Friday, February 14, 2014

നിക്ഷ്പക്ഷതയുടെ പര്യായം മാതൃഭൂമി.


മാധ്യമങ്ങള്‍ എന്നും ഇടതുപക്ഷത്തിനു >"അനുകൂലമായിട്ടു "< ആണ് വാര്‍ത്തകള്‍ കൊടുക്കുന്നത് അത് കേരളത്തില്‍ ജനിച്ചു വീഴുന്ന കുഞ്ഞിനു പോലും അറിയാവുന്ന കാര്യമാണ് ഇന്ന് മാത്രമല്ല പണ്ട് കാലം മുതല്‍ക്കു തന്നെ അങ്ങിനെയാണ് ഒരു പാര്‍ട്ടി പത്രവും കൂടെ ഒരു ചാനലും ഉള്ളത് കൊണ്ട് പാര്‍ടിയുടെ ന്യായങ്ങളും കുറേശെ സത്യവും ജനം അറിയുന്നു അല്ല ഇടതുപക്ഷത്ത് നില്‍ക്കുന്ന ജനം അറിയുന്നു പക്ഷെ അതൊക്കെ പാര്‍ട്ടി നുണകള്‍ എന്ന രീതിയില്‍ ചിലരൊക്കെ തിരസ്കരിക്കാര്‍ ഉണ്ട് എന്നതും ഒരു സത്യമാണ് .

പറഞ്ഞു വരുന്നത് പണ്ട് കാലം മുതല്‍ക്കു തന്നെ സീ പി ഐ എമ്മിനെ വര്‍ഗ ശത്രു ആയികണ്ട് വാര്‍ത്ത കൊടുത്തിരുന്ന പത്രം ആണ് മനോരമ അത് ഇന്നും ഒരേ അളവില്‍ തുടരുന്നു അവരില്‍ നിന്നും കൂടുതലും കുറവും പ്രതീക്ഷിക്കുന്നില്ല അതെ നിലവാരം അന്നും ഇന്നും തുടരുന്നു അത് ആ രീതിയില്‍ മാത്രമേ ആളുകള്‍ കാണുകയുള്ളൂ , മംഗളം വായിച്ചാല്‍ ഒന്ന് നന്നായി കുളിക്കുന്നത് മനസ്സിനും ഗുണം ചെയ്യും അതില്‍ മലയാളം അറിയാവുന്ന സകലരും സമ്മതിക്കും .

അടുത്തത് മാതൃഭൂമി തയമ്പ് നല്ല രീതിയില്‍ ഉള്ള കൂട്ടത്തില്‍ ഉള്ള ഒരു പത്രമാണ്‌ അതും , അപ്പോള്‍ പറയുനതിനും എഴുതുന്നതിനും ശക്തിയും ആഴവും വര്‍ധിക്കും എന്ത് പറഞ്ഞാലും പൊതു ജനം വിശ്വസിക്കും ,എഴുത്തും ആ ഒരു രീതിയിലാണ് നിക്ഷപക്ഷമായി വാര്‍ത്തകള്‍ പക്ഷം പിടിച്ചു എങ്ങിനെ എഴുതി ഫലിപ്പിക്കം എന്ന് വീരേന്ദ്രകുമാര്‍ തങ്ങളുടെ പത്രകാര്‍ക്ക് വല്ല ക്ലാസും കൊടുക്കുനുണ്ട് എന്ന് തോനുന്നു ,
ഇനി പത്രം ഉയര്‍ത്തുന്ന രാഷ്ട്രീയം പൂര്‍ണ വലതു പക്ഷ രാഷ്ട്രീയമാണ് അത് വീരേന്ദ്രകുമാര്‍ ഇടതു പക്ഷത് ഉണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചു അല്ല ഉള്ളപോഴും പല തരത്തില്‍ നട്ടാല്‍ മുളയ്ക്കാത്ത വാര്‍ത്തകള്‍ കൊടുത്തിട്ടുണ്ട്‌ അതിനും മാത്രം സീ പി ഐ ഐ എം / സീ പി ഐ നേതാക്കളുടെ കയ്യില്‍ നിന്നും മറുപടി മേടിച്ചിട്ടും ഉണ്ട് ,ഇടതില്‍ നിന്നും പോയതിനു ശേഷം വ്യക്തമായ അജണ്ടകള്‍ വച്ച് വാര്‍ത്തകള്‍ കൊടുക്കുക്ക എന രീതിയിലാണ് അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത് , വാര്‍ത്തകള്‍ എല്ലാം ഇടതുപക്ഷത്തിനും / സീ പി ഐ എമ്മിനും ദഹിക്കണം എന്നോ എല്ലാം സീ പി ഐ എം സപ്പോര്‍ട്ട് ആയിരിക്കണം എന്നോ അഭിപ്രായമില്ല അങ്ങിനെയും ആവരുത് പക്ഷെ ഒരു യുക്തി വേണം എല്ലാത്തിനും , കുറച്ചൊക്കെ സത്യം / ന്യായം ഒക്കെ ഉള്ളത് കൊണ്ട് വലിയ ബുദ്ധി മുട്ട് ഉണ്ടാകും എന്ന് തോനുംനില്ല .

ടീ പി ചന്ദ്രശേഖരന്‍ വധം ലാവലിന്‍ കേസ് ഈ രണ്ടുമായു ബന്ധപെട്ട് ആണ് മാതൃഭൂമി പാര്‍ട്ടിയെ കടന്നാക്രമിച്ചത് എന്ന് പറയാതെ വയ്യ , ടീ പി യും വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടിയും തമ്മിലുള്ള അധികാര വിഷയവുമായി ബന്ധപെട്ടുള്ള ഇഷ്യൂസ് ആണ് ടീ പി പാര്‍ട്ടിയില്‍ നിന്നും പോകാന്‍ കാരണം ആയതു അപ്പോള്‍ സീ പി ഐ എം ജനതാദള്ളിനു അനുകൂലമായി നിന്നു ( ഇപ്പോള്‍ ആര്‍ എം പി യും ജനതാദള്ളും അളിയനും മച്ചമബിയും ആണ് )

ടീ പി വധവുമായി ബന്ധപെട്ടു വന്ന അപസര്‍പ്പ കഥകള്‍ മിക്കതും പടച്ചു വിട്ടത് മാതൂമി ആണ് എന്ന് പറയാതെ വയ്യ മനോരമ ചെയ്തിരുന്നു പക്ഷെ ഒരു മിത്വത്വം പാലിച്ചിരുന്നു എന്ന് വേണമെകില്‍ പറയാം , മാത്രൂമി എഴുതി വിട്ട മിക്ക കഥകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വ്യക്തികള്‍ / ഗ്രൂപ്പുകള്‍ പൊളിച്ചു അടുക്കിയിട്ടുണ്ട് ചുമ്മാതെ അല്ല തെളിവുകള്‍ അടക്കമാണ് പലരും അന്നേ ദിസവം വന്ന വാര്‍ത്തകള്‍ പ്രിന്‍റ് സ്ക്രീന്‍ എടുത്തു വച്ച് വിധി വന്നപ്പോള്‍ പോസ്റ്റ്‌ ചെയ്തിരുന്നു , ഇത് നടക്കുന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ മാത്രമാണ് , സാധാരണ പ്രിന്‍റ് പത്രം വാങ്ങി വായിക്കുനവര്‍ ഇതിന്‍റെ ഉള്ളുകള്ളികള്‍ അറിയാതെ ചുറ്റും .ഇതിന്‍റെ ബുദ്ധിമുട്ട് എന്താണ് എന്ന് വച്ചാല്‍ പത്രം എഴുതി വിടുന്നത് എല്ലാരും വായിക്കും സീ പി ഐ എം കാരനും അല്ലാത്തവനും കുറെ വായിക്കുമ്പോള്‍ ഒരു സംശയം വരും , ഏയ്‌ ഒന്നുമില്ലാതെ മാത്രൂമി എഴുതില്ല ഇവിടെയാണ്‌ ഞാന്‍ നേരത്തെ പറഞ്ഞ

>>നിക്ഷപക്ഷമായി വാര്‍ത്തകള്‍ പക്ഷം പിടിച്ചു എങ്ങിനെ എഴുതി ഫലിപ്പിക്കം<<

എന്ന വാചക ചേരുക, പത്രങ്ങള്‍ക്കു എന്തും എഴുതാം ഒരു പരിധിവരെ ആരും ചോദ്യം ചെയ്യില്ല , ആരു മറുപടി ചോദിക്കില്ല ആരെയും പേടിക്കണ്ട, എഴുതിയത് തെറ്റാണ് എന്ന് പറയുന്ന സന്ദര്‍ഭം വളരെ ചുരുക്കമാണ് അതിന്റെ ആവിശ്യമില്ല അവര്‍ക്ക് അഥവാ തെറ്റ് എന്ന് പറഞ്ഞാല്‍ പോലും ജനം അത് അത്ര കാര്യമായി എടുക്കില്ല , മനസ്സില്‍ ഒരു തീരുമാനം അവര്‍ എടുത്തു കാണും !

ഏതാണ്ട് ഇതേ രീതിയില്‍ ആണ് ലാവലിന്‍ വിഷയത്തിലും സംഭവിച്ചത് പിണറായി വിജയന്‍ കുറെ കട്ടു കൊണ്ട് പോയി എന്ന് ആദ്യം എഴുതി വിട്ടു അത് ഫലിക്കുന്നില്ല എന്ന് വന്നപ്പോള്‍ പാര്‍ട്ടിക്ക് കൊടുത്തു എന്ന് വന്നു സിങ്കപ്പൂര്‍ കമല ഇന്റെര്‍ നാഷണല്‍ അങ്ങിനെ എടുത്താല്‍ പൊന്താത്ത കല്ല്‌ വച്ച നുണകള്‍ എത്രഎത്ര !! പക്ഷെ ഇതൊക്കെ ശുദ്ധ വിഡ്ഢിത്തരം എന്നോ തെറ്റുകള്‍ ആയിരുന്നു എന്നോ എഴുതി വിട്ട ആരും പറഞ്ഞുകണ്ടില്ല , പറയില്ല അതാണ് അവരുടെ രാഷ്ട്രീയം .

മാത്രുഭൂമിയുടെ ചാനെല്‍ .

മേല്‍പറഞ്ഞ എല്ലാ ഗുണവും അതെ പോലെ ചേര്‍ന്ന വീരന്‍ കുടുംബത്തിലെ ഏറ്റവും ഇളയ സന്തിയാണ് ഇത് , ഇതില്‍ ഉള്ളവരും പത്രത്തില്‍ ഉള്ളവരും തമ്മില്‍ വലിയ വ്യത്യസം ഒന്നുമില്ല / അങ്ങിനെ തോനിയിട്ടില്ല , തോനാന്‍ കാരണവുമില്ല , ഉണ്ണിയും വേണു നയിക്കുന്ന നല്ല ഒന്നാംതരം ഇടതുപക്ഷ / സീ പി ഐ എം വിരുദ്ധ ചാനെല്‍ ആണ് അത് .

ചാനെല്‍ തുടങ്ങുന്നത് തന്നെ വീയെസുമായി ഉണ്ണി നടത്തിയ അഭിമുഖവുമായി ആണ് അന്ന് ഉണ്ടായിരുന്ന പുകിലുകള്‍ എന്തായിരുന്നു എന്ന് എല്ലാര്ക്കും ഓര്‍മ കാണും അതില്‍ വീയെസ് പറഞ്ഞ ലാവലിന്‍ കേസില്‍ ഉള്ള അഭിപ്രായവും കേസ് കോടതി പൂട്ടി കെട്ടി വച്ചപ്പോള്‍ പറഞ്ഞതും ഒന്ന് ഓര്‍ത്തു വയ്കുന്നത് നല്ലത് ആയിരിക്കും , തീര്‍ന്നില്ല ഇവരുടെ പത്രം / ചാനെല്‍ പുറത്തു വിടുന്ന വിഷത്തെ മുകളില്‍ പറഞ്ഞത് പോലെ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കണക്കു പറഞ്ഞു എണ്ണി തിട്ടപ്പെടുത്തി വിസ്ഥരിക്കാര്‍ ഉണ്ട് അത് അവര്‍ക്ക് ആര്‍ക്കും അത്ര പത്യമല്ല അതില്‍ നിന്നും രൂപം കൊണ്ടതാണ് ശ്രീകല അവതരിപിച്ച "അകം പുറം " അതോടെ പുതിയ ഒരു വിളിപ്പേര് മാതൃഭൂമി സകലര്‍ക്കും ചാര്‍ത്തി കൊടുത്തു " സൈബര്‍ ഗുണ്ടകള്‍ / സൈബര്‍ ചാവേറുകള്‍ എന്നത് !

ഏറ്റവുമൊടുവില്‍ ഇവരുടെ വിളയാട്ടം നടന്നത് ഇന്ന് ആണ് , പിണറായി വിജയൻ , കോടിയേരി ബാലകൃഷ്ണൻ, പി ജയരാജൻ എന്നിവരുടെ ചിത്രവും പേരും വെച്ച് മാതൃഭൂമി ചാനൽ ടി പി ചന്ദ്രശേഖരൻ കേസ് സി ബി ഐ അന്വേഷണ വാര്‍ത്ത കൊടുത്തു , കേസ് നീളുന്നത് ഉന്നതരിലേക്ക് എന്നും പറഞ്ഞു ആയിരുന്നു വാര്‍ത്ത എല്ലാം തീരുമാനിച്ചത് പോലെ ആണ് കൊടുത്തത് , സീ ബി ഐ അന്വേഷണം പോലും ഇതുവരെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല എന്നിരിക്കെ എന്ത് അടിസ്ഥാനത്തില്‍ ആണ് യാവര്‍ മൂന്ന് പേരും കുടുങ്ങും എന്നും പറഞ്ഞു വാര്‍ത്ത കൊടുകുന്നത് എന്താണ് ഈ വാര്‍ത്തയുടെ വിശ്വാസ്യത !!

ഇനി സ്വന്തം തൊഴിലാളികളെ ഈ സോഷ്യലിസ്റ്റ് നേതാവ് എങ്ങിനെയാണ് നോക്കുന്നത് എന്നറിയണ്ടേ പലര്‍ക്കും അറിയുമായിരിക്കും , ജേര്‍ണലിസ്റ്റുകള്‍ക്ക് ശമ്പളം കൊടുക്കുനതുമായി ബന്ധപെട്ടു ഒരു കമ്മീഷന്‍ ഉണ്ടായിരുന്നു അത് സര്‍ക്കാര്‍ അങ്ങീകരിച്ചതുമാണ് , ഇത് വച്ച് മാത്രൂമിക്കാരന്‍ ശമ്പളം കൊടുക്കില്ല , അതിനെ കുറിച്ച് ചോദിച്ചവനെ / ചോദ്യം ചെയ്തവനെ മേഘലയത്തിലെക്കും ഹിമാലയതിലെക്കും ആണ് സ്ഥലമാറ്റം ചെയ്തതു അങ്ങിനെ പക വീട്ടി , അല്ലാത്തവരോട് ചോദിച്ചു " നീ ഒക്കെ പിണറായി വിജയനെ ദാസന്‍ ആണോ ഡാ എന്ന് " ഇതൊക്കെ പറയുന്നതും ചെയ്യുന്നതും കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ആണ് എന്നത് മറക്കണ്ട , കഴിഞ്ഞില്ല ഇതിനെ കുറിച്ച് ലേഖനം എഴുതിയ ഓണ്‍ ലൈന്‍ പത്രങ്ങള്‍ക്കു കോടതി വക ഇണ്ടാസും,, എങ്ങിനെയുണ്ട് പുത്തി സ്വന്തം പത്രത്തില്‍ വരുന്ന കല്ല്‌ വച്ച നുണകള്‍ രാവിലെ മലയാളിക്ക് കൊടുക്കുന്ന ഇയാള്‍ ആണ് സത്യം എഴുതിയതിനു കുറെ പേരെ കുരിശില്‍ തറയ്ക്കാന്‍ ഇറങ്ങിയത്‌ , ഇവിടം കൊണ്ട് തീര്‍ന്നു എന്ന് കരുതിയോ ഇല്ല ഈ വിഷയത്തില്‍ ജി പ്ലസ്സില്‍ / ഫെയിസ് ബുക്കില്‍ എഴുതിയ സകല പോസ്റ്റുകളും കമന്റുകളും പ്രിന്‍റ് എടുത്തു സൂകിച്ചു വ്യക്തികളെ നിരീക്ഷിക്കാന്‍ വേണ്ടി ആളെ വരെ ഇരുത്തി ഈ സോഷ്യലിസ്റ്റ് നായകന്‍ !!


ഫെയിസ് ബുക്ക് ലിങ്ക്

No comments:

Post a Comment