>>>>വ്യക്തിപ്രഭാവംകൊണ്ട് രാജ്യത്തെ രക്ഷിക്കാന്‍കഴിയില്ലെന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ പറഞ്ഞു, ;ഒരു വ്യക്തിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് അര്‍ഥമില്ല. ഇത്തരം വ്യക്തികളാരും ജനങ്ങളെ രക്ഷിക്കാന്‍ കഴിവുള്ള മിശിഹാമാരല്ല. ഓരോ വ്യക്തിയുടെയും ഉള്ളിലാണ് രക്ഷകനുള്ളത്. രാജ്യത്തെ നന്മയിലേക്കു നയിക്കണമെങ്കില്‍ സാധാരണക്കാര്‍മുതല്‍ രാഷ്ട്രീയക്കാര്‍വരെ സ്വയമേവ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. <<വ്യക്തികളെ വിഗ്രഹങ്ങള്‍ ആക്കി മാറ്റുന്ന ഈ കാലത്ത് ആമിര്‍ ഖാന്‍ നടത്തിയ ഈ നിരീക്ഷണം വിലപിടിപ്പുള്ളതാണ് , ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ / കേരള രാഷ്ട്രീയത്തില്‍ വ്യക്തികളെ ബിംബങ്ങള്‍ ആക്കി വച്ച് പ്രചരണം നടത്തുന്ന പണി തുടങ്ങിയിട്ട് കാലം കുറച്ചായി ഇന്ദിരാഗാന്ധിയില്‍ തുടങ്ങി രാജീവ് ഗാന്ധി വഴി അത് രാഹുലിലും മോഡിയിലും എത്തി നില്‍ക്കുന്നു കേരളത്തില്‍ വീയെസ് ആണ് ഇതിന്‍റെ മാതൃക എന്ന് പറയേണ്ടിവരും അതെ പാതയില്‍ ഏതാണ്ട് അതേരീതിയില്‍ പിണറായി വിജയനെയും ഒരു വിഗ്രഹം ആക്കി മാറ്റാന്‍ ഉള്ള സകല ശ്രമവും നടക്കുന്നു അണിയറയില്‍ എന്ന് പറയേണ്ടിവരും .
തുടക്കം ഈ വ്യക്തികള്‍ അറിഞ്ഞിരിക്കണമെന്നില്ല പക്ഷെ ഒരു പ്രത്യേക സമയത്ത് ഇവര്‍ അറിഞ്ഞു എന്ന് വരും അപ്പോഴേക്കും അതിനു തടയിടാനോ നിര്‍ത്താനോ ഒന്നും കഴിയാത്ത അവസ്ഥയില്‍ ആയിക്കാണും പതുക്കെ അവര്‍ അതിന്റെ ഗുണം അനുഭവിക്കുകയും ചെയ്തു തുടങ്ങിയാല്‍ പിന്നെ പറയണ്ടല്ലോ ആരാധകര്‍ ഇല്ലാത്ത ഒരു ലോകം ഇവര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല .സിനിമാ താരങ്ങള്‍ക്ക് ഉള്ളതുപോലെ രാഷ്ട്രീയകാര്‍ക്ക് ഫാന്‍സ് എന്നത് ഏതു അര്‍ത്ഥത്തില്‍ ഏതു കണക്കില്‍ ആണ് എന്ന് എനിക്ക് അറിയില്ല എന്താണ് അതിന്റെ രാഷ്ട്രീയമെന്നും !
വീയെസ് ഇന്ന് എത്തി നില്‍ക്കുന്ന ഈ അവസ്ഥയ്ക്ക് കാരണം അദ്ദേഹം ഉയര്‍ത്തുന്ന രാഷ്ട്രീയമാത്രമാണ് എന്ന് എനിക്ക് തോനുംനില്ല , കടുത്ത ആരാധകര്‍ ഉള്ള ഒരു രാഷ്ട്രീയക്കാരന്‍ ആയിരിന്നു ആരാധാന വന്നു തുടങ്ങിയാല്‍ പിന്നെ രക്ഷയില്ല അതില്‍ നിന്നും മോചനവും അങ്ങിനെ അതില്‍ പെട്ടുപോവും മുകളില്‍ പറഞ്ഞതുപോലെ അത് ആസ്വദിക്കും.
പിണറായി വിജയന് ഇപ്പോള്‍ പൂര്‍ണമായും ഫാന്‍സുകാര്‍ രൂപപെട്ടു എന്നോ അദ്ദേഹം അതിന്റെ വലയത്തില്‍ ആണ് എന്നും പറയാന്‍ കഴിയില്ല അഥവാ ഫാന്‍സ് രൂപെട്ടിട്ടുണ്ട് എങ്കിലും അദേഹം അതിന്റെ വലയില്‍ പെടില്ല എന്നും ആണ് എന്റെ ഇപ്പോഴെത്തെ നിരീക്ഷണം കാരണം അതിന്റെ തിക്തഫലം ശരിക്കും അനുഭവിച്ചു അറിഞ്ഞ വ്യക്തിയാണ് അദേഹം .വീയെസ് എന്ന വിഗ്രഹം കളം നിറഞ്ഞു ആടുമ്പോള്‍ അതിനെതിരെ പൊതുജന മധ്യത്തില്‍ ശക്തമായ ആക്രമണം നടത്തിയ വ്യക്തിയാണ് പിണറായി അത് കൊണ്ട് തന്നെ അതില്‍ ചെന്ന് ചാടാന്‍ അത്ര പെട്ടെന്ന് കഴിയില്ല .
>>ഇനിപിണറായി വിജയന്‍ വന്നാല്‍ കേരളം രക്ഷിക്കും അല്ലെ <<
രണ്ടു ദിവസം മുന്നേ എന്‍റെ ഏതോ ഒരു പോസ്റ്റില്‍ വന്ന കമന്റ് ആണ് ഇത് .
ഇതാണ് വരുന്ന വാക്കുകള്‍ പിണറായി വിജയന്‍ കേരളത്തിന്‍റെ രക്ഷകന്‍ ആയി അവതരിക്കുന്ന കാലത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടാം ജനം (ഫാന്‍സ് ) ഉടലെടുത്തുകഴിഞ്ഞു എന്ന് പറയാം , കമന്റ് എതിര്‍ത്ത് ആണ് എഴുതിയിരിക്കുന്നത് എങ്കിലും അതിലെ പൊരുള്‍ വ്യക്തമാണ് എതിര്‍പക്ഷത് നിന്ന് പോലും ഏതാണ്ട് അതെ രീതിയില്‍ അഭിപ്രായങ്ങള്‍ വന്നു തുടങ്ങി എന്നും നിരീക്ഷിക്കാം.
വ്യക്തികള്‍ക്ക് പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല പക്ഷെ ചെയ്യനുമുണ്ട് എന്ന് പറയാം ഇവര്‍ ആരും ഗിമിക്കുകള്‍ കാട്ടാന്‍ കഴിയുന്നവര്‍ അല്ല വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടിലൂടെ കൂട്ടായ തീരുമാനത്തിലൂടെ മാത്രമേ രാഷ്ട പുനര്‍ നിര്‍മാണം / രാഷ്ട്ര വികസനം എന്നിവ നടക്കു അതില്‍ ഓരോ വ്യക്തിക്കും പങ്കുണ്ട് അതില്‍ അദേഹം വച്ച് പുലര്‍ത്തുന്ന ആശയത്തിനും ആദര്‍ശത്തിനും പങ്കുണ്ട് എന്നല്ലാതെ അയാള്‍ വിചാരിച്ചാല്‍ മാത്രം ഈ "രക്ഷ" നടക്കും എന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തരമാണ്.
========================================
വിഗ്രഹ വല്‍ക്കരണം എന്നത് പതുക്കെ നടക്കുന്ന ഒന്നാണ് , സമയം എടുത്താലും സംഗതി നടക്കും , തുടക്കം നന്നായിട്ടുണ്ട് ശരിക്കും ആഞ്ഞു പിടിച്ചാല്‍ മുന്നേ പോയ ആളെക്കാളും പെട്ടെന്ന് ആയീത്തീരാം , ആവണം എന്ന് സ്വയം വിചാരിക്കുന്നില്ല എങ്കിലും ആക്കാന്‍ ആളുകള്‍ റെഡിയാണ് അതൊരു തനിയെ നടക്കുന്ന പ്രക്രീയായാണ് എന്ന് കരുതാന്‍ കഴിയില്ല എങ്കിലും ചിലപ്പോള്‍ അതൊരു സുഖമുള്ള പണിയുമാണ്!
............................
Vinod Vidya ഇതിനെ കുറിച്ച് പിണറായി തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിൽ:
"രാഷ്ട്രീയപ്രവര്‍ത്തനമടക്കമുള്ള പൊതുപ്രവര്‍ത്തനം വ്യക്തിപരമായ സ്വീകാര്യത വര്‍ധിപ്പിച്ചെടുക്കാനോ വ്യക്തിപരമായ അംഗീകാരം നേടിയെടുക്കാനോ ഉള്ള ഒന്നാണെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല....
പൊതുപ്രവര്‍ത്തനമെന്നത് എന്റെ നോട്ടത്തില്‍ പൊതുവായ ഒരു ലക്ഷ്യം മുന്‍നിര്‍ത്തി വലിയ ഒരു കൂട്ടായ്മയുടെ ഭാഗമായിനിന്ന് തന്റേതായ പങ്കുവഹിക്കലാണ്. അത് ഏതെങ്കിലും തരത്തിലുള്ള വൈയക്തികമായ അംഗീകാരം പ്രതീക്ഷിച്ചുള്ളതല്ല. അങ്ങനെയാകാന്‍ പാടുള്ളതുമല്ല. പൊതുപ്രവര്‍ത്തനമെന്ന പ്രക്രിയക്കിടയില്‍ ഏതെങ്കിലുമൊക്കെ വ്യക്തികള്‍ക്ക് ശ്രദ്ധേയമായ ചില സവിശേഷസ്ഥാനങ്ങള്‍ ലഭിച്ചു എന്നുവരും. അത്തരം സ്ഥാനങ്ങള്‍ ലഭിക്കുന്നത് ഒരു കൂട്ടായ്മയ്ക്ക് മുന്നോട്ടുപോകാന്‍ അങ്ങനെ ചിലത് കൂടിയേ തീരൂ എന്നതുകൊണ്ടാണ്. ചില പ്രത്യേക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ചുമതലയായല്ലാതെ, വ്യക്തിപരമായി ലഭിക്കുന്ന ആദരവായി അത്തരം സ്ഥാനങ്ങളെ കാണേണ്ടതില്ല. കൂടുതല്‍ ഉത്തരവാദിത്തബോധത്തോടെയും കൂടുതല്‍ കാര്യക്ഷമതയോടെയും കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ജനങ്ങള്‍ നല്‍കുന്ന അവസരമായാണ് അതിനെ കാണേണ്ടത്. ആ അവസരം തന്നതിന് ജനങ്ങളോട് കൃതജ്ഞത പുലര്‍ത്തുകയാണ് പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ടത്. അതല്ലാതെ, തന്റെ വ്യക്തിപരമായ നേട്ടമാണ് അതെന്ന് അഹങ്കരിക്കുകയല്ല.
വലിയ ഒരു കൂട്ടായ്മ; ആ കൂട്ടായ്മയാണ് തന്നെയും തന്റെ വ്യക്തിത്വത്തെയും രൂപപ്പെടുത്തിയത് എന്ന് തിരിച്ചറിയുകയും ആ കൂട്ടായ്മ ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ ഒന്നുമാകുമായിരുന്നില്ലെന്ന് മനസ്സിലുറപ്പിക്കുകയും അങ്ങനെ കൂടുതല്‍ വിനയാന്വിതനാവുകയുമാണ് ചെയ്യേണ്ടത്. പൊതുപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് പണ്ടേ മനസ്സിലുറച്ചുപോയിട്ടുണ്ട്.....
ഒരു കൂട്ടായ്മയാണ്, അതല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയല്ല ഇത് നല്‍കുന്നത് എന്നതാണ്. പുരോഗമനോന്മുഖമായി ചിന്തിക്കുകയും വിപ്ലവകരമായി സമൂഹത്തില്‍ മാറ്റത്തിനുവേണ്ടി ഇടപെടുകയുംചെയ്യുന്ന ഒരു കൂട്ടായ്മയാണത്. അത്തരം കൂട്ടായ്മകള്‍ ജനകീയതയുടെ കൂട്ടായ്മകളാണ്. ജനാധിപത്യത്തില്‍ വ്യക്തിയുടെ ധര്‍മം വ്യക്തിപരമായ അഭിപ്രായങ്ങള്‍ എന്തു തന്നെയായാലും അതിനെ ജനകീയമായ കൂട്ടായ്മയുടെ അഭിപ്രായങ്ങള്‍ക്ക് കീഴ്പ്പെടുത്തുക എന്നതുതന്നെയാണ്.....
പൂവിരിച്ച പാതകളിലൂടെ നടന്നല്ല രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. എതിരെ വരുന്ന കത്തിമുനകള്‍ക്കും വാള്‍മുനകള്‍ക്കും ഇടയിലൂടെതന്നെയായിരുന്നു യാത്ര. ഇടയ്ക്ക് ചിലരൊക്കെ വീണുപോയി. യാദൃച്ഛികതകൊണ്ടുമാത്രം, ഇടയ്ക്ക് വീഴാതെ ഞങ്ങളില്‍ ചിലരൊക്കെ ഇത്രത്തോളമെത്തി...."
facebook.com/sreesreerajnv
[നമുക്ക് ഇങ്ങിനെ ഒന്ന് നോക്കിയാലോ ]പി ജയരാജന്‍ > കണ്ണൂരില്‍ ബീ ജെ പി യില്‍ നിന്നും വിട്ടു വന്ന നമോ വിചാര മഞ്ച് കൂടാതെ ബീ ജെ പിയും ആയി വിട്ടു പിരിഞ്ഞവര്‍ എന്നിവരുമായി ഒരു സഖ്യത്തിനും സീ പി ഐ എം തയ്യാര്‍ അല്ല അങ്ങിനെ ആരേലും ഒരു ദിവസം വന്നു ചേരാന്‍ സീ പി ഐ എം എന്താ വഴിയമ്പലം ആണോ ?പിണറായി വിജയന്‍ > കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞ അതെ വിശദീകരണം ആണ് എനിക്കും ഇതില്‍ പറയാന്‍ ഉള്ളത് , കാരണം സംഘപരിവാര്‍ ആശയം കൊണ്ട് നടക്കുന്നവര്‍ ഒരു ദിസവം വന്നു ചേര്‍ന്നാല്‍ അങ്ങിനെ ഇപ്പോള്‍ അങ്ങീകരിക്കാന്‍ ബുദ്ധിമുട്ട് ആണ് അവരുടെ നടപടികള്‍ ഒന്ന് വീക്ഷികട്ടെ നോക്കാം നമുക്ക് !
വീയെസ് >മറ്റു പാര്‍ട്ടികള്‍ വിട്ടു വരുന്നവരെ ബീ ജെ പി , കോണ്‍ഗ്രെസ്സ് ലീഗ് അങ്ങിനെ എല്ലാത്തില്‍ നിന്നും അകന്നു വരുന്നവരെ അവര് ഉണ്ടായിരുന്ന പാര്‍ട്ടി നിലപാടുകള്‍ / ആശയങ്ങള്‍ തള്ളി അതില്‍ നിന്നും മോചനം ആഗ്രഹിച്ചു പുറത്തുവരുന്നവരെ എന്നും സംരക്ഷിക്കുന്ന നിലപാടുകള്‍ ആണ് സീ പി ഐ എം/ ഇടതുപക്ഷം പണ്ട് മുതല്‍ക്കു എടുത്തിട്ടുള്ളത് ഈ വിഷയത്തിലും പാര്‍ട്ടി അങ്ങിനെ ചെയും എന്ന് കരുതുന്നു , കാരണം സംഘപരിവാര്‍ ഇന്ത്യയില്‍ വര്‍ഗീയ വിഷം കുത്തി വയ്കാന്‍ മോഡിയെ ഒക്കെ ഉപയോഗിക്കുന്ന കാലത്തില്‍ ഇത് നല്ലൊരു മാറ്റമായി നമുക്ക് കാണാം , കൂടാതെ നമ്മള്‍ ഇവരെ അകറ്റി നിര്‍ത്തി എങ്കില്‍ ഇവര്‍ പോകുന്നത് വലതുപക്ഷ കോണ്‍ഗ്രെസ്സ് ചേരിയില്‍ ആയിരിക്കും അതിനുള്ള വഴി നമ്മള്‍ തന്നെ കൊടുക്കേണ്ട പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മറ്റിയും സംസ്ഥാന സെക്രട്ടറിയും നിലപാട് തിരുത്തും എന്ന് തന്നെ കരുതുന്നു .
ഇതല്ലേ വീയെസ് ? !!
ഫെയിസ് ബുക്ക് ലിങ്ക്
പ്രീയപെട്ട ഏഷ്യാനെറ്റിലെ വിനു താങ്കളോട് എനിക്ക് ഒരു വ്യക്തി വൈരാഗ്യവുമില്ല കാരണം നമ്മള്‍ തമ്മില്‍ നേരിട്ട് ഒരു പരിചയവുമില്ല എങ്കിലും പേരെടുത്തു വിളിച്ചു പോസ്റ്റ് ചെയ്യേണ്ടി വന്നതില്‍ ഖേദിക്കുന്നു !!
ബീ ജെ പി / ആര്‍ എസ് എസ് / സംഘപരിവാര്‍ ബന്ധം വിട്ടു കണ്ണൂരില്‍ രണ്ടായിരത്തില്‍ കൂടുതല്‍ സീ പി ഐ എമ്മില്‍ ചേരുന്നതിനു താങ്കള്‍ക്ക് എന്താണ് ഇത്ര വലിയ ബുദ്ധിമുട്ട് ? ഒരു ചാനെല്‍ തൊഴിലാളിയാണ് അന്നത്തിനു വേണ്ടിയാണ് ഈ പൊറാട്ട് നാടകം കളിക്കുന്നത് /ജോലി ചെയ്യുന്നത് എല്ലാവരും അതിനു വേണ്ടിയാണ് , എങ്കിലും ഒരു ചാനലില്‍ ഇരുന്നു രാഷ്ട്രീയ വ്യക്തികളോട് / അല്ലാത്ത വ്യക്തികളോട് ഇടപെടുന്നതിനും ഒരു ലിമിറ്റ് സ്വയം കണ്ടെത്തണം , കാരണം ജിമ്മി ജെയിംസ് എന്നൊരു സഹ പ്രവര്‍തകന്‍ ഉണ്ടല്ലോ അദ്ദേഹം ചെയ്യുന്ന അഭിമുഖം / ചര്‍ച്ചകള്‍ ഒക്കെ സമയം കിട്ടുമ്പോള്‍ ഒന്ന് കണ്ടു നോക്ക് കണ്ടു പഠിക്കു , കാരണം വളരെ വൃത്തികെട്ട രീതിയിലാണ് താങ്കളുടെ ചര്‍ച്ചകള്‍ പോകുന്നത് , ചോദ്യം ചോദിക്കുനത് കുറ്റമല്ല പക്ഷെ അതിനു അവര് തരുന്ന ഉത്തരം നിങ്ങള്‍ക്ക് (ചാനലകുകാര്‍ക്ക് )ഇഷ്ടമാകണം എന്നില്ല പക്ഷെ അത് കേള്‍ക്കാന്‍ അത് വച്ച് മുന്നോട്ടു പോകാന്‍ തയാറാകണം അതാണ് ചര്‍ച്ച നയിക്കുന്ന വ്യക്തി ചെയ്യേണ്ടത് അല്ലാതെ താങ്കള്‍ മനസ്സില്‍ വിചാരിക്കുന്ന ഉത്തരം / തീരുമാനം വ്യക്തി തരുന്നില്ല എങ്കില്‍ താങ്കളുടെ ഉത്തരം അവരുടെ വായില്‍ തള്ളി കൊടുക്കുക എന്ന വിവരകെട്ട /വൃത്തികെട ഒരു നടപടി ശരിയല്ല , ഇത് താങ്കളുടെ രീതി മാത്രമല്ല ..വേണു , നികേഷ് ഇങ്ങിനെ കുറെ എണ്ണം ഉണ്ട് , ബ്രിട്ടാസിനെ എന്തിനു ഒഴിവാക്കി എന്ന് ചോദിച്ചാല്‍ ആ രീതി ഒന്ന് വേറെ ആണ് , നിങ്ങളുടെ ജെനുസ്സില്‍പ്പെടില്ല അത് !
ഇനി>
പൊട്ടക്കുളത്തിലെ കുറച്ചു തവളകള്‍ കൂട്ടത്തോടെ അതിലെ ജീവിതം മടുത്തു ഒന്ന് നല്ല വെള്ളത്തില്‍ കുളിച്ചു ഇനിയേലും സ്വയം ബോധം പണയം വയ്ക്കാതെ പൊതു മണ്ഡലത്തില്‍ ഞാന്‍ ഒരു ഇടതുപക്ഷ്ക്കരനാണ് (ഒരു ദിവസം കൊണ്ടല്ല , ഒരു മാസം കൊണ്ടല്ല , ജീവിതം കൊണ്ട് / പ്രവര്‍ത്തനം കൊണ്ട് ) എന്നുള്ള ബോധം മനസ്സില്‍ കൊണ്ട് നടക്കാന്‍ ജനത്തെ കൊണ്ട് പറയിപ്പിക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ ഇടതുപക്ഷം / സീ പി ഐ എം എന്ത് കൊണ്ട് അത് കണ്ടില്ല എന്ന് നടിക്കണം അങ്ങിനെ ഒരു ചര്‍ച്ച താങ്കളെ കൊണ്ട് നയിക്കാന്‍ കഴിയില്ല കാരണം താങ്കള്‍ക്കു അതിനുള്ള ബോധം / പക്വത ഇല്ല എന്ന് വളരെ വ്യക്തമാണ് !!
അടുത്തത് >
ബീ ജെ പി ജില്ലഖടകവും ഇപ്പോള്‍ വിട്ടു വരുന്നവരും തെറ്റാന്‍ ഉണ്ടായ കാരണം താങ്കള്‍ പറയുന്ന കൊലപാതക വിഷയമല്ല , ബി ജെ പി ജില്ലാ സെക്രട്ടറിയുടെ അവിഹിത / സദാചാര വിഷയമാണ് !!
//BREAK//
സീ പി ഐ എം ജില്ല സെക്രട്ടറി ആയിരുന്നു ശശിയെ കൊണ്ട് ആഘോഷം നടത്തിയത് ഓര്‍മ കാണുമല്ലോ അത് പോലെ ഏതാണ്ട് അതെ രീതിയില്‍ ആണ് ബീ ജെ പി ജില്ലാസെക്രട്ടറിയുടെ പേരില്‍ ആരോപണം അത് എവിടെ എങ്കിലും ചര്‍ച്ച ചെയ്യുന്നത് കണ്ടിടുണ്ടോ ? , ചര്‍ച്ച ചെയരുത് എന്ന് തന്നെയാണു എന്‍റെ ഭാഗം കാരണം അത് അയാളുടെ സ്വന്തം വിഷയം അതില്‍ പരാതി ഉണ്ടേല്‍ പോലീസില്‍ പോട്ടെ അല്ലേല്‍ പാര്‍ടി കൈകാര്യം ചെയ്യട്ടെ (സീ പി ഐ എമ്മില്‍ ആണേല്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശനം ആണ് അത് )
അടുത്തത് >
ഈ വിഷയം ലോകസഭയില്‍ എങ്ങിനെ വരുന്നു എന്നുള്ളത് , വേണു പറയുന്നു ഇതുവരെ രണ്ടു സര്‍വേ വന്നു അത് വച്ച് സീ പി ഐ എം പൊളിഞ്ഞു എന്നുള്ള ധാരണ വരുത്തി വയ്ക്കാന്‍ ശ്രമിക്കുന്നു , വിനു സമയം ഇനിയുമുണ്ട് ,രണ്ടു സര്‍വേ മാത്രമേ കഴിഞ്ഞിട്ടുള്ളൂ ഇതുവരെ നടന്ന സര്‍വേകള്‍ എല്ലാം വളരെ ക്രിത്യമായിരുന്നല്ലോ അല്ലെ ? ലോകസഭ ഇലക്ഷന്‍ കഴിയുമ്പോള്‍ ഇവിടെ തന്നെ കാണുമല്ലോ എന്ന് കരുതി നിര്‍ത്തുന്നു !
(വിനു ഇവിടെ എവിടെ എങ്കിലും ഉണ്ടേല്‍ സമര്‍പ്പിക്കുന്നു )
ഒരു മനുഷ്യരെയും ഒരു കാലത്തും നന്നാവാന്‍ വിടില്ല എന്നുള്ള വാശി സമ്മതിച്ചു തന്നെ മതിയാവു നല്ല നമസ്കാരം .!
പാര്‍ട്ടി ഒന്ന് - http://www.youtube.com/watch?v=7J6qsAI0IYQ
പാര്‍ട്ട് രണ്ടു - https://www.youtube.com/watch?v=mR4DcrKu0Iw&feature=autoshare
ഫെയിസ് ബുക്ക് ലിങ്ക്
മാതൃഭൂമിയുടെ ഇന്നത്തെ പ്രിന്റ് എഡീഷൻ ബഹു വർണ ചിത്രത്തോടെ വിശേഷാൽ പതിപ്പായി ആണ് ഇറങ്ങിയിട്ടുള്ളത് സന്തോഷം ഇത് പോലെ ഉള ചാകരകള്‍ വ്യാഴവട്ടക്കാലത്ത് ഒരിക്കൽ അല്ലെ കിട്ടുകയുള്ളൂ അപ്പോള്‍ അത് ആഘോഷിക്കണം കുഴപ്പമില്ല അതിലും സന്തോഷം , ചിത്രങ്ങള്‍ / ലേഖനങ്ങള്‍ അങ്ങിനെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങള്‍ ഉണ്ട് മൂന്ന് പേജില്‍ കുറയാതെ തന്നെ ഉണ്ട് പത്ര വായനക്കാരന് അതിയായ സന്തോഷം തരും കാശ് കൊടുത്തു മേടിച്ചാല്‍ മുതലാകും കൂടാതെ സൂക്ഷിച്ചു വയ്ക്കാനും കഴിയും !
അടുത്തത് "ക്ലാസ്‌മേറ്റ്‌സ്' പുലികളായി" എന്നുമ്പറഞ്ഞ് വേറെ ഒരു ഐറ്റം ഉണ്ട് കോമഡി ഷോ കാണാന്‍ സമയമില്ല എങ്കില്‍ പിന്നെ ഇത് സമയം കിട്ടുമ്പോള്‍ വായിച്ചാല്‍ മതി , തുടക്കം ഇങ്ങിനെ
>>സസ്‌പെന്‍സ് ത്രില്ലറായി മാറിയ ടി.പി. വധക്കേസന്വേഷണത്തിന്റെ കരുത്തായത് 'ക്ലാസ്‌മേറ്റ്‌സാ'യ നാലുദ്യോഗസ്ഥര്‍. >>
http://www.mathrubhumi.com/online/malayalam/news/story/2747738/2014-01-29/kerala
ഒരു ദാരുണമായ കൊലപാതകമായിരുന്നു ടീ പി യുടേത് എന്നതില്‍ ഒരു വ്യക്തിക്കും സംശയമില്ല അതിനെ ഷാജി കൈലാസ് ,രണ്‍ജി പണിക്കര്‍ സ്റ്റൈലില്‍ സസുപെന്സു ത്രില്ലര്‍ ആക്കി മാറ്റുന്നതിലും അത് വച്ച് ആഘോഷിക്കുന്നതിലൂടെ മാതൃഭൂമിയുടെ ഉളുപ്പില്ലയ്മയാണ് പുറത്തു വരുന്നത് !
>>17 വര്‍ഷത്തിനുശേഷം ഈ സഹാപാഠികള്‍ ഒന്നിച്ചത് കേരളം നടുങ്ങിയ കൊലക്കേസ് വെല്ലുവിളികളെ അതിജീവിച്ച് അന്വേഷിക്കാനായിരുന്നു.<<
ഇതില്‍ എന്തായിരുന്നു വെല്ലുവിളി ? തിരക്കഥ ഒരുക്കുന്നതില്‍ ആണോ അതോ പ്രതികളെ പിടിക്കുനത്തില്‍ ആണോ ?
മാധ്യമങ്ങള്‍ ഉത്സവം നടത്തിയും മാപ്പ് വരച്ചും ലൈവ് ഷോ നടത്തിയും വെല്ലുവിളി ഉണ്ടാക്കി എന്നതില്‍ കവിഞ്ഞു സാധാരണ ജനം വേറെ ഒന്നും കണ്ടില്ല എന്ന് തന്നെ പറയേണ്ടിവരും ! സഹപാഠികളെ ഇതിനു വേണ്ടി മാത്രം ഒന്നിപ്പിച്ചതാണോന്നു ഒന്നും എനിക്ക് അറിയില്ല (?)
കേരളം ഇതിനു മുന്നേയും ഇതിനു ശേഷവും കുറെ പ്രാവിശ്യം നടുങ്ങിയിട്ടുണ്ട് സീ പി ഐ എം വിരുദ്ധര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമല്ല ഈ നടുക്കം എന്നത് സൌകര്യപ്രകാരം മാത്രൂമി മറക്കും എന്നതില്‍ സംശയമില്ല !
>76 പേരില്‍ പലരെയും കുറ്റങ്ങള്‍ തെളിയാതെ കോടതി വെറുതെവിട്ടെങ്കിലും ഈ അന്വേഷണസംഘത്തിന് വിഷമമില്ല. പോലീസ് ചെയ്യേണ്ടത് ചെയ്തു, കൂറുമാറ്റങ്ങള്‍ തടയാന്‍ പോലീസിന് കരുത്തില്ലെന്നുമാത്രമാണ് അന്വേഷണസംഘാംഗങ്ങളുടെ മറുപടി.<<
അതായതു മുന്നേ പല പ്രാവിശ്യം പറഞ്ഞതുപോലെ വടകര വഴി / ഒഞ്ചിയംവഴി നടന്നുപോയതും ആയ സീ പി ഐ എം കാരെ ഫോണ്‍ വിളിച്ചതും ഒക്കെ ആയ സകല സീ പി ഐ എം പ്രവര്‍ത്തകരെ പിടിച്ചു കൊണ്ടുപോയി എടുക്കാന്‍ കൊള്ലാവുന്നതില്‍ എടുത്തത് ആണ് 76 പേരെ കിട്ടിയത് , അതില്‍ കോടതി കുറ്റക്കാര്‍ എന്ന് കണ്ടെത്തിയത് വെറും 12 പേരെയാണ് , അതില്‍ ഈ നാല് "ക്ലാസ്‌മേറ്റ്‌സ് പുലികളുടെ" പങ്കു വിസ്മരിചൂടാ.. കാരണം അത്രയ്ക്കും സ്ട്രോങ്ങ് തെളിവുകള്‍ ആണ് കോടതിയില്‍ സമര്‍പ്പിച്ചത് അത് കൊണ്ട് 76 പേരും ശിക്ഷിക്കപെട്ടു എന്ന് മനസിലായല്ലോ !! കൂറ് മാറ്റങ്ങള്‍ തടയാന്‍ പോലീസിന് കരുത്തില്ല പക്ഷെ വ്യക്തമായ /കൃത്യമായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ പോലീസിനു കഴിയും എന്നാ എന്റെ ചെറിയ അറിവ് !
>>പ്രതികളെ പിടികൂടാനുള്ള ചുമതലയായിരുന്നു ഷൗക്കത്തലിക്കും ജോസി ചെറിയാനുമുണ്ടായിരുന്നത്. പിടികൂടി കൊണ്ടുവരുന്ന പ്രതികളെയും സാക്ഷികളെയും അതിവിദഗ്ധമായി ചോദ്യം ചെയ്യുന്ന ചുമതലയായിരുന്നു സോജന് ഉണ്ടായിരുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കല്‍, കേസ് ഡയറി എഴുതല്‍, കുറ്റപത്രം തയ്യാറാക്കല്‍, ഏകോപനം എന്നിവയായിരുന്നു മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ കെ.വി. സന്തോഷിനുണ്ടായിരുന്നത്. ഇതിനെല്ലാം മേല്‍നോട്ടം വഹിക്കാന്‍ എ.ഡി.ജി.പി. വിന്‍സെന്റ് എം. പോളും എ.ഐ.ജി. അനൂപ് കുരുവിളാ ജോണും സദാ കൂടെയുണ്ട്. കുറ്റിയാടി സി.ഐ. വി.വി. ബെന്നി സൈബര്‍ അന്വേഷണത്തിന് നേതൃത്വം നല്കി. ക്രൈംബ്രാഞ്ച് സി.ഐ. കെ. വിനോദന്‍ സൈബര്‍ അന്വേഷണത്തിന് പുറമേ, വേഷംമാറി സഞ്ചരിച്ച് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചു.<<<
പി മോഹനന്‍ മാഷേ റോഡില്‍ ചെയ്സ് ചെയ്തു പിടിച്ചത് ഒക്കെ ആയിരിക്കും സസ്‌പെന്‍സ് ത്രില്ലറായി ആയി മാത്രുമിക്ക് തോനിയത് .അതി വിദഗ്ധമായി മായി ചോദ്യം ചെയ്തത് എന്താണു എന്ന് ജനം നന്നായി അറിഞ്ഞിട്ടുണ്ട് കോടതി വെറുതെ വിട്ട പ്രതികള്‍ പത്ര സമ്മേളനം നടത്തിയാല്‍ കുറച്ചും കൂടി വ്യക്തമായി അറിയാം , പടയങ്കണ്ടി രവീന്ദ്രനെ കുറിച്ച് ഇതിനടയില്‍ ആരോ ഒരു പോസ്റ്റ് ഇട്ടതു കണ്ടു കൂടാതെ മോഹനന്‍ മാഷ് കുറച്ചും കൂടി വ്യക്തമായി കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ ഈ "അതി വിദഗ്ധദ" വ്യക്തമാകും .വേഷം മാറി എത്ര പ്രതികളെ പിടിച്ചു എന്ന് എവിടെയും പറഞ്ഞു കണ്ടില്ല .
സസ്‌പെന്‍സ് ത്രില്ലറായി മാറിയ ടീ പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ക്ലാസ്‌മേറ്റ്‌സ് പുലികളുടെ തൊപ്പിയിലെ പൊന്‍തൂവല്‍ എന്താണ് എന്ന് വച്ചാല്‍ കെട്ടി ചമച്ച തിരക്കഥകള്‍ ചീട്ടു കൊട്ടാരം പോലെ പൊളിഞ്ഞു വീണു എന്നത് ആണ് ! മഞ്ഞപത്ര നിലവാരം പോലും ഇല്ലാതെ തരം താണ മാതൃഭൂമി അത് ഇതുവരെ അറിഞ്ഞില്ല എന്ന സത്യം ലോകത്തിലെ സകല മലയാളികളോടും സ്വന്തംപത്രത്തില്‍ പത്തു കോളം വാര്‍ത്ത എഴുതി വിളിച്ചു പറഞ്ഞു.
ഫെയിസ് ബുക്ക് ലിങ്ക്
മാധ്യമങ്ങള്‍ എന്നും ഇടതുപക്ഷത്തിനു >"അനുകൂലമായിട്ടു "< ആണ് വാര്‍ത്തകള്‍ കൊടുക്കുന്നത് അത് കേരളത്തില്‍ ജനിച്ചു വീഴുന്ന കുഞ്ഞിനു പോലും അറിയാവുന്ന കാര്യമാണ് ഇന്ന് മാത്രമല്ല പണ്ട് കാലം മുതല്‍ക്കു തന്നെ അങ്ങിനെയാണ് ഒരു പാര്‍ട്ടി പത്രവും കൂടെ ഒരു ചാനലും ഉള്ളത് കൊണ്ട് പാര്‍ടിയുടെ ന്യായങ്ങളും കുറേശെ സത്യവും ജനം അറിയുന്നു അല്ല ഇടതുപക്ഷത്ത് നില്‍ക്കുന്ന ജനം അറിയുന്നു പക്ഷെ അതൊക്കെ പാര്‍ട്ടി നുണകള്‍ എന്ന രീതിയില്‍ ചിലരൊക്കെ തിരസ്കരിക്കാര്‍ ഉണ്ട് എന്നതും ഒരു സത്യമാണ് .
പറഞ്ഞു വരുന്നത് പണ്ട് കാലം മുതല്‍ക്കു തന്നെ സീ പി ഐ എമ്മിനെ വര്‍ഗ ശത്രു ആയികണ്ട് വാര്‍ത്ത കൊടുത്തിരുന്ന പത്രം ആണ് മനോരമ അത് ഇന്നും ഒരേ അളവില്‍ തുടരുന്നു അവരില്‍ നിന്നും കൂടുതലും കുറവും പ്രതീക്ഷിക്കുന്നില്ല അതെ നിലവാരം അന്നും ഇന്നും തുടരുന്നു അത് ആ രീതിയില്‍ മാത്രമേ ആളുകള്‍ കാണുകയുള്ളൂ , മംഗളം വായിച്ചാല്‍ ഒന്ന് നന്നായി കുളിക്കുന്നത് മനസ്സിനും ഗുണം ചെയ്യും അതില്‍ മലയാളം അറിയാവുന്ന സകലരും സമ്മതിക്കും .
അടുത്തത് മാതൃഭൂമി തയമ്പ് നല്ല രീതിയില്‍ ഉള്ള കൂട്ടത്തില്‍ ഉള്ള ഒരു പത്രമാണ് അതും , അപ്പോള്‍ പറയുനതിനും എഴുതുന്നതിനും ശക്തിയും ആഴവും വര്‍ധിക്കും എന്ത് പറഞ്ഞാലും പൊതു ജനം വിശ്വസിക്കും ,എഴുത്തും ആ ഒരു രീതിയിലാണ് നിക്ഷപക്ഷമായി വാര്‍ത്തകള്‍ പക്ഷം പിടിച്ചു എങ്ങിനെ എഴുതി ഫലിപ്പിക്കം എന്ന് വീരേന്ദ്രകുമാര്‍ തങ്ങളുടെ പത്രകാര്‍ക്ക് വല്ല ക്ലാസും കൊടുക്കുനുണ്ട് എന്ന് തോനുന്നു ,
ഇനി പത്രം ഉയര്‍ത്തുന്ന രാഷ്ട്രീയം പൂര്‍ണ വലതു പക്ഷ രാഷ്ട്രീയമാണ് അത് വീരേന്ദ്രകുമാര്‍ ഇടതു പക്ഷത് ഉണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചു അല്ല ഉള്ളപോഴും പല തരത്തില്‍ നട്ടാല്‍ മുളയ്ക്കാത്ത വാര്‍ത്തകള്‍ കൊടുത്തിട്ടുണ്ട് അതിനും മാത്രം സീ പി ഐ ഐ എം / സീ പി ഐ നേതാക്കളുടെ കയ്യില്‍ നിന്നും മറുപടി മേടിച്ചിട്ടും ഉണ്ട് ,ഇടതില്‍ നിന്നും പോയതിനു ശേഷം വ്യക്തമായ അജണ്ടകള്‍ വച്ച് വാര്‍ത്തകള്‍ കൊടുക്കുക്ക എന രീതിയിലാണ് അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത് , വാര്‍ത്തകള്‍ എല്ലാം ഇടതുപക്ഷത്തിനും / സീ പി ഐ എമ്മിനും ദഹിക്കണം എന്നോ എല്ലാം സീ പി ഐ എം സപ്പോര്‍ട്ട് ആയിരിക്കണം എന്നോ അഭിപ്രായമില്ല അങ്ങിനെയും ആവരുത് പക്ഷെ ഒരു യുക്തി വേണം എല്ലാത്തിനും , കുറച്ചൊക്കെ സത്യം / ന്യായം ഒക്കെ ഉള്ളത് കൊണ്ട് വലിയ ബുദ്ധി മുട്ട് ഉണ്ടാകും എന്ന് തോനുംനില്ല .
ടീ പി ചന്ദ്രശേഖരന്‍ വധം ലാവലിന്‍ കേസ് ഈ രണ്ടുമായു ബന്ധപെട്ട് ആണ് മാതൃഭൂമി പാര്‍ട്ടിയെ കടന്നാക്രമിച്ചത് എന്ന് പറയാതെ വയ്യ , ടീ പി യും വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടിയും തമ്മിലുള്ള അധികാര വിഷയവുമായി ബന്ധപെട്ടുള്ള ഇഷ്യൂസ് ആണ് ടീ പി പാര്‍ട്ടിയില്‍ നിന്നും പോകാന്‍ കാരണം ആയതു അപ്പോള്‍ സീ പി ഐ എം ജനതാദള്ളിനു അനുകൂലമായി നിന്നു ( ഇപ്പോള്‍ ആര്‍ എം പി യും ജനതാദള്ളും അളിയനും മച്ചമബിയും ആണ് )
ടീ പി വധവുമായി ബന്ധപെട്ടു വന്ന അപസര്‍പ്പ കഥകള്‍ മിക്കതും പടച്ചു വിട്ടത് മാതൂമി ആണ് എന്ന് പറയാതെ വയ്യ മനോരമ ചെയ്തിരുന്നു പക്ഷെ ഒരു മിത്വത്വം പാലിച്ചിരുന്നു എന്ന് വേണമെകില്‍ പറയാം , മാത്രൂമി എഴുതി വിട്ട മിക്ക കഥകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വ്യക്തികള്‍ / ഗ്രൂപ്പുകള്‍ പൊളിച്ചു അടുക്കിയിട്ടുണ്ട് ചുമ്മാതെ അല്ല തെളിവുകള്‍ അടക്കമാണ് പലരും അന്നേ ദിസവം വന്ന വാര്‍ത്തകള്‍ പ്രിന്‍റ് സ്ക്രീന്‍ എടുത്തു വച്ച് വിധി വന്നപ്പോള്‍ പോസ്റ്റ് ചെയ്തിരുന്നു , ഇത് നടക്കുന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ മാത്രമാണ് , സാധാരണ പ്രിന്‍റ് പത്രം വാങ്ങി വായിക്കുനവര്‍ ഇതിന്‍റെ ഉള്ളുകള്ളികള്‍ അറിയാതെ ചുറ്റും .ഇതിന്‍റെ ബുദ്ധിമുട്ട് എന്താണ് എന്ന് വച്ചാല്‍ പത്രം എഴുതി വിടുന്നത് എല്ലാരും വായിക്കും സീ പി ഐ എം കാരനും അല്ലാത്തവനും കുറെ വായിക്കുമ്പോള്‍ ഒരു സംശയം വരും , ഏയ് ഒന്നുമില്ലാതെ മാത്രൂമി എഴുതില്ല ഇവിടെയാണ് ഞാന്‍ നേരത്തെ പറഞ്ഞ
>>നിക്ഷപക്ഷമായി വാര്‍ത്തകള്‍ പക്ഷം പിടിച്ചു എങ്ങിനെ എഴുതി ഫലിപ്പിക്കം<<
എന്ന വാചക ചേരുക, പത്രങ്ങള്‍ക്കു എന്തും എഴുതാം ഒരു പരിധിവരെ ആരും ചോദ്യം ചെയ്യില്ല , ആരു മറുപടി ചോദിക്കില്ല ആരെയും പേടിക്കണ്ട, എഴുതിയത് തെറ്റാണ് എന്ന് പറയുന്ന സന്ദര്‍ഭം വളരെ ചുരുക്കമാണ് അതിന്റെ ആവിശ്യമില്ല അവര്‍ക്ക് അഥവാ തെറ്റ് എന്ന് പറഞ്ഞാല്‍ പോലും ജനം അത് അത്ര കാര്യമായി എടുക്കില്ല , മനസ്സില്‍ ഒരു തീരുമാനം അവര്‍ എടുത്തു കാണും !
ഏതാണ്ട് ഇതേ രീതിയില്‍ ആണ് ലാവലിന്‍ വിഷയത്തിലും സംഭവിച്ചത് പിണറായി വിജയന്‍ കുറെ കട്ടു കൊണ്ട് പോയി എന്ന് ആദ്യം എഴുതി വിട്ടു അത് ഫലിക്കുന്നില്ല എന്ന് വന്നപ്പോള്‍ പാര്‍ട്ടിക്ക് കൊടുത്തു എന്ന് വന്നു സിങ്കപ്പൂര്‍ കമല ഇന്റെര്‍ നാഷണല്‍ അങ്ങിനെ എടുത്താല്‍ പൊന്താത്ത കല്ല് വച്ച നുണകള്‍ എത്രഎത്ര !! പക്ഷെ ഇതൊക്കെ ശുദ്ധ വിഡ്ഢിത്തരം എന്നോ തെറ്റുകള്‍ ആയിരുന്നു എന്നോ എഴുതി വിട്ട ആരും പറഞ്ഞുകണ്ടില്ല , പറയില്ല അതാണ് അവരുടെ രാഷ്ട്രീയം .
മാത്രുഭൂമിയുടെ ചാനെല്‍ .
മേല്‍പറഞ്ഞ എല്ലാ ഗുണവും അതെ പോലെ ചേര്‍ന്ന വീരന്‍ കുടുംബത്തിലെ ഏറ്റവും ഇളയ സന്തിയാണ് ഇത് , ഇതില്‍ ഉള്ളവരും പത്രത്തില്‍ ഉള്ളവരും തമ്മില്‍ വലിയ വ്യത്യസം ഒന്നുമില്ല / അങ്ങിനെ തോനിയിട്ടില്ല , തോനാന്‍ കാരണവുമില്ല , ഉണ്ണിയും വേണു നയിക്കുന്ന നല്ല ഒന്നാംതരം ഇടതുപക്ഷ / സീ പി ഐ എം വിരുദ്ധ ചാനെല്‍ ആണ് അത് .
ചാനെല്‍ തുടങ്ങുന്നത് തന്നെ വീയെസുമായി ഉണ്ണി നടത്തിയ അഭിമുഖവുമായി ആണ് അന്ന് ഉണ്ടായിരുന്ന പുകിലുകള്‍ എന്തായിരുന്നു എന്ന് എല്ലാര്ക്കും ഓര്‍മ കാണും അതില്‍ വീയെസ് പറഞ്ഞ ലാവലിന്‍ കേസില്‍ ഉള്ള അഭിപ്രായവും കേസ് കോടതി പൂട്ടി കെട്ടി വച്ചപ്പോള്‍ പറഞ്ഞതും ഒന്ന് ഓര്‍ത്തു വയ്കുന്നത് നല്ലത് ആയിരിക്കും , തീര്‍ന്നില്ല ഇവരുടെ പത്രം / ചാനെല്‍ പുറത്തു വിടുന്ന വിഷത്തെ മുകളില്‍ പറഞ്ഞത് പോലെ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കണക്കു പറഞ്ഞു എണ്ണി തിട്ടപ്പെടുത്തി വിസ്ഥരിക്കാര്‍ ഉണ്ട് അത് അവര്‍ക്ക് ആര്‍ക്കും അത്ര പത്യമല്ല അതില്‍ നിന്നും രൂപം കൊണ്ടതാണ് ശ്രീകല അവതരിപിച്ച "അകം പുറം " അതോടെ പുതിയ ഒരു വിളിപ്പേര് മാതൃഭൂമി സകലര്‍ക്കും ചാര്‍ത്തി കൊടുത്തു " സൈബര്‍ ഗുണ്ടകള്‍ / സൈബര്‍ ചാവേറുകള്‍ എന്നത് !
ഏറ്റവുമൊടുവില്‍ ഇവരുടെ വിളയാട്ടം നടന്നത് ഇന്ന് ആണ് , പിണറായി വിജയൻ , കോടിയേരി ബാലകൃഷ്ണൻ, പി ജയരാജൻ എന്നിവരുടെ ചിത്രവും പേരും വെച്ച് മാതൃഭൂമി ചാനൽ ടി പി ചന്ദ്രശേഖരൻ കേസ് സി ബി ഐ അന്വേഷണ വാര്‍ത്ത കൊടുത്തു , കേസ് നീളുന്നത് ഉന്നതരിലേക്ക് എന്നും പറഞ്ഞു ആയിരുന്നു വാര്‍ത്ത എല്ലാം തീരുമാനിച്ചത് പോലെ ആണ് കൊടുത്തത് , സീ ബി ഐ അന്വേഷണം പോലും ഇതുവരെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല എന്നിരിക്കെ എന്ത് അടിസ്ഥാനത്തില്‍ ആണ് യാവര്‍ മൂന്ന് പേരും കുടുങ്ങും എന്നും പറഞ്ഞു വാര്‍ത്ത കൊടുകുന്നത് എന്താണ് ഈ വാര്‍ത്തയുടെ വിശ്വാസ്യത !!
ഇനി സ്വന്തം തൊഴിലാളികളെ ഈ സോഷ്യലിസ്റ്റ് നേതാവ് എങ്ങിനെയാണ് നോക്കുന്നത് എന്നറിയണ്ടേ പലര്‍ക്കും അറിയുമായിരിക്കും , ജേര്‍ണലിസ്റ്റുകള്‍ക്ക് ശമ്പളം കൊടുക്കുനതുമായി ബന്ധപെട്ടു ഒരു കമ്മീഷന്‍ ഉണ്ടായിരുന്നു അത് സര്‍ക്കാര്‍ അങ്ങീകരിച്ചതുമാണ് , ഇത് വച്ച് മാത്രൂമിക്കാരന്‍ ശമ്പളം കൊടുക്കില്ല , അതിനെ കുറിച്ച് ചോദിച്ചവനെ / ചോദ്യം ചെയ്തവനെ മേഘലയത്തിലെക്കും ഹിമാലയതിലെക്കും ആണ് സ്ഥലമാറ്റം ചെയ്തതു അങ്ങിനെ പക വീട്ടി , അല്ലാത്തവരോട് ചോദിച്ചു " നീ ഒക്കെ പിണറായി വിജയനെ ദാസന്‍ ആണോ ഡാ എന്ന് " ഇതൊക്കെ പറയുന്നതും ചെയ്യുന്നതും കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ആണ് എന്നത് മറക്കണ്ട , കഴിഞ്ഞില്ല ഇതിനെ കുറിച്ച് ലേഖനം എഴുതിയ ഓണ്‍ ലൈന്‍ പത്രങ്ങള്‍ക്കു കോടതി വക ഇണ്ടാസും,, എങ്ങിനെയുണ്ട് പുത്തി സ്വന്തം പത്രത്തില്‍ വരുന്ന കല്ല് വച്ച നുണകള്‍ രാവിലെ മലയാളിക്ക് കൊടുക്കുന്ന ഇയാള്‍ ആണ് സത്യം എഴുതിയതിനു കുറെ പേരെ കുരിശില്‍ തറയ്ക്കാന്‍ ഇറങ്ങിയത് , ഇവിടം കൊണ്ട് തീര്‍ന്നു എന്ന് കരുതിയോ ഇല്ല ഈ വിഷയത്തില്‍ ജി പ്ലസ്സില്‍ / ഫെയിസ് ബുക്കില്‍ എഴുതിയ സകല പോസ്റ്റുകളും കമന്റുകളും പ്രിന്‍റ് എടുത്തു സൂകിച്ചു വ്യക്തികളെ നിരീക്ഷിക്കാന്‍ വേണ്ടി ആളെ വരെ ഇരുത്തി ഈ സോഷ്യലിസ്റ്റ് നായകന്‍ !!
ഫെയിസ് ബുക്ക് ലിങ്ക്
പണ്ട് നായനാര്‍ ഭരിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ എന്ന പഞ്ചായത്തിലെ ഒരു മുതലാളിയായ മത്തായിയുടെ stone ക്രഷറുമായി ബന്ധപെട്ടു ഒരു സമരം നടന്നിരുന്നു ,മത്തായി ഒരു കോണ്‍ഗ്രെസ്സ്നേതാവും പഞ്ചായത്ത് അംഗവും ആയിരുന്നു , ക്രഷറിന്റെ അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചതുമായി ബന്ധപെട്ടു ആണ് സമരം മത്തായി മുതലാളി ആണ് അപ്പോള്‍ കോണ്‍ഗ്രെസ്സ് നേതാക്കള്‍ ചാടി ഇറങ്ങും എന്ന കാര്യത്തില്‍ സംശ്യമില്ലല്ലലോ ,നിരാഹാരം കിടക്കാന്‍ തീരുമാനിച്ചു പയ്യാവൂരില്‍ രണ്ടു ദിവസം മത്തായി കിടന്നു ... അത് കഴിഞ്ഞു സമരം കണ്ണൂര്‍ ടൌണിലേക്ക് മാറ്റി , സുധാരന്‍ കിടന്നു രണ്ടുദിവസംഅത് കഴിഞ്ഞു മുല്ലപള്ളി കിടന്നു രണ്ടു ദിവസം അതുംകഴിഞ്ഞു മുരളി കിടന്നു അതും കഴിഞ്ഞു.അങ്ങിനെ ആളുകള്‍ വിശക്കുമ്പോള്‍ മാറി മാറി കിടന്നു .
നായനാര്‍ ഒടുക്കം തന്‍റെ സ്വത സിദ്ധമായ രീതിയില്‍ എടൊ പ്രന്തമാരെ വേറെ പണിയില്ല നിങ്ങള്‍ക്ക് അനുമതിയില്ലാതെ ക്രഷറിനു വേണ്ടി കിടന്നു സമയം കളയാന്‍ , വേണേല്‍ എഴുനേറ്റു പൊയ്ക്കോകിടക്കണേല്‍ അവിടത്തന്നെ കിടന്നോ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയാല്‍ വെവരം അറിയും എന്ന് രണ്ടു ദിസവം കഴിഞ്ഞപ്പോള്‍ എല്ലാം പൊടിയും തട്ടിപോയി
ഇതാ സമര ചരിത്രം കോണ്‍ ഗ്രെസ്സുകാരുടെ !
ഫെയിസ് ബുക്ക്
പ്രസംഗം ഒരു കലയാണ് , മൈക്ക് കിട്ടിയാല്‍ അല്ലേല്‍ നല്ലൊരു വേദി കിട്ടിയാല്‍ വായില്‍ തോനിയത് സകലതും വിളിച്ചു പറയുന്നത് ചില രാഷ്ട്രീയ നേതാക്കളുടെ സ്ഥിരം ശൈലിയാണ് പലപ്പോഴും എടാകൂടങ്ങള്‍ ആണ് അത് വലിച്ചു വയ്ക്കുന്നത് എന്ന് നമുക്ക് നന്നായി അറിയാം , പറയുന്നവന്‍ ഇടതുപക്ഷക്കാരന്‍ ആണേല്‍ അവന്റെ കട്ടയും പടവും മടക്കും എന്നത് നൂറു തരം , ഇതില്‍ കൃത്യമായ വിവേചനം ഉണ്ട് എന്നാ കാര്യത്തില്‍ ഒരു സംശയവുമില്ല .എം എം മണി ഇടുക്കിയില്‍ നടത്തിയ ഒരു രാഷ്ട്രീയ പ്രസംഗത്തില്‍ വായില്‍ തോനിയത് എല്ലാം വിളിച്ചു പറഞ്ഞു ഇപ്പോള്‍ കേസും കൂട്ടവുമായി നടക്കുന്നു , ഇതേ സമയത്ത് പീ സി ജോര്‍ജും കെ സുധാകരനും പലതും പലപ്പോഴും വിളിച്ചു പറഞ്ഞിട്ടും ഒരു പുല്ലും സംഭവിക്കാതെ ഞെളിഞ്ഞു നടക്കുന്നു അത് പോട്ടെ അവരെ നന്നാക്കാന്‍ നമ്മള്‍ കരാര്‍ ഒന്നും എടുത്തിട്ടില്ല !
ഇപ്പോള്‍ ഏറ്റവും പുതിയത് ഈ പി ജയരാന്‍ ആണ് വയ്യാവേലിയും കൊണ്ട് നടക്കുന്നത് ഒരു ആവിശ്യവുമില്ലാതെ വായില്‍ തോനിയത് വിളിച്ചു പറഞ്ഞതാണ് ഇവിടെയും സംഭവം .
"പിണറായിയെ തോടാല്‍ കേരളം കത്തും"
"രമയ്ക്ക് മാനസീക വിഭ്രാന്തിഎനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് "
ദേശാഭിമാനി പരസ്യ വിവാദം /ഭൂമി വിവാദം ഒക്കെ നടകുമ്പോള്‍ ഈ പി ഇതിലും കടുപ്പിച്ചു പലതും വിളിച്ചു പറഞ്ഞിരുന്നു .
സഖാവെ പഴയ കാലമല്ല പറഞ്ഞത് ഒന്നുമല്ല കേള്‍ക്കുക്ക അഥവാ പറഞ്ഞത് തന്നെ ആണേല്‍ അതിലും കട്ടും,മുറിവും,കീറും ഒക്കെകഴിഞ്ഞു പുറത്തു വരുമ്പോള്‍ ഞാന്‍ പറഞ്ഞത് തന്നെയാണോ ഇത് എന്നുള്ള സംശയം വരെ വന്നെകും , കൂടാതെ ചാനെല്‍ ഗുണ്ടകള്‍ , "സൈബര്‍ ഗുണ്ടകള്‍ "(കടപ്പാട് .ശ്രീകല) വായില്‍ നിന്നും വീഴുന്നത് കിട്ടാന്‍ വേണ്ടി കാത്തിരിക്കുവാ !
കുറച്ചും കൂടി മാന്യമായ ഭാഷ ഉപയോഗിക്കാം ഈ പി ക്ക് .
കോടതിയും കേസും ഒന്നും ആവില്ല എന്തു സമ്മതിക്കാം , പക്ഷെ പൊതുവേദിയില്‍ നൂറു പേരോട് ആണ് ജയരാജന്‍ സംവദിക്കുന്നത് എങ്കിലും അത് ചാനലുകള്‍ കയറി ഇറങ്ങി ലോകമായ ലോകത്ത് മുഴുവനുമുള്ള മലയാളികള്‍ ആണ് കേള്‍ക്കുന്നത് അതിലെ ശരിയും തെറ്റും മാറ്റി വച്ചാല്‍ തന്നെ സീ പി ഐ എമ്മിന് എതിരെയുള്ള പൊതുബോധം അവിടെയും കൊണ്ട് പോയി ആപ്പ് വയ്ക്കും , പറഞ്ഞത് കെട്ട ആവേശത്തില്‍ കൂടെ ഉള്ള പത്തു അണികള്‍ കയ്യടിക്കും അത് അവിടെ തീരും പക്ഷെ ചാനെല്‍ തൊഴിലാകള്‍ പത്തു ദിസവം അന്തി ചര്‍ച്ച നടത്തും ജനത്തെ പറഞ്ഞു വിശ്വസിപ്പിക്കും അവരുടെ അജണ്ട നടപ്പിലാക്കും .
അതോണ്ട് ദയവു ചെയ്തു വായി തുറന്നു വല്ലോം പറയുമ്പോള്‍ , എന്താണ് പറയുന്നത് , ഞാന്‍ പറയുന്നത് തരത്തിലുള്ള വിനയാണ് വരുത്തി വയ്ക്കാന്‍ ആണ് പോകുന്നത് എന്നത് ഒരു രണ്ടു മിനുട്ട് ആലോചിച്ചു പറഞ്ഞാല്‍ പെരുത്ത് സന്തോഷമുണ്ടായിരുന്നു .
നോട്ടീസ് :പിണറായി വിജയന്റെ തന്തയ്ക്കു വിളിക്കുന്നവര്‍ക്കും , വീയെസിനോട് ആത്മഹത്യാ ചെയ്യാന്‍ പറയുന്നവര്‍ക്കൊനും ഇത് ബാധകമല്ല
ഫെയിസ് ബുക്ക് ലിങ്ക്
മാതൃഭൂമി ചാനെല്‍ ചര്‍ച്ച ഇപ്പോള്‍ കണ്ടു ആസാദും ഭാസുരേന്ദ്ര ബാബുവും ,ലിജുവും എത്ര മാന്യമായി ആണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് , എത്ര കൃത്യമായി ആണ് തങ്ങളുടെ ആശയങ്ങള്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നത് , അതിനു ഒരു മാന്യതയുണ്ട് , വിഷയങ്ങളില്‍ വിയോജിപ്പ് ഉണ്ടേല്‍ പോലും ഇവരൊക്കെ വച്ച് പുലര്‍ത്തുന്ന പരസ്പര പ്രതിപക്ഷ ബഹുമാനമുണ്ട് അത് കാത്തു സൂക്ഷിക്കാന്‍ അവര്‍ നല്ല രീതിയില്‍ ശ്രമിക്കുന്നു , കൂടാതെ ചാനെല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മിക്ക വ്യക്തികളും ഇതേ രീതിയില്‍ ആണ് ഇടപെടുന്നത് എന്ന് തോനിയിട്ടുണ്ട് , ചിലര്‍ കാണും അതിനു ഒരു അവമാതിപ്പായി !!
ചാനെല്‍ അവതാരകരുടെ ജോലി വിഷയം അവതരിപ്പിക്കുക്ക ചര്‍ചകള്‍ ക്രോഡീകരിക്കുക്ക , തര്‍ക്കം വരുമ്പോള്‍ ഇടപെടുക എല്ലാ വര്‍ക്കും സമയം കൃത്യമായി കൊടുക്കുക്ക എന്നത് ആണ് അല്ലാതെ തന്റെ സ്വരം അവിടെ അവതരിപ്പിക്കല്‍ അല്ല അതല്ല ജോലി , നിങ്ങള്‍ക്ക് രാഷ്ട്രീയം ഉണ്ടാകണം ഏതും ആയികൊള്ളട്ടെ പക്ഷെ അത് വീട്ടില്‍ "നിക്ഷപക്ഷ "ചാനലില്‍ ഇരുന്നും കൊണ്ട് അത് നടപ്പാക്കാന്‍ നോക്കിയാല്‍ നടപ്പില്ല !!
ആരായാലും മാത്രുഭൂമിയില്‍ എത്തിയാല്‍ ഇങ്ങിനെ ആയിക്കൊള്ളും , ഒരു നേരത്തെ അന്നത്തിനു വേണ്ടി കാട്ടി കൂട്ടുന്ന കോപ്രായം സമ്മതിക്കുന്നു !!
പഴയ എസ് എഫ് ഐ തഴമ്പ് കാണും എന്നതില്‍ സംശയമില്ല !!
ആര്‍നോബു ഗോസ്വാമിയും വേണുവും ഒക്കെ സ്മ്രിതിക്ക് ശിഷ്യപ്പെണ്ടിവരും !!
-------------------------------------------
Sreejith Kondotty
2 hours ago ·
ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന അഥിതികളോട് പ്രതിപക്ഷ ബഹുമാനമില്ലാതെ മര്യാദകെട്ട രീതിയിൽ ചോദ്യങ്ങൾ ചോദിക്കുകയും പരമാവധി പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വാർത്താ അവതാരകർ ഒരുപാടുണ്ട്. ടൈംസ് നൗ ചാനലിലെ അർനബ് ഗോസ്വാമി മുതൽ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണൻ വരെ ഈ ഗണത്തിൽ പെടുന്ന ചിലരാണ്. മലയാളം വാർത്താ ചാനലുകളിലെ അന്തിചർച്ചകളിൽ അവതരണ രീതികൊണ്ടും ചർച്ച ചെയ്യുന്ന വിഷയം പക്ഷം പിടിക്കാതെ അവതരിപ്പിക്കുന്നതുകൊണ്ടും വ്യത്യസ്ത പുലർത്തുന്ന ചാനലാണ് മീഡിയവണ്‍ എന്ന് തോന്നിയിട്ടുണ്ട്. ബാക്കി ഏറെക്കുറെ എല്ലാവരും പിന്തുടരുന്നത് ഒരേ ശൈലിയാണ്. ഇന്നലെ രാത്രിയിലെ മാതൃഭൂമി ന്യൂസിലെ ഒൻപതുമണി ചർച്ച കണ്ടപ്പോൾ വാർത്താ അവതാരികയായ സ്മൃതി പരുത്തിക്കാടിന് വേണുവും അർനബുമെല്ലാം ശിഷ്യപ്പെടെണ്ടതുണ്ട് എന്ന് തോന്നിപ്പോയി. മുതലാളിയായ വീരേന്ദ്രകുമാറിനെപ്പോലും അതിശയിപ്പിക്കുന്ന തരത്തിൽ ആയിരുന്നു ആ മഹതിയുടെ പ്രകടനം.
തികഞ്ഞ അസഹിഷ്ണുതയോടെ മര്യാദകെട്ട രീതിയിൽ പക്ഷം പിടിച്ചുള്ള അവതരണമായിരുന്നു അവരുടേത്. പറയുന്നത് ഇനി എന്ത് തന്നെ ആയാലും ചർച്ചകളിൽ പക്വതയും മിതത്വവും പാലിക്കുന്ന സൌമ്യമായി ഇടപെടുന്ന ആളാണ് ഭാസുരേന്ദ്രബാബു. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുമ്പോഴും ഭാഷയിൽ മിതത്വം പാലിക്കുന്ന ആളുമാണ് അദ്ദേഹം. പ്രകോപനം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള അവതാരികയുടെ തരംതാണ ശ്രമങ്ങളോട് പോലും സൌമ്യമായി മറുപടി നൽകിയ അദ്ദേഹത്തിന്റെ ക്ഷമാശീലത്തെ പ്രശംസിക്കാതെ വയ്യ. മുതലാളിമാരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് രാഷ്ട്രീയമായി വിയോജിപ്പുള്ളവർക്ക് നേരെ സ്റ്റുഡിയോയിൽ ഇരുന്നു കുരച്ചുചാടുകയും കടുത്ത വാക്കുകൾകൊണ്ട് കടിച്ചുകീറാൻ ശ്രമിക്കുകയും ചെയ്യുന്ന വാർത്ത അവതാരകരെ അനുസരണയുള്ള ചാനൽ പട്ടികളെന്നു വിളിച്ചാൽ ഒട്ടും അധികമാവില്ല.
http://goo.gl/ohgrLM
ഫെയിസ് ബുക്ക്
ഗുഗിള്‍ പ്ലസ്സില്‍ നടന്ന ഒരു ചര്‍ച്ചയാണ് .വിഷയം > സ്ത്രീധനം ,ജാതി ചിന്ത .വടക്ക് ,തെക്ക് .------------------------------------------------------------------------------------സുനോജ് പോസ്റ്റ് ചെയ്ത http://goo.gl/oQVYIi ശ്രീ നാരായണഗുരുവിനെയും കേരളത്തിലെ ജാതി മത ചിന്തയെ കുറിച്ചും ആണ് പറഞ്ഞിരിക്കുന്നത് അതില്‍ റിസ് ഇട്ട >><<<ആ സമുദായത്തില്‍ നിന്നും ഒരാള്‍ ഉയര്‍ന്നു വരാത്തതു വലിയ കഷ്ടമാണ്>> ആളൊക്കെ ഉയർന്ന് വരും. വിദ്യാസാഗറിനു പറ്റിയത് പോലെ, നടേശൻ മൊയലാളി അവരെ ഒതുക്കുമെന്ന് മാത്രം. തൃശ്ശൂർ കഴിഞ്ഞ് തെക്കോട്ട് പോയാൽ.. എസ്എൻഡിപിയും എൻ എസ് എസും തമ്മിൽ വലിയ അന്തരമില്ല. രണ്ടും സമുദായത്തെ ഞെക്കി കൊല്ലുന്നു. എന്നാൽ വടക്കോട്ട് സ്ഥിതി വ്യത്യസ്തമാണ്. ഈ രണ്ട് വിഷ സംഘടനകളും ഇല്ലാതെ നായന്മാരും (കണ്ണൂരിൽ നമ്പ്യാർ) തീയ്യന്മാരും (ചോവൻ) നിൽക്കുന്നുണ്ട്. എന്റെ നിരീക്ഷണത്തിൽ ജാതീയ സംഘടനകളുടെ മുഷ്ക്ക് തെക്കോട്ടാണ് കൂടുതൽ.>>
ഈ കമന്റ് വഴിയാണ് പുതിയ പോസ്റ്റുകള്‍ വഴി തുറക്കുന്നത് , റിസ് ഈ കമന്റ് പുതിയ പോസ്റ്റ് ആയി http://goo.gl/QZ0lzX ഇടുകയും ചെയ്തു അതിലും ആദ്യ ഖട്ടം ജാതി /മത ചര്‍ച്ചകള്‍ ആയിരുന്നു ,
റിസിന്റെ പോസ്റ്റില്‍ വടക്ക് തെക്ക് എന്ന രീതിയില്‍ വേര്‍ തിരിഞ്ഞുള്ള അഭിപ്രായം അതിന്‍റെ മൂര്‍ധന്യത്തില്‍ ആയി എന്ന് തന്നെ പറയാം ,
അതിന്റെ ഇടയില്‍ സുനോജ് ഇട്ട ഇങ്ങിനെ ഒരു കമന്റ്
>>സ്വാർത്ഥതയും ജാതീയതയും തമ്മിലെന്താണു ബന്ധം.? ഒരു കൂട്ടത്തോടുള്ള അഥവാ താൻ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പിനോടോ സൗഹൃദകൂട്ടായ്മയോടോ ഉള്ള വൈകാരികമായ അറ്റാച്ച്മെന്റ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് തെക്കരിലും കൂടുതൽ വടക്കുള്ള ജില്ലകളിൽ നിന്നുള്ളവരിൽ ആണെന്നാണ് തോന്നിയിട്ടുള്ളത്.
ജാതി സ്പിരിറ്റ് തികച്ചും വ്യത്യസ്തമായ വിഷയമാണെന്ന് എനിക്കു തോന്നുന്നു .>>
അത് ഒരു പോസ്റ്റും കൂടി ആയി വന്നു http://goo.gl/uU2SCz.
ഇതിനിടയില്‍ തന്നെ റിസ്സിന്റെ പോസ്റ്റില്‍ മുള്ളുക്കാരന്‍ ഇട്ട ഒരു കമന്റ് രശ്മി കൊട്ട് ചെയ്തു
>> നമ്മുടെ നാട്ടില്‍ സാധാരണയായി ഹിന്ദു കുടുംബങ്ങളില്‍ സ്ത്രീധനം പോലുള്ള സംഭവങ്ങള്‍ പബ്ലിക്കായി ഇല്ലാന്നുള്ളത്. <<
വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. >>>>
ഇവിടെ നിന്നും അങ്ങോട്ട് ചര്‍ച്ച സ്ത്രീധനം എന്ന രീതിയില്‍ ആയി ഇതിന്‍റെ ചുവടു പിടിച്ചു .
രശ്മി ഇട്ട പോസ്റ്റ് http://goo.gl/0cOKbR
കൊച്ച് ത്രേസ്യ ഇട്ട പോസ്റ്റ് http://goo.gl/vZNs0u
ഇഞ്ചിയുടെ വക ഇച്ചിരി തീ http://goo.gl/HUuekg
ജിജോയുടെ വക കുറച്ചു പെട്രോള്‍ http://goo.gl/5hTYsZ,http://goo.gl/rbAeQa
======================================================
സാധാരണ ചര്‍ച്ചകള്‍ പോലെ തന്നെ തുടക്കം നല്ല രീതിയില്‍ തന്നെ പക്ഷെ അവസാനം ആയില്ല അതിനോട് അടുക്കുമ്പോള്‍ തന്നെ ഗ്രൂപ്പ് രീതിയിലേക്ക് പോയി തുടങ്ങി എല്ലാ ചര്‍ചകള്‍ പോലെയും .
മൊത്തത്തില്‍ ഉള്ള ചര്‍ച്ചയില്‍ എനിക്ക് തോനിയത് ഇതാണ് .
ഒന്ന് - വടക്കന്‍ ജില്ലകളില്‍ കണ്ണൂരില്‍ സ്ത്രീധനം ഹിന്ദു മതത്തില്‍ തീരെ ഇല്ല എന്ന് ആരും പറയുന്നില്ല ഒരു ചെറിയ അളവില്‍ എങ്കിലും ഉണ്ടാകാം പക്ഷെ അത് അത്ര മാത്രം പ്രകടമല്ല .
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാലോ അഞ്ചോ പേര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട് അതില്‍ ഒരാള്‍ ഒഴികെ ബാക്കിയെല്ലാവരും ഏതാണ്ട് ഈ രീതിയില്‍ ആണ് അഭിപ്രായം പങ്ക് വച്ചത് ,ഇവര്‍ ആരും കണ്ണൂര്‍ ജില്ല സ്ത്രീധന വിരുദ്ധ ജില്ല /വിമോചന ജില്ല എന്നോം പറഞ്ഞിട്ടില്ല .
ഇങ്ങിനെ പറഞ്ഞ എല്ലാവരും ജില്ലയുടെ വിവിധ പ്രദേശത്ത് നിന്നും ഉള്ളവര്‍ ആണ് അത് കൊണ്ട് തന്നെ ഏതാണ്ട് ജില്ല മുഴുവന്‍ അതെ രീതിയില്‍ ആണ് എന്ന് കരുതാം , പക്ഷെ കൊച്ച് ത്രേസ്യ പ്രകടിപ്പിച്ച രീതിയില്‍ സ്ത്രീധനം കൊടുക്കുന്നുണ്ടാകാം / മേടിക്കുനുണ്ടാകും ചെറിയ അളവില്‍ എങ്കിലും അത് കൊണ്ട് തന്നെ കണ്ണൂര്‍ ജില്ല സ്ത്രീധന വിരുദ്ധ ജില്ല /വിമോചന ജില്ല എന്ന് പറയാന്‍ കഴിയില്ല , പക്ഷെ ഒന്ന് പറയാം .
കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂര്‍ ജില്ലയില്‍ സ്ത്രീധനം എന്ന (അനാ )ആചാരം 10% കുറവ് തന്നെ എന്ന് പറയാന്‍ കഴിയും , മറ്റു ജില്ലകളെ കുറിച്ച് വായിച്ചു /കേട്ട് അറിഞ്ഞത് വച്ച് പ്രതേകിച്ചു കൊല്ലം ,തിരുവനനതപുരം ,പത്തനംതിട്ട ,കോട്ടയം ജില്ലകളില്‍ ഇത് 50% മുകളില്‍ ആണ് എന്ന് പറയേണ്ടി വരും .
അത് കൊണ്ട് ആ ജില്ലകള്‍ വിദ്യഭ്യാസം /പൊതു അറിവുകള്‍ എന്നിവയില്‍ പിറകോട്ട് ആണ് എന്നോ അവരൊക്കെ മോശം /വൃത്തികെട്ട ചിന്താഗതികള്‍ വച്ച് പുലര്‍ത്തുന്നവര്‍ ആണ് എന്നോ അഭിപ്രായമില്ല .
കാലാകാലങ്ങള്‍ ആയി തുടര്‍ന്ന് വരുന്ന ഒരു (അനാ )ആചാരം ചെറിയ അളവില്‍ എങ്കിലും തുടരുന്നു എന്ന് മാത്രം !
സ്ത്രീധനം എന്നത് ഒരു സാമൂഹിക വിപത്ത് ആണ് അത് നിര്‍ത്തേണ്ടത് തന്നെയാണ് പക്ഷെ സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചത് കൊണ്ട് കാര്യമില്ല , കൊടുക്കരുത് ,മേടിക്കരുത് എന്ന് വരന്‍റെ കുടുംബം വധുവിന്‍റെ കുടുംബം തീരുമാനം എടുക്കാത്ത കാലത്തോളം ഇത് തുടരും .
=================================================
അടുത്തത് കണ്ണൂര്‍ കാര്‍ക്ക് /വടക്കര്‍ക്ക് നാടിനെപ്പറ്റി പറയുമ്പോൾ വൈകാരികത കൂടുതലാണെന്നു എന്നുള്ളതാണ് , ഒരു പരിധിവരെ അത് സമ്മതിക്കേണ്ടി വരും ,രാഷ്ട്രീയത്തിലും അത് കാണാം .
വടക്ക് ഭാഗത്തുള്ള ജില്ലകളില്‍ മുന്‍ എഴുത്തുകളില്‍ പറഞ്ഞത് പോലെ ജാതി /മത/വര്‍ഗ/രാഷ്ട്രീയ വേര്‍തിരുവകള്‍ വിട്ടു എല്ലാത്തിലും ഒരു ഐക്യം ഒരു പരിധിവരെ എങ്കിലും കാണാം എന്ന് തോനുന്നു (സംശയം )
പക്ഷെ തെക്ക് ഭാഗത്ത് ഉള്ള ജിലകളില്‍ നിന്നുള്ളവരില്‍ അത് അത്ര പ്രകടമല്ല പലപ്പോഴും വേര്‍തിരുവകള്‍ പ്രകടമാണ് അത് മിക്കപ്പോഴും ജാതിപരമാണ് എന്നും പറയേണ്ടിവരും .
Disclaimer > തെക്ക് വടക്ക് എന്നീ വിവേചനത്തില്‍ ഒന്നും എനിക്ക് താല്‍പ്പര്യമില്ല ചര്‍ച്ചകള്‍ അങ്ങിനെ വന്നത് കൊണ്ട് മാത്രം ആ രീതിയില്‍ എഴുതി എന്ന് മാത്രം . ജില്ലകളുടെ പേരുകള്‍ ഉപയോഗിക്കുന്നത് ആയിരിക്കും കുറച്ചും കൂടി അഭികാമ്യം !
എല്ലാം കൂട്ടി ഒന്നിച്ചു വച്ച് എന്ന് മാത്രം .
#സ്ത്രീധനം #വടക്ക് #തെക്ക് #ജാതിചിന്ത #മതചിന്ത