Friday, February 14, 2014

മാതൃഭൂമി ചാനെല്‍

മാതൃഭൂമി ചാനെല്‍ ചര്‍ച്ച ഇപ്പോള്‍ കണ്ടു ആസാദും ഭാസുരേന്ദ്ര ബാബുവും ,ലിജുവും എത്ര മാന്യമായി ആണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് , എത്ര കൃത്യമായി ആണ് തങ്ങളുടെ ആശയങ്ങള്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നത് , അതിനു ഒരു മാന്യതയുണ്ട് , വിഷയങ്ങളില്‍ വിയോജിപ്പ് ഉണ്ടേല്‍ പോലും ഇവരൊക്കെ വച്ച് പുലര്‍ത്തുന്ന പരസ്പര പ്രതിപക്ഷ ബഹുമാനമുണ്ട് അത് കാത്തു സൂക്ഷിക്കാന്‍ അവര്‍ നല്ല രീതിയില്‍ ശ്രമിക്കുന്നു , കൂടാതെ ചാനെല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മിക്ക വ്യക്തികളും ഇതേ രീതിയില്‍ ആണ് ഇടപെടുന്നത് എന്ന് തോനിയിട്ടുണ്ട് , ചിലര്‍ കാണും അതിനു ഒരു അവമാതിപ്പായി !!

ചാനെല്‍ അവതാരകരുടെ ജോലി വിഷയം അവതരിപ്പിക്കുക്ക ചര്‍ചകള്‍ ക്രോഡീകരിക്കുക്ക , തര്‍ക്കം വരുമ്പോള്‍ ഇടപെടുക എല്ലാ വര്‍ക്കും സമയം കൃത്യമായി കൊടുക്കുക്ക എന്നത് ആണ് അല്ലാതെ തന്റെ സ്വരം അവിടെ അവതരിപ്പിക്കല്‍ അല്ല അതല്ല ജോലി , നിങ്ങള്‍ക്ക് രാഷ്ട്രീയം ഉണ്ടാകണം ഏതും ആയികൊള്ളട്ടെ പക്ഷെ അത് വീട്ടില്‍ "നിക്ഷപക്ഷ "ചാനലില്‍ ഇരുന്നും കൊണ്ട് അത് നടപ്പാക്കാന്‍ നോക്കിയാല്‍ നടപ്പില്ല !!

ആരായാലും മാത്രുഭൂമിയില്‍ എത്തിയാല്‍ ഇങ്ങിനെ ആയിക്കൊള്ളും , ഒരു നേരത്തെ അന്നത്തിനു വേണ്ടി കാട്ടി കൂട്ടുന്ന കോപ്രായം സമ്മതിക്കുന്നു !!
പഴയ എസ് എഫ് ഐ തഴമ്പ് കാണും എന്നതില്‍ സംശയമില്ല !!

ആര്‍നോബു ഗോസ്വാമിയും വേണുവും ഒക്കെ സ്മ്രിതിക്ക് ശിഷ്യപ്പെണ്ടിവരും !!
-------------------------------------------
Sreejith Kondotty
2 hours ago ·
ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന അഥിതികളോട് പ്രതിപക്ഷ ബഹുമാനമില്ലാതെ മര്യാദകെട്ട രീതിയിൽ ചോദ്യങ്ങൾ ചോദിക്കുകയും പരമാവധി പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വാർത്താ അവതാരകർ ഒരുപാടുണ്ട്. ടൈംസ് നൗ ചാനലിലെ അർനബ് ഗോസ്വാമി മുതൽ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണൻ വരെ ഈ ഗണത്തിൽ പെടുന്ന ചിലരാണ്. മലയാളം വാർത്താ ചാനലുകളിലെ അന്തിചർച്ചകളിൽ അവതരണ രീതികൊണ്ടും ചർച്ച ചെയ്യുന്ന വിഷയം പക്ഷം പിടിക്കാതെ അവതരിപ്പിക്കുന്നതുകൊണ്ടും വ്യത്യസ്ത പുലർത്തുന്ന ചാനലാണ്‌ മീഡിയവണ്‍ എന്ന് തോന്നിയിട്ടുണ്ട്. ബാക്കി ഏറെക്കുറെ എല്ലാവരും പിന്തുടരുന്നത് ഒരേ ശൈലിയാണ്. ഇന്നലെ രാത്രിയിലെ മാതൃഭൂമി ന്യൂസിലെ ഒൻപതുമണി ചർച്ച കണ്ടപ്പോൾ വാർത്താ അവതാരികയായ സ്മൃതി പരുത്തിക്കാടിന് വേണുവും അർനബുമെല്ലാം ശിഷ്യപ്പെടെണ്ടതുണ്ട് എന്ന് തോന്നിപ്പോയി. മുതലാളിയായ വീരേന്ദ്രകുമാറിനെപ്പോലും അതിശയിപ്പിക്കുന്ന തരത്തിൽ ആയിരുന്നു ആ മഹതിയുടെ പ്രകടനം.

തികഞ്ഞ അസഹിഷ്ണുതയോടെ മര്യാദകെട്ട രീതിയിൽ പക്ഷം പിടിച്ചുള്ള അവതരണമായിരുന്നു അവരുടേത്. പറയുന്നത് ഇനി എന്ത് തന്നെ ആയാലും ചർച്ചകളിൽ പക്വതയും മിതത്വവും പാലിക്കുന്ന സൌമ്യമായി ഇടപെടുന്ന ആളാണ്‌ ഭാസുരേന്ദ്രബാബു. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുമ്പോഴും ഭാഷയിൽ മിതത്വം പാലിക്കുന്ന ആളുമാണ് അദ്ദേഹം. പ്രകോപനം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള അവതാരികയുടെ തരംതാണ ശ്രമങ്ങളോട് പോലും സൌമ്യമായി മറുപടി നൽകിയ അദ്ദേഹത്തിന്റെ ക്ഷമാശീലത്തെ പ്രശംസിക്കാതെ വയ്യ. മുതലാളിമാരുടെ താൽപര്യങ്ങൾക്ക്‌ അനുസരിച്ച് രാഷ്ട്രീയമായി വിയോജിപ്പുള്ളവർക്ക് നേരെ സ്റ്റുഡിയോയിൽ ഇരുന്നു കുരച്ചുചാടുകയും കടുത്ത വാക്കുകൾകൊണ്ട് കടിച്ചുകീറാൻ ശ്രമിക്കുകയും ചെയ്യുന്ന വാർത്ത അവതാരകരെ അനുസരണയുള്ള ചാനൽ പട്ടികളെന്നു വിളിച്ചാൽ ഒട്ടും അധികമാവില്ല.

http://goo.gl/ohgrLM
ഫെയിസ് ബുക്ക്

No comments:

Post a Comment