Monday, January 18, 2016

കേരളനിയമസഭതെരഞ്ഞെടുപ്പ് 2011 PART-02


(കടപ്പാട് : James Perumana )

PART-01
PART-02
PART- 03
PART- 04
PART- 05
PART- 06


 Disclaimer : ജെയിംസ് പെരുമന ഗുഗിള്‍ പ്ലസ്സില്‍ പോസ്റ്റ്‌ ചെയ്ത കേരള നിയമസഭ തെരഞ്ഞെടുപ്പ് 2011 എല്ലാം കൂടി പെറുക്കി ബ്ലോഗില്‍ ഇട്ടു മാത്രമേ ഉള്ളു ഇതില്‍ എഴുതിയ അഭിപ്രായങ്ങളോ കണക്കുകളിലോ എനിക്ക് യാതൊരു ഉത്തരവാധിത്വും ഇല്ല . പൊതുജനതാല്‍പ്പര്യാര്‍ത്ഥം കൂടാതെ പെട്ടെന്ന് എനിക്കുംആവിശ്യത്തിന് ഡാറ്റ കിട്ടാന്‍ വേണ്ടി ചെയ്തു എന്ന് മാത്രം . 

29) മട്ടന്നൂർ - കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം,കോളയാട്,തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്തും, മട്ടന്നൂർ നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മട്ടന്നൂർ നിയമസഭാമണ്ഡലം.
2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. ഇ പി ജയരാജന്‍ ആണ്ഇവിടെ നിന്നും ആദ്യമായി നിയമസഭയില്‍ എത്തുന്നത്. ജനതാദളിന്റെ ഒട്ടും പ്രശസ്തനല്ലാത്ത ജോസഫ്‌ ചാവറ ആയിരുന്നു ജയരാജന്‍റെ എതിരാളി ഇവിടെ. കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് നല്ല വേരോട്ടമുള്ള മണ്ഡലത്തില്‍ അവരെ തോല്‍പ്പിക്കുവാന്‍ അത്ര എളുപ്പമല്ല ആര്‍ക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില പരിശോധിക്കുക.
Electorate: 159815
Valid Votes Polled: 132947
Polling Percentage: 83.19
Name of the Candidate Party Votes Percentage
E. P. Jayarajan CPIM 75177 56.55
Joseph Chavara SJD 44665 33.60
Biju Elakkuzhi BJP 8707 6.55
=======================================
30)ചാത്തന്നൂർ - കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ചാത്തന്നൂർ നിയമസഭാമണ്ഡലം. പരവൂർ മുനിസിപ്പാലിറ്റി, കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന ആദിച്ചനല്ലൂർ, ചാത്തന്നൂർ, ചിറക്കര, പൂതക്കുളം, കല്ല്ലുവാതുക്കൽ എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളി പഞ്ചായത്തും ഉൾപ്പെടുന്നതാണ് ചാത്തന്നൂർ നിയമസഭാമണ്ഡലം. സി വി പദ്മരാജന്‍ ആയിരുന്നു ഇവിടെ നിന്നും അവസാനം ജയിച്ച കോണ്‍ഗ്രെസ് നേതാവ്. അതിനുശേക്ഷം തുടര്‍ച്ചയായി സിപിഐ ജയിക്കുന്ന മണ്ഡലം ആണ് ചാത്തന്നൂര്‍. മഹിള കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ തോല്‍പ്പിച്ചുകൊണ്ട് ജി എസ് ജയലാല്‍ ആണിവിടെ നിന്നും എംഎല്‍എ ആയതു. ഇത്തവണയും സിപിഐയില്‍നിന്ന് ജയലാല്‍ തന്നെയാവും മത്സരിക്കുക. ബിഡിജെഎസ് വോട്ടുകള്‍ ഇവിടെ നിര്‍ണ്ണായകം ആയേക്കും.
കഴിഞ്ഞ തവണ നേടിയവോട്ടുകള്‍ താഴെ കാണുക.
Electorate: 160019
Valid Votes Polled: 114298
Polling Percentage: 71.43
Name of the Candidate Party Votes Percentage
G. S. Jayalal CPI 60187 52.66
Bindu Krishna INC 47598 41.64
Kizhkkanela Sudhakaran BJP 3839 3.36
====================================

31) പേരാവൂർ - കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ആറളം , അയ്യൻകുന്ന് , കണിച്ചാർ , കീഴൂർ-ചാവശ്ശേരി ,കേളകം , കൊട്ടിയൂർ, മുഴക്കുന്ന് , പായം , പേരാവൂർ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ പേരാവൂർ നിയമസഭാമണ്ഡലം.
2006-മുതൽ 2011 വരെ സി. പി. ഐ (എം)-ലെ കെ.കെ. ശൈലജ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2011 മുതൽ സണ്ണി ജോസഫ് (INC) ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
സണ്ണി ജോസഫ്‌ ആയിരിക്കും ഇത്തവണയും ഈ മണ്ഡലത്തിലെ കോണ്‍ഗ്രെസ് സ്ഥാനാര്‍ഥി, സിപിഎമ്മില്‍ കെ.കെ. ശൈലജ. ബിജെപിക്ക് ഇവിടെ കാര്യമായി ഒന്നും ചെയ്യാനില്ല. 
എസ് ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടികള്‍ ഒക്കെഇവിടെ കുറേശ്ശെ വോട്ടുകള്‍ ചോര്‍ത്തും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലംതാഴെ കാണുക. 
Electorate: 145437
Valid Votes Polled: 116813
Polling Percentage: 80.32
Name of the Candidate Party Votes Percentage
Sunny Joseph INC 56151 48.07
K. K. Shylaja CPIM 52711 45.12
P. K. Velayudhan BJP 4055 3.47
=====================================================
32) ഇരവിപുരം - കേരളത്തിലെ കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാമണ്ഡലം. കൊല്ലം നഗരസഭയുടെ 14,15 വാർഡുകൾ. 20 മുതൽ 41 വരേയുമുള്ള വാർഡുകളും കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന മയ്യനാട് എന്ന പഞ്ചായത്തും ചേർന്നതാണ് ഇരവിപുരം നിയമസഭാമണ്ഡലം.
കൊല്ലം ജില്ലയില്‍ മുസ്ലീംലീഗ് മത്സരിക്കുന്ന ഏക മണ്ഡലം ആണ് ഇരവിപുരം. ഒരിക്കല്‍ അവര്‍ അവിടെ വിജയിച്ചിട്ടുമുണ്ട്. ആര്‍ എസ് പിയുടെ സംസ്ഥാന സെക്രെട്ടറി എ എ അസീസ്‌ ആണ് ഇരവിപുരത്തെ നിലവിലെ എംഎല്‍എ. അദേഹം തന്നെയാകും അവിടെ മത്സരിക്കുക. സിപിഎം ഈ സീറ്റ് ഏറ്റെടുക്കുകയും ഏറ്റവും ശക്തനായ ഒരു മുസ്ലീം എതിരാളിയെ മത്സരിപിക്കുവാനും ആണ് പദ്ധതിയിടുന്നത്. എങ്കിലും ആര്‍ എസ് പിയുടെ ഈ കരുത്തന് തന്നെയാകും ഇവിടെ വിജയം.
കേരള കോണ്‍ഗ്രെസ് ബി പോകുമ്പോഴും ആര്‍ എസ് പി കൂടെയുള്ളത് യുഡിഎഫിനു കൊല്ലത്ത് കൂടുതല്‍ ആതമവിശ്വാസം നല്‍കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം ശ്രദ്ധിക്കുക.
Electorate: 153383
Valid Votes Polled: 104645
Polling Percentage: 68.22
Name of the Candidate Party Votes Percentage
A. A. Azeez RSP 51271 49.00
P. K. K. Bava ML 43259 41.34
Pattathanam Babu BJP 5048 4.82
===================================================
33) മാനന്തവാടി - വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ മാനന്തവാടി , പനമരം, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ടഎന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മാനന്തവാടി നിയമസഭാമണ്ഡലം.
2008 ലാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.
വടക്കേ വയനാട് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെ മാനന്തവാടി നിയമസഭാമണ്ഡലം എന്നു പേരു മാറ്റി. മാത്രമല്ല വടക്കേ വയനാടിൽ നേരത്തേയുൾപ്പെട്ടിരുന്ന കണ്ണൂർ ജില്ലയിൽപ്പെട്ട കേളകം ഗ്രാമപഞ്ചായത്ത്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് എന്നീ പഞ്ചായത്തുകൾ പേരാവൂർ നിയമസഭാമണ്ഡലത്തോട് ചേർന്നു.
യുഡിഎഫില്‍ ജയിച്ച ഒരേ ഒരു വനിത എംഎല്‍എ എന്ന നിലയില്‍ മന്ത്രി സ്ഥാനം ലോട്ടറിയടിച്ച പി കെ ജയലക്ഷ്മി ആണ് നിലവിലെ എംഎല്‍എ. അടുത്ത തെരഞ്ഞെടുപ്പിലും ജയലക്ഷ്മി തന്നെയാകും ഇവിടെ കോണ്ഗ്രസിനായി മത്സരിക്കുക. 
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 166823
Valid Votes Polled: 124052
Polling Percentage: 74.36
Name of the Candidate Party Votes Percentage
P. K. Jayalekshmi INC 62996 50.78
K. C. Kunhiraman CPIM 50262 40.52
Irumuthur Kunjaman BJP 5732 4.62
=======================================================
34) കൊല്ലം - കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ജില്ല തലസ്ഥാനം ഉള്‍പ്പെടുന്ന നിയമസഭാമണ്ഡലമാണ് കൊല്ലം നിയമസഭാമണ്ഡലം. കൊല്ലം നഗരസഭയിലെ 6 മുതൽ 13 വരേയും 16 മുതൽ 19 വരേയും 42 മുതൽ 48 വരേയും വാർഡുകളും കൊല്ലം താലൂക്കിലെ പനയം, തൃക്കടവൂർ, തൃക്കരുവ എന്നീ പഞ്ചായത്തുകളും അടങ്ങുന്ന നിയമസഭാമണ്ഡലമാണ്.
വളരെ സങ്കീര്‍ണ്ണമായ തെരെഞ്ഞെടുപ്പാണിവിടെ നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന്വ്യത്യസ്തമായി കൊല്ലത്ത് നല്ല സ്വാധീനമുള്ള ആര്‍ എസ് പി യുഡിഎഫിലേക്ക് പോയി. കേരളകോണ്‍ഗ്രസ് ബി തിരികെ എല്‍ഡിഎഫിലേക്ക് പോയെങ്കിലും കൊല്ലത്ത് അവരുടെ സ്വാധീനം പരിമിതം മാത്രം.
കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ നിന്നും മത്സരിച്ച പി കെ ഗുരുദാസന്‍ ആരോഗ്യകാരണങ്ങളാല്‍ ഇവിടെ ഇക്കുറി മത്സരിക്കില്ല. പകരം കെ എന്‍ ബാലഗോപാല്‍ ആയിരിക്കും ഇവിടെ മത്സരിക്കുക.
യു ഡി എഫിന് വേണ്ടി ഇവിടെ മത്സരിക്കുക മോഹന്‍ശങ്കര്‍ ആയിരിക്കും. ബിജെപിക്ക് വേണ്ടി കൊല്ലം തുളസിയും ഇവിടെ മത്സരിച്ചേക്കും. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുടെ സ്വാധീനം ഇവിടെ നിര്‍ണ്ണായകമാണ്. കൊല്ലത്ത് ബി ഡി ജെ എസ് ചോദിക്കുന്ന മണ്ഡലവും കൊല്ലമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം താഴെ കൊടുക്കുന്നു.
Electorate: 160267
Valid Votes Polled: 114018
Polling Percentage: 71.14
Name of the Candidate Party Votes Percentage
P. K. Gurudasan CPIM 57986 50.86
K. C. Rajan INC 49446 43.37
G. Hari BJP 4207 3.69
============================================
35) സുൽത്താൻ ബത്തേരി - വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, പൂതാടി, നെന്മേനി, നൂൽപ്പുഴ,പുൽപ്പള്ളി, മുള്ളൻകൊല്ലി, അമ്പലവയൽ, മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ സുൽത്താൻ ബത്തേരി നിയമസഭാമണ്ഡലം. നിലവില്‍ കോണ്‍ഗ്രസിലെ ഐ സി ബാലകൃഷ്ണന്‍ ആണ് എം എല്‍ എ. ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമായിരുന്ന ബത്തേരിയില്‍ സിപിഎമ്മും കരുത്തരായി മാറുന്ന കാഴ്ചയാണ് അടുത്ത തെരഞ്ഞെടുപ്പുകളില്‍ കാണുന്നത്. ഗ്രൂപ്പ് വഴക്കുകളും കുതികാല്‍വെട്ടുമാണ് കൊണ്ഗ്രസിനു ഇവിടെ എന്നും പാര.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം നോക്കുക..
Electorate: 198272
Valid Votes Polled: 145512
Polling Percentage: 73.39
Name of the Candidate Party Votes Percentage
I. C. Balakrishnan INC 71509 49.14
E. A. Sankaran CPIM 63926 43.93
Palliyara Raman BJP 8829 6.07
===================================================
36) കുണ്ടറ- കേരളത്തിലെ കൊല്ലം ജില്ലയിലെ വി ഐ പി നിയമസഭാമണ്ഡലമാണ് കുണ്ടറ നിയമസഭാമണ്ഡലം. കൊല്ലം താലൂക്കിൽ ഉൽപ്പെടുന്ന കുണ്ടറ, ഇളമ്പല്ലൂർ, കൊറ്റംകര, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽ വട്ടം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് കുണ്ടറ നിയമസഭാമണ്ഡലം.
പോളിറ്റ് ബ്യൂറോ മെമ്പര്‍ അആയ ശ്രീ എംഎ ബേബി ആണ് നിലവിലെ ജനപ്രതിനിധി. ലോകസഭ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ പോലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എംഎ ബേബി തോല്‍വിക്ക്ശേക്ഷം മണ്ഡലം ഉപേക്ഷിക്കാന്‍ ശ്രമിച്ചതുംവാര്‍ത്തയായിരുന്നു. എന്തായാലും ഇത്തവണ ബേബി ഇവിടെ മത്സരിക്കില്ല, പകരം എസ് എഫ് ഐയുടെ തീപ്പൊരി നേതാവായ ചിന്ത ജെറോം ആയിരിക്കും ഇവിടെ സിപിഎമ്മിന് വേണ്ടി മത്സരിക്കുക. എതിരാളി യൂത്ത് കോണ്‍ഗ്രസിലൂടെ വന്ന ജെറമിയാസും. യൂത്ത് കോണ്‍ഗ്രസ് നേതാവ് സിആര്‍ മഹേഷും മത്സരിക്കാന്‍ മുന്നിലുണ്ട്... മഹേഷിനു കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം ഇവയിലൊന്നില്‍ സീറ്റ് ലഭിക്കാന്‍ ആണ് സാധ്യത.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 178050
Valid Votes Polled: 127924
Polling Percentage: 71.85
Name of the Candidate Party Votes Percentage
M. A. Baby CPIM 67135 52.48
P. Jermiyas INC 52342 40.92
Vellimon Dileep BJP 5990 4.68
===================================================
37) കൽപ്പറ്റ - വയനാട് ജില്ലയിലെ കൽപ്പറ്റ നഗരസഭയും , മുട്ടിൽ, മേപ്പാടി, വൈത്തിരി , കണിയാമ്പറ്റ,കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ , പൊഴുതന,മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ കൽപറ്റ .
നിയമസഭാമണ്ഡലം. പൊതുവേ യുഡിഎഫ് മണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലത്തില്‍ ജനതാദള്‍ നേതാവ് എംപി വീരേന്ദ്രകുമാറിന്‍റെ മകന്‍ എം.വി. ശ്രേയംസ് കുമാർ ആണ് നിലവിലെ എംഎല്‍ എ.
ഏതു മുന്നണിയില്‍നിന്നാലും ജനതദളിന് ആയിരിക്കും മുന്നണികള്‍ ഈസീറ്റ് നല്‍കുക. അവിടെ എം.വി. ശ്രേയംസ് കുമാർ ആയിരിക്കുംസ്ഥാനാര്‍ഥി, ജയ സാധ്യതയും അദേഹത്തിനാണ്. 
കഴിഞ്ഞനിയമസഭതെരഞ്ഞെടുപ്പു ഫലം നോക്കുക.
Electorate: 170042
Valid Votes Polled: 126584
Polling Percentage: 74.44
Name of the Candidate Party Votes Percentage
M. V. Sreeyams Kumar SJD 67018 52.94
P. A. Muhammed CPIM 48849 38.59
P. G. Anand Kumar BJP 6580 5.20
=========================================================
38) ചടയമംഗലം - കേരളത്തിലെ കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, നിലമേൽ, വെളിനെല്ലൂർ എന്നിവയും , പത്തനാപുർഅം താലൂക്കിലെ അലയമൺ എന്ന പഞ്ചായത്തും ചേർന്നതാണ് ചടയമംഗലം നിയമസഭാമണ്ഡലം.
ഇടതുമുന്നണിയുടെ പ്രത്യേകിച്ച് സിപിഐയുടെ പരമ്പരാഗത മണ്ഡലംആണ് ചടയമംഗലം. സിപിഐയുടെ മുല്ലക്കര രത്നാകരന്‍ ആണ് നിലവിലെ ജനപ്രതിനിധി. മുല്ലക്കര ഇത്തവണ മത്സരിക്കാന്‍ സാധ്യത കുറവാണ്. വര്‍ഷങ്ങള്‍ ആയി കോണ്ഗ്രസ് മത്സരിക്കുന്ന ഈ മണ്ഡലം ചിലപ്പോള്‍ മുസ്ലീംലീഗിന് ഇരവിപുരത്തിനു പകരം നല്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലം കാണുക.
Electorate: 177021
Valid Votes Polled: 127429
Polling Percentage: 71.99
Name of the Candidate Party Votes Percentage
Mullakkara Ratnakaran CPI 71231 55.90
Shahida Kamal INC 47607 37.36
Saju Kumar BJP 4160 3.26
===========================================================
39) വടകര - കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ വടകര നിയമസഭാമണ്ഡലം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേക്ഷം ഏറ്റവും കോളിളക്കമുണ്ടാക്കിയ ടി പി ച്നദ്രശേഖറിനെ സിപിഎം വെട്ടിക്കൊലപ്പെടുത്തിയതു വടകര മണ്ഡലത്തിലെ ഒഞ്ചിയം പഞ്ചായത്തില്‍ ആണ്. നാടിനെ നടുക്കിയ ആ ദുരന്തത്തിന്‍റെ അലയൊലികള്‍ ഇത്തവണയും ഈ മണ്ഡലത്തില്‍ പലരുടെയും ഉറക്കംകെടുത്തും. കഴിഞ്ഞ തവണ ടിപിയുടെ കൊലപാതകത്തിന് മുന്നേ തന്നെ ടി പിയുടെ പാര്‍ട്ടി സ്ഥാനാര്‍ഥി വേണു പതിനായിരത്തിലധികം വോട്ടുകള്‍ ഈമണ്ഡലത്തില്‍ നേടിയിരുന്നു. ജനതാദള്‍ സ്ഥാനാര്‍ഥികള്‍ തമ്മിലായിരുന്നു മത്സരമെങ്കില്‍ പോലും സിപിഎമ്മിന് വലിയ സ്വാധീനമുള്ള പ്രദേശമാണ് വടകര.
ജനതാദള്‍ എസ്സിന്‍റെ സികെ നാണു ആണ് നിലവിലെ എംഎല്‍എ. കെ. കെ രമയും ആര്‍ എംപി സ്ഥാനാര്‍ഥി ആയി ഇവിടെ മത്സരിച്ചെക്കും. കെ. കെ. രമക്ക്‌ യുഡിഎഫ് പിന്തുണ കൊടുത്താല്‍ സോഷ്യലിസ്റ്റ്‌ ജനതാദളിന് പകരം ബാലുശ്ശേരിയോ നാദാപുരമോ ഇവ രണ്ടുമോ നല്‍കേണ്ടിവരും. വീരന്‍ ഇതുവരെയും നയം വ്യക്തമാക്കാതെ സമ്മര്‍ദ്ദം തുടരുകയാണിപ്പോഴും. കെ കെ രാമ യുഡിഎഫിന്‍റെ പിന്തുണ നെടുന്നില്ലെങ്കില്‍ സികെ നാണുവിന്റെ വിജയം ഇവിടെ ഉറപ്പാണ്.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പു ഫലം കാണുക.
Electorate: 141290
Valid Votes Polled: 114267
Polling Percentage: 80.87
Name of the Candidate Party Votes Percentage
C. K. Nanoo JDS 46912 41.05
M. K. Premnath SJD 46065 40.31
N. Venu IND 10098 8.84
M. P. Rajan BJP 6909 6.05
=======================================================
40)പുനലൂർ - കേരളത്തിലെ കൊല്ലം ജില്ലയിലെ തമിഴ് നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നിയമസഭാമണ്ഡലമാണ് പുനലൂർ നിയമസഭാമണ്ഡലം. പുനലൂർ മുനിസിപ്പാലിറ്റിയും പത്തനാപുരം താലൂക്കിൽ ഉൾപ്പെടുന്ന ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, കരവാളൂർ, അഞ്ചൽ, ഇടമുളയ്ക്കൽ എന്നീ പഞ്ചായത്തുകളും അടങ്ങിയ നിയമസഭാമണ്ഡലമാണിത്.
സിപിഐക്കും ഇടതുപക്ഷത്തിനും നല്ല വളക്കൂറുള്ള മണ്ണാണ് പുനലൂര്‍. കേരള കോണ്‍ഗ്രസ് ജില്ലയില്‍ നോട്ടമിടുന്ന മണ്ഡലം ആണ് പുനലൂര്‍. രണ്ടു തവണ തുടര്‍ച്ചയായി ഇവിടെ വിജയിച്ച നിലവിലെ എംഎല്‍ എ കെ. രാജുവിനെ മാറ്റി പഴയ എംഎല്‍എ സുപാല്‍ ആയിരിക്കും ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ഥി. ബിജെപി വെള്ളാപ്പള്ളി മുന്നണി പിടിക്കുന്ന വോട്ടുകള്‍ ഇവിടെ നിര്‍ണ്ണായകം ആകും.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പു ഫലം കാണുക.
Electorate: 186470
Valid Votes Polled: 133245
Polling Percentage: 71.46
Name of the Candidate Party Votes Percentage
K. Raju CPI 72648 54.52
Johnson Abraham INC 54643 41.01
B. Radhamany BJP 4155 3.12
====================================================
41) കുറ്റ്യാടി - കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ആയഞ്ചേരി, കുന്നുമ്മൽ, കുറ്റ്യാടി , പുറമേരി, തിരുവള്ളൂർ, വേളം, മണിയൂർ, വില്യാപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കുറ്റ്യാടി നിയമസഭാമണ്ഡലം[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.
2011 മുതൽ കെ.കെ.ലതിക സി.പി.ഐ.(എം.) ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിലും ഇവിടെ മത്സരിക്കുക കെകെ ലതിക തന്നെയാവും. യു ഡി എഫില്‍ സോഷ്യലിസ്റ്റ്‌ ജനതാദളും ആയി വച്ച് മാറിയില്ലെങ്കില്‍ മുസ്ലീം ലീഗ് തന്നെയാവും ഇവിടെ മത്സരിക്കുക.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 162140
Valid Votes Polled: 142453
Polling Percentage: 87.86
Name of the Candidate Party Votes Percentage
K. K. Lathika CPIM 70258 49.32
Soopy Narikkatteri ML 63286 44.43
V. K. Sajeevan BJP 6272 4.40
==================================================
42) പത്തനാപുരം - കേരളത്തിലെ കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം.
കേരള കോണ്‍ഗ്രസ് ബി നേതാവ് കെ. ബിഗണേഷ്കുമാര്‍ ആണ് നിലവിലെ എംഎല്‍എ. യുഡിഎഫ് അംഗം ആയി ജയിച്ച ഗണേഷ്കുമാര്‍ ഇപ്പോള്‍ ഇടതുപക്ഷമുന്നണി സ്ഥാനാര്‍ഥി ആയിട്ടാവും മത്സരിക്കുക.
കേരള ചരിത്രത്തില്‍ കോളിളക്കം സൃഷ്‌ടിച്ച സോളാര്‍ കേസിലെ പ്രതികള്‍ ആയ സരിതയെയും ബിജുരാധാകൃഷ്ണനെയും മലയാളിക്കും സര്‍ക്കാറിലെ പ്രധാനികള്‍ക്കും പരിചയപ്പെടുത്തിയത് ഗണേഷ് വഴിയുള്ള സൌഹൃതം മൂലമാണ്. സരിതയുമായുള്ള ബന്ധമാണ് ഗണേഷിന്റെ വിവാഹബന്ധം പോലും വേര്‍പിരിയലില്‍ എത്തിച്ചത്.
ഗണേഷിനു എതിരായി കോണ്‍ഗ്രസില്‍ നിന്നും സിനിമാനടന്‍ ജഗദീഷ് മത്സരിക്കാന്‍ മുന്നോട്ടു വരുന്നു. പക്ഷെ കോണ്‍ഗ്രസിലെ അധികാരമോഹികള്‍ ജഗദീഷിനെയും അട്ടിമറിക്കും.
പത്തനാപുരം സിപിഎമ്മിനും ശക്തമായ വേരോട്ടം ഉള്ള മണ്ഡലം ആണ്, അതിനാല്‍ ഗണേഷ്കുമാര്‍ വിജയിക്കാന്‍ സാധ്യത കൂടുതല്‍ ആണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 172337
Valid Votes Polled: 128367
Polling Percentage: 74.49
Name of the Candidate Party Votes Percentage
K. B. Ganesh Kumar KCB 71421 55.64
K. Rajagopal CPIM 51019 39.74
R. Subhash Pattazhi BJP 2839 2.21
=======================================================
43) നാദാപുരം - കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ ചെക്യാട് ,നാദാപുരം,കാവിലുംപാറ, മരുതോങ്കര, കായക്കൊടി,നരിപ്പറ്റ, വളയം, തൂണേരി, എടച്ചേരി, വാണിമേൽ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ നാദാപുരം നിയമസഭാ മണ്ഡലം. 
സത്യന്‍ മോകേരിയും ബിനോയ്‌ വിശ്വം തുടങ്ങിയ സിപിഐ യുടെ പ്രബല നേതാക്കള്‍ വിജയിച്ചു വന്നിരുന്ന കോഴിക്കോട്ടെ പ്രമൂഖ സിപിഐ മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ ഇ. കെ വിജയന്‍ ആണ്.. അടുത്തതെരഞ്ഞെടുപ്പിലും അദേഹം തന്നെയാവും സിപിഐയെ പ്രതിനിധീകരിക്കുക. 
കഴിഞ്ഞതവണ കോണ്‍ഗ്രസ് മത്സരിച്ച ഈ മണ്ഡലം ഘടകകക്ഷികളും ആയിവച്ച്മാറിയില്ലെങ്കില്‍ അവര്‍ തന്നെയാവും മത്സരിക്കുക.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് ഫലം കാണുക.
Electorate: 179213
Valid Votes Polled: 146430
Polling Percentage: 81.71
Name of the Candidate Party Votes Percentage
E. K. Vijayan CPI 72078 49.22
V. M. Chandran INC 64532 44.07
K. P. Prakash Babu BJP 6058 4.14
=============================================================
44) കൊട്ടാരക്കര - കേരളത്തിലെ കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്, എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം.
ഒരു കാലത്ത് കൊട്ടാരക്കര എന്നാല്‍ ബാലകൃഷ്ണപിള്ള എന്നായിരുന്നു അര്‍ഥം. പിള്ള മത്സരിച്ചപ്പോഴൊക്കെ അനായാസവിജയം നേടിക്കൊണ്ടിരുന്നിരുന്ന കൊട്ടാരക്കരയില്‍ 2006 ലെ തെരഞ്ഞെടുപ്പില്‍ പുതുമുഖമായ ഐഷാ പോറ്റിയുടെ മുന്നില്‍ അടിയറവു പറഞ്ഞതോട് കൂടിയാണ് പിള്ളക്ക് കൊട്ടാരക്കര അന്യമായത്. 
യുഡിഎഫ് സ്ഥാപക നേതാവായ പിള്ള ഇപ്പോള്‍ യുഡിഎഫിന് പുറത്താണ് എന്ന് മാത്രമല്ല, എല്‍ഡിഎഫിന്‍റെ ആശ്രീതവാത്സല്യം കാംഷിച്ചു കിടക്കുകയാണ്. പത്തനാപുരം സീറ്റ് മാത്രമാവും പിള്ളയുടെ പാര്‍ട്ടിക്ക് ഇക്കുറി മത്സരിക്കാന്‍ ലഭിക്കുക. അങ്ങനെയെങ്കില്‍ മികച്ച നിയമസഭാംഗം കൂടിയായ ഐഷാ പോറ്റിക്ക് ഒരുതവണ കൂടി പാര്‍ട്ടി സീറ്റ് നല്‍കിയേക്കും. കോണ്‍ഗ്രസിലാണങ്കില്‍ ഭൈമീകാമുകന്മാര്‍ അനേകര്‍ ആണ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിസിവിഷ്ണുനാഥ്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി അനേകം പേര്‍.
എന്തായാലും ഇക്കുറി കൊട്ടാരക്കരയില്‍ തീ പാറുന്ന പോരാട്ടമായിരിക്കും. കഴിഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 183590
Valid Votes Polled: 137437
Polling Percentage: 74.86
Name of the Candidate Party Votes Percentage
P. Aysha Potty CPIM 74069 53.89
N. N. Murali KCB 53477 38.91
Vayakkal Madhu BJP 6370 4.63
===========================================================
45)കൊയിലാണ്ടി - കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നഗരസഭയും, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി പയ്യോളി, തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ കൊയിലാണ്ടി ‍ നിയമസഭാമണ്ഡലം.
സി പി എമ്മിലെ കെ ദാസന്‍ ആണ് നിലവിലെ എം എല്‍ എ.
ഒരു കാലം വരെ കോണ്ഗ്രസ്സിന്റെ ഉറച്ച മണ്ഡലം ആയിരുന്ന കൊയിലാണ്ടി 1996 ലാണ് ഇടതു പക്ഷത്തേക്ക് മാറി ചിന്തിച്ചു തുടങ്ങിയത്. പിന്നീടൊരിക്കല്‍ മാത്രമാണ് പി ശങ്കരനിലൂടെ ഈ സീറ്റ് പിടിക്കാന്‍ യു ഡി എഫിനായത്. സി പി എമ്മിന് വേണ്ടി കെ ദാസനും കോണ്‍ഗ്രസിന് വേണ്ടി കെ. പി അനില്‍കുമാറും ആയിരിക്കും വീണ്ടും ഇവിടെ മത്സരിക്കുക. ലീഗും കോണ്‍ഗ്രസും തമ്മില്‍ ഇവിടെ കലഹത്തിലാണ്. എങ്കിലും വീറുറ്റ പോരാട്ടം ആവും ഇവിടെ ഇക്കുറി നടക്കുക.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പു ഫലം കാണുക.
Electorate: 165945
Valid Votes Polled: 136394
Polling Percentage: 82.19
Name of the Candidate Party Votes Percentage
K. Dasan CPIM 64374 47.20
K. P. Anilkumar INC 60235 44.16
T. P. Jaychandaran MasterBJP 8086 5.93
======================================================
46) കുന്നത്തൂർ - കേരളത്തിലെ കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളും, കൊല്ലം താലൂക്കിലെ കിഴക്കേക്കല്ലട, മൺട്രോതുരുത്ത് എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് കുന്നത്തൂർ നിയമസഭാമണ്ഡലം.
സിപിഎമ്മിന് സ്വാധീനമുള്ള ഈ മണ്ഡലത്തില്‍ ആര്‍ എസ് പി ആണ്സ്ഥിരമായി ജയിക്കാറുള്ളത്. കോവൂര്‍ കുഞ്ഞുമോന്‍ ആണ് നിലവിലെ ആര്‍ എസ് പി എംഎല്‍എ. ആര്‍ എസ് പിയും ആയി ഇടഞ്ഞു നില്‍ക്കുന്ന കോവൂര്‍ കുഞ്ഞുമോന്‍ ആയിരിക്കും ഇവിടുത്തെ ഒരുസ്ഥാനാര്‍ഥി, യുഡിഎഫില്‍ ആയാലും എല്‍ഡിഎഫില്‍ ആയാലും. കോവൂര്‍ കുഞ്ഞുമോന്‍ സിപിഐയിലേക്ക് പോയേക്കും എന്നാണ് പിന്നാമ്പുറ വാര്‍ത്തകള്‍.
കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 193106
Valid Votes Polled: 143918
Polling Percentage: 74.53
Name of the Candidate Party Votes Percentage
Kovoor Kunjumon RSP 71923 49.97
P. K. Ravi INC 59835 41.58
Raji Prasad BJP 5949 4.13
======================================================
47) പേരാമ്പ്ര - കോഴിക്കോട് ജില്ലയിലെ അരിക്കുളം,ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി,മേപ്പയൂർ, നൊച്ചാട്, പേരാമ്പ്ര , തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ പേരാമ്പ്ര ‍ നിയമസഭാമണ്ഡലം.
2006 മുതൽ സി. പി. ഐ(എം)ലെ കെ. കുഞ്ഞഹമ്മദ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സിപിഎമ്മിനു ഇവിടെ ശക്തമായ വേരോട്ടമുണ്ടെങ്കില്‍ കൂടി, കോണ്‍ഗ്രസ്, മുസ്ലീംലീഗ്, കേരളകോണ്‍ഗ്രസ് എന്നീ യുഡിഎഫ് ഘടകകക്ഷികള്‍ക്കും നല്ല സ്വാധീനമുള്ള മണ്ഡലം ആണ് പേരാമ്പ്ര. കേരളകോണ്‍ഗ്രസിനായിരുന്നു ഈ മണ്ഡലം കഴിഞ്ഞതവണ. ഇത്തവണയും കേരള കോണ്‍ഗ്രസിന് ആണ് ഈ മണ്ഡലം കൊടുത്താല്‍ ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചു വരും. മറിച്ചു സീറ്റ് കോണ്‍ഗ്രസിന് ആണ് നല്‍കുന്നതെങ്കില്‍ മത്സരം കടുപ്പമുള്ളതാകും.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പു ഫലം കാണുക.
Electorate: 159050
Valid Votes Polled: 135334
Polling Percentage: 85.09
Name of the Candidate Party Votes Percentage
K. Kunhammed Master CPIM 70248 51.91
Mohammed Iqbal KCM 54979 40.62
P. Chandrika BJP 7214 5.33
=======================================================
48) ചവറ - കേരളത്തിലെ കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ കൊല്ലം നഗരസഭയുടെ 1 മുതൽ 5 വരേയും 49,50 എന്നീ വാർഡുകളും കരുനാഗപ്പള്ളി താലൂക്കിലെ ചവറ, നീണ്ടകര, പന്മന, തെക്കുംഭാഗം, തേവലക്കര എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഈ നിയമസഭാമണ്ഡലം.
മന്ത്രി കൂടിയായ ഷിബുജോണ്‍ ആണ് ചവറയിലെ നിലവിലെ എംഎല്‍എ. ഇപ്പോള്‍ സഹപ്രവര്‍ത്തകനായ എന്‍ കെ പ്രേമചന്ദ്രനെ തോല്‍പ്പിച്ചാണ് ഷിബു ചവറയില്‍ വിജയിക്കുന്നത്. ഇത്തവണ ഷിബു ആയിരിക്കും ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ഒറിജിനല്‍ ആര്‍ എസ് പി യുഡിഎഫില്‍ പോയതോട് കൂടി ഒഴിവു വന്ന ഈ സീറ്റ് സിപിഐക്ക് നല്‍കിയേക്കും. പ്രമൂഖവ്യവസായിയായ വിജയന്‍ പിള്ളയായിരിക്കും സിപിഐ സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ തലങ്ങളില്‍ അറിയപ്പെടാതിരിക്കുന്ന വിജയന്‍ പിള്ളയുടെത് പേമെന്റ് സീറ്റ് എന്ന ആരോപണവും ഇപ്പോഴേ മണ്ഡലത്തില്‍ ചര്‍ച്ചാവിഷയമായിരിക്കയാണ്. സിപിഎം ഈസീറ്റ് ഏറ്റെടുത്തു അവിടെ എസ് എഫ് ഐ നേതാവ് ചിന്താ ജെറോമിനെ മത്സരിപ്പിക്കാനും ആലോചന നടക്കുന്നു.
അധികം വിയര്‍ക്കാതെ തന്നെ ഷിബു ബേബിജോണ്‍ ഇവിടെ വിജയിക്കാനാണ് സാധ്യത.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 159260
Valid Votes Polled: 127068
Polling Percentage: 79.79
Name of the Candidate Party Votes Percentage
Shibu Baby John RSPB 65002 51.16
N. K. Premachandran RSP 58941 46.39
Nalini Sankaramankalam BJP 2026 1.59
========================================================
49) ബാലുശ്ശേരി- കോഴിക്കോട് ജില്ലയിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കൊട്ടൂർ, നടുവണ്ണൂർ, പനങ്ങാട്, ഉള്ളിയേരി, ഉണ്ണിക്കുളം എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ബാലുശേരി നിയമസഭാമണ്ഡലം.
എ. സി. ഷൺമുഖദാസ് ആദ്യം കോണ്‍ഗ്രസിലും പിന്നീട് എന്‍സിപിയിലും നിന്ന് സ്ഥിരമായി ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് ബാലുശ്ശേരി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംവരണമണ്ഡലം ആയപ്പോള്‍ സിപിഎം ഏറ്റെടുക്കുകയും പുരുഷന്‍ കടലുണ്ടി വിജയിക്കുകയും ചെയ്തു. മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസക്തമായ മണ്ഡലം ആണ് ബാലുശ്ശേരി. കടുത്ത മത്സരം ഇവിടെ പ്രതീക്ഷിക്കാവുന്നതാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 183851
Valid Votes Polled: 151004
Polling Percentage: 82.13
Name of the Candidate Party Votes Percentage
Purushan Kadalundi CPIM 74259 49.18
A. Balaram INC 65377 43.29
T. K. Raman BJP 9304 6.16
=====================================================
50)കരുനാഗപ്പള്ളി - കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന കരുനാഗപ്പള്ളി നഗരസഭയ്ക്കൊപ്പം, ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവാ, തൊടിയൂർ, പള്ളിക്കൽ , കടമ്പനാട് എന്നീ പഞ്ചായത്തുകൾ കൂടി ഉൾപ്പെടുന്നതാണ് നിയമസഭാമണ്ഡലമാണ് ഈ നിയമസഭാമണ്ഡലം. സിപിഐ കാലാകാലങ്ങള്‍ ആയി ജയിച്ചുപോരുന്ന മണ്ഡലമാണ് കരുനാഗപ്പള്ളി . സിപിഐലെ സി. ദിവാകരന്‍ ആണ്നിലവിലെ എല്‍എല്‍എ. അദേഹം തന്നെയാകും അടുത്ത തെരഞ്ഞെടുപ്പിലും ഇവിടെ മത്സരിക്കുക.
യുഡിഎഫില്‍ ജെ എസ് എസ് ആയിരുന്നു ഇവിടെ മത്സരിച്ചിരുന്നത്. ഗൌരിയമ്മ എല്‍ ഡി എഫിലേക്ക് പോയെങ്കിലും അവരുടെ വിഘടിത നേതാവ് രാജന്‍ബാബു യുഡി എഫ് സ്ഥാനാര്‍ഥി ആയി മത്സരിക്കാന്‍ തയ്യാറായ മണ്ഡലം ആണ് കരുനാഗപ്പള്ളി. വെള്ളാപ്പള്ളിയുടെ വക്കീല്‍ എന്നനിലയില്‍ അദേഹവുമായി ചങ്ങാത്തം സൂക്ഷിക്കുന്ന രാജന്‍ബാബുവിന് ഈ സീറ്റ് ലഭിക്കുവാന്‍ സാധ്യതയില്ല.
ഇരവിപുരം ആര്‍ എസ് പി ക്ക് വച്ചുമാറുമ്പോള്‍ മുസ്ലീംലീഗ് ജില്ലയില്‍ ചോദിക്കുന്ന മണ്ഡലമാണ് കരുനാഗപ്പള്ളി. അങ്ങനെ വന്നാല്‍ രാജന്‍ബാബു പുതുതായി രൂപംകൊണ്ട ബി ഡി ജെ എസ് സ്ഥാനാര്‍ഥി ആയി ഇവിടെനിന്ന് ജനവിധി തേടും. കഴിഞ്ഞ തവണ തെക്കന്‍ കേരളത്തില്‍ എസ് ഡി പി ഐ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ മണ്ഡലവും ഇതാണ്. ബിജെപി ഇവിടെ നാലാം സ്ഥാനത്തായിരുന്നു. എന്തായാലും ഇത്തവണ മത്സരം ഇവിടെ പൊടിപാറും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 181575
Valid Votes Polled: 137807
Polling Percentage: 75.90
Name of the Candidate Party Votes Percentage
C. Divakaran CPI 69086 50.13
A. N. Rajan Babu JSS 54564 39.59
Nazarudeen Elamaram SDPI 7645 5.55
M. Suresh BJP 5097 3.70

No comments:

Post a Comment