Wednesday, February 3, 2016

ഡിങ്കോയിസം ചരിത്രം


Saswath S Suryansh
link


ആദ്യത്തെ റോയിൽ കാണുന്നത് 2011 അവസാനം പവിത്ര സി പി എന്ന ഒരു ഗൂഗിൾ ബസ് യൂസർ ഷെയർ ചെയ്ത്, ചിത്രകാരൻ റീഷെയർ ചെയ്ത ചിത്രം ആണ്. ഇന്റർനെറ്റിൽ പലയിടത്തും അത് കാണാം. അതിനെ പരിഹസിച്ച് കൊണ്ട്, അതിനൊക്കെ എത്രയോ മുന്നേ​ 2008ൽ ഉപബുദ്ധൻ എന്ന പേരിൽ ബ്ലോഗെഴുതിയിരുന്ന മതമില്ലാത്ത അനീഷ് നമ്പൂതിരിപ്പാട് കൊണ്ട് വന്ന ഡിങ്കൻ ദൈവം എന്ന ആശയത്തെ കൂട്ടു പിടിച്ച് +അജിത് പന്തീരടി​​ സ്പോട്ടിൽ ഉണ്ടാക്കിയതാണ് വലത് വശത്തുള്ള മീം.
2011 ഡിസംബർ - 2012 ജനുവരി മാസങ്ങളിൽ എപ്പോഴോ http://dinkoism.comഎന്ന സൈറ്റിലേക്ക് ഉപബുദ്ധന്റെ ബ്ലോഗ് ലേഖനങ്ങളും കുറച്ചധികം കണ്ടെന്റും ചേർക്കപ്പെട്ടു.

2011 നവംബറിൽ സലഫിടോൺ എന്ന ഒരു ഗ്രൂപ്പ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത്, ഞാൻ റീഷെയർ ചെയ്തതാണ് രണ്ടാമത്തെ റോയിലെ ആദ്യ ചിത്രം. അന്നതിനെ വിമർശിച്ചതിന് ഒരു സുഹൃത്ത് പിണങ്ങിപ്പോയി. ഒന്നൊന്നര മാസത്തിന് ശേഷം, ഡിങ്കോയിസം തുടങ്ങിയ കാലത്ത് ഞാൻ കൈപ്പള്ളിയോട് ഈ ആശയം പറഞ്ഞപ്പോൾ ചെയ്ത് തന്നതാണ് രണ്ടാമത്തെ ചിത്രം. കൈപ്പള്ളിയുടെ സ്വന്തം മുഷ്ടി ആകണം ആ കാണുന്നത്. ഫെയ്സ്ബുക്കിൽ Dinkoism എന്ന പേജ് തുടങ്ങി അതിൽ ഷെയർ ചെയ്തിട്ടുണ്ട് ഇത്. മൂന്നാം റോയിലെ അവസാന ചിത്രം, കോട്ടയത്ത് അയ്മനത്ത് ജോസഫിന്റെ പശു എന്ന് പറഞ്ഞു കൈപ്പള്ളി തന്നെ ചെയ്തതാണ്. Isn't it, +Nishad Kaippally​?


ശ്രീജേഷിന്‍റെ പോസ്റ്റില്‍  ഇതുമായി ബന്ധപെട്ടു നടന്ന ചര്‍ച്ചകള്‍ 



Saswath S Suryansh16 Dec 2015+12

1) ആദ്യം മതമില്ലാത്ത അനീഷ് നമ്പൂതിരിപ്പാട് ഡിങ്കൻ ദൈവം എന്ന ആശയം ബ്ലോഗിൽ എഴുതി.
2) പിന്നീട്‌ ബസ്സ് കാലത്ത് പവിത്ര എന്നൊരു ബസ്സറുടെ പോസ്റ്റ് ചിത്രകാരൻ ഷെയർ ചെയ്തു. ഗണപതിയുടെ ചിത്രം എടുത്ത് പല ഭാഗങ്ങൾ ചൂണ്ടിക്കാട്ടി ഓരോരോ വ്യഖ്യാനം പറഞ്ഞു കൊണ്ടുള്ളത്.

3) അതിന് മറുപടിയായി ദേ ഈ അജിത് പന്തീരടി ഡിങ്കന്റെ ഒരു ഇമേജ് എടുത്ത് തുറന്ന വായ - ഓപ്പൺനെസ്സിനെ കാണിക്കുന്നു, വിരിഞ്ഞ മാറ് വിശാലഹൃദയത്തെ കാണിക്കുന്നു, ചുവന്ന ജെട്ടി മറ്റെന്തിനെയോ ദ്യോതിപ്പിക്കുന്നു എന്ന് ഒരു പോസ്റ്റ് ഇറക്കി. അത് വ്യാപകമായി റീഷെയർ ചെയ്യപ്പെട്ടു, വമ്പൻ ഹിറ്റ് ആയി.
4) പിന്നെ നിഷാദ് കൈപ്പള്ളിയും ഞാനും ചേർന്ന് ഡിങ്കോയിസത്തിനെ ബെയ്സ് ചെയ്തുള്ള മീമുകൾ ഉണ്ടാക്കി. ഫെയ്സ്ബുക്കിൽ ആദ്യമായി മതം ഡിങ്കോയിസം എന്ന് ചേഞ്ച് ചെയ്യുന്നത് ഞങ്ങളാണ്. ഒന്നിലധികം എഫ് ബി പേജുകൾ സൃഷ്ടിക്കപ്പെട്ടു.
5) ഇതിനിടയിൽ ആരോ (ഉപനയനൻ/ഉപയുക്തൻ എന്നായിരുന്നോ പേര്? ഓർമയില്ല.) ഒരു വെബ് സൈറ്റ് ഉണ്ടാക്കി. ഡിങ്കോല്പത്തിയും ആചാരങ്ങളും ഒക്കെ അതിൽ ചേർത്തു.
6) സെബിൻ ഒരു കൃസ്തീയ ഭക്തിഗാനത്തിന് (സന്നതമാം...) പാരഡി ഉണ്ടാക്കി പാടി, കിരൺ ജോസ് അത് നന്നായി പാടി റെക്കോർഡ് ചെയ്തു. അതായിരുന്നു ഡിങ്കോയിസത്തിന്റെ ആദ്യ ഭക്തിഗാനം.

ഇത്രയൊക്കെ ആയപ്പോഴേക്ക് പ്ലസ്സിലും ഫെയ്സ്ബുക്കിലും ഡിങ്കൻ കേറി ഹിറ്റ് ആയി. പിന്നെ മറ്റ് മതങ്ങളെ ട്രോളാൻ വേണ്ടി മതവാദികളും ഇതിന്റെ മെറ്റീരിയൽ ഒക്കെ ഉപയോഗിക്കാൻ തുടങ്ങിയതോടെ ആണെന്ന് തോന്നുന്നു കൈപ്പള്ളിയൊക്കെ ഒന്ന് പിൻവാങ്ങിയത്.


ഡിങ്കോയിസവുമായി ബന്ധപെട്ട ചില പോസ്റ്റുകള്‍ / ചിത്രങ്ങള്‍ / മീമുകള്‍ 

https://plus.google.com/+SaswathSSuryansh/posts/LfekXSZeJZf

https://plus.google.com/113123800845469905461/posts/Gwje9DM6p2j


https://plus.google.com/+SeenaViovin/posts/2FngGJMgAWS

https://plus.google.com/+Suhask/posts/3fBbtR1ZJka

https://plus.google.com/+JijoTomy/posts/hgqda9DihXx

https://plus.google.com/117482385652279419844/posts/gNX2KgnFMYV

https://plus.google.com/107562186982061568197/posts/18hcweXm3x6

https://plus.google.com/+RohitRamakrishnan/posts/2zDZTtYCLyZ

https://plus.google.com/u/0/+SreekanthNair/posts/GdRyTgTF3MC

https://plus.google.com/+SubinPT/posts/LuzW8mS6Ffu

https://plus.google.com/+sunojvarkey/posts/LJDpPE8c8bw

https://plus.google.com/114343198596430143097/posts/4J7vctj1CcW

https://plus.google.com/114343198596430143097/posts/B46mQ2NeB8K


ഇത് ഞാന്‍ പണ്ട് ബസ്സില്‍ നിന്നും കോപ്പി ചെയ്തു പ്ലസ്സില്‍ ഇട്ടതാണ് https://plus.google.com/u/0/+SaswathSSuryansh/posts/agrDQFrXt9f   ശാശുവിന്റെ പോസ്റ്റില്‍

Sebin Jacob  -  ആദീ,

മുല്ലപ്പെരിയാര്‍ എന്ന ഒരു പ്രശ്നം ഒരുവശത്തുള്ളതുകൊണ്ടു് ഇതു് പൊങ്ങിവരരുതു് എന്നു വാദിക്കുന്നതില്‍ കഴമ്പില്ല. ഇതിന്റെ നാള്‍വഴി ഇങ്ങനെയാണു്:

൧. പവിത്രയുടെ ഗണപതിപ്പോസ്റ്റ് ചിത്രകാരന്‍ റീഷെയര്‍ ചെയ്യുന്നു.
൨. ഡിങ്കന്റെ ഓരോ അവയവഭാഗങ്ങളും വിശദീകരിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ സുനില്‍ കൃഷ്ണന്‍ ഷെയര്‍ ചെയ്യുന്നു.
൩. സുനില്‍ നെടുങ്ങാടി എന്ന വ്യക്തി ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവരുന്നു.
൪. പൊടുന്നനെ ഉപഗുപ്തന്റെ പഴയ ബ്ലോഗ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നു.
൫. ആരോ ഡിങ്കായിസം എന്ന സൈറ്റ് ഉണ്ടാക്കി ഈ പോസ്റ്റുകള്‍ അതിലൂടെ ഷെയര്‍ ചെയ്യുന്നു. ഡിങ്കനു് ഫേസ്ബുക്ക് അക്കൌണ്ടും ഫാന്‍പേജും ഉണ്ടാക്കുന്നു.
൬. പഴയ വര്‍മ്മക്കാലത്തെന്നപോലെ ഇതുമായി ബന്ധപ്പെട്ട് ദേവനും കാല്‍വിനും അടക്കം പലരും നര്‍മ്മപ്പോസ്റ്റുകളുമായി വരുന്നു.
൭. സംഗതി പാസ്റ്റഫാരിയനിസം പോലെ ബാന്‍ഡ് വാഗണ്‍ ആകുന്നു. നേരത്തെ പറഞ്ഞ വെബ്സൈറ്റില്‍ ഫേസ്ബുക്ക് ലൈക്ക് ആയിരത്തോടടുക്കുന്നു.
൮. എനിക്കിതുകണ്ടു് രസം തോന്നി ഞാനൊരു ഭക്തിഗാനം എഴുതുന്നു.

ഇതൊക്കെ നിങ്ങളുപറഞ്ഞ മുല്ലപ്പെരിയാര്‍ വിഷയം കത്തിനില്‍ക്കുമ്പോള്‍ നടക്കുന്നു എന്നതു് ഗൂഢാലോചനയാണെന്നു പറയുന്നതുമാത്രം മനസ്സിലാവുന്നില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വല്ലാതെകയറി ഇടപെട്ടിട്ടുള്ളയാളല്ല, ഞാന്‍. എന്റെ ആ വിഷയത്തിലെ റിസര്‍വേഷനുകള്‍ പബ്ലിക്‍ ആയി ഇതുവരെ പറഞ്ഞിട്ടില്ല. ഞാന്‍ എഡിറ്ററായിരിക്കുന്ന പോര്‍ട്ടലില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറും വാര്‍ത്തയല്ലാതെ ആകെ വന്ന ഒരു നിരീക്ഷണം അനുവാര്യര്‍ എഴുതിയതുമാത്രമാണു്. നിങ്ങള്‍ സമീപിക്കുന്നപോലെയാവില്ല ഓരോ വിഷയങ്ങളെ ഞാന്‍ സമീപിക്കുക. I have my own priorities. അതു് പക്ഷെ ഏതോ കേന്ദ്രത്തിന്റെ കല്‍പ്പനയ്ക്കു പുറത്താണെന്നു പറയുന്നതു് ഏതുയുക്തിയുടെ അടിസ്ഥാനത്തിലാണു്? മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിപിഎം പിബിയുടെ പ്രസ്താവനയില്‍ ഒരാപകതയും തോന്നാത്ത വ്യക്തിയാണുഞാന്‍ എന്നുകൂടി ഈ അവസരത്തില്‍ തെര്യപ്പെടുത്തിക്കൊള്ളട്ടെ.

(കാര്‍ട്ടൂണ്‍ താനുണ്ടാക്കിയതാണെന്ന് അജിത്ത് പന്തീരടി പറഞ്ഞ സ്ഥിതിക്ക് ആ ഭാഗം എഡിറ്റ് ചെയ്യുന്നു.)



ഉപ ബുദ്ധന്‍
JUN 12, 2008

ധര്‍മ്മം ക്ഷണത്തില്‍ നശിക്കട്ടെ
http://upabuddhan.blogspot.in/2008/09/blog-post_28.html



Dinkan Prayer Song ഡിങ്കൻ പങ്കിലവാസാ എലിയുഗ വരദാ


youtube.




ഡിങ്കോയിസം വ്യാപിക്കുന്നു, ധനുഷിന് ദേശീയഅവാര്‍ഡു കിട്ടിയതു ഡിങ്കശക്തികൊണ്ട്!

http://malayal.am/node/13663


Introduction to Dinkoism - by Amy Watson

youtube








ഡിങ്കനാമാർച്ചന - എന്നും രാവിലെയും വൈകുന്നേരവും ചൊല്ലേണ്ടത്!

ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം
ദുഷ്ടരേ ഹനിച്ച ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ബാലമംഗളേ ഭവിച്ച ഡിങ്കദേവ പാഹിമാം (ഡിങ്ക.....)

മൂഷികമുഖേന്ദ്ര ഡിങ്ക വാണരുളൂ സാദരേ
കാടിനിള്ളിലെന്നുമെന്നും ശക്തിതൻ കേദാരമായ്
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണര്‍ന്നു ഭംഗിയില്‍
മങ്ങിടാതനുഗ്രഹം കൊടുക്കു ഡിങ്ക പാഹിമാം   (ഡിങ്ക.....)

നീണ്ടമൂക്കുമുണ്ടക്കണ്ണും ലക്ഷണങ്ങളൊത്തു ചേ-
ര്‍ന്നുത്തമന്‍ ജനിച്ചു പണ്ടു ബാലമംഗളേ
ഭൂമിയില്‍ സഹോദര സമേതനായി വാഴവേ
വന്നു ചേർന്നു ഭൂമിയിൽ പണ്ടന്യഗ്രഹ ജീവികൾ (ഡിങ്ക.....)

കൊണ്ടുപോയി ഡിങ്കനെ പരീക്ഷണ വിധേയനാക്കി
അവ്വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍
കാനനം വെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍
തിരിച്ചുവന്നതോ ഏറ്റം ശക്തരിൽ ശക്തനായി (ഡിങ്ക.....)

ഡിങ്കനാമ മന്ത്രമോതി വാണിടുന്നു ജീവികൾ
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാർന്നിടും
അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് ഡിങ്കസൽക്കഥ
തോന്നണമിവര്‍ക്കുനിത്യം ഡിങ്ക ഡിങ്ക പാഹിമാം (ഡിങ്ക......)

ഡിങ്കഭക്തിവന്നുദിച്ചു ജീവകൾക്കസ്സാധ്യമായ്
ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം
സൗഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊള്‍ക ഡിങ്കനാമമെപ്പോഴും

ഭക്തവത്സലന്‍ ഡിങ്കനീശന്‍ മൂഷികന്‍
സൈബർലോകേ വാണിടട്ടെ ഡിങ്ക ഡിങ്ക പാഹിമാം
പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീര്‍ന്നു ഡിങ്കദേവനുള്ളിലെത്തി വാണിരിക്കുവാന്‍
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേശ ഡിങ്ക പാഹിമാം
ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം
ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം
#ഡിങ്കോയിസം #ഡിങ്കമതം #ഡിങ്കൻ ഡിങ്കദൈവം

No comments:

Post a Comment