Thursday, January 17, 2013

അർഹിക്കുന്ന ജനത്തിന് അർഹിക്കുന്ന സർക്കാർ

@Vijayakumar Blathur Said In FB

അർഹിക്കുന്ന ജനത്തിന് അർഹിക്കുന്ന സർക്കാർ

കേരള സർക്കാർ ജീവനക്കാർ ''പൊതുജനത്തിന്റെ" ശത്രുക്കളായതെങ്ങനെ? ഇത്ര ദിവസവും വാശിയോടെ പലരും ആക്രമിക്കുകയായിരുന്നു.സമരം തോൽക്കണമെന്ന് ആശിക്കുകയായിരുന്നു .ജയിച്ചോ തോറ്റോ എന്ന ചർച്ചക്കിടയിൽ ഒരു പോസ്റ്റ്മോർട്ടം .
(ഇരുപതു കൊല്ലമായി സർക്കാർ ജോലിക്കാരനായതിനാൽ ഞാൻ പറയുന്നത് കേൾക്കുംമുമ്പ് വടി എടുക്കല്ലെ..പക്ഷപാതമില്ലാതെയാണ് എന്റെ നിരീക്ഷണം)
കേരളത്തിലെ ഏഴു ലക്ഷം സർക്കാർ ജോലിക്കാരിൽ പകുതി അദ്ധ്യാപകർ ,അതിൽ മുക്കാൽ പങ്കും പണം കൊടുത്ത് ജോലി വാങ്ങിയ ഐഡഡ് സ്കൂൾ അദ്ധ്യാപകർ.(തീർച്ചയായും സാമൂഹ്യ നീതിയെക്കുറിച്ച് വാതുറക്കാൻ അർഹതയില്ലാതവർ- പഞ്ചായത്ത് ഇലക്ഷനു മത്സരിക്കാനും, ഭരിക്കുന്ന മന്ത്രിയെ കവലയിൽ ചീത്തപറയാനും,സഹകരണ ബാങ്കിൽ ഡയറക്ടരാകാനും ഒക്കെ അനുവാദത്തോടെ സർക്കർ ശമ്പളം പറ്റുന്നവർ)ഇവരടക്കമുള്ള അദ്ധ്യാപകർ കൈക്കൂലിക്കാരാണെന്ന് ആരും പറയില്ലല്ലോ.(പഠിപ്പിക്കുന്നതിനെ ചിലപ്പോൾ കുറ്റം പറഞ്ഞേക്കാം)പിന്നെ സകലമാന വകുപ്പുകളിലും ഉള്ള ഗുമസ്ഥന്മാർ.ചില സംവരണക്കാരും ആശ്രിത നിയമനക്കാരും ഒഴിച്ച് ഭൂരിപക്ഷവും കഠിനപരീക്ഷകൾ കടന്ന് ലക്ഷക്കണക്കിനു ഗ്രാജ്യേറ്റ്-പോസ്റ്റ് ഗ്രാജ്യ്വേറ്റ് ധാരികളുടെ മത്സരം വിജയിച്ച് ആദ്യമെത്തിയ പത്തു മുന്നൂറുപേരുകളിലെ ഭാഗ്യക്കാർ.(ഇവർക്ക് ലോട്ടറിയെടുക്കലാണിതിലും സാദ്ധ്യത).പലരും അതി ബുദ്ധിമാന്മാർ.(അസൂയയോടെ മനസ്സിൽ കുറ്റം പറഞ്ഞു തുടങ്ങുന്നവർ ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതി നൂറിൽ താഴെ റാങ്കിൽ ഒന്ന് എത്തിക്കാണിക്കാനാവുമോ?)ഇവരിൽ എല്ലാവരും കൈക്കൂലിക്കാരാകുകയാണോ നിമിഷം കൊണ്ട്? എത്ര ഡിപ്പാർട്ടുമെന്റുകളാണ് കൈക്കൂലി കൂമ്പാരങ്ങൾ..റജിസ്റ്റ്രെഷൻ,ആർ.ടി.ഓ,ചെക്ക് പോസ്റ്റുകൾ, പോലെയുള്ള വകുപ്പുകളിൽ വലിയതോതിൽ അഴിമതിയുണ്ട് എന്നത് വാസ്ഥവം.പക്ഷെ ഇവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ എത്രയാണ്? ഇവിടങ്ങളിൽ തന്നെ ഒരു പൈസ കൈക്കൂലി വാങ്ങാത പലരും ഉണ്ട്. ആശുപത്രികൾ, ടെക്നിക്കൽ സ്ഥാപനങ്ങൾ,ഗവേഷണ കേന്ദ്രങ്ങൾ,ട്രൈനിങ്ങ് കേന്ദ്രങ്ങൾ,...ഇവിടങ്ങളിലൊക്കെ വളരെ കുറച്ച്പേർ മാത്രമാണ് പിടിച്ചുപറിക്കാർ.എന്റെ പരിചയത്തിൽ ഒരു പൈസപോലും ജീവിത ത്തിൽ കൈക്കൂലി വാങ്ങാത്ത നൂറുകണക്കിനു പേർ പിരിഞ്നു പോയിട്ടുണ്ട്.
ഈയുള്ളവനും പല ആപ്പീസുകളിൽ നിന്നും വളരെ കൈപ്പേറിയ അനുഭവം ഉണ്ടായിട്ടുണ്ട്..കൈവെച്ചുപോകും ചിലരുടെ ആപ്പീസ് ജീവിതം കാണുമ്പോൾ.പക്ഷെ നമ്മുടെ ഭരണ വ്യവസ്ഥയുടെ നൂലാമാലകൾക്ക് ആരാണുത്തരവാദി.ഇപ്പഴും വളരെ പഴഞ്ചൻ രീതികൾ നാം തുടരുന്നു,ചുവപ്പ് നാട എന്ന് കളിയാക്കിയതുകൊണ്ട് കാര്യമില്ല.ഈ നാട സംവിധാനം ആരു മാറ്റും .മനപ്പൂർവ്വം വൈകിക്കുന്നത് കൂടാതെ ഈ സംവിധാനം കുറേ സമയം കളയുന്നുണ്ട്.
മറുനാട്ടിൽ കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിക്കുന്നതിനെക്കുറിച്ച് വാചാലമാകുന്നവർ ചില ആപ്പീസുകളിലെ ജോലി ഭാരം കാണാഞ്ഞിട്ടാണ്. എല്ലായിടത്തും സൊറപറഞ്ഞിരിപ്പല്ല എല്ലാവരും..അങ്ങിനെ ആയിരുന്നെങ്കിൽ ഈ റവന്യു മുഴുവൻ പിരിക്കപ്പെടുകയും ഭരണ ചക്രം ഉരുളുകയും ഒന്നും ചെയ്യില്ല,.എല്ലുമുറിയെ പണിയെടുക്കുന്ന നിരവധിപ്പേരെ എനിക്കറിയാം..(കിമ്പളം ഒന്നുമില്ലാതെ ).നമ്മുടെ ആപ്പീസുകളെ ,സംവിധാനങ്ങളെ ഇകഴ്തിക്കാണേണ്ടതില്ല.(മറ്റു സംസ്ഥാനങ്ങളെ അപെക്ഷിച്ച്) വളരെ കാര്യക്ഷമമാണ് നമ്മുടെ സിവിൽ സർവീസ്.പ്രാപ്തർ. പൂർണ്ണമായും സർക്കാർ ജോലി മാത്രം ആശ്രയിച്ച് ജീവിക്കുന്നവർ. സത്യത്തിൽ നമ്മുടെ ജീവനക്കാരിൽ 5 ശതമാനം മാത്രമാണ് കിമ്പളക്കാർ.പക്ഷെ നാം ഏറ്റവും അധികം സമയം ഇടപെടുന്നത് ഇവരുമായാണ്. അതുകൊണ്ടുതന്നെ ഒരു സാമാന്യവത്കരണം നടത്തുന്നു. എല്ലാ സർക്കർ ഉദ്ധ്യോഗസ്ഥരും കള്ളന്മാർ എന്ന്. ഇതു മലയാള പത്രങ്ങൾ വായിച്ച് കേരളത്തിലെ അച്ഛന്മാരെല്ലാം മകളെ പീഡിപ്പിക്കുന്നവരാണെന്ന സാമാന്യ വത്കരണം പോലെ ബാലിശം.
ഇനി "പൊതു ജനം" അതാരാണ് ..കേട്ടാൽ സാധു..വാഹന അപകടമുണ്ടാകുമ്പോൾ മൊബൈലിൽ പകർത്തി ആസ്വദിക്കുന്നവർ, മണലൂറ്റി കരിഞ്ചന്തക്ക് വിറ്റ് പണം കൊയ്യുന്നവർ,അറുത്ത് പണം നേടുന്ന കച്ചവടക്കാർ, കൈയിട്ടുവാരുന്ന രാഷ്ട്രീയക്കാർ,ആയിരം കോടിക്ക് കുടിച്ച് കൂത്താടുന്ന കുലദ്രോഹികൾ, പണിയെടുക്കാതെ കൂലിവാങ്ങി ഭീഷണിപ്പെടുത്തുന്ന്തൊഴിലാളികൾ,അഴിമതിക്കതകൾ കേട്ടിട്ടും അനങ്ങാതിരിക്കുന്നവർ..ഇവരൊക്കെയാണ് ഭൂരിപക്ഷം..ഇവരുടെ ഇടയിൽ നിന്നും തന്നെയാണ് സർക്കാർ ജോലിക്കാരനും ജനിച്ചത്..അവർ മാത്രം ഹരിശ്ചന്ദ്രന്മാരാകണം എന്ന വാശി നടക്കുമോ?
ഇനി സർക്കാരാപ്പീസിലെ പെരുമാറ്റം...മാന്യത, സഹായമനസ്ഥിതി..ചില്ലറയില്ലാത്തതിനു കടിച്ച് കീറുന്ന ബസ് കണ്ടക്ടർ മുതൽ , ഉച്ച ഊണിനു പൊരിച്ചതില്ലാത്തതിനു പ്ലേറ്റ് തട്ടി എഴുന്നേൽക്കുന്ന തൊഴിലാളി മുതൽ എവിടെയെല്ലാമാണ് മലയാളിയുടെ പൊതു സമൂഹം മാന്യമായി ആരോടെങ്കിലും പെരുമാറാറുള്ളത്.. അത് സർക്കരാപ്പീസിലും അങ്ങിനെ തന്നെ.
========================================
Ravanan Kannur Said
ഉധ്യൊഗസ്തരെ മാത്രം കുറ്റം പറഞ്ഞു നമുക്ക് തടി തപ്പാന്‍ കഴിയില്ല എന്ന് തോനുന്നു എന്റെ ചെറിയ അറിവ് വച്ച് , നിയമത്തിലെ നൂലാ മാലകള്‍ , സമീപിക്കുന്നവന്റെ ഇടപെടലുകള്‍ , എല്ലാം വളഞ്ഞ വഴിയില്‍ നടക്കണം അല്ലേല്‍ കൈക്കൂലി കൊടുത്താല്‍ നടക്കും ഇല്ലേല്‍ നടക്കില്ല എന്നുള്ള ചിന്താഗതി ഇതില്‍ ഒക്കെ സമൂല മാറ്റം ആവിശ്യം ആണു, ഒരു ദിവസം കൊണ്ട് നടക്കുന്ന ഒന്നും അല്ല ഇത് , പക്ഷെ ഇടതു പക്ഷ സംഘടനകള്‍ മനസുവച്ചാല്‍ എത്രയും പെട്ടന്ന് നടപ്പിലാക്കാനും കഴിയും കാരണം സര്‍ക്കാര്‍ ജീവനക്കാരില്‍ ബഹുഭൂരി പക്ഷവും ഇടതു പക്ഷ യൂണിയനില്‍ പെട്ടവര്‍ ആണ് എന്ന് തന്നെ ആണ് എന്‍റെ അറിവ് , സമൂലമായ ഒരു മാറ്റം വരുത്തി ജന പിന്തുണ നേടി എടുക്കാനും ഉധ്യൊഗസ്തര്‌ ജനത്തിന്റെ കൂട നിക്കുന്നു എന്നും സര്‍ക്കാര്‍ ഓഫീസുകള്‍ വെറും കൈക്കൂലി കേന്ദ്രങ്ങള്‍ അല്ല എന്നുള്ള രീതി മാറ്റി എടുക്കാന്‍ ഇതിനു സാധിക്കും , തെറ്റ് ചെയ്യുന്നവനെ സംഘടനകള്‍ സംരക്ഷികുന നിലപാടുകള്‍ തിരുത്താന്‍ തയ്യാര്‍ ആവണം , അവര്‍ക്ക് തക്കതായ ശിക്ഷാ നടപടികള്‍ കൊടുത്തു , വേറെ ഒരാള്‍ക്ക്‌ ഇത് പോലെ ചെയ്യാന്‍ കഴിയാത്ത മാനസീക അവസ്ഥ ഉണ്ടാക്കി എടുക്കണം .
അല്ലേല്‍ അവകാശത്തിനു വേണ്ടു സമരം അത് പോലെ ഉള്ള വിഷയം വരുമ്പോള്‍ ജനം കരുതും ഇവനൊക്കെ കൈക്കൂലി കൊടുത്തു കാര്യം നടത്തി തരുന്നവന്‍ ആണ് , പോയി പണി നോക്കട്ടെ എന്ന് !

No comments:

Post a Comment