Wednesday, February 24, 2016

കേരളനിയമസഭതെരഞ്ഞെടുപ്പ് 2011 PART- 06

(കടപ്പാട് : James Perumana )



PART-01
PART-02
PART- 03
PART- 04
PART- 05
PART- 06


 Disclaimer : ജെയിംസ് പെരുമന ഗുഗിള്‍ പ്ലസ്സില്‍ പോസ്റ്റ്‌ ചെയ്ത കേരള നിയമസഭ തെരഞ്ഞെടുപ്പ് 2011 എല്ലാം കൂടി പെറുക്കി ബ്ലോഗില്‍ ഇട്ടു മാത്രമേ ഉള്ളു ഇതില്‍ എഴുതിയ അഭിപ്രായങ്ങളോ കണക്കുകളിലോ എനിക്ക് യാതൊരു ഉത്തരവാധിത്വും ഇല്ല . പൊതുജനതാല്‍പ്പര്യാര്‍ത്ഥം കൂടാതെ പെട്ടെന്ന് എനിക്കുംആവിശ്യത്തിന് ഡാറ്റ കിട്ടാന്‍ വേണ്ടി ചെയ്തു എന്ന് മാത്രം . 

132) അങ്കമാലി - എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ ഉൾപ്പെടുന്ന അങ്കമാലി നഗരസഭയും; അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് അങ്കമാലി നിയമസഭാമണ്ഡലം.
കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ത്തല്ലി കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തിയ മണ്ഡലം ആണ് അങ്കമാലി. ജനതാദള്‍ സെക്കുലറിന്‍റെ ജോസ് തെറ്റയില്‍ ആണ് നിലവിലെ ജനപ്രതിനിധി. കേരള കോണ്‍ഗ്രസ് ജേക്കബിലെ ജോണി നെല്ലൂരിനെ 7170 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോസ് തെറ്റയില്‍ ഇവിടെ നിന്നും ജയിച്ചത്‌.
ഈ തെരഞ്ഞെടുപ്പില്‍ അങ്കമാലിയും മുവാറ്റുപുഴയും കോണ്‍ഗ്രസും ജേക്കബ് കേരള കോണ്‍ഗ്രസും വച്ച് മാറിയില്ലെങ്കില്‍ ജോണി നെല്ലൂര്‍ ആവും ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്, എന്‍. എസ് . യു പ്രസിഡണ്ട്‌ റോജി ജോണിന് വേണ്ടി ഈ മണ്ഡലം വിട്ടു കിട്ടാന്‍ ശ്രമിക്കുന്നു.
ലൈംഗീക ആരോപണങ്ങള്‍ ഉയര്‍ന്നു നില്‍ക്കുനതിനാല്‍ ജോസ് തെറ്റയിലിനും ഇക്കുറി സീറ്റ് ലഭിക്കുക പ്രയാസമാവും. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ വടംവലി നടക്കുന്ന ഒരു സീറ്റാവും അങ്കമാലി.
ഒന്നിച്ചു നിന്നാല്‍ യു ഡി എഫിന് നന്നായി ജയിക്കുവാന്‍ കഴിയുന്ന മണ്ഡലം ആണ് അങ്കമാലി.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 152250
Valid Votes Polled: 124086
Polling Percentage: 81.50
Name of the Candidate Party Votes Percentage
Jose Thettayil JDS 61500 49.56
Johnny Nelloor KCA 54330 43.78
M. A. Brahma Raj BJP 4117 3.32
==================================================
133)തൃശ്ശൂർ - തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃശ്ശൂർ നിയമസഭാമണ്ഡലം. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ പട്ടണത്തിലെ പ്രധാന പ്രദേശങ്ങള്‍ കൂടിചേര്‍ന്ന മണ്ഡലത്തില്‍ നിന്നും 1991 മുതല്‍ തുടര്‍ച്ചയായി ജനപ്രതിനിധി ആണ് തേറമ്പില്‍ രാമകൃഷ്ണന്‍. 
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 16169 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഐയുടെ പി ബാലചന്ദ്രനെ തോല്‍പ്പിച്ചാണ് തേറമ്പില്‍ വിജയിച്ചത്. മണ്ഡലത്തിലെ പ്രധാന സമുദായങ്ങള്‍ ആയ നായര്‍, ക്രിസ്ത്യന്‍ സമൂഹങ്ങളുമായി അടുത്ത ബന്ധം ആണ്തേറമ്പിലിനുള്ളത്. 
പ്രായാധിക്യവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ തേറമ്പില്‍ ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ല. കെ. കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ആണ് ഇവിടെ മത്സരിക്കാന്‍ സാധ്യതയുള്ളവരില്‍ പ്രധാനി. പദ്മജ ചാലക്കുടിയോ വടക്കാഞ്ചേരിയിലോ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഇവിടെ പരിഗണിക്കാന്‍ സാധ്യത അനില്‍ അക്കരെ ആയിരിക്കും. 
ഇടതു പക്ഷത്തുനിന്നാകട്ടെ തൃശ്ശൂരും ഇരിഞ്ഞാലക്കുടയും വച്ചുമാറാന്‍ ഒരു ആലോചന നടക്കുന്നു. സിപിഎം ഈ സീറ്റ് ഏറ്റെടുത്താല്‍ മുന്‍ മേയറും കേന്ദ്രകമ്മിറ്റി അംഗവും ആയ എ വിജയരാഘവന്‍റെ ഭാര്യ ആര്‍ ബിന്ദു ആകും മത്സരിക്കുക. സിപിഐ ഇവിടെ അവരുടെ കൈപ്പമംഗലം എം. എല്‍. എ, വി. എസ്. സുനില്‍കുമാര്‍, കെ. പി. രാജേന്ദ്രന്‍ എന്നിവരുടെയൊക്കെ പേരുകള്‍ പരിഗണിക്കുന്നുണ്ട് എങ്കില്‍ കൂടി പുതുമുഖമായ രാജേഷ് തമ്പാനെയും പരിഗണിച്ചു കൂടായ്കയില്ല. 
ബി. ജെപിക്ക് ഇവിടെ പറയത്തക്ക നേട്ടമുണ്ടാകാനാകും എന്ന് ആരും വിശ്വസിക്കുന്നില്ല. 
2011 ലെ തെരഞ്ഞെടുപ്പ് ഫലം കാണുക. 
Electorate: 161697
Valid Votes Polled: 112794
Polling Percentage: 69.76
Name of the Candidate Party Votes Percentage
Therambil Ramakrishnan INC 59991 53.19
P. Balachandran CPI 43822 38.85
Ravikumar Uppath BJP 6697 5.94
===================================================
134) പെരുമ്പാവൂർ - എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും, അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വെങ്ങോല, വേങ്ങൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പെരുമ്പാവൂർ നിയമസഭാമണ്ഡലം.
3382 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ ജയ്സന്ന്‍ ജോസെഫിനെ പരാജയപ്പെടുത്തി സിപിഎമ്മിലെ സാജു പോള്‍ ആണ് ഇവിടെ നിന്നും വിജയിച്ചത്. മൂന്നു തവണ എം. എല്‍. എ ആയ സാജുപോള്‍ ഇത്തവണ മത്സരരംഗത്ത്‌ നിന്ന് മാറി നില്‍ക്കും എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. 
കൊണ്ഗ്രസിനു വേണ്ടി, അവരുടെ യുവനേതാക്കളായ മാത്യൂ കുഴല്‍നാടന്‍, റോജി ജോണ്, സക്കീര്‍, എല്‍ദോ കുന്നപ്പള്ളി എന്നിവരുടെ പേരുകള്‍ ആണ് പറഞ്ഞു കേള്‍ക്കുന്നത്. മാത്യൂ കുഴല്‍നാടന്‍ നറുക്ക് വീഴാന്‍ ആണ് സാധ്യത. സിപിഎം സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ.
ലോകസഭയില്‍ ഇടതുമുന്നണി മുന്നില്‍ വന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിടെ നേട്ടം കൊയ്തത് യുഡി എഫ് ആയിരുന്നു. 
2011 ലെനിയമസഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് നില പരിശോധിക്കുക.
Electorate: 154283
Valid Votes Polled: 125739
Polling Percentage: 81.50
Name of the Candidate Party Votes Percentage
Saju Paul CPIM 59628 47.42
Jaison Joseph INC 56246 44.73
O. C. Asokan BJP 5464 4.35
=========================================================
135) നാട്ടിക - തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ അന്തിക്കാട്, അവിണിശ്ശേരി, ചാഴൂർ ചേർപ്പ്, പാറളം, താന്ന്യം എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ നാട്ടിക, വല്ലപ്പാട്, തളിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നാട്ടിക നിയമസഭാമണ്ഡലം.
സിപിഐക്ക് വ്യക്തമായ സ്വാധീനമുള്ള നാട്ടികയില്‍ മണ്ഡലപുനര്‍നിര്‍ണ്ണയത്തിന് മുന്നേ രണ്ടു തവണ കോണ്‍ഗ്രസിലെ ടി. എന്‍. പ്രതാപന്‍ ആയിരുന്നു ഇവിടെ നിന്നും ജയിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി. എം. പിയിലെ വികാസ് ചക്രപാണിയെ 16054 വോട്ടിനു തോല്‍പ്പിച്ചാണ് സിപിഐയുടെ ഗീത ഗോപി ഇവിടെ വിജയിച്ചത്. സിപിഐയുടെ ജില്ലയിലെ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തില്‍ ഇത്തവണയും ഗീത ഗോപി ആയിരിക്കും ജനവിധി തേടുക. ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന ഈ സീറ്റില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ തിരയുകയാണ് കോണ്‍ഗ്രസ്. സുനില്‍ ലാലൂറിന്റെ പേരിനു ആണ് ഇപ്പോള്‍ പ്രാമുഖ്യം. ബിജെപി തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ മണ്ഡലങ്ങളില്‍ ഒന്നാണ് നാട്ടിക. 16054 വോട്ടുകള്‍ അവര്‍ക്ക് ഇവിടെ ലഭിച്ചു.
2011 ലെ തെരഞ്ഞെടുപ്പ് ചിത്രം നോക്കുക.
Electorate: 179470
Valid Votes Polled: 128582
Polling Percentage: 71.65
Name of the Candidate Party Votes Percentage
Geetha Gopi CPI 64555 50.21
Vikas Chakrapani CMP 48501 37.72
Sarju Thoyakavu BJP 11144 8.67
============================================================
136) കൊടുങ്ങല്ലൂർ - തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂർ നഗരസഭയും 2008-ൽ റദ്ദായ മാള നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്ന കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ ,മുകുന്ദപുരം താലൂക്കിലെ അന്നമനട, കുഴൂർ, മാള പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ഇപ്പോഴത്തെ കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം. 
സിപിഐയുടെ ഉറച്ച മണ്ഡലമായിരുന്ന 
കൊടുങ്ങല്ലൂർ ഇപ്പോള്‍ കോണ്‍ഗ്രസിലെ ടി. എന്‍. പ്രതാപന്‍ ആണ് നിലവിലെ എം. എല്‍. എ. മാള മണ്ഡലത്തിന്റെ ചില ഭാഗങ്ങള്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തോട് കൂട്ടിച്ചേര്‍ത്തത് കൊണ്ടാണ് ടി. എന്‍. പ്രതാപന് ഇവിടെ ജയിക്കാന്‍ കാരണം. 9432 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ആണ് പ്രതാപന്‍ ഇവിടെ സിപിഐയുടെ കെ. ജി. ശിവാനന്ദനെ തോല്‍പ്പിച്ചത്. 
ഇത്തവണ കൊടുങ്ങല്ലൂര്‍ തിരിച്ചു പിടിക്കാന്‍ മുന്‍ എം. എല്‍. എ, വി. കെ. രാജന്‍റെ മകന്‍ വി. ആര്‍. സുനില്‍കുമാര്‍ ആയിരിക്കും. ജെ. എസ് എസ്സില്‍ നിന്നും എത്തിയ ഉമേഷ്‌ ചുള്ളിയില്‍, രമേഷ് കുമാര്‍, രാജേഷ് തമ്പാന്‍ തുടങ്ങിയവരും പരിഗണനയില്‍ ഉണ്ട്. 
ഇത്തവണത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ടി. എന്‍. പ്രതാപന്റെ നില പരുങ്ങലില്‍ ആയേക്കും. ഒരു പക്ഷെ പ്രതാപന്‍ കൈപ്പമംഗലത്തേക്ക് മാറാനും സാധ്യത ഉണ്ട്. 
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക. 
Electorate: 168902
Valid Votes Polled: 128714
Polling Percentage: 76.21
Name of the Candidate Party Votes Percentage
T. N. Pratapan INC 64495 50.11
K. G. Sivanandan CPI 55063 42.78
I. R. Vijayan BJP 6732 5.23
===========================================================
137) കയ്പമംഗലം - തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് , എടത്തിരുത്തി, എറിയാട് കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കയ്പമംഗലം നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. 
പഴയ നാട്ടിക മണ്ഡലത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന ഈ മണ്ഡലത്തില്‍ നിന്നും ജെ. എസ് എസ്സിന്‍റെ ഉമേഷ്‌ ചള്ളിയിലിനെ തോല്‍പ്പിച്ചു കൊണ്ടാണ് സിപിഐ യുടെ ശക്തനായ വി. എസ്. സുനില്‍കുമാര്‍ 13570 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇവിടെ നിന്നും നിയമസഭയിലെത്തിയത്. 
ഇത്തവണ സിപിഐക്ക് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ്. ഉമേഷ്‌ ചുള്ളിയിലും കൂട്ടരും സിപിഐയില്‍ എത്തി. കോണ്‍ഗ്രസിന് ശക്തരായ സ്ഥാനാര്‍ഥികള്‍ ഇവിടെ ഇല്ല. 
സി. പിഐ ക്ക് വേണ്ടി വി. എസ് . സുനില്‍ കുമാറിന് പകരം ടി. ആര്‍. രമേഷ്കുമാര്‍ ആകും മത്സരിക്കുക. കോണ്‍ഗ്രസിന് വേണ്ടി പ്രത്യേകിച്ച് പേരുകളൊന്നും പറഞ്ഞു കേള്‍ക്കുന്നില്ല. കൊടുങ്ങല്ലൂരില്‍ മത്സരം കടുകട്ടി ആയതിനാല്‍ പ്രതാപന്‍ ടി. എന്‍. കൈപ്പമംഗലത്തേക്ക് വരാന്‍ സാധ്യത കാണുന്നു. ബിജെപി ഇവിടെ 20,000 ത്തിനു മുകളില്‍ വോട്ടു പിടിക്കാന് സാധ്യത ഉണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില നോക്കാം..
Electorate: 151281
Valid Votes Polled: 117110
Polling Percentage: 77.41
Name of the Candidate Party Votes Percentage
V. S. Sunil Kumar CPI 58789 50.20
Umesh Challiyil JSS 45219 38.61
A. N. Radhakrishnan BJP 10716 9.15
=============================================================
138)ചാലക്കുടി- തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയും മുകുന്ദപുരം താലൂക്കിലെ അതിരപ്പിള്ളി, കാടുകുറ്റി, കൊടകര കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചാലക്കുടി നിയമസഭാമണ്ഡലം. 
പൊതുവേ ഒരു യുഡിഎഫ് മണ്ഡലമായിരുന്ന ചാലക്കുടിയില്‍ 2006 ലെ തെരഞ്ഞെടുപ്പിലൂടെ ആണ് സിപിഎമ്മിന് അനുകൂലമായത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ ഡല്‍ഹിയില്‍ നിന്നും കെട്ടിയിറക്കിയ കെ. ടി. ബെന്നിയെ വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് സിപിഎമ്മിന്‍റെ ബി.ഡി. ദേവസ്സി രണ്ടാം തവണയും വിജയിച്ചത്. രണ്ടു തവണ വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് കൊടുക്കുന്നില്ലെങ്കില്‍ ബി.ഡി. ദേവസ്സി ക്ക് പകരം പി. യു. ജോസഫ്‌ ആകും മത്സരിക്കുക. കലാഭവന്‍ മണിയുടെ പേരും ഇവിടെ പറഞ്ഞു കേള്‍ക്കുന്നു. മണ്ഡലം കൈവിട്ടു പോകാതിരിക്കാന്‍ ബി.ഡി. ദേവസ്സിക്ക് തന്നെയാവും നറുക്ക് വീഴുക. 
കോണ്‍ഗ്രസിന് വേണ്ടി പദ്മജ വേണുഗോപാല്‍, കെ. പി. ധനപാലന്‍ തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നു. 
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 172486
Valid Votes Polled: 132037
Polling Percentage: 76.55
Name of the Candidate Party Votes Percentage
B. D. Devassy CPIM 63610 48.18
K. T. Benny INC 61061 46.25
Sudhir Baby BJP 5976 4.53
=========================================================
139) ഇരിങ്ങാലക്കുട - തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയും മുകുന്ദപുരം താലൂക്കിലെ ആളൂർ, കാറളം, കാട്ടൂർ മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം.
ലോനപ്പന്‍ നമ്പാടനിലൂടെ എല്‍ ഡി എഫ് ജയിച്ചുകൊണ്ടിരുന്ന ഈ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്നു തവണയായി കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടൻ ആണ് വിജയിക്കുന്നത്. കഴിഞ്ഞ തവണ 12404 വോട്ടുകളുടെ വ്യത്യസത്തില്‍ സിപിഎമ്മിലെ കെ. ആര്‍. വിജയയെ ആണ് അദേഹം തോല്‍പ്പിച്ചത്. ഇത്തവണയും തോമസ് ഉണ്ണിയാടൻ ആയിരിക്കും ഇവിടെ കേരള കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കുക. സിപിഎമ്മിന് ഇവിടെ നല്ല സ്ഥാനാര്‍ഥികളുടെ അഭാവം പ്രകടമാണ്. സിപിഐക്ക് ഈ സീറ്റ് തൃശൂരും ആയി വച്ച് മാറിയാല്‍ അവര്‍ക്ക് വേണ്ടി രഞ്ജിത്ത് തമ്പാന്‍ , വി.എസ് സുനില്‍കുമാര്‍ ഇവരിലാരെങ്കിലും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. കലാഭവന്‍ മണിയാണ് സി പിഎമ്മിന് ഇവിടെ പരിഗണിക്കാന്‍ സാധ്യതയുള്ള വി, ഐ. പി.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലവാരം പരിശോധിക്കാം
Electorate: 174061
Valid Votes Polled: 132379
Polling Percentage: 76.05
Name of the Candidate Party Votes Percentage
Thomas Unnyadan KCM 68445 51.70
K. R. Vijaya CPIM 56041 42.33
K. C. Venugopal BJP 6672 5.04
======================================================
140) പുതുക്കാട് - തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ അളഗപ്പനഗർ, മറ്റത്തൂർ , നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി, തൃക്കൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തൃശ്ശൂർ താലൂക്കിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പുതുക്കാട് നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.
സി. രവീന്ദ്രനാഥ് ആണ് നിലവിലെ നിയമസഭാംഗം. കോണ്‍ഗ്രസിലെ കെ.പി. വിശ്വനാഥനെ 26482 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആണ് അദേഹം തോല്‍പ്പിച്ചത്. പഴയ കൊടകര മണ്ഡലത്തിന്റെ പ്രദേശങ്ങള്‍ കൂട്ടിച്ചെര്‍ത്ത പുതുക്കാട് ആണ് തൃശൂര്‍ ജില്ലയില്‍ ബി. ജെ. പിക്ക് ഏറ്റവും അധികം വോട്ടുകള്‍ നേടിക്കൊടുത്തത്. അവരുടെ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ 14425 വോട്ടുകള്‍ ആണ് ഇവിടെ നേടിയത്. ഇത്തവണയും ശോഭ സുരേന്ദ്രന്‍ ഇവിടെ മത്സരിച്ചാല്‍ 25000 ത്തില്‍ പരം വോട്ടുകള്‍ പിടിച്ചേക്കും എന്നാണ് ഊഹോപോഹങ്ങള്‍. 
രണ്ടു തവണ ഇവിടെ മത്സരിച്ച രവീന്ദ്ര നാഥിനെ മാറ്റി പകരം കെ. കെ.രാമചന്ദ്രനെ മത്സരിപ്പിക്കാന്‍ സാധ്യത കാണുന്നു. കോണ്‍ഗ്രസിന് ഇവിടെയും പറയുന്ന പേരുകളിലൊന്ന് കെ. പി. ധനപാലന്റെതാണ്.
2011 ലെ തെരഞ്ഞെടുപ്പ് ഫലം കാണുക.
Electorate: 175850
Valid Votes Polled: 138251
Polling Percentage: 78.62
Name of the Candidate Party Votes Percentage
C. Ravindranathan CPIM 73047 52.84
K. P. Viswanathan INC 46565 33.68
Sobha Surendran BJP 14425 10.43




കേരളനിയമസഭതെരഞ്ഞെടുപ്പ് 2011 PART- 05

(കടപ്പാട് : James Perumana )



 Disclaimer : ജെയിംസ് പെരുമന ഗുഗിള്‍ പ്ലസ്സില്‍ പോസ്റ്റ്‌ ചെയ്ത കേരള നിയമസഭ തെരഞ്ഞെടുപ്പ് 2011 എല്ലാം കൂടി പെറുക്കി ബ്ലോഗില്‍ ഇട്ടു മാത്രമേ ഉള്ളു ഇതില്‍ എഴുതിയ അഭിപ്രായങ്ങളോ കണക്കുകളിലോ എനിക്ക് യാതൊരു ഉത്തരവാധിത്വും ഇല്ല . പൊതുജനതാല്‍പ്പര്യാര്‍ത്ഥം കൂടാതെ പെട്ടെന്ന് എനിക്കുംആവിശ്യത്തിന് ഡാറ്റ കിട്ടാന്‍ വേണ്ടി ചെയ്തു എന്ന് മാത്രം . 

111) പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പാലക്കാട് നിയമസഭാമണ്ഡലം.
സി. എം. സുന്ദരത്തിന്‍റെ സ്ഥിരം സീറ്റെന്നറിയപ്പെട്ടിരുന്ന പാലക്കാട്‌ നിയമസഭ മണ്ഡലം ഇടക്കാലത്ത് സിപിഎമ്മിനൊപ്പം ആയിരുന്നെങ്കിലും കഴിഞ്ഞ തവണ 7403 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രെസിലെ യുവതാരം ഷാഫി പറമ്പില്‍ പിടിച്ചെടുക്കുകയുണ്ടായി. 
ബിജെപി ക്ക് വേണ്ടി അവരുടെ സ്ഥാനാര്‍ഥി ഉദയശങ്കര്‍ 22317 വോട്ടുകള്‍ നേടിയത് ശ്രദ്ധേയം ആണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട്‌ മുനിസിപ്പാലിറ്റിയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി ഭരണം നടത്തുന്നതും ബിജെപി ആണ്. 
ഇത്തവണ മൂന്നു മുന്നണികളും ഇവിടെ ജീവന്മരണ പോരാട്ടത്തില്‍ ആകും. കോണ്‍ഗ്രസിന് വേണ്ടി ഷാഫി പറമ്പില്‍ വീണ്ടും ജനവിധി തേടുമ്പോള്‍ ബിജെപി ക്ക്വേണ്ടി ശോഭസുരേന്ദ്രന്‍ ആകും മത്സരിക്കുക. സിപിഎം പഴയ എംപി പി. കെകൃഷ്ണദാസ് , കെ. കെ. ദിവാകരന്‍ ഇവരില്‍ ഒരാളെ ആകും മത്സരിപ്പിക്കുക. 
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 154101
Valid Votes Polled: 112347
Polling Percentage: 72.90
Name of the Candidate Party Votes Percentage
Shafi Parambil INC 47641 42.41
K. K. Divakaran CPIM 40238 35.82
C. Udaybhaskar BJP 22317 19.86
=========================================================
112) എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന ആമ്പല്ലൂർ, എടക്കാട്ടുവയൽ, ചോറ്റാനിക്കര, മുളന്തുരുത്തി എന്നീ ഗ്രാമപഞ്ചായത്തുകളും മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ഇലഞ്ഞി, കൂത്താട്ടുകുളം, മണീട്, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി എന്നീ പഞ്ചായത്തുകളും തൃപ്പൂണിത്തുറ നഗരസഭയുടെ ഭാഗങ്ങളും ഉൾപ്പെടുന്നതാണ് പിറവം നിയമസഭാമണ്ഡലം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 157 വോട്ടിനു കേരള കോണ്‍ഗ്രസിലെ ടി എം ജേക്കബ്‌ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അധികം താമസിയാതെ മരണത്തിനു കീഴടങ്ങിയ ടി എം ജേക്കബിന് ശേക്ഷം നടന്ന ഉപതെരെഞ്ഞെടുപ്പില്‍ 12070 വോട്ടുകള്‍ക്ക് അദേഹത്തിന്റെ മകന്‍ അനൂപ്‌ ജേക്കബ് വിജയിച്ചു. 
ഇത്തവണയും അനൂപ്‌ തന്നെയാകും കേരളകോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് വേണ്ടി ഇവിടെ മത്സരിക്കുക. എതിരാളി വീണ്ടും എം. ജെ. ജേക്കബും. 
2011 ലെ തെരഞ്ഞെടുപ്പ് ഫലം കാണുക.
Electorate: 175995
Valid Votes Polled: 139928
Polling Percentage: 79.51
Name of the Candidate Party Votes Percentage
T. M. Jacob KCA 66503 47.53
M. J. Jacob CPIM 66346 47.41
M. N. Madhu BJP 4234 3.03
2012 ല്‍ ടി എം ജേക്കബിന്‍റെ മരണശേക്ഷം നടന്ന തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തുക. 
Anoop Jacob KC-J -- 82756
M J Jacob CPI-M -- 70686
K Rajagopalan Nair BJP -- 3241
=================================================
113) തരൂർ - പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തരൂർ നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിനു യുഡിഎഫ് ദാനം ചെയ്ത ഈ മണ്ഡലത്തില്‍ സിപിഎമ്മിന് വേണ്ടി മത്സരിച്ച എ. ക. ബാലന്‍ ജയിച്ചത്‌ 25756 വോട്ടിനാണ്. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയഭൂരിപക്ഷം. ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഈ മണ്ഡലം അതിന്‍റെ ചുവപ്പ് നിറം കാത്തു സൂക്ഷിച്ചു. രണ്ടുതവണ തുടര്‍ച്ചയായി വിജയിച്ചവര്‍ മാറി നില്‍ക്കണം എന്ന സിപിഎമ്മിന്‍റെ പ്രഖ്യാപിത നയം എ. കെ. ബാലന്‍റെ കാര്യത്തില്‍ നടപ്പാകില്ല. അദേഹം തന്നെയാകും ഇത്തവണയും ഇവിടെ മത്സരിക്കുക. പാര്‍ട്ടിക്ക് യാതൊരു സംവിധാനമോ അംഗങ്ങളോ ഇല്ലാത്ത കേരളകോണ്‍ഗ്രസിന് സീറ്റ് കൊടുത്തതില്‍ ജില്ലയിലെ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു കഴിഞ്ഞ തവണ. എന്നാല്‍ ഇക്കുറി ഈ സീറ്റില്‍ കോണ്‍ഗ്രസ് തന്നെയാവും മത്സരിക്കുക.
2011 ലെ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 148716
Valid Votes Polled: 112288
Polling Percentage: 75.50
Name of the Candidate Party Votes Percentage
A. K. Balan CPIM 64175 57.15
N. Vineesh KCA 38419 34.21
M. Lakshmanan BJP 5385 4.80
=================================================
114) കുന്നത്തുനാട് - എറണാകുളം ജില്ലയിലെ. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ , പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം.
നിലവിലെ ജനപ്രതിനിധി കോണ്‍ഗ്രസിലെ വി. പി സജീന്ദ്രന്‍ ആണ്. സിപിഎമ്മിലെ എം. എ. സുരേന്ദ്രനെ 8732 വോട്ടിനു തോല്‍പ്പിച്ചാണ് സജീന്ദ്രന്‍ ഇവിടെ വിജയിച്ചത്. കുന്നത്തൂര്‍ തദ്ദേശ തെരെഞ്ഞെടുപ്പിലും ലോകസഭ തെരഞ്ഞെടുപ്പിലും ഐക്യമുന്നണിക്കൊപ്പമായിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികള്‍ മാറാനോ ഫലം മാറാനോ സാധ്യത കാണുന്നില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 152939
Valid Votes Polled: 127972
Polling Percentage: 83.68
Name of the Candidate Party Votes Percentage
V. P. Sajeendran INC 63624 49.72
M. A. Surendran CPIM 54892 42.89
M. Ravi BJP 5862 4.58
===================================================
115) ചിറ്റൂർ - പാലക്കാട് ജില്ലയിലെ ചിറ്റൂർ-തത്തമംഗലം നഗരസഭയും ചിറ്റൂർ താലൂക്കിലെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ പെരുവെമ്പ്, പൊൽപ്പുള്ളി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചിറ്റൂർ നിയമസഭാമണ്ഡലം.
കോണ്‍ഗ്രസിനും ജനതാദളിനും സ്വാധീനമുള്ള ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കെ. അച്യുതനും ജനതാദളിലെ കൃഷ്ണന്‍കുട്ടിയും തമ്മിലുള്ള സ്പര്‍ദ്ധ പ്രസിദ്ധമാണ്. ഇവര്‍ തമ്മിലുള്ള ചേരിപ്പോര് കാരണം മാത്രമാണ് കെ. കൃഷ്ണന്‍കുട്ടി വീരേന്ദ്രകുമാര്‍ ഭാഗത്തിനോപ്പം സോഷ്യലിസ്റ്റ്‌ ജനതാദളില്‍ നിന്നും മാറി നില്‍ക്കുന്നത്.
കഴിഞ്ഞ തവണ കെ. അച്യുതന്‍ ഇവിടെ സിപിഎംസ്ഥാനാര്‍ഥിയെ 12330 വോട്ടുകള്‍ക്ക് ആണ് പരാജയപ്പെടുത്തിയത്.
ഇത്തവണ കെ. അച്യുതന്‍ കോണ്‍ഗ്രസിന് വേണ്ടി വീണ്ടും ജനവിധി തേടുമ്പോള്‍ ഇടതുമുന്നണി ഈ സീറ്റ് ജനതാദളിനു നല്‍കുകയും അങ്ങനെ കെ. കൃഷ്ണന്‍കുട്ടി ഇവിടെ മത്സരിക്കുകയും ചെയ്യും. ലോകസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ചിറ്റൂര്‍ ഇടതുമുന്നണിക്കൊപ്പം ആയിരുന്നു. ബിജെപിഅധികമായി പിടിക്കുന്ന വോട്ടുകളും ഇവിടെ തീ പാറുന്ന പോരാട്ടമാകും കാഴ്ച വയ്ക്കുക.
2011 ലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കാം.
Electorate: 167503
Valid Votes Polled: 136199
Polling Percentage: 81.31
Name of the Candidate Party Votes Percentage
K. Achuthan INC 69916 51.33
Subhash Chandra Bose CPIM 57586 42.28
A. K. Omanakuttan BJP 4518 3.32
===================================================
116) തൃക്കാക്കര - എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്ക് ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്ന നിയമസഭ മണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം.
2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.
ഇവിടെ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ബെന്നി ബഹനാന്‍ വിജയിച്ചത് 22406 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ്. അഴിമതി ആരോപണവും ആയി ബെന്നി ബെഹനാന്റെ പേര്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ അദേഹത്തിന് കോണ്‍ഗ്രസ് വീണ്ടും അവസരം കൊടുക്കുമോ എന്നറിയില്ല. എന്തായാലും സിപിഎം ഇവിടെ പുതിയ സ്ഥാനാര്‍ഥിയെ തേടുന്നു. 
എന്തായാലും കഴിഞ്ഞ പ്രാവശ്യത്തെതു പോലെ അത്ര എളുപ്പമാവില്ല ഇത്തവണ ഐക്യമുന്നണിക്ക്‌ എങ്കില്‍ പോലും ആത്യന്തികമായി കോണ്‍ഗ്രസ് വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലം ആണ് തൃക്കാക്കര. ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാം ഈ മണ്ഡലം യുഡിഎഫിനൊപ്പം ആയിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കാം.
Electorate: 159701
Valid Votes Polled: 117853
Polling Percentage: 73.80
Name of the Candidate Party Votes Percentage
Benny Behanan INC 65854 55.88
M. E. Hassainar CPIM 43448 36.87
N. Saji Kumar BJP 5935 5.04
========================================================
117) നെന്മാറ - പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ എലവഞ്ചേരി, കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, അയിലൂർ, പുതുനഗരം, വടവന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നെന്മാറ നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. 
പുനർനിർണ്ണയത്തിനു മുന്നേ കൊല്ലങ്കോട് എന്ന പേരിലാണ് ഈ മണ്ഡലം അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ തവണ ഐക്യമുന്നണി സിഎംപിയുടെ എം. വി രാഘവനെ മത്സരിപ്പിച്ചത് നെന്മാറയില്‍ ആയിരുന്നു. സിപിഎമ്മിലെ വി. ചെന്താമരാക്ഷന്‍ ഈ മണ്ഡലത്തില്‍ 8694 വോട്ടിനു എം വി രാഘവനെ തോല്‍പ്പിച്ചു എം എല്‍ എ ആയി. 
സിഎംപി പിളരുകയും പ്രബല വിഭാഗം മുന്നണി വിടുകയും ചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആകും ഈ മണ്ഡലത്തില്‍ ജനവിധി തേടുക. കോണ്‍ഗ്രസിന് വേണ്ടി കെ. എ. ചന്ദ്രന്‍ ആകും മത്സരിക്കുക. നിലവിലെ എം എല്‍ എ വി. ചെന്താമരാക്ഷന്‍ ആയിരിക്കും സിപിഎം സ്ഥാനാര്‍ഥി. 
കടുത്ത മത്സരമാകും നെന്മാറയില്‍ നടക്കുക.
2011 ലെ തെരഞ്ഞെടുപ്പു ഫലം കാണുക.
Electorate: 171567
Valid Votes Polled: 134074
Polling Percentage: 78.15
Name of the Candidate Party Votes Percentage
V. Chenthamarakshan CPIM 64169 47.86
M. V. Raghavan CMP 55475 41.38
N. Sivarajan BJP 9123 6.80
========================================================
118)എറണാകുളം - എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ കൊച്ചി നഗരസഭയുടെ 26-ആം വാർഡും കണയന്നൂർ താലൂക്കിലെ ചേരാനല്ലൂർ പഞ്ചായത്തും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 27-30 വരേയും 32,35, 52 മുതൽ 66 വരേയുമുള്ള വാർഡുകൾ ചേര്‍ന്ന നിയമസഭാമണ്ഡലം ആണ് എറണാകുളം നിയമസഭാമണ്ഡലം.
കോണ്‍ഗ്രസിലെ ഹൈബി ഈഡന്‍ ആണ് നിലവിലെ ജനപ്രതിനിധി. എല്‍ ഡി എഫ് സ്വതന്ത്രന്‍ ആയി മത്സരിച്ച സെബാസ്റ്റ്യന്‍ പോളിനെക്കാള്‍ 32437 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ആണ് ഹൈബി ഈഡന്‍ ഇവിടെ നിന്നും ജയിച്ചു നിയമസഭയിലെത്തിയത്. ഇക്കുറിയും ഹൈബി ഈഡന്‍ ആയിരിക്കും ഇവിടെ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുക. സെബാസ്റ്റ്യന്‍ പോളിന് പകരം പുതിയ ഒരുസ്വതന്ത്രനെ സിപിഎമ്മിന് ഇവിടെ കണ്ടെത്തേണ്ടിയിരിക്കുന്നു. 
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലവാരം നോക്കുക. 
Electorate: 135516
Valid Votes Polled: 97297
Polling Percentage: 71.80
Name of the Candidate Party Votes Percentage
Hibi Eden INC 59919 61.58
Sebastian Paul LDF 27482 28.25
C. G. Rajagopal BJP 6362 6.54
==================================================
119) ആലത്തൂർ - പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, കുഴൽമന്ദം, മേലാർകോട്, തേങ്കുറിശ്ശി, വണ്ടാഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ആലത്തൂർ നിയമസഭാമണ്ഡലം. 
2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെ കുഴല്‍മന്ദവും ആലത്തൂരും കൂട്ടി യോജിപ്പിച്ച് ഉണ്ടായ മണ്ഡലം ആണ് ആലത്തൂര്‍. 
സീറ്റുകളുടെ എണ്ണത്തില്‍ വാശി പിടിച്ച കേരളകോണ്‍ഗ്രസ് എമ്മിന് കൊടുത്ത സീറ്റില്‍ അവരുടെ കുശലകുമാറിനെ 24741 വോട്ടിനു പരാജയപ്പെടുത്തി സിപിഎമ്മിന്‍റെ എം. ചന്ദ്രന്‍ വിജയിച്ചു. ഇത്തവണയും എം. ചന്ദ്രന്‍ ആകും സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നതും വിജയിക്കുന്നതും. സീറ്റുകളുടെ എണ്ണം കണക്കാക്കാന്‍ ഇത്തവണയും കേരളകോണ്‍ഗ്രസിന് ഈ സീറ്റ് നല്‍കിയേക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം ശ്രദ്ധിക്കുക.
Electorate: 152355
Valid Votes Polled: 116045
Polling Percentage: 76.17
Name of the Candidate Party Votes Percentage
M. Chandran CPIM 66977 57.72
K. Kusala Kumar KCM 42236 36.40
K. A. Sulaiman BJP 5460 4.71
===================================================
120) തൃപ്പൂണിത്തുറ - എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, മരട് നഗരസഭകളും കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട കുമ്പളം, ഉദയംപേരൂർ എന്നീ പഞ്ചായത്തുകളും; കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 11 മുതൽ 18 വരെ വാർഡുകളും അടങ്ങുന്നതാണ് തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം.
എക്സൈസ് മന്ത്രി കെ. ബാബുവിന്‍റെ മണ്ഡലമാണ് തൃപ്പൂണിത്തുറ. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് കോടതിവിധിയില്‍ രാജി വയ്ക്കുകയും മുഖ്യമന്ത്രി രാജി സ്വീകരിക്കാതിരിക്കുകയും ഹൈക്കോടതി വിധിയിലൂടെ മന്ത്രിയായി തുടരുകയും ചെയുകയാണ് കെ. ബാബു. ബാബുവിന് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണ് എങ്കില്‍ കൂടി ബാബുവിന് തന്നെയാവും ഇത്തവണയും തൃപ്പൂണിത്തുറ സീറ്റ് ലഭിക്കുക. ലോകസഭ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം കിട്ടിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15778 വോട്ടിനാണ് സിപിഎമ്മിലെ ദിനേശ് മണിയെ തോല്‍പ്പിച്ചത്. ഇത്തവണ ഇവിടെ കടുത്ത മത്സരമാകും നടക്കുക.
2011 ലെ തെരഞ്ഞെടുപ്പ് ഫലം കാണാം.
Electorate: 171429
Valid Votes Polled: 130977
Polling Percentage: 76.40
Name of the Candidate Party Votes Percentage
K. Babu INC 69886 53.36
C. M. Dinesh Mani CPIM 54108 41.31
Sabu Varghese BJP 4942 3.77
=========================================================
121) ചേലക്കര - തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ‍, പഴയന്നൂർ‍, തിരുവില്വാമല, വള്ളത്തോൾ നഗർ , വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേര്‍ന്നതാണ് ചേലക്കര നിയമസഭ നിയോജകമണ്ഡലം.
ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്ന ഇവിടെ കഴിഞ്ഞ നാലു തവണയായി സി പിഎമ്മിലെ കെ. രാധാകൃഷ്ണന്‍ ആണ് വിജയിക്കുന്നത്. രണ്ടു പ്രാവശ്യം ഒരേ മണ്ഡലത്തില്‍ ജയിക്കുന്നവര്‍ മാറണം എന്ന ആപ്തവാക്യം ഒന്നും ഇക്കുറിയും മാറ്റമുണ്ടാവില്ല. അത്രയ്ക്ക് ജനപ്രിയനും പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ആളുമാണ് കെ. രാധാകൃഷ്ണന്‍. 
കെ. രാധാകൃഷ്ണന്‍ എതിരെ നല്ലൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ തന്നെ എതിരാളികള്‍ക്ക് കഴിയുന്നില്ലഇവിടെ. ഓരോ പ്രാവശ്യവും അദേഹത്തിന് ഭൂരിപക്ഷം കൂടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ തവണ 24676 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടായിരുന്നു കെ. രാധാകൃഷ്ണന്.
2011 ലെ തെരഞ്ഞെടുപ്പിലെ ഫലം നോക്കുക.
Electorate: 173352
Valid Votes Polled: 132942
Polling Percentage: 76.69
Name of the Candidate Party Votes Percentage
K. Radhakrishnan CPIM 73683 55.42
K. B. Sasi Kumar INC 49007 36.86
V. A. Krishna Kumaran BJP 7056 5.31
==================================================
121) ചേലക്കര - തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ‍, പഴയന്നൂർ‍, തിരുവില്വാമല, വള്ളത്തോൾ നഗർ , വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേര്‍ന്നതാണ് ചേലക്കര നിയമസഭ നിയോജകമണ്ഡലം.
ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്ന ഇവിടെ കഴിഞ്ഞ നാലു തവണയായി സി പിഎമ്മിലെ കെ. രാധാകൃഷ്ണന്‍ ആണ് വിജയിക്കുന്നത്. രണ്ടു പ്രാവശ്യം ഒരേ മണ്ഡലത്തില്‍ ജയിക്കുന്നവര്‍ മാറണം എന്ന ആപ്തവാക്യം ഒന്നും ഇക്കുറിയും മാറ്റമുണ്ടാവില്ല. അത്രയ്ക്ക് ജനപ്രിയനും പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ആളുമാണ് കെ. രാധാകൃഷ്ണന്‍. 
കെ. രാധാകൃഷ്ണന്‍ എതിരെ നല്ലൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ തന്നെ എതിരാളികള്‍ക്ക് കഴിയുന്നില്ലഇവിടെ. ഓരോ പ്രാവശ്യവും അദേഹത്തിന് ഭൂരിപക്ഷം കൂടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ തവണ 24676 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടായിരുന്നു കെ. രാധാകൃഷ്ണന്.
2011 ലെ തെരഞ്ഞെടുപ്പിലെ ഫലം നോക്കുക.
Electorate: 173352
Valid Votes Polled: 132942
Polling Percentage: 76.69
Name of the Candidate Party Votes Percentage
K. Radhakrishnan CPIM 73683 55.42
K. B. Sasi Kumar INC 49007 36.86
V. A. Krishna Kumaran BJP 7056 5.31
==========================================================
122) കൊച്ചി - എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി മുനിസിപ്പാലിറ്റിയുടെ 1 മുതൽ 10 വരേയും 19 മുതൽ 25 വരേയും വാർഡുകളും; കുമ്പളങ്ങി, ചെല്ലാനം എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ് കൊച്ചി നിയമസഭാമണ്ഡലം.
ഐക്യ മുന്നണിക്ക് മുന്‍തൂക്കമുള്ള ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഡൊമിനിക്ക് പ്രസന്റേഷന്‍ ആണ് നിലവിലെ വിജയി. കഴിഞ്ഞ തവണ 16503 വോട്ടിനാണ് നിയമസഭയിലേക്ക് അദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 
ലോകസഭ , തദ്ദേശ തെരഞ്ഞെടുപ്പിലും ഇവിടെ മുന്നില്‍ എത്തിയത് യുഡിഎഫ് ആണ്.
ഇത്തവണയും കോണ്‍ഗ്രസിന് വേണ്ടി ഡൊമിനിക്ക് പ്രസന്റേഷന്‍ ആകും മത്സരിക്കുക. ഇടതു മുന്നണിയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 157604
Valid Votes Polled: 105592
Polling Percentage: 67.00
Name of the Candidate Party Votes Percentage
Dominic Presentation INC 56352 53.37
M. C. Josephine CPIM 39849 37.74
K. Sasidharan Master BJP 5480 5.19
======================================================
123) കുന്നംകുളം - തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ കുന്നംകുളം നഗരസഭ, ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ, കടവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയോജകമണ്ഡലം ആണ് കുന്നംകുളം നിയോജകമണ്ഡലം.
കഴിഞ്ഞ രണ്ടു തവണയായി സിപിഎമ്മിന്‍റെ ബാബു എം. പാലിശ്ശേരി ആണ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. വെറും 481 വോട്ടിന്‍റെ ഭൂരിപക്ഷത്തിനു ആണ് കഴിഞ്ഞ തവണ സിഎംപി യുടെ സി പി ജോണിനെ തോല്‍പ്പിച്ചത്..
ഇത്തവണയും യുഡിഎഫിന് വേണ്ടി മത്സരിക്കുക സി. പിജോണ്‍ തന്നെയാകും. എന്നാല്‍ പാര്‍ട്ടി നേതൃത്വവുമായി അകന്നുകഴിയുന്ന ബാബു എം. പാലിശ്ശേരി ഇത്തവണ മത്സരിക്കാനുണ്ടാകില്ല.
സിപിഎം സിറ്റിംഗ് സീറ്റ് ആണെങ്കിലും സി എം പി അരവിന്ദാക്ഷന്‍ വിഭാഗം നോട്ടമിടുന്ന ഒരു സീറ്റാണ് കുന്നംകുളം. സിഎംപിക്ക് കൊടുത്താല്‍ നികേഷ് കുമാറോ , കെ ആര്‍. അരവിന്ദാക്ഷനോ ആകും മത്സരിക്കുക. ഇത്തവണയും മത്സരം കടുത്തതാകും എങ്കിലും സി പി ജോണിന് ഇക്കുറി വിജയപ്രതീക്ഷ കൂടുതലാണ്.
ബിജെപിക്കും ഇവിടെ ശക്തമായ അടിത്തറ ഉണ്ട്...
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലവാരം കാണുക.
Electorate: 173993
Valid Votes Polled: 131344
Polling Percentage: 75.49
Name of the Candidate Party Votes Percentage
Babu M. Palissery CPIM 58244 44.34
C. P. John CMP 57763 43.98
K. K. Aneesh Kumar BJP 11725 8.93
==========================================================
124) വൈപ്പിൻ - എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ കടമക്കുടി, മുളവുകാട് എന്നീ പഞ്ചായത്തുകളും, കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് വൈപ്പിൻ നിയമസഭാമണ്ഡലം.
2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. പഴയ ഞാറയ്ക്കൽ മണ്ഡലത്തിന്‍റെ പ്രധാനഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന മണ്ഡലം ആണ് വൈപ്പിന്‍ മണ്ഡലം. 
കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ ജയിച്ചത്‌ സിപിഎമ്മിലെ എസ്. ശര്‍മ ആണ്. കോണ്‍ഗ്രസിലെ അജയ് തറയലിനെ 5242 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ രണ്ടു പക്ഷത്തും പുതിയ സ്ഥാനാര്‍ഥികള്‍ വന്നുകൂടായ്കയില്ല. ലോകസഭയില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന വൈപ്പിന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സമീപനം ആണ് സ്വീകരിച്ചത്. ഇത്തവണ ഇവിടെ ബിജെപി മുന്നണി കൂടുതല്‍ വോട്ടുകള്‍ നേടുമെന്നും സീറ്റ് വെള്ളാപ്പള്ളിയുടെ ബിഡിജെഎസ്സിന് കൊടുത്തെക്കുമെന്നും പറയപ്പെടുന്നു. 
ഇത്തവണ വൈപ്പിനിലും തീ പാറുന്ന പോരാട്ടമാവും. 
2011 ലെ വോട്ടിംഗ് നിലവാരം ശ്രദ്ധിക്കുക. 
Electorate: 151879
Valid Votes Polled: 120385
Polling Percentage: 79.26
Name of the Candidate Party Votes Percentage
S. Sarma CPIM 60814 50.52
Ajay Tharayil INC 55572 46.16
T. G. Surendran BJP 2930 2.43
======================================================
125) ഗുരുവായുർ - തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം , വടക്കേക്കാട് , എങ്ങണ്ടിയൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഗുരുവായുർ , ചാവക്കാട് മുനിസിപ്പാലറ്റികളും ഉൾപ്പെടുന്നതാണ്‌ ഗുരുവായൂർ നിയമസഭാമണ്ഡലം.
ഇപ്പോഴത്തെ എം.എൽ.എ. സി പിഎമ്മിലെ കെ.വി.അബുദുൽ ഖാദർ ആണ്. യുഡിഎഫില്‍ മുസ്ലീംലീഗിന് നീക്കി വച്ചിട്ടുള്ള ഈ മണ്ഡലത്തില്‍ അഷ്‌റഫ്‌ കൊക്കൂറിനെ ആണ് 9968 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്. കോണ്‍ഗ്രസ്സും മുസ്ലീംലീഗും തമ്മിലുള്ള പടലപ്പിണക്കങ്ങളും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാട്ടങ്ങളും ഗുരുവായൂര്‍ മണ്ഡലത്തിന്റെ പ്രത്യേകതയാണ്. 
ഇത്തവണയും കെ.വി.അബുദുൽ ഖാദർ ആയിരിക്കും ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുക. വിജയസാധ്യതയും അദേഹത്തിന് തന്നെ. ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം ഇവിടെ ഇടതുമുന്നണിക്ക് ഒപ്പമായിരുന്നു.
2011 ലെ തെരഞ്ഞെടുപ്പ് ഫലം കാണുക. 
Electorate: 178107
Valid Votes Polled: 128276
Polling Percentage: 72.02
Name of the Candidate Party Votes Percentage
K. V. Abdul Khader CPIM 62246 48.53
Ashraf Kokkoor ML 52278 40.75
Dayanandan Mampully BJP 9306 7.25
===========================================================
126) പറവൂർ - എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയും; പരവൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പറവൂർ നിയമസഭാമണ്ഡലം.
സി പി ഐ യുടെ പന്ന്യന്‍ രവീന്ദ്രനെ 11349 വോട്ടിനു പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ വി. ഡി സതീശന്‍ ആണ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. വി. ഡി. സതീശന്‍ തന്നെയാകും ഇത്തവണയും കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുക. സിപിഐക്ക് വേണ്ടി പുതിയ സ്ഥാനാര്‍ഥി ആവും ഇവിടെ മത്സരിക്കുക. ലോകസഭ , തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ വിജയിച്ചതും യുഡിഎഫ് ആണ്. ഇത്തവണയും വിജയസാധ്യത വി. ഡി. സതീശന് ആണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കാം.
Electorate: 170940
Valid Votes Polled: 144124
Polling Percentage: 84.31
Name of the Candidate Party Votes Percentage
V. D. Satheesan INC 74632 51.78
Pannian Raveendran CPI 63283 43.91
E. S. Purushothaman BJP 3934 2.73
=============================================================
127) മണലൂർ - തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ അരിമ്പൂർ, മണലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിലെ ചൂണ്ടൽ, കണ്ടാണശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, ഗുരുവായൂർ നഗരസഭയിലെ പഴയ തൈക്കാട് ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണലൂർ നിയമസഭാമണ്ഡലം.
കോണ്‍ഗ്രസിലെ പി. എ . മാധവന്‍ വെറും 481 വോട്ടിനാണ് സിപിഎമ്മിലെ ബേബി ജോണിനെ തോല്‍പ്പിച്ചു നിയമസഭയിലെത്തിയത്. കെ. പി. സി. സി പ്രസിഡണ്ട്‌ വി. എം. സുധീരന്‍ മത്സരിക്കുകയാണെങ്കില്‍ അത് മണലൂരില്‍ നിന്നായിരിക്കും. സി. പിഎമ്മിന് വേണ്ടി മുരളി പെരുനല്ലി വീണ്ടും ഇവിടെ മത്സരിക്കും. ഇക്കുറിയും ഈ മണ്ഡലത്തില്‍ പൊരിഞ്ഞ പോരാട്ടമായിരിക്കും. ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ വിജയിച്ചത് ഇടതുമുന്നണിയാണ്.
2011 ലെ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില കാണുക. 
Electorate: 189796
Valid Votes Polled: 139491
Polling Percentage: 73.50
Name of the Candidate Party Votes Percentage
P. A. Madhavan INC 63077 45.22
Baby John CPIM 62596 44.87
P. M. Gopinathan BJP 10543 7.56
=========================================================
128) കളമശ്ശേരി - കേരളത്തിലെ എറണാകുളം ജില്ലലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കളമശ്ശേരി മുനിസിപ്പാലിറ്റി,ഏലൂർ നഗരസഭഎന്നിവയും പരവൂർ താലൂക്കിൽ ഉൾപ്പെടുന്ന ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് കളമശ്ശേരി നിയമസഭാമണ്ഡലം . 
മുസ്ലീംലീഗിലെ വി. കെ. ഇബ്രാഹിംകുഞ്ഞ് ആണ് നിലവിലെ എം. എല്‍. എ. സി. പി.എമ്മിലെ കെ. ചന്ദ്രന്‍ പിള്ളയെ 7789 വോട്ടിനു തോല്‍പ്പിച്ചാണ് വി. കെ. ഇബ്രാഹിംകുഞ്ഞ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണയും ഇവിടെ കഴിഞ്ഞ തവണത്തെ മത്സരാര്‍ത്ഥികള്‍ തന്നെയാകും മത്സരിക്കുക. 
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.
Electorate: 164999
Valid Votes Polled: 131676
Polling Percentage: 79.80
Name of the Candidate Party Votes Percentage
V. K. Ebrahim Kunju ML 62843 47.73
K. Chandran Pillai CPIM 55054 41.81
P. Krishnadas BJP 8438 6.41
=======================================================
129) വടക്കാഞ്ചേരി - തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലേയും തൃശ്ശൂർ താലൂക്കിലേയും പഞ്ചായത്തുകൾ ഉൾക്കൊണ്ടതാണ് ഈ നിയോജകമണ്ഡലം.തൃശ്ശൂർ താലൂക്കിലെ അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിലെ മുണ്ടത്തിക്കോട്,വടക്കാഞ്ചേരി,തെക്കുംകര എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാ നിയോജകമണ്ഡലമാണ് വടക്കാഞ്ചേരി നിയമസഭാമണ്ഡലം.
2004 ലെ ഉപതെരെഞ്ഞെടുപ്പില്‍ കെ. മുരളിധരനെ തോല്‍പ്പിച്ചാണ് കൊണ്ഗ്രസിന്റെ ശക്തിദുര്‍ഗം എന്ന് കരുതിയിരുന്ന ഈ മണ്ഡലം സി പി എം പിടിച്ചെടുക്കുന്നത്.
രണ്ടു തവണത്തെ എ.സി. മൊയ്തീന്‍റെ വിജയത്തിന് ശേക്ഷം 2011 ല്‍ സി . എന്‍. ബാലകൃഷ്ണനിലൂടെ ഈ മണ്ഡലം കോണ്‍ഗ്രെസ് 6685 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തു. എ.സി. മൊയ്തീന്‍ സീറ്റ് കൊടുക്കാതിരുന്നതിനാല്‍ ആണ് ഇവിടെ പരാജയം ഉണ്ടായത് എന്നാണ് പാര്‍ട്ടിക്കെതിരെയുണ്ടായ വിമര്‍ശനം.
എന്തായാലും അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും എ.സി. മൊയ്തീന്‍ സീറ്റ് കൊടുക്കാന്‍ സാധ്യത കാണുന്നു. കോണ്‍ഗ്രസിന് വേണ്ടി അനില്‍ അക്കര ആയിരിക്കും വടക്കാഞ്ചേരിയില്‍ മത്സരിക്കുക. സി എന്‍. ബാലകൃഷ്ണന്‍ സ്വന്തം മകള്‍ ഗീതയ്ക്കു ഈ സീറ്റ് തരപ്പെടുത്തി കൊടുക്കുവാന്‍ ശ്രമിച്ചാലും വി. എം സുധീരന്‍ വഴങ്ങില്ല. ബി. ജെ പി ശക്തി പ്രാപിച്ചു വരുന്ന മണ്ഡലം എന്നതിനാല്‍ ഇവിടെ മത്സരം കടുത്തതാകും. കോണ്‍ഗ്രസിനകത്തെ കാലുവാരല്‍ ഇവിടെയും ഉണ്ടായേക്കും എന്ന് കരുടഹ്പ്പെടുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം ശ്രദ്ധിക്കുക.
Electorate: 177837
Valid Votes Polled: 139184
Polling Percentage: 78.26
Name of the Candidate Party Votes Percentage
C. N. Balarkrishnan INC 67911 48.79
N. R. Balan CPIM 61226 43.99
P. P. Shajumon BJP 7451 5.35
======================================================
130) ആലുവ - എറണാകുളം ജില്ലയിലെ ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചെങ്ങമനാട്, ചൂർണ്ണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകൾ അടങ്ങിയതാണ് ആലുവ നിയമസഭാമണ്ഡലം.
ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ് മണ്ഡലം എന്നറിയപ്പെട്ടിരുന്ന ആലുവ മണ്ഡലത്തില്‍ കൊണ്ഗ്രസിലെ പടലപ്പിണക്കങ്ങള്‍ കാരണം അവര്‍ക്ക് നഷ്ടപ്പെട്ട മണ്ഡലം ആണ്. എന്നാല്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന്‍റെ അന്‍വര്‍ സാദത്തിലൂടെ 13214 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആലുവ തിരിച്ചു പിടിക്കാനായി.
ഇത്തവണയും അന്‍വര്‍ സാദത്തിനാവും കോണ്‍ഗ്രസ് സീറ്റ്. സി പി എം പുതിയ സ്ഥാനാര്‍ഥിയെ തിരയാന്‍ സാധ്യത കാണുന്നു. റോമന്‍ കത്തോലിക്കനായ ഒരാളെയാണ് സി പി എം ഇവിടെ തിരയുന്നത്...
ആലുവയിലെ 2011 ലെ തെരഞ്ഞെടുപ്പ് ഫലം കാണുക.
Electorate: 158819
Valid Votes Polled: 127870
Polling Percentage: 80.51
Name of the Candidate Party Votes Percentage
Anwar Sadath INC 64244 50.24
A. M. Yousuf CPIM 51030 39.91
M. N. Gopi BJP 8264 6.46
=================================================
131) ഒല്ലൂർ - തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ മാടക്കത്തറ, നടത്തറ, പാണഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളും തൃശ്ശൂർ കോർപ്പറേഷനിലെ 12, 13, 23 മുതൽ 31, 40 മുതൽ 42 വരെ വാർഡുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒല്ലൂർ നിയമസഭാമണ്ഡലം.
കോണ്‍ഗ്രസ്സും സി. പി. ഐ യും മാറി മാറി ജയിച്ചു വരുന്ന ഈ മണ്ഡലത്തില്‍ രാജാജി തോമസ്‌ മാത്യുവിനെ 6247 വോട്ടിനു തോല്‍പ്പിച്ചു കോണ്‍ഗ്രസിലെ എം. പി. വിന്സന്റ് ആണ് നിലവിലെ എം. എല്‍ എ.
അടുത്ത തവണയും കോണ്‍ഗ്രസിന് വേണ്ടി എം. പി. വിന്സന്റ് മത്സരിക്കുമ്പോള്‍ സി പി ഐ ക്ക് വേണ്ടി കെ. രാജന്‍ മത്സരിക്കാന്‍ ആണ് സാധ്യത കല്‍പ്പിക്കുന്നത്.
2011 ലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുക.
Electorate: 176637
Valid Votes Polled: 131718
Polling Percentage: 74.57
Name of the Candidate Party Votes Percentage
M. P. Vincent INC 64823 49.21
Rajaji Mathew Thomas CPI 58576 44.47
Sundara Rajan BJP 6761 5.13






കേരളനിയമസഭതെരഞ്ഞെടുപ്പ് 2011 PART- 04

(കടപ്പാട് : James Perumana )

PART-01
PART-02
PART- 03
PART- 04
PART- 05
PART- 06



 Disclaimer : ജെയിംസ് പെരുമന ഗുഗിള്‍ പ്ലസ്സില്‍ പോസ്റ്റ്‌ ചെയ്ത കേരള നിയമസഭ തെരഞ്ഞെടുപ്പ് 2011 എല്ലാം കൂടി പെറുക്കി ബ്ലോഗില്‍ ഇട്ടു മാത്രമേ ഉള്ളു ഇതില്‍ എഴുതിയ അഭിപ്രായങ്ങളോ കണക്കുകളിലോ എനിക്ക് യാതൊരു ഉത്തരവാധിത്വും ഇല്ല . പൊതുജനതാല്‍പ്പര്യാര്‍ത്ഥം കൂടാതെ പെട്ടെന്ന് എനിക്കുംആവിശ്യത്തിന് ഡാറ്റ കിട്ടാന്‍ വേണ്ടി ചെയ്തു എന്ന് മാത്രം . 

82) കാഞ്ഞിരപ്പള്ളി - കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെട്ട കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, വെള്ളാവൂർ എന്നീ പഞ്ചായത്തുകളും; കോട്ടയം താലൂക്കിലെ പള്ളിക്കത്തോട് എന്ന പഞ്ചായത്തും അടങ്ങിയ നിയമസഭാമണ്ഡലമാണ്.
കേരളകോണ്‍ഗ്രസിനും കോണ്‍ഗ്രസിനും സിപിഎമ്മിനും ശക്തമായ സ്വാധീനമുള്ള മണ്ഡലം ആണ് കാഞ്ഞിരപ്പള്ളി. കേരള കോണ്‍ഗ്രസിലെ ( മാണി ഗ്രൂപ്പ്) എന്‍. ജയരാജ് ആണ് നിലവിലെ എംഎല്‍എ. കാഞ്ഞിരപ്പള്ളിയും വാഴൂരും സംയോജിപ്പിച്ച് ഈമണ്ഡലം നിലവില്‍ വന്നത് 2008 ലെ മണ്ഡലപുനക്രമീകരണത്തിലാണ്. ഇത്തവണയും എന്‍. ജയരാജ് തന്നെയാവും ഇവിടെ മതസരിക്കുക. ജയസാധ്യതയും ജയരാജിനാവും. 
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റം ഇവിടെ കാഴ്ചവച്ചു എങ്കിലും ജയരാജിന്‍റെ വിജയസാധ്യതകളെ അട്ടിമറിക്കാന്‍ സാധ്യതയില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 161393
Valid Votes Polled: 113141
Polling Percentage: 70.10
Name of the Candidate Party Votes Percentage
N. Jayaraj KCM 57021 50.40
Suresh T. Nair CPI 44815 39.61
K. G. Rajmohan BJP 8037 7.10
===========================================================
83) വള്ളിക്കുന്ന് - മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ചേലേമ്പ്ര, മൂന്നിയൂർ, പള്ളിക്കൽ, പെരുവളളൂർ, തേഞ്ഞിപ്പലം, വള്ളിക്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് വള്ളിക്കുന്ന് നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.
18122 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുസ്ലീം ലീഗിന്‍റെ കെ. എന്‍. എ ഖാദര്‍ ആണ് നിലവിലെ പ്രതിനിധി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും ലീഗിനോടൊപ്പമാകും ഈമണ്ഡലവും. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഈ മണ്ഡലം വലതുപക്ഷത്തിനൊപ്പമായിരുന്നു നിലകൊണ്ടത്. ബിജെപിക്ക് മലപ്പുറംജില്ലയില്‍ താരതമ്യേന കൂടുതല്‍ വോട്ടുകളുള്ള മണ്ഡലവും ആണ് വള്ളിക്കുന്ന്.
കഴിഞ്ഞതവണ നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ചുവടെ കാണുക.
Electorate: 156165
Valid Votes Polled: 113304
Polling Percentage: 72.55
Name of the Candidate Party Votes Percentage
K. N. A. Khader ML 57250 50.53
K. V. Sankaranarayanan LDF 39128 34.53
Preman Master BJP 11099 9.80
===================================================
84) ചങ്ങനാശ്ശേരി - കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയേക്കൂടാതെ; ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകൾ ചേർന്നുള്ള ഒരു നിയമസഭാമണ്ഡലമാണിത്.
കേരളകോണ്‍ഗ്രസ് രൂപീകൃതമായശേക്ഷം ഒരിക്കലോഴികെ ( 1967) കേരളകോണ്‍ഗ്രസിനെ മാത്രവും 1982 മുതല്‍ കേരളകോണ്‍ഗ്രസിലെ സി.എഫ്. തോമസിനെ മാത്രവും ജയിപ്പിച്ചിട്ടുള്ള മണ്ഡലം ആണ് ചങ്ങനാശ്ശേരി.
2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ബി. ഇക്ബാലിനോട് മാത്രമാണ് സി.എഫ്. തോമസിനു വിയര്‍പ്പൊഴുക്കേണ്ടി വന്നത്.
പ്രായാധിക്യം കാരണം സി.എഫ്. തോമസ് ഇത്തവണ മാറിനിന്നേക്കും. പകരം ജോബ്‌ മൈക്കിള്‍ ആയിരിക്കും ഇവിടെ സിപിഎമ്മിലെ ബി. ഇക്ബാലിനോടു പൊരുതുക. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം യുഡിഎഫിന് ഒപ്പമായിരുന്നു എങ്കിലും ഇത്തവണയും ഇവിടെ മത്സരം കടുത്തതാകും.
2011ലെ തെരഞ്ഞെടുപ്പ് ഫലം കാണുക.
Electorate: 148860
Valid Votes Polled: 108257
Polling Percentage: 72.72
Name of the Candidate Party Votes Percentage
C. F. Thomas KCM 51019 47.13
B. Ekbal CPIM 48465 44.77
====================================================
85) തിരൂരങ്ങാടി- മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ എടരിക്കോട്, നന്നമ്പ്ര, പരപ്പനങ്ങാടി, തെന്നല, തിരൂരങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളും തിരൂർ താലൂക്കിലെ പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്തും ചേർന്ന നിയമസഭാമണ്ഡലമാണ് തിരൂരങ്ങാടി നിയമസഭാമണ്ഡലം. ഈ മണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.എ. പി.കെ. അബ്ദുറബ്ബ് ആണ്. 30208 ആണ് ഭൂരിപക്ഷം. 
മുസ്ലീം ലീഗിന്‍റെ ശക്തമായ വേരോട്ടമുള്ള ഈ മണ്ഡലത്തില്‍ പി.കെ. അബ്ദുറബ്ബ് തന്നെയാകും സ്ഥാനാര്‍ഥി. വിജയം സുനിശ്ചിതവും.
കഴിഞ്ഞ തവണത്തെ വോട്ടിംഗ് നിലവാരം കാണുക.
Electorate: 152828
Valid Votes Polled: 100323
Polling Percentage: 65.64
Name of the Candidate Party Votes Percentage
P. K. Abdu Rabb ML 58666 58.48
K. K. Abdu Samad CPI 28458 28.37
Sasidharan Punnasseri BJP 5480 5.46
Ibrahim Tirurangadi PDP 4281 4.27
====================================================
86) പുതുപ്പള്ളി - കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കിൽ ഉൽപ്പെട്ട വാകത്താനം എന്ന പഞ്ചായത്തും ചേർന്ന നിയമസഭാമണ്ഡലമാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലം എന്ന പ്രത്യേകത ഈ മണ്ഡലത്തിനുണ്ട്. 33255 വോട്ടിനാണ് കഴിഞ്ഞതവണ സിപിഎമ്മിലെ സുജ സൂസന്‍ ജോര്‍ജിനെ പരാജയപ്പെടുത്തിയത്. ഇത്തവണ ഇവിടെ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കാന്‍ സാധ്യത കല്‍പ്പിക്കുന്നത് സിവില്‍ സര്‍വീസസില്‍ നിന്ന് രാജിവച്ചു പുറത്തിറങ്ങാന്‍ സാധ്യതയുള്ള ഡിജിപി ജേക്കബ് തോമസ്‌ ആയിരിക്കും എന്ന് കേള്‍ക്കുന്നു. അഴിമതിക്കെതിരായ ആദര്‍ശരാഷ്ട്രീയമത്സരത്തിനാണ് ഇടതുപക്ഷം ഇവിടെ ശ്രമിക്കുന്നത്. ജേക്കബ് തോമസ്‌ മത്സരിചില്ലെങ്കില്‍ പൊതുരംഗത്ത്‌ നിന്ന് മറ്റൊരു സ്വതന്ത്രനെ ആയിരിക്കും മത്സരിപ്പിക്കുക. സുജ സൂസന്‍ ജോര്‍ജിനും സാധ്യത കല്‍പ്പിക്കുന്നുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 157002
Valid Votes Polled: 117035
Polling Percentage: 74.54
Name of the Candidate Party Votes Percentage
Oommen Chandy INC 69922 59.74
Suja Susan George CPIM 36667 31.33
P. Sunilkumar BJP 6679 5.71
======================================================
87) താനൂർ - മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ ഉൾപ്പെടുന്ന ചെറിയമുണ്ടം, നിറമരുതൂർ,ഒഴൂർ, പൊന്മുണ്ടം, താനാളൂർ, താനൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് താനൂർ നിയമസഭാമണ്ഡലം.
ഈ നിയോജക മണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.എ. അബ്ദുറഹിമാൻ രണ്ടത്താണി ആണ്. മുസ്ലീം ലീഗിന്‍റെ പരമ്പരാഗത മണ്ഡലമായ താനൂരില്‍ മുസ്ലീം ലീഗ് രൂപവത്കരിച്ച ശേക്ഷം മറ്റാരും ജയിച്ചിട്ടില്ല. കഴിഞ്ഞ തവണ ഇവിടെ ഭൂരിപക്ഷം 9433 മാത്രമായിരുന്നു.
2011 ലെ തെരഞ്ഞെടുപ്പ് ഫലം ശ്രദ്ധിക്കുക.
Electorate: 138051
Valid Votes Polled: 104106
Polling Percentage: 75.41
Name of the Candidate Party Votes Percentage
Abdurahman Randathani ML 51549 49.52
E. Jayan CPIM 42116 40.45
Ravi Thelath BJP 7304 7.02
============================================================
88 )കോട്ടയം - കോട്ടയം ജില്ലയിലെ കോട്ടയം മുനിസിപ്പാലിറ്റിയും; കോട്ടയം താലൂക്കിൽ ഉൾപ്പെടുന്ന പനച്ചിക്കാട് , വിജയപുരം എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ് കോട്ടയം നിയോജകമണ്ഡലം.
ഇടതുവലതു പക്ഷങ്ങളെ മാറിമാറി വിജയിപ്പിച്ചിട്ടുള്ള മണ്ഡലമായ കോട്ടയത്തെ നിലവിലെ എംഎല്‍എ അഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ്. വളരെ കുറഞ്ഞ ഭൂരിപക്ഷമായ711 വോട്ടിനു മാത്രമാണ് ഇവിടെ തിരുവഞ്ചൂരിനു വിജയിക്കാനായതെങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേക്ഷം നടന്ന ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂരിപക്ഷം ആണ് ഈ മണ്ഡലത്തില്‍ യുഡിഎഫിന് ഉള്ളത്.
ഏറ്റുമാനൂരില്‍ നിന്നും യു ഡി എഫ് സ്വാധീന മേഖലയായ കുമാരനല്ലൂര്‍ കോട്ടയം മുനിസിപ്പാലിറ്റിയുടെ ഭാഗമായതും ഇവിടെ യു ഡി എഫ് വിജയം എളുപ്പമാക്കി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെയാകും ഇത്തവണയും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. വി. എന്‍ വാസവന് പകരം സുജ സൂസന്‍ ജോര്‍ജിനെ ഇവിടെ മത്സരിപ്പിക്കാന്‍ സി പിഎം പദ്ധതിയിടുന്നു.
2011 ലെ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പ് ഫലം കാണുക.
Electorate: 147990
Valid Votes Polled: 114901
Polling Percentage: 77.64
Name of the Candidate Party Votes Percentage
Thiruvanchoor Radhakrishnan INC 53825 46.84
V. N. Vasavan CPIM 53114 46.23
Narayanan Namboothiri BJP 5449 4.74
====================================================

89) തിരൂർ - മലപ്പുറം ജില്ലയിലെ തിരൂർ നഗരസഭയും തിരൂർ താലൂക്കിലെ ആതവനാട്, കൽപകഞ്ചേരി, തലക്കാട്, തിരുനാവായ, വളവന്നൂർ, വെട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് തിരൂർ നിയമസഭാമണ്ഡലം.
മുസ്ലീം ലീഗിന്‍റെ പരമ്പരാഗത മണ്ഡലത്തില്‍ 23566 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആണ് അവരുടെ സ്ഥാനാര്‍ഥി സി. മമ്മൂട്ടി ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണയും എന്തൊക്കെ വിഷയങ്ങള്‍ ഉണ്ടായാലും യുഡിഎഫിന് തന്നെയാകും ഇവിടെ വിജയം.
കഴിഞ്ഞ തവണത്തെ വോട്ടിംഗ് നിലവാരം പരിശോധിക്കാം.
Electorate: 166273
Valid Votes Polled: 126353
Polling Percentage: 75.99
Name of the Candidate Party Votes Percentage
C. Mammutty ML 69305 54.85
P. P. Abdullakkutty CPIM 45739 36.20
P. T. Ali Haji BJP 5543 4.39
===================================================
90) ഏറ്റുമാനൂർ - കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ ഉൾപ്പെടുന്ന അയ്മനം, ആർപ്പൂക്കര, ഏറ്റുമാനൂർ, കുമരകം, നീണ്ടൂർ, തിരുവാർപ്പ് എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് ഏറ്റുമാനൂർ നിയമസഭാമണ്ഡലം. 
കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള ഈമണ്ഡലത്തില്‍ തോമസ്‌ ചാഴികാടനെ 1801 വോട്ടിനു തോല്‍പ്പിച്ചു കൊണ്ടാണ് സിപിഎമ്മിന്റെ സുരേഷ് കുറുപ്പ് മണ്ഡലം പിടിച്ചെടുത്തത്. മണ്ഡല പുനനിര്‍ണ്ണയത്തില്‍ കോട്ടയം മണ്ഡലത്തിലെ കുമരകം തിരുവാര്‍പ്പ് പഞ്ചായത്തുകള്‍ ഏറ്റുമാനൂർ മണ്ഡലത്തോട് കൂട്ടിച്ചേര്‍ത്തതിനാല്‍ ആണ് സി പിഎമ്മിന് ഇവിടെ മുന്‍‌തൂക്കം ലഭിക്കാന്‍ കാരണവും യുഡിഎഫിന് പരാജയവും.
ലോകസഭയില്‍ ഇവിടെ യുഡിഎഫിന് മുന്‍‌തൂക്കം ഉണ്ടായിരുന്നു എങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികളും ഏതാണ്ട് തുല്യത പാലിക്കുകയാണ് ഉണ്ടായത്. കടുത്ത മത്സരം ഉറപ്പായ ഏറ്റുമാനൂരില്‍ ബിജെപി മുന്നണി പിടിക്കുന്ന വോട്ടുകള്‍ ആവും ഫലം നിര്‍ണ്ണയിക്കുക. 
ഇത്തവണയും സുരേഷ് കുറുപ്പും തോമസ്‌ ചാഴികാടനും തമ്മിലാകും മത്സരം.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലവാരം പരിശോധിക്കുക.
Electorate: 150427
Valid Votes Polled: 118257
Polling Percentage: 78.61
Name of the Candidate Party Votes Percentage
K. Suresh Kurup CPIM 57381 48.52
Thomas Chazhikkadan KCM 55580 47.00
V. G. Gopakumar BJP 3385 2.86
======================================================
91) കോട്ടക്കൽ - മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ കോട്ടയ്ക്കൽ നഗരസഭയും എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, മാറാക്കര, പൊന്മള, വളാഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് കോട്ടക്കൽ നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. കുറ്റിപ്പുറം നിയോജക മണ്ഡലം ഇല്ലാതായി പകരം നിലവിൽ വന്ന മണ്ഡലമാണ് കോട്ടക്കൽ നിയോജക മണ്ഡലം.
മുസ്ലിം ലീഗിന്റെ പരമ്പരാഗത മണ്ഡലം ആയി അറിയപ്പെട്ടിരുന്ന കുറ്റിപ്പുറം 2005ൽ കെ ടി ജലീൽ എന്ന മുസ്ലിം ലീഗ് വിമതനെ വിജയിപ്പിച്ചു ചരിത്രത്തിൽ ഇടം നേടിയിരുന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ അബ്ദുല്‍ സമദ് സമദാനിയിലൂടെ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ ഈ മണ്ഡലം ലീഗിനായി നേടിയെടുത്തു. ഭൂരിപക്ഷം 35902. തദ്ദേശ തെരഞ്ഞെടുപ്പിലും ഇവിടെ യു ഡി എഫിനായിരുന്നു വിജയം. അടുത്ത തവണയും ലീഗിന് തന്നെയാവും ഇവിടെ വിജയം.
2011ലെ തെരഞ്ഞെടുപ്പിലെ ഫലം വിശകലനം ചെയ്യാം.
Electorate: 167435
Valid Votes Polled: 118343
Polling Percentage: 70.68
Name of the Candidate Party Votes Percentage
Abdussamad Samadani ML 69717 58.91
P. K. Gurukkal NCP 33815 28.57
K. K. Surendran BJP 7782 6.58
========================================================
92) വൈക്കം - കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന വൈക്കം മുനിസിപ്പാലിറ്റി, വൈക്കം താലൂക്കിലെ , ചെമ്പ്, കല്ലറ, മറവൻതുരുത്ത് , ടി.വി. പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂർ, വെള്ളൂർ എന്നീ പഞ്ചായത്തുകള്‍ ചേർന്ന നിയമസഭാമണ്ഡലമാണ് വൈക്കം നിയമസഭാമണ്ഡലം.
അപൂര്‍വമായി രണ്ടുപ്രാവശ്യം കോണ്‍ഗ്രസ് ജയിച്ചിട്ടുള്ളതൊഴിച്ചാല്‍ കോട്ടയം ജില്ലയിലെ സിപി ഐയുടെ കുത്തക സീറ്റാണ് വൈക്കം. സിപിഐയുടെ കെ. അജിത്താണ് വൈക്കം മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. ഇത്തവണയും കെ. അജിത്ത് തന്നെയാവും സിപിഐ സ്ഥാനാര്‍ഥിയായി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുക. 
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 153205
Valid Votes Polled: 121265
Polling Percentage: 79.15
Name of the Candidate Party Votes Percentage
K. Ajith CPI 62603 51.62
A. Saneesh Kumar INC 52035 42.91
Ramesh Kavimattom BJP 4512 3.72
============================================================
93) തവനൂർ - മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ കാലടി, എടപ്പാൾ, തവനൂർ, വട്ടംകുളം, തിരൂർ താലൂക്കിലെ പുറത്തൂർ, മംഗലം, തൃപ്രങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് തവനൂർ നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ മണ്ഡലപുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.
സി പിഎം സ്വതന്ത്രന്‍ ആയ കെ.ടി. ജലീൽ ആണ് 13 ആമത് നിയമസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മണ്ഡലപുനർനിർണ്ണയത്തോടെയാണ് കെ. ടി . ജലീല്‍ കുറ്റിപ്പുറം ഉള്‍പ്പെടുന്ന കോട്ടക്കല്‍ വിട്ട് തവനൂരില്‍ എത്തിയത്. ജലീലിനു ഇത്തവണ ഇവിടെ മത്സരിക്കാന്‍ താല്പര്യം ഇല്ലെങ്കിലും ജലീല്‍ മത്സരിച്ചില്ലെങ്കില്‍ ഈ മണ്ഡലം നഷ്ടപ്പെടുമെന്ന ഭയത്തില്‍ ജലീലിനോടു തന്നെ ഇവിടെ മത്സരിക്കാന്‍ പാര്‍ട്ടി അഭ്യര്‍ഥിച്ചിരിക്കയാണ്. അതിനാല്‍ ജലീല്‍ തന്നെയാവും ഇവിടെ മത്സരിക്കുക. വി. വി പ്രകാശിന് നിലമ്പൂര്‍ ലഭിച്ചില്ലെങ്കില്‍ അദേഹം തന്നെയാവും ഇവിടെ യുഡിഎഫിനായി മത്സരിക്കുക. ഇത്തവണ മത്സരം കടുത്തതാവും എന്നാണ് സൂചന.
കഴിഞ്ഞ തവണത്തെ വോട്ടിംഗ് നിലവാരം പരിശോധിക്കാം.
Electorate: 156189
Valid Votes Polled: 122297
Polling Percentage: 78.30
Name of the Candidate Party Votes Percentage
K. T. Jaleel LDF 57729 47.20
V. V. Paakash INC 50875 41.60
Nirmala Kuttikrishnan BJP 7107 5.81
======================================================
94) കടുത്തുരുത്തി - കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന കടുത്തുരുത്തി, മാഞ്ഞൂർ, മുളക്കുളം, ഞീഴൂർ എന്നീ പഞ്ചായത്തുകളും മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂർ, കുറുവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കടുത്തുരുത്തി നിയമസഭാമണ്ഡലം.
കേരളകോണ്‍ഗ്രസ്സിനു വ്യക്തമായ സ്വാധീനമുള്ള മണ്ഡലം ആണ് കടുത്തുരുത്തി. കേരളകോണ്‍ഗ്രസിലെ മോന്‍സ് ജോസഫ്‌ 23057 വോട്ടു ഭൂരിപക്ഷത്തില്‍ ആണ്‍ ഈമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണയും മോന്‍സ് ജോസഫ്‌ തന്നെയാകും ഐക്യമുന്നണി സ്ഥാനാര്‍ഥി. വിജയവും അദേഹത്തിനൊപ്പമാവും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലവാരം കാണുക. 
Electorate: 171075
Valid Votes Polled: 122026
Polling Percentage: 71.33
Name of the Candidate Party Votes Percentage
Mons Joseph KCM 68787 56.37
Stephen George KCT 45730 37.48
P. G. Bijukumar BJP 5340 4.38
========================================================
95) പൊന്നാനി - മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയും പൊന്നാനി താലൂക്കിലെ ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് പൊന്നാനി നിയമസഭാമണ്ഡലം.
2011 ൽ സി.പി.ഐ.എം-ലെ പി. ശ്രീരാമകൃഷ്ണൻ 4101 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പാകും ഇത്തവണയും ഇവിടെ അരങ്ങേറുക. ലോകസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഈ മണ്ഡലം യുഡിഎഫിന് ഒപ്പമാണ് നിലകൊണ്ടത്.
പി. ശ്രീരാമകൃഷ്ണനെ പെരിന്തല്‍മണ്ണയിലേക്ക് ആ മണ്ഡലം തിരിച്ചുപിടിക്കാനും അവിടെ നിന്നും വി. ശശികുമാറിനെ പൊന്നാനിയിലേക്ക് കൊണ്ടുവരുവാനും പാര്‍ട്ടിയില്‍ ആലോചന നടക്കുന്നുണ്ട്. പി. ശ്രീരാമകൃഷ്ണനെ പോലെ പ്രഗത്ഭനായ ഒരാളെ ഇവിടെ നിന്നും മാറ്റിയാല്‍ തെരഞ്ഞെടുപ്പു ഫലം ചിലപ്പോള്‍ എല്‍ഡിഎഫിന് പ്രതികൂലമായെക്കും. പി ടി അജയമോഹന്‍ തന്നെയാവും ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി.
കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം കാണുക.
Electorate: 158627
Valid Votes Polled: 121158
Polling Percentage: 76.38
Name of the Candidate Party Votes Percentage
P. Sreeramakrishnan CPIM 57615 47.55
P. T. Ajay Mohan INC 53514 44.17
P. T. Jayaprakash BJP 5680 4.69
================================================
96) പാല - കോട്ടയം ജില്ലയിലെ പാലാ മുനിസിപ്പാലിറ്റിയെക്കൂടാതെ, മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും; കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും ചേർന്നതാണ് പാലാ നിയമസഭാമണ്ഡലം.
പാല എന്ന് കേള്‍ക്കുമ്പോഴേ ഓര്‍മ വരിക കെ. എംമാണിയെയാണ്. ഒരു മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി എംഎല്‍എ ആയ റിക്കാര്‍ഡ് കെ. എം. മാണിക്ക് മാത്രം സ്വന്തം ആണ്. 1965 മുതല്‍ തുടര്‍ച്ചയായി പാലാക്കാരുടെ മാണിക്യം ആയി വാഴുന്ന സാക്ഷാല്‍ കെ. എം. മാണിക്ക് കഴിഞ്ഞ തവണ വിജയം അത്ര എളുപ്പമായിരുന്നില്ല. 5259 മാത്രമായിരുന്നു ഭൂരിപക്ഷം.
അഴിമതി ആരോപണവും നാണംകെട്ട ഇറങ്ങിപ്പോകലും ഉണ്ടായെങ്കിലും പാലാക്കാര്‍ അവരുടെ മാണിക്യത്തെ കൈവിടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണയും എന് സി പി യുടെ മാണി സി കാപ്പന്‍ ആയിരിക്കും എതിരാളി. എന്തായാലും മത്സരം തീപാറും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 168981
Valid Votes Polled: 124619
Polling Percentage: 73.75
Name of the Candidate Party Votes Percentage
K. M. Mani KCM 61239 49.14
Mani C. Kappen NCP 55980 44.92
B. Vijayakumar BJP 6359 5.10
=======================================================
97) തൃത്താല - പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ആനക്കര, ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, പരതൂർ, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃത്താല നിയമസഭാമണ്ഡലം.
87 മുതല്‍ നാല്തവണ കോണ്‍ഗ്രസ്സും 91 മുതല്‍ നാല് തവണ സിപിഎമ്മും ജയിച്ച ഈ മണ്ഡലത്തില്‍ 2011 ല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ കോണ്‍ഗ്രസിലെ യുവതുര്‍ക്കി എന്നറിയപ്പെടുന്ന വി. ടി . ബാലറാം ആണ് ജയിച്ചത്‌. ഭൂരിപക്ഷം 3197. മണ്ഡലത്തില്‍ തുടങ്ങിയ കോളേജും വികസന പ്രവര്‍ത്തനങ്ങളും ന്യൂ ജനറേഷന്‍ ബന്ധങ്ങളും ബാലറാമിന് തുണയാകും. തികച്ചും വാശിയേറിയ മത്സരമാകും ഇവിടെ അരങ്ങേറുക.
ഇത്തവണ സിപിഎമ്മിനായി എം സ്വരാജ് ആയിരിക്കും വിടി ബാലറാമിനെ നേരിടുക.

2011 ലെ തെരെഞ്ഞെടുപ്പ് ഫലം കാണുക.

Electorate: 155363
Valid Votes Polled: 122120
Polling Percentage: 78.60
Name of the Candidate Party Votes Percentage
V. T. Balram INC 57848 47.37
P. Mammikkutty CPIM 54651 44.75
V. Ramankutty BJP 5899 4.83
================================================================

98) പീരുമേട് - ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ ഏലപ്പാറ, കൊക്കയാർ, കുമിളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളും, ഉടുമ്പഞ്ചോല താലൂക്കിലെ അയ്യപ്പൻ കോവിൽ, ചക്കുപള്ളം എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ് പീരുമേട് നിയമസഭാമണ്ഡലം.
തോട്ടം തൊഴിലാളികള്‍ അനവധി അധിവസിക്കുന്ന ഈ മണ്ഡലത്തില്‍ സിപിഐക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ആണ്. സിപിഐ യുടെ സി എ കുര്യന് വിജയിച്ചിരുന്ന ഈ മണ്ഡലം കോണ്‍ഗ്രസിനു നേടികൊടുത്തത് കെ. കെ. തോമസ്‌ ആയിരുന്നു. കെ. കെ. തോമസിന്‍റെ മരണശേക്ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മാത്രം ആണ് കോണ്‍ഗ്രസിന് ഈ മണ്ഡലം നേടാനായത്. കഴിഞ്ഞ രണ്ടു തവണയായി സിപിഐയുടെ ഇ. എസ് ബിജിമോള്‍ ആണ് ഈ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. 
രണ്ടാം തവണ നിയമസഭയില്‍ എത്തിയപ്പോള്‍ മുതല്‍ ബിജിമോള്‍ വളരെ ജനകീയമായ ഇടപെടലുകള്‍ ആണ് മണ്ഡലത്തില്‍ നടത്തുന്നത്. ഇത്തവണയും ബിജിമോള്‍ തന്നെയാകും ഇടതുപക്ഷത്തിന് വേണ്ടി ഗോദയില്‍ ഇറങ്ങുക. 
മറുപക്ഷത്താകട്ടെ മത്സരിക്കാന്‍ അനേകം പേരാണ് കോണ്‍ഗ്രസിന് വേണ്ടി കച്ചകെട്ടിയിറങ്ങിയിരിക്കുന്നതു.
മുന്‍ എം പി കൂടിയായ പിടി തോമസ്‌ , മുന്‍ എംഎല്‍എ ആയിരുന്ന കെ. കെ. തോമസിന്‍റെ മകനും ഇപ്പോള്‍ ഉപ്പുതറ ജില്ല പഞ്ചായത്ത് അംഗംവും ആയ സിറിയക് ഇവരില്‍ ആരെങ്കിലും മത്സരിച്ചാല്‍ മാത്രമേ മത്സരം കടുപ്പിക്കാന്‍ കഴിയുകയുള്ളൂ..
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലവാരം നോക്കുക.
Electorate: 165179
Valid Votes Polled: 115204
Polling Percentage: 69.74
Name of the Candidate Party Votes Percentage
E. S. Bijimol CPI 56748 49.26
E. M. Augusthy INC 51971 45.11
P. P. Sanu BJP 3380 2.93
==============================================================
99) പട്ടാമ്പി - പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, പട്ടാമ്പി, ഗ്രാമപഞ്ചായത്ത്, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പട്ടാമ്പി നിയമസഭാമണ്ഡലം. 
കോണ്‍ഗ്രസിലെ സി. പി. മുഹമ്മദ്‌ ആണ് ഈ മണ്ഡലത്തില്‍ നിന്നും നിയമസഭയെ പ്രതിനിധീകരിക്കുന്നത്. ഭൂരിപക്ഷം 12475 വോട്ടുകള്‍ ആണ് ഇടതുപക്ഷത്തിന് വേണ്ടി സിപിഐ മത്സരിക്കുന്ന പട്ടാമ്പിയില്‍ സിപി മുഹമ്മദ്‌ നേടിയത്. മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആദ്യം ആഗ്രഹം പ്രകടിപ്പിച്ചു എങ്കിലും കഴിവുറ്റ സ്ഥാനാര്‍ഥി എന്ന നിലയില്‍ സി പി മുഹമ്മദ്‌ തന്നെയാവും ഇവിടെ യുഡിഎഫിന് വേണ്ടിമത്സരിക്കുക. സിപിഐക്ക് വേണ്ടി സിനിമ നടന്‍ മുകേഷിന്‍റെ പേരും സംവിധായകന്‍ കമലിന്റെ പേരും ഇവിടെ പറഞ്ഞു കേള്‍ക്കുന്നു.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് ഫലം നോക്കാം.
Electorate: 153467
Valid Votes Polled: 117818
Polling Percentage: 76.77
Name of the Candidate Party Votes Percentage
C. P. Muhammed INC 57728 49.00
K. P. Suresh Raj CPI 45253 38.41
P. Babu BJP 8874 7.53
========================================================
100) ഇടുക്കി - ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന അറക്കുളം, കഞ്ഞിക്കുഴി (ഇടുക്കി ജില്ല) , വാഴത്തോപ്പ്, കുടയത്തൂർ എന്നീ പഞ്ചായത്തുകളും ഉടുമ്പഞ്ചോല താലൂക്കിൽ ഉൾപ്പെടുന്ന കാമാക്ഷി, കാഞ്ചിയാർ, കട്ടപ്പന, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് ഇടുക്കി നിയമസഭാമണ്ഡലം.
പരമ്പരാഗതമായി കേരളകോണ്‍ഗ്രസിന്‍റെയും കുടിയേറ്റക്കാരുടെയും മണ്ഡലമായ ഇടുക്കി ഇക്കുറി എങ്ങനെ പ്രതികരിക്കുമെന്ന് പറയാറായിട്ടില്ല. നിലവിലെ എംഎല്‍എ മാണി ഗ്രൂപ്പിന്‍റെ റോഷി അഗസ്റ്റിന്‍ ജനകീയനാണ്. എങ്കിലും ഇടുക്കി ബിഷപ്പും ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയില്‍ ഏറ്റവുംസാന്നിധ്യം അറിയിക്കുന്നത് ഇടുക്കി മണ്ഡലത്തില്‍ ആണ്. ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് മത്സരിക്കാന്‍ ഇടതുപക്ഷം വച്ചു നീട്ടുന്ന സീറ്റും ഇടുക്കിയാണ്. കെ. എം. മാണിയും സഭയും തമ്മിലുള്ള ബന്ധം ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് വിലങ്ങുതടിയാകും.സ്ഥാനാര്‍ഥിയെ നിര്‍ത്തി റോഷിയോട് തോറ്റാല്‍ അത് സഭക്കും ബിഷപ്പിനും നാണക്കേട്‌ ആകും. ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല എന്നിവ ഇടതുപക്ഷത്തിന്‍റെ സിറ്റിംഗ് സീറ്റുകള്‍ ആണ്. ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ആകെ ചെയ്യാവുന്നത് സ്വതന്ത്രരായി ഒറ്റയ്ക്ക് മത്സരിക്കുകയും വലതുപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചു സിപിഎമ്മിന് പിന്തുണക്കുകയും ആവാം.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലവാരം പരിശോധിക്കുക. 
Electorate: 169711
Valid Votes Polled: 119773
Polling Percentage: 70.57
Name of the Candidate Party Votes Percentage
Roshy Augustine KCM 65734 54.88
C. V. Varghese CPIM 49928 41.69
C. C. Krishnan BJP 3013 2.52
=====================================================
101) ഷൊർണ്ണൂർ - പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ നഗരസഭയും ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി, ചളവറ, ചെർപ്പുളശ്ശേരി, നെല്ലായ, തൃക്കടീരി, വാണിയംകുളം, വെള്ളിനേഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഷൊർണ്ണൂർ നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.
സി പി എമ്മിന്‍റെ കെ. എസ് സലീഖ ആണ് ഷൊർണ്ണൂറിനെ നിയമസഭയില്‍ പ്രതിനിധാനം ചെയുന്നത്. 13493 വോട്ടുകള്‍ ആയിരുന്നു ഭൂരിപക്ഷം. കെ. എസ് സലീഖ തന്നെയാവും ഇത്തവണയും സി പി എം സ്ഥാനാര്‍ഥി. സി പി എമ്മിന് വലിയ ആധിപത്യമുള്ള മണ്ഡലമായ ഷൊർണ്ണൂറില്‍ സലീഖയുടെ വിജയം സുനിശ്ചിതം ആണ്. കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ തേടുന്നു എന്നാണ് അറിവ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം ശ്രദ്ധിക്കുക.
Electorate: 163390
Valid Votes Polled: 120260
Polling Percentage: 73.60
Name of the Candidate Party Votes Percentage
K. S. Saleekha CPIM 59616 49.57
Santha Jayaram INC 46123 38.35
V. B. Muraleedharan BJP 10562 8.78
=====================================================
102) തൊടുപുഴ - ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരസഭയും തൊടുപുഴ താലൂക്കിൽ ഉൽപ്പെടുന്ന ആലക്കോട്, ഇടവെട്ടി കരിമണ്ണൂർ, കരിങ്കുന്നം, കോടിക്കുളം , കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെളിയാമറ്റം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് തൊടുപുഴ നിയമസഭാമണ്ഡലം.
ഒരു തവണ കോണ്‍ഗ്രസിലെ പിടി തോമസിനോട് പരാജയപ്പെ ട്ടതൊഴിച്ചാല്‍ കേരളകോണ്‍ഗ്രസിലെ പിജെ ജോസഫിന്‍റെ സ്ഥിരം നിയോജകമണ്ഡലം ആണ് തൊടുപുഴ. കഴിഞ്ഞ തവണ എല്‍ ഡി എഫ് സ്വതന്ത്രനെ 22868 വോട്ടിന്‍റെ വ്യത്യസത്തില്‍ ആണ് പിജെ ജോസഫ്‌ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമായി സൌഹൃദമത്സരം നടന്നെങ്കിലും പിജെ ജോസെഫിന്റെ വിജയം ഭൂരിപക്ഷം കുറഞ്ഞാലും സുനിശ്ചിതമാണ്. . ജോസെഫിനു എതിരെ മത്സരിക്കാന്‍ പുതിയ ഒരുസ്വതന്ത്രനെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ് ഇവിടെ.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലവാരം കാണുക.
Electorate: 177341
Valid Votes Polled: 127738
Polling Percentage: 72.03
Name of the Candidate Party Votes Percentage
P. J. Joseph KCM 66325 51.92
Joseph Augustine LDF 43457 34.02
P. M. Velayudhan BJP 10049 7.87
========================================================
103) ഒറ്റപ്പാലം - പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭയും ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒറ്റപ്പാലം നിയമസഭാമണ്ഡലം.
ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസിനെയും പിന്നീട് സിപിഎമ്മിനെയും തുണച്ച ഒറ്റപ്പാലം മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ എം. ഹംസ ആണ് നിലവിലെ എം എല്‍ എ. 13203 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് എം. ഹംസ ഇവിടെ വിജയം കൊയ്തത്.
ഇത്തവണയും എം ഹംസയും കോണ്‍ഗ്രസിലെ വികെ ശ്രീകണ്ടനും തമ്മിലാവും ഇവിടെ മത്സരം.
2011 ലെ തെരഞ്ഞെടുപ്പ് ഫലം കാണുക.
Electorate: 174363
Valid Votes Polled: 131434
Polling Percentage: 75.38
Name of the Candidate Party Votes Percentage
M. Hamza CPIM 65023 49.47
V. K. Sreekandan INC 51820 39.43
P. Venugopal BJP 9631 7.33
==========================================================
104) ഉടുമ്പഞ്ചോല - ഇടുക്കി ജില്ലയിലെ ഉടുമ്പഞ്ചോല താലൂക്കിൽ ഉൾപ്പെടുന്ന ഇരട്ടയാർ, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, വണ്ടൻമേട്, ഉടുമ്പൻചോല എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ് ഉടുമ്പഞ്ചോല നിയമസഭാമണ്ഡലം.
കെ. കെ. ജയചന്ദ്രന്‍ ആണ് നിലവിലെ എംഎല്‍എ. 9833 വോട്ടുകള്‍ ആയിരുന്നു അദേഹത്തിന്റെ ഭൂരിപക്ഷം. മൂന്നു തവണ ഇവിടെ നിന്നും വിജയിച്ച ജയചന്ദ്രന്‍ ഇത്തവണ ഇവിടെ മത്സരിക്കില്ല. പകരം പാര്‍ട്ടി ജില്ല സെക്രട്ടറി എം എം മണി ആകും സിപിഎമ്മിന് വേണ്ടി മത്സരിക്കുക. കോണ്‍ഗ്രസിന് വേണ്ടി റോയ് കെ ജോസെഫ് , പി ടി തോമസ്‌ , ഇബ്രാഹിംകുട്ടി കല്ലാര്‍ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നു.
എസ് എന്‍ ഡി പി യൂണിയന്‍ ഇവിടെ ശക്തമാണ്, വെള്ളാപ്പള്ളി നടേശനും. ബിജെപി മുന്നണിയില്‍ ബിഡി ജെ എസ്സിന് നീക്കി വയ്ക്കുന്ന സീറ്റാകും ഉടുമ്പന്‍ചോല. ബിജെ പി മുന്നണി പിടിക്കുന്ന വോട്ടുകളും ഹൈറേഞ്ച് സംരക്ഷണമുന്നണിയുടെ വോട്ടുകളും ഇവിടെ വിജയത്തെ ബാധിക്കും. പ്രവചനാതീതമായ ഒരു മണ്ഡലം ആകും ഉടുമ്പഞ്ചോല .
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം ശ്രദ്ധിക്കുക.
Electorate: 153386
Valid Votes Polled: 110563
Polling Percentage: 72.08
Name of the Candidate Party Votes Percentage
K. K. Jayachandran CPIM 56923 51.48
Jossy Sebastian INC 47090 42.59
N. Narayan Raju BJP 3836 3.47
======================================================
105) കോങ്ങാട് - പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, തച്ചമ്പാറ, കരിമ്പ എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, പറളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോങ്ങാട് നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്.
3565 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ കെ. വി വിജയദാസ് ആണ് ഇവിടെ നിന്നും ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കെ. വി വിജയദാസ് തന്നെയാകും ഇക്കുറിയും സിപിഎമ്മിന് വേണ്ടി ഇവിടെ മത്സരിക്കുക. കോണ്‍ഗ്രസിന് വേണ്ടി ലോകസഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ പരാജയപ്പെട്ട കെ. എ. ഷീബ ആയിരുക്കും ഇവിടെ മത്സരിക്കുക. കെ. എന്‍ സുധീര്‍, പി. സ്വാമിനാഥന്‍ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നു.
2011 ലെ തെരഞ്ഞെടുപ്പ് ഫലം നോക്കുക.
Electorate: 155410
Valid Votes Polled: 113483
Polling Percentage: 73.02
Name of the Candidate Party Votes Percentage
K. V. Vijayadas CPIM 52920 46.63
P. Swaminathan INC 49355 43.49
V. Devayani BJP 8467 7.46
====================================================
106) ദേവികുളം - കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, കാന്തല്ലൂർ, മറയൂർ, മാങ്കുളം, മൂന്നാർ, വട്ടവട, വെള്ളത്തൂവൽ, ദേവികുളം, ഇടമലക്കുടി എന്നീ പഞ്ചായത്തുകളും; ഉടുമ്പഞ്ചോല താലൂക്കിൽ ബൈസൺവാലി, ചിന്നക്കനാൽ, പള്ളിവാസൽ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ദേവികുളം നിയമസഭാമണ്ഡലം.
പെമ്പിളൈ ഒരുമയുടെ സമരത്തിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച ഈ മണ്ഡലത്തില്‍ തമിഴ് വംശജര്‍ അടങ്ങിയ തോട്ടം തൊഴിലാളികള്‍ അധിവസിക്കുന്ന മണ്ഡലം ആണ്.
നിലവില്‍ സിപിഎമ്മിലെ എസ് രാജേന്ദ്രന്‍ ആണ് ദേവികുളം മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. ഭൂരിപക്ഷം 4078.
നിലവിലെ സാഹചര്യത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച എസ് രാജേന്ദ്രന് സിപിഎമ്മിന് വേണ്ടിയും എ. കെ. മണി കോണ്‍ഗ്രസിന് വേണ്ടിയും ഇവിടെ മത്സരിക്കില്ല എന്നാണ് അറിയുന്നത്. പെമ്പിളൈ ഒരുമ ഇവിടെ ശക്തമായതിനാല്‍ ഒരു വനിതയെ സ്ഥാനാര്‍ഥി ആക്കുവാന്‍ ആണ് കോണ്‍ഗ്രസ് ഇവിടെ ശ്രമിക്കുന്നത്. പെമ്പിളൈ ഒരുമയില്‍ നിന്ന് നേതൃത്വത്തിലേക്ക് വന്നവരില്‍ ആരെയെങ്കിലും അടര്‍ത്തിയെടുക്കാനും ശ്രമം നടത്തുന്നുണ്ട്. ഒരുപക്ഷെ ലിസ്സി സണ്ണി ആയേക്കും അവിടെ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുക.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുക.
Electorate: 147765
Valid Votes Polled: 107059
Polling Percentage: 72.45
Name of the Candidate Party Votes Percentage
S. Rajendran CPIM 51849 48.43
A. K. Moni INC 47771 44.62
S. Rajagopal BJP 3582 3.35
========================================================
107) മണ്ണാർക്കാട് - പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അഗളി, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, മണ്ണാർക്കാട്, തെങ്കര , പുതൂർ, ഷോളയൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണ്ണാർക്കാട് നിയമസഭാമണ്ഡലം.
സിപിഐ സ്ഥാനാര്‍ത്ഥികള്‍ ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എങ്കില്‍ പോലും പൊതുവേ യുഡിഎഫ് കോട്ടയായും മുസ്ലീംലീഗിന്‍റെ ഉറച്ച സീറ്റായും ആണ് മണ്ണാർക്കാട് അറിയപ്പെടുന്നത്.
നിലവില്‍ സിപിഐ യിലെ വി. ചാമുണ്ണിയെ 8270 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മറികടന്ന് മുസ്ലീംലീഗിലെ എന്‍. ഷംസുദീന്‍ ആണ് എം. എല്‍എ. അടുത്ത തവണ മുന്‍ എംഎല്‍എ കൂടിയായ ജോസ് ബേബി ആയിരിക്കും സിപിഐക്ക് വേണ്ടി ഇവിടെ ഷംസുദീനെ നേരിടുക. 
2011 ലെ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില പരിശോധിക്കുക.
Electorate: 166126
Valid Votes Polled: 121195
Polling Percentage: 72.95
Name of the Candidate Party Votes Percentage
N. Shamsuddin ML 60191 49.66
V. Chamunni CPI 51921 42.84
O. P. Vasudevan Unni BJP 5655 4.67
======================================================
108) കോതമംഗലം - എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന കോതമംഗലം നഗരസഭ, കവളങ്ങാട് , കീരംപാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കോതമംഗലം നിയമസഭാമണ്ഡലം.
കേരളകോണ്‍ഗ്രസിന് സ്വാധീനമുള്ള കോതമംഗലം മണ്ഡലത്തില്‍ പഴയ ജോസഫ്‌ ഗ്രൂപ്പ്കാരനായ ടി. യു . കുരുവിള ആണ് നിലവിലെ എം എല്‍ എ. കേരളകോണ്‍ഗ്രസിലെ ലയനവിരുദ്ധ വിഭാഗം നേതാവ് സ്കറിയതോമസ്‌ ആയിരുന്നു ഇവിടെ 12222 വോട്ടിനു പരാജയപ്പെട്ടത്. പ്രായാധിക്യം കാരണം ടി. യു. കുരുവിള ഇത്തവണ ഇവിടെ മത്സരിക്കില്ല. യാക്കോബായ സഭയ്ക്ക് മുന്‍തൂക്കം ഉള്ള മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ ലഭിക്കെണ്ടാതിനായി ഒരു യാക്കോബായ സ്ഥാനാര്‍ഥിയെയാവും കേരളകോണ്‍ഗ്രസ് ഇവിടെ മത്സരിപ്പിക്കുക. ലയനവിരുദ്ധ വിഭാഗം നേതാവ് സ്കറിയ തോമസ്‌ ഇവിടെ ഇടതുപക്ഷത്തിനു വേണ്ടി മത്സരിച്ചേക്കും. ലയനവിരുദ്ധ വിഭാഗത്തില്‍ നിന്നും പുറത്തുപോയി ബിജെപി മുന്നണിക്കൊപ്പം നില്‍ക്കുന്ന പി സി തോമസ്‌ ഇവിടെ ബിജെപി മുന്നണി സ്ഥാനാര്‍ഥി ആയി മത്സരിക്കാന്‍ സാധ്യത കാണുന്നു. കോതമംഗലം അല്ലെങ്കില്‍ മുവാറ്റുപുഴ ആണ് പിസി തോമസ്‌ നോട്ടമിടുന്നത്. 
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം കാണുക.
Electorate: 144146
Valid Votes Polled: 107437
Polling Percentage: 74.53
Name of the Candidate Party Votes Percentage
T. U. Kuruvilla KCM 52924 49.26
Scaria Thomas KCT 40702 37.88
K. Radhakrishnan BJP 5769 5.37
===================================================
109) മലമ്പുഴ - പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടു‌മ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മലമ്പുഴ നിയമസഭാമണ്ഡലം.
വി ഐ പി മണ്ഡലം ആയ മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് സി .പി.ഐ.എമ്മിലെ വി.എസ്. അച്യുതാനന്ദൻ ആണ് ഈ മണ്ഡലത്തെ ഇപ്പോൾ പ്രതിനിധീകരിക്കുന്നത്. 23440 വോട്ടുകള്‍ക്ക് ആണ് കോണ്‍ഗ്രസിലെ ലതിക സുഭാഷിനെ തോല്‍പ്പിച്ചു വി.എസ്. അച്യുതാനന്ദൻ ഇവിടെ വിജയിച്ചത്. 
നേതൃത്വത്തെ ചൊല്ലി വലിയ ചര്‍ച്ചകള്‍ നടക്കുന്ന അവസരത്തില്‍ വി.എസ്. അച്യുതാനന്ദനു സീറ്റ് കൊടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. സീറ്റ് കൊടുത്താല്‍ വി.എസ്. അച്യുതാനന്ദൻ തന്നെയാകും ഇവിടെ മത്സരിക്കുക. അതല്ലെങ്കില്‍ അദേഹത്തിന്റെ വിശ്വസ്തന്‍ പി. കെ. കൃഷ്ണദാസ് ആകും ഇവിടെ മത്സരിക്കുക. 
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. പക്ഷെ ഇത്തവണ അവരുടെ സ്ഥാനാര്‍ഥി ഉണ്ടാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില കാണുക.
Electorate: 180267
Valid Votes Polled: 136316
Polling Percentage: 75.62
Name of the Candidate Party Votes Percentage
V. S. Achuthanandan CPIM 77752 57.04
Lathika Subhash INC 54312 39.84
P. K. Majeed Pedikat JDU 2772 2.03
=====================================================
110) മൂവാറ്റുപുഴ - എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന മൂവാറ്റുപുഴ മുനിസിപ്പാലിറ്റി, ആരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം എന്നീ പഞ്ചായത്തുകളും'; കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന പൈങ്ങോട്ടൂർ, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ നിയമസഭാമണ്ഡലം.
കോണ്‍ഗ്രസിലെ ജോസഫ്‌ വാഴക്കന്‍ സിപിഐയുടെ ബാബു പോളിനെ 5163 വോട്ടിനു തോല്‍പ്പിച്ചാണ് കഴിഞ്ഞ നിയമസഭയില്‍ അംഗമായത്. കേരളകോണ്‍ഗ്രസുകളുടെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് വേദി കൂടിയാണ് അവരുടെ പാര്‍ട്ടിയുടെ ജന്മസ്ഥലം കൂടിയായ മുവാറ്റുപുഴ.
കോണ്‍ഗ്രസ് സീറ്റിനു വേണ്ടി സിറ്റിംഗ് എംഎല്‍ എ ജോസഫ്‌ വാഴക്കനോപ്പം മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെടെ അനേകം പേര്‍ രംഗത്തുണ്ട്. സിപിഐയുടെ ബാബുപോള്‍ ആവുംഇക്കുറിയും ഇടതുപക്ഷ സ്ഥാനാര്‍ഥി. ബിജെപി മുന്നണി സ്ഥാനാര്‍ഥി ആയി മുന്‍ എം. പി പിസി തോമസ്‌ മത്സരിച്ചു കൂടായ്കയില്ല. 
അങ്ങനെ വന്നാല്‍ കോണ്‍ഗ്രസുകാരുടെ കാലുവാരല്‍ കൂടി ആകുമ്പോള്‍ മത്സരം പ്രവചനാതീതം ആകും.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക. 
Electorate: 154304
Valid Votes Polled: 116261
Polling Percentage: 75.35
Name of the Candidate Party Votes Percentage
Joseph Vazhackan INC 58012 49.90
Babu Paul CPI 52849 45.46
Jiji Joseph BJP 4367 3.76
M. B. Rajagopal BJP 6281 5.80