Tuesday, February 23, 2016

കേരളനിയമസഭതെരഞ്ഞെടുപ്പ് 2011 PART- 03

 കടപ്പാട്  :  James Perumana



 Disclaimer : ജെയിംസ് പെരുമന ഗുഗിള്‍ പ്ലസ്സില്‍ പോസ്റ്റ്‌ ചെയ്ത കേരള നിയമസഭ തെരഞ്ഞെടുപ്പ് 2011 എല്ലാം കൂടി പെറുക്കി ബ്ലോഗില്‍ ഇട്ടു മാത്രമേ ഉള്ളു ഇതില്‍ എഴുതിയ അഭിപ്രായങ്ങളോ കണക്കുകളിലോ എനിക്ക് യാതൊരു ഉത്തരവാധിത്വും ഇല്ല . പൊതുജനതാല്‍പ്പര്യാര്‍ത്ഥം കൂടാതെ പെട്ടെന്ന് എനിക്കുംആവിശ്യത്തിന് ഡാറ്റ കിട്ടാന്‍ വേണ്ടി ചെയ്തു എന്ന് മാത്രം . 

51) എലത്തൂർ - കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലെ ചേളന്നൂർ, എലത്തൂർ, കക്കോടി,കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് എലത്തൂർ നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. 
എന്‍ സി പി യിലെ എ കെ ശശീന്ദ്രന്‍ ആണ് നിലവിലെ എം എല്‍ എ. യു ഡി എഫ് സോഷ്യലിസ്റ്റ്‌ ജനതദളിന് കഴിഞ്ഞ തവണ സീറ്റ് നല്‍കുകയും അവര്‍ക്ക് വേണ്ടി ഷേക്ക്‌ പി ഹാരിസ് ആണ് ഇവിടെ മത്സരിച്ചത്. ഇത്തവണയും കഴിഞ്ഞ തവണത്തെ മത്സരത്തിന്‍റെ ഒരു തനിയാവര്‍ത്തനം ആയിരിക്കും ഇവിടെ.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുക. 
Electorate: 161999
Valid Votes Polled: 133906
Polling Percentage: 82.66
Name of the Candidate Party Votes Percentage
A. K. Saseendran NCP 67143 50.14
Shaik P. Harris SJD 52489 39.20
V. V. Rajan BJP 11901 8.89
======================================================
52)അടൂർ - കേരളത്തിലെ പത്തനതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഉൾപ്പെടുന്ന അടൂർ മുനിസിപ്പാലിറ്റി, പന്തളം, പന്തളം തെക്കേക്കര, തുമ്പമൺ, കൊടുമൺ, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ്.
സംവരണ മണ്ഡലമായ അടൂരില്‍ കഴിഞ്ഞ തവണ വാശിയേറിയ മത്സരത്തില്‍ കോണ്‍ഗ്രസിന്‍റെ പന്തളം സുധാകനരെ തോല്‍പ്പിച്ചു സി പി ഐ യിലെ ചിറ്റയം ഗോപി ആണ് നിലവിലെ ജനപ്രതിനിധി.
അടൂര്‍, ഇടതു പക്ഷത്തിനും വലതുപക്ഷത്തിനും ഒരു പോലെ സ്വാധീനം ഉള്ള മണ്ഡലം ആണ്. അതിനാല്‍ ഇത്തവണയും മത്സരം കടുകട്ടിയായിരിക്കും.
നിലവിലെ എല്‍ എല്‍ എ ചിറ്റയം ഗോപിയും പന്തളം സുധാകരനും തമ്മില്‍ ആയിരിക്കും മത്സരം.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 192721
Valid Votes Polled: 135057
Polling Percentage: 70.08
Name of the Candidate Party Votes Percentage
Chittayam Gopakumar CPI 63501 47.02
Pandalam Sudhakaran INC 62894 46.57
K. K. Sasi BJP 6210 4.60
================================================
53) കോഴിക്കോട് വടക്ക് - കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലെ 1 മുതൽ 16 വരെ വാർഡുകൾ, 39, 40, 42 മുതൽ 51 വരെ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോഴിക്കോട് വടക്ക് നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.
സുജനപാല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസുകാര്‍ പലരും വിജയിച്ചിട്ടുണ്ടെങ്കിലും പൊതുവില്‍ കോഴിക്കോട് നോര്‍ത്ത് ഇടതുപക്ഷത്തോട് ആഭിമുഖ്യം കാട്ടുന്ന മണ്ഡലം ആണ്. സിപി എമ്മിലെ എ പ്രദീപ്കുമാര്‍ ആണ് നിലവിലെ എം എല്‍ എ. അദേഹം തന്നെയാകും വീണ്ടും സിപിഎമ്മിന് വേണ്ടി മത്സരിക്കുക. കോണ്‍ഗ്രസ് ഇവിടെ പുതിയ സ്ഥാനാര്‍ഥിയെ തേടുന്നു. ബിജെപി വോട്ടുനില മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ട്..
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 149890
Valid Votes Polled: 116300
Polling Percentage: 77.59
Name of the Candidate Party Votes Percentage
A. Pradeep Kumar CPIM 57123 49.12
P. V. Gangadharan INC 48125 41.38
P. Reghunath BJP 9894 8.51
===========================================================
54) കോന്നി - കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെടുന്ന കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര,തണ്ണിത്തോട് , വള്ളിക്കോട് എന്നീ പഞ്ചായത്തുകളും, റാന്നി താലൂക്കിൽ ഉൾപ്പെടുന്ന ചിറ്റാർ, സീതത്തോട് എന്നീ പഞ്ചായത്തുകളും; അടൂർ താലൂക്കിലെ ഏനാദിമംഗലം, കലഞ്ഞൂർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് ഈ നിയമസഭാമണ്ഡലം.
റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ആണ് കോന്നിയിലെ എംഎല്‍ എ. ഒരു കാലത്ത് ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രമായിരുന്ന കോന്നിയില്‍ അടൂര്‍ പ്രകാശിന്‍റെ വ്യക്തിബന്ധങ്ങള്‍ ആണ് അദേഹത്തെ ഇവിടെ വിജയിപ്പിക്കുന്നത്. അട്ടിമറികള്‍ ഒന്നും ഇല്ലെങ്കില്‍ ഇത്തവണയും വിജയം അടൂര്‍ പ്രകാശിന് ആകാന്‍ ആണ് സാധ്യത.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പു ഫലം പരിശോധിക്കുക.
Name of the Candidate Party Votes Percentage
Adoor Prakash INC 65724 50.15
M. S. Rajendran CPIM 57950 44.22
V. S. Harish Chandran BJP 5994 4.57
======================================================
55) കോഴിക്കോട് തെക്ക് - കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലെ 17 മുതൽ 38 വരെ വാർഡുകൾ, 41-ആം വാർഡ് എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോഴിക്കോട് തെക്ക് നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. 
യു ഡി എഫിലെ മുസ്ലീം ലീഗിന്‍റെ ഒരു സ്ഥിരം മണ്ഡലം എന്നൊക്കെ പറയാവുന്ന ഈ മണ്ടലത്തില്‍ കഴിഞ്ഞ തവണ എം കെ മുനീര്‍ വലിയ വിയര്‍പ്പൊഴുക്കി ആണ് കടന്നു കൂടിയത്.. ഇത്തവണയും മുസാഫിര്‍ അഹമ്മദ് തന്നെയാണ് സിപിഎം സ്ഥാനാര്‍ഥി. അതിനാല്‍ എംകെ മുനീര്‍ കുറേക്കൂടി സുരക്ഷിതമായ മറ്റേതൊരു മണ്ഡലത്തിലേക്ക് മാറാനുള്ള സാധ്യത കൂടുതല്‍ ആണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 132621
Valid Votes Polled: 103671
Polling Percentage: 78.17
Name of the Candidate Party Votes Percentage
M. K. Muneer ML 47771 46.08
C. P. Musafar Ahamed CPIM 46395 44.75
Jaya Sadanandan BJP 7512 7.25
===================================================
56)ആറന്മുള - കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ ഉൽപ്പെടുന്ന പത്തനതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂർ എന്നീ പഞ്ചായത്തുകളും, തിരുവല്ല താലൂക്കിൽ ഉൾപ്പെടുന്ന ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ്.
കോണ്‍ഗ്രസിലെ കെ ശിവദാസന്‍ നായര്‍ ആണ് നിലവിലെ ആറമ്മുള എംഎല്‍എ. ആറമ്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളില്‍ വിമാനത്താവള ലോബിയോടൊപ്പം നിന്ന നേതാവാണ്‌ ശിവദാസന്‍ നായര്‍. അതിനാല്‍ തന്നെ വലിയ എതിര്‍പ്പ് നേരിടുന്നുണ്ട്. ബിജെപി പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടു പിടിക്കാന്‍ സാധ്യതയുള്ള മണ്ഡലം ആണ് ആറന്മുള. വിമാനത്താവളത്തിന് എതിരായുള്ള വോട്ടുകള്‍ ഭിന്നിച്ചു പോകുവാന്‍ സാധ്യത ഏറെയാണ്‌. 
ബിജെപിക്ക് വേണ്ടി എംടി രമേശ്‌ ആയിരിക്കും ശിവദാസന്‍ നായരെ നേരിടുക. വളരെ ശക്തമായ മത്സരം നടന്നാല്‍ ബിജെപിക്ക് പോലും രണ്ടാം സ്ഥാനത്തു എത്തുവാന്‍ സാധ്യതയുള്ള മണ്ഡലം ആണ് ആറന്മുള. എങ്കിലും സാധ്യത അട്ടിമറികള്‍ ഒന്നും നടന്നില്ലെങ്കില്‍ ശിവദാസന്‍ നായരോടോപ്പമാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലം അപഗ്രഥിച്ച് നോക്കുക.
Electorate: 205978
Valid Votes Polled: 135975
Polling Percentage: 66.01
Name of the Candidate Party Votes Percentage
K. Sivadasan Nair INC 64845 47.69
K. C. Rajagopalan CPIM 58334 42.90
K. Haridas BJP 10227 7.52
========================================================
57) ബേപ്പൂർ - കോഴിക്കോട് ജില്ലയിലെ ബേപ്പൂർ , ചെറുവണ്ണൂർ-നല്ലളം, കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ബേപ്പൂർ നിയമസഭാമണ്ഡലം. എഴുപതുകളില്‍ രണ്ടു തവണ എന്‍ പി മൊയ്തീന്‍ കോണ്‍ഗ്രസിന് വേണ്ടി ജയിച്ചിട്ടുള്ളതോഴിച്ചാല്‍ തുടര്‍ന്നങ്ങോട്ട് സിപിഎം മാത്രം ജയിച്ചിട്ടുള്ള മണ്ഡലം ആണ് ബേപ്പൂര്‍. സിപിഎമ്മിന്‍റെ എളമരം കരീം ആണ് ഇപ്പോള്‍ ബേപ്പൂര്‍ സുല്‍ത്താന്‍. കഴിഞ്ഞ തവണ ശക്തമായ മത്സരം ആയിരുന്നു കൊണ്ഗ്രസിലെ ആദം മുല്‍സി ഇവിടെ നടത്തിയത്.
കോണ്‍ഗ്രസിന് വേണ്ടി ആദം മുല്‍സി വീണ്ടും ജനവിധി തേടുമ്പോള്‍ എളമരം കരീം മത്സരത്തില്‍ നിന്നും മാറിനില്‍ക്കാനും പകരം മുഹമ്മദ്‌ റിയാസിനാകും സാധ്യത. ചക്കിട്ടപ്പാറ അഴിമതി ആരോപണവും ഭിന്നശേക്ഷിയുള്ളവര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും രണ്ടു തവണ എംഎല്‍ എ ആയതിനാലും ആകും കരീം ഒഴിവാക്കപ്പെടാന്‍ കാരണം. ബിജെപി ഇത്തവണയും പതിനായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ ഈ മണ്ഡലത്തില്‍ പിടിക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് ഫലം കാണുക.
Electorate: 163840
Valid Votes Polled: 129390
Polling Percentage: 78.97
Name of the Candidate Party Votes Percentage
Elamaram Kareem CPIM 60550 46.80
M. P. Adam Mulsi INC 55234 42.69
K. P. Sreesan BJP 11040 8.53
===================================================
58) റാന്നി - കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എഴുമറ്റൂർ, കോട്ടാങ്ങൽ, കൊറ്റനാട് എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ്.
ഒരു കാലത്ത് യുഡിഎഫ് മണ്ഡലം എന്ന് മുദ്ര കുത്തപ്പെട്ടിരുന്ന റാന്നിയില്‍ സിപിഎമ്മിന്‍റെ രാജൂ അബ്രഹാം വിജയിച്ചതിനു ശേക്ഷം സിപിഎമ്മിന്‍റെ കുത്തകമണ്ഡലം ആയി മാറിയിരിക്കയാണ്. കഴിഞ്ഞ തവണ രാജുവിന് എതിരെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫിലിപ്പോസ് തോമസ്‌ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുക മൂലം ഇപ്പോള്‍ ഇടതു പാളയത്തിലാണ്. മൂന്നു തവണ എം എല്‍ എ ആയ രാജു അബ്രഹാമിന് ഒരിക്കല്‍ കൂടി അവസരം കൊടുക്കുവാന്‍ സിപിഎം നിര്‍ബന്ധിതമായെക്കും. റാന്നിയിലെ പ്രബല സമുദായമായ ക്നാനായ സമുദായത്തിന്‍റെ മുഴുവന്‍ പിന്തുണയും രാജുഅബ്രഹാമിനാണ്. രാജുവിന് പകരം മറ്റൊരാള്‍ വന്നാല്‍ വോട്ടിംഗ് രീതി മാറിക്കൂടായ്കയില്ല. ബിജെപി ഇവിടെ ഇത്തവണ കൂടുതല്‍ വോട്ടുകള്‍ നേടും, ബിജെപിയുടെ വോട്ടുകള്‍ ഇടതു വലതു മുന്നണികള്‍ക്കു നിര്‍ണ്ണായകമാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 175285
Valid Votes Polled: 120361
Polling Percentage: 68.67
Name of the Candidate Party Votes Percentage
Raju Abraham CPIM 58391 48.51
Peelipose Thomas INC 51777 43.02
Suresh Kadambari BJP 7442 6.18
===============================================
59) കൊടുവള്ളി - കോഴിക്കോട് ജില്ലയിലെ കൊടുവള്ളി , കിഴക്കോത്ത് , മടവൂർ, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ കൊടുവള്ളി നിയമസഭാമണ്ഡലം. മുസ്ലീം ലീഗിന്‍റെ കോഴിക്കോട് ജില്ലയിലെ കുത്തക മണ്ഡലം ആണ് കൊടുവള്ളി. 2006 ല്‍ ഡി ഐ സിക്ക് വേണ്ടി നീക്കിവച്ച ഈ സുരക്ഷിത മണ്ഡലത്തില്‍ കെ. മുരളീധരനെ തോല്‍പ്പിച്ചു ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച പിടിഎ റഹീം വിജയിച്ചത് മാത്രമാണ് ഒരുഅപവാദം. മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മുസ്ലീം ലീഗിലെ വിഎം. ഉമ്മര്‍ ആണ് നിലവിലെ എംഎല്‍എ. 
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏറെ അടിയൊഴുക്കുകള്‍ നടന്ന മണ്ഡലം ആണ് കൊടുവള്ളി. എങ്കിലും ഇവിടെ ജയിക്കാന്‍ ലീഗിന് യാതൊരു പ്രശ്നവും ഇല്ല.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പു ഫലം കാണുക.
Electorate: 142154
Valid Votes Polled: 113824
Polling Percentage: 80.07
Name of the Candidate Party Votes Percentage
V. M. Ummer ML 60365 53.03
M. Mehboob CPIM 43813 38.49
Gireesh Thevalli BJP 6519 5.73
=====================================================
60)തിരുവല്ല- കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, കവിയൂർ, കുട്ടൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര എന്നീ പഞ്ചായത്തുകളും; മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താനം എന്നീ ഗ്രാമപഞ്ചായത്തുകൾ അടങ്ങിയതാണ്.
പൊതുവേ ഒരു വലതുപക്ഷ മണ്ഡലം എന്ന ഖ്യാതി ഉണ്ടെങ്കിലും കേരള കോണ്ഗ്രസ് ഗ്രൂപ്പിസം പലപ്പോഴും ഈ മണ്ഡലം ഇടതുമുന്നണിക്ക്‌ സമ്മാനിക്കുക പതിവാണ്. ജനതദളിനും ഇവിടെ ശക്തമായ വേരുകളുണ്ട്.
ഇടതുപക്ഷ സ്ഥാനാര്‍ഥി ആയിമത്സരിച്ച ജനതദളിലെ മാത്യൂ ടി തോമസ്‌ ആണ് നിലവിലെ ജനപ്രതിനിധി. ഇത്തവണ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ജോസഫ്‌ എം പുതുശ്ശേരി മത്സരിക്കുമ്പോള്‍ ഫലം പ്രവചനാതീതം ആകും.
2011 ലെ തെരഞ്ഞെടുപ്പു ഫലം കാണുക.
Electorate: 193159
Valid Votes Polled: 126642
Polling Percentage: 65.56
Name of the Candidate Party Votes Percentage
Mathew T. Thomas JDS 63289 49.97
Victor T. Thomas KCM 52522 41.47
Rajan Moolaveettil BJP 7656 6.05
======================================================
61) തിരുവമ്പാടി - കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, പുതുപ്പാടി, നെല്ലിപൊയിൽ എന്നീ ഗ്രാമപ്പഞ്ചായത്തുകളും മുക്കം നഗരസഭയും ഉൾപ്പെട്ടതാണ്‌ തിരുവമ്പാടി നിയമസഭാമണ്ഡലം.
കോണ്‍ഗ്രസും തുടര്‍ന്ന് ലീഗും മാത്രം വിജയിച്ചു പോന്ന ഈമണ്ഡലത്തില്‍ 2006 ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ മത്തായിചാക്കോ വിജയിക്കുകയും അദേഹത്തിന്റെ മരണശേക്ഷം നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ജോര്‍ജ് എംതോമസ്‌ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതൊഴിച്ചാല്‍ ഈമണ്ഡലം യുഡി എഫിനോടാണ് എന്നും കൂറ് കാണിക്കുന്നത്.
സി. മോയിൻ‌കുട്ടി ആണ്‌ 2011 തിരഞ്ഞെടുപ്പ്മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണ ലീഗിന് ഇവിടെ പുതിയ സ്ഥാനാര്‍ഥി ആവുംഉണ്ടാവുക, സിപിഎമ്മിന് വേണ്ടി ജോര്‍ജു തോമസ്‌ ആവും വീണ്ടും മത്സരിക്കുക.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 145446
Valid Votes Polled: 115754
Polling Percentage: 79.59
Name of the Candidate Party Votes Percentage
C. Moyinkutty ML 56386 48.71
George M. Thomas CPIM 52553 45.40
Jose Kappattumala BJP 3894 3.36
===========================================================
62) ചെങ്ങന്നൂർ - ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, ചെങ്ങന്നൂർ താലൂക്കിലെ ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെണ്മണി എന്നീ പഞ്ചായത്തുകളും, മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ചെന്നിത്തല - തൃപ്പെരുന്തുറ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ചെങ്ങന്നൂർ നിയമസഭാമണ്ഡലം.
കോണ്‍ഗ്രസ് യുവനേതാവ് പിസി വിഷ്ണുനാഥ് ആണ് നിലവിലെ എം എല്‍എ. വിഷ്ണുനാഥ്. വിഷ്ണുനാഥ് തന്നെയാകും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഒരുസ്വാതന്ത്ര സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള അന്വേഷണത്തില്‍ ആണ് സിപിഎം. കേരളകോണ്‍ഗ്രസ് ബി നേതാവും പത്തനാപുരം എംഎല്‍എയും ആയ ഗണേഷ്കുമാര്‍ ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥി ആയി മത്സരിക്കാനും സാധ്യത കാണുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 175610
Valid Votes Polled: 125345
Polling Percentage: 71.38
Name of the Candidate Party Votes Percentage
P. C. Vishnunath INC 65156 51.98
C. S. Sujatha CPIM 52656 42.01
B. Radhakrishnan Menon BJP 6062 4.84
====================================================
63) കൊണ്ടോട്ടി - മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ചീക്കോട്, ചെറുകാവ്, കൊണ്ടോട്ടി, പുളിക്കൽ, വാഴക്കാട്, നെടിയിരുപ്പ്, വാഴയൂർ, മുതുവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ കൊണ്ടോട്ടി നിയമസഭാമണ്ഡലം.
മുസ്ലീം ലീഗിന്‍റെ പരമ്പരാഗത മണ്ഡലം ആണ് കൊണ്ടോട്ടി. ഇരുപതിനായിരത്തില്‍ കൂടുതല്‍ ആയിരിക്കും ഇവിടുത്തെ സാധാരണ ഭൂരിപക്ഷം. 2006 മുതൽ കെ. മുഹമ്മദുണ്ണി ഹാജി (മുസ്ലീം ലീഗ്) ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
ഇത്തവണയും ലീഗിന്‍റെ സുരക്ഷിത മണ്ഡലം ആയിരിക്കും കൊണ്ടോട്ടി.
2011 ലെ തെരഞ്ഞെടുപ്പു ഫലം പരിശോധിക്കുക.
Electorate: 157911
Valid Votes Polled: 119675
Polling Percentage: 75.79
Name of the Candidate Party Votes Percentage
K. Mohammedunni Haji ML 67998 56.82
P. C. Noushad CPIM 39849 33.30
Kumari Sukumaran BJP 6840 5.72
===================================================
64) മാവേലിക്കര - ആലപ്പുഴ ജില്ലയിലെ മാവേലിക്കര മുനിസിപ്പാലിറ്റി, മാവേലിക്കര താലൂക്കിലെ ചുനക്കര, മാവേലിക്കര താമരക്കുളം, മാവേലിക്കര തെക്കേക്കര, നൂറനാട്, പാലമേൽ, തഴക്കര, വള്ളിക്കുന്നം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് മാവേലിക്കര നിയമസഭാമണ്ഡലം.
സിപിഎമ്മിന്‍റെ കരുത്തനായ എസ് ഗോവിന്ദക്കുറുപ്പ് ജയിച്ചു കൊണ്ടിരുന്ന മാവേലിക്കര എം മുരളിയിലൂടെ കോണ്‍ഗ്രസ് തിരിച്ചു പിടിക്കുകയായിരുന്നു. കഴിഞ്ഞ തവണ മാവേലിക്കര സംവരണ മണ്ഡലമായപ്പോള്‍ യുഡിഎഫിന് വേണ്ടി ജെ എസ് എസ് കെ.കെ. ഷാജുവിനെ മത്സരിപ്പിച്ചു. സിപിഎം ആകട്ടെ, അവരുടെ യുവ നേതാവായ കെ. സി രാജനെ മത്സരിപ്പിക്കുകയും അദേഹത്തിലൂടെ സീറ്റ് തിരിച്ചു പിടിക്കുകയും ചെയ്തു. യുഡിഎഫിനും എല്‍ ഡി എഫിനും ഒരുപോലെ വോട്ടുകളുള്ള മണ്ഡലത്തില്‍ കെ. സി രാജന്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമായ, ലളിത ജീവിതം നയിക്കുന്ന നാട്ടുകാരുടെ സ്നേഹാദരവുകള്‍ ഏറ്റു വാങ്ങുന്ന നേതാവാണ്‌. അതിനാല്‍ അദേഹത്തെ തോല്‍പ്പിക്കുവാന്‍ യുഡിഎഫ് കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പു ഫലം താഴെ കാണുക. 
Electorate: 175720
Valid Votes Polled: 133686
Polling Percentage: 76.08
Name of the Candidate Party Votes Percentage
R. Rajesh CPIM 65903 49.30
K. K. Shaju JSS 60754 45.45
S. Girija BJP 4984 3.73
=======================================================
65) ഏറനാട് - മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തും, ഏറനാട് താലൂക്കിലെ അരീക്കോട്, എടവണ്ണ, കാവനൂർ, കീഴുപറമ്പ്, ഊർങ്ങാട്ടിരി, കുഴിമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഏറനാട് നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. 
ഏറനാട് നിയോജകമണ്ഡലത്തിലെ ആദ്യത്തെ എം എല്‍ എ മുസ്ലീം ലീഗിലെ പി. കെ ബഷീര്‍ ആണ്. കഴിഞ്ഞ തവണ ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ഥി ആയിമത്സരിച്ച അഷറഫലി കാളിയാത്ത് ബിജെപിക്കും പിന്നില്‍ നാലാം സ്ഥാനത്തേക്ക് പോയി, വെറും രണ്ടായിരത്തി എഴുനൂറു വോട്ടുമായി. കോണ്‍ഗ്രസില്‍ കെ . കരുണാകരന്റെ അനുയായിയായിരുന്ന അന്‍വര്‍ സിപിഎം പിന്തുണയില്‍ ആണ് ഏറനാട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനം നേടാനായത്. ഇക്കുറി സിപിഎം സ്വതന്ത്രന്‍ ആയി ഏറനാട്ടില്‍ മത്സരിക്കാനോ, സിപിഐ സീറ്റ് വിട്ടു നല്‍കിയില്ലെങ്കില്‍ നിലമ്പൂരിലോ ആകും പി വി അന്‍വര്‍ മത്സരിക്കുക. പികെ ബഷീറിനും മുന്‍പ് നടന്ന ഇരട്ടക്കൊലപാതകവും ആയി ആരോപണം നിലനില്‍ക്കുന്നതിനാല്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. തദ്ദേശ തെരഞ്ഞെടുപ്പിലും ലോകസഭ തെരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിന് ഒപ്പമാണ് നിലകൊണ്ടത്‌. നിയമസഭയിലും ഫലം മറിച്ചാവില്ല. 
2011 ലെ തെരഞ്ഞെടുപ്പു ഫലം കാണുക. 
Electorate: 141704
Valid Votes Polled: 114435
Polling Percentage: 80.76
Name of the Candidate Party Votes Percentage
P. K. Basheer ML 58698 51.29
P. V. Anvar IND 47452 41.47
K. P. Babu Raj BJP 3448 3.01
Ashrafali Kaliath CPI 2700 2.36
P. P. Shoukkathali SDPI 2137 1.87
===================================================
66) കായംകുളം - ആലപ്പുഴ ജില്ലയിലെ കായംകുളം മുനിസിപ്പാലിറ്റി, കാർത്തികപ്പള്ളീ താലൂക്കിലെ ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, പത്തിയൂർ എന്നീ പഞ്ചായത്തുകളും; മവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ഭരണിക്കാവ്, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കായംകുളം നിയമസഭാമണ്ഡലം.
ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസിനെയും പിന്നീട് ഇടതുപക്ഷത്തെയും പിന്തുണച്ച ചരിത്രമാണ് കായംകുളം മണ്ഡലത്തിന് ഉള്ളത്. കഴിഞ്ഞ രണ്ടുതവണയും കടുത്ത മത്സരത്തിലൂടെയാണ് സിപിഎമ്മിന്‍റെ സി കെ സദാശിവന്‍ ഇവിടെ നിന്നും ജയിച്ചത്‌. മാവേലിക്കര സംവരണമണ്ഡലം ആയപ്പോള്‍ അവിടെ നിന്ന് എം മുരളി കായംകുളത്തേക്ക് മാറുകയായിരുന്നു.
ഇക്കുറി കായംകുളം മണ്ഡലത്തില്‍ മത്സരിക്കുവാന്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് സിപിഎമ്മിന്‍റെ നിലവിലെ എംഎല്‍എ ജി സുധാകരനും സുധാകരനോട് പരാജയപ്പെട്ട കോണ്‍ഗ്രസിന്‍റെ എം ലിജുവും വരുന്നുവെന്നതാണ്‌ രസകരം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കായംകുളം ഇടതുമുന്നണിക്കോപ്പം നിന്നപ്പോള്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ വലതുപക്ഷത്തിനോപ്പവും.
എന്തൊക്കെയായാലും കായംകുളത്തെ മത്സരം ഇത്തവണയും പൊടിപാറും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 179130
Valid Votes Polled: 139626
Polling Percentage: 77.95
Name of the Candidate Party Votes Percentage
C. K. Sadasivan CPIM 67409 48.28
M. Murali INC 66094 47.34
T. O. Naushad BJP 3083 2.21
===================================================
67) നിലമ്പൂർ - മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ നിലമ്പൂർ നിയമസഭാമണ്ഡലം.
കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ്‌ ആണ് വര്‍ഷങ്ങള്‍ ആയി ഈ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നത്.
കാലങ്ങളായി കോണ്‍ഗ്രസിന്‍റെയും ആര്യാടന്‍ മുഹമ്മദിന്‍റെ കുത്തക മണ്ഡലമായി അറിയപ്പെടുന്ന നിലമ്പൂരില്‍ നിന്ന് ആര്യാടന്‍ മുഹമ്മദ്‌ ഇത്തവണ മാറി നില്‍ക്കും എന്നാണ് പറയപ്പെടുന്നത്‌. അങ്ങനെയെങ്കില്‍ അദേഹത്തിന്റെ മകന്‍ ആര്യാടന്‍ ഷൌക്കത്ത്, തവനൂരില്‍ കഴിഞ്ഞ പ്രാവശ്യം മത്സരിച്ച വിവിപ്രകാശ്, കെ. എസ്. യു പ്രസിഡന്‍റ് കെ. ജെ. ജോയ് എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി അങ്കം കുറിക്കാന്‍ ഇറങ്ങുമ്പോള്‍ സി പിഎമ്മിന് വേണ്ടി ടി. കെ ഹംസ, ഏറനാട് സിപിഎം സ്വതന്ത്രനായി മത്സരിച്ച പി വി അന്‍വര്‍ , തോമസ്‌ മാത്യൂ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നു.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലം യുഡിഎഫിനൊപ്പം ആണ്നില കൊണ്ടത്‌.
2011 ലെ തെരഞ്ഞെടുപ്പ് ഫലം ശ്രദ്ധിക്കുക.
Electorate: 174633
Valid Votes Polled: 136358
Polling Percentage: 78.08
Name of the Candidate Party Votes Percentage
Arayadan Mohammed INC 66331 48.64
M. Thomas Mathew LDF 60733 44.54
K. C. Velayudhan BJP 4425 3.25
======================================================

68 ) ഹരിപ്പാട് - ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, ഹരിപ്പാട്, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ എന്നീപഞ്ചായത്തുകൾ ചേർന്നതാണ് ഹരിപ്പാട് നിയമസഭാമണ്ഡലം. 
ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ആണ് നിലവില്‍ ഹരിപ്പാടിനെ പ്രതിനിധീകരിക്കുന്നത്. ഇക്കുറിയും സിപിഐയിലെ കൃഷ്ണപ്രസാദും രമേശ്‌ ചെന്നിത്തലയും തമ്മിലായിരിക്കും ഇവിടെ മത്സരം. കഴിഞ്ഞ തവണ നടന്നത് പോലെ കടുത്ത മത്സരമാവും ഇക്കുറിയും ഇവിടെ നടക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട്‌ യു ഡി എഫിനൊപ്പം ആയിരുന്നു നിലകൊണ്ടത്‌.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില കാണുക.
Electorate: 168698
Valid Votes Polled: 134680
Polling Percentage: 79.83
Name of the Candidate Party Votes Percentage
Ramesh Chennithala INC 67378 50.03
G. Krishnaprasad CPI 61858 45.93
Ajith Sankar BJP 3145 2.34
============================================================
69) വണ്ടൂർ - മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട്,കാളികാവ്, കരുവാരകുണ്ട്, മമ്പാട്, പോരൂർ, തിരുവാലി, തുവ്വൂർ, വണ്ടൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ വണ്ടൂർ നിയമസഭാമണ്ഡലം.
1996 ല്‍ സിപിഎമ്മിലെ എന്‍. കണ്ണന്‍ ജയിച്ചതൊഴിച്ചാല്‍ ഈ മണ്ഡലം തികഞ്ഞ ഒരു യുഡിഎഫ് മണ്ഡലം ആണ്. എ.പി. അനിൽകുമാർ (INC-I)ആണ്‌ 2001 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഏകദേശം മുപ്പതിനായിരം വോട്ടായിരുന്നു കഴിഞ്ഞ തവണ ഇവിടെ ഭൂരിപക്ഷം. ഇത്തവണയും എ. പി. അനില്‍കുമാര്‍ തന്നെയാകും ഈ സംവരണ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. വിജയവും അദേഹത്തോടോപ്പമാവും. എല്‍ ഡി എഫ് പുതിയ സ്ഥാനാര്‍ഥിയെ തേടിയേക്കും. 
കഴിഞ്ഞ തവണത്തെ വോട്ടിംഗ് നില നോക്കുക.
Electorate: 180536
Valid Votes Polled: 132610
Polling Percentage: 73.45
Name of the Candidate Party Votes Percentage
A. P. Anil Kumar INC 77580 58.50
V. Ramesan CPIM 48661 36.69
Kotheri Ayyappan BJP 2885 2.18
===========================================================
70) കുട്ടനാട് - ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ഉൾപ്പെടുന്ന ചമ്പക്കുളം, എടത്വാ, കൈനകരി, കാവാലം, മുട്ടാർ, നെടുമുടി, നീലംപേരൂർ, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട് എന്നീ പഞ്ചായത്തുകളും, കാർത്തികപ്പള്ളി താലൂക്കിലെ വീയപുരംപഞ്ചായത്തും ചേർന്നതാണ് കുട്ടനാട് നിയമസഭാമണ്ഡലം.
കേരളകോണ്‍ഗ്രസ് ജോസഫ്‌ ഗ്രൂപ്പിന്റെയും ഡോ. കെ സി ജോസെപ്പിന്റെയും കുത്തക മണ്ഡലം, 2006 ല്‍ കെ. കരുണാകരന്‍ കോണ്‍ഗ്രസിന്‍റെ ഡി ഐ സി എന്ന കക്ഷി ഇറക്കുമതി ചെയ്ത തോമസ്‌ ചാണ്ടി എന്ന കുവൈറ്റി എന്‍ ആര്‍ ഐ യിലൂടെ പിടിച്ചെടുക്കുകയും വീണ്ടും നിലനിര്‍ത്തുകയും ചെയ്തിരിക്കയാണ്. തോമസ് ചാണ്ടിയാകട്ടെ , കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് പോന്നപ്പോള്‍ കൂടെ പോരാതെ എന്‍ സിപിയിലേക്ക് ചേക്കേറുകയുണ്ടായി.
പക്ഷെ ഇത്തവണ ഈ മണ്ഡലത്തില്‍ തോമസ്‌ ചാണ്ടിക്കും അടിതെറ്റും എന്നാണ് കേള്‍ക്കുന്നത്. കേരളകോണ്‍ഗ്രസിനൊപ്പം , കോണ്‍ഗ്രസിനും വേരുള്ള ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ്, മാണി ഗ്രൂപ്പ് കേരള കോണ്‍ഗ്രസുകാരുടെ കാലുവാരലിലൂടെ ആണ് ഇവിടെ തോമസ്‌ ചാണ്ടി ജയിച്ചത്‌.. കെ. സി. ജോസഫ്‌ ആകട്ടെ കോണ്‍ഗ്രസിന്റെയും മാണിയുടെയും പ്രഖ്യാപിത ശത്രുവാണ് വളരെ മുന്നേ മുതല്‍. ഇത്തവണ കെ. സി ജോസെപ്പിനു പകരം ജോസഫ്‌ കെ നെല്ലുവേലിയോ മറ്റാരെങ്കിലുമോ ആവും മത്സരിക്കുക.
ബിജെപി ഇവിടെ കാര്യമായ ശക്തി ഇല്ലെങ്കിലും വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് കുറെ വോട്ടുകള്‍ പിടിച്ചെടുത്തേക്കും. ഇക്കഴിഞ്ഞ ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ വിജയം യുഡിഎഫിനൊപ്പം ആയിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില പരിശോധിക്കാം.
Electorate: 149121
Valid Votes Polled: 118110
Polling Percentage: 79.20
Name of the Candidate Party Votes Percentage
Thomas Chandy NCP 60010 50.81
K. C. Joseph KCM 52039 44.06
K. Soman BJP 4395 3.72
=========================================================
71)മഞ്ചേരി - മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയും, പെരിന്തൽമണ്ണ താലൂക്കിലെ കീഴാറ്റൂർ, എടപ്പറ്റ, ഏറനാട് താലൂക്കിലെ പാണ്ടിക്കാട് തൃക്കലങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മഞ്ചേരി നിയമസഭാമണ്ഡലം.
വന്‍ഭൂരിപക്ഷത്തില്‍ മുസ്ലീം ലീഗ് സ്ഥിരമായി ജയിച്ചു വരുന്ന മണ്ഡലം ആണ് മഞ്ചേരി. സി പി ഐ ആണിവിടെ ഇടതുപക്ഷത്തു നിന്നും മത്സരിക്കുക. ഇപ്പോഴത്തെ എം.എൽ.എ. എം. ഉമ്മർ ആണ്‌. മുസ്ലീംലീഗിന്‍റെ പേരില്‍ ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ഇവിടെ അവര്‍ക്ക് വിജയം ഉറപ്പാണ്.
കഴിഞ്ഞ തവണത്തെ ഫലം കാണുക.
Electorate: 164036
Valid Votes Polled: 116553
Polling Percentage: 71.05
Name of the Candidate Party Votes Percentage
M. Ummer ML 67594 57.99
P. Gouri CPI 38515 33.05
P. G. Upendran BJP 6319 5.42
=======================================================
72) അമ്പലപ്പുഴ - ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ; ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ 20 മുതൽ 44 വരെ വാർഡുകളും; അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകൾ ചേർന്ന ഒരു മണ്ഡലമാണ് അമ്പലപ്പുഴ നിയോജകമണ്ഡലം.
അമ്പലപ്പുഴ അപൂര്‍വമായി വലതുപക്ഷത്തെ വിജയിപ്പിച്ചിട്ടുണ്ടെങ്കിലും ചുവപ്പിനെ മാറോട് ചേര്‍ത്തു നിര്‍ത്തുന്ന മണ്ഡലമാണ്. ജി. സുധാകരന്‍ ആണ് നിലവിലെ ജനപ്രതിനിധി. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച രണ്ടു പ്രമൂഖരും ഇത്തവണ കായംകുളം മണ്ഡലത്തെ ലാക്കാക്കി നീങ്ങുന്നു. വെള്ളാപ്പള്ളിയുടെ ബിഡിജെ എസ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരുശക്തിയായിരുന്നില്ല എങ്കില്‍ പോലും രണ്ടു മുന്നണികളും ആലപ്പുഴ ജില്ലയിലെ പല മണ്ഡലങ്ങളിലും അവരെ ഭയക്കുന്നു. ബിജെപി - ബിഡിജെഎസ് മുന്നണിയുടെ ഒരുസ്ഥാനാര്‍ഥി പോലും ജയിച്ചില്ലെങ്കിലും ആരുടെ വോട്ടുകള്‍ ആണിവര്‍ പിടിക്കുക എന്നതിലാണ് രണ്ടു കൂട്ടര്‍ക്കും ഉള്‍ഭയം.
അമ്പലപ്പുഴയില്‍ പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ള ഗ്രൂപ്പ് വൈരം മറനീക്കി പുറത്തുവന്ന ഒരുമണ്ഡലം കൂടിയാണ് അമ്പലപ്പുഴ.. എന്തായാലും ഇവിടെ വോട്ടുകള്‍ എണ്ണിത്തീരുന്നതുവരെയ്ക്കും തികഞ്ഞ സസ്പെന്‍സ് ആയിരിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില കാണുക.
Electorate: 146369
Valid Votes Polled: 116966
Polling Percentage: 79.91
Name of the Candidate Party Votes Percentage
G. Sudhakaran CPIM 63728 54.48
M. Liju INC 47148 40.31
P. K. Vasudevan BJP 2668 2.28
========================================================
73) കുന്ദമംഗലം - കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം, ഒളവണ്ണ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ കുന്ദമംഗലം നിയമസഭാമണ്ഡലം. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.ടി.എ. റഹീം ആണ്‌ 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ല സെക്രട്ടറിയും ആയിരുന്ന പി. ടി. എ. റഹീം 2006 ല്‍ കൊടുവള്ളിയില്‍ ഡിഐസിയുടെ കെ. മുരളീധരന് എതിരെ ഇടതുപക്ഷ പിന്തുണയോടെ വിജയിച്ചാണ് നിയമസഭില്‍ എത്തിയത്. 2011ല്‍ മണ്ഡലം മാറി കുന്ദമംഗലത്ത് മത്സരിച്ചു വിജയിച്ചു. ബിജെപി കഴിഞ്ഞ തവണ ഇവിടെ സി കെ പതമാനാഭാനിലൂടെ 17123 വോട്ടു നേടി മികച്ച നേട്ടം കൈവരിച്ചു. 
ഇത്തവണയും മത്സരം കടുപ്പമെറിയത്‌ ആയിരിക്കും. വിജയം ആര്‍ക്കുമാകാം. ഒരുകാര്യം തീര്‍ച്ച, ബിജെപി കൂടുതല്‍ വോട്ടുകള്‍ പിടിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില കാണുക. 
Electorate: 177622
Valid Votes Polled: 150187
Polling Percentage: 84.55
Name of the Candidate Party Votes Percentage
P. T. A. Rahim LDF 66169 44.06
U. C. Raman ML 62900 41.88
C. K. Padmanabhan BJP 17123 11.40
===================================================
74) ആലപ്പുഴ - ആലപ്പുഴ നിയമസഭാമണ്ഡലം അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 1 മുതൽ 19 വരേയും 45 മുതൽ 50 വരേയും വാർഡുകൾ; കൂടാതെ ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, എന്നീ പഞ്ചായത്തുകളും; ചേർത്തല താലൂക്കിലെ മാരാരിക്കുളം വടക്ക് പഞ്ചായത്തും ഉൾപ്പെടുന്ന ഒരു നിയമസഭാമണ്ഡലമാണ്.
മണ്ഡല പുനക്രമീകരണം നടന്നപ്പോള്‍ മാരാരിക്കുളവും ആലപ്പുഴയും ചേര്‍ന്ന് രൂപീകൃതമായ മണ്ഡലം ആണ് ആലപ്പുഴ. ആലപ്പുഴ കോണ്‍ഗ്രസിനൊപ്പവും മാരാരിക്കുളം സിപിഎമ്മിനൊപ്പവുമായിരുന്നു നില കൊണ്ടിരുന്നത്. രണ്ടു പാര്‍ട്ടികള്‍ക്കും നല്ല വേരോട്ടമുള്ള ഈ മണ്ഡലത്തില്‍ തോമസ്‌ ഐസക്ക് ആണ് നിലവിലെ എംഎല്‍എ. ജൈവകൃഷി ഉള്‍പ്പെടെ അനേകം വ്യത്യസ്ത പദ്ധതികളുമായി മണ്ഡലവും ആയി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്ന ഒരാള്‍ എന്നതിലുപരി സിപിഎമ്മിന്‍റെ ബുദ്ധിജീവി കൂടിയാണ് തോമസ്‌ ഐസക്ക്. കേരളത്തിലെ നിഷ്പക്ഷരായ വിദ്യാസമ്പന്നരായ ജനങ്ങളുടെ മുഖ്യമന്ത്രി പ്രതീക്ഷ കൂടിയാണ് തോമസ്‌ ഐസക്ക്. അതിനാല്‍ തന്നെ ആലപ്പുഴയില്‍ ആരൊക്കെ പുറംതിരിഞ്ഞു നിന്നാലും തോമസ്‌ ഐസക്കിനെ തോല്‍പ്പിക്കുക അസാദ്ധ്യം ആണ്.
ആലപ്പുഴയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില പരിശോധിക്കാം.
Electorate: 173665
Valid Votes Polled: 141243
Polling Percentage: 81.33
Name of the Candidate Party Votes Percentage
T. M. Thomas Isaac CPIM 75857 53.71
P. J. Mathew INC 59515 42.14
Kottaram Unnikrishnan BJP 3540 2.51
===========================================================
75) പെരിന്തൽമണ്ണ - മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നഗരസഭയും, പെരിന്തൽമണ്ണ താലൂക്കിലെ ആലിപ്പറമ്പ്, എലംകുളം, പുലാമന്തോൾ, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് പെരിന്തൽമണ്ണ നിയമസഭാമണ്ഡലം.
മണ്ഡലപുനക്രമീകരണം നടക്കുന്നതിനു മുന്നേ ഒരു ഇടതുപക്ഷ മണ്ഡലം ആയി അറിയപ്പെട്ടിരുന്ന പെരിന്തൽമണ്ണ മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിലെ മഞ്ഞളാംകുഴി അലി സിപിഎമ്മില്‍ നിന്നും പിടിച്ചെടുക്കുകയാണ് ഉണ്ടായത്.
മണ്ഡലം മാറുന്നതിനെ കുറിച്ചാണ് മഞ്ഞളാംകുഴി അലിയും കഴിഞ്ഞ തവണ ഇവിടെ തോറ്റ ശശികുമാര്‍ പൊന്നാനിയിലേക്കും അവിടെ നിന്ന് ശ്രീരാമകൃഷ്ണന്‍ പെരിന്തല്‍മണ്ണയിലേക്കും മാറിയേക്കും. അങ്ങനെ വന്നാല്‍ 
ഇത്തവണ മത്സരം കൂടുതല്‍ കടുത്തതാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കാം.
Electorate: 164998
Valid Votes Polled: 134087
Polling Percentage: 81.27
Name of the Candidate Party Votes Percentage
Manjalamkuzhi Ali ML 69730 52.00
V. Sasikumar CPIM 60141 44.85
C. K. Kunju Muhammad BJP 1989 1.48
===========================================================
76) ചേർത്തല - ആലപ്പുഴ ജില്ലയിലെ ചേർത്തല മുനിസിപ്പാലിറ്റിയേക്കൂടാതെ ചേർത്തല തെക്ക്, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, മുഹമ്മ, പട്ടണക്കാട്, തണ്ണീർമുക്കം, വയലാർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് ചേർത്തല നിയമസഭാമണ്ഡലം.
കമ്മ്യുണിസ്റ്റ് പാരമ്പര്യം വിളിച്ചോതുന്ന നിരവധി ഐതിഹാസിക സമരങ്ങള്‍ നടന്നിട്ടുള്ള ചേര്‍ത്തലയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ പലപ്പോഴും മാറി മറിയാറുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെ എസ് എസ് നേതാവ് ഗൌരിയമ്മ ഈമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയി മത്സരിച്ചു വന്‍പരാജയം നേരിടുകയുണ്ടായി. കോണ്‍ഗ്രസുകാര്‍ കാലുവാരി തോല്‍പ്പിച്ചു എന്ന പരാതിയില്‍ യുഡിഎഫ് വിട്ട ഗൌരിയമ്മ എല്‍ഡിഎഫില്‍ അഭയം തേടിയിരിക്കയാണ്.
സിപിഐയുടെ സിറ്റിംഗ് സീറ്റായ ചേര്‍ത്തല ജെ എസ് എസ്സിന് വിട്ടുകൊടുക്കാന്‍ യാതൊരു സാധ്യതയും ഇല്ല. സിപിഎമ്മിന്റെ സീറ്റായ അരൂര്‍ ആകും ഒരുപക്ഷെ ജെ എസ് എസ്സിന് വിട്ടുകൊടുക്കുക. നിലവിലെ എംഎല്‍എ തിലോത്തമന്‍ തന്നെയാകും ഇവിടെ മത്സരിക്കുക. പ്രായാധിക്യം കാരണം ഗൌരിയമ്മ മത്സരിക്കാതിരിക്കുന്നതാകും നല്ലത്. അവര്‍ മത്സരിച്ചാല്‍ ആ സീറ്റ് ഇടതുപക്ഷത്തിനു നഷ്ടപ്പെടും. വെള്ളാപ്പള്ളിയുടെ തട്ടകമായ ചേര്‍ത്തലയില്‍ ബിഡിജെഎസ് കുറെ വോട്ടുകള്‍ സംഭരിക്കാന്‍ സാധ്യത ഉണ്ട്. ഒരു പക്ഷെ തുഷാര്‍ വെള്ളാപ്പള്ളി ഇവിടെ മത്സരിച്ചേക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില നോക്കുക.
Electorate: 190467
Valid Votes Polled: 162283
Polling Percentage: 85.20
Name of the Candidate Party Votes Percentage
P. Thilothaman CPI 86193 53.11
K. R. Gouriamma JSS 67878 41.83
P. K. Binoy BJP 5933 3.66
========================================================
77) മങ്കട - മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂർക്കനാട്, പുഴക്കാട്ടിരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയോജകമണ്ഡലമാണ് മങ്കട നിയമസഭാമണ്ഡലം.
മുസ്ലീം ലീഗിന്‍റെ ഒരുകുത്തക മണ്ഡലം ആണ് മങ്കട. ഇടതുപക്ഷ സ്വതന്ത്രനായി മഞ്ഞളാംകുഴി അലി 2001 ലും 2006 ലും ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ, മുസ്ലീംലീഗിലേക്ക് ചേക്കേറിയ മാഞ്ഞളാംകുഴി അലി മണ്ഡലം മാറിയപ്പോള്‍ ലീഗിന് വേണ്ടി അഹമ്മദ് കബീര്‍ 23593 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇവിടെ നിന്ന് വിജയിച്ചു.
ഇത്തവണയും അഹമ്മദ് കബീറോ മഞ്ഞളാംകുഴി അലിയോ ആവും ഇവിടെ മത്സരിക്കുക. ജയവും യുഡിഎഫിനൊപ്പം ആകും. 
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക. 
Electorate: 164006
Valid Votes Polled: 121247
Polling Percentage: 73.93
Name of the Candidate Party Votes Percentage
T. A. Ahamed Kabeer ML 67756 55.88
Kadeeja Sathar CPIM 44163 36.42
K. Manikantan BJP 4387 3.62
===================================================
78) അരൂർ - ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന അരൂകുറ്റി, അരൂർ, ചേന്നംപള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം. 
എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യപകുതിയിലും സിപിഎമ്മില്‍ നിന്ന് കെ. ആര്‍. ഗൌരിയമ്മ ജയിച്ചു വന്ന മണ്ഡലം ആണ് അരൂര്‍. സിപിഎമ്മില്‍ നിന്ന് പുറത്തുവന്നു യുഡിഎഫിനൊപ്പം വീണ്ടും 1996,2001 തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് ജയിക്കുകയും 2006 ല്‍ സിപിഎമ്മിലെ എ.എം. ആരീഫിനോട് പരാജയപ്പെടുകയും ചെയ്തു. 2011 ലും കൊണ്ഗ്രസിലെ ശുക്കൂറിനെ പരാജയപ്പെടുത്തി ആരിഫ് തന്നെയാണ് ഇവിടെ നിന്നും വിജയിച്ചത്. 
മണ്ഡലത്തിലെ ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആരിഫ് പക്ഷെ പാര്‍ട്ടിക്ക് അത്ര പ്രിയങ്കരനല്ല. ഇടക്കാലത്ത് യുഡിഎഫിലേക്ക് പോകും എന്ന് കിംവദന്തികള്‍ ഉണ്ടായിരുന്നെങ്കിലും ആരിഫ് പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ജില്ലയിലെ പ്രധാന നേതാവായ ജി സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസം ആണ് ആരീഫിനു എതിരെ വാര്‍ത്തകള്‍ സൃഷ്ടിച്ചതിനു പിന്നില്‍. രണ്ടു പ്രാവശ്യം ജനപ്രതിനിധി ആയതിനാലും ആരീഫിനു ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല. മറിച്ചു ഈസീറ്റ് ഇത്തവണ ജെ. എസ്.എസ്സിന് ലഭിച്ചേക്കും. ഗൌരിയമ്മയോ അവരുടെ പാര്‍ട്ടിയിലെ ആരെങ്കിലുമോ മത്സരിച്ചാല്‍ ഈ സീറ്റ് സിപിഎമ്മിന്‍റെ കീശയില്‍ നിന്ന് വഴുതിപ്പോയേക്കും. അതെസമയം ആരിഫ് നിന്നാല്‍ ഈ സീറ്റ് വീണ്ടും എല്‍ഡിഎഫിനൊപ്പം ആകും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില കാണുക.
Electorate: 173906
Valid Votes Polled: 146676
Polling Percentage: 84.34
Name of the Candidate Party Votes Percentage
A. M. Ariff CPIM 76675 52.28
A. A. Shukkur INC 59823 40.79
T. Sajeev Lal BJP 7486 5.10
=====================================================
79)മലപ്പുറം - മലപ്പുറം ജില്ലയിലെ മലപ്പുറം നഗരസഭയും ഏറനാട് താലൂക്കിലെ മൊറയൂർ, പൂക്കോട്ടൂർ, ആനക്കയം, പുൽപ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളും പെരിന്തൽമണ്ണ താലൂക്കിലെ കോഡൂർ ഗ്രാമപ്പഞ്ചായത്തും ഉൾപ്പെട്ടതാണ്‌ മലപ്പുറം നിയമസഭാമണ്ഡലം.
ലീഗിന്‍റെ മറ്റൊരു കുത്തക സീറ്റാണ് മലപ്പുറം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ (44508 വോട്ടു ഭൂരിപക്ഷം) ആണ് ലീഗിലെ പി. ഉബൈദുള്ള ഇവിടെ വിജയിച്ചത്. ഇക്കുറിയും ലീഗിന്‍റെ ഏറ്റവും സുരക്ഷിത സീറ്റുകളില്‍ ഒന്നാണ് മലപ്പുറം.
എസ് ഡി പി ഐ സ്ഥാനാര്‍ഥിക്ക് ബിജെപി സ്ഥാനാര്‍ഥിയേക്കാള്‍ വോട്ടുകള്‍ കൂടുതല്‍ കിട്ടി എന്നതും മറ്റൊരു പ്രത്യേകതയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 167667
Valid Votes Polled: 122245
Polling Percentage: 72.91
Name of the Candidate Party Votes Percentage
P. Ubaidulla ML 77928 63.75
Madathil Sadikali JDS 33420 27.34
Sadik Naduthodi SDPI 3968 3.25
K. Velayudhan BJP 3841 3.14
=================================================
80) പൂഞ്ഞാർ - കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ,കോരുത്തോട് എന്നീ പഞ്ചായത്തുകളും, മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന ഈരാറ്റുപേട്ട, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പൂഞ്ഞാർ നിയമസഭാമണ്ഡലം.
1980 മുതല്‍ ഒരിക്കലോഴികെ കേരളകോണ്‍ഗ്രസിന്‍റെ വിവിധ ഗ്രൂപ്പുകളുടെ ഭാഗമായും സ്വതന്ത്രനായും ഇടതു വലതു മുന്നണിയില്‍ ആയും ഇവിടെ നിന്ന് വിജയിച്ചു വന്നതു പി. സി. ജോര്‍ജു ആണ്. ജയിക്കുമ്പോഴൊക്കെ ഭരണമുന്നണിയില്‍ എത്തിപ്പെടാനും ജോര്‍ജിന് യോഗം ഉണ്ട്.
ഇത്തവണ ജോര്‍ജു പാലായില്‍ മത്സരിക്കുമെന്ന് വീമ്പിളക്കുമ്പോഴും പൂഞ്ഞാറിലെ വോട്ടര്‍മാരെ കാണുന്ന തിരക്കിലാണ്. എല്‍ ഡി എഫിനൊപ്പം തദ്ദേശ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കി മത്സരിച്ചപ്പോള്‍ എല്‍ഡിഎഫിനായിരുന്നു ഇവിടെ വിജയം.
കേരള കോണ്‍ഗ്രസ് ഇവിടെ ഇത്തവണ ശക്തനായ ഒരുസ്ഥാനാര്‍ഥിയെ ആവും മത്സരിപ്പിക്കുക എന്നറിയുന്നു. പരമ്പരാഗത " ജോര്‍ജു" വോട്ടര്‍മാരില്‍ ലീഗും കോണ്‍ഗ്രസ്സും ഇടതുപക്ഷ വോട്ടുകളും ഉണ്ടാകുംഎന്നതാണ് ജോര്‍ജിന്‍റെ തുറുപ്പു ചീട്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില കാണുക.
Electorate: 167745
Valid Votes Polled: 117809
Polling Percentage: 70.23
Name of the Candidate Party Votes Percentage
P. C. George KCM 59809 50.77
Mohan Thomas LDF 44105 37.44
K. Santhosh Kumar BJP 5010 4.25
=====================================================
81) വേങ്ങര - മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വേങ്ങര , കണ്ണമംഗലം ,എ.ആർ നഗർ ,ഊരകം , പറപ്പൂർ , ഒതുക്കുങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തി പുതുതായി നിലവിൽ വന്ന നിയമസഭാമണ്ഡലമാണു വേങ്ങര നിയമസഭാമണ്ഡലം]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.
പ്രഥമ തിരഞെടുപ്പിൽ മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലി കുട്ടി ഇടതുപക്ഷ സ്വതന്ത്രൻ കെ.പി. ഇസ്മായിലിനെ 38237 വോട്ടുകള്‍ അധികം നേടിയാണ്‌ പരാജയപ്പെടുത്തിയത്.
ഇത്തവണയും ഇവിടെ നിന്ന് കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെടും എന്നത് സുനിശ്ചിതമാണ്, എതിരാളികള്‍ ആരായിരുന്നാലും.
കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥി ഇവിടെ എസ് ഡി പിഐക്കും പിന്നില്‍ നാലാം സ്ഥാനത്ത് ആണ്എത്തിയത്എന്നകാര്യം വോട്ടിംഗ് നിലവാരം പരിശോധിക്കുമ്പോള്‍ കാണാം.
Electorate: 144304
Valid Votes Polled: 99530
Polling Percentage: 68.97
Name of the Candidate Party Votes Percentage
P. K. Kunhalikutty ML 63138 63.44
K. P. Ismayil INL 24901 25.02
Abdul Majeed Faisi SDPI 4683 4.71
Subramanyan BJP 3417 3.43







No comments:

Post a Comment