Thursday, January 17, 2013

Saswath S Suryansh [ മത - ദൈവ വിശ്വാസികള്‍ ദയവ് ചെയ്ത് വായിക്കേണ്ടത്:]

പഴയ എന്റെ ഒരു ലേഖനം വീണ്ടും ഷെയര്‍ ചെയ്യുന്നു. ഞാന്‍ എന്താണോ, പബ്ലിക്‌ സ്ഫിയറില്‍ ഞാന്‍ പ്രകടിപ്പിച്ചിട്ടുള്ള നിലപാടുകള്‍ എന്താണോ, അതിന് കടകവിരുദ്ധമായി ക്യാരക്റ്റര്‍ അസാസിനേഷന്‍ ചെയ്യാന്‍ മാനിപ്പുലേറ്റര്‍മാരും ഇതൊരു അവസരമായി കണ്ട വേറെ ചിലരും ഇറങ്ങിയത്‌ കൊണ്ട് പറഞ്ഞല്ലേ പറ്റൂ. ഈ പറഞ്ഞതില്‍ നിന്ന് വിരുദ്ധമായി ഞാന്‍ ജീവിതത്തില്‍ എന്തെങ്കിലും ചെയ്തതായി തെളിയിക്കാന്‍ എല്ലാ മാനിപ്പുലേറ്റര്‍മാരെയും വെല്ലുവിളിക്കുന്നു.

മത - ദൈവ വിശ്വാസികള്‍ ദയവ് ചെയ്ത് വായിക്കേണ്ടത്:

കുറച്ചു കാലമായി നിരീശ്വരവാദം/ നിരീശ്വരവാദികളുടെ ജീവിതം/ ഐഡിയോളജി മുതലായവയെ കുറിച്ച് ചില മതവിശ്വാസികളുടെ മുന്‍വിധികളില്‍ ഊന്നിയ കമന്റുകള്‍ ബസ്സിലും ബ്ലോഗിലും ഒക്കെ കണ്ടു വരുന്നതിനു മറുപടി ആയിട്ടാണ് ഇതെഴുതുന്നത്. ഇക്കാര്യത്തില്‍ ആരുടെയെങ്കിലും പേരെടുത്ത് എഴുതുന്നത് അമാന്യത (അങ്ങനെ കരുതുന്നതിന്റെ കാരണം വഴിയെ പറയാം) ആയിരിക്കും എന്നതിനാല്‍ അപ്രകാരം ചെയ്യുന്നില്ല.

എയ്ഥിസം എന്നാല്‍ സത്യത്തില്‍ എന്താണ്? ചെറുപ്പം മുതലേ മനുഷ്യന്‍ എന്ന സാമൂഹ്യജീവിയുടെ ബോധമണ്ഡലത്തില്‍ ഇമ്പ്ലാന്റ് ചെയ്യപ്പെടുന്ന ദൈവം എന്ന സങ്കല്‍പം സത്യത്തില്‍ വെറും ഫെയ്ക്ക് ആണെന്ന് മനസ്സിലാക്കിയവന്‍ (അവന്‍ എന്നുപയോഗിച്ചത് പുല്ലിംഗാര്‍ത്ഥത്തില്‍ അല്ല.) ആണ് ഒരു എയ്ഥിസ്റ്റ്. ശരിക്കും പറഞ്ഞാല്‍ ചെറുപ്പത്തില്‍ കേട്ട് പരിചയിച്ച ദൈവസങ്കല്‍പം മാത്രമല്ല, 'ഇന്റെലിജെന്റ് ഡിസൈനര്‍' മോഡല്‍ ഉഡായിപ്പുകളെയും കാര്യകാരണ സഹിതം തള്ളിക്കളയാന്‍ കഴിയുന്നവര്‍ മാത്രമേ യഥാര്‍ത്ഥ നിരീശ്വരത്വത്തില്‍ എത്തുന്നുള്ളൂ.

നിരീശ്വരത്വം മറ്റൊരു രീതിയിലും വരാം - ഒരു ബ്രോഡ് കാറ്റഗറി ആണിത്- നിര്‍ബന്ധിത/ പ്രചോദിത നിരീശ്വരവാദം. ഇത്തരത്തില്‍ നിരീശ്വരവാദത്തിലേക്ക് വരുന്നവരില്‍ വലിയൊരു ശതമാനം പേര്‍ക്ക് ലോജിക്കല്‍ ആയ ഒരു അടിത്തറ ഉണ്ടാകണമെന്നില്ല. കമ്യൂണിസം ബേസ് ചെയ്തുള്ള പാര്‍ട്ടികളിലും പെരിയാറുടെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന ദ്രാവിഡ പാര്‍ട്ടികളിലും ഇത്തരത്തില്‍ പെട്ട ആളുകളെ കാണാറുണ്ട്‌. (ചിലപ്പോഴൊക്കെ സ്വന്തം വിശ്വാസം പ്രകടിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥ ഇവരില്‍ ചിലര്‍ക്ക് ഉണ്ടാകുന്നു എന്നത് സത്യത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്. ഇതല്ല നമ്മുടെ വിഷയം.) ഇതേ കാറ്റഗറിയില്‍ വരുന്ന വേറെ ചിലര്‍ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടരായോ ഒരു ഫാഷന് വേണ്ടിയോ ഒക്കെ നിരീശ്വരവാദത്തില്‍ എത്തിപ്പെടാറുണ്ട്. കുറച്ചു കാലം കഴിയുമ്പോള്‍ എന്തെങ്കിലും ദു:ഖകരമായ സംഭവങ്ങള്‍ ഉണ്ടാകുകയും നേരാം വണ്ണം കോസ് ആന്‍ഡ്‌ എഫെക്റ്റ് അനാലിസിസ് നടത്താതെ ദൈവത്തില്‍ വിശ്വസിക്കാത്തതായിരിക്കണം കാരണം എന്നൊരു നിഗമനത്തില്‍ എത്തി തിരിച്ചു പോകുകയോ ചെയ്യാം. ഇത്തരക്കാരെ എടുത്തു കാണിക്കാന്‍ ബഹുഭൂരിപക്ഷം വരുന്ന വിശ്വാസിസമൂഹത്തിന് വലിയ താത്പര്യമാണ് താനും. പൈതൃകം സിനിമയിലെ നായകന്‍റെ പോര്‍ട്രേയല്‍ ഓര്‍മയില്ലേ? ഫിലിപ്പ് എം പ്രസാദ് മറ്റൊരു ഉദാഹരണം.

എന്നാല്‍ ഒരു വിശ്വാസി എങ്ങനെയാണ് നിരീശ്വരവാദത്തെ മനസ്സിലാക്കുന്നത്? ഇവിടെ കാണപ്പെടുന്ന മുന്‍വിധികള്‍ ഉത്സവങ്ങള്‍ക്കോ അത് പോലുള്ള മതപരമായ യാതൊരു ചടങ്ങുകള്‍ക്കോ പോകരുത്, ദേവാലയങ്ങളില്‍ പോകരുത്, കുറി, കസവ് മുണ്ട്-ഷര്‍ട്ട്‌, മുണ്ട്- ജുബ്ബ- മാല, മുതലായ മതങ്ങളുമായി അസോസിയേറ്റ് ചെയ്യപ്പെട്ട യാതൊന്നും ധരിക്കരുത്, ബലി പോലുള്ള മരണാനന്തര ചടങ്ങുകള്‍, വിവാഹം മുതലായവയില്‍ കാരണവന്മാര്‍ അടക്കം മറ്റുള്ളവരുടെയെല്ലാം അതൃപ്തി പിടിച്ചു പറ്റിയിട്ടായാലും മതപരമായ യാതൊരു ചടങ്ങും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം - അങ്ങനെയങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്‌. ഇത്തരം മാമൂലുകളില്‍ തളച്ചിടുക എന്നത് മതത്തിന്റെ സഹജ സ്വഭാവമാണ്. മതവിശ്വാസികളുടെ കാര്യം പറയേണ്ടല്ലോ. തലയില്‍ മുണ്ടിട്ട് അമ്പലത്തില്‍ പോകുന്ന ശങ്കരാടിയുടെ ചിത്രം കാണിച്ചിട്ട് നിരീശ്വരവാദികള്‍ ഇങ്ങനെയല്ലേ എന്നും പറഞ്ഞു പരിഹസിക്കുന്നവര്‍ അറിയേണ്ട ഒരു കാര്യമുണ്ട്. നിങ്ങള്‍ക്കൊരിക്കലും നിരീശ്വരവാദം എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. കാരണം, അത് മനസ്സിലാക്കിയ ഒരാള്‍ പിന്നീട് ദൈവവിശ്വാസി ആയി തുടരില്ല തന്നെ. പകരം യുക്തിവാദവുമായി ബന്ധപ്പെടുത്തി സമൂഹത്തില്‍ ഉറച്ചു പോയ 'പ്രകടനപരത' എത്രത്തോളം കാണിക്കുന്നുണ്ട് എന്നതിലാണ് നിങ്ങള്‍ നിരീശ്വരവാദിയെ അളക്കുന്നത്. പബ്ലിക്‌ ആയി പ്രകടിപ്പിക്കുന്ന നിലപാടുകള്‍ വ്യക്തി ജീവിതത്തില്‍ പാലിക്കേണ്ടതാണ് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ യുക്തിവാദി ഇങ്ങനെ ഒക്കെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് ആരാണ്? അഥവാ, ഇപ്രകാരമൊക്കെ ചെയ്‌താല്‍ അവന്റെ നിലപാടുകള്‍ സാധൂകരിക്കപ്പെടും എന്ന് തിട്ടൂരം ഇറക്കുന്നത് ആരാണ്? അവന്റെ കുടുംബത്തില്‍ എല്ലാവരും ഇപ്രകാരം ആയിരിക്കണം എന്ന് ശഠിക്കുന്നത് എന്തിനാണ്? മറ്റൊരു വ്യക്തിയില്‍ നിന്ന് വേറിട്ടൊരു നിലനില്‍പ്പ്‌ സാധ്യമല്ലാത്തവര്‍ ആണോ നിരീശ്വരവാദികള്‍?

ഏറ്റവും രസം, ഈ വിഷയങ്ങളില്‍ സംവാദങ്ങള്‍ക്ക് ഒരുങ്ങാന്‍ പോലും തയ്യാറാകാത്തവരാണ് പരിഹസിക്കാന്‍ വേണ്ടി മാത്രം ഇത്തരം കോക്രിന്യായങ്ങള്‍ പറയുന്നത്. ശബരിമല ദുരന്തത്തോട് അനുബന്ധിച്ച് വളരെയേറെ റീ ഷെയര്‍ ചെയ്യപ്പെട്ട ഒരു 'വിശ്വാസ ലേഖനത്തില്‍' ഡി എന്‍ എ ടെസ്റ്റ്‌ ചെയ്തിട്ടല്ലല്ലോ യുക്തിവാദി തന്തയെ തീരുമാനിക്കുന്നത് എന്ന പരാമര്‍ശം പലരും പലയിടത്തും എടുത്തു പറയുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനത്തെ തരംതാണ രീതിയില്‍ ഉള്ള മൂന്നാം ക്ലാസ് ആനമണ്ടത്തരങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കുന്നതിലെ ശരികേട് ഓര്‍ത്തിട്ടാവണം, ആരും കാര്യമായി പ്രതികരിച്ചില്ല. വിവരമില്ലായ്മയെ അങ്ങനെത്തന്നെ കാണാന്‍ കഴിഞ്ഞതിന്റെ ഫലം ആണത്. (പേരെടുത്ത് പറയുന്നത് അമാന്യത ആകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായിക്കാണുമല്ലോ.)

ഇങ്ങനെ നിരീശ്വരവാദത്തെ ലോജിക്കല്‍ ആയി ഖണ്ഡിക്കാന്‍ പ്രയാസം നേരിടുമ്പോഴാണ് അടുത്ത ടെക്ക്നിക്ക് ഇറങ്ങുന്നത്- നിരീശ്വരവാദിയുടെ അസഹിഷ്ണുത. ദൈവത്തിന്റെ നിലനില്‍പ്പിനെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും ദൈവം എന്ന സങ്കല്‍പം ഒരിക്കലും ഉത്തരങ്ങള്‍ തരുന്ന ഒന്നല്ല എന്ന് പറയുന്നതും ഒക്കെ ഈ അസഹിഷ്ണുതയുടെ ഭാഗമാണത്രേ...! ഇക്കൂട്ടരുടെ ദൈവത്തെ കുറിച്ച് സംശയങ്ങള്‍ പാടില്ല. ദൈവത്തെ കുറിച്ച് വാചാലരാകുന്നവരോട് അതെന്താണെന്ന് വിശദീകരിക്കാന്‍ ഒരിക്കലും ആവശ്യപ്പെടരുത്- കാരണം അത് അസഹിഷ്ണുതയാണ്. മതത്തെ പറ്റി ചോദിക്കരുത്. മതം മൂലമുള്ള ദോഷഫലങ്ങള്‍ പറയരുത് - അഥവാ പറഞ്ഞാല്‍ ഇത് രാഷ്ട്രീയത്തില്‍ ഉണ്ടെന്നും പറഞ്ഞ് മതത്തിന്റെ ദുഷ്ചെയ്തികളെ വെള്ള പൂശിക്കോളും. ചുരുക്കത്തില്‍ ചോദ്യം ചോദിക്കുന്നവനെ നിശബ്ദനാക്കാന്‍ ഉള്ള ഒരു തന്ത്രം. ചോദ്യം ചോദിക്കുന്നത്, മതത്തില്‍/ ദൈവത്തില്‍ വിശ്വസിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന് തടയിടല്‍ ആകുന്നതെങ്ങനെ എന്ന് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.

ഇവിടെ ക്യിയര്‍ പ്രൈഡിന് വേണ്ടി ചര്‍ച്ചകള്‍ നടക്കുന്നു. അത് വളരെ നല്ലൊരു കാര്യമാണ്. മതത്തെപ്പറ്റി, ഗ്രന്ഥങ്ങളെ പറ്റി വിശ്വാസികള്‍ക്കിടയില്‍ വാഗ്വാദങ്ങള്‍ നടക്കുന്നു. സ്ത്രീസ്വാതന്ത്ര്യത്തെ പറ്റി ചര്‍ച്ചിക്കുന്നു. എന്നാല്‍ യുക്തിചിന്ത മാത്രം ഭൂഷണമല്ല. എന്തേ? യുക്തിവാദികള്‍ നമ്മുടെ സമൂഹത്തില്‍ ഒരു മൈനോരിറ്റി ആണ്. പലര്‍ക്കും ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് ഉറക്കെ പറയാന്‍ ഒരു സ്പെയ്സ് പോലും കിട്ടാറില്ല. അത്ര നികൃഷ്ടമായാണ് പലരും ദൈവനിരാസത്തെ കാണുന്നത്. ഓണ്‍ലൈന്‍ കമ്യൂണിറ്റിയില്‍ എയ്ഥിസം ലോജിക്കല്‍ ആയി ഡിസ്കസ് ചെയ്യപ്പെടണ്ടതാണ് എന്നും എയ്ഥിസ്റ്റ് പ്രൈഡ് ഉയര്‍ത്തിപ്പിടിച്ച് സൊസൈറ്റിയില്‍ കണ്‍സിഡറബ്ള്‍ ആയ ഒരു സ്ഥാനം ഭാവിയില്‍ എങ്കിലും കൈവരിക്കേണ്ടതാണ് എന്നുമുള്ള ചിന്ത ഞങ്ങള്‍ക്കൊക്കെ ആശ്വാ
 പകരുന്നതാണ്. എന്നാല്‍ ചര്‍ച്ചകള്‍ക്കുള്ള സ്പെയ്സ് ഇല്ലാതാക്കുക എന്നത് എന്തിന്റെ ലക്ഷണം ആണെന്നും അതിന്റെ പിന്നിലുള്ള അജണ്ടയും മനസിലാകാത്തവര്‍ അല്ല യുക്തിവാദികള്‍.

Saswath S Suryansh 15 Jan 2013 - Public

Adi thyan 13 Jan 2013 - Public LINK - 1

Adi thyan 14 Jan 2013 (edited) - Public LINK - 2

Adi thyan 15 Jan 2013 (edited) - PublicLINK - 3

Anitha Kuriakose 14 Jan 2013 - Public


No comments:

Post a Comment