നമ്മുടെ ജനാധിപത്യം നേരിട്ട്
കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ എന്താണ് എന്നതിനെപ്പറ്റി,
നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വലിയ ആന്ധ്യമുണ്ട് എന്നാണ് എന്റെ
വിമര്‍ശനം. സാമ്രാജ്യത്വം, ആഗോളവല്‍ക്കരണം, കുത്തകമുതലാളിത്തം തുടങ്ങീ
അനവധി പ്രതിയോഗികളെ നമ്മുടെ പാര്‍ട്ടിക്കാര്‍ നമ്മുടെ മുമ്പാകെ
കാണിക്കുന്നുണ്ട്. എന്റെ നോട്ടത്തില്‍ ഇന്നത്തെ നമ്മുടെ ജനാധിപത്യത്തിന്റെ
ഏറ്റവും വലിയ ശത്രു വര്‍ഗ്ഗീയതയാണ്. നമ്മള്‍ ആലോചിക്കേണ്ടതാണ്, അഴിമതിയാണോ
വര്‍ഗ്ഗീയതയാണോ വലിയ പ്രശ്‌നം. സാമ്രാജ്യത്വമാണോ വര്‍ഗ്ഗീയതയാണോ വലിയ
പ്രശ്‌നം. മുതലാളിത്തമാണോ വര്‍ഗ്ഗീയതയാണോ വലിയ പ്രശ്‌നം. നിങ്ങള്‍ക്ക് നൂറ്
ന്യായങ്ങള്‍ പറയാനുണ്ടാവും. ഒരു കാര്യമേ പറയുന്നുള്ളൂ, ഒരു അഴിമതിക്കാരനായ
ഭരണാധികാരി അധികാരത്തില്‍ നിന്ന് പോയാല്‍ അല്ലെങ്കില്‍ അയാളുടെ കാലം
കഴിഞ്ഞാല്‍ അല്ലെങ്കില്‍ അയാളുടെ പാര്‍ട്ടി തോറ്റാല്‍ ആ പ്രശ്‌നം അവിടെ
തീര്‍ന്നു. വര്‍ഗ്ഗീയത കൊണ്ട് എടുക്കുന്ന ഒരു കളിയും അങ്ങനെ
അവസാനിക്കാന്‍ പോകുന്നില്ല .
ഓര്‍ത്തിരിക്കേണ്ട ഒരു തീയ്യതിയാണ് 1946 ആഗസ്റ്റ് 16. ബംഗാളില്‍ വിഭജനത്തെ ആവശ്യപ്പെട്ടുള്ള വര്‍ഗ്ഗീയ കലാപം അന്നാണ് ആരംഭിച്ചത്. എന്താണ് നമ്മള്‍ അതില്‍ നിന്ന് പഠിച്ചത് ? ഹിന്ദുഭൂരിപക്ഷമുള്ള ഇന്ത്യാരാജ്യത്തില്‍ മുസ്ലീങ്ങള്‍ക്ക് രക്ഷയില്ല എന്നാണ് അന്ന് നമ്മള്‍ പറഞ്ഞത്. അങ്ങനെയാണ് പാക്സ്ഥാന്‍ പ്രമേയം എന്ന് പിന്നീട് ചരിത്രം വിളിക്കുന്ന പ്രമേയം വരുന്നത്. 1946-ല്‍ direct action എന്ന് പറയും, ഇനി വിഭജനമല്ലാതെ വേറൊരു വഴിയില്ല -വിഭജക്കപ്പെട്ടു , ഒരാഴ്ച കൊണ്ട് മരിച്ചത് ഒരു ലക്ഷം പേരാണ്. അന്നത്തെ അഭയാര്‍ത്ഥികളുടെ എണ്ണം 10 ലക്ഷമാണ്. രണ്ട് ലോകമഹായുദ്ധത്തില്‍ അത്രയും അഭയാര്‍ത്ഥികള്‍ ഉണ്ടായിട്ടില്ല. ഇവിടെ എവിടെയാണ് മുസ്ലീങ്ങള്‍ ...?
പാകിസ്ഥാന്റെ ആദ്യത്തെ പ്രസിഡന്റ് മുഹമ്മദലി ജിന്ന ആക്രമിക്കപ്പെടുന്നു, അദ്ദേഹത്തിന്റെ ആയുസ്സിന്റെ നീട്ടം കൊണ്ടാണ് ഗസ്‌കര്‍ എന്ന് പേരായ തീവ്രവാദി സംഘടനയുടെ പ്രതിനിധിയുടെ കഠാരിമുനയില്‍ നിന്ന് അദ്ദേഹം രക്ഷപ്പെടുന്നത്. 1953-ല്‍ പാകിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനെ റാവല്‍ പിണ്ടിയില്‍ വെടിവെച്ച് കൊന്നു. എത്ര പ്രധാനമന്ത്രിമാരാണ്, എത്ര പ്രസിഡണ്ടുമാരാണ് അവിടെ കൊല്ലപ്പെട്ടത് ! 1971-ല്‍ ഈ പാകിസ്ഥാനില്‍ 30 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു എന്ന് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്, കിഴക്കന്‍ പാകിസ്ഥാനെതിരായിട്ട് പടിഞ്ഞാറന്‍ പാകിസ്ഥാന്‍ യുദ്ധം ചെയ്യുന്നു..! ഇവിടെ എവിടെപ്പോയി മതം ? എവിടെപ്പോയി വികാരം ..?
ഇന്ന് ആലോചിച്ചാല്‍ മനസ്സിലാവും, ഇത്തിരിയെങ്കിലും സമാധാനമായിട്ട് ഇസ്ലാം മതവിശ്വാസിയായി ജീവിക്കാന്‍ പറ്റിയ ലോകത്തിലെ ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഗുജറാത്തിലെ നരേന്ദ്ര മോഡി തുടങ്ങിയ അനേകം അക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഈ രാജ്യത്ത് ഇപ്പോഴും താരതമ്യേന അവനവന്റെ മതവിശ്വാസവുമായി ജീവിക്കാന്‍ സാധിക്കും. ഈ തീവ്രവാദം കൊണ്ട്, മതത്തെ ഈ തരത്തില്‍ രാഷ്ട്രീയവല്‍ക്കരിച്ചത് കൊണ്ട് എന്താണ് കിട്ടിയത് എന്ന് ആലോചിക്കണം. 21-ന് അധ്യാപകന്റെ കൈയ്യിന് വെട്ടിയ ഒരു വെട്ട് ഇന്നും തുടര്‍ന്ന് വരും.1000 കൊല്ലങ്ങള്‍ക്ക് മുമ്പ് ഉണ്ടായ കുരിശ്ശ് യുദ്ധങ്ങളുടെ കഥ, സദ്ദാമിനെ ആക്രമിക്കാന്‍ വേണ്ടി പോകുമ്പോള്‍ ബുഷിന്റെ നാവിലേക്ക് വരികയാണ് , its a crusade എന്ന്. അതുകൊണ്ട് വര്‍ഗ്ഗീയത കൊണ്ട് ചെയ്യപ്പെടുന്നത് ഒന്നും മറന്ന് പോകാനുള്ളതല്ല, മാറിപ്പോവാനുള്ളതല്ല. ഒരു കൊല പത്ത് കൊലയെ പുനരുല്‍പ്പാദിപ്പിക്കും. അപ്പോള്‍, നമ്മള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം വര്‍ഗ്ഗീയതയാകുന്നു. നമ്മുടെ രാജ്യം സ്വതന്ത്രമാകുമ്പോള്‍ തന്നെ ഇത് തുടങ്ങിയിരുന്നു .ഏതെങ്കിലും ഒരു വിഭാഗം മാത്രമാണ് ഇതിനുത്തരവാദികള്‍ എന്ന യാതൊരു ആന്ധ്യവും എനിക്കില്ല .
1925-ല്‍ തന്നെ ആര്‍.എസ്സ്.എസ്സ് ഉണ്ടാവുന്നു, ഇത് ഹിന്ദു രാഷ്ട്രമാണ് എന്ന് പറഞ്ഞിട്ട്. ഇത് ഒരു സെക്യുലര്‍ രാഷ്ട്രമാണ് എന്ന് പറയേണ്ടിയിരുന്നത് ഇവിടുത്തെ ന്യൂനപക്ഷങ്ങളും പിന്നോക്കക്കാരും അടിയാളവര്‍ഗ്ഗക്കാരുമാണ്. അതല്ല പറഞ്ഞത്, അതല്ല മനസ്സിലായത്. മനസ്സിലായത് നമുക്ക് എത്രയെളുപ്പം അധികാരം നേടാം, എത്രയെളുപ്പം പ്രധാനമന്ത്രിയാവാം, എത്രയെളുപ്പം പ്രസിഡണ്ടാവാം എന്നുള്ളതാണ് . ജിന്നയുടെ ജീവചരിത്രത്തില്‍ 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണ് പാകിസ്ഥാന്‍' എന്നദ്ദേഹം പറഞ്ഞിട്ടുണ്ട് .സ്വാതന്ത്ര്യകാലത്തിന്റെ കൂടെ വന്ന വര്‍ഗ്ഗീയ കലാപങ്ങളുടെ അതിന്റെ തുടര്‍ച്ചയായി വന്ന രാഷ്ട്രവിഭജനങ്ങളുടെ തെറ്റില്‍ നിന്ന് അതിന്റെ അബദ്ധത്തില്‍ നിന്ന് നമ്മള്‍ ഇന്ത്യക്കാര്‍, എല്ലാ മതക്കാരും എന്താണ് പഠിച്ചത് ..?
ഗാന്ധിജി പറഞ്ഞിട്ടുണ്ട്, ഇരുഭാഗത്തുമുള്ള വര്‍ഗ്ഗീയ വാദികള്‍ ഒരേ പന്തിയില്‍ നിന്നാണ് ഊണ് കഴിക്കുന്നതെന്ന്, communalism inter dines. എത്ര ശരിയാണത്....! ഇവിടുത്തെ രാഷ്ട്രീയക്കാര്‍ നമ്മളെ പറഞ്ഞ് പറ്റിച്ചതാണ് ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷവര്‍ഗ്ഗീയതയും ഒരേ പോലെയല്ല എന്ന്. ഇന്ന് മനസ്സിലാവുന്നുണ്ട്, ബോബെയില്‍ 10 മനുഷ്യന്‍മാരാണ് 3 ദിവസം 100 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യാരാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്, 10 പേര്‍ക്ക് സാധിക്കുമത്. അമേരിക്കയുടെ wtc തകര്‍ക്കാന്‍ 10 ആള്‍ മതി. കാരണം ടെക്‌നോളജി വളര്‍ന്നു. അനവധി സൗകര്യങ്ങള്‍ ഉണ്ടായി. അപ്പോള്‍ ഏത് രാഷ്ട്രത്തേയും എത്ര വലിയ സൈന്യത്തേയും വെല്ലുവിളിക്കാന്‍ ഒന്നോ രണ്ടോ ആളുകള്‍ മതിയെന്ന ഒരു അവസ്ഥാവിശേഷം വന്നു. അപ്പോഴും ന്യൂനപക്ഷവര്‍ഗ്ഗീയത ഒരു കുഴപ്പവും ഇല്ല, കുഴപ്പം ഉണ്ട് എന്ന് പറഞ്ഞാലോ വോട്ട് പോകും, അതാണ് കാര്യം.
മതേതരത്വം നിലനിര്‍ത്തേണ്ട ആവശ്യം മതവിരുദ്ധന്‍മാര്‍ക്കല്ല, മത വിശ്വാസികള്‍ക്കാണ്. മതവിശ്വാസികളെ പറഞ്ഞ് പറ്റിക്കുകയാണ് പുരോഹിതന്‍മാര്‍. ദൈവത്തിന്റേയും മതത്തിന്റേയും പേരില്‍ അവര്‍ തങ്ങളുടെ പൗരോഹിത്യഭരണം നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. മതമൗലീകവാദം എന്നല്ല വാസ്തവത്തില്‍ അതിനെ വിളിക്കേണ്ടത്, മതമൗലവീകതാവാദം എന്നാണ് .
1979-ല്‍ ഇറാനില്‍ ഇസ്ലാമിക റെവല്യൂഷന്‍ വിജയിച്ചു, എന്താണ് സംഭവിച്ചത് ? ഷാ എന്ന അവിടുത്തെ പാവചക്രവര്‍ത്തി അമേരിക്കയുടേയും മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളുടേയും പപ്പറ്റ് ആണ്. കച്ചവടമാണിത്. ലോകത്തിലെ എല്ലാ കച്ചവടത്തിലും വില്ക്കുന്നവന്‍ പറയുന്നതാണ് വില. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണയുടെ കച്ചവടത്തില്‍ വില്ക്കുന്നവനല്ല, വാങ്ങുന്നവന്‍ പറയുന്നതാണ് വില. സൗദി അറേബ്യ എത്ര രൂപയ്ക്ക് എണ്ണ കൊടുക്കണമെന്ന് അമേരിക്ക പറയും. സൗദി അറേബ്യ ആ വിലയ്ക്ക് കൊടുക്കേണ്ടി വരുന്നു. ഈ കച്ചവടത്തില്‍ ഈ ഗവണ്‍മെന്റിനെ താങ്ങിനിര്‍ത്തുന്ന ഒരു പണി അമേരിക്ക പരോക്ഷമായി ചെയ്യുന്നുണ്ടാവും. കാരണം അവിടെയൊക്കെ ജനാധിപത്യം വന്നാല്‍ ബുദ്ധിമുട്ട് അമേരിക്കക്കാണ. നമ്മള്‍ കാണുന്ന മിക്ക അറബി നാടുകളിലും ഒന്നുകില്‍ രാജാക്കന്‍മാര്‍ ഭരിക്കുന്നു, അല്ലെങ്കില്‍ പട്ടാളക്കാര്‍ ഭരിക്കുന്നു, അല്ലെങ്കില്‍ ഏകാധിപതി ഭരിക്കുന്നു. അതിനൊക്കെ പിന്തുണ കൊടുക്കാന്‍ ഒരു അമേരിക്കയുമുണ്ട് . അപ്പോള്‍ നമ്മള്‍ ഒക്കെ അനുഭവിക്കുന്ന ഇവിടുത്തെ എല്ലാ തരത്തിലുമുള്ള വര്‍ഗ്ഗീയതയുടേയും ഭീകരവാദത്തിന്റേയും എല്ലാ ചൂടും അതിന്റെ വേവും മുഴുവന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അദൃശ്യഇടപെടലാണ്. ആധുനിക കേരളത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ചതില്‍ ഏറ്റവും വലിയ പങ്കുള്ളത് 1959-ലെ വിമോചനസമരത്തിനാണ്. ആ വിമോചനസമരത്തിന് പിറകിലുണ്ടായത് അമേരിക്കയാണെന്ന് എന്നത് തെളിഞ്ഞ കാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ അശ്ലീലം അങ്ങനെയാണ് അരങ്ങേറിയത്. പിന്നെ അത് കഴിഞ്ഞ് എന്തൊക്കെ കാര്യങ്ങള്‍ നടന്നു...!
എന്താണ് പാശ്ചാത്യരും അറബികളും തമ്മിലുള്ള പ്രശ്‌നം..? അവര്‍ക്കെന്തൊക്കെയോ പ്രശ്‌നങ്ങുണ്ട്. അതവരുടെ ഭരണത്തിന്റേയോ കച്ചവടത്തിന്റേയോ എന്തെങ്കിലുമായിരിക്കും. അത് പാശ്ചാത്യരും അറബികളും തമ്മിലുള്ള പ്രശ്‌നം എന്നല്ല നമ്മളോട് പറയുന്നത്, പാശ്ചാത്യരും മുസ്ലീങ്ങളും തമ്മിലുള്ള പ്രശ്‌നം എന്നാണ്. സൗദി അറേബ്യയിലേയോ ഗള്‍ഫിലേയോ എണ്ണ രാജാവ് അല്ലങ്കില്‍ അവിടുത്തെ അധികാരിക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായി അത് ഇന്ത്യയിലെ മുസ്ലീമിനെ എങ്ങനെ ബാധിക്കാനാണ് ... ? ഇത് ആലോചിക്കാന്‍ വയ്യാത്ത രീതിയില്‍ കാര്യങ്ങള്‍ വൈകാരികമാകുന്നു, അല്ലെങ്കില്‍ വൈകാരികമാക്കുന്നു. ചൈനക്കാരും ജപ്പാന്‍കാരും തമ്മില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ അത് നമ്മളെ ബാധിക്കാത്തതും പാശ്ചാത്യരും അറബികളും തമ്മില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ നമ്മെ ബാധിക്കുകയും ചെയ്യുന്നതിന്റെ കാരണവും ഈ വികാരം തന്നെയാണ്.
വികാരമാകുന്നൂ ഏറ്റവും വലിയ വില്ലന്‍. ഇങ്ങനെ ഇത് വൈകാരികമാകുമ്പോള്‍ ഇതെന്തിനാണ് വൈകാരികമാക്കുന്നത്, ആര്‍ക്കാണിതിന്റെ പ്രയോജനം, ആരാണ് ഇതില്‍ നിന്ന് നേട്ടം കൊയ്യാന്‍ പോകുന്നത് എന്നാലോചിക്കാന്‍ നിര്‍ഭാഗ്യവശ്ശാല്‍ നമ്മളാര്‍ക്കും സാധിക്കുന്നില്ല.
അയോദ്ധ്യയില്‍ നിലനില്‍ക്കുന്ന ബാബറിപള്ളി പൊളിക്കുക എന്നതാണ് ഇന്ത്യയിലെ ഹിന്ദുമതത്തില്‍ ജനിച്ചുവളര്‍ന്ന ആളുകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം എന്ന് പറഞ്ഞ് പഠിപ്പിക്കപ്പെടുന്നു. ഇതിലെ വലിയൊരു തമാശ, ബാബറിപള്ളി പൊളിക്കാന്‍ പോയിരുന്ന ആളുകളില്‍ വലിയ ശതമാനം കീഴ്ജാതി എന്ന് വിളിക്കപ്പെടുന്ന അവിടുത്തെ ആളുകളായിരുന്നു. അതിലൊരാളോട് ഞാന്‍ ചോദിച്ചു :'ആ അമ്പലം അവിടെ പണി കഴിപ്പിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് അതിനുള്ളില്‍ കയറാന്‍ അനുവാദമുണ്ടാകുമോ..?' എന്ന്. അയാള്‍ക്കതിന് മറുപടി ഇല്ലായിരുന്നു. കയ്ക്കുന്ന തമാശയാണിത്. ക്ഷേത്രപ്രവേശനത്തിന് വേണ്ടി അഖിലേന്ത്യാപ്രശസ്തമായ സമരങ്ങള്‍ നടന്ന സ്ഥലമാണ് കേരളം.1924-25 കാലത്ത് വൈക്കം ക്ഷേത്രത്തിന് മുന്നിലുള്ള വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടിയിട്ട് ഗാന്ധി, രാമസ്വാമി നായ്ക്കര്‍,നാരായണ ഗുരു; 1931-ല്‍ ഗുരൂവായുര്‍ക്ഷേത്രപ്രവേശനസത്യാഗ്രഹം, ചരിത്രം ഒക്കെ മാറിപ്പോകും എന്ന് വിശ്വസിക്കപ്പെട്ടൂ അന്ന്. 1936 നവംബര്‍ 12-ാം തീയ്യതി തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ ക്ഷേത്രപ്രവേശനവിളംബരം വരുന്നു. ഈ കേരളത്തില്‍ അല്ലാതെ ഇന്ത്യയിലെ വേറെ ഏതെങ്കിലും ക്ഷേത്രത്തില്‍ 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് കാണാന്‍ കഴിയുമോ...? ഇവിടെയാണ് സത്യാഗ്രഹത്തിന്റെ വലിയ വൈരുദ്ധ്യം കിടക്കുന്നത്. അന്ന് സത്യാഗ്രഹം ആരംഭിക്കുന്ന ഘട്ടത്തില്‍ കുമാരനാശാന്‍ ലേഖനമെഴുതുകയുണ്ടായി: കേരളത്തില്‍ ക്ഷേത്രങ്ങളില്‍ അവര്‍ണ്ണന്‍ പ്രവേശനം ആവശ്യപ്പെടേണ്ട കാര്യമില്ല. നമുക്ക്, നമ്മുടെ ക്ഷേത്രങ്ങള്‍ അവര്‍ണ്ണരുടെ ക്ഷേത്രങ്ങള്‍ ഉണ്ടാക്കിയാല്‍ മതി. നാരായണഗുരുവിന് മനസ്സിലായില്ല. ആശാന്‍ എന്ത് അസംബന്ധമാണ് പറഞ്ഞതെന്ന് മന്നത്ത് പദ്മനാഭന്‍ പിന്നീട് അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. ആശാന്‍ പറഞ്ഞതായിരുന്നൂ ശരി. ഒരു ക്ഷേത്രകേന്ദ്രിതഹിന്ദുസമൂഹം രൂപികരിക്കാനുള്ള എല്ലാ ശ്രമവും എല്ലാ വഴികളും അരങ്ങൊരുങ്ങി വന്നിട്ടുണ്ട് പുതിയ കാലത്ത്. ഇപ്പോള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും യഹൂദന്‍മാരും എന്ത് കഷ്ടപ്പാടാണോ പൗരോഹിത്യം കൊണ്ട് അനുഭവിക്കുന്നത് ഏതാണ്ട് ആ മട്ടില്‍ അതായത് ഒരു ഓര്‍ഗനൈസ്ഡ് റിലീജിയന്‍ ആയിട്ട് ഒരു വ്യവസ്ഥാപിത മതമായിട്ട് ഹിന്ദുസമൂഹം മാറുന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. സാമുഹിക പ്രതിഭാസങ്ങളെപ്പറ്റി മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട് ' ഇതിനകത്തുള്ള ആന്തരവൈരുദ്ധ്യം മൂര്‍ച്ചിച്ച് ഇത് തകരും ' എന്ന്്, മാര്‍ക്‌സിന്റെ ഗംഭിരമായ നിരീക്ഷണമാണിത്. ക്ഷേത്രപ്രവേശനത്തില്‍ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അതില്‍ നിന്ന് വിപരീതമായി കാര്യങ്ങള്‍ നടക്കുന്നു.
രാഷ്ട്രീയം എന്നത് വിവേചനത്തിന്റെ വിചാരത്തിന്റെ മേഖലയാണ്, വികാരത്തിന്റേയല്ല. പിന്നോക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രശ്‌നങ്ങളുണ്ട്, വിവേചനമുണ്ട്, അനീതിയുണ്ട്, അനവധി കാര്യങ്ങളുണ്ട്. പക്ഷേ ആ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം മതമല്ല, രാഷ്ട്രീയമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം ജനാധിപത്യത്തില്‍ പല വകുപ്പകളുണ്ട്. നിയമനിര്‍മ്മാണം, നിയമനിര്‍വഹണം, നീതിന്യായം, പത്രം, പ്രകടനം, സമരം ഇങ്ങനെ അനവധി മേഖലകളുണ്ട്. ഈ മേഖലകളിലൂടെയല്ലാതെ പോയിട്ട് നമുക്കൊരു പ്രശ്‌നവും പരിഹരിക്കാന്‍ പറ്റില്ല. നല്ലൊരു ഉദാഹരണം, ശ്രീലങ്കയിലെ തമിഴന്‍മാരുടെ പ്രശ്‌നമാണ്. അവിടെ പിന്നീട് പ്രധാനമന്ത്രിയായ സിരിമാവോയുടെ ഭര്‍ത്താവ്, പിന്നീട് പ്രസിഡണ്ടായ ചന്ദ്രികാകുമാരതുംഗെയുടെ അച്ഛന്‍ ബണ്ടാരനായകെ 1983-ല്‍ ഭരിക്കുമ്പോള്‍ ശ്രീലങ്കയിലെ ഔദ്യോഗിക ഭാഷ സിംഹളീസ് മാത്രം ആണ് എന്ന ഒരു നിയമം കൊണ്ട് വന്നു. തമിഴന്‍മാരോട് വിവേചനം കാട്ടുന്നു,പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. അനേകദശകങ്ങളായി മനുഷ്യത്വരഹിതമായ പ്രശ്‌നങ്ങള്‍ ശ്രീലങ്കയില്‍ നടക്കുന്നു, ശരിയാണ്. പക്ഷേ വേലുപ്പിള്ള എന്ന ഗാന്ധിയനായ മനുഷന്റെ മകനായ വേലുപ്പിള്ള പ്രഭാകരന്‍ (വേലുപ്പിള്ളയെ ആളുകള്‍ വിളിച്ചിരുന്നത് ഗാന്ധിയന്‍വേലുപ്പിള്ള എന്നായിരുന്നൂ. പ്രഭാകരന് കണ്ണ് തെളിയുമ്പോള്‍ അദ്ദേഹം കാണുന്നത് വീടിന്റെ കോലായയിലെ ചുമരില്‍ കാണുന്ന ഗാന്ധിയുടെ ചിത്രമാണ്, 12-മത്തെ വയസ്സിലാണ് പ്രഭാകന്‍ ഗാന്ധിക്കരികില്‍ സുഭാഷ് ചന്ദ്രബോസിന്റെ ഫോട്ടോ വെയ്ക്കുന്നത്. 16 വയസ്സ് തികയുമ്പോഴേക്കും മകന്‍ തീവ്രവാദത്തിലേക്ക് തിരിയുന്നു എന്ന് മനസ്സിലാക്കിയ വേലുപ്പിള്ള പിന്തിരിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയപ്പോള്‍ മകന്‍ ഓടിപ്പോയി. പിന്നെ ഒരു വട്ടം മാത്രമേ വേലുപ്പിള്ളക്ക് സ്വന്തം മകനേ കാണാന്‍ കഴിഞ്ഞുള്ളൂ ! ) എന്ത് പ്രശ്‌നം പരിഹരിച്ചു...? പ്രശ്‌നപരിഹാരത്തിന് വേണ്ടി ഏത് രാഷ്ട്രീയപാര്‍ട്ടിയാണ് ഉണ്ടാക്കിയത് ..? ഒന്നുമില്ല, അദ്ദേഹം ഉണ്ടാക്കിയത് ഒരു സൈന്യം മാത്രമാണ്, ചാവേറുകളുടെ ഒരു സംഘം മാത്രമാണ്. അദ്ദേഹം ഒരു രാഷ്ട്രീയനേതാവായിരുന്നില്ല, അദ്ദേഹം ഒരു ഒളിത്തലവനായിരുന്നു, സൈന്യത്തലവനായിരുന്നു. കൊല്ലാനും മരിക്കാനുമായിരുന്നൂ അദ്ദേഹം പഠിപ്പിച്ചത്. LTTE -യുടെ മുഴുവന്‍ ആളുകളുടേയും കഴുത്തില്‍ പൊട്ടാസ്യം സയനൈഡ് ഉണ്ടായിരുന്നു. ആ ലോക്കറ്റ് വിഴുങ്ങി സൈന്യം വെടിവെച്ചുകൊന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ മരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്ത് പ്രശ്‌നമാണ് പ്രഭാകരന്‍ പരിഹരിച്ചിട്ടുള്ളത് ..? മഹാരാഷ്ട്രയിലെ മറാത്തികളുടെ എന്ത് പ്രശ്‌നമാണ് താക്കറെ പരിഹരിച്ചിട്ടുള്ളത് ..? പ്രഭാകരന്റെ ചരിത്രം പരിശോധിച്ചാല്‍ അറിയാം, പ്രഭാകരന്‍ ഇങ്ങനെ വഴി തിരിയുമ്പോള്‍ പ്രഭാകരന് ആദ്യമായി അദ്ദേഹത്തിന് പിന്തുണ കൊടുത്ത് ഒരു കോടി രൂപ സ്വന്തം പോക്കറ്റില്‍ നിന്ന് സംഭാവന കൊടുക്കുന്നത് എം.ജി.രാമചന്ദ്രനാണ്. അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയാണ് എം.ജി.ആര്‍. തൂത്ത്ക്കുടിയില്‍ നിന്ന് 23 കിലോമീറ്റര്‍ പോയാല്‍ കൊളംബോ ആയി. അത്ര അടുത്താണ്. ഇവിടെ തമിഴ് വികാരം കൊണ്ട് എം.ജി.ആറിന് രാഷ്ട്രീയനേട്ടം ഉണ്ടാക്കണം. പ്രഭാകരന്‍ അങ്ങനെയാണ്. പ്രഭാകരന് സ്വന്തമായി വിമാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മതിമതനി ഷോപ്പിംഗിന് പോകുന്നത് വിമാനം ചാര്‍ട്ടര്‍ ചെയ്തിട്ടാണ്. സ്വന്തമായ ഏയര്‍പോര്‍ട്ടുള്ള ഒരേയൊരു ഭീകരവാദസംഘടനയായിരുന്നൂ LTTE. ആ കാലത്ത് ഇന്ത്യാ ഗവണ്‍മെന്റ് പ്രത്യേകിച്ച് രാജീവ് ഗാന്ധി ഗവണ്‍മെന്റ് ആ കാര്യത്തില്‍ വലിയ അനീതി കാണിച്ചിട്ടുണ്ട്. ഞാനിത് പറയുന്നത് ഒരു താരതമ്യത്തിന് വേണ്ടിയാണ്. ശ്രീലങ്കന്‍ ഗവണ്‍മെന്റും പുലികളും തമ്മിലുള്ള പ്രശ്‌നത്തില്‍ മദ്ധ്യസ്ഥം പറയാന്‍ പോയാല്‍ മദ്ധ്യസ്ഥം കേട്ട് തിരിച്ച് വരുന്നതിന് പകരം പട്ടാളത്തെ അയക്കുകയാണ്, ശാന്തിസേന എന്ന പേരില്‍. ജാഫ്‌നയില്‍ ഇന്ത്യന്‍ പട്ടാളക്കാരെ ആക്രമിക്കുന്ന ഇന്ത്യന്‍ പട്ടാളത്തിന് കൊടുത്ത പേര് ശാന്തിസേന ...! എന്ത് മാത്രം അന്യായമാണ് അവര്‍ നടത്തിയത്, എത്രയാണ് അവരുടെ ബലാല്‍സംഗത്തിന്റെ കണക്ക്, എത്രമാത്രം കൊള്ളയടിച്ചു എന്ന് ലോകം അറിഞ്ഞത് കൃഷ്ണയ്യര്‍ ഹിന്ദുവില്‍ നാല് ലക്കത്തില്‍ ഒരു പരമ്പര എഴുതിയിട്ടാണ്. ശാന്തിസേന ചെയ്തയിന്റെ വില ശ്രീപെരുംമ്പത്തൂരില്‍ രാജീവ് ഗാന്ധി കൊടുത്തു. സിക്കുകാരുടെയിടയില്‍ തീവ്രവാദം വളര്‍ത്തിയതിന്റെ വില ഇന്ദിരാഗാന്ധി ഡല്‍ഹിയില്‍ കൊടുത്തു. എന്താണ് നമ്മള്‍ പഠിക്കുന്നത് ? എന്താണ് നമ്മള്‍ മനസ്സിലാക്കുന്നത് ? ഇവിടുത്തെ ദളിതര്‍ക്കോ, മുസ്ലീങ്ങള്‍ക്കോ ക്രിസ്ത്യാനിക്ള്‍ക്കോ എന്ത് പ്രശ്‌നമുണ്ട് ആ പ്രശ്‌നം ഹിംസ കൊണ്ട്, അക്രമം കൊണ്ട്, യുദ്ധം കൊണ്ട് പരിഹരിക്കാമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു തമാശയുണ്ട്: മുഹമ്മദലി ജിന്നയോട് സരോജിനി നായിഡു (സരോജിനി നായിഡുവിന് വലിയ പ്രണയമായിരുന്നൂ ജിന്നയോട്. ജിന്നയെ അനവധി പെണ്ണുങ്ങള്‍ പ്രണയിച്ചിട്ടുണ്ട്. ജിന്നയെപ്പറ്റിയുള്ള ഒരു തമാശ അദ്ദേഹം ജീവിതത്തില്‍ ആകെ വായിച്ചൊരു കവിത സരോജിനി നായിഡു അയച്ച പ്രേമലേഖനമാണെന്ന ഒരു കഥയുണ്ട് ) പറയുന്നുണ്ട് :ജിന്നാ, ഏത് പ്രശ്‌നത്തിനും ബാപ്പു ഒരു പരിഹാരം കണ്ടുപിടിക്കും. ഏത് പരിഹാരത്തിനും നിങ്ങള്‍ ഒരു പ്രശ്‌നം കണ്ടുപിടിക്കും . '
ഇന്ന് പരിഹാരമാണെന്ന് വെച്ച് ഉണ്ടാക്കുന്ന സാധനം മുഴുവന്‍ പ്രശ്‌നങ്ങള്‍ മാത്രം സൃഷ്ടിക്കുന്നു. ഇവിടുത്തെ ദളിതരുടെ പ്രശ്‌നം പരിഹരിക്കാന്‍, ഇവിടുത്തെ ക്രിസ്ത്യാനികളുടെ പ്രശ്‌നം പരിഹരിക്കാന്‍, ഇവിടുത്തെ മുസ്ലീങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കൈയ്യും കാലും വെട്ടുന്ന കൊട്ടേഷന്‍ സംഘത്തെ ഉണ്ടാക്കിയാല്‍ മതി എന്ന് പ്രഖ്യാപിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയുമുണ്ടാവുന്നു.
കൊലപാതകങ്ങള്‍ എങ്ങനെയാണ് മതപ്രവര്‍ത്തനമാകുന്നത് ..? കൊലപാതകങ്ങള്‍ എങ്ങനെയാണ് രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത് ..? അതൊക്കെ പണം വാങ്ങി ചെയ്യുന്ന കൊട്ടേഷന്‍ പ്രവര്‍ത്തനമാണ്. മറ്റൊന്നുമല്ല, ഒരു രാഷ്ട്രീയവും ആകുന്നില്ല, ഒരു പ്രശ്‌നവും പരിഹരിക്കുന്നില്ല .
രാഷ്ട്രീയക്കാരെപ്പോലെ ഇന്നത്തെ അന്തരീക്ഷം ചീത്തയാക്കിയതിന് മാധ്യമങ്ങള്‍ക്കും വല്ലാത്ത പങ്കുണ്ട്. ഇവിടുത്തെ മാധ്യമപ്രവര്‍ത്തനത്തിന് യാതൊരു മൂല്യബോധവുമില്ല, എല്ലാ മാധ്യമങ്ങളുമല്ല. ഏതെങ്കിലും ഒരു തീവ്രവാദിസംഘടനയുടെ ഒരു ജില്ലാനേതാവാകുന്നതോട് കൂടി, പിന്നെ ഇയാള്‍ സമൂഹത്തില്‍ വലിയൊരു VIP ആയിട്ട് പരിണമിപ്പിക്കും മാധ്യമങ്ങള്‍. ഇവിടെ 50-ും 60-ും വര്‍ഷം തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ ആളുകളുടെ കൂടെയിരുന്ന് ചാനലുകളില്‍ വര്‍ത്തമാനം പറയുകയാണ്. അത് അങ്ങനെയാണ്, ഇത് അങ്ങനെയാണ് - അസംബന്ധമാണ് ഈ പറയുന്നത്. അവരുടെ ലോകത്തേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് പോലെ മാധ്യമങ്ങള്‍ അവരുടെ വാക്കുകള്‍ക്ക് അര്‍ഹതയില്ലാത്ത പ്രാധാന്യം കൊടുക്കുകയാണ് .
സമ്മതിക്കുന്നൂ, പൗരാവകാശമുണ്ട്, അഭിപ്രായസ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവന്റെ കൈ വെട്ടാം എന്നും കൈ വെട്ടിയത് ശരിയാണെന്നും പറയുന്നതാണോ അഭിപ്രായസ്വാതന്ത്ര്യം .
ഇവര്‍ക്ക് പണം വരുന്നുണ്ട്, ഇവര്‍ക്ക് മീഡിയ ഒരിക്കലും കൊടുക്കാത്ത് പബ്ലിസിറ്റി കൊടുക്കുകയും ചെയ്യുന്നു എന്നിടത്താണ് പ്രശ്‌നം . ഇതൊരു ചെറിയ കാര്യമല്ല. കാരണം ആളുകള്‍ പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് പബ്ലിസിറ്റി/ഫെയിം എന്നത് പണം പോലൊരു സ്വാതന്ത്ര്യം തന്നെയാണ് . ഇവിടെ ഒരു തെറ്റിദ്ധാരണ പരക്കെയുണ്ട്. പരസ്യവും പ്രശസ്തിയും ഒന്നാണെന്ന്. അത് ശരിയല്ല. ഇപ്പോള്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ പരസ്യത്തില്‍ വരുന്നു. അത് പ്രശസ്തിയല്ല, പരസ്യമാണ്. അദ്ദേഹം പണം മുടക്കിയ സ്വന്തം സ്ഥാപനത്തിന്റെ all in all ആയി അദ്ദേഹം വരികയാണ്. നിങ്ങള്‍ ഒരു ഉല്‍പ്പന്നം ഉണ്ടാക്കുക, ആ ഉല്‍പ്പന്നത്തിന്റെ മോഡലായി നിങ്ങള്‍ സ്വയം അവരോധിക്കുക എന്ന മട്ട്. ഒരു തെറ്റുമില്ല. കാരണം അദ്ദേഹം കാശ് മുടക്കി, അദ്ദേഹം തന്നെ അവതരിക്കപ്പെടുന്നു. നിങ്ങള്‍ വേണമെങ്കില്‍ കണ്ടാല്‍മതി , അല്ലെങ്കില്‍ ഓഫാക്കി പോകാം. അദ്ദേഹത്തിന് പരസ്യം ഉണ്ട്. പക്ഷേ അത് പ്രശസ്തിയല്ല. സിഗ്മണ്ട് ഫ്രോയിഡ് എന്താണ് പ്രശസ്തി എന്ന് ഒരിക്കല്‍ പറയുകയുണ്ടായി, നമുക്ക് നേരിട്ട് അറിഞ്ഞ് കൂടാത്ത ഒരാളുടെ സ്‌നേഹം കിട്ടലാണ് അതെന്ന്. അങ്ങനെ സ്‌നേഹം കിട്ടുന്ന എത്ര നേതാക്കന്‍മാര്‍, എത്ര ഭൂപ്രഭുക്കള്‍ എത്ര എഴുത്തുകാര്‍ എത്ര മാധ്യമപ്രവര്‍ത്തകര്‍ വാസ്തവത്തില്‍ കേരളത്തില്‍ ഉണ്ട് എന്നാലോചിക്കേണ്ടതുണ്ട് .
ഫാസിസത്തെ എതിര്‍ക്കുക എന്നത് ഒരു എളുപ്പമുള്ള കാര്യമല്ല. മുസോളിനിയുടെ മകന്റെ മകള്‍ എലിസബത്ത് എന്ന് പേരായ അതിസുന്ദരിയായ ചെറുപ്പക്കാരി ഇപ്പോള്‍ ഇറ്റലിയില്‍ ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് കൊണ്ടിരിക്കുകയാണ്. അല്‍ഭുതപ്പെടുത്തുന്ന കാര്യമാണ്. എല്ലാത്തിനേയും അടക്കി വാഴുന്ന ഏകാധിപത്യത്തോട് അത് സൃഷ്ടിക്കുന്ന അടിമത്വത്തോട് മനുഷ്യമനസ്സിന് സ്വയം തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലുള്ള ഒരു ആവേശമുണ്ട്. അല്ലെങ്കില്‍ എങ്ങനെയാണ് ഹിന്ദുമഹാസഭയുടെ പ്രധാനപ്പെട്ട പ്രവര്‍ത്തകന്‍ അതിന്റെ പ്രധാനപ്പെട്ട എഴുത്തുകാരന്‍ അതിന്റെ പ്രധാനപ്പെട്ട ഒരു മാസികയുടെ പത്രാധിപരായ നാഥൂറാം ഗോഡ്‌സേ ജനുവരി 20-ാം തീയ്യതി തന്റെ അനിയന്‍ നടത്തിയ ബോംബേറ് പരാജയപ്പെട്ടപ്പോള്‍ സ്വയം ചെന്ന് ഗാന്ധിജിയെ വെടിവെച്ച് കൊല്ലുന്നത് . ഈശ്വരനെ വെടിവെച്ച് കൊല്ലുന്നത് പോലെയാണ് .
നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ബാധയായിട്ട് ഏറ്റവും വലിയ പ്രശ്‌നമായിട്ട് നമ്മള്‍ എന്ന് മത-വര്‍ഗ്ഗീയതയെ തിരിച്ചറിയുന്നുവോ അന്ന് മാത്രമേ നമുക്ക് രക്ഷപ്പെടാന്‍ സാധിക്കുകയുലള്ളൂ . പലസ്തീനില്‍ പ്രശ്‌നങ്ങളില്ല .ഇറാഖില്‍ പ്രശ്‌നങ്ങളില്ല .ഇറാനിലോ പാക്സ്ഥാനിലോ പ്രശ്‌നങ്ങളില്ല കാശ്മീരില്‍ പ്രശ്‌നങ്ങളില്ല എന്ന് വെച്ചിട്ടല്ല. അവിടുത്തെ ഒരു പ്രശ്‌നവും ചര്‍ച്ച ചെയ്ത് ഇവിടെ വോട്ടാക്കി മാറ്റിയിട്ട് ഒരു പ്രശ്‌നവും പരിഹരിക്കാന്‍ സാധിക്കുകയില്ല .ഗുജറാത്തില്‍ ഇല്ലാത്ത സമാധാനത്തിന്റെ കഥ പറഞ്ഞ് കേരളത്തില്‍ ഉള്ള സമാധാനം നശിപ്പിക്കുന്ന ഒരു പണി അവസാനിപ്പിച്ചില്ലങ്കില്‍ ഒരു കാര്യവുമില്ല. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു കാര്യം കേരളത്തില്‍ ആണ് മുസ്ലീംസമൂഹം ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നത്. എന്ത് കൊണ്ടാണ് എത്തിയത് എന്ന് മുസ്ലീങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ ഒരു മിനുട്ട് ആലോചിച്ചാല്‍ മനസ്സിലാവും. 1979-ല്‍ സി.എച്ച്.മുഹമ്മദ് കോയ കേരളസംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിട്ടുണ്ട്. അന്ന് സി.എച്ച്.മുഹമ്മദ് കോയ അടക്കം 11 മെമ്പര്‍മാരാണ് കേരളമന്ത്രി സഭയില്‍ മുസ്ലീങ്ങള്‍ ഉള്ളത്. ആ സ്ഥലമാണിത്. അപ്പോള്‍ അന്യായത്തിന്റെ പേരിലാണ് അവഗണനയുടെ പേരിലാണ് ഇവിടെ വാളെടുത്തത് എന്ന് ഈ വികാരത്തിന്റെ പേരില്‍ ഈ വിശ്വാസത്തിന്റെ പേരില്‍ പറയുന്നവര്‍ വാസ്തവത്തില്‍ പാവങ്ങളെ പറ്റിക്കുകയാണ്. ഒന്നുമില്ല, യാതൊന്നുമില്ല. പ്രഭാകരനെ കൊണ്ട് ആര്‍ക്കെങ്കിലും ആപത്ത് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ശ്രീലങ്കയിലെ തമിഴന്‍മാര്‍ക്ക് മാത്രമാണ്. താക്കറെ കൊണ്ട് ആര്‍ക്കെങ്കിലും ആപത്തുണ്ടെങ്കില്‍ അത് മഹാരാഷ്ട്രയിലെ മാറാത്തികള്‍ക്ക് മാത്രമാണ്. ബിന്ദ്രന്‍ ബാലയെ കൊണ്ട് ആര്‍ക്കെങ്കിലും ആപത്തുണ്ടായിട്ടുണ്ടെങ്കില്‍ അത് പഞ്ചാബിലെ സിക്കുകാര്‍ക്ക് മാത്രമാണ് . ഇന്നത്തെ ഇവിടുത്തെ പോപ്പുലര്‍ ഫ്രണ്ടിന്റേയും ഇവിടുത്തെ എന്‍.ഡി.എഫിന്റേയും പ്രവര്‍ത്തനം കൊണ്ട് ആര്‍ക്കങ്കിലും ആപത്തുണ്ടെങ്കില്‍ അത് ഇവിടുത്തെ മുസ്ലീങ്ങള്‍ ക്ക് മാത്രമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അതുകൊണ്ട് കാശ് കിട്ടാനുള്ള ഒരു ക്വട്ടേഷന്‍ പണിയാണ് പോപ്പുലര്‍ ഫ്രണ്ടിന്റേത് അത് ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട എന്ന് പറയാനുള്ള ആര്‍ജ്ജവവും വിവേകവും വഴിതെറ്റിപ്പോകുന്നവര്‍ക്ക് ഉണ്ടാവട്ടെ.
(മാതൃഭൂമി പ്രസിദ്ധീകരിച്ച 'ഇസ്ലാമികരാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് എം.എന്‍ . കാരശ്ശേരി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം)
(മാതൃഭൂമി പ്രസിദ്ധീകരിച്ച 'ഇസ്ലാമികരാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു'

No comments:
Post a Comment