ആമുഖം : ചിത്രലേഖ എന്ന സ്ത്രീയെ അപമാനിക്കല്‍ , വ്യക്തിഹത്യ ചെയ്യല്‍ ഒന്നും എന്‍റെ ലക്ഷ്യമല്ല , അവര്‍ സ്ഥിരമായി സി പി ഐ എം എന്നാ പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രചരണം നടത്തുന്നതിന്‍റെ സത്യാവസ്ഥ അന്വേഷിക്കല്‍ മാത്രമാണ് പോസ്റ്റിന്റെ ഉദ്ദേശലക്‌ഷ്യം , അതില്‍ കവിഞ്ഞു വേറെ ഒന്നും ഇവിടെ അര്‍ത്ഥമാക്കുന്നില്ല . എതിര്‍വാദങ്ങള്‍ മാത്രമാണ് ഇത്രയും കാലം കേട്ടതും കണ്ടതും പക്ഷെ ഇപ്പോള്‍ ചിലര്‍ പ്രതികരണം നടത്തിതുടങ്ങിയിരിക്കുന്നു അത് കൊണ്ട് തന്നെ ഇതിലെ പാര്‍ട്ടിയുടെ പങ്കു എന്താണ് എന്ന് സോഷ്യല്‍മീഡിയ എങ്കിലും അറിഞ്ഞിരിക്കണം എന്നത് കൊണ്ടുമാത്രമാണ് ഈ ദൌത്യം .
ചിത്രലേഖയുടെ ഓട്ടോ കീറിയത് സി പി ഐ എം കാരേന്നു പരാതിക്കാരി പറയുന്നു .
പോലീസ് കേസ് എടുത്തു
ആരെയും ഇതുവരെ അറസ്റ്റ് ചെയ്തായി അറിയില്ല
പോലീസ് പരാതിക്കാരിയുടെ പേരിലും കേസ് എടുത്തിട്ടുണ്ട് ( എന്തിനാണ് എന്ന് പലരോടും ചോദിച്ചിട്ടും ഉത്തരം ഇതുവരെ കിട്ടിയില്ല )
എന്താണ് ചിത്രലേഖയെ സി പി ഐ എം ചെയ്തത് ?
ഏഴോ എട്ടോ അധിലധികം കൊല്ലമായി എന്ന് തോനുന്നു ഈ വിഷയം ഇങ്ങിനെ കത്തി നില്‍ക്കുന്നു പയ്യന്നൂരില്‍ അവര്‍ താമസിക്കുന്ന ഭാഗത്ത് ഇതത്ര ചര്‍ച്ചയുമല്ല , പക്ഷെ സോഷ്യല്‍ മീഡിയയില്‍ കാര്യമായ ചര്‍ച്ചയുമാണു , പലരോടും ചോദിച്ചിട്ടുണ്ട് എന്താണ് സംഭവമെന്ന് പലര്‍ക്കും കൃത്യമായി അറിയില്ല .
നാട്ടുകാരുമായി ചിത്രലേഖ അത്ര നല്ല രസത്തിലും അല്ല നാട്ടുകാര്‍ എല്ലാം സി പി ഐ എം കാര്‍ ആയിരിക്കിലല്ലോ ? എല്ലാരും ദളിത് , സ്ത്രീ വിരോധികളും അല്ല .
ദളിത് സ്ത്രീ ഓട്ടോ ഓടിക്കല്‍ സി ഐ ടി യു ക്കാരുടെ തടയല്‍ , ഓട്ടോ പൊളിക്കല്‍ , ഭര്‍ത്താവിനെ അക്രമികല്‍ അങ്ങിനെ പലതും കേട്ട് , പലരുടെ പേരിലും കേസുണ്ട് , തിരിച്ചും ചിത്രലേഖ അവരുടെ ഭര്‍ത്താവ് എന്നിവരുടെ പേരിലും കേസുകള്‍ ഉണ്ട് , എന്താണു ഇപ്പോഴത്തെ കേസിന്‍റെ സ്ഥിതി ?
മുൻപ് ഇവരുടെ ഓട്ടേ കത്തിചിരുന്നു . അതിൽ പാർട്ടിക്കാർക്ക് പങ്കുണ്ടാകും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നത് . (ആറൊ എട്ടോ വർഷം മുൻപ് ) ആ കേസ് ഇവർ പൈസ വാങ്ങി പിൻ വലിചു എന്നാണു അറിവു . ജാതിവിളിച് ആക്ഷേപിചു എന്ന പേരിൽ ഒരു കേസ് കൊടുത്ത് രണ്ട് സഖാക്കൾ അകത്തു കിടന്നു .
ആരോപണം : കാലങ്ങളായി ഒരു ദളിത് സ്ത്രീയെ വേട്ടയാടുന്നു , ജീവിക്കാന്‍ വിടുന്നില്ല എന്നതാണു , പയ്യന്നൂരിലും മറ്റു പലയിടത്തും സി ഐ ടി യു വില്‍ പെടാത്തവര്‍ പോലും ഓട്ടോ ഓടിച്ചു ജീവികുന്നുണ്ട് അവരെയൊന്നും സി ഐ ടി യു പീഡിപ്പിച്ചതായി വായിച്ച്ട്ടില്ല , ഇവിടെ പക്ഷെ അത് സംഭവിച്ചു ശരിയാണ് ആദ്യകാലത്ത് അവരെ നാട്ടുകാരും ( പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടുന്ന വിഭാഗം )ചേര്‍ന്ന് അവരെ ഉപദ്രവിച്ചു എന്ന് ഞാന്‍ ഉറപ്പിക്കുന്നു , പക്ഷെ അതിലൊക്കെ കേസുകള്‍ നടക്കുന്നുണ്ടോ ? പ്രതികള്‍ ആയവര്‍ ആരൊക്കെ ? ഏതു രീതിയില്‍ കേസുകള്‍ പോവുന്നു .
ഇപ്പോഴും കേള്‍ക്കുന്നത് സി പി ഐ എം അവരെ ഉപദ്രവിക്കുന്നു എന്നതാണ് . തിരിച്ചു പാര്‍ട്ടി ആണേല്‍ ഇതിനെ കണ്ടഭാവം നടിചിട്ടുമില്ല , പലരോടും ചോദിച്ചപ്പോള്‍ പറഞ്ഞത് വിഷയം എന്തേലും വേണ്ടേ എന്നാല്‍ അല്ലെ അതിനെ അഡ്രസ് ചെയ്യാന്‍ കഴിയു എന്ന് , കണ്ണൂരിലെ പ്രമുഖരയാ രണ്ടു സി പി ഐ എം നേതാക്കളെ വിളിച്ചു സംസാരിച്ചു ഈ വിഷയം രണ്ടു പേരും പറയുന്നു ( ഒരാള്‍ എം എല്‍ എ ആണ് ) നീ പറ എന്ത് ചെയ്യണമെന്നു , ചിത്രലേഖയെ ഏതു സി പി ഐ എം കാരനാണ് ഇപ്പോള്‍ ഉപദ്രവിക്കുന്നത് എന്ന് ? ആരാണ് ഓട്ടോ കീറിയത് , പോലീസ് എന്ത് ചെയ്തു എന്നൊക്കെ ? പോലീസിനോട് കൃത്യമായി പറഞ്ഞിട്ടുണ്ട് മുഖം നോക്കാതെ നടപടി എടുക്കണമെന്ന് , അതായതു സി പി ഐ എം കാരനായാലും ഏതു " പക്ഷ " ക്കരനായാലും പോയി അറസ്റ്റ് ചെയ്തു ജയലില്‍ ഇടണമെന്നു , ഇതില്‍ കൂടുതല്‍ ഞങ്ങള്‍ എന്ത് ചെയ്യാനാണ് .
ആറേഴു വര്ഷം മുന്നേ നടന്ന ചില സംബവ്ങ്ങള്‍ പാര്‍ട്ടി അണികള്‍ക്ക് പങ്കുണ്ട് എന്നതില്‍ തര്‍ക്കമില്ല അതില്‍ ലോക്കല്‍ സെക്രട്ടറി അടക്കം പലരും ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ് എന്നാ അറിയാന്‍ കഴിയുന്നത് അതിനു ശേഷം പാര്‍ട്ടി നേതാക്കള്‍ ചിത്രലേഖയുമായി ബന്ധപ്പെടുന്ന ഒരു വിഷയങ്ങളിലും അനാവശ്യ ഇടപെടലുകള്‍ ഉണ്ടാക്കരുത് എന്ന് കൃത്യമായ ഉപദേശം അണികള്‍ക്ക് കൊടുത്തിട്ടുണ്ട് എന്നും അറിയാന്‍ കഴിയുന്നു .
കാലങ്ങളായി ഒരു ഭാഗത്ത് സി പി ഐ എം ആയതു കൊണ്ട് ഈ വിഷയം ഇങ്ങിനെ ആഖോഷിക്കപ്പെടുന്നു എന്ന് തോനി തുടങ്ങിയിരിക്കുന്നു , നാട്ടില്‍ പോയപ്പോള്‍ ഈ വിഷയത്തില്‍ പോയി അന്വേഷിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടണം എന്ന് കരുതിയതാണ് സമയക്കുറവുകൊണ്ട് നടന്നില്ല എങ്കിലും ഇപ്പോഴും ഇവിടെ നിന്നും കൊണ്ട് അതിനു ശ്രമിക്കുന്നു .
ഇതിനടയില്‍ ഒടുക്കം ചിത്രലേഖ സമരം നടത്തി വീട് വയ്ക്കാന് സ്ഥലത്തിനും പൈസയ്ക്കും അതിലുണ്ടയാ തീരുമാനം . ആവശ്യങ്ങൾ അംഗീകരിചു , ചിത്രലേഖ സമരം നിറുത്തി . അഞ്ചു ലക്ഷം ഇതുവരെ അനുവദിച്ചതായി വിവരാവകാശ രേഖയും ഉണ്ടായിരുന്നു .
ആവശ്യങ്ങൾ
1, വീട് വെക്കാൻ സ്ഥലം
2, വീട് വെക്കാൻ പൈസ
3, അവർക്ക് എതിരെ ഇതേ സർക്കാർ എടുത്ത കേസുകൾ പിൻ വലിക്കണം
( ഇവരുടെ ഭർത്താവ് റിമാൻഡിൽ കിടന്ന രണ്ട് കേസ് 1, ബ്ലോക് ഓഫീസറെ തല്ലി 2, അന്യ സംസ്ഥാന തൊഴിലാളിയെ തല്ലി . ഇവർക്കെതിരെയുള്ളത് പോലിസ് കാരെ കൃത്യ നിർവ്വഹണത്തിൽ തടസപ്പെടുത്തി )
ഇതിൽ ഒന്നു പോലും സി പി എം വാദിയൊ , പ്രതിയോ സാക്ഷിയൊ അല്ല . ചിത്രലേഖയും ഉമ്മൻ ചാണ്ടി സർക്കാരും മാത്രം വിജാരിചാൽ തീരുന്നവ. സമരവുമായി സെക്രട്ടറിയേറ്റ് നടയിൽ 50 ദിവസം താമസിചപ്പോൾ ചിത്രലേഖയുടെ ഓട്ടോ നാട്ടിൽ സുരക്ഷിതമായിരുന്നു .
ചിത്രലേഖ വന്നു കഴിഞ്ഞതിൽപിന്നെയാണു ഓട്ടോ " ആരോ " നശിപിചത് .
ഒരാളെ ഇങ്ങിനെ സി പി ഐ എം ജീവിക്കാന്‍ വിടുന്നില്ല എങ്കില്‍ എന്താണ് കാരണമെന്ന് അറിയണം
ഒരു പാര്‍ട്ടിയുടെ പേരില്‍ കാലങ്ങള്‍ ആയി ഇങ്ങിനെ ആരോപണം ഉന്നയിക്കുന്നു എങ്കില്‍
ചില പ്രതികരണങ്ങള്‍
Lijith G Payyanur
ചിത്രലേഖാ വിഷയത്തെ പറ്റി അറിയാവുന്ന കാര്യങ്ങൾ എഴുതാൻ പലരും ആവശ്യപ്പെടാറുണ്ട്....പക്ഷേ ഞങ്ങളുടെ നാട്ടിൽ ഒരു ചായക്കട സംസാരത്തിന് പോലും സാധ്യതയില്ലാത്ത വിധം ലഘുവായ വിഷയം ഇവിടെ സോഷ്യൽ മീഡിയയിൽ മാത്രമാണ് ചർച്ചയായി നിൽക്കുന്നത്...അതാണ് പലപ്പോഴും മെൻഷനുകളെ പോലും അവഗണിച്ചത്..ഏറ്റവുമൊടുവിൽ തന്റെ ഓട്ടോ വീണ്ടും ആക്രമിക്കപ്പെട്ടു എന്നും,അഭിജിത്ത് എന്ന സി.പി.എം ഗുണ്ടയാണ് ഇതിന് പിന്നിലെന്നുമുള്ള ചിത്രലേഖയുടെ പരാതിയും, ഫേസ്ബുക്ക് പോസ്റ്റുമാണ് വീണ്ടും വിഷയം ചർച്ചയാവാൻ കാരണം...
എല്ലാക്കാലത്തും സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിർത്തിയാണ് ഈ വിഷയം ചർച്ച ചെയ്തിരുന്നത്...അവസാനമുണ്ടായി എന്ന് ആരോപിച്ച സംഭവത്തിൽ തന്നെ ആരോപിതനായ സി.പി.എം ഗുണ്ട വെറും 16 വയസിനടുത്ത് മാത്രം പ്രായമുള്ള,ചിത്രലേഖയുടെ അയൽവാസിയായ വിദ്യാർത്ഥിയാണ്...
സി.പി.എമ്മിന്റെയോ,
ഡി.വൈ.എഫ്.യുടേയോ,എസ്.എഫ്.ഐയുടെ പോലുമോ സജീവ പ്രവർത്തകൻ പോയിട്ട് പ്രവർത്തകൻ പോലുമല്ലാ അഭിജിത്ത്..എന്നാലും പറയുമ്പോ സി.പി.എം ഫാസിസമെന്നും,കോടിയേരി നേരിട്ടെത്തി മറുപടി നൽകണം എന്നൊക്കെയാണ് പറഞ്ഞ് വെക്കുന്നത്.....കഴിഞ്ഞ ആറു മാസത്തോളം ഇവിടെ താമസമില്ലാത്ത ചിത്രലേഖ നാട്ടിലെത്തി മൂന്നാം ദിവസമാണ് നേരത്തേ തീരുമാനിച്ച പോലെ സംഭവം നടക്കുന്നത്....അതിലാണ് അയൽ വാസിക്കെതിരെ പരാതി നൽകിയിരിക്കുന്നതും സി.പി.എം ഗുണ്ട ഓട്ടോ ആക്രമിച്ചു എന്ന പ്രചരണം നടത്തുന്നതും... അഭിജിത്തിന്റെ അമ്മയായ ചാമുണ്ഡി ലീലക്കെതിരെ ഇതേ ചിത്രലേഖ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കൊടുത്ത കേസ് 45000 രൂപ വാങ്ങിയാണ് പുറമേ നിന്നും സെറ്റിൽ ചെയ്തത്..സമാനമായ അനുഭവങ്ങൾ അയൽ വാസികൾക്ക് വേറെയും ഉണ്ട്..അയൽ വാസികളും ബി.എസ്.എൻ.എൽ ജീവനക്കാരനുമായ രവി- രാധാ ദമ്പതികളുടെ പേരിലും ഇത്തരം കേസ് കൊടുത്ത വിഷയം നിലനിൽക്കുന്നുണ്ട്...രതീഷ്- സരിത ദമ്പതികളുടെ പേരിലും കേസ് കൊടുത്തിരുന്നു...പലരുടെ പേരിലും പരാതി നൽകി,നിയമപരമായി ലഭിക്കുന്ന ദളിത് ആനുകൂല്യങ്ങൾ മുതലെടുത്ത് ഭീഷണിപ്പെടുത്തി കാശ് തട്ടുന്ന അനുഭവങ്ങൾ ഇവിടെയുണ്ട്...ഇവരിൽ പലരും സി.പി.എം അനുഭാവികൾ പോലുമല്ലാ..കൂടാതെ ചിലർ കോൺഗ്രസ് അനുകൂല സംഘടനാ പ്രവർത്തകരാണ് താനും..അഭിജിത്തിന്റെ പേരിൽ കേസ് കൊടുത്തതിന് പിറകിലെ ഒരു കാരണം സാമ്പത്തിക താത്പര്യമാണ്...മറ്റൊന്ന് സി.പി.എം ആക്രമണം ഇപ്പഴും നിലനിൽക്കുന്നുണ്ട് എന്ന ചർച്ച ഇനിയും തുടരേണമെന്ന അവരുടെ ആവശ്യമാണ്...എന്തെന്നാൽ സർക്കാർ സ്പെഷ്യൽ ഓർഡർ ഇറക്കിയാണ് അവർക്ക് ഇപ്പോൾ 5 സെന്റ് ഭൂമി നൽകിയിരിക്കുന്നത്...ചിത്രലേഖക്ക് നിലവിൽ കുഞ്ഞിമംഗലത്ത് സ്വന്തമായി ഭൂമിയുണ്ട് എന്നത് സർക്കാർ ഭൂമി വീണ്ടും നൽകുന്നതിനുള്ള നിയമപ്രശ്നമായി ഇപ്പോഴും നില നിൽക്കുന്നു.റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ഈ വിഷയത്തിൽ അത്ര അനുകൂലമല്ലാത്ത മറുപടിയാണ് ലഭിച്ചത് എന്നത് കൊണ്ട് സി.പി.എം ആക്രമണം തുടരുന്നു എന്ന വാർത്ത ഹൈലൈറ്റ് ചെയ്യുക വഴി സ്പെഷ്യൽ ഓർഡറിനെ ന്യായീകരിക്കാം എന്ന ബുദ്ധിയും ഇവിടെ പ്രയോഗിച്ചിരിക്കുന്നു....
ഒരു സ്ത്രീക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്ന് ചിന്തിക്കുന്ന സുമനുസുകളെയും, ഈ വിഷയം ചർച്ച ചെയ്യുന്ന മറ്റ് മാധ്യമ പ്രവർത്തകരെയും സ്നേഹപൂർവം ഞാൻ ഇവിടേക്ക് ക്ഷണിക്കുന്നു.....നേരിൽ കണ്ടും നിങ്ങളുടെ എല്ലാ വഴിയിലും അന്വേഷിച്ചും നിജ സ്ഥിതി പുറത്ത് കൊണ്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു
( പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു സ്ത്രീ )
രാവിലെ ഏട്ടനെ വിളിച്ചിരുന്നു. മറ്റെന്തല്ലാം കാര്യങ്ങള്‍ കിടക്കുന്നു ചര്‍ച്ച ചെയ്യാന്‍ എന്നൊക്കെ പറഞ്ഞു കളിയാക്കുകയാണ്. എന്നാലും അവരുടെ വര്‍ത്തമാനത്തില്‍ ഇപ്പൊ പ്രശ്നം ഉണ്ടാകിയത് ഇവരേം കൊണ്ട് സമരം ഇരിക്കുന്ന ആ ടീംസ് ആരെങ്കിലും ആകാം എന്നാണ്. കാരണം, ഇവര്‍ സിപിഎം നോ സി ഐ ടി യു വിനോ ഭീഷണി അല്ല. നാട്ടില്‍ ഒരു നല്ല അഭിപ്രായവും ഉള്ള ആള്‍ക്കാര്‍ അല്ല. ഇവര്‍ക്കെതിരെ ആദ്യം നാട്ടുകാര്‍ സംഘടിച്ചത് കള്ള വാറ്റ് നടത്തിയതിനു ആയിരന്നു. അത് കേസ് ആയി. എല്ലാ കുറ്റകൃത്യത്തില്‍ നിന്നും രക്ഷ നേടാനും പണി എടുക്കാതെ ജീവിക്കാനും ഉള്ള തന്ത്രം ആയെ ഇവരുടെ പ്രവര്‍ത്തിയെ കാണാനവൂ . കാരണം പത്തോളം വനിതാ ഓട്ടോ ഡ്രൈവര്‍ ഉള്ള സ്ഥലമാണ് പയ്യന്നൂര്‍ ബസ് സ്റ്റാന്റ്. അവിടെ നിന്നും പെരുമ്പ പുഴ കടന്നാല്‍ എടാട്ട് ആയി. ഞാന്‍ മുന്നേ പറഞ്ഞ പോലെ പയ്യന്നൂര്‍ കോളേജ് നില്‍ക്കുന്ന സ്ഥലം. ഇഷ്ടം പോലെ കോണ്‍ഗ്രസ് കാര്‍ ഉണ്ടാകണമല്ലോ അവിടെ.
മറ്റു ഒരു ട്രേഡ് യുണിയനും ഇവരുടെ കൂടെ ഇല്ല. എല്ലാവരെയും വെറുപ്പിക്കുന്ന സ്വഭാവം ആണ്. ഈ നാട്ടില്‍ ഈ കള്ളം കൊണ്ട് ഒരു നേട്ടവും കോണ്‍ഗ്രസ് നോ ബി ജെ പി ക്കോ കിട്ടില്ല എങ്കിലും അത് വച്ച് വേറെ ഇടങ്ങളില്‍ പ്രചരിപ്പിച്ചു അപഖ്യാതി ഉണ്ടാക്കാം എന്നാണ് ലക്‌ഷ്യം. .
അവര്‍ക്ക് ഇപ്പോള്‍ പിരിവു നടത്താന്‍ വേറെ മാര്‍ഗം കാണാത്ത കൊണ്ട് ഓട്ടോ കീറിയത് അവര്‍ തന്നെ ആകാം എന്നാണ് എല്ലാവരും പറയുന്നത്. മാത്രമല്ല, സ്വന്തമായി അഞ്ചു സെന്റ് സ്ഥലം ഉള്ള പട്ടിക വിഭാഗത്തിന് വീണ്ടും ഭൂമി കിട്ടാന്‍ അര്‍ഹത ഇല്ല. എന്നിട്ടും ചിത്ര ലേഖക്ക് കിട്ടി. അതും കണ്ണൂരില്‍ ആറു സെന്റ്. പക്ഷെ ആള്‍ അങ്ങോട്ടും പോകില്ല എന്നുറപ്പാ.
അവിടെ പട്ടികവിഭാഗക്കാരോ അല്ലാത്തവരോ ആയ വനിതകളും പുരുഷന്മാരും കഷ്ടപ്പെട്ട് ഓട്ടോ ഓടിച്ചു ജീവിക്കുമ്പോള്‍ ആണ് ഇവരുടെ ഇരവാദ സുഖ ജീവിതം എന്നും കൂടി ഓര്‍ക്കണം. എന്റെ അഭിപ്രായത്തില്‍ ഇതിങ്ങനെ അങ്ങ് പോകുമ്പോള്‍ ആളുകള്‍ക്ക് മനസ്സിലാകും. തനിയെ.
സരിൻ ശശി
എനിക് ഒരു പോലീസ് സ്റ്റേഷൻ അനുഭവം ഉണ്ടായിരിന്നു ഒരു കേസിൽ പെട്ട് ഞ്ഞാൻ പോലീസ് കസ്റ്റ്ഡിയിൽ ഇരുക്കുന്നു....അന്നു രാത്രി ചിത്ര ലെഖയുടെ വീട്ടിൽ എന്തൊ പ്രശ്നം ഭർത്താവ് ശീഷ്കാന്തുമായി ബന്ധപ്പെട്ട എന്തൊ ആണു....അന്നു പോലീസ് സ്റ്റെഷനിൽ ഡ്വൂറ്റിക്ക് ഉണടായ പോലീസ് കോൺസ്റ്റബ്ബീൾ പറയുന്നതു കേട്ടും മദ്യപിച്ചു കുഴപ്പം ഉണ്ടാകി നാട്ടുകാരെ മൊത്ത്ം പ്രശ്നത്തിലാക്കുകായ്ൺ...പോലിസിനു തന്നെ ഇടപെടാൻ പേടിയാണെന്നൊക്കെ.........പിറ്റെന്നു എന്തൊ വാർത്ത വന്നിരിന്നു....ഇതൊന്നു ആ നാട്ടുകാർ ശ്രദ്ദിക്കറെ ഇല്ലാ....അവിടെത്തെ കോൺഗ്രസ് കാരനും കമ്മ്യൂണിസ്റ്റ് കാരനു ലീഗുകാരനും ഒക്കെ ഈ വിഷയത്തിൽ ഒരെ അഭിപ്രായം ആണെന്നാ എനിക് തോന്നുന്നത്.........പിന്നെ മുതലെടുപ്പ് കാർക്ക് അവരുടെ തൊഴിൽ നിർവ്വഹണം നടത്തണമല്ലൊ......ഇനി എത് നാഷണൽ പത്രം ആയാലും എടാട്ട് അവിടെയാണു ...കല്ല്യാശ്ശേരി മണ്ടലം ( പയ്യന്നുർ അല്ല്) .....ഒന്നു പോയി അൻവെഷിക്കണം...എന്നിട്ട് വസ്തുത റിപ്പോർട്ട് ചെയ്യണം..
Vishnu Venugopal
ചിത്രലേഖ സമരവുമായി തിരുവനന്തപുരത്തെത്തിയപ്പോള്‍ സംസാരിച്ചതാണ്.
പുതിയതായി ഒന്നും ചിത്രലേഖയ്ക്കു പറയാനില്ല. അവിടെ നടന്ന പ്രാദേശിക പ്രശ്‌നം സിപിഎമ്മിനെതിരെ തിരിഞ്ഞതില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് മനസിലാക്കുന്നു. സിപിഎം എന്ത് തരം ജാതി വെറിയാണ് കാട്ടിയെന്ന് ചിത്രലേഖയുടെ വാക്കുകളില്‍ നിന്ന് മനസിലാക്കാനായില്ല. പക്ഷെ സിഐടിയു പ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ചില എതിര്‍പ്പുകളും ഭീഷണിയുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. പോലീസ് റിപ്പോര്‍ട്ടില്‍ അത് ഉണ്ടാതാനും. പ്രാദേശികമായ അന്വേഷണത്തില്‍ ലഭിച്ചത് പോലീസ് സ്‌റ്റേഷനില്‍ തീരേണ്ട പ്രശ്‌നം സുഡാപ്പികളും ജമാഅത്തുമൊക്കെ അങ്ങ് ഏറ്റെടുത്ത് അപകടകരമായ ജാതീയ അതിക്ഷേപമെന്ന അജണ്ട സെറ്റ് ചെയ്തു കത്തിച്ച് നിര്‍ത്തുകയായിരുന്നു.
തിരുവനന്തപുരത്തും വെല്‍ഫയര്‍ പാര്‍ട്ടിയും എസ്ഡപിഐയുമൊക്കെയായിരുന്നു ചിത്ര ലേഖയുടെ സ്‌പോണ്‍സര്‍മാര്‍. സമരം നയിച്ചതും അവരു തന്നെ. പുരയിടവും പണവും ഒക്കെ ചിത്രലേഖയ്ക്ക് സര്‍ക്കാര്‍ നല്‍കി. നല്ലത്. പക്ഷെ വീണ്ടും സിപിഎം അക്രമണം എന്ന വാര്‍ത്ത. ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. അജണ്ടയുണ്ട്. സിപിഎം പിന്നാക്കകാരിയെ ജാതിവെറി പൂണ്ട് ആട്ടിയോടിക്കുന്നു എന്ന വാര്‍ത്ത കെടാതെ നിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ്. എടാട്ടുകാരുണ്ടെങ്കില്‍ കൃത്യമായ വിരങ്ങള്‍ പങ്ക്വയ്ക്കണം. ഈ അജണ്ട പൊളിക്കേണ്ടതാണ്.
Sudha Vellora Madathil
ഞാനും പയ്യനുര്‍ ആണ്. ഇതില്‍ യാതൊരു വസ്തുതയും ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പറഞ്ഞത് കോണ്‍ഗ്രെസ്സുകാരായ എന്റെ ബന്ധുക്കള്‍. അവരില്‍ ഓട്ടോ ഡ്രൈവര്‍ മാരും ഉണ്ട്. ആദ്യകാലത്ത് സിപിഎം കാരുമായി എന്തോ പ്രശ്നം ഉണ്ടായിരുന്നു. പിനീട് ഒന്നും ഇല്ല. ഈ സ്ത്രീക്ക് ഇതൊരു ബിസിനെസ്സ് ആണ്. ഈ പറഞ്ഞ പോലെ ഭീകര ജാതീയത, അതായത് തൊഴില്‍എടുക്കാന്‍ സമ്മതിക്കാത്ത അത്ര ദുരഭിമാന ജാതിയത ഒന്നും പയ്യനുരില്‍ ഇല്ല. ദളിത് പ്രശ്നം ആയി തിയരൈസ് ചെയ്യാന്‍ ഒരു വിഷയം കിട്ടി. വേറെ ഒരുചുക്കും ഇല്ല. വേറൊരു കാര്യം . ഞാന്‍ സിപിഎം അല്ല. ആദ്യ കാലത്ത് ഞാനും വിശ്വസിച്ചിരുന്നു. പക്ഷേ സിപിഎം മറുവശത്ത് വരുന്ന ഒരു സ്ത്രീവിരുദ്ധ- ജാതീയ വിഷയത്തില്‍, മറ്റു പാര്‍ട്ടിക്കാര്‍ ഇടപെട്ടു ഒരുവലിയ രാഷ്ട്രീയ പ്രശ്നം ആക്കാത്തത് എന്തുകൊണ്ടാണെന്ന് എന്നെ ചിന്തിപ്പിച്ചു. ഹക്കിം വധത്തില്‍ എല്ലാ പാര്ടിക്കാരും പയ്യനുരില്‍ സമരം ചെയ്തിരുന്നു എന്ന് ഓര്‍ക്കണം. അത്കൊണ്ടാണ് പലരെയും വിളിച്ചു അന്വേഷിച്ചത് . എല്ലാ പാര്‍ടിയില്‍ പെട്ടവരോടും. ലിജിത് എഴുതിയ, സരിന്‍ പറഞ്ഞ അതെ കാര്യങ്ങള്‍ തന്നെയാണ് അവരും പറഞ്ഞത്. ഒരു ദേശം മുഴുവന്‍ ജാതിയമായി പീഡിപ്പിക്കുന്നു എന്നൊക്കെ പറയാന്‍ ഇതെന്താ ജാട്ട് ഗ്രാമമോ? പിന്നെ ഈ പറയുന്ന പ്രദേശം ഒരു പാര്‍ടിഗ്രാമം ഒന്നുംഅല്ല. ചിത്രലേഖ പറയുന്നത് ശരിയല്ല എന്ന്തന്നെ വീണ്ടും പറയുന്നു.
Ullas Das
ഞാനവിടെ പോയി അന്വേഷിച്ചപ്പോൾ അറിഞ്ഞത്.
1 ചിത്രലേഖയുടെ സമുദായത്തിലെ ആൾക്കാര് ഇപ്പോഴും ആ സ്റ്റാന്റിൽ വണ്ടിയോടിക്കുന്നുണ്ട്
2 അവർക്ക് ജാതീയമായ വിവേചനമെന്ന പരാതിയില്ല
3. അവരുടെ ഭർത്താവും കുറേ നാൾ മുൻപ് വരെ അവിടെ വണ്ടിയോടിച്ചിരുന്നു. മദ്യപിച്ച് ലക്ക് കെട്ട് സ്റ്റാൻഡിലെ മറ്റ് ഓട്ടോ റിക്ഷക്കാരെ തല്ലിയ കേസ്സിനു ശേഷം വരാറില്ല.
3. അവർ കുറ്റം ആരോപിക്കുന്ന അഭിജിത് അവരുടെ അനുജത്തിയുടെ ഭർത്താവിന്റെ അനിയനാണ്. അവർ തമ്മിൽ കുടുംബ പ്രശ്നങ്ങൾ പതിവാണ്.
4. തൊട്ടടുത്ത കടക്കാരനായ സി.പി.എം കാരനല്ലാത്ത ആൾക്കാർ സാക്ഷ്യപ്പെടുന്നത് ആ സ്റ്റാന്റിൽ ഈ പറയുന്ന പ്രശ്നങ്ങളൊന്നുമില്ല എന്നാണ്.
5. പയ്യന്നൂർ പോലിസ് സ്റ്റേഷനിലെ കേസ്സുകൾ സംശയമുള്ളവർ പരിശോധിക്കണമെന്നും അവരുടെ പ്രവൃത്തികൾ അറിയാൻ സി.സി ക്യാമറ ഫിറ്റ് ചെയ്യണമെന്നും എല്ലാരും അഭിപ്രായപ്പെട്ടു.
6. അഭിരാജ് എടാട്ട് സ്റ്റാന്റിൻ വണ്ടിയോടിക്കാറില്ല.
ഉപസംഹാരം ; ചിത്രലേഖയെ സി പി ഐ എം അണികള്‍ / പ്രവര്‍ത്തകര്‍ / നാട്ടുകാര്‍ എന്നിവര്‍ ആദ്യകാലത്ത് ദളിത് സ്ത്രീ / പുലച്ചി എന്നൊക്കെ വിളിച്ചു ആക്ഷേപിക്കുകയും അവരെ മോശമായി ചിത്രീകരിക്കയും ഓട്ടോ നശിപ്പിക്കയും ചെയ്തിട്ടുണ്ട് , ആ സമയത്ത് വേണ്ടുന്ന രീതിയില്‍ സി പി ഐ എം എന്ന പാര്‍ട്ടി സംവിധാനം ഇടപെട്ടിരുന്നില്ല എന്ന് " ഞാന്‍ " കരുതുന്നു അതുകൊണ്ട് തന്നെ പാര്‍ട്ടി പ്രതിസ്ഥാനത്താണ് ആ കാലത്തും തുടര്‍ന്നും . വര്ഷം കുറച്ചും കൂടി കഴിഞ്ഞപ്പോള്‍ പാര്‍ട്ടിക്ക് തെറ്റ് ബോധ്യപ്പെടുകയും അന്നത്തെ സംഭവത്തിലടക്കം തുടര്‍ന്നും ഉണ്ടായതിലുമായി ലോക്കല്‍ സെക്രട്ടറി അടക്കം പലരെയും പാര്‍ട്ടി പുറത്താക്കി , തുടര്‍ന്ന് മുകളില്‍ പറഞ്ഞത് പോലെ പാര്‍ട്ടി അണികള്‍ക്ക് നിര്‍ദേശം കൊടുത്തിരുന്നു ഈ വിഷയത്തില്‍ അനാവശ്യമായ ഇടപെടല്‍ ഉണ്ടാവരുത് അവരെ അവരുടെ പാട്ടിനു വിടുക എന്ന് , തുടര്‍ന്ന് നടന്ന / നടന്നു എന്ന് അവര്‍ പറയുന്ന ഒരു സംഭവത്തിലും പാര്‍ട്ടി മെമ്പര്‍മാര്‍ക്കോ / അണികള്‍ക്കോ ഒരു പങ്കുമില്ല . പ്രതിസ്ഥാനത്ത് പക്ഷെ എപ്പോഴും സി പി ഐ എം ദളിത് സ്ത്രീ യെ വേട്ടയാടുന്നു എന്നാ പേരില്‍ വ്യാപക ആരോപണവും ഉണ്ടായിരുന്നു എന്നതാണ് സത്യം , അതായതു ആദ്യം ചെയ്ത പാപത്തിന്‍റെ കറ ഇപ്പോഴും പാര്‍ട്ടിയുടെ മേല്‍ ശക്തമായി ആരോപിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം . ഈ വിഷയത്തില്‍ കൃത്യമായ ബോധത്തോടെ അന്വേഷിച്ചോ അറിഞ്ഞോ അല്ലാതെ വിഷയം സി പി ഐ എമ്മിനെതിരെ എന്ന് കാണുമ്പോള്‍ തന്നെ ഷെയര്‍ ചെയ്തു സി പി ഐ എം ഭീകരത എന്ന മനോനിലയില്‍ ആയിമാരിയിരിന്നു കാര്യങ്ങള്‍ , ഈ വിഷയത്തില്‍ ആകെ ഇപ്പോള്‍ എതിര്‍ഭാഗം കുറച്ചും കൂടി അറിയാവുന്ന കാര്യങ്ങള്‍ എഴുതാന്‍ ശ്രമിക്കുന്നത് ജസീല ചെറിയവളപ്പില്‍ മാത്രമാണ് , അവരോട് ശക്തമായ വിയോജിപ്പുകള്‍ നിലനിര്‍ത്തികൊണ്ട് തന്നെ പറയട്ടെ , സി പി ഐ എം വിരുദ്ധത കൊണ്ട് മാത്രം ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തും കമന്റ് ചെയ്തും " പുറം ചൊറിഞ്ഞു " നടന്ന പലരെയും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയില്‍ കാണാനില്ല എന്നതാണ് ഇതിന്‍റെ യാഥാര്‍ത്ഥ്യം .
FB POST LINK 1
FB POST LINK 2
FB POST LINK 1
FB POST LINK 2
വിവരാവകാശ രേഖ ചിത്രലേഖയ്ക്ക് കിട്ടിയ സര്‍ക്കാര്‍ സഹായം
No comments:
Post a Comment