Saturday, May 16, 2015

 
Minesh Ramanunni April 13, 2015 ഇടതും വലതും എന്ന പേരില്‍ ഫെയിസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പ് പൊതുജന താല്‍പ്പര്യാര്‍ത്ഥം റീ പോസ്റ്റ്‌ ചെയ്യുന്നു .
=========================================
പലപ്പോഴും ഓണ്‍ലൈൻ  സ്പെയിസിലെ വ്യവഹാരങ്ങളിൽ   പലരും ഉപയോഗിക്കുന്ന  പല പ്രയോഗങ്ങളും  നിര്ദോഷകരം  എന്ന്  തോന്നുമെങ്കിലും അത്തരം പല പ്രയോഗങ്ങൾക്കും സാമാന്യ വല്ക്കരണങ്ങൾക്കും  പിറകിലൂടെ ചിലോരോക്കെ ചില രാഷ്ട്രീയം ഒളിച്ചു കടത്തുന്നത്  ശ്രദ്ധയിൽപെടാറുണ്ട്.  കേരള രാഷ്ട്രീയത്തെപറ്റി  പറയുമ്പോൾ കുറച്ചു കാലങ്ങളായി  പലരും ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് 'എല്ലാം കണക്കാണ്, ഇരുമുന്നണികളും തമ്മിൽ വലിയ അന്തരമില്ല' എന്ന്. പലപ്പോഴും കേരളത്തെ  അകലെ നിന്ന് കാണുന്നചിലരൊക്കെ ഇത് തല കുലുക്കി ഇത് സമ്മതിക്കുന്നതും  കാണാം.

ഈ  കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ   കേരള രാഷ്ട്രീയത്തിൽ  ഇരു മുന്നണി കളുടെയും പ്രവർത്തനങ്ങൾ  ഒന്ന്  പരിശോധിച്ചാലോ ?

സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെ കഴിഞ്ഞ രണ്ടു മാസത്തെ പ്രധാന സംഭാവനകൾ എന്തൊക്കെ?

A >  അഴിമതി ആരോപണങ്ങൾക്ക്  ഒഴിവു കഴിവുകൾ  പറഞ്ഞു രക്ഷപെടുക എന്ന  പ്രധാന കലാപരിപാടിയാണ്  കഴിഞ്ഞ രണ്ടു മാസം ഏറിയ പങ്കും ഉണ്ടായത് . കേരളം മുന്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ചീഞ്ഞളിഞ്ഞ വാർത്തകളാണ്  യു ഡി എഫ്  പാളയത്തിൽ നിന്നും വന്നത്.

B > മന്ത്രി സഭയിലെ ധന കാര്യ മന്ത്രി ആഭ്യന്തര മന്ത്രി എക്സൈസ് മന്ത്രി എന്നിവരടക്കം വരി വരിയായി കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തലുകൾ ബാര് കോഴയിൽ ഉണ്ടായി .[1]   ഒപ്പം വിജിലന്സ് പ്രാഥമിക അന്വേഷണത്തിൽ പ്രതിയായ ധനകാര്യ മന്ത്രിയെ സകല കീഴ്‌വഴക്കങ്ങളും  ലംഘിച്ചു ബജറ്റ് അവതരിപ്പിക്കാൻ ശ്രമിച്ചതും പ്രതിഷേധിച്ച  നിയമ സഭയിലെ വനിതകൾ അടക്കമുള്ള  അംഗങ്ങൾക്ക്  നേരെ സഭയിൽ വെച്ച്  കയ്യേറ്റമടക്കം ഉണ്ടായി. [2]

C > യു ഡി എഫ് എം  എൽ  എ മാരായ കെ ബി ഗണേഷ്  കുമാറും [3] പി സി ജോർജും [4] മന്ത്രിമാരായ ഇബ്രാഹിം കുഞ്ഞ്  കെ എം മാണി എന്നിവരുടെ അഴിമതികൾ തെളിവ് സഹിതം മാധ്യമങ്ങളിലൂടെ ഉന്നയിച്ചപ്പോളും  സംസ്ഥാനത്തെ ജനങ്ങൾക്ക്‌ മുന്നിൽ  അപഹാസ്യമായ നിലപാടുകളുമായി മുഖ്യമന്ത്രി രംഗത്ത് വന്നു.

D > മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റ്  സാധാരണ ജനങ്ങളെ ദ്രോഹിക്കുന്നതും  പി സി ജോർജ്  ആരോപിച്ച തുപോലെ  മുൻ‌കൂറായി  ചെന്ന് കണ്ടവരെ തൃപ്തി പെടുത്തുന്നതുമായിരുന്നു നിത്യോപയോഗ സാധനങ്ങളുടെ വില വര്ധനക്ക് കാരണമായേക്കാവുന്ന പെട്രോളിനും ഡീസലിനും ഒരു രൂപ വിലക്കയറ്റം, കെ എസ് ആർ ടി സി ബസ് നിരക്കുകളിൽ ഒരു രൂപ മുതൽ പത്തു രൂപ വരെയുള്ള വര്ധന ഇരുചക്ര വാഹനങ്ങളുടെ ടാക്സ് നിരക്കുകൾ, മുദ്ര പത്രങ്ങളുടെ നിരക്കുകൾ എന്നിവയിലുള്ള വർധന സിമന്റ് സ്റ്റീൽ എന്നിവയ്ക്ക് വരെ വില വർധന ഉറപ്പാക്കുന്ന ബജറ്റ് ആണ് മാണി അവതരിപ്പിച്ചത്  [5]

E > പ്ലസ്  ടു സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിൽ  പോലും അധിക പ്ലസ് ടു കോര്സുകൾ അനുവദിച്ചു വിദ്യാഭാസ വകുപ്പും മോശമാക്കിയില്ല. [6] ദേശീയ ഗെയിംസും ലാലിസവുമെല്ലാം ഇവിടെ പരിഗണിച്ചിട്ടുള്ള രണ്ടു മാസകാലയളവിനു  മുന്പായതുകൊണ്ട്‌  പ്രത്യേകം  പറയുന്നില്ല.

F >സരിതയുടെ കത്തും അതുണ്ടാക്കികൊണ്ടിരിക്കുന്ന ജീർണിച്ച  ആരോപണങ്ങളും പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല  . യു ഡി എഫ് വക്താവ് സ്ഥാനം അലങ്കരിക്കാൻ ഒരു 'പച്ചയായ കൊണ്ഗ്രസ്സുകാരി'യെ ലഭിച്ചതിൽ അഭിമാനിക്കാം. പക്ഷെ ആ കത്തിന്റെ ഭാഗമായി ടീം സോളാരുമായി  ഉമ്മൻ ചാണ്ടിയുടെ ബന്ധം  സംശയലെശമന്യേ   വെളിപ്പെട്ടു എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത.[7] നിയമ സഭയിൽ സരിതയുമായി ബന്ധമില്ല എന്ന് പ്രസ്താവന നടത്തിയ മുഖ്യമന്ത്രി താൻ വഹിക്കുന്ന ഭരണഘടനപരമായ പദവികളെ വീണ്ടും വീണ്ടും അവഹേളിക്കുന്നു എന്ന് വെളിപ്പെടുന്നുണ്ട് . അതുപോലെ തന്നെയാണ് സോളാർ വിഷയത്തിൽ നിയമ സഭയെ തെറ്റിദ്ധരിപ്പിക്കാൻ ഡൽഹിയിൽ നടന്ന മുഖ്യമന്ത്രിമാരുടെ യോഗ തീയതി  തെറ്റായി അവതരിപ്പിച്ചത്.[8] കഴിഞ്ഞ മാസമാണ് ഈ കള്ളം കയ്യോടെ പിടികൂടിയത്. സോളാർ വിഷയത്തിൽ തന്റെ വിശ്വസ്തനായ എം എൽ  എ വഴിയുള്ള ഇടപെടലും [9]പ്രതിയുടെ സഹോദരനുമായുള്ള ടെലി ഫോണ്‍  സംഭാഷണവും എല്ലാം പുറത്ത് വന്നത്   സംസ്ഥാന മുഖ്യമന്ത്രിയുടെ കിരീടത്തിലെ തൂവലുകൾ ആയി അണിയുകയായാണ്‌ അദ്ദേഹം ചെയ്തത് .

G >  സ്മാർട്ട്  സിറ്റി അടുത്ത വർഷം  ഉദ്ഘാടനം ചെയ്യപ്പെടും എന്ന ദുബായിൽ വെച്ചുള്ള  പ്രഖ്യാപനമാണ് ക്രിയാത്മകമായി രണ്ടു മാസത്തിനിടെ നടന്നത് എന്ന് പറയാം. എയർ  കേരളയുടെ അനുഭവം ഉള്ളത് കൊണ്ട് പ്രഖ്യാപനങ്ങളിൽ  എത്രമാത്രം പ്രായോഗികത വരും എന്ന് പറയാറായിട്ടില്ല  ചരക്കു ലോറി സമരം ഒത്തു തീർന്നതും  ആശ്വാസകരം തന്നെ. പക്ഷെ  വിഷു ഈസ്റ്റർ കാലഘട്ടങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ കഴിയാതെ പൊതുവിതരണ സംവിധാനം ഏറെക്കുറെ നിശ്ചലമാണ് [10 ]  സംസ്ഥാനത്ത് ദിവസം തോറും വില കുറയുന്നത്  മന്ത്രിമാരുടെ വാക്കുകൾക്കു മാത്രമാണ് എന്നതാണ് സത്യം
==============================
ഇനി ഇടതു പക്ഷ മുന്നണിയുടെ രണ്ടു മാസത്തെ പ്രവർത്തനങ്ങൾ  എന്തൊക്കെ ?

A > ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ സി പി ഐ എമ്മിന്റെയും വിവിധ പോഷക സംഘടനക ളുടെയും  ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പച്ചക്കറി കൃഷി നടക്കുന്നു . വിഷമില്ലാത്ത പച്ചക്കറി എന്ന ആശയം മുന്നോട്ടു വെക്കുന്നതോടൊപ്പം ജനങ്ങൾക്ക്‌ മിതമായ വിലയിൽ പച്ചക്കറി ലഭ്യത ഉറപ്പു വരുത്തുന്നതോടൊപ്പം കർഷകർക്ക്  പ്രോത്സാഹനവും ന്യായമായ വിലയും ലഭ്യമാക്കുന്നു  ഇതിന്റെ ഭാഗമായി വിഷുവിനു സംസ്ഥാന വ്യാപകമായി ആയിരത്തോളം  പച്ചക്കറി ചന്തകൾ ഒരുക്കാനുള്ള ശ്രമങ്ങൾ  നടന്നു വരുന്നു  [11]സംസ്ഥാന സർക്കാർ കണ്‍സ്യൂമർ ഫെഡിന്റെ വിഷു ഈസ്റ്റർ ചന്തകൾ ഈ വർഷം നടത്തിയില്ല എന്ന് മാത്രമല്ല പൊതുവിതരണ സമ്പ്രദായം മൊത്തത്തിൽ താറുമാറായി കിടക്കുന്നു എന്ന് കൂടി ഓർക്കണം .മുഖ്യ ധാര മാധ്യമങ്ങൾ പരമാവധി തമസ്ക്കരിക്കുന്ന വാർത്തകളാണ് ഇവയൊക്കെ.

B > കൃഷി ചെയ്യാൻ ഇടമില്ലാത്ത നഗരങ്ങളിൽ  മട്ടുപ്പാവ് കൃഷിയുമായി സി പി ഐ എം പുതിയ മാതൃക മുന്നോട്ടു വെച്ചതും ഈ കഴിഞ്ഞ മാസമാണ്. കൊച്ചി കേന്ദ്രീകരിച്ചു ജില്ല കമ്മറ്റി സെക്രട്ടറി  പി രാജീവിന്റെ നേതൃത്വത്തിൽ ആണ് ഈ പരിപാടി ആരംഭിച്ചത് [12]

C > വാഹനാപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ ഓട്ടോ ടാക്സി ചുമട്ടു തൊഴിലാളികള്ക്ക് പ്രത്യേക പരിശീലനം നൽകി  'കനിവ് ആക്ഷൻ ഫോഴ്സ്' എന്ന പ്രവര്ത്തനത്തിന്  ആരംഭിച്ചതും  ഈ മാസമാണ് [13]

D >  ശുചിത്വ കേരളം പരിപാടിയുടെ തുടർ പ്രവര്ത്തനങ്ങളുമായി  തോമസ്‌ ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം മുന്നോട്ടു തന്നെയാണ്  പേരൂർക്കടയിലെ അഞ്ഞൂറോളം വീടുകൾ  കയറിയിറങ്ങി തോമസ്‌ ഐസക്കും ഹരിത സേന പ്രവർത്തകരും   പേരൂർക്കട വാർഡിനെ ശുചിത്വ വാർഡ്‌  ആയി പ്രഖ്യാപിക്കുക എന്ന ലക്‌ഷ്യം പൂര്ത്തിയാക്കിയത് ഈ ആഴ്ചയാണ് .ഒപ്പം ആലപ്പുഴയടക്കമുള്ള  പ്രദേശങ്ങളിൽ  തുടർപ്രവർത്തനങ്ങളും  നടക്കുന്നു [14]

 E > സര്ക്കാരിന്റെ പിടിപ്പു കൊണ്ട് നാശോന്മുഖമായ കയർ  മേഖലയെ സംരക്ഷിക്കാൻ തൊഴിലാളികളെ അണി  നിരത്തിയുള്ള സമരം പൂർണ  വിജയം കണ്ടതും [15] ബാർ  കോഴയടക്കമുള്ള വിഷയങ്ങളിൽ ശക്തമായ സമരങ്ങൾ  ആവിഷ്കരിച്ചതും കഴിഞ്ഞ മാസങ്ങളിലാണ് . അതിന്റെ തുടർച്ചയെന്നോണം ധനമന്ത്രിയുടെ മണ്ഡലത്തിൽ ഡി വൈ എഫ് ഐ സംഘടിപ്പിച്ച മാർച്ച്  അഴിമതിക്കെതിരെ യുവ ശക്തിയുടെ പ്രതിഫലനമായി [16 ]

F > ഒപ്പം മീനകുമാരി റിപ്പോര്ട്ട്  , സദാചാര ഗുണ്ടായിസം ,  കേന്ദ്ര  സർക്കാരിന്റെ  ഫാസിസ്റ്റ് പ്രവണതകൾ,   റബ്ബർ അടക്കം കാർഷിക  രംഗത്തെ  പ്രതിസന്ധി തുടങ്ങിയ വിവിധ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്താൻ ഇടതു മുന്നണിക്ക്‌ കഴിഞ്ഞ മാസങ്ങളിൽ കഴിഞ്ഞു [17 ][18 ]

രണ്ടു മുന്നണികൾ ...

ഒന്ന് ഭരണത്തിന്റെയും അധികാരത്തിന്റെയും എല്ലാ സൌകര്യങ്ങളും ലഭ്യമായ വലതു പക്ഷം . മറ്റൊന്ന് ഇടതു ആശയങ്ങളുടെ പിന്നിൽ അണിനിരക്കാൻ തയ്യാറായ ജനങ്ങളുടെ പിന്തുണ കൊണ്ട് മുന്നോട്ടു പോകുന്ന ഇടതു പക്ഷവും .ഇരു മുന്നണികളുടെയും പ്രവർത്തനങ്ങളെപ്പറ്റിയുള്ള   ഈ വിലയിരുത്തലിനു ശേഷവും കണ്ണടച്ച് എല്ലാം കണക്കാണ് എന്ന് പറയുകയാണെങ്കിൽ ഒളിച്ചു വെച്ച വലതു പിന്തുണയാണ് പ്രകടിപ്പിക്കുന്നത് എന്ന് പറയേണ്ടിവരും . അത് അഴിമതിക്കും അധാർമികതക്കും  മറ്റു ജനദ്രോഹ നടപടികൾക്കും  ചൂട്ടു പിടിക്കലാണ് .

റഫറൻസ്

1. ബാർ  കോഴയിൽ  കൂടുതൽ മന്ത്രിമാർ  ബാർ  ഉടമകളുടെ സംഭാഷണം  http://www.reporterlive.com/2015/03/11/164029.html
2. പ്രതിഷേധ കൊടുങ്കാറ്റിനിടെ മാണിയുടെ ബജറ്റ്http://www.asianetnews.tv/news/article/24540_niyamasabha-latest-news
3)അഴിമതിയുടെ ഞെട്ടിക്കുന്ന തെളിവുകള്‍ നല്‍കി :ഗണേഷ്‌കുമാര്‍  http://www.asianetnews.tv/news/article/25464_ganeshkumar
4)ബാര്‍ തുറക്കാതിരിക്കാന്‍ മാണി അഞ്ച് കോടി വാങ്ങിയെന്ന് പി.സി ജോര്‍ജ്‌http://www.mathrubhumi.com/story.php?id=537704
5)യാത്രാക്കൂലി വര്‍ദ്ധന, വിലക്കയറ്റം; ഇന്നുമുതല്‍ പുതിയ ഭാരങ്ങള്‍  http://www.mathrubhumi.com/story.php?id=535460
6)അവസാന ഭരണത്തിനു  മുമ്പ് പരമാവധി സമ്പാദിക്കാൻ നേതാക്കൾ  http://www.marunadanmalayali.com/news/keralam/584-new-plus-two-batches-15700?hc_location=ufi
7)സരിതയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടി കുടുങ്ങും...തെളിവുകളുണ്ട്  http://malayalam.oneindia.com/news/kerala/oommen-chandy-s-name-in-saritha-s-letter-report-132552.html
8)ഉമ്മന്‍ചാണ്ടി സരിത കൂടിക്കാഴ്ചക്ക് തെളിവുമായി മാധ്യമപ്രവര്‍ത്തകന്‍ http://www.deshabhimani.com/news-national-all-latest_news-452039.html
9)സോളാർ കേസ്: മുഖ്യമന്ത്രിയുടെ ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്http://www.madhyamam.com/news/342473/150225
10)ഈസ്റ്റര്‍ വിഷു വിപണി പൊള്ളുംhttp://www.deshabhimani.com/news-kerala-thrissur-latest_news-454561.html
11) വിഷുവിന് വിഷമില്ലാത്ത പച്ചക്കറിയുമായി സി.പി.എം.http://www.mathrubhumi.com/static/others/special/story.php?id=537069
12)മട്ടുപ്പാവ് കൃഷിയുമായി സിപിഎംhttp://www.asianetnews.tv/news/article/24744_Roof-top-farming
13) സി.പി.എമ്മിന്റെ കനിവ് രക്ഷാസേനയൊരുങ്ങുന്നുhttp://www.mangalam.com/print-edition/keralam/302585 14)മാലിന്യമുക്ത നഗരം: ഹരിതസേന ഇനി ചെട്ടിവിളാകം വാർഡിലേക്ക് http://news.keralakaumudi.com/news.php?nid=fc368d1e91c052840bec679869944ecc
15)കയര്‍തൊഴിലാളികളുടെ സമരം അവസാനിച്ചുhttp://www.asianetnews.tv/news/article/25704_coir-strike
16) അഴിമതിക്കെതിരെ പുതുപ്പള്ളിയില്‍ നിന്ന് പാലായിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്  http://beta.mangalam.com/latest-news/303195
17 ) മത്സ്യ മേഖല നിശ്ചലം http://www.deshabhimani.com/news-kerala-kollam-latest_news-456115.html
 18) ഗോവധ നിരോധനത്തിനെതിരെ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ ബീഫ് ഫെസ്റ്റിവല്‍http://malayalam.webdunia.com/article/kerala-news-in-malayalam/beef-festival-in-trivandram-115031000040_1.html
19)  വേനല്‍മഴയ്‍ക്കു പിന്നാലെ സര്‍ക്കാരും സംസ്ഥാനത്തെ നെല്‍കര്‍ഷകരെ ചതിച്ചു
കിലോയ്‍ക്കു 19 രൂപ നിരക്കില്‍ നെല്ല് സംഭരണം. അഞ്ച് ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടില്‍. വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ഒന്നേകാല്‍ ലക്ഷം കര്‍ഷകരാണ് ഇത്തവണ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നെല്ലളന്നത്. എന്നാല്‍ ഇതുവരെ നല്‍കിയത് മാര്‍ച്ച് 15 വരെ സംഭരിച്ച നെല്ലിന്റെ തുക മാത്രം. രണ്ടു മാസത്തെ കുടിശ്ശിഖ ബാക്കി. ഏറ്റവും കൂടുതല്‍ കുടിശ്ശിക ആലപ്പുഴയില്‍ 165 കോടി രൂപ. തൊട്ടുപിന്നില്‍ പാലക്കാട് 89 കോടി. കോട്ടയത്തെ കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് 58 കോടി രൂപ. സംസ്ഥാനത്താകെ കുടിശ്ശിക നല്‍കാനുള്ളത് 398 കോടി രൂപ. 

ബാങ്ക് വായ്പയുടെ പരിധി കഴിഞ്ഞതും സംസ്ഥാന ബജറ്റില്‍ വാഗ്ദാനം ചെയ്‍ത 300 കോടി രൂപ കിട്ടാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സപ്ലൈക്കോയുടെ വിശദീകരണം. കടമെടുത്തും മറ്റും കൃഷിറക്കിയ കര്‍ഷകരാണ് ഇതുകാരണം ബുദ്ധിമുട്ടിലായത്. വേനല്‍മഴയും ഇത്തവണ കര്‍ഷകര്‍ക്ക് വില്ലനായി. ഏക്കര്‍ കണക്കിന് പാടത്തെ നെല്ല് മഴയില്‍ കുതിര്‍ന്നു. പലര്‍ക്കും കൊയ്തെടുക്കാനായില്ല. സപ്ലൈകോ സംഭരണം ഏല്‍പിച്ച മില്ലുകാരുടെ ചൂഷണം വേറെ. മഴയില്‍ കുതിര്‍ന്ന നെല്ലിന് വില കുറച്ചും തൂക്കം കുറച്ചുമാണ് മിക്ക മില്ലുകാരും സംഭരിച്ചത്. കുടിശ്ശിക വന്നതോടെ വില കുറച്ച് നെല്ലെടുക്കാന്‍ സ്വകാര്യ മില്ലുകളുടെ ഏജന്റുമാരും സജീവമാണ്. കുടിശ്ശിക ഉടന്‍ കിട്ടിയില്ലെങ്കില്‍ വരുന്ന കൃഷിക്കാലവും കര്‍ഷകര്‍ക്കു വന്‍ ബാധ്യതയാകും.
 - See more at: http://www.asianetnews.tv/news/article/27511_Paddy-farmer#sthash.8MdoRMVg.dpuf
20) കേരളത്തില്‍ അഴിമതി : ആന്റണി 
http://www.mathrubhumi.com/story.php?id=545948

==================
എന്‍റെ വക പത്തു പൈസ .

1 > എമര്‍ജിങ് കേരളയില്‍ പ്രഖ്യാപിക്കപെട്ട പദ്ധതികള്‍ എന്തായി എന്ന് ആര്‍ക്കേലും അറിയുമോ ?
 http://ravanan-kannur.blogspot.com/2012/09/blog-post.html

2 > UDF സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ ?
http://ravanan-kannur.blogspot.com/2013/01/udf.html
TUESDAY, JANUARY 22, 2013 ഇല്‍ പോസ്റ്റ്‌ ചെയ്തത് ,

3 >ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷത്തെ നേട്ടങ്ങള്‍
http://ravanan-kannur.blogspot.com/2015/05/blog-post_6.html
====================

No comments:

Post a Comment