-------------------------------------------
വി എസ് നേതൃത്വംകൊടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ച Frame Work Agreement ആണ് ഇന്നത്തെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അടിസ്ഥാനം. 2005 ല്‍ത്തന്നെ പ്രവര്‍ത്തനം ആരംഭിച്ചു എന്ന് യുഡിഎഫ് വാദിച്ചേക്കാം. അന്നത്തെ യുഡിഎഫ് ഗവണ്‍മെന്റിനുവേണ്ടി ചീഫ് സെക്രട്ടറിയും ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരുമായി ധാരണപത്രം (എംഒയു) ഉണ്ടാക്കിയിരുന്നു. അന്നത്തെ നീക്കം ഒരു റിയല്‍ എസ്റ്റേറ്റ് കച്ചവടമായിരുന്നു എന്ന് അതിലെ വ്യവസ്ഥ പരിശോധിച്ചാല്‍ മനസ്സിലാകും.
ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെ മുന്നൂറോളം ഏക്കര്‍ ഭൂമി ദുബായ് കമ്പനിക്ക് കൈമാറാനുള്ള നീക്കമാണ് നടന്നത്. 100ഏക്കര്‍ ഭൂമി ഏക്കറിന് വര്‍ഷം ഒരു രൂപ പാട്ടനിരക്കില്‍ നല്‍കുക. ഈ ഭൂമിയുടെ പാട്ടം മാറ്റി ഫ്രീ ഹോള്‍ഡ് ആക്കാനുള്ള അവസരവും കമ്പനിക്ക് നല്‍കി. ഇതിനു ചുറ്റും 136 ഏക്കര്‍ ഭൂമി സെന്റിന് വെറും 26,740 രൂപ നിരക്കില്‍ 26 കോടിക്ക് വില്‍ക്കുക. ഇതിനും പുറമെസംസ്ഥാനത്തെ ഐടി വികസനരംഗത്തെ അഭിമാന സ്ഥാപനമായ ഇന്‍ഫോപാര്‍ക്ക് സ്ഥിതി ചെയ്തിരുന്ന 62.27 ഏക്കര്‍ ഭൂമിയും ഒരുലക്ഷം ചതുരശ്രയടി കെട്ടിടവും വെറും 109 കോടി രൂപയ്ക്ക് കൈമാറുക. യഥാര്‍ഥത്തില്‍ 136 ഏക്കര്‍ ഭൂമിയും ഇന്‍ഫോപാര്‍ക്കും നിസ്സാര വിലയ്ക്ക് വില്‍ക്കാനായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. നേട്ടമായി പറഞ്ഞിരുന്നതോ ഗവണ്‍മെന്റ് 9 ശതമാനം ലൂൌശ്യേ, അഞ്ചുവര്‍ഷംകൊണ്ട് 5000 പേര്‍ക്ക് തൊഴില്‍. അത് ഏഴുവര്‍ഷം ആകുമ്പോള്‍ 15000 ആയും 10 വര്‍ഷമാകുമ്പോള്‍ 33,000 ആയും ഉയരും. മറ്റ് ജില്ലകളിലൊന്നും ഐടി വ്യവസായം പാടില്ലായെന്നതായിരുന്നു ഏറ്റവും അപകടകരമായ വ്യവസ്ഥ. അതേസമയം വിജയകരമായി പ്രവര്‍ത്തിച്ചുവന്ന ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കാതെതന്നെ 90,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തത്.
ചുരുക്കത്തില്‍, യുഡിഎഫ് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്ത സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ മൂന്നിരട്ടി അവസരമാണ്് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തത്. 2006ല്‍ അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്‍ഫോപാര്‍ക്ക് കൈമാറേണ്ടതില്ല എന്ന് നിശ്ചയിച്ചു. നൂറുകണക്കിന് പുതിയ കമ്പനികളിലൂടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കേരളത്തിന്റെ അഭിമാനമായ ഇന്‍ഫോപാര്‍ക്ക് ഇന്ന് വളര്‍ച്ചയുടെ പടവിലാണ്.
ഭൂമിയുടെ വില്‍പ്പന വേണ്ടെന്നു നിശ്ചയിച്ചു. 236 ഏക്കര്‍ ഭൂമിയും പാട്ടത്തിനു നല്‍കാന്‍ വ്യവസ്ഥ ചെയ്തു. 100 ഏക്കര്‍ ഫ്രീ ഹോള്‍ഡ്– ന്റെ സ്ഥാനത്ത് വെറും 12 ശതമാനം (29.5 ഏക്കര്‍) ആയി ചുരുക്കി. അതും വില്‍പ്പനാവകാശമില്ലാതെ.
മറ്റ് ജില്ലകളില്‍ ഐടി പാര്‍ക്ക് പാടില്ല എന്ന അപകടകരമായ വ്യവസ്ഥ നീക്കംചെയ്തു. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി, നിങ്ങള്‍ക്കിന്ന് കൊരട്ടിയിലും ചേര്‍ത്തലയിലുമൊക്കെ പോയി ഇന്‍ഫോപാര്‍ക്കുകള്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്നത്. ഒമ്പതുശതമാനംഗവണ്‍മെന്റ് ലൂൌശ്യേ എന്നത് 16 ശതമാനമാക്കി മാറ്റി. 33,000 തൊഴിലവസരം 90,000 തൊഴിലവസരമാക്കി ഉയര്‍ത്തി നിശ്ചയിച്ചു.
2005ലെ യുഡിഎഫ് ഗവണ്‍മെന്റും 2006ല്‍ അധികാരമേറ്റ എല്‍ഡിഎഫ് ഗവണ്‍മെന്റും കൊണ്ടുവന്ന വ്യവസ്ഥകള്‍ തമ്മില്‍ രാവും പകലുംപോലെ വ്യത്യാസമുണ്ട്. കേരള താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടുള്ളതായിരുന്നു എൃമാല ണീൃസ അഴൃലലാലി. യുഡിഎഫിന്റെകാലത്ത് കുറഞ്ഞവിലയ്ക്ക് നൂറുകണക്കിന് ഏക്കര്‍ സ്വന്തമാക്കാമെന്ന് കരുതിവന്ന ടീകോം 39.5 ഏക്കര്‍ വരുന്ന ഫ്രീ ഹോള്‍ഡ് ഭൂമിക്ക് വില്‍പ്പനാവകാശം വേണമെന്ന നിലനില്‍ക്കാത്ത അവകാശവാദം ഉയര്‍ത്തി പദ്ധതി വൈകിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, എല്‍ഡിഎഫ് ഗവണ്‍മെന്റ് എടുത്ത കര്‍ശന നിലപാടിലൂടെ വില്‍പ്പനാവകാശം അനുവദിക്കാതെ തന്നെ ആ തര്‍ക്കങ്ങളും പരിഹരിച്ചു.
ഈ കരാറുകളുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട്സിറ്റി പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ഉമ്മന്‍ചാണ്ടീ നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് നിങ്ങള്‍ ചെയ്തതെന്താണ്. 236 ഏക്കര്‍ വരുന്ന സ്മാര്‍ട്ട്സിറ്റി പദ്ധതി ഭൂമിയുടെ നാലുശതമാനം മാത്രം വരുന്ന 10 ഏക്കറില്‍, 88 ലക്ഷം ചതുരശ്രയടി കെട്ടിടം നിര്‍മിക്കേണ്ടിടത്ത് വെറും ആറുലക്ഷം (7.5 ശതമാനം) ചതുരശ്രയടി കെട്ടിടം നിര്‍മിച്ചു എന്നതല്ലേ? തൊഴിലവസരങ്ങളിലും വന്‍ കുറവ്.ഇതാണോ വലിയ നേട്ടമായി വിസ്തരിക്കുന്നത്.
അന്താരാഷ്ട്രനിലവാരമുള്ള ഐടി കമ്പനികളൊന്നുംതന്നെ ഇനിയും സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമാകാന്‍ വന്നിട്ടില്ല എന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ടീകോംതന്നെ സ്മാര്‍ട്ട് സിറ്റിയുടെ തുടര്‍പ്രവര്‍ത്തനത്തില്‍ വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ല എന്ന വാര്‍ത്തയും വരുന്നുണ്ട്. ഇതെല്ലാം പദ്ധതിയുടെ ഭാവിയെക്കുറിച്ചുതന്നെ ആശങ്ക ഉയര്‍ത്തുന്നു. വസ്തുത ഇതായിരിക്കെ തെറ്റായ അവകാശവാദങ്ങളുമായി ഉദ്ഘാടനം നടത്തി ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള നീക്കം അപഹാസ്യമെന്നു പറയാതെ വയ്യ. മുട്ടത്തുതുടങ്ങി മുട്ടത്ത് അവസാനിച്ച കൊച്ചി മെട്രോയുടെ പരീക്ഷണയോട്ടംപോലും ഉദ്ഘാടനം ചെയ്ത ലോകത്തിലെ ആദ്യ മുഖ്യമന്ത്രിയായ അങ്ങയില്‍നിന്ന് ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനാകില്ലല്ലോ
- എസ്.ശർമ്മ എം.എൽ.എ
No comments:
Post a Comment