Tuesday, January 22, 2013

UDF സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ ?

UDF സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ ?    PLUS LINK
==================================

ഇത് മുന്നണികളുടെയോ ഭരണത്തിന്‍റെയോ  ഒരു താരതമ്യം അല്ല , മറിച്ച്   +Ravanan Kannur  തൊടുത്തു വിട്ട ഒരു ചോദ്യത്തിന്‍റെ ഉത്തരം അറിയാനുള്ള  ആകാംഷയാണ് .

വായിച്ച്  ചെല്ലുമ്പോള്‍ കണ്ണില്‍ പെടുന്ന പലതുണ്ട് , സര്‍ക്കാര്‍ വെബ്‌ സൈറ്റുകള്‍ മെച്ചപെട്ടു വരുന്ന കാഴ്ച , ഭരണത്തെ ഒരു പ്രോജെക്റ്റ്‌ ആയി നോക്കി കണ്ട് തയ്യാറായി വരുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകള്‍, ഇന്റര്‍നെറ്റ്‌ എന്ന അനന്ത  സാധ്യത ഉണ്ടായിട്ടും ഞങ്ങള്‍ ചെയ്തത് എന്ത് , ചെയ്യാന്‍ ഇരിക്കുന്നത് എന്ത് എന്നൊക്കെ ജനങ്ങളുടെ  മുന്നില്‍ വയ്ക്കാന്‍ ശ്രമിക്കാത്ത മന്ത്രിമാര്‍ , മറു വശത്ത് ഇവയുടെ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ ചില നല്ല ശ്രമങ്ങള്‍ അങ്ങനെ ഒരുപാട്.

കുറച്ച് ഓഫീസര്‍മാര്‍ക്ക് ഇമെയില്‍ ഉണ്ടാക്കിയത് ഒരു നേട്ടമായി അവതരിപ്പിച്ച ഒരു വെബ്സൈറ്റ് പോലും കണ്ടു അക്കൂട്ടത്തില്‍. !!!!!, പത്ര , ദൃശ്യ മാധ്യമങ്ങളുടെ കുത്തൊഴുക്ക് ഉള്ള കേരളത്തില്‍ ഭരണത്തെ objective ആയി വിലയിരുത്താന്‍ ആരും ശ്രമിച്ച് കണ്ടില്ല എന്നതാണ് സങ്കടകരമായ മറ്റൊരു സത്യം

ഭരണത്തിനോട് അടുത്ത് നില്‍ക്കാത്ത , അതിന്‍റെ ഗുണദോഷങ്ങള്‍ നേരിട്ടറിയാത്ത ഒരാള്‍ക്ക് സര്‍ക്കാരിന്റെ നയങ്ങളെ പറ്റിയും, പ്രായോഗിക തലത്തില്‍ അവയുടെ നേട്ടങ്ങളെയും കൊട്ടങ്ങളെയും പറ്റി അറിയാനുള്ള വഴികള്‍ കുറവ് തന്നെ എന്നതാണ് ഏറ്റവും വലിയ പാഠം.

അതറിഞ്ഞു കൊണ്ട് തന്നെയാണ് ഈ ഭരണത്തില്‍ നല്ലത് എന്നെനിക്ക് തോന്നിയെ കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നത്, രാഷ്ട്രീയത്തിന് അപ്പുറം ഇത്തരം നയങ്ങളുടെ ഗുണ ദോഷങ്ങളെ പറ്റി ഒരു ചര്‍ച്ച നടക്കും എന്ന പ്രതീക്ഷയോടെ..

1. സേവന അവകാശ  നിയമം - നിശ്ചിത സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി  നല്‍കാന്‍ പൊതു ജനത്തിന് അധികാരം നല്കുന്ന ഈ നിയമം ഒരു നല്ല ദിശയിലുള്ള കാല്‍ വയ്പ്പായി  തോന്നി.

2. സെക്രട്ടറിയെറ്റ് ഫയലുകളുടെ നീക്കം ഇന്റര്‍നെറ്റില്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന IDEAS എന്ന പദ്ധതി.

3. മന്തിമാരുടെയും കുടുംബങ്ങളുടെയും , ഉന്നത ഉദ്യോഗസ്ഥരുടെയും സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തുക എന്ന നയം. ഈ വിവരങ്ങള്‍ സര്‍ക്കാര്‍ സൈറ്റുകളില്‍ ലഭ്യമാണ്.

4. മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 * 7 കാള്‍ സെന്‍റെര്‍., ജന ശ്രദ്ധ ആകര്‍ഷിച്ച ജനസമ്പര്‍ക്ക പരിപാടി

5. സംസ്ഥാനത്ത് നല്‍കാന്‍ ബാക്കിയുണ്ടായിരുന്ന മൂന്ന് ലക്ഷത്തില്‍ അധികം റേഷന്‍ കാര്‍ഡുകളുടെ വിതരണം. റേഷന്‍ കാര്‍ഡ്‌ അപേക്ഷിച്ചാല്‍ അന്ന് തന്നെ കാര്‍ഡ്‌ ലഭ്യമാക്കും എന്നതാണ് ഇപ്പോഴത്തെ നയം, അനുഭവസ്ഥര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇത് പ്രയോഗികമാക്കിയോ  എന്നറിയാന്‍ താല്പര്യം ഉണ്ട്

6. ദരിദ്ര രേഖക്ക് താഴെ ഉള്ളവര്‍ക്ക് മാസം ഒരു രൂപ നിരക്കില്‍ 25 കിലോ അറിയും രണ്ടു രൂപാ നിരക്കില്‍ 8 കിലോ ഗോതമ്പും. ഇതിന്‍റെ ഗുണം അനുഭവിക്കുന്നവരെ നേരിട്ടറിയാം

7.  സര്‍ക്കാര്‍ ആശുപത്രികള്‍ വഴി അറുനൂറോളം generic മരുന്നുകള്‍ സൌജന്യം ആയി നല്കാന്‍ ഉള്ള പദ്ധതി, ഇത് നടപ്പിലായോ എന്നറിയാന്‍ താല്പര്യം ഉണ്ട്.  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 12 generic മരുന്നുകള്‍ നല്‍കും എന്നും തീരുമാനം ഉണ്ട്.

8. ജെയിലുകളില്‍ ഭക്ഷണം ഉണ്ടാക്കി വില്‍ക്കാനും അത് വഴി കുറ്റവാളികള്‍ക്ക് പുനരധിവാസത്തിന് ഒരു അവസരം നല്‍കാനും ഉള്ള പദ്ധതി വളരെ നന്നായി തോന്നി,  തിരുവനന്തപുരത്ത് ഇത് വളരെ നന്നായി പ്രവര്‍ത്തിക്കുന്നു.

9. പോലീസില്‍ വന്ന മാറ്റങ്ങളില്‍ തലസ്ഥാനത്ത് രൂപീകരിച്ച SWAT ടീമും , പോലീസ് പരാതികള്‍ ഇന്റര്‍നെറ്റില്‍ ട്രാക്ക് ചെയ്യാന്‍ ഉള്ള സൌകര്യവും , Crime and Criminal Tracking Network System എന്നിവ ശ്രദ്ധേയം.

10. സംസ്ഥാനത്ത് ആദ്യമായി വ്യക്തമായ ഒരു സ്പോര്‍ട്സ് നയം രൂപീകരിക്കപെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കായിക മേളകള്‍ കൃത്യമായി നടത്താത്ത സംഖടനകളുടെ ധനസഹായവും, അംഗീകാരവും നഷ്ടപ്പെടും, സ്പോര്‍ട്സ് ഹൊസ്റ്റെലുകളിലെ കാന്‍റീന്‍ സംവിധാനം കുടുംബശ്രീ വഴി നടത്താനും ധാരണ ഉണ്ടായിരുന്നു, പ്രായോഗിക തലത്തില്‍ ഇവ എവിടം വരെ എത്തി എന്ന് അറിയില്ല.

11. ചലച്ചിത്ര മേളയുടെ ഭാഗമായി സര്‍ക്കാര്‍ തീയറ്ററുകള്‍ പുതുക്കി പണിഞ്ഞു,  ഇതുവരെ നടന്നതില്‍ മികച്ച ഒരു മേള.  ചലച്ചിത്ര മേളക്ക് ഒരു സ്ഥിരം complex ഉണ്ടാക്കാനും , മൂന്നാറില്‍ ചലച്ചിത്ര archives സൌകര്യത്തിനും വേണ്ടിയുള്ള ശ്രമം നന്ന്.

12. ദേശീയ കായിക മേളക്ക് വേണ്ടിയുള്ള മുന്നോരുക്കത്തിന് വീണ്ടും ജീവന്‍ വച്ചത് ഗണേഷ് കുമാറിന്‍റെ കാലത്താണ്.

13. 625 പുതിയ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍, ക്ഷേമ പെന്‍ഷന്‍ വര്‍ധന , സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് LTC തുടങ്ങിയ പതിവ് നേട്ടങ്ങള്‍ പലയിടത്തും എഴുതി കണ്ടു.

14. ഇതിനൊക്കെ അപ്പുറം കൂടുതല്‍ ഊന്നല്‍ വലിയ പദ്ധതികള്‍ക്ക് ആണെന്ന് തോന്നി, പക്ഷെ പതിവ് പോലെ പുരോഗതി കുറവ് തന്നെ, മോണോ റെയില്‍ ഇപ്പോഴും കടലാസ്സില്‍ ഒതുങ്ങുന്നു, സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ശുഷ്കാന്തി ഉണ്ടായെങ്കിലും ടീകോം എന്ത് ചെയ്യും എന്ന് ആര്‍ക്കും അറിയില്ല, മെട്രോ വിവാദങ്ങള്‍ക്ക് ശേഷം മുന്നോട്ട് നീങ്ങും എന്നാ ഒരു നേരിയ പ്രതീക്ഷ ഉണ്ട് , വിഴിഞ്ഞം പഴയ പടി തന്നെ.

15. പതിവ് പോലെ  മൂലമ്പിള്ളി , ചെങ്ങറ സമരങ്ങള്‍ ഒത്തു തീര്‍പ്പാക്കി എന്ന് പറഞ്ഞെങ്കിലും പുനരധിവാസത്തെ  കുറിച്ചുള്ള കൃത്യമായ രേഖകള്‍ ലഭ്യമല്ല.

16. പാന്‍ മസാല നിരോധനം , സംസ്ഥാന ലോകായുക്തയില്‍ വരുന്ന മാറ്റങ്ങള്‍ , ആദ്യമായി വരുന്ന വിസില്‍  ബ്ലോവേര്‍ പോളിസി എന്നിവ ആശാവഹം.

References
========
100 Days Report from Government
1 Year Report from Government
2012 Report from Government
Sports Policy : http://www.dsya.kerala.gov.in/index.php?option=com_content&view=article&id=60&Itemid=63
http://www.keralapolice.org/

Right to Service Act -- http://kerala.gov.in/docs/servicebill2012.pdf

Web Directory of Departments : http://www.minister-education.kerala.gov.in/index.php?option=com_content&view=article&id=55&Itemid=55

================================================
എനിക്കറിയാവുന്ന, അല്ലെങ്കില്‍ മോശമായി തോന്നിയ കാര്യങ്ങളെ പറ്റി എഴുതാം. രാവണന്‍ , കുന്നോത്ത് തുടങ്ങിയവര്‍ക്ക് കുറച്ചു കൂടെ നല്ല വീക്ഷണങ്ങള്‍ ഇക്കാര്യത്തില്‍ പങ്കു വയ്ക്കാന്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷ.

1. മന്ത്രി സഭാ നിര്‍ണയം : VD സതീശനെ പോലെ കഴിവ് തെളിയിച്ച ഒരാളെ മന്ത്രി ആക്കാന്‍ പോലും കഴിയാത്ത വിധം ഗ്രൂപ്പ്‌, ജാതി സമവാക്യങ്ങളില്‍ കുടുങ്ങി പോയിരുന്നു കോണ്‍ഗ്രസ്‌.

2. അഞ്ചാം മന്ത്രി വിവാദം : ഒരു മുസ്ലിം മന്ത്രി കൂട്ടിയാല്‍ ഒരു ഹിന്ദു മന്ത്രി കൂട്ടണം  എന്ന കണക്കില്‍ മതപരമായ വിഭജനം ജനാധിപത്യത്തിന് ചേര്‍ന്നതല്ല, വലിയ ഒരളവു വരെ മതപരമായ ഒരു വിള്ളല്‍ അതുണ്ടാക്കിയിട്ടുണ്ട്

3. എമെര്‍ജിംഗ് കേരള പോലുള്ള വലിയ പ്രതീക്ഷ ഇല്ലാത്ത പരിപാടികള്‍ക്ക് അപ്പുറം കേരളത്തിലേക്ക് പുതിയ കമ്പനികളെ കൊണ്ട് വരാനുള്ള ശുഷ്കാന്തി കുറവ്, ഏറെ പുരോഗമിക്കുന്ന ടെക്നോ പാര്‍ക്ക് പോലുള്ള സ്ഥലങ്ങളിലേക്ക് പോലും പുതിയ കമ്പനികളെ കൊണ്ട് വരാന്‍ ഊര്‍ജിതമായ ശ്രമം ഉണ്ട് എന്ന് പറയാനാവില്ല.

4. വിജിലന്‍സ് കേസും, അരി കത്തിക്കലും , വിലക്കയറ്റവും ഒക്കെയായി നട്ടം തിരിയുന്ന അനൂപ്‌ ജേക്കബിന്‍റെ വകുപ്പ്.

5. കഴിഞ്ഞ അഞ്ചു കൊല്ലത്തില്‍ കാണാത്ത വിലക്കയറ്റവും , പവര്‍ കട്ടും വൈദ്യുതി വകുപ്പില്‍ എങ്ങനെ വന്നു എന്നത് അന്വേഷിക്കേണ്ട കാര്യമാണ്.

6. ഒരുപാട് വലിയ സംരംഭങ്ങള്‍ക്ക്‌ (mono rail (TVm & Koz), metro, vizhinjam, aranmula, kanoor)  പിറകെ ഉള്ള നെട്ടോട്ടം നിര്‍ത്തി അതില്‍ നടപ്പിലാകാന്‍ സാധ്യത ഉള്ള ഒന്നോ രണ്ടോ എണ്ണം പെട്ടന്ന് നടപ്പാക്കുന്നതാണ് നല്ലത് എന്നാണ് വ്യക്തിപരമായ അഭിപ്രായം

7. മാലിന്യ സംസ്കരണം , ഈ സര്‍ക്കാര്‍ കൈകാര്യം ചെയ്യാന്‍ അമ്പേ പരാജയപെട്ടു. തിരുവനന്തപുരത്ത് വന്ന ഒരു യന്ത്രം ഒഴിച്ചാല്‍ മറ്റൊരു വലിയ മാറ്റവും ഇല്ല

8. മത സംഖടനകള്‍ക്ക് സര്‍ക്കാരും മന്ത്രിമാരും കൊടുക്കുന്ന പ്രാധാന്യം

ഓര്‍മയില്‍ നിന്ന് എഴുതിയതാണ് ഇത്, വായിച്ചു ചെന്നാല്‍ കൂടുതല്‍ കണ്ടേക്കാം.
====================================
യു ഡി എഫ് സര്‍ക്കാര്‍

 അരിയുടെ വില  എന്നത് വളരെ നല്ല കാര്യം ആണ് , പക്ഷെ അരി മാത്രം മേടിച്ചു കൊണ്ട് കാര്യമില്ല , അതിനു വേണ്ടുന മറ്റു കാര്യങ്ങള്‍ ഉണ്ട് അതിന്റെ അവസ്ഥ എന്താണ് .

1.പൊതു വിപണിയിലെ അരിവില

2.വില വര്‍ധനവ്‌ സര്‍ക്കാരിനു പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത രീതിയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു , കാരണം പലതും ആണ് .
3.കേരളത്തിലെ മാലിന്യ സംസ്കരണം
4.നെല്ലിയാമ്പതി.
5.നെല്‍ വയല്‍ നീര്‍ത്തട സംരക്ഷണം.
6.ലോട്ടറി കേസുകള്‍ .
7.കുട്ടനാട് പ്രൊജെക്റ്റ്.
8.ആദ്യമായി കേരളം കേരളം വരള്‍ച്ചാ സംസ്ഥാനമായി പ്രഖ്യാപിച്ചു.
മണൽ മാഫിയ,എണ്ണിയാല്‍ തീരാത്ത മാഫിയകള്‍ പെരുകി , ആഭ്യ്ന്തിര്‍ അവ്കുപ്പു ടീ പി ക്കേസ് നടത്താന്‍  വേണ്ടി മാത്രം വേണ്ടിയുള്ളത്  ആയി

9.ചീപ്പ് വിപ്പ്.
എന്ന വെയിസ്റ്റ് കൊണ്ട് ഉണ്ടായ കേസുകള്‍ , സകല ഭൂമി  കേസുകളിലും പുള്ളിയുടെ കൈ കടത്തല്‍

10.സുതാര്യ കേരളം, എന്നാ ഇരട്ടത്താപ്.പ്

 11.(((ഈ സര്‍ക്കാരിന്റെ സുപ്രധാനവും ഏറ്റവും ജനവിരുദ്ധവും ഏറെ വിവാദവുമായ മൂന്നു തീരുമാനങ്ങള്‍ എടുത്തത് ഫെബ്രുവരി 8 ന്റെ മന്ത്രിസഭായോഗത്തില്‍ ആണ്.

A. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി.
B. 2005 വരെയുള്ള നെല്‍വയല്‍ നീര്‍ത്തട നികത്തലുകള്‍ക്ക് അംഗീകാരം.
C. പട്ടയഭൂമികള്‍ വില്‍ക്കാനുള്ള പൂര്‍ണ്ണ അവകാശം, 50 ലക്ഷത്തിലേറെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അംഗീകാരം.   ))

=================================
Details

A. 2005 വരെ (അനധികൃതമായി) നികത്തിയ മുഴുവന്‍ തണ്ണീര്‍ത്തടങ്ങളും (around 50000 acres) ഒറ്റതവണ കൊണ്ട് കരഭൂമിയാക്കി നല്‍കാനും അതുവരെയുള്ള നിലം നികത്തല്‍ നിയമവിധേയമാക്കാനും മന്ത്രിസഭാ തീരുമാനിച്ചു. ഫെബ്രുവരി 8 നു
ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്‌. ഇതുവരെ ആരും അറിഞ്ഞില്ല, പറഞ്ഞില്ല.

വീട് വെക്കാനോ, പൊതു ആവശ്യത്തിനോ നെല്‍വയല്‍ നികത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ നീര്‍ത്തടം നികതാനോ, അതിനു അനുമതി നല്‍കാനോ സര്‍ക്കാരിന് നിയമപ്രകാരം അധികാരമില്ല. അതിനാല്‍ത്തന്നെ ഈ മന്ത്രിസഭാ യോഗ തീരുമാനം നിയമവിരുദ്ധമാണ്.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം വരുന്നതിനു മുന്‍പും നീര്‍ത്തടം നികത്തുന്നത് നിയമവിരുദ്ധം ആയിരുന്നു. കേരളാ ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍ അനുസരിച്ച് നിലംനികത്തല്‍ അന്നേ കുറ്റമാണ്. ഈ cabinet തീരുമാനത്തോടെ അത്തരം കുറ്റങ്ങള്‍ ലീഗലൈസ് ചെയ്തു. ഇത് ഏകദേശം 50000 ഏക്കര്‍ നീര്‍ത്തടം നശിപ്പിക്കും. 2005 നു ശേഷം നികത്തിയവരും ഇപ്പോള്‍ നികത്തുന്നവരും ഇനി അവകാശപ്പെടുക തങ്ങള്‍ നേരത്തെ നികത്തി എന്നായിരിക്കും. This will destroy the wetland conservation Act.


B. നെല്‍ വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിക്കുകയും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. !!!

C. 1977 നു മുന്‍പുള്ള കയ്യേറ്റക്കാര്‍ക്ക് പട്ടയം നല്‍കിയ മുഴുവന്‍ ഭൂമിയും റവന്യൂ ഭൂമിയാക്കാനും (എലമലക്കാട് Forest കേസുകളില്‍ സര്‍ക്കാരിനു തിരിച്ചടിയാവും) ചന്ദനം ഒഴികെയുള്ള ഏതു മരവും മുറിക്കാനും അനുമതി നല്‍കുന്നു. ഇതോടെ ഇടുക്കിയിലെ അന്പതിനായിരത്തോളം മരങ്ങള്‍ നഷ്ടമായേക്കും. വയനാട്ടിലും
മരംമുറി വ്യാപകമാവും. ഇത് ഇടുക്കിയുടെയും വയനാടിന്റെയും കാലാവസ്ഥയെ തന്നെ മാറ്റി മറിക്കും.മാത്രമല്ല, വില്പ്പനാവകാശം നല്‍കുന്നതോടെ വീട് വെയ്ക്കാന്‍ / കൃഷി ചെയ്യാന്‍ കര്‍ഷകന് ലഭിച്ച പട്ടയഭൂമി ക്രമേണ റിസോര്‍ട്ട്-ഭൂ മാഫിയയുടെ
കയ്യിലെത്തും

==============================
12.പല കേസുകളിലും ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും വളരെ മോശം പരാമര്‍ശം ഏറ്റു വങ്ങേണ്ടി വന്നു

13.എന്ടോ സള്‍ഫാന്‍ ദുരിതര്‍ക്കുള്ള സഹായം

14.നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു കുടുംബ ശ്രീയെ തകര്‍ക്കാന്‍ ആസൂത്രിത്ര നീക്കം

15.എമെര്‍ജിംഗ് കേരള എന്നാ കാശ് അടിച്ചു മാറ്റല്‍ .
16.മുല്ലപ്പെരിയാര്‍ വിഷയം.
17.ദേവസ്വം ബോര്‍ഡില്‍ കാണിക്കാന്‍ ശ്രമിച്ച ദൈവ വിശ്വാസം എന്നും പറഞ്ഞുള്ള ഉടായിപ്പ്.
18.മാധ്യമ പ്രവര്‍ത്തകരുടെ  ഫ്ലാറ്റ് തട്ടിപ്പിന് കൂടു നിന്ന മന്ത്രിസഭാ.

19.ഇനിയും നടപ്പില്‍ വരാത്ത സ്മാര്‍ട്ട്‌ സിറ്റി

20.ചില്ലറ  മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള തീരുമാനം

21.കര്‍ഷക ആത്മഹത്യാകള്‍ പെരുകി

*********************************************************
22.മാണിസാറിന്റെ ബജറ്റ് :2011 . ഇതില്‍ നടപ്പിലായത് ഏതൊക്കെ ?

തിരുവനന്തപുരം: അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ധനകാര്യമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ചു

* റോഡ് വികസനത്തിന് 1000 കോടി

* റോഡ്-പാലം വികസനത്തിന് 200 കോടി

* കെ.എസ്.ആര്‍.ടി.സിക്ക്്് 100 കോടിയുടെ അധിക സാമ്പത്തിക സഹായം

* 1000 പുതിയ ബസ്സുകള്‍ നിരത്തിലിറക്കും

* സംസ്ഥാനത്തെ വിവിധ സ്റേഡിയങ്ങളുടെ വികസനത്തിന് 120 കോടി

* പൊതുമരാമത്ത്് പ്രവര്‍ത്തനങ്ങള്‍ക്കായി 325 കോടി രൂപ

* കുടുംബശ്രീ , ജനശ്രീ വികസനത്തിന് 2 കോടി

* കൊച്ചി മെട്രോയ്ക്ക് 25 കോടി

* മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് 5 കോടി രൂപ

* ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ സുരക്ഷയ്്ക്ക്്് 1 കോടി

* ക്ഷേത്രപുനരുദ്ധാരണത്തിന് ദേവസ്വം ബോര്‍ഡിന് 5 കോടി

* കോട്ടയം ടൂറിസ്റ്റ്്് ഹൈവേയ്ക്ക്്് 5 കോടി

* വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി 150 കോടി

* സ്മാര്‍ട്ട്് സിറ്റി അടിസ്ഥാന സൌകര്യത്തിന് 10 കോടി

* മലയോര വികസന അതോറിറ്റിക്ക്്് 5 കോടി

* കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടി

* എരുമേലി ടൌണ്‍ഷിപ്പായി ഉയര്‍ത്താന്‍ ആദ്യഘട്ടം രണ്ടു കോടി

* തലസ്ഥാന നഗരിയുടെ വികസനത്തിന് 30 കോടി

* നെല്‍കര്‍ഷകരുടെ കുടിശ്ശിക തീര്‍ക്കാന്‍ 50 കോടി

* 24 പോലിസ് സ്്്റ്റേഷനുകള്‍ക്ക്്് കെട്ടിടം നിര്‍മ്മിക്കാന്‍ 7.2 കോടി

* കമ്മ്യൂണിറ്റി പോലിസ് സ്കീം,സ്്്്്റ്റുഡന്റ്്്് പോലിസ്്്്് സ്്്കീം എന്നിവയ്ക്ക്്് 25 ലക്ഷം

* മല്‍സ്യതൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിക്ക് 10 കോടി

* ആലപ്പുഴ, തൃശൂര്‍ , കോട്ടയം മെഡിക്കല്‍ കോളജുകളുടെ വികസനത്തിന് 44 കോടി

* മലപ്പുറത്ത് കുടിവെള്ള പദ്ധതിക്ക് 1 കോടി

* കയര്‍ഗ്രാമത്തിന് 50 ലക്ഷം

* മീനച്ചില്‍ നദീതടപദ്ധതികളുടെ ഒന്നാം ഘട്ടത്തിന് 25 കോടി

* വയനാട്ടില്‍ ആധുനിക ചികിത്സാ കേന്ദ്രത്തിന് 2 കോടി

* എമേര്‍ജിങ് കേരള എന്ന പേരില്‍ നിക്ഷേപക സംഗമം

* റേഷന്‍കടകള്‍ വഴി 13 അവശ്യസാധനങ്ങള്‍

* നിലവിലുള്ള 75 മാവേലി സ്്റ്റോറുകളെ സൂപ്പര്‍മാര്‍ക്കറ്റുകളാക്കും

* തിരുവനന്തപുരത്ത്്് സി വി രാമന്‍പിള്ളയുടെ പ്രതിമ സ്ഥാപിക്കും

* ലേബര്‍ കോള്‍ സെന്ററുകള്‍ സ്ഥാപിക്കും

* കോട്ടയ്്ക്കല്‍,എരുമേലി, ചിറ്റാര്‍ എന്നിവിടങ്ങളില്‍ സബ്്്ട്രഷറി സ്ഥാപിക്കും

* ഇടുക്കിയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക്്് പട്ടയം

* ഖാദി മേഖലയില്‍ 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

* ആദിവാസികള്‍ക്ക്്് കടാശ്വാസ പദ്ധതി

* താനൂരില്‍ മല്‍സ്യബന്ധന തുറമുഖം

* കാലിത്തീറ്റ സബ്സിഡി ഇരട്ടിയാക്കും

* സമഗ്ര കാര്‍ഷിക ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കും

* 60 വയസ്സുകഴിഞ്ഞ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക്്് പ്രതിമാസം 300 രൂപ പെന്‍ഷന്‍

* എല്ലാ തൊഴിലാളി പെന്‍ഷനുകളും 400 രൂപയാക്കി

* സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷൂറന്‍സ്

* സംസ്ഥാനത്ത് 5 പോളിടെക്നിക്ക് കോളജുകള്‍

* ചെറുകിട നഗരങ്ങളില്‍ ഐ.ടി പാര്‍ക്കുകള്‍

* കാസര്‍കോഡ്,ഇടുക്കി, മലപ്പുറം,പത്തനം തിട്ട തുടങ്ങിയ ജില്ലകളില്‍ മെഡിക്കല്‍ കോളജുകള്‍

* എല്ലാ ജില്ലകളിലും ഡയാലിസിസ് സെന്ററുകള്‍

* കേരള സംസ്ഥാന ഭാഗ്യക്കുറി എല്ലാ ദിവസവും നറുക്കെടുക്കും

* ഉച്ചഭക്ഷണ പദ്ധതി 9,10 ക്ളാസ്സുകളിലേക്കു കുടി നീട്ടി

* വിദ്യധനം വായ്പാപദ്ധതി നടപ്പാക്കും

* വയനാട്ടില്‍ ആധുനിക ചികിത്സാ കേന്ദ്രത്തിന് 2 കോടി

* ജൈവമാലിന്യ സംസ്ക്കരണത്തിന് പഞ്ചായത്തുകളില്‍ പദ്ധതി

* ആദിവാസികള്‍ക്ക്്് കടാശ്വാസ പദ്ധതി

* എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ്്് ലഭിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്്് സൌജന്യ എന്‍ട്രന്‍സ് കോച്ചിങ

* ജോലി നഷ്ടപ്പെടുന്ന പ്രവാസി മലയാളികള്‍ക്ക്്് സഹായം

* പ്രവാസികള്‍ക്ക്്് നിയമസഹായത്തിനായി ഹെല്‍പ്പ്്് ലൈന്‍

* പ്രവാസികള്‍ക്കായി എയ്്്്ഡ്്് സെല്‍

* സാഫല്യം എന്ന പേരില്‍ പുതിയ ഭവനപദ്ധതി

* ഡാമുകളില്‍ നിന്ന്്് മണല്‍ വാരുന്നത്് യന്ത്രം വഴി നടപ്പാക്കും

* ഹൌസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ രൂപവല്‍ക്കരിക്കും

* വിദേശ മദ്യത്തിന് വിലകൂടും

* ആഡംബര കാറുകള്‍ക്ക്്് അധിക നികുതി

* സ്വര്‍ണത്തിന് വിലകൂടും

* ആഡംബര വീടുകള്‍ക്ക്്് രണ്ട്്് ശതമാനം സെസ
്്്
* മണിചെയ്ന്‍ ഫ്്ളാറ്റ്്് തട്ടിപ്പുകള്‍ തടയാന്‍ സമഗ്ര നിയമനിര്‍മ്മാണം.
*************************************

23.ഇപ്പോഴും തീരാത്ത നെര്‌സിങ്ങ് വിഷയം

24.കണ്ണുണ്ടായാല്‍ പോരാ കാണണം...കാതുണ്ടായാല്‍ പോരാ കേള്‍ക്കണം
കേരളത്തില്‍ റേഷന്‍വിതരണം താറുമാറായി. മണ്ണെണ്ണ വിഹിതം നിലച്ചു. ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) വില്‍പ്പനശാലകള്‍ സബ്സിഡി സാധനങ്ങളില്ലാതെ നോക്കുകുത്തിയുമായി. അരിയും മണ്ണെണ്ണയും പഞ്ചസാരയും കിട്ടാത്ത റേഷന്‍കടയ്ക്കു മുന്നില്‍, വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി വലയുകയാണ്

https://plus.google.com/u/0/113542837192416985564/posts/aExeQ7nGdEL

25. തിരുവനന്തപുരം: എല്‍.ഡി.എഫ് ഭരണകാലത്ത് റവന്യൂകമ്മിയും ധനകമ്മിയും കുറയുകയാണ് ഉണ്ടായതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. യു.ഡി.എഫ് കാലത്ത് 3.45 ശതമാനമാണ് റവന്യൂകമ്മിയെങ്കില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത് 1.97 ആക്കി കുറച്ചു. ധനകമ്മി 4.49ശതമാനത്തില്‍ നിന്ന് 3.13 ശതമാനമാക്കിയും കുറച്ചുവെന്ന് അദ്ദേഹം പറഞ്ഞു.1996ല്‍ യു.ഡി.എഫ് ഭരണം അവസാനിപ്പിക്കുമ്പോള്‍ സംസ്ഥന വരുമാനത്തിന്റെ 35.54ശതമാനമായിരുന്നു കടബാധ്യത. ഇത് 32.92ശതമാനമാക്കി കുറക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. കേരളം കടക്കെണിയിലാണെന്ന കെ.എം മാണിയുടെ ധവളപത്രം ശുദ്ധ അബദ്ധമാണ്. ഈ ധവളപത്രം പ്രതിക്കൂട്ടിലാക്കുന്നത് കെ.എം മാണിയെത്തന്നെയാണ്- തോമസ് ഐസക്ക് പറഞ്ഞു.ധവളപത്രം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയുടെ സാക്ഷ്യപത്രമാണ്. കേരള ചരിത്രത്തില്‍ ഏറ്റവും പതുക്കെ വരുമാനമുയര്‍ന്ന കാലമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെത്. 12 ശതമാനമായിരുന്നു ഈ നിരക്ക്. എന്നാല്‍ ഇപ്പോള്‍ പതിനാറ് ശതമാനമായിട്ടാണ് വരുമാന വളര്‍ച്ചാ നിരക്ക് ഉയര്‍ന്നത്. എല്‍ഡിഎഫ് സാമ്പത്തിക ഭദ്രത കൈവരിച്ചത് ചെലവ് വെട്ടിക്കുറയ്ക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.നാളെ ബദല്‍ ധവളപത്രം പുറത്തിറക്കുമെന്നും ഐസക്ക് അറിയിച്ചു.

26.മദ്യ വില്‍പ്പന , കേരളം മൊത്തം ബാര്‍ ലൈസെന്‍സ് കൊടുക്കാന്‍ കൈക്കൂലി മേടിച്ചും അല്ലാതെയും പലരെയും അറസ്റ്റ് ചെയ്തു .
കുറ്റകൃത്യങ്ങളുടെ നാടായി കേരളം മാറുന്നു.

27.പോലീസ് സേനയില്‍ ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായ 533 പേര്‍ ഉണ്ടെന്ന് സര്‍ക്കാര്‍തന്നെ സമ്മ്തിക്കുന്നു.

28.കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ ആത്മഹത്യകള്‍ തിരികെ വന്നിരിക്കുന്നു.

29.എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ഭവനനിര്‍മ്മാണ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കുകയാണ്. മല്‍സ്യതൊഴിലാളി ക്ഷേമ പദ്ധതികള്‍ തകര്‍ത്തു. കയര്‍-കശുഅണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമുള്ള പെന്‍ഷനുകളെല്ലാം കുടിശികയായി.

30.വിഴിഞ്ഞ പദ്ധതി എന്തായി?
31.കോച്ച് ഫാക്ടറി എന്തായി?
പൊതുജന സേവനത്തിന് സിയാല്‍ മോഡല്‍ കമ്പനികള്‍ , ഇത് എന്തായി  ?


32.മലപ്പുറം: വ്യവസായ വികസനത്തിന്റെ പേരില്‍ ദ്വീപ് സ്വകാര്യസംരംഭകര്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. മലപ്പുറം ജില്ലയിലെ തിരൂര്‍ ദ്വീപാണ് എമര്‍ജിംഗ് കേരളയുടെ ഭാഗമായി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ നീക്കം നടക്കുന്നത്.

33.വൈദ്യതി വകുപ്പ് നശിപ്പിച്ചു , വൈദ്യുതിയെ  ഇല്ല

34.കെ എസ്ആര്‍ ടീ സി എന്നസാധനം ഫോട്ടോയില്‍  മാത്രമായി

35.ജാതി മത ശക്തികള്‍ ഭരണത്തില്‍ നേരിട്ട് ഇടപെടുന്നു , അവര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നു

ജനത്തിനോട്‌ ഒരു ബാധ്യതയും  ഇല്ലാത്ത സര്‍ക്കാര്‍

(പലരുടെയും ഫെയിസ് ബുക്ക്,പ്ലസ്‌ പോസ്റ്റുകളില്‍ നിന്നും മാന്തി എടുത്തതും എനിക്ക് സ്വയം മാന്തി കിട്ടിയതും , പത്ര വാര്‍ത്തകളും ആണ് അടിസ്ഥാനം)

No comments:

Post a Comment