Friday, February 14, 2014

മാതൃഭൂമി

മാതൃഭൂമിയുടെ ഇന്നത്തെ പ്രിന്റ്‌ എഡീഷൻ ബഹു വർണ ചിത്രത്തോടെ വിശേഷാൽ പതിപ്പായി ആണ് ഇറങ്ങിയിട്ടുള്ളത് സന്തോഷം ഇത് പോലെ ഉള ചാകരകള്‍ വ്യാഴവട്ടക്കാലത്ത് ഒരിക്കൽ അല്ലെ കിട്ടുകയുള്ളൂ അപ്പോള്‍ അത് ആഘോഷിക്കണം കുഴപ്പമില്ല അതിലും സന്തോഷം , ചിത്രങ്ങള്‍ / ലേഖനങ്ങള്‍ അങ്ങിനെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങള്‍ ഉണ്ട് മൂന്ന് പേജില്‍ കുറയാതെ തന്നെ ഉണ്ട് പത്ര വായനക്കാരന് അതിയായ സന്തോഷം തരും കാശ് കൊടുത്തു മേടിച്ചാല്‍ മുതലാകും കൂടാതെ സൂക്ഷിച്ചു വയ്ക്കാനും കഴിയും !

അടുത്തത് "ക്ലാസ്‌മേറ്റ്‌സ്' പുലികളായി" എന്നുമ്പറഞ്ഞ് വേറെ ഒരു ഐറ്റം ഉണ്ട് കോമഡി ഷോ കാണാന്‍ സമയമില്ല എങ്കില്‍ പിന്നെ ഇത് സമയം കിട്ടുമ്പോള്‍ വായിച്ചാല്‍ മതി , തുടക്കം ഇങ്ങിനെ

>>സസ്‌പെന്‍സ് ത്രില്ലറായി മാറിയ ടി.പി. വധക്കേസന്വേഷണത്തിന്റെ കരുത്തായത് 'ക്ലാസ്‌മേറ്റ്‌സാ'യ നാലുദ്യോഗസ്ഥര്‍. >>

http://www.mathrubhumi.com/online/malayalam/news/story/2747738/2014-01-29/kerala

ഒരു ദാരുണമായ കൊലപാതകമായിരുന്നു ടീ പി യുടേത് എന്നതില്‍ ഒരു വ്യക്തിക്കും സംശയമില്ല അതിനെ ഷാജി കൈലാസ് ,രണ്‍ജി പണിക്കര്‍ സ്റ്റൈലില്‍ സസുപെന്സു ത്രില്ലര്‍ ആക്കി മാറ്റുന്നതിലും അത് വച്ച് ആഘോഷിക്കുന്നതിലൂടെ മാതൃഭൂമിയുടെ ഉളുപ്പില്ലയ്മയാണ് പുറത്തു വരുന്നത് !

>>17 വര്‍ഷത്തിനുശേഷം ഈ സഹാപാഠികള്‍ ഒന്നിച്ചത് കേരളം നടുങ്ങിയ കൊലക്കേസ് വെല്ലുവിളികളെ അതിജീവിച്ച് അന്വേഷിക്കാനായിരുന്നു.<<

ഇതില്‍ എന്തായിരുന്നു വെല്ലുവിളി ? തിരക്കഥ ഒരുക്കുന്നതില്‍ ആണോ അതോ പ്രതികളെ പിടിക്കുനത്തില്‍ ആണോ ?
മാധ്യമങ്ങള്‍ ഉത്സവം നടത്തിയും മാപ്പ് വരച്ചും ലൈവ് ഷോ നടത്തിയും വെല്ലുവിളി ഉണ്ടാക്കി എന്നതില്‍ കവിഞ്ഞു സാധാരണ ജനം വേറെ ഒന്നും കണ്ടില്ല എന്ന് തന്നെ പറയേണ്ടിവരും ! സഹപാഠികളെ ഇതിനു വേണ്ടി മാത്രം ഒന്നിപ്പിച്ചതാണോന്നു ഒന്നും എനിക്ക് അറിയില്ല (?)
കേരളം ഇതിനു മുന്നേയും ഇതിനു ശേഷവും കുറെ പ്രാവിശ്യം നടുങ്ങിയിട്ടുണ്ട് സീ പി ഐ എം വിരുദ്ധര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമല്ല ഈ നടുക്കം എന്നത് സൌകര്യപ്രകാരം മാത്രൂമി മറക്കും എന്നതില്‍ സംശയമില്ല !

>76 പേരില്‍ പലരെയും കുറ്റങ്ങള്‍ തെളിയാതെ കോടതി വെറുതെവിട്ടെങ്കിലും ഈ അന്വേഷണസംഘത്തിന് വിഷമമില്ല. പോലീസ് ചെയ്യേണ്ടത് ചെയ്തു, കൂറുമാറ്റങ്ങള്‍ തടയാന്‍ പോലീസിന് കരുത്തില്ലെന്നുമാത്രമാണ് അന്വേഷണസംഘാംഗങ്ങളുടെ മറുപടി.<<

അതായതു മുന്നേ പല പ്രാവിശ്യം പറഞ്ഞതുപോലെ വടകര വഴി / ഒഞ്ചിയംവഴി നടന്നുപോയതും ആയ സീ പി ഐ എം കാരെ ഫോണ്‍ വിളിച്ചതും ഒക്കെ ആയ സകല സീ പി ഐ എം പ്രവര്‍ത്തകരെ പിടിച്ചു കൊണ്ടുപോയി എടുക്കാന്‍ കൊള്ലാവുന്നതില്‍ എടുത്തത്‌ ആണ് 76 പേരെ കിട്ടിയത് , അതില്‍ കോടതി കുറ്റക്കാര്‍ എന്ന് കണ്ടെത്തിയത് വെറും 12 പേരെയാണ് , അതില്‍ ഈ നാല് "ക്ലാസ്‌മേറ്റ്‌സ് പുലികളുടെ" പങ്കു വിസ്മരിചൂടാ.. കാരണം അത്രയ്ക്കും സ്ട്രോങ്ങ്‌ തെളിവുകള്‍ ആണ് കോടതിയില്‍ സമര്‍പ്പിച്ചത് അത് കൊണ്ട് 76 പേരും ശിക്ഷിക്കപെട്ടു എന്ന് മനസിലായല്ലോ !! കൂറ് മാറ്റങ്ങള്‍ തടയാന്‍ പോലീസിന് കരുത്തില്ല പക്ഷെ വ്യക്തമായ /കൃത്യമായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ പോലീസിനു കഴിയും എന്നാ എന്റെ ചെറിയ അറിവ് !

>>പ്രതികളെ പിടികൂടാനുള്ള ചുമതലയായിരുന്നു ഷൗക്കത്തലിക്കും ജോസി ചെറിയാനുമുണ്ടായിരുന്നത്. പിടികൂടി കൊണ്ടുവരുന്ന പ്രതികളെയും സാക്ഷികളെയും അതിവിദഗ്ധമായി ചോദ്യം ചെയ്യുന്ന ചുമതലയായിരുന്നു സോജന് ഉണ്ടായിരുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കല്‍, കേസ് ഡയറി എഴുതല്‍, കുറ്റപത്രം തയ്യാറാക്കല്‍, ഏകോപനം എന്നിവയായിരുന്നു മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ കെ.വി. സന്തോഷിനുണ്ടായിരുന്നത്. ഇതിനെല്ലാം മേല്‍നോട്ടം വഹിക്കാന്‍ എ.ഡി.ജി.പി. വിന്‍സെന്റ് എം. പോളും എ.ഐ.ജി. അനൂപ് കുരുവിളാ ജോണും സദാ കൂടെയുണ്ട്. കുറ്റിയാടി സി.ഐ. വി.വി. ബെന്നി സൈബര്‍ അന്വേഷണത്തിന് നേതൃത്വം നല്കി. ക്രൈംബ്രാഞ്ച് സി.ഐ. കെ. വിനോദന്‍ സൈബര്‍ അന്വേഷണത്തിന് പുറമേ, വേഷംമാറി സഞ്ചരിച്ച് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചു.<<<

പി മോഹനന്‍ മാഷേ റോഡില്‍ ചെയ്സ് ചെയ്തു പിടിച്ചത് ഒക്കെ ആയിരിക്കും സസ്‌പെന്‍സ് ത്രില്ലറായി ആയി മാത്രുമിക്ക് തോനിയത് .അതി വിദഗ്ധമായി മായി ചോദ്യം ചെയ്തത് എന്താണു എന്ന് ജനം നന്നായി അറിഞ്ഞിട്ടുണ്ട് കോടതി വെറുതെ വിട്ട പ്രതികള്‍ പത്ര സമ്മേളനം നടത്തിയാല്‍ കുറച്ചും കൂടി വ്യക്തമായി അറിയാം , പടയങ്കണ്ടി രവീന്ദ്രനെ കുറിച്ച് ഇതിനടയില്‍ ആരോ ഒരു പോസ്റ്റ്‌ ഇട്ടതു കണ്ടു കൂടാതെ മോഹനന്‍ മാഷ്‌ കുറച്ചും കൂടി വ്യക്തമായി കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ ഈ "അതി വിദഗ്ധദ" വ്യക്തമാകും .വേഷം മാറി എത്ര പ്രതികളെ പിടിച്ചു എന്ന് എവിടെയും പറഞ്ഞു കണ്ടില്ല .

സസ്‌പെന്‍സ് ത്രില്ലറായി മാറിയ ടീ പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ക്ലാസ്‌മേറ്റ്‌സ് പുലികളുടെ തൊപ്പിയിലെ പൊന്‍തൂവല്‍ എന്താണ് എന്ന് വച്ചാല്‍ കെട്ടി ചമച്ച തിരക്കഥകള്‍ ചീട്ടു കൊട്ടാരം പോലെ പൊളിഞ്ഞു വീണു എന്നത് ആണ് ! മഞ്ഞപത്ര നിലവാരം പോലും ഇല്ലാതെ തരം താണ മാതൃഭൂമി അത് ഇതുവരെ അറിഞ്ഞില്ല എന്ന സത്യം ലോകത്തിലെ സകല മലയാളികളോടും സ്വന്തംപത്രത്തില്‍ പത്തു കോളം വാര്‍ത്ത എഴുതി വിളിച്ചു പറഞ്ഞു.


ഫെയിസ് ബുക്ക് ലിങ്ക്

No comments:

Post a Comment