപൂര്‍വ്വം ചിലപ്പോഴോഴികെ...
കേരളത്തിന്‍റെ ആരോഗ്യമന്ത്രിയായ വി ശിവകുമാര്‍ ആണ് ഈ മണ്ഡലത്തെ പ്രതിനിധാനം ചെയുന്നത്.
എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരെഞ്ഞെടുപ്പിലുമെല്ലാം ചിത്രം തലകീഴ് മറിഞ്ഞു. ബിജെപി വളരുകയും ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഒപ്പമെത്തുകയോ മുന്നില്‍ കടക്കുകയോ ചെയ്തു.
പ്രാദേശിക എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും ശിവകുമാര്‍ തന്നെയാകും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ കേരളകോണ്‍ഗ്രെസ് ലയനവിരുദ്ധ വിഭാഗത്തിനു കൊടുത്ത സീറ്റ് തിരികെയെടുത്ത്‌ സ്വന്തം സ്ഥാനാര്‍ഥിയെ
നിറുത്തിയെക്കും. മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചു പരാജയപ്പെട്ട ശ്രീ ജയന്‍ബാബുവിന്‍റെ പേരും മറ്റു പലര്‍ക്കുമൊപ്പം ഇവിടെ പറഞ്ഞു കേള്‍ക്കുന്നു. ടികെ ശേഖറിന് പകരം ജെ ആര്‍ പദ്മകുമാര്‍ ആകും സ്ഥാനാര്‍ഥി.
Kerala Assembly Election Results-- 2011:
134. Thiruvananthapuram
Electorate: 177098
Valid Votes Polled: 107092
Polling Percentage: 60.47
Name of the Candidate Party Votes Percentage
V. S. Sivakumar INC 49122 45.87
V. Surendran Pillai KCT 43770 40.87
B. K. Shekar BJP 11519 10.76
യുഡിഎഫിന് മുന്‍തൂക്കമുണ്ടെങ്കില്‍ കൂടി അടുത്ത തെരഞ്ഞെടുപ്പില്‍ ഒരുപക്ഷെ ഏറ്റവും പ്രവചനാതീതമായ മണ്ഡലമാകും തിരുവനന്തപുരം. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പോലും ഒരു പക്ഷെ വലിയ കോളിളക്കമുണ്ടാക്കിയെക്കാവുന്ന മണ്ഡലമായെക്കും തിരുവനന്തപുരം.
====================================================
15) കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ തളിപ്പറമ്പ് നഗരസഭയും ചപ്പാരപ്പടവ്‌, കുറുമാത്തൂർ, പരിയാരം, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ,മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം.
സി.പി.ഐ.(എം.)-ലെ ജെയിംസ് മാത്യു ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കേരള കോണ്ഗ്രസിലെ യുവ നേതാവായ ചങ്ങനാശ്ശേരി സ്വദേശി ജോബ്‌ മൈക്കിള്‍ ആയിരുന്നു എതിരാളി. കോണ്‍ഗ്രസിന്‌ ആയിരുന്നു ഈ സീറ്റ് നല്‍കിയിരുന്നത് എങ്കില്‍ ഏകപക്ഷീയമായ പരാജയം ഒഴിവാക്കുവാന്‍ പാര്‍ട്ടിയുടെ സുരക്ഷിത മണ്ഡലത്തില്‍ സാധിച്ചേനെ...
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടിക്കും കിട്ടിയ വോട്ടുകള്‍
Electorate: 173593
Valid Votes Polled: 144363
Polling Percentage: 83.16
Name of the Candidate Party Votes Percentage
James Mathew CPIM 81031 56.13
Job Michael KCM 53170 36.83
K. Jayaprakash BJP 6492 4.50
സ്കൂള്‍ അധ്യാപകന്‍റെ മരണവുമായി ജെയിംസ്‌ മാത്യുവിന്‍റെ പേരില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ അദേഹത്തിനു പാര്‍ട്ടി സീറ്റ് നിക്ഷേധിക്കാന്‍ സാധ്യത ഉണ്ട്...
===============================================

16) കേരളത്തിലെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം പുനഃസംഘടയോടെയാണ് വട്ടിയൂർക്കാവ് നിയമസഭാമണ്ഡലമായത്.
തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ് എന്നീ ഗ്രാമപഞ്ചായത്തുകളും; തിരുവനന്തപുരം നഗരസഭയുടെ 13, 15 മുതൽ 25 വരെയും 31 മുതൽ 36 വരേയുമുള്ള വാർഡുകളും അടങ്ങിയതാണ് ഇപ്പോൾ ഈ മണ്ഡലം. മണ്ഡല പുനഃസംഘടനയ്ക്ക് മുൻപ് ഉള്ളൂർ, കടകംപള്ളി എന്നീ പഞ്ചായത്തുകൾ മാറി; പകരം, തിരുവനന്തപുരം നഗരസഭയുടെ ഭാഗങ്ങളായിരുന്ന ശാസ്തമംഗലം, കുന്നുകുഴി, പാങ്ങോടിന്റെ ചില ഭാഗങ്ങൾ എന്നിവ പുതിയതായി ചേർന്നു.
ഇടതുപക്ഷത്തെ ശ്രീ ചെറിയാന്‍ ഫിലിപ്പിനെ തോല്‍പ്പിച്ചു കെ കരുണാകരന്റെ മകന്‍ കെ മുരളീധരന്‍ ആണ് നിലവിലെ സ്ഥാനാര്‍ഥി. ചെറിയാന്‍ ഫിലിപ്പിന് ഇക്കുറിയും ഇവിടെ സീറ്റ് ലഭിക്കുവാന്‍ സാധ്യത കാണുമ്പോള്‍ കെ മുരളീധരന്‍ തന്നെയാകും കോണ്ഗ്രസ് സ്ഥാനാര്‍ഥി. ടി എന്‍ സീമയുടെ പേരാണ് സി പി എം പരിഗണിക്കുന്ന മറ്റൊരു പേര്. ബിജെപിക്ക് വേണ്ടി സൂപ്പര്‍ താരം സുരേഷ്ഗോപിയുടെ പേരും പറഞ്ഞു കേള്‍ക്കുമ്പോള്‍ മത്സരം കടുത്തതാകാന്‍ സാധ്യത കാണുന്നു.
Electorate: 174721
Valid Votes Polled: 112637
Polling Percentage: 64.47
Name of the Candidate Party Votes Percentage
K. Muraleedharan INC 56531 50.19
Cherian Philip LDF 40364 35.84
V. V. Rajesh BJP 13494 11.98
ബിജെപിക്ക് വേണ്ടി വി വി രാജേഷ് ആണ് മത്സരിക്കുന്നതെങ്കില്‍ ഇക്കുറിയും മുരളീധരന്‍ ആയിരിക്കും ഈ മണ്ഡലത്തില്‍ ജയിക്കാന്‍സാധ്യത.
=======================================================

17) കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ , ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ശ്രീകണ്ഠാപുരം,ഉളിക്കൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഇരിക്കൂർ നിയമസഭാമണ്ഡലം. 
1982 മുതല്‍ കോണ്‍ഗ്രസിലെ കെ സി ജോസഫ്‌ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. വിരമിക്കുന്നതിനു മുന്നേ ഒരിക്കലെങ്കിലും മന്ത്രിയാകണമെന്ന ആഗ്രഹംകൂടി സാധ്യമായതീനാല്‍ അദേഹം മത്സരിക്കുവാന്‍സാധ്യത കാണുന്നില്ല. ഇടതുപക്ഷത്ത് ഇത്തവണയും ഇ മണ്ഡലം സിപിഐ ഏറ്റെടുത്തേക്കും. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്‍റെ ഒരു സുരക്ഷിത സീറ്റായാണ് ഇരിക്കൂര്‍ അറിയപ്പെടുന്നത്.
Electorate: 168376
Valid Votes Polled: 130703
Polling Percentage: 77.63
Name of the Candidate Party Votes Percentage
K. C. Joseph INC 68503 52.41
P. Santhosh Kumar CPI 56746 43.42
M. G. Ramakrishnan BJP 3529 2.70
==============================================
18) കേരളത്തിലെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം നിയമസഭ മണ്ഡലത്തിൽ തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ 1 മുതൽ 12 വരേയുള്ള വാർഡുകൾ, 14, 76,76,81 എന്നീ വാർഡുകളും ചേർന്നതാണ്.
കൊണ്ഗ്രസിലെ എം എ വാഹിദ് ആണ് കഴക്കൂട്ടം മണ്ഡലത്തെ പ്രതിനിധാനം ചെയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ ഒരു തനിയാവര്‍ത്തനം തന്നെയാകും ഇക്കുറിയും ഇവിടെ ഉണ്ടാകുക. ബിജെപി പുതുതായി പിടിക്കുന്ന വോട്ടുകള്‍ ആകും വിധി നിര്‍ണ്ണയം നടത്തുക.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം നോക്കുക.
Electorate: 162600
Valid Votes Polled: 109498
Polling Percentage: 67.34
Name of the Candidate Party Votes Percentage
M. A. Wahid INC 50787 46.38
C. Ajayakumar CPIM 48591 44.38
J. R. Padmakumar BJP 7508 6.86
================================================
19) കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഴീക്കോട്‌, ചിറക്കൽ, പള്ളിക്കുന്ന്,വളപട്ടണം, പുഴാതി, നാറാത്ത്‌, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ അഴീക്കോട് നിയമസഭാമണ്ഡലം
ചടയൻ ഗോവിന്ദനായിരുന്നു അഴീക്കോടിന്റെ ആദ്യ എംഎൽഎ. പി ദേവൂട്ടി, ഇ പി ജയരാജൻ, ടി കെ ബാലൻ എന്നിവർ പിന്നീട്‌ പ്രതിനിധികളായി. 1987-ൽ എം വി രാഘവൻ യുഡിഎഫിൽനിന്ന്്‌ വിജയിച്ചു. 2005ലെ ഉപതിരഞ്ഞെടുപ്പ് മുതൽ സി. പി. ഐ (എം)-ലെ എം. പ്രകാശൻ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2011 മുതൽ മുസ്ലീം ലീഗിലെ കെ. എം. ഷാജി അഴീക്കോടിനെ പ്രതിനിധീകരിക്കുന്നു.
തികച്ചും ഇടതുപക്ഷ അനുഭാവം കാട്ടിയിരുന്ന അഴീക്കോട് മണ്ഡലം ചെറുതായിവലത്തോട്ടു മറിയാന്‍ കാരണം മണ്ഡല പുനക്രമീകരണം ആണ്.
ഇത്തവണയും കെ എം ഷാജി ആകും യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് പുതിയ സ്ഥാനാര്‍ഥിയെ ഇവിടെ പരീക്ഷിക്കും. കഴിഞ്ഞ തവണത്തെ പോലെ മത്സരം കടുത്തതാകും.
2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.
Electorate: 147413
Valid Votes Polled: 121832
Polling Percentage: 82.65
Name of the Candidate Party Votes Percentage
K. M. Shaji ML 55077 45.21
M. Prakasan Master CPIM 54584 44.80
M. K. Saseendran BJP 7540 6.19
=========================================
20) തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്തോട് ചേര്‍ന്ന്കിടക്കുന്ന നിയമസഭാ നിയോജക മണ്ഡലമാണ്‌ വാമനപുരം. ആറ്റിങ്ങൽ ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ വാമനപുരം നിയമസഭാ നിയോജക മണ്ഡലം കോലിയക്കോട് കൃഷ്ണൻനായർ (സി.പി.ഐ.എം) ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
നെല്ലനാട്, വാമനപുരം, പുല്ലമ്പാറ, കല്ലറ, പാങ്ങോട്,നന്ദിയോട്,
പെരിങ്ങമ്മല, ആനാട്, പനവൂർ തുടങ്ങിയ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് വാമനപുരം മണ്ഡലം.
പൂര്‍ണ്ണമായും ഇടതുപക്ഷമണ്ഡലം ആയ വാമനപുരം ഒരിക്കല്‍ പോലും വലതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചിട്ടില്ല. കഴിഞ്ഞ തവണയാണ് കടുത്തമത്സരം വാമനപുരത്ത് അരങ്ങേറിയത്.
ഇത്തവണയും ഇവിടെ മത്സരം കൊഴുക്കും എന്നാണ് മണ്ഡലത്തില്‍ നിന്നുംവരുന്നവാര്‍ത്തകള്‍. യുഡിഎഫ് ഇവിടെ പുതിയ സ്ഥാനാര്‍ഥിയെ അന്വേഷിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രമൂഖ സ്ഥാനാര്‍ഥികളുടെ വോട്ടു വിവരം താഴെ കൊടുക്കുന്നു.
Electorate: 173748
Valid Votes Polled: 123376
Polling Percentage: 71.01
Name of the Candidate Party Votes Percentage
Koliyakkode Krishnan Nair CPIM 57381 46.51
C. Mohanachandran INC 55145 44.70
Karettu Sivaprasad BJP 5228 4.24
==========================================================
21) കണ്ണൂര്‍ - കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കണ്ണൂർ നഗരസഭയും , ചേലോറ, എടക്കാട്, എളയാവൂർ, മുണ്ടേരി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കണ്ണൂർ നിയമസഭാമണ്ഡലം.
1965ൽ നിലവിൽവന്ന കണ്ണൂർ മണ്ഡലത്തിന്റെ ആദ്യ എംഎൽഎ മുസ്ലിംലീഗ്‌ സ്വതന്ത്രൻ കെ എം അബൂബക്കറായിരുന്നു. കോൺഗ്രസ്‌ സ്ഥാനാർഥിയെയാണ്‌ പരാജയപ്പെടുത്തിയത്‌. 67 ൽ ലീഗിലെ ഇ അഹമ്മദ്‌ കോൺഗ്രസ്‌ സ്ഥാനാർഥിയെ പരാജയപ്പെടുത്തി. 70ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ അഹമ്മദ്‌ എൻ കെ കുമാരനോട്‌ പരാജയപ്പെട്ടു. എന്നാൽ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കുമാരൻ ലോക്ദൾ സ്ഥാനാർഥി പി ഭാസ്കരനോട്‌ പരാജയപ്പെട്ടു. പിന്നീട്‌ നടന്ന മൂന്ന്‌ തെരഞ്ഞെടുപ്പിലും യുഡിഎഫ്‌ സ്ഥാനാർഥിയായ പി ഭാസ്കരൻ വിജയിച്ചു. എൻ രാമകൃഷ്ണനും കോൺഗ്രസ്‌ എംഎൽഎയായി. മൂന്നുതവണ കെ സുധാകരൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ എ.പി. അബ്ദുള്ളക്കുട്ടി ആണ്‌ 2009 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
സോളാര്‍ വിവാദവും സരിത വിഷയവുമായി പുകമറയ്ക്കുള്ളില്‍ ആയിരുന്ന അബ്ദുള്ളക്കുട്ടി ക്ക്ഇത്തവണ സീറ്റ് കൊടുക്കുമോഎന്ന്നിശ്ചയമില്ല.
കണ്ണൂര്‍ പൊതുവേ ഒരുയുഡിഎഫ് മണ്ഡലമായാണ് അറിയപ്പെടുന്നത്. 
കഴിഞ്ഞതെരഞ്ഞെടുപ്പിലെ വോട്ടുവിവരം.
Electorate: 143181
Valid Votes Polled: 113360
Polling Percentage: 79.17
Name of the Candidate Party Votes Percentage
A. P. Abdullakutty INC 55427 48.89
Ramachandran Kadannapally CS 48984 43.21
U. T. Jayanthan BJP 4568 4.03
=====================================================
22) നെടുമങ്ങാട് - കേരളത്തിലെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് നെടുമങ്ങാട് നിയമസഭാമണ്ഡലം. ഈ മണ്ഡലത്തിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ; നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും, തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നീ പ്അഞ്ചായത്തുകളും ഉൾപ്പെടുന്നു.
ഇടതുപക്ഷത്തു സിപിഐക്ക് പ്രാമുഖ്യമുള്ള മണ്ഡലം ആണ് നെടുമങ്ങാട്. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും മാറിമാറി വരിക്കുന്ന ഈ മണ്ഡലത്തെ ഇപ്പോള്‍ പ്രതിനിധാനം ചെയുന്നത് കോണ്‍ഗ്രസിലെ പാലോട് രവി ആണ്. പാലോട് രവിയും സിപിഐയില്‍ നിന്നൊരു പുതുമുഖവും ആവും ഇത്തവണ ഇവിടെ കൊമ്പ് കോര്‍ക്കുക.
കടുത്ത മത്സരമാകും നെടുമങ്ങാട്ട് നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില നോക്കുക.
Electorate: 174889
Valid Votes Polled: 124907
Polling Percentage: 71.42
Name of the Candidate Party Votes Percentage
Palode Ravi INC 59789 47.87
P. Ramachandran Nair CPI 54759 43.84
K. S. Anjana BJP 5971 4.78
=========================================
23) ധര്‍മ്മടം - കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളും തലശ്ശേരി താലൂക്കിലെ ധർമ്മടം, പിണറായി, വേങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ധർമ്മടം നിയമസഭാമണ്ഡലം.
2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. നിലവില്‍ സിപിഎമ്മിലെ കെ കെ നാരായണന്‍ ആണ് എംഎല്‍എ.
അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം ഒന്നാകെ ഉറ്റു നോക്കുന്ന മണ്ഡലമാണ് ധര്‍മ്മടം. സിപിഎമ്മിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പിണറായി വിജയന്‍ മത്സരിക്കാന്‍ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലമാണ് ധര്‍മ്മടം. കുറച്ചു കൂടി സുരക്ഷിതമായ, കല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ആലോചന ഉണ്ടെങ്കിലും പിണറായി ഉള്‍പ്പെടുന്ന ധര്‍മ്മടത്തിനു നറുക്ക്വീഴാന്‍ ആണ് സാധ്യത.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്‍റെ മമ്പറം ദിവാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പത്രിക സമർപ്പിച്ചത്. തെരഞ്ഞെടുപ്പു ഫലം ചുവടെ കൊടുക്കുന്നു.
Electorate: 162161
Valid Votes Polled: 136177
Polling Percentage: 83.98
Name of the Candidate Party Votes Percentage
K. K. Narayanan CPIM 72354 53.13
Mambaram Divakaran INC 57192 42.00
C. P. Sangeetha BJP 4963 3.64
===================================================
24) ചിറയിന്‍കീഴ്‌ - കേരളത്തിന്റെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഇടതുപക്ഷ സ്വാധീനമുള്ള നിയമസഭാമണ്ഡലമാണ് ചിറയിൻകീഴ് നിയമസഭാമണ്ഡലം.
ഈ നിയമസഭാമണ്ഡലത്തിൽ ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളും; തിരുവനന്തപുരം താലൂക്കിലെ കഠിനംകുളം, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നു.
2008-ലെ മണ്ഡലപുനഃക്രമീകരണത്തോടെയാണ് ഈ മണ്ഡലം സ്ഥാപിതമായത്. ഇത്തിനു മുന്‍പ് കിളിമാനൂര്‍ മണ്ഡലമായിരുന്നു.. സിപിഐയുടെ ജില്ലയിലെ ഏറ്റവും ശക്തമായ മണ്ഡലം ആയിരുന്നു കിളിമാനൂര്‍. സിപിഐയുടെ അംഗം അല്ലാതെ മറ്റൊരാളും കയര്‍മേഖലയായ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടില്ല. 
സിപി ഐയുടെ വി .ശശി ആണ്നിലവിലെ എംഎല്‍എ. അദേഹം തന്നെയാകും ഇത്തവണയും ഇവിടെ മത്സരിക്കുക, വിജയവും ഉറപ്പു. 
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില താഴെ ചേര്‍ക്കുന്നു.
Electorate: 169784
Valid Votes Polled: 112603
Polling Percentage: 66.32
Name of the Candidate Party Votes Percentage
V. Sasi CPI 59601 52.93
K. Vidyadharan INC 47376 42.07
Athiyoor Surendran NDA 2078 1.85
===================================================
25) തലശ്ശേരി - കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. തലശ്ശേരി നഗരസഭയും ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ തലശ്ശേരി നിയമസഭാമണ്ഡലം. 2001 മുതൽ കോടിയേരി ബാലകൃഷ്ണൻ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മണ്ഡലം രൂപീകൃതമായ ശേക്ഷം കമ്മ്യുണിസ്റ്റ്കാര്‍ ഒഴികെ ആരും ഇവിടെ ജയിച്ചിട്ടില്ല. 2006ല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ മത്സരിച്ചപ്പോള്‍ മാത്രമാണ് സിപിഎമ്മിന് അല്പം എങ്കിലും വിയര്‍പ്പൊഴുക്കേണ്ടി വന്നിട്ടുള്ളത്. അല്ലെങ്കില്‍ വിജയം എപ്പോഴും ഏകപക്ഷീയമായിരുന്നു.
പാര്‍ട്ടി സെക്രട്ടറി ആയതിനാല്‍ ഇക്കുറി കോടിയേരി മത്സരിക്കില്ല, ധര്‍മ്മടത്തെ എം എല്‍ എ കെ. കെ നാരായണന്‍ ആകും ഇത്തവണ തലശ്ശേരിയില്‍ മത്സരിക്കുക. എന്തായാലും വിജയം ഇവിടെ സിപിഎമ്മിനൊപ്പം ആകും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടു വിവരം താഴെ കൊടുക്കുന്നു.
Electorate: 149174
Valid Votes Polled: 117763
Polling Percentage: 78.94
Name of the Candidate Party Votes Percentage
Kodiyeri Balakrishnan CPIM 66870 56.78%
Rijil Makkutty INC 40361 34.27%
V. Ratanakaran BJP 6973 5.92%
====================================================

26) ആറ്റിങ്ങല്‍ - കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ആറ്റിങ്ങൽ നിയമസഭാമണ്ഡലം. ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽആറ്റിങ്ങൽ നഗരസഭയെക്കൂടാതെ ചെറുന്നിയൂർ, കരവാരം, കിളിമാനൂർ, മണമ്പൂർ ഒട്ടൂർ, പഴയകുന്നുംമേൽ, പുളിമാത്ത്, വക്കം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.
ഇടതുപക്ഷ കക്ഷികള്‍ക്ക് വളക്കൂറുള്ള മണ്ഡലം ആണ് ആറ്റിങ്ങല്‍. സംവരണ മണ്ഡലമായ ആറ്റിങ്ങലില്‍ നിലവിലെ എം എല്‍ എ സിപിഎമ്മിലെ ബി സത്യന്‍ ആണ്. അദേഹം തന്നെയാകും ഇത്തവണയും ഇവിടെ നിന്ന് മത്സരിക്കുക. ഈ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ബിജെപി പിടിച്ചതിലും കൂടുതല്‍ വോട്ടുകള്‍ മൂന്നാം സ്ഥാനത്തു വന്ന സ്വതന്ത്രന്‍ നേടുകയുണ്ടായി. എസ് എന്‍ ഡി പിക്ക് നല്ല സ്വാധീനമുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. 
ആറ്റിങ്ങലിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടു വിവരം
Electorate: 171316
Valid Votes Polled: 114638
Polling Percentage: 66.92
Name of the Candidate Party Votes Percentage
B. Sathyan CPIM 63558 55.44
Thankamani Divakaran INC 33493 29.22
Attingal Suresh Kumar IND 7857 6.85
P. P. Vava BJP 4844 4.23
====================================================
27) കൂത്തുപറമ്പ് - കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്.കൂത്തുപറമ്പ് നഗരസഭയും , കരിയാട്, കോട്ടയം-മലബാർ, കുന്നോത്തുപറമ്പ്, മൊകേരി, പാനൂർ, പാട്യം, പെരിങ്ങളം, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൂത്തുപറമ്പ് നിയമസഭാമണ്ഡലം.
സി.പി.ഐ(എം) -ലെ പി. ജയരാജൻ ആണ് 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2011 മുതൽ കെ. പി. മോഹനൻ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പൊതുവേ ഇടതുപക്ഷ മണ്ഡലമെന്നു അറിയപ്പെടുന്ന മണ്ഡലമാണ് കൂത്തുപറമ്പ്.
കടുത്ത മത്സരം നടക്കാന്‍ സാധ്യതയുള്ള ഈ മണ്ടലത്തില്‍ ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി ആയി കൃഷി മന്ത്രി കെ പിമോഹനന്‍ തന്നെയാകും. എന്നാല്‍ ചെങ്കൊടി മാത്രം പാറിയിട്ടുള്ള ഈ മണ്ഡലം എങ്ങനെയും തിരിച്ചു പിടിക്കുക സിപിഎമ്മിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിനാല്‍ സിപിഎം സ്ഥാനാര്‍ഥി തന്നെ ആയേക്കും ഇവിടെ എല്‍ഡിഎഫിന് വേണ്ടിമത്സരിക്കുക. ബി ജെ പിക്ക് വേണ്ടികഴിഞ്ഞ തവണ മത്സരിച്ച ഓ കെ വാസു ഇപ്പോള്‍ സിപിഎമ്മിലാണ്. കെ പി മോഹനന്‍റെ അപരന്മാര്‍ ഇവിടെ കഴിഞ്ഞ തവണ മുവായിരത്തിലധികം വോട്ടുകള്‍ പിടിച്ചതും ടി പിയുടെ കൊലപാതകവും ഇടതുപക്ഷത്തിന്‍റെ ഉറക്കംകേടുത്തിയെക്കും.
കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പു ഫലം കാണുക. 
Electorate: 160026
Valid Votes Polled: 127929
Polling Percentage: 79.94
Name of the Candidate Party Votes Percentage
K. P. Mohanan s/o P. R. SJD 57164 44.68
Syed Alavi Puthiyavalapp INL 53861 42.10
O. K. Vasu BJP 11835 9.25
===========================================================
28) വർക്കല - കേരളത്തിലെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിൽ ഉൽപ്പെടുന്ന ഒരു നിയമസഭാമണ്ഡലമാണ് വർക്കല (നിയമസഭാമണ്ഡലം). ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെട്ട ഈ മണ്ഡലം വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ,വെട്ടൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്.
ഒരു കാലത്ത് വര്‍ക്കല രാധാകൃഷ്ണന്റെ മാത്രമല്ല, സി പിഎമ്മിന്‍റെയും സ്വന്തമായിരുന്ന വര്‍ക്കല, ലോകസഭയില്‍ ഇടതു പക്ഷത്തിനു ലീഡ് കൊടുക്കുമ്പോഴും നിയമസഭയില്‍ വര്‍ക്കല കഹാറിനെയാണ് വിജയിപ്പിക്കുന്നത്..
ഇത്തവണ കടുത്ത മത്സരം പ്രതീക്ഷിക്കുന്ന വര്‍ക്കലയില്‍ കോണ്‍ഗ്രെസിനു വേണ്ടി വര്‍ക്കല കഹാര്‍ വീണ്ടും അങ്കം വെട്ടുമ്പോള്‍ സിപിഎം എ എ റഹീമിനു പകരം പുതുമുഖത്തെ ഇറക്കിയെക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലം ശ്രദ്ധിക്കുക
Electorate: 151613
Valid Votes Polled: 110227
Polling Percentage: 72.70
Name of the Candidate Party Votes Percentage
Varkala Kahar INC 57755 52.40
A. A. Rahim CPIM 47045 42.68
Elakamon Satheesan BJP 3430 3.11



No comments:

Post a Comment