രാജീവിന്‍റെ ഡയറി കുറിപ്പുകള്‍
രാജീവന്‍ ദുബായില്‍ ഒരു ജോലിക്ക് ചേര്‍ന്ന് ഒന്നിച്ചു ജോലി ചെയ്യുന്നവരുടെ കൂടെ താമസം ആയി , എല്ലാവരോടും നല്ല രീതിയില്‍ സോഷ്യല്‍ ആയി പെരുമാറുന്ന രാജീവന്‍ ദൈവഭക്തി/ജാതി/മതം എന്നിവയില്‍ ഒന്നും വലിയ താല്‍പ്പര്യം ഇല്ലാത്ത ഒരാളും അതൊന്നും സമൂഹത്തിനു ഒരു ഗുണം ചെയ്യുകയും ഇല്ല എന്നും കരുതുന്ന ഒരാള്‍ ആയിരുന്നു , സ്വന്തമായി ഇടതു പക്ഷ രാഷ്ട്രീയ കാഴ്ചപാടും ഉണ്ട് രാജീവന് , പക്ഷെ അതൊന്നു നാട്ടിലെ ജീവിത ചുറ്റുപാടില്‍ പ്രതിഫലിപ്പിക്കാന്‍ സാധിച്ചിട്ടില്ല അതൊരു തെറ്റ് ആയി രാജീവന്‍ കരുതുന്നു , അതില്‍ കുറ്റ ബോധം പോലെ എന്തോ ഒരു ഫീല്‍ ഉണ്ട് എന്ന് അദ്ദേഹം എപ്പോഴും പറയാറും ഉണ്ട് .പക്ഷെ ഓണ്‍ ലൈന്‍ ഇടപെടലുകളില്‍ രാജീവന്‍ വളരെ നല്ല രീതിയില്‍ ഇ വിഷയത്തില്‍ പ്രതികരിക്കാര്‍ ഉണ്ട് സാമാന്യം ഭേദപെട്ട നിലയില്‍ തന്നെ ഉള്ള അറിവ് വച്ച്.
കൂടെ ജോലി ചെയ്യുന്നവര്‍ ഒരിക്കല്‍ രാജീവന് ഒരു ഒഫെര്‍ കൊടുത്തു ഡാ നല്ല ഒരു റൂം ഉണ്ട് നീ അങ്ങോട്ട് മാറുന്നോ .. ആരാ അവിടെ ഒക്കെ ഉള്ളത് എന്ന് ചോദിച്ചപ്പോള്‍ നിനക്ക് അറിയാവുന്നവര്‍ തന്നെ , അവര്‍ സ്വന്തമായി ഫുഡ് ഉണ്ടാക്കികഴിക്കും , നിനക്ക് പറ്റിയ ടീം ആണ് നല്ല എന്‍ജോയ് ആയിരിക്കും എന്നൊക്കെ , രാജീവന്‍ സമ്മതിച്ചു ഞാന്‍ മാറാം നല്ല ടീം ആണേല്‍ കുഴപ്പമില്ല അങ്ങിനെ രാജീവന്‍ റൂം മാറി പുതിയ റൂമില്‍ താമസം ആക്കി ,
വലിയ ഫ്ലാറ്റ് ആണ് രണ്ടു റൂമിലും കൂടി രാജീവന്‍ അടക്കം അഞ്ചു പേര്‍ എല്ലാരും മലയാളികള്‍ , നല്ല സ്വഭാവം , ഫുഡ് ഉണ്ടാക്കല്‍ എല്ലാം കൊണ്ടും നല്ല ജോളി ആയി രാജീവനും കൂട്ടരും താമസം തുടര്‍ന്നു, എപ്പോഴോ ഒരിക്കല്‍ ടീവി യിലെ ഒരു രാഷ്ട്രീയ ചര്‍ച്ചയില്‍ ഇടപെട്ടു കൊണ്ട് എല്ലാരും അഭിപ്രായം പറഞ്ഞപ്പോള്‍ ജാതി സംഘടന എന്നിവയെ പറ്റി നല്ല ചര്‍ച്ച നടന്നു റൂമിലെ മറ്റു അംഗങ്ങളും രാഷ്ട്രീയ ബോധമുള്ളവര്‍ ആയിരുന്നു , രാജീവന്‍ മാത്രമായിരുന്നു ഇടതുപക്ഷം പിന്നെ ഇടയ്ക് റൂമില്‍ വരുന്ന രവിയും , സോമനും ഓക്ക , അവരുടെ ഒക്കെ സപ്പോര്‍ട്ട് രാജീവന് ഇടയ്ക് കിട്ടാര്‍ ഉണ്ട് , റൂമില്‍ ഉള്ളവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നാട്ടിലെ കരുത്തുറ്റ പ്രവര്‍ത്തകര്‍ ഒക്കെ ആയിരുന്നു , ചര്‍ച്ച മുറികിയപ്പോള്‍ റൂമിലെ അജിത് ചേട്ടന്‍ പെട്ടെന്ന് ചാടി എഴുനേറ്റു രാജീവനോട് പറഞ്ഞു നിന്നെ ഈ റൂമില്‍ കൊണ്ട് വന്നത് നീ ഒരു നായര്‍ ആയത് കൊണ്ട് മാത്രം ആണ് , അല്ലാതെ വല്ല പൊലയനൊ മാപ്ളിയമോ തീയനൊ ആണേല്‍ നീ ഇവിടെ വരില്ലായിരുന്നു !!
ബാക്കി ഉള്ളവര്‍ എല്ലാരും ഏതാണ്ട് അത് പോലെ തന്നെ പ്രതികരിച്ചു , രാജീവന്‍ ആക വല്ലാതെ ആയിപ്പോയി സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആണ് കേള്‍ക്കുന്നത് , ഇ വിഷയത്തില്‍ വിട്ടു വീഴ്ചയ്ക് രാജീവന്‍ ഒരുക്കമല്ല ജാതി / മതം എന്നിവ കൊണ്ടുള്ള ഒരു നേട്ടവും അവനു വേണ്ട എന്ന് പണ്ടേ ഒരു തീരുമാനം ഉണ്ടായിരുന്നു , അതോണ്ട് എല്ലോരോടും പറഞ്ഞു ഇങ്ങിനെ എന്നെ കാണുന്നു എങ്കില്‍ എനിക്ക് ഇവിടെ താമസിക്കാന്‍ താല്‍പ്പര്യം ഇല്ല ഞാന്‍ റൂം മാറാം ,
അപ്പോഴാണു രാജീവന്‍ ഇത്രയും ഇതിനെതിരെ ആണ് എന്ന് അവരും അറിയുന്നത് , രാജീവന്‍ റൂം മാറിയില്ല പല കാരണംകൊണ്ട് ,അന്നത്തെ അ ചര്‍ച്ച കൂടെ ഉള്ള സഹ മുറിയന്‍ മാരോട് ഒരു വിദ്വേഷം ആയി കൊണ്ട് നടക്കാനും രാജീവന്‍ തുനിഞ്ഞില്ല , ഇപ്പോഴും റൂമില്‍ വളരെ ശക്തമായി ജാതി / മത /രാഷ്ട്രീയ ചര്‍ച്ചകള്‍ ആരോഗ്യപരമായി നടക്കുന്നു.
പക്ഷെ ഇതില്‍ പ്രധാന വിഷയം എന്താണ് എന്ന് വച്ചാല്‍ രാജീവന്റെ റൂമിലെ എല്ലാര്‍ക്കും ജാതി മത ചിന്ത ഉണ്ടെലും നല്ല മനുഷ്യ സ്നേഹം ഉള്ളവര്‍ ആയിരുന്നു ,അതില്‍ ഒരു പരിധി വരെ ജാതി / മത ചിന്ത കടന്നു വരുന്നു എന്നുള്ളത് കഷ്ടം,ദയനീയം എന്നൊക്കെ പറയാന്‍ കഴിയു , എല്ലത്തിനു സഹായത്തിനും എല്ലാരേയും നല്ല രീതിയിലും സഹായിക്കാര്‍ ഒക്കെ ഉണ്ട് , എന്തോ അവര്‍ ജീവിച്ചു വന്ന സാഹചര്യവും പ്രവര്‍ത്തിച്ച മേഖലകളും , അവരെ ചിന്തയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ മറ്റുള്ളവര്‍ക്ക് ഉണ്ടായ തെറ്റും ഒക്കെ ആണ് എന്ന് രാജീവന്‍ കരുതുന്നു.
ഇതിനോട് ചേര്‍ന്ന് നിക്കുന്ന വേറെ ഒരു വിഷയം എന്താണ് എന്ന് വച്ചാല്‍ പ്രവാസികളില്‍ ഇത് വളരെ നല്ല രീതിയില്‍ കൂടി വരുന്നു എന്നുള്ളത് ആണ് , ധാരാളം സംഘടനകള്‍ കൂണ്‍ പോലെ ജാതി /
മതപരമായ രീതിയില്‍ ഗള്‍ഫ് രാജ്യത്തിലും മുളച്ചു വരുന്നു അതിനു കാശിനു പ്രവര്‍ത്തനത്തിനും ഒരു കുറവുമില്ല എന്നുള്ളത് ആണ് യാഥാര്‍ത്ഥ്യം. കേരളത്തില്‍ ഇപ്പോള്‍ തന്നെ ഇത് പോലെ ഉള്ള സംഘടനകള്‍ തള്ളി കളയാന്‍ കഴിയാത്ത രീതിയില്‍ വേരുറപ്പിച്ചു .
ഇതിന്റെ ഭാവി മനസിലാക്കി കൊടുക്കാനോ എന്ത് സംഭവിക്കും ഇ രീതി തുടര്‍ന്നാല്‍ എന്നും പറഞ്ഞു കൊടുക്കാനോ ആരും തയ്യാര്‍ അല്ല്ല അതിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടാവര്‍ പോലും അതിനു മുതിരുന്നില്ല എന്നുള്ളത് ആണ് യാഥാര്‍ത്ഥ്യം !!
[രാജീവന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല മരിച്ചുപോയി , രാജീവന്‍ എഴുതിയ
ഡയറി കുറിപ്പുകള്‍ ഇനിയും തുടരും]

No comments:
Post a Comment