Friday, February 14, 2014

സ്ത്രീധനം

ഗുഗിള്‍ പ്ലസ്സില്‍ നടന്ന ഒരു ചര്‍ച്ചയാണ് .
വിഷയം > സ്ത്രീധനം ,ജാതി ചിന്ത .വടക്ക് ,തെക്ക് .
------------------------------------------------------------------------------------
സുനോജ് പോസ്റ്റ്‌ ചെയ്ത http://goo.gl/oQVYIi ശ്രീ നാരായണഗുരുവിനെയും കേരളത്തിലെ ജാതി മത ചിന്തയെ കുറിച്ചും ആണ് പറഞ്ഞിരിക്കുന്നത് അതില്‍ റിസ് ഇട്ട 

>><<<ആ സമുദായത്തില്‍ നിന്നും ഒരാള്‍ ഉയര്‍ന്നു വരാത്തതു വലിയ കഷ്ടമാണ്>> ആളൊക്കെ ഉയർന്ന് വരും. വിദ്യാസാഗറിനു പറ്റിയത് പോലെ, നടേശൻ മൊയലാളി അവരെ ഒതുക്കുമെന്ന് മാത്രം. തൃശ്ശൂർ കഴിഞ്ഞ് തെക്കോട്ട് പോയാൽ.. എസ്എൻഡിപിയും എൻ എസ് എസും തമ്മിൽ വലിയ അന്തരമില്ല. രണ്ടും സമുദായത്തെ ഞെക്കി കൊല്ലുന്നു. എന്നാൽ വടക്കോട്ട് സ്ഥിതി വ്യത്യസ്തമാണ്. ഈ രണ്ട് വിഷ സംഘടനകളും ഇല്ലാതെ നായന്മാരും (കണ്ണൂരിൽ നമ്പ്യാർ) തീയ്യന്മാരും (ചോവൻ) നിൽക്കുന്നുണ്ട്. എന്റെ നിരീക്ഷണത്തിൽ ജാതീയ സംഘടനകളുടെ മുഷ്ക്ക് തെക്കോട്ടാണ് കൂടുതൽ.>>

ഈ കമന്റ് വഴിയാണ് പുതിയ പോസ്റ്റുകള്‍ വഴി തുറക്കുന്നത് , റിസ് ഈ കമന്റ് പുതിയ പോസ്റ്റ്‌ ആയി http://goo.gl/QZ0lzX ഇടുകയും ചെയ്തു അതിലും ആദ്യ ഖട്ടം ജാതി /മത ചര്‍ച്ചകള്‍ ആയിരുന്നു ,

റിസിന്റെ പോസ്റ്റില്‍ വടക്ക് തെക്ക് എന്ന രീതിയില്‍ വേര്‍ തിരിഞ്ഞുള്ള അഭിപ്രായം അതിന്‍റെ മൂര്‍ധന്യത്തില്‍ ആയി എന്ന് തന്നെ പറയാം ,

അതിന്റെ ഇടയില്‍ സുനോജ് ഇട്ട ഇങ്ങിനെ ഒരു കമന്റ്

>>സ്വാർത്ഥതയും ജാതീയതയും തമ്മിലെന്താണു ബന്ധം.? ഒരു കൂട്ടത്തോടുള്ള അഥവാ താൻ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പിനോടോ സൗഹൃദകൂട്ടായ്മയോടോ ഉള്ള വൈകാരികമായ അറ്റാച്ച്മെന്റ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് തെക്കരിലും കൂടുതൽ വടക്കുള്ള ജില്ലകളിൽ നിന്നുള്ളവരിൽ ആണെന്നാണ് തോന്നിയിട്ടുള്ളത്.
ജാതി സ്പിരിറ്റ് തികച്ചും വ്യത്യസ്തമായ വിഷയമാണെന്ന് എനിക്കു തോന്നുന്നു .>>

അത് ഒരു പോസ്റ്റും കൂടി ആയി വന്നു http://goo.gl/uU2SCz.

ഇതിനിടയില്‍ തന്നെ റിസ്സിന്റെ പോസ്റ്റില്‍ മുള്ളുക്കാരന്‍ ഇട്ട ഒരു കമന്റ് രശ്മി കൊട്ട് ചെയ്തു

>> നമ്മുടെ നാട്ടില്‍ സാധാരണയായി ഹിന്ദു കുടുംബങ്ങളില്‍ സ്ത്രീധനം പോലുള്ള സംഭവങ്ങള്‍ പബ്ലിക്കായി ഇല്ലാന്നുള്ളത്. <<

വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. >>>>

ഇവിടെ നിന്നും അങ്ങോട്ട്‌ ചര്‍ച്ച സ്ത്രീധനം എന്ന രീതിയില്‍ ആയി ഇതിന്‍റെ ചുവടു പിടിച്ചു .
രശ്മി ഇട്ട പോസ്റ്റ്‌ http://goo.gl/0cOKbR
കൊച്ച് ത്രേസ്യ ഇട്ട പോസ്റ്റ്‌ http://goo.gl/vZNs0u
ഇഞ്ചിയുടെ വക ഇച്ചിരി തീ http://goo.gl/HUuekg
ജിജോയുടെ വക കുറച്ചു പെട്രോള്‍ http://goo.gl/5hTYsZ,http://goo.gl/rbAeQa
======================================================
സാധാരണ ചര്‍ച്ചകള്‍ പോലെ തന്നെ തുടക്കം നല്ല രീതിയില്‍ തന്നെ പക്ഷെ അവസാനം ആയില്ല അതിനോട് അടുക്കുമ്പോള്‍ തന്നെ ഗ്രൂപ്പ് രീതിയിലേക്ക് പോയി തുടങ്ങി എല്ലാ ചര്‍ചകള്‍ പോലെയും .

മൊത്തത്തില്‍ ഉള്ള ചര്‍ച്ചയില്‍ എനിക്ക് തോനിയത് ഇതാണ് .
ഒന്ന് - വടക്കന്‍ ജില്ലകളില്‍ കണ്ണൂരില്‍ സ്ത്രീധനം ഹിന്ദു മതത്തില്‍ തീരെ ഇല്ല എന്ന് ആരും പറയുന്നില്ല ഒരു ചെറിയ അളവില്‍ എങ്കിലും ഉണ്ടാകാം പക്ഷെ അത് അത്ര മാത്രം പ്രകടമല്ല .

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാലോ അഞ്ചോ പേര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട് അതില്‍ ഒരാള്‍ ഒഴികെ ബാക്കിയെല്ലാവരും ഏതാണ്ട് ഈ രീതിയില്‍ ആണ് അഭിപ്രായം പങ്ക് വച്ചത് ,ഇവര്‍ ആരും കണ്ണൂര്‍ ജില്ല സ്ത്രീധന വിരുദ്ധ ജില്ല /വിമോചന ജില്ല എന്നോം പറഞ്ഞിട്ടില്ല .
ഇങ്ങിനെ പറഞ്ഞ എല്ലാവരും ജില്ലയുടെ വിവിധ പ്രദേശത്ത് നിന്നും ഉള്ളവര്‍ ആണ് അത് കൊണ്ട് തന്നെ ഏതാണ്ട് ജില്ല മുഴുവന്‍ അതെ രീതിയില്‍ ആണ് എന്ന് കരുതാം , പക്ഷെ കൊച്ച് ത്രേസ്യ പ്രകടിപ്പിച്ച രീതിയില്‍ സ്ത്രീധനം കൊടുക്കുന്നുണ്ടാകാം / മേടിക്കുനുണ്ടാകും ചെറിയ അളവില്‍ എങ്കിലും അത് കൊണ്ട് തന്നെ കണ്ണൂര്‍ ജില്ല സ്ത്രീധന വിരുദ്ധ ജില്ല /വിമോചന ജില്ല എന്ന് പറയാന്‍ കഴിയില്ല , പക്ഷെ ഒന്ന് പറയാം .

കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂര്‍ ജില്ലയില്‍ സ്ത്രീധനം എന്ന (അനാ )ആചാരം 10% കുറവ് തന്നെ എന്ന് പറയാന്‍ കഴിയും , മറ്റു ജില്ലകളെ കുറിച്ച് വായിച്ചു /കേട്ട് അറിഞ്ഞത് വച്ച് പ്രതേകിച്ചു കൊല്ലം ,തിരുവനനതപുരം ,പത്തനംതിട്ട ,കോട്ടയം ജില്ലകളില്‍ ഇത് 50% മുകളില്‍ ആണ് എന്ന് പറയേണ്ടി വരും .

അത് കൊണ്ട് ആ ജില്ലകള്‍ വിദ്യഭ്യാസം /പൊതു അറിവുകള്‍ എന്നിവയില്‍ പിറകോട്ട് ആണ് എന്നോ അവരൊക്കെ മോശം /വൃത്തികെട്ട ചിന്താഗതികള്‍ വച്ച് പുലര്‍ത്തുന്നവര്‍ ആണ് എന്നോ അഭിപ്രായമില്ല .

കാലാകാലങ്ങള്‍ ആയി തുടര്‍ന്ന് വരുന്ന ഒരു (അനാ )ആചാരം ചെറിയ അളവില്‍ എങ്കിലും തുടരുന്നു എന്ന് മാത്രം !

സ്ത്രീധനം എന്നത് ഒരു സാമൂഹിക വിപത്ത് ആണ് അത് നിര്‍ത്തേണ്ടത് തന്നെയാണ് പക്ഷെ സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചത് കൊണ്ട് കാര്യമില്ല , കൊടുക്കരുത് ,മേടിക്കരുത് എന്ന് വരന്‍റെ കുടുംബം വധുവിന്‍റെ കുടുംബം തീരുമാനം എടുക്കാത്ത കാലത്തോളം ഇത് തുടരും .
=================================================
അടുത്തത് കണ്ണൂര്‍ കാര്‍ക്ക് /വടക്കര്‍ക്ക് നാടിനെപ്പറ്റി പറയുമ്പോൾ വൈകാരികത കൂടുതലാണെന്നു എന്നുള്ളതാണ് , ഒരു പരിധിവരെ അത് സമ്മതിക്കേണ്ടി വരും ,രാഷ്ട്രീയത്തിലും അത് കാണാം .

വടക്ക് ഭാഗത്തുള്ള ജില്ലകളില്‍ മുന്‍ എഴുത്തുകളില്‍ പറഞ്ഞത് പോലെ ജാതി /മത/വര്‍ഗ/രാഷ്ട്രീയ വേര്‍തിരുവകള്‍ വിട്ടു എല്ലാത്തിലും ഒരു ഐക്യം ഒരു പരിധിവരെ എങ്കിലും കാണാം എന്ന് തോനുന്നു (സംശയം )
പക്ഷെ തെക്ക് ഭാഗത്ത്‌ ഉള്ള ജിലകളില്‍ നിന്നുള്ളവരില്‍ അത് അത്ര പ്രകടമല്ല പലപ്പോഴും വേര്‍തിരുവകള്‍ പ്രകടമാണ് അത് മിക്കപ്പോഴും ജാതിപരമാണ് എന്നും പറയേണ്ടിവരും .
Disclaimer > തെക്ക് വടക്ക് എന്നീ വിവേചനത്തില്‍ ഒന്നും എനിക്ക് താല്‍പ്പര്യമില്ല ചര്‍ച്ചകള്‍ അങ്ങിനെ വന്നത് കൊണ്ട് മാത്രം ആ രീതിയില്‍ എഴുതി എന്ന് മാത്രം . ജില്ലകളുടെ പേരുകള്‍ ഉപയോഗിക്കുന്നത് ആയിരിക്കും കുറച്ചും കൂടി അഭികാമ്യം !

എല്ലാം കൂട്ടി ഒന്നിച്ചു വച്ച് എന്ന് മാത്രം .
#സ്ത്രീധനം #വടക്ക് #തെക്ക് #ജാതിചിന്ത #മതചിന്ത

No comments:

Post a Comment