Friday, February 14, 2014

ഏഷ്യനെറ്റ്

പ്രീയപെട്ട ഏഷ്യാനെറ്റിലെ വിനു താങ്കളോട് എനിക്ക് ഒരു വ്യക്തി വൈരാഗ്യവുമില്ല കാരണം നമ്മള്‍ തമ്മില്‍ നേരിട്ട് ഒരു പരിചയവുമില്ല എങ്കിലും പേരെടുത്തു വിളിച്ചു പോസ്റ്റ്‌ ചെയ്യേണ്ടി വന്നതില്‍ ഖേദിക്കുന്നു !!


ബീ ജെ പി / ആര്‍ എസ് എസ് / സംഘപരിവാര്‍ ബന്ധം വിട്ടു കണ്ണൂരില്‍ രണ്ടായിരത്തില്‍ കൂടുതല്‍ സീ പി ഐ എമ്മില്‍ ചേരുന്നതിനു താങ്കള്‍ക്ക് എന്താണ് ഇത്ര വലിയ ബുദ്ധിമുട്ട് ? ഒരു ചാനെല്‍ തൊഴിലാളിയാണ് അന്നത്തിനു വേണ്ടിയാണ് ഈ പൊറാട്ട് നാടകം കളിക്കുന്നത് /ജോലി ചെയ്യുന്നത് എല്ലാവരും അതിനു വേണ്ടിയാണ് , എങ്കിലും ഒരു ചാനലില്‍ ഇരുന്നു രാഷ്ട്രീയ വ്യക്തികളോട് / അല്ലാത്ത വ്യക്തികളോട് ഇടപെടുന്നതിനും ഒരു ലിമിറ്റ് സ്വയം കണ്ടെത്തണം , കാരണം ജിമ്മി ജെയിംസ് എന്നൊരു സഹ പ്രവര്‍തകന്‍ ഉണ്ടല്ലോ അദ്ദേഹം ചെയ്യുന്ന അഭിമുഖം / ചര്‍ച്ചകള്‍ ഒക്കെ സമയം കിട്ടുമ്പോള്‍ ഒന്ന് കണ്ടു നോക്ക് കണ്ടു പഠിക്കു , കാരണം വളരെ വൃത്തികെട്ട രീതിയിലാണ് താങ്കളുടെ ചര്‍ച്ചകള്‍ പോകുന്നത് , ചോദ്യം ചോദിക്കുനത് കുറ്റമല്ല പക്ഷെ അതിനു അവര് തരുന്ന ഉത്തരം നിങ്ങള്‍ക്ക് (ചാനലകുകാര്‍ക്ക് )ഇഷ്ടമാകണം എന്നില്ല പക്ഷെ അത് കേള്‍ക്കാന്‍ അത് വച്ച് മുന്നോട്ടു പോകാന്‍ തയാറാകണം അതാണ്‌ ചര്‍ച്ച നയിക്കുന്ന വ്യക്തി ചെയ്യേണ്ടത് അല്ലാതെ താങ്കള്‍ മനസ്സില്‍ വിചാരിക്കുന്ന ഉത്തരം / തീരുമാനം വ്യക്തി തരുന്നില്ല എങ്കില്‍ താങ്കളുടെ ഉത്തരം അവരുടെ വായില്‍ തള്ളി കൊടുക്കുക എന്ന വിവരകെട്ട /വൃത്തികെട ഒരു നടപടി ശരിയല്ല , ഇത് താങ്കളുടെ രീതി മാത്രമല്ല ..വേണു , നികേഷ് ഇങ്ങിനെ കുറെ എണ്ണം ഉണ്ട് , ബ്രിട്ടാസിനെ എന്തിനു ഒഴിവാക്കി എന്ന് ചോദിച്ചാല്‍ ആ രീതി ഒന്ന് വേറെ ആണ് , നിങ്ങളുടെ ജെനുസ്സില്‍പ്പെടില്ല അത് !

ഇനി>
പൊട്ടക്കുളത്തിലെ കുറച്ചു തവളകള്‍ കൂട്ടത്തോടെ അതിലെ ജീവിതം മടുത്തു ഒന്ന് നല്ല വെള്ളത്തില്‍ കുളിച്ചു ഇനിയേലും സ്വയം ബോധം പണയം വയ്ക്കാതെ പൊതു മണ്ഡലത്തില്‍ ഞാന്‍ ഒരു ഇടതുപക്ഷ്ക്കരനാണ് (ഒരു ദിവസം കൊണ്ടല്ല , ഒരു മാസം കൊണ്ടല്ല , ജീവിതം കൊണ്ട് / പ്രവര്‍ത്തനം കൊണ്ട് ) എന്നുള്ള ബോധം മനസ്സില്‍ കൊണ്ട് നടക്കാന്‍ ജനത്തെ കൊണ്ട് പറയിപ്പിക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ ഇടതുപക്ഷം / സീ പി ഐ എം എന്ത് കൊണ്ട് അത് കണ്ടില്ല എന്ന് നടിക്കണം അങ്ങിനെ ഒരു ചര്‍ച്ച താങ്കളെ കൊണ്ട് നയിക്കാന്‍ കഴിയില്ല കാരണം താങ്കള്‍ക്കു അതിനുള്ള ബോധം / പക്വത ഇല്ല എന്ന് വളരെ വ്യക്തമാണ് !!

അടുത്തത് >
ബീ ജെ പി ജില്ലഖടകവും ഇപ്പോള്‍ വിട്ടു വരുന്നവരും തെറ്റാന്‍ ഉണ്ടായ കാരണം താങ്കള്‍ പറയുന്ന കൊലപാതക വിഷയമല്ല , ബി ജെ പി ജില്ലാ സെക്രട്ടറിയുടെ അവിഹിത / സദാചാര വിഷയമാണ് !!

//BREAK//

സീ പി ഐ എം ജില്ല സെക്രട്ടറി ആയിരുന്നു ശശിയെ കൊണ്ട് ആഘോഷം നടത്തിയത് ഓര്‍മ കാണുമല്ലോ അത് പോലെ ഏതാണ്ട് അതെ രീതിയില്‍ ആണ് ബീ ജെ പി ജില്ലാസെക്രട്ടറിയുടെ പേരില്‍ ആരോപണം അത് എവിടെ എങ്കിലും ചര്‍ച്ച ചെയ്യുന്നത് കണ്ടിടുണ്ടോ ? , ചര്‍ച്ച ചെയരുത് എന്ന് തന്നെയാണു എന്‍റെ ഭാഗം കാരണം അത് അയാളുടെ സ്വന്തം വിഷയം അതില്‍ പരാതി ഉണ്ടേല്‍ പോലീസില്‍ പോട്ടെ അല്ലേല്‍ പാര്‍ടി കൈകാര്യം ചെയ്യട്ടെ (സീ പി ഐ എമ്മില്‍ ആണേല്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശനം ആണ് അത് )

അടുത്തത് >
ഈ വിഷയം ലോകസഭയില്‍ എങ്ങിനെ വരുന്നു എന്നുള്ളത് , വേണു പറയുന്നു ഇതുവരെ രണ്ടു സര്‍വേ വന്നു അത് വച്ച് സീ പി ഐ എം പൊളിഞ്ഞു എന്നുള്ള ധാരണ വരുത്തി വയ്ക്കാന്‍ ശ്രമിക്കുന്നു , വിനു സമയം ഇനിയുമുണ്ട് ,രണ്ടു സര്‍വേ മാത്രമേ കഴിഞ്ഞിട്ടുള്ളൂ ഇതുവരെ നടന്ന സര്‍വേകള്‍ എല്ലാം വളരെ ക്രിത്യമായിരുന്നല്ലോ അല്ലെ ? ലോകസഭ ഇലക്ഷന്‍ കഴിയുമ്പോള്‍ ഇവിടെ തന്നെ കാണുമല്ലോ എന്ന് കരുതി നിര്‍ത്തുന്നു !

(വിനു ഇവിടെ എവിടെ എങ്കിലും ഉണ്ടേല്‍ സമര്‍പ്പിക്കുന്നു )
ഒരു മനുഷ്യരെയും ഒരു കാലത്തും നന്നാവാന്‍ വിടില്ല എന്നുള്ള വാശി സമ്മതിച്ചു തന്നെ മതിയാവു നല്ല നമസ്കാരം .!

പാര്‍ട്ടി ഒന്ന് - http://www.youtube.com/watch?v=7J6qsAI0IYQ

പാര്‍ട്ട് രണ്ടു - https://www.youtube.com/watch?v=mR4DcrKu0Iw&feature=autoshare


ഫെയിസ് ബുക്ക് ലിങ്ക്

No comments:

Post a Comment