Sunday, May 31, 2015

ആര്‍ എസ് പി

ഇടതുപക്ഷം ശക്തിപ്പെടുത്താന്‍ വേണ്ടി , ഫാസിസത്തെ നേരിടാന്‍ വേണ്ടി ആര്‍ എസ് പി , ജനതാദള്‍ എന്നിവരെ ഇടതുമുന്നണിയിലേക്ക് ആനയിച്ചു കൊണ്ടുവരുന്നവരുടെ ശ്രദ്ധയ്ക്ക് . 

കഴിഞ്ഞ രണ്ടു ആഴ്ചയായി വീരന്‍ മുതലാളി നടത്തുന്ന പൊറാട്ട് നാടകം ഇന്നലതോടെ മുന്‍കാല പ്രാഭാല്യത്തോടെ തീര്‍ന്നു എന്ന് ഇതിനാല്‍ അറിയിക്കുന്നു 

" ജനാധിപത്യ പാര്‍ട്ടികള്‍ ഘടകകക്ഷികള്‍ ആയുള്ള യൂ ഡി എഫില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വഭാവീകമാണെന്നും എല്ലാത്തിലും യോജിച്ച തീരുമാനം ഉണ്ടാവുമെന്നും" മൊഴിഞ്ഞു . 

അതായതു ഞങ്ങള്‍ക്ക് ഇവിടെ ഒരു ബുദ്ധിമുട്ടുമില്ല വലതുപക്ഷ ഇത്തിള്‍കണ്ണിയായി ഞങ്ങള്‍ ഇവിടെ സസുഖം താമസിക്കും , എനിയങ്ങോട്ടും , ഞങ്ങളെ ഓര്‍ത്തും , ഞങ്ങളുടെ വേദനകളും വെഷമങ്ങള്‍ ഓര്‍ത്തും നിങ്ങള്‍ ആരും വേദനിക്കണ്ട എന്ന് ചുരുക്കം , 

സോഷ്യലിസം ഇപ്പോള്‍ വരുന്നത് വലതുപക്ഷ അഴിമതി വഴിയാണ് , അല്ലാതെ ഇടതുപക്ഷം വഴിയല്ല എന്ന് വീരന്‍ മനസിലാക്കി എന്ന് ചുരുക്കം . 

ഇത്തരത്തിലുള്ള  ഹാല്‍ഫ്‌ ബോയില്‍ഡ് ടീമുകളെ മുന്നണിയിലേക്ക് വിളിക്കുന്ന ഇടതുപക്ഷ നേതാക്കളെ നിങ്ങള്ക്ക് വേറെ പണിയില്ലേ . 

സീ പി ഐ എമ്മിന് വിപ്ലവം പോരാ എന്നും പറഞ്ഞു നടന്ന ഒരു കൂട്ടര്‍, അതിലെ അതി വിപ്ലവം വാ തോരാതെ നാല് നേരം പറയുന്ന ആളോരുത്തന്‍ സോളാര്‍ വിപ്ലവ കാലത്ത് പറഞ്ഞത് ഇന്നലെ ചാനലുകള്‍ എടുത്തു അലക്കുന്നതു കണ്ടു , ആതെ മാന്യന്‍ ഇന്നലെ ഉമ്മന്‍ ചാണ്ടിയുടെ നാല്കൊല്ലം ആഹോഷിക്കാന്‍ ജാഥ നയിക്കുന്നു , 

അവിടെയും വിപ്ലവം വരുന്നത് വലതുപക്ഷത് നിന്നും കൊണ്ടാണ് ഉമ്മന്‍ ചാണ്ടിയും , കുഞ്ഞാലികുട്ടിയും ആണ് വിപ്ലവം പറഞ്ഞു കൊടുക്കന്നത്‌ . 

ആര്‍ എസ് പി കാര്‍ കമ്യുണിസ്റ്റ്കള്‍ ആണ് എന്നാ വെപ്പ് , ഇവരെയും ക്ഷണിക്കുന്ന ഇടതുപക്ഷ നേതാക്കള്‍ക്ക് എന്തിന്‍റെ കേടാണ് എന്നാ മനസിലാവാത്തത് . 

പരനാറി എന്നൊക്കെ മിനിമം യോഗ്യതയുള്ള ആളുകളെ വിളിക്കണം എന്നാ എനിക്ക് ഇപ്പോള്‍ തോനുന്നത് , അത്  കേള്‍ക്കാനുള്ള മിനിമം യോഗ്യത പോലും ഇല്ലാത്ത വ്യക്തിയാണ് ഇന്നലെ നാല്കൊല്ലാതെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് ജാഥ നയിക്കുന്നത് . 

പലകാരണങ്ങള്‍ / സ്വന്തം നിലനില്‍പ്പ്‌ എന്നൊക്കെ പറഞ്ഞുപോയവര്‍ വേണേല്‍ തിരിച്ചു വരട്ടെ അപ്പോള്‍ നോക്കാം എന്നല്ലാതെ ആനയിച്ചു സല്‍ക്കരിച്ചു കൊണ്ടുവന്നു വിപ്ലവം നടത്തേണ്ട ഗതികേട് ഇന്നത്തെ ഇടതുമുന്നണിക്ക്‌ ഉണ്ട് എന്ന് മുന്നണി നേത്രുതം പരിശോധിക്കണം . 

ഇവര്‍ അവിടെപോയി ചാണ്ടിയുടെയും കുഞ്ഞാലികുട്ടിയോടുയും മാണിയുടെയും തോളോട് തോള്‍ ചേര്‍ന്ന് വിപ്ലവം നയിക്കുന്നത് യഥാര്‍ത്ഥ കമ്യുനിസ്ടുകള്‍ , ഫാന്‍സ്‌ അസോസിയേഷന്‍ കാര്‍ കാണുന്നില്ല എന്നത് അത്ഭുതകരമാണ് എന്ന് പറയാതെ , പക്ഷെ അപ്പോഴും കുറ്റം സീ പി ഐ എമ്മിനാണ് എന്നത് മറക്കുന്നില്ല . 
=============================================
തിരുവനന്തപുരം: ലോക്സഭാ സീറ്റ് പ്രശ്നത്തില്‍ ആര്‍ എസ് പി വികാരത്തിന് അടിപ്പെട്ട് തീരുമാനമെടുക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ മുന്നണിക്കുളളില്‍ പരിഹരിക്കണം. അര്‍ എസ് പി ഇടതിനെ ദുര്‍ബലപ്പെടുത്തില്ലെന്നാണ് വിശ്വസിക്കുന്നതെന്നും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് മുന്നണിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് പരിഹരിക്കണമെന്നും പിണറായി പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നല്‍കാത്തതിന്റെ പേരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്‍ എസ് പി സെക്രട്ടറിയേറ്റ് യോഗം ഇന്ന് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ യുഡിഎഫ് നേതൃത്വവും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും ആര്‍ എസ് പി നേതൃത്വവുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പിണറായിയുടെ പ്രതികരണം. കടുത്ത നിലപാടെടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും നേരത്തെ ആര്‍ എസ് പി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു - See more at: http://www.asianetnews.tv/news/article/7924_Pinarayi-Vijayan#sthash.SdzdO3IW.dpuf
==================================================
LATEST NEWS
  May 31, 2015
ആര്‍.എസ്.പി ഇടതുമുന്നണിയിലേക്കില്ല: ചന്ദ്രചൂഡന്‍
T- T T+

ആലപ്പുഴ: ആര്‍.എസ്.പി ഇടതുമുന്നണിയിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ടി.ജെ ചന്ദ്രഡൂന്‍. അത്തരത്തിലുള്ള പ്രചരണങ്ങള്‍ വെറും വ്യാമോഹം മാത്രമാണെന്നും ചന്ദ്രചൂഡന്‍ ആലപ്പുഴയില്‍ പറഞ്ഞു. ആര്‍.എസ്.പിയല്ല സി.പി.എമ്മാണ് തെറ്റുതിരുത്തേണ്ടത്. പിണറായി വിജയന്‍ നേതൃത്വം നല്‍കിയ കാലത്ത് എല്‍.ഡി.എഫ് ശിഥിലമായി. ഘടകകക്ഷികളെ പിണറായി ദുര്‍ബലമാക്കി. പിണറായി പ്രചാരണത്തിന് നേതൃത്വം നല്‍കിയാല്‍ അരുവിക്കരയില്‍ എല്‍.ഡി.എഫ് ജയിക്കില്ല. ബാലകൃഷ്ണപിള്ളയെ കൂട്ടുപിടിച്ചത് എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
http://www.mathrubhumi.com/story.php?id=549644&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+mathrubhumi+(Mathrubhumi+News)

Tuesday, May 26, 2015

ജനാധിപത്യത്തിന്റെ 'മോദി'വല്‍ക്കരണം / ഗുജറാത്ത് / മോഡി / നിയമസഭ

'സംസ്ഥാനമായാല്‍ ഗുജറാത്തായിരിക്കണം. നേതാവായാല്‍ നരേന്ദ്ര മോദിയെ പോലെയിരിക്കണം.' കുറെ നാളായി ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ മുഴങ്ങുന്ന മുദ്രാവാക്യമാണിത്. വരും പൊതുതിരഞ്ഞെടുപ്പിലെ കേന്ദ്ര കഥാപാത്രം മോദി തന്നെ. പുറത്ത് വരുന്ന സര്‍വ്വേകളിലെല്ലാം പ്രധാന മന്ത്രി പദത്തിന് അടുത്ത് നില്‍ക്കുന്നത് മോദിയായിരിക്കാം. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായു ള്ള പ്രവര്‍ത്തനമാണ് മോദിയെ ഈ സ്ഥാനത്ത് എത്തിച്ച ത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ അമരത്തേക്ക് കയറാന്‍ അദ്ദേഹം ഡ്രസ്സ് റിഹേഴ്‌സല്‍ നടത്തുമ്പോള്‍ മോദിവിരുദ്ധരും അനുകൂലികളും ഉയര്‍ത്തുന്ന വികസനവാദ, വര്‍ഗീയവാദ കോലാഹലങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചില വിവരങ്ങളാണ് ഇവിടെ.
'ജനാധിപത്യം ഒരു ജൈവ വ്യവസ്ഥയാണ്. അത് ഒരു സ്വയം തിരുത്തല്‍ സംവിധാനം കൂടിയാണ്. നിയന്ത്രണങ്ങള്‍ അതില്‍ ആന്തരികമായി അടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാകാനുള്ള പ്രക്രിയയും സാധ്യതയും ജനാധിപത്യത്തിലുണ്ട്.'-ജനാധിപത്യത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ കുറച്ചുനാള്‍ മുമ്പ് നരേന്ദ്ര മോദി പ്രസ്താവിച്ചു.

നിയമസഭ വെറും ചടങ്ങ്


മോദിയുടെ കാലത്ത് ഗുജറാത്തിലെ ജനാധിപത്യ രംഗത്ത് എന്ത് മാറ്റങ്ങളുണ്ടായി?
ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാന ഘടകമായ നിയമസഭയുടെ പ്രവര്‍ത്തനം ഗുജറാത്തില്‍ ഒരു ചടങ്ങായി മാറി. മോദിയുടെ കാലയളവില്‍ ഗുജറാത്ത് നിയമസഭ ചേരുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് വര്‍ഷത്തില്‍ ശരാശരി 49 ദിവസം നിയമസഭ ചേരുമായിരുന്നെങ്കില്‍ മോദിയുടെ കാലത്ത് ഇത് 29 ആയി ചുരുങ്ങി. കേരളത്തില്‍ ഇത് ശരാശരി 54 ആണെന്ന് ഓര്‍ക്കണം. '20-25 ദിവസങ്ങള്‍ നീളുന്ന ബജറ്റ സമ്മേളനം. പിന്നെ ഒന്നോ രണ്ടോ ദിവസം നീളുന്ന വര്‍ഷ കാല സമ്മേളനം. കഴിഞ്ഞ കൂറേ കാലമായി ഗുജറാത്ത് സഭ കൂടുന്നത് ഇങ്ങനെയാണ്. അര ദിവസം മാത്രം സഭ കൂടി പിരിഞ്ഞ സമ്മേളനവും ഗുജറാത്ത് നിയമസഭയുടെ ചരിത്രത്തിലുണ്ട്. ഒരിക്കല്‍ ഏതോ മുന്‍ എം.എല്‍.എ.യുടെ ചരമത്തില്‍ അനുശോചിക്കല്‍ മാത്രമായിരുന്നു സമ്മേളനത്തില്‍ ആകെ നടന്ന ബിസിനസ്സ്്- നിയമസഭയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ച ഗുജറാത്ത് സോഷ്യല്‍ വാച്ചിന്റെ കോ-ഓര്‍ഡിനേറ്റര്‍ മഹേഷ് പാണ്ഡ്യ പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ്് സോഷ്യല്‍ വാച്ച് 12-ാം സഭയുടെ അവസാന സമ്മേളനം പഠനത്തിന് വിധേയമാക്കിയത്. വളരെ ഗൗരവമേറിയ പലതും പഠനം കണ്ടെത്തി. നരേന്ദ്ര മോദി വലിയ പ്രസംഗകനാണ്. പ്രസംഗത്തിന്റെ കാര്യത്തില്‍ ഇന്ന് അദ്ദേഹത്തെ കഴിഞ്ഞേയുള്ള ഇന്ത്യയിലെ ഏത് നേതാവും. പക്ഷേ നിയമസഭയിലെത്തിയാല്‍ മോദി മൗനിയാണ്. നിയമസഭയിലിരിക്കുന്നത് തന്നെ ചോദ്യോത്തര വേളയില്‍ മാത്രം. പതിനഞ്ചിലേറെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം ഒരു ചോദ്യത്തിനും മറുപടി പറയില്ല. ചോദ്യങ്ങള്‍ക്ക് സഹമന്ത്രിമാരായിരിക്കും മറുപടി പറയുക. ചോദ്യോത്തരവേള കഴിഞ്ഞാല്‍ മോദി ചേംബറിലേക്ക് മടങ്ങും. പിന്നെ ടി.വി.യിലൂടെ സഭാനടപടികള്‍ വീക്ഷിക്കും. ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട മന്ത്രിമാരെ വിളിച്ച് നിര്‍ദ്ദേശം നല്‍കും. വേണ്ടപ്പോള്‍ ശാസനയും. സോഷ്യല്‍ വാച്ച് നടത്തിയ പഠനത്തില്‍ 25 ദിവസം നീണ്ട ആ സമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് വെറും മൂന്നു തവണ മാത്രം. അതില്‍ രണ്ട് തവണ അനുശോചന പ്രമേയം അവതരിപ്പിക്കാനും.

ചോദ്യങ്ങള്‍ക്ക് നിയന്ത്രണം


ചോദ്യങ്ങള്‍ ചോദിക്കുന്നതിനും ഒരു സംസ്ഥാനത്തുമില്ലാത്ത ചില നിയന്ത്രണങ്ങള്‍ ഗുജറാത്ത് സഭയില്‍ നിലവിലുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വിവരങ്ങള്‍ തേടുന്ന ചോദ്യം എം എല്‍ എല്‍ എ മാര്‍ക്ക് ഉന്നയിക്കാന്‍ പാടില്ല. ജില്ലാതല കണക്കുകള്‍ മാത്രമേ ചോദിക്കാവൂ. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എത്ര കൊലപാതകങ്ങള്‍ നടന്നെന്നോ എത്ര സ്ത്രീ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നോ ഒന്നും ചോദിച്ചുകൂട. ഏതെങ്കിലും ജില്ലയുടെ കണക്ക് മാത്രമേ ചോദിക്കാനാവൂ. ബി ജെ പി അംഗങ്ങളുടെ കാര്യമാണ് കഷ്ടം. അവര്‍ക്ക് സ്വന്തമായി ചോദ്യങ്ങള്‍ ചോദിക്കാനേ പാടില്ല. സര്‍ക്കാറിന് വേണ്ടുന്ന ചോദ്യങ്ങള്‍ തയ്യാറാക്കി ഒരോരുത്തര്‍ക്കായി വിതരണം ചെയ്യും.
2007ല്‍ അതി വിചിത്രമായ ഒരു സംഭവവും ഗുജറാത്തില്‍ അരങ്ങേറി. നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ട ഫാറങ്ങള്‍ ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് സര്‍ക്കാര്‍ ഇ-മെയില്‍ വഴി അയച്ചുകൊടുത്തു. ശൂന്യമായ ഫാറങ്ങളില്‍ ബി ജെ പി എം എല്‍ എമാരുടെ ഒപ്പ് ശേഖരിച്ച് തിരിച്ചയക്കണമെന്ന നിര്‍ദ്ദേശത്തോടെ. അടുത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വെളിപ്പെടുത്താന്‍ വേണ്ടുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനായിരുന്നു ശ്രമം. പക്ഷേ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അറിയാതെ ഫാറം കോണ്‍ഗ്രസ് എം എല്‍ എയുടെ പക്കലെത്തി്ച്ചു. ആ എം എല്‍ എ ഫാറം നിയമസഭയിലെത്തിച്ചപ്പോഴാണ് നാടകം ജനം അറിഞ്ഞത്.
പ്രതിപക്ഷ ബഹുമാനം എന്ന പദം സഭയുടെ നിഘണ്ടുവിലില്ല. സഭയില്‍ ആവശ്യത്തിലേറെ ഭൂരിപക്ഷമുണ്ടെങ്കിലും പ്രതിപക്ഷത്തെ നേരിടുന്നത് ചര്‍ച്ചയിലൂടെയല്ല. സ്പീക്കറെ ഉപയോഗിച്ചാണ്. പ്രതിപക്ഷത്ത്് നിന്ന് ബഹളം ഉണ്ടായാല്‍ പ്രതിപക്ഷാംഗങ്ങളെ ഒന്നടങ്കം സസ്‌പെന്‍ഡ് ചെയ്യുന്നത് സഭയില്‍ പതിവാണ്. ഏറ്റവും ഒടുവിലായി ഇപ്പോള്‍ നടന്ന മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ബഹളത്തെ തുടര്‍ന്ന് രണ്ട് ദിവസമാണ് പ്രതിപക്ഷത്തെ ഒന്നടങ്കം സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ അസംബ്ലിയില്‍ പ്രതിപക്ഷ നേതാവായിരുന്ന ശക്തി സിംഗ് ഗോഹിലിനെ ഒരു ബജറ്റ സമ്മേളനത്തില്‍ പൂര്‍ണമായും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസ്സാക്കുന്നത്് ഇവിടെ സാധാരണമാണെന്ന്് നിയമസഭ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യാറുള്ള പത്രപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല പുതിയ ബില്ലുകളുടെ മേല്‍ ഒരിക്കലും പൊതുജനങ്ങളുടെ അഭിപ്രായം തേടാറില്ലെന്ന്് മഹേഷ് പാണ്ഡ്യ ചൂണ്ടിക്കാട്ടുന്നു. കരട് ബില്ലുകള്‍ നിയമസഭയിലെത്തി അതു പോലെ പാസ്സായി പോകുന്ന സംഭവങ്ങള്‍ നിരവധിയുണ്ടെന്നും ആദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 വര്‍ഷമായി ഗുജറാത്ത് സഭയില്‍ ഡെപ്യൂട്ടി സ്പീക്കറുടെ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. സാധാരണ ഈ സ്ഥാനം പ്രതിപക്ഷത്തിനാണ് ലഭിക്കുക. മിക്ക സംസ്ഥാനങ്ങളും ഈ മര്യാദ പാലിക്കാറുണ്ട്. എന്നാല്‍ ഗുജറാത്തില്‍ ഇത്തരം മര്യാദകള്‍ക്കൊന്നും സ്ഥാനമില്ല. ഡെപ്യൂട്ടര്‍ സ്പീക്കറെ നിയമിക്കാതെ ഇൗ മര്യാദയില്‍ നിന്ന് ഒഴിഞ്ഞ മാറി. ഒടുവില്‍ ഇതിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇക്കഴിഞ്ഞ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാന്‍ നടപടി സ്വീകരിച്ചു. മൂന്നാമത്തെ ദിവസമായിരുന്നു തിരഞ്ഞെടുപ്പ്. രണ്ട് ദിവസത്തെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് മൂന്നാം ദിവസം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ബി ജെ പിയുടെ തന്നെ മങ്കുഭായ് പട്ടേലിനെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു.

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് പതിവായി സമ്മേളനത്തിന്റെ അവസാനത്തെ ദിവസമേ സഭയില്‍ വെയ്ക്കാറുള്ളു. മിക്കവാറും അത് വെള്ളിയാഴ്ച യായിരിക്കും. വെള്ളിയാഴ്ചകളില്‍ രണ്ട് മണിക്കൂര്‍ മാത്രമേ സഭ സമ്മേളിക്കൂ. അതു കൊണ്ട് കുറെ വര്‍ഷങ്ങളായി സി എ ജി റിപ്പോര്‍ട്ടിന്മേല്‍ നിയമസഭയില്‍ ചര്‍്ച്ച നടക്കാറില്ല. പ്രതിപക്ഷം ആരോപിച്ച അഴിമതികളെക്കുറിച്ച അന്വേഷിച്ച എം. ബി. ഷാ കമ്മിറ്റി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷമായെങ്കിലും ഇതുവരെ അത് സഭയില്‍ വെച്ചിട്ടില്ല.

മന്ത്രിസഭ വണ്‍മാന്‍ ഷോ


ഗുജറാത്ത് ക്യാബിനെറ്റ് ഒരു വണ്‍ മാന്‍ ഷോയാണ്. പകുതിയിലേറെ വരുന്ന പ്രധാനപ്പെട്ട വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ്. 2010 ല്‍ തെഹല്‍ക്ക നടത്തിയ ഒരന്വേഷണം കണ്ടെത്തിയത് 29500 കോടി രൂപയുടെ വാര്‍ഷിക ബജറ്റിന്റെ 44 ശതമാനവും ചെലവഴിക്കുന്നത് മുഖ്യമന്ത്രിയുടെ വകുപ്പുകളാെണന്നാണ്. അതേ വര്‍ഷം മോദിക്ക് ഏറ്റവും അടുപ്പമുള്ള റവന്യു വകുപ്പ് മന്ത്രി ആനന്ദിബെന്‍ പട്ടേല്‍ ബജറ്റിന്റെ മറ്റൊരു 14 ശതമാനവും നിയന്ത്രിച്ചു. മന്ത്രിസഭയിലെ മറ്റാര്‍ക്കും അഭിപ്രായ സ്വാന്ത്ര്യമില്ലെന്നത് ഒരു അരമനരഹസ്യമാണ്. പല മന്ത്രിമാരും അവരുടെ വകുപ്പുകളില്‍ എന്താണ് നടക്കുന്നതെന്നു പോലും ചിലപ്പോള്‍ അറിയാറില്ല. മോദിയും സംഘവും ചേര്‍ന്ന് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുകയെന്ന കര്‍ത്തവ്യം മാത്രമാണ് മിക്ക മന്ത്രിമാര്‍ക്കും. തന്റെ വകുപ്പില്‍ നടപ്പാക്കുന്ന കാര്യം ക്യാബിനെറ്റ് യോഗത്തില്‍വെച്ച്് അറിയാനിടയായ ഒരു മന്ത്രിക്ക് 'ഫീല്‍' ചെയ്ത സംഭവം വരെ ഒരിക്കല്‍ ഉണ്ടായി. ഏഴ് പേര്‍ക്കാണ് ക്യാബിനെറ്റ് പദവി. ഏട്ട് സഹമന്ത്രിമാരും. മോദിയെ എതിര്‍ത്ത് ഒരക്ഷരം പറയാന്‍ കെല്പുള്ളവര്‍ മന്ത്രിയാവില്ല. അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍തന്നെ ഇപ്പോഴില്ല. എല്ലാ മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിനെ (ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ) നിയമിക്കുന്നത് മോദിയായിരിക്കും.

ഒരു ആര്‍ക്കിടെക്ട് യുവതിയുടെ പിന്നാലെ ചാരന്മാരെ വിട്ടത് വിവാദമായപ്പോഴാണ് മോദിയുടെ രഹസ്യാന്വേഷണ വിദ്യകള്‍ വാര്‍ത്തകളിലെത്തിയത്. എന്നാല്‍ ഗാന്ധിനഗറിലെ സച്ചിവാലയ് (സെക്രട്ടേറിയറ്റ്) സദാ ചാരശൃംഘലയുടെ നിരീക്ഷണത്തിലാണെന്ന ഇവിടവുമായി ബന്ധപ്പെട്ട ആര്‍ക്കും അറിയാം. മന്ത്രിമാരും പ്രമുഖ ബ്യൂറോക്രാറ്റുകളും രാഷ്ട്രിയത്തില്‍ ഏതെങ്കിലും വിധത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ളവരുമൊക്കെ ചാരക്കണ്ണുകളുടെ കീഴില്‍ കീഴില്‍ വരും.
കോടതി വിധികള്‍ ഒരു വിധത്തിലും മോദി സര്‍ക്കാറിനെ ബാധിക്കാറില്ല. വിധി എന്തായാലും സര്‍ക്കാര്‍ ഒരടി പോലും പിന്നോട്ട് പോവില്ല. വിധിയെ മാനിക്കാത്തതിന് ഉദ്യോഗസ്ഥര്‍ കോടതിയുടെ ശകാരം കേട്ട് മാപ്പപേക്ഷിച്ച് മടങ്ങുന്നത് പതിവാണെന്ന് പ്രമുഖ അഭിഭാഷകന്‍ മുകുള്‍ സിന്ഹ പറയുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോകും. അവിടെയും അനുകൂലമായില്ലെങ്കില്‍ പുന:പരിശോധനാഹര്‍ജി നല്‍കും. പിന്നെയും തോറ്റാല്‍ തിരുത്തല്‍ ഹര്‍ജി പരീക്ഷിച്ച് നോക്കും. കോടതി നടപടികളിലൂടെ സമയം നീട്ടിവാങ്ങുക എന്നതും ലക്ഷ്യമുണ്ടാകും. ലോകായുക്ത കേസിലും പ്രീ-മെട്രിക് സ്്‌കോളര്‍ഷിപ്പ് കേസിലുമൊക്കെ ഈ അടവ് സര്‍ക്കാര്‍ പ്രയോഗിച്ചതാണ്.

നോക്കുകുത്തിയായി കമ്മീഷനുകള്‍


വിവരാവകാശ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളൊക്കെ വെറും പ്രഹസനമാണ്. ഏതാണ്ട് പതിനായിരത്തോളം അപ്പീലുകളാണ് ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ മുമ്പാകെ തീര്‍പ്പ് കല്‍പ്പിക്കാനായിയുള്ളത്. ആവശ്യത്തിന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറെ നിയമിക്കാത്തതാണ് പ്രധാന തടസ്സം. ഈ അടുത്ത കാലം വരെ ഒരു കമ്മീഷണറാണ് ഉണ്ടായിരുന്നത്. സമ്മര്‍ദ്ദമേറിയപ്പോള്‍ ഈയിടെ രണ്ടുപേരെ കൂടി നിയമിച്ചു. ഗുജറാത്ത് പോലെ വലിയ സംസ്ഥാനത്ത് കുറഞ്ഞത് പത്ത് പേരെങ്കിലും വേണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. താഴെത്തട്ടിലുള്ള ഒരോഫീസില്‍ നിന്നും വിവരാവകാശ പ്രകാരമുള്ള അപേക്ഷകള്‍ക്ക് കൃത്യമായി മറുപടി ലഭിക്കാറില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ കമ്മീഷനില്‍ ചെയര്‍മാനെ നിയമിച്ചിട്ടുണ്ടെങ്കിലും മറ്റ് സ്റ്റാഫിനെ നല്‍കിയിട്ടില്ല. ഇതു കാരണം പരാതിയിന്മേല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാത്ത് സ്ഥിതിയാണ്. ( മറ്റ് ചില സംസ്ഥാനങ്ങളിലെ വിവരാവകാസ കമ്മീഷന്‍ ഇങ്ങനെയാണ് - കേരളം: ഒരു ചീഫും 5 കമ്മീഷണര്‍മാരും, തമിഴ്‌നാട് : ഒരു ചീഫും നാല് കമ്മീഷണര്‍മാരും, മഹാരാഷ്ട്ര: ഒരു ചീഫും ആറ് കമ്മീഷണര്‍മാരും, ആന്ധ്രപ്രദേശ്: ഒരു ചീഫും എട്ട് കമ്മീഷണര്‍മാരും, ഉത്തര്‍പ്രദേശ്: ഒരു ചീഫും പത്ത് കമ്മീഷണര്‍മാരും...)
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മിക്കവാറും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. പലയിടത്തും ഗ്രാമസഭകള്‍ രേഖകളിലേ ഉള്ളു. സംസ്ഥാനത്തുടനീളം സമരസ് പഞ്ചായത്തുകള്‍ രൂപവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. തിരഞ്ഞെടുപ്പ് പ്രക്രിയ ഒഴിവാക്കി നാട്ടുകാരെല്ലാം ചേര്‍ന്ന് വാര്‍ഡ് പ്രതിനിധിയെ തിരഞ്ഞെടുക്കണം. സര്‍പഞ്ചിനെ തിരഞ്ഞെടുക്കുന്നതും ഏകകണ്ഠമായാവണം. ഇതാണ് സമരസ് പഞ്ചായത്തുകള്‍. ഇത്തരം പഞ്ചായത്തുകള്‍ക്ക് ഗ്രാന്റ് വിഹിതത്തില്‍ പ്രത്യേക പരിഗണന ലഭിക്കും. രണ്ടാം തവണയും സമരസ് പഞ്ചായത്തായാല്‍ കൂടുതല്‍ പണം. ഇങ്ങനെയാണ് പ്രോത്സാഹനം. പന്ത്രണ്ട് വര്‍ഷം ശ്രമിച്ചിട്ടും 20 ശതമാനം പഞ്ചായത്തുകള്‍ മാത്രമേ ഇങ്ങനെയായുള്ളു. ഇപ്പോള്‍ താലൂക്ക് ഓഫീസുകളിലെയും വില്ലേജ് ഓഫീസുകളിലെയും ഉദ്യോഗസ്ഥരെ കൊണ്ട് സമരസ് പഞ്ചായത്തുകള്‍ക്ക് വേണ്ടി നാട്ടുകാരെ നിര്‍ബന്ധിപ്പിക്കുകയാണ്. നിശ്ചിത എണ്ണം ഉറപ്പാക്കാന്‍ ജീവനക്കാര്‍ പല കളവും പറഞ്ഞ് നാട്ടുകാരെ ഇതിന് പ്രേരിപ്പിക്കുകയാണെന്ന് കോളജ് അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹേമന്ത് ഷാ പറഞ്ഞു. ഗ്രാന്റുകള്‍ കാട്ടി സമരസ് പഞ്ചായത്തുകള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് പ്രമുഖ ഭാഷാപണ്ഡിതനും വിമര്‍ശകനുമായ ഗണേശ് ദേവിയും ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളെ നേരിടാനും മോദിക്ക് പ്രത്യേത ശൈലിയുണ്ട്. പത്ര റിപ്പോര്‍ട്ടര്‍മാരെ കാര്യമായി പരിഗണിക്കാറില്ല. എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ ടി.വി. റിപ്പോര്‍ട്ടര്‍മാരെ ക്ഷണിക്കും, പറയാനുള്ളത്് പറയും. ചോദ്യങ്ങളൊന്നും പാടില്ല. മന്ത്രിസഭാ യോഗം കഴിഞ്ഞാല്‍ സര്‍ക്കാറിന്റെ വക്താവ് പത്രക്കുറിപ്പുമായി പത്രപ്രവര്‍ത്തകരെ കാണും. എന്നാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള അധികാരമില്ല. ആ കുറിപ്പിലുള്ളതും വാങ്ങി മടങ്ങിക്കൊള്ളണം. എതിരായി എഴുതുന്നവരെ ആദ്യകാലങ്ങളില്‍ മോദി തന്നെ നേരിട്ട് വിളിച്ച് വിരട്ടിയിരുന്നു. ഇന്ന് ചുരുക്കം ചില പത്രപ്രവര്‍ത്തകര്‍ മാത്രമേ മോദിയെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടാറുള്ളു. മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ഗുജറാത്ത് സമാചാറില്‍ പ്രസിദ്ധീകരിച്ചിരുന്ന തന്റെ പംക്തി മൂന്നാത്തെ പതിപ്പോടെ നിര്‍ത്തിച്ചതിന് പിന്നില്‍ മറ്റാരുമല്ലെന്ന് ഹേമന്ത് ഷാ കരുതുന്നു.
പേര് വെളിപ്പെടുത്താതെ ഒരു മുതിര്‍ന്ന ബി ജെ പി നേതാവിന്റെ വാക്കുകളെ ഉദ്ധരിച്ച പ്രമുഖ പത്ര പ്രവര്‍ത്തകയായ ഷീല ഭട്ട് ഗുജറാത്തിന്റെ അവസ്ഥയെ ഇങ്ങനെ വിശദീകരിക്കുന്നുണ്ട്്. 'കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് നരേന്ദ്ര മോദി ഗുജറാത്തില്‍ എന്താണ് ചെയ്തതെന്ന് ശ്രദ്ധിച്ചു നോക്കു. വളരെ വിദഗ്ദ്ധമായി കോണ്‍ഗ്രസ്സിന്റെ വളര്‍ച്ച അവസാനിപ്പിച്ചു. ഗുജറാത്ത്് അസംബ്ലി ഏതാണ്ട് നിശ്ചലാവസ്ഥയിലായി. മിക്കപ്പോഴും ബി ജെ പിയുടെ എം എല്‍ എമാര്‍ പോലും നിയമയസഭയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാറില്ല. മാനേജര്‍മാരും എക്‌സിക്യൂട്ടീവുകളും ഐ.എ.എസുകാരും ഐ.പി.എസുകാരുമടങ്ങുന്ന സ്വന്തം സംഘവുമായാണ് മോദി പ്രവര്‍ത്തിക്കുന്നത്. അതീവ രഹസ്യമാണ് പ്രവര്‍ത്തനങ്ങള്‍. മോദിയുടെ ലക്ഷ്യങ്ങള്‍ സഫലമാക്കുന്ന യഥാര്‍ഥ ശക്തി കേന്ദ്രം ഗാന്ധി നഗറിലുളള മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഐ.എ.എസ്, ഐ.പി.എസ് ഓഫീസര്‍മാരാണ് മോദിയുടെ സേനയിലെ കാലാള്‍പട. അവരുടെ അധികാരം പക്ഷെ ഭരണകക്ഷി എം.എല്‍.എ.മാരെക്കാള്‍ ഉയരെയാണ്. ഗുജറാത്ത് ക്യാബിനെറ്റ വെറും ഒരു റബര്‍ സ്റ്റാമ്പ് മാത്രം.'

സമരത്തെ നേരിടാന്‍ ഏതറ്റം വരെയും

ഗുജറാത്തില്‍ സമരം ചെയ്യാന്‍ ആരും തയ്യാറല്ല. കാരണം സമരക്കാരോട് മോദി ഒരു ദയയും കാട്ടില്ല. അടുത്തകാലത്ത് ഭുമി ഏറ്റെടുക്കലിനെതിരെ നടന്ന കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ചെറിയ വാഹനങ്ങളിലും മറ്റും വന്ന കര്‍ഷകരെ വഴിയില്‍ വെച്ച് പോലീസ് വിരട്ടി തിരിച്ചയച്ചിരുന്നു. കോണ്‍ഗ്രസ് ഈയിടെ ആഹ്വാനം ചെയ്ത ബന്ദിന്റെ തലേദിവസം ആയിരത്തിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്‌ററ് ചെയ്തത്.
മോദിയുടെ കാലത്ത് കണ്ട ഏറ്റവും ശക്തമായ സമരം ബി ജെ പിയുടെ തന്നെ പോഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘിന്റേതാണ്. ആ സമരത്തെ പോലും മോദി നേരിട്ടത് ഇരുമ്പ് മുഷ്ടി കൊണ്ടാണ്. കര്‍ഷകര്‍ക്കുള്ള വൈദ്യൂതി നിരക്ക് ഒറ്റയടിക്ക് നാല് മടങ്ങ് വര്‍ധിപ്പിച്ചതിനെതിരെയായിരുന്നു സമരം. മാന്യനും ആദര്‍ശവാനുമായ ജെതാഭായി പട്ടേലായിരുന്നു സമരസമിതി കണ്‍വീനര്‍. ആദ്യം സര്‍ക്കാര്‍ സമരത്തെ അവഗണിച്ചു. ഗാന്ധിനഗറിലേക്ക് ലക്ഷങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് നടന്നപ്പോള്‍ പ്രതിനിധികള്‍ ജെതാഭായിയുമായി ചര്‍ച്ചയ്‌ക്കെത്തി.സമരം അവസാനിപ്പിക്കാനായി പണവും പദവിയും വാഗ്ദാനം ചെയ്തു.
ജെതാഭായി വഴങ്ങുന്നില്ലെന്ന കണ്ടതോടെ ഭീഷണിയായി. ഒരു ലക്ഷത്തിലേറെ കര്‍ഷകരുടെ വൈദ്യതി കണക്ഷന്‍ വിച്ഛേദിച്ചു. തുടര്‍ന്ന് 300 ഓളം ട്രാന്‍സ്‌ഫോര്‍മറുകള്‍ എടുത്തു മാറ്റി. വയറുകള്‍ അഴിച്ചു മാറ്റി. ഇതൊക്കെ ചെയ്തിട്ടും സമരത്തിന് ഒരു കോട്ടവും സംഭവിച്ചില്ല. പക്ഷേ മോദി പിന്‍വാങ്ങിയില്ല. ഒരു ദിവസം അഹമ്മദാബാദില്‍ നിന്ന് 150 കി മീ അകലെയുള്ള ഹല്‍വാദ് എന്ന സ്ഥലത്തെ ജെതാഭായിയുടെ വീട് നഗരസഭാധികൃതര്‍ ഒരു കാരണവുമില്ലാതെ ഇടിച്ച് നിരത്തി. ഇതുകൊണ്ടും തീര്‍ന്നില്ല. എം എല്‍ എ ഹോസ്‌ററലിലെ ഒരു മുറിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന കിസാന്‍ സംഘിനെ ഒറ്റ രാത്രി കൊണ്ട് പുറത്താക്കുകയും ചെയ്തു. മേശയും അലമാരയും പുസ്തകങ്ങളും മറ്റും വലിച്ച് പുറത്തിട്ടതിന്റെ കൂട്ടത്തില്‍ ഗോല്‍വല്‍ക്കറിന്റെയും ഹെഡ്‌ഗേവറിന്റെയും ചിത്രങ്ങളുമുണ്ടായിരുന്നതായി ജെതാഭായി പറഞ്ഞു.


(മാതൃഭൂമിയിടെ അഹ്മദാബാദ് ലേഖകനാണ് മനോജ്)

http://www.mathrubhumi.com/election2014/article.php?id=442411

പ്രധാനമന്ത്രിപദത്തിലേക്ക് ഒരു സാധാരണക്കാരന്‍
http://www.mathrubhumi.com/election2014/article.php?id=455489

Monday, May 25, 2015

വി.എസിനെതിരായ പ്രമേയത്തിന്റെ പൂര്‍ണരൂപം

വി.എസിനെതിരായ പ്രമേയത്തിന്റെ പൂര്‍ണരൂപം
സി.പി.എം.രാഷ്ട്രീയം
T- T T+


സ: വി.എസ്. അച്യുതാനന്ദന്‍ ചില ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ നടത്തിയ പരസ്യവിമര്‍ശനങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. ഈ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും വി.എസിന്റെ പരസ്യമായ ഇത്തരം പറച്ചിലുകള്‍ പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. പി.ബിയുടെ പ്രസ്താവന വന്നതിനുശേഷം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പി.ബി കാര്യങ്ങള്‍ ശരിയായി ധരിക്കാതെയാണ് പ്രസ്താവന പുറപ്പെടുവിച്ചതെന്നും വി.എസ് മാധ്യമ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇത് പി.ബിയെ തന്നെ തള്ളിപ്പറയലും പി.ബിയെ വെല്ലുവിളിക്കുന്നതിനു തുല്യവുമാണ്. ഈ സാഹചര്യത്തില്‍ പി.ബി പുറപ്പെടുവിച്ച പ്രസ്താവന തെറ്റിദ്ധരിച്ചുള്ളതല്ലെന്ന് വ്യക്തമാക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ബന്ധിതമാവുന്നു. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വിശദമാക്കേണ്ടതുണ്ട്.

പാര്‍ട്ടിയുടെ നേതൃത്വം കൂട്ടായാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ സെക്രട്ടറി ഒറ്റയാന്‍ പ്രവര്‍ത്തനമല്ല നടത്തുന്നത്. കൂട്ടായ ആലോചനയുടെ ഭാഗമായി എടുക്കുന്ന തീരുമാനങ്ങളുടെയും സ്വീകരിക്കുന്ന നിലപാടുകളുടെയും അടിസ്ഥാനത്തിലാണ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നതും പരസ്യമായി പ്രതികരിക്കുന്നതും. ഇക്കാര്യത്തില്‍ പാര്‍ട്ടിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുദ്ദേശിച്ചുകൊണ്ട് ചില വലതുപക്ഷ മാധ്യമങ്ങളും ബൂര്‍ഷ്വാ വക്താക്കളും സെക്രട്ടറി മാറ്റത്തെക്കുറിച്ച് സങ്കല്‍പ്പകഥകള്‍ മെനഞ്ഞു പ്രചരിപ്പിച്ചിരുന്നു. അത്തരം നുണപ്രചരണങ്ങള്‍ക്ക് പിന്തുണ നല്‍കുംവിധത്തിലും വിശ്വാസ്യത നല്‍കുംവിധത്തിലും ആണ് സ: വി.എസ്. അച്യുതാനന്ദന്‍ പുതിയ സെക്രട്ടറി തിരഞ്ഞെടുപ്പിനെ ചിത്രീകരിച്ചിരിക്കുന്നത്.

17, 18, 19, 20, 21 പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന സംഘടനാ പ്രശ്‌നങ്ങളെക്കുറിച്ചും സ: വി.എസ് ഉയര്‍ത്തിയ പ്രശ്‌നങ്ങളെക്കുറിച്ചും പൊതുവിലുള്ള രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും ദേശീയ രാഷ്ട്രീയത്തോടൊപ്പം വിലയിരുത്തിയതാണ്. കഴിഞ്ഞ അഞ്ച് പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ വ്യക്തത വരുത്തിയ പ്രശ്‌നങ്ങളാണ് സ: വി.എസ് ഇപ്പോള്‍ വീണ്ടും ഉന്നയിക്കുന്നത്.

ജനങ്ങളുടെ കടുത്ത അവമതിപ്പ് സൃഷ്ടിച്ചുകൊണ്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. കേരളം നേടിയ നേട്ടങ്ങളെല്ലാം കനത്ത വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനദ്രോഹ നടപടികളും അഴിമതിയും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയും പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയാവട്ടെ ഏറെ തകര്‍ന്നിരിക്കുകയാണ്. വിലക്കയറ്റം എല്ലാ സീമകളേയും ലംഘിച്ച് മുന്നേറുന്നു. സാമൂഹ്യ സുരക്ഷാപദ്ധതികള്‍ തകര്‍ക്കപ്പെടുകയാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയും തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ജാതി-മത ശക്തികള്‍ സമൂഹത്തില്‍ പിടിമുറുക്കുന്നു. സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഭരണം ഇല്ല എന്ന ഗുരുതരമായ സാഹചര്യം ഉടലെടുത്തിരിക്കുന്നു. ഇതിനു പുറമെ, മന്ത്രിമാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന അവസ്ഥയും ജനങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നു. നിരവധിയായ ഇത്തരം പ്രശ്‌നങ്ങളുടെ ഫലമായി വന്‍ ജനവികാരം യു.ഡി.എഫിനെതിരെ സംസ്ഥാനത്താകെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

യു.ഡി.എഫ് ആകട്ടെ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിലാവട്ടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമായി അസംതൃപ്തി രേഖപ്പെടുത്തുകയും ചേരിതിരിഞ്ഞ് ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുകയുമാണ്. ഘടകകക്ഷികള്‍ തമ്മിലുള്ള ഭിന്നതകളും മൂര്‍ച്ഛിക്കുകയാണ്. യു.ഡി.എഫിലെ ഓരോ കക്ഷിക്കകത്തും പ്രതിസന്ധി ഉരുണ്ടുകൂടിയിരിക്കുന്നു. യു.ഡി.എഫ് എന്ന നിലയില്‍ യോജിച്ചുനിന്ന് ജാഥ നടത്തുന്നതിനുപോലും ഏറെ പ്രയാസപ്പെടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. യു.ഡി.എഫ് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയും രാഷ്ട്രീയമായി ഏറെ പ്രതിസന്ധികളില്‍ ചെന്നുപെട്ടിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

യു.ഡി.എഫ് പ്രതിസന്ധി നേരിടുന്ന പല ഘട്ടങ്ങളിലും അതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുമാറ് വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനാവുംവിധം പാര്‍ട്ടിക്കെതിരെ പരസ്യമായി ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന സ: വി.എസ്. അച്യുതാനന്ദന്‍ പതിവുപോലെ ഇത്തവണയും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ പാര്‍ട്ടിക്കെതിരെ ഉന്നയിച്ചു.
കേരളത്തിലെ പാര്‍ടിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ചുകൊണ്ടുള്ള പരസ്യ പ്രസ്താവന ആദ്യമായല്ല സ: വി.എസ്. അച്യുതാനന്ദന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി തന്നെ ഒന്നിലധികം തവണ ചര്‍ച്ച ചെയ്തതാണ്. ചര്‍ച്ചയുടെ അവസാനം പാര്‍ടി സ്വീകരിക്കുന്ന തീരുമാനം അംഗീകരിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സന്നദ്ധനല്ല എന്ന് മുമ്പുതന്നെ പല ഘട്ടങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചിരുന്നു എന്നും രാഷ്ട്രീയ കാര്യങ്ങളിലും തെരഞ്ഞെടുപ്പ് കൂട്ടുകെട്ടിലും മറ്റും പാര്‍ട്ടി നിലപാടില്‍നിന്ന് പാര്‍ടി കേരള നേതൃത്വത്തിന് വ്യതിയാനം സംഭവിച്ചു എന്നുമാണ് സ: വി.എസ് കുറ്റപ്പെടുത്തുന്നത്. ഇപ്പോള്‍ ഉന്നയിച്ചതിനേക്കാളും കൂടുതല്‍ പ്രശ്‌നങ്ങള്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിനെതിരായി സ: അച്യുതാനന്ദന്‍ നേരത്തെ ഉന്നയിച്ചിരുന്നു. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം കേരള സാഹചര്യത്തെക്കുറിച്ച് ഒരു പ്രമേയം അംഗീകരിച്ചു. ഇത്തരം ആരോപണങ്ങളെക്കുറിച്ച് കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ വിലയിരുത്തിയ ഭാഗം താഴെ കൊടുക്കുന്നു:

10. പോളിറ്റ് ബ്യൂറോയ്ക്കുള്ള കത്തുകളില്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമാണെന്ന് സ: വി.എസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ ആരോപണം പാര്‍ടി കേന്ദ്ര കമ്മിറ്റി തള്ളിക്കളയുന്നു. ഡി.ഐ.സിയുമായുള്ള സഖ്യം, പി.ഡി.പിയുമായുള്ള ബന്ധം തുടങ്ങി മുമ്പ് ഉയര്‍ന്നുവന്ന രാഷ്ട്രീയ പ്രശ്‌നങ്ങളിന്മേല്‍ പി.ബിയുടെ ഇടപെടലുകളെത്തുടര്‍ന്ന് തീരുമാനം ഉണ്ടായിട്ടുള്ളതാണ്. പാര്‍ടി കോണ്‍ഗ്രസ്സും കേന്ദ്രകമ്മിറ്റിയും മുന്നോട്ടുവച്ചിട്ടുള്ള അടവുനയങ്ങളാണ് കേരള സംസ്ഥാന കമ്മിറ്റി പിന്തുടര്‍ന്നുപോരുന്നത്. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ പി.ബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റി പാലിച്ചുപോന്നിട്ടുണ്ട്.''

കേരളത്തില്‍ പാര്‍ട്ടി തുടര്‍ന്നുവന്ന അടവുനയവും രാഷ്ട്രീയ നിലപാടുകളും പാര്‍ട്ടിയുടെ പൊതു നിലപാടില്‍നിന്ന് വ്യതിചലിച്ചുകൊണ്ടുള്ളതാണെന്ന സ: വി.എസിന്റെ ആരോപണം തള്ളിക്കളഞ്ഞ കേന്ദ്രകമ്മിറ്റി, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി, പാര്‍ട്ടി കോണ്‍ഗ്രസ്സും കേന്ദ്രകമ്മിറ്റിയും പി.ബിയും മുന്നോട്ടുവച്ച നയങ്ങളാണ് പാലിക്കുന്നതെന്ന് പരസ്യമായി പ്രസ്താവിച്ചു. കേന്ദ്രകമ്മിറ്റി 2012-ല്‍ തന്നെ തള്ളിയ ആരോപണങ്ങള്‍ സ: വി.എസ് ഇപ്പോള്‍ വീണ്ടും ഉന്നയിക്കുമ്പോള്‍ അതിനു പിന്നില്‍ പാര്‍ട്ടി താല്‍പ്പര്യം ഒട്ടുമില്ലെന്ന് വ്യക്തമാണ്.

രാഷ്ട്രീയവും സംഘടനാപരവും ആയ ചില ആരോപണങ്ങളാണ് പാര്‍ടി സംസ്ഥാന കമ്മിറ്റിക്കെതിരെ സ: വി.എസ്. അച്യുതാനന്ദന്‍ ഇത്തവണയും ഉന്നയിക്കുന്നത്. സ: വി.എസ് വിഭാഗീയ ഉദ്ദേശ്യത്തോടെയാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്ന് കേന്ദ്രകമ്മിറ്റി തന്നെ വിലയിരുത്തിയതാണ്.

13. അതുകൊണ്ട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ് തന്റെ ഭിന്നതകള്‍ എന്ന് സ: വി.എസ് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ വ്യതിയാനമാണ് ഭിന്നമായ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും വ്യത്യസ്ത സ്വരങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന സംഘടനാപരമായ പ്രവണത എന്ന സ: വി.എസിന്റെ യുക്തി കേന്ദ്രകമ്മിറ്റിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ വിഭാഗീയ ഉദ്ദേശ്യത്തോടുകൂടിയാണ് ഉയര്‍ത്തുന്നത്.'' (പാര്‍ടി സി.സിയുടെ 2012 ലെ പ്രമേയം)

14. പാര്‍ടിയുടെ സംസ്ഥാന നേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതങ്ങളായ പ്രസ്താവനകള്‍ ഇറക്കുകയും പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് സ: വി.എസിനെ ശക്തമായി വിമര്‍ശിക്കുവാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.'' കേന്ദ്രകമ്മിറ്റി പ്രമേയത്തിലെ വാചകമാണ് ഇവിടെ ഉദ്ധരിച്ചത്. ഏതൊരു പാര്‍ട്ടി സഖാവും പാര്‍ടി തീരുമാനം അംഗീകരിക്കാനും നടപ്പാക്കാനും ബാധ്യതപ്പെട്ടിരിക്കുന്നെങ്കിലും തനിക്ക് അത്തരം സംഘടനാ തത്വങ്ങളൊന്നും ബാധകമല്ലെന്നാണ് ഇത്തരം ആവര്‍ത്തനങ്ങളിലൂടെ സ: വി.എസ് വ്യക്തമാക്കുന്നത്.

എല്ലാ കാര്യങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്ത പാര്‍ട്ടി കേന്ദ്രകമ്മിറ്റി സ: വി.എസിന്റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിച്ചു. നടപടി സ്വീകരിച്ച കേന്ദ്രകമ്മിറ്റി പ്രമേയത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കാം.

15. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനത്തിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും സ: വി.എസിനെ പരസ്യമായി ശാസിക്കുവാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.'' പാര്‍ട്ടിയുടെ അത്യുന്നത ഘടകം സ്വീകരിച്ച അച്ചടക്ക നടപടി അംഗീകരിച്ച് പറ്റിയ തെറ്റ് തിരുത്താനുള്ള ശ്രമമാണ് ഏതൊരു സഖാവില്‍നിന്നും ഉണ്ടാവുക. പക്ഷെ, സ: വി.എസ് തിരുത്താന്‍ തയ്യാറില്ലെന്നു മാത്രമല്ല, പഴയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണി വികസിപ്പിക്കുന്നതിനെക്കുറിച്ച് പാര്‍ടിയുടെ 21-ാം കോണ്‍ഗ്രസ്സും സംസ്ഥാന സമ്മേളനവും വിലയിരുത്തിയതാണ്. രാഷ്ട്രീയ ബലാബലത്തില്‍ മാറ്റം സൃഷ്ടിക്കുമാറ് ഇടതുപക്ഷ ജനാധിപത്യമുന്നണി വികസിപ്പിക്കേണ്ടതുണ്ടെന്നാണ് സംസ്ഥാന സമ്മേളനം തീരുമാനിച്ചത്. ഇത് വ്യക്തിപരമായ തന്റെ ഒരു അജണ്ടയാണെന്നു തോന്നുമാറാണ് സ: വി.എസ് അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് ''ഞാന്‍ മുന്‍കൈ എടുത്തുകൊണ്ടിരിക്കുകയാണ്'', ''കിട്ടുന്ന അവസരങ്ങളൊക്കെ ഞാന്‍ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്'' എന്നൊക്കെ സ: വി.എസ് പ്രസ്താവിച്ചിരിക്കുന്നത്. അതോടൊപ്പം, പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വത്തെ ഇതിന്റെ ഭാഗമായി തന്റെ പ്രത്യേക വീക്ഷണത്തോടെ അവതരിപ്പിക്കാനും വി.എസ് തയ്യാറാവുകയാണ്. ''പാര്‍ടിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയെപ്പോലുള്ള ലീഡേഴ്‌സ് അവിടെ പാര്‍ലമെന്റില്‍ ചെല്ലുമ്പോഴും അല്ലാത്തപ്പോഴും ഇവരെല്ലാമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ക്ക് വേദനയുണ്ടാകുന്ന തരത്തില്‍ സമീപനമെടുത്തിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ തിരുത്താന്‍ തയ്യാറാണ്, അതിന് നിങ്ങള്‍ സഹകരിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള സമീപനം എടുത്തുകൊണ്ടിരിക്കുകയാണ്.''

പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള ശരിയായ നിലപാടിനെ വക്രീകരിക്കാനാണ് സ: വി.എസ് ശ്രമിക്കുന്നത്. നവ ഉദാരവല്‍ക്കരണ നയം നടപ്പാക്കുന്ന യു.ഡി.എഫിന്റെ ഭാഗമായ പാര്‍ടികള്‍ക്ക് അവര്‍ സ്വീകരിച്ച തെറ്റായ നിലപാട് തിരിച്ചറിയാന്‍ കഴിഞ്ഞെങ്കിലേ തിരുത്തലുണ്ടാകൂ. യു.ഡി.എഫിന്റെ ഭാഗമായ ഒരു പാര്‍ടിക്ക് അവിടെ തുടര്‍ന്നുകൊണ്ട് എല്‍.ഡി.എഫില്‍ പ്രവേശിക്കാനാവില്ല എന്ന സാമാന്യധാരണ ഏതൊരാള്‍ക്കും ഉണ്ടാകും. അപ്പോള്‍ ആദ്യം വേണ്ടത് അത്തരം പാര്‍ടികള്‍ യു.ഡി.എഫ് വിടലാണ്. പാര്‍ടി സംസ്ഥാന സെക്രട്ടറി ആര്‍.എസ്.പിയെക്കുറിച്ച് പരാമര്‍ശിച്ചത് പാര്‍ടി നയത്തെ അടിസ്ഥാനപ്പെടുത്തിയും ആര്‍.എസ്.പി നേതാക്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടിയായും ആണ്. ഇത്തരം പാര്‍ടികള്‍ തുടരുന്ന തെറ്റായ രാഷ്ട്രീയ നിലപാട് തുറന്നുകാണിക്കല്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയാണ്. അതിനെ പരസ്യമായി വിമര്‍ശിച്ച സ: വി.എസിന്റെ നടപടി തെറ്റാണ്.

യു.ഡി.എഫ് ഘടകകക്ഷികളുടെ നേതാക്കളെ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാക്കളോ സംസ്ഥാന നേതാക്കളോ കാണുന്നതിലും സംസാരിക്കുന്നതിലും തെറ്റില്ല. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സ: സീതാറാം യെച്ചൂരിയെ വിവിധ പാര്‍ടി നേതാക്കള്‍ കാണുന്നതും സംസാരിക്കുന്നതും സ്വാഭാവികമാണ്. കേരളത്തിലെ ചില നേതാക്കള്‍ തന്നെ കണ്ടതും സംസാരിച്ചതും പാര്‍ടി ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണ്. അതിനെക്കുറിച്ച് വി.എസിന്റെ മനോനില വച്ചുകൊണ്ടുള്ള വക്രീകരണം ഉണ്ടായതിന്റെ ഭാഗമായാണ് മുമ്പ് വേദനയുണ്ടാകുന്ന സമീപനം ഉണ്ടായെങ്കില്‍ ഞങ്ങള്‍ തിരുത്താന്‍ തയ്യാറാണ്, സഹകരിക്കണം എന്ന് ജനറല്‍ സെക്രട്ടറി തന്നെ കണ്ട നേതാക്കളോട് സംസാരിച്ചു എന്ന വി.എസിന്റെ ഭാഷ്യം. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമായതും കേവലം ഭാവനയില്‍ കെട്ടിച്ചമച്ചതും ആയ കാര്യങ്ങളാണ്. മുന്നണി വികസനത്തെക്കുറിച്ച് ജനറല്‍ സെക്രട്ടറി തന്നെ നയം വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പാര്‍ടി കോണ്‍ഗ്രസ്സിന്റെ കാഴ്ചപ്പാടനുസരിച്ച് കേന്ദ്രകമ്മിറ്റിയും പി.ബിയും ആവിഷ്‌കരിക്കുന്ന രാഷ്ട്രീയ നയത്തെ അടിസ്ഥാനപ്പെടുത്തി കേരളത്തില്‍ മുന്നണി വികസിപ്പിക്കുന്ന കാര്യം ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉചിതമായ സമയത്ത് പാര്‍ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്യും. ആ ഘട്ടത്തില്‍ സ: വി.എസിനും അദ്ദേഹത്തിന്റേതായ അഭിപ്രായം പാര്‍ടിയില്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ കുറ്റപ്പെടുത്തുംവിധത്തില്‍ സംസാരിച്ചതിനുശേഷം വി.എസ് പ്രകടിപ്പിക്കുന്ന അഭിപ്രായമുണ്ട്. അതിവിടെ ഉദ്ധരിക്കാം ''അതേയതെ, അതിനുവേണ്ടിയുള്ള ശ്രമം ഞങ്ങളൊക്കെ നടത്തുന്നുണ്ട്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയടക്കം അതിനുവേണ്ടിയുള്ള ശ്രമം നടത്തുന്നുണ്ട് എന്നുള്ള വിവരം എനിക്കുണ്ട്. അതുകൊണ്ട് കണിശമായിട്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ അതിനെ ശക്തമായി നേരിടാന്‍ തക്ക വിധത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും ഞങ്ങള്‍ ചെയ്യുകതന്നെ ചെയ്യുമെന്നുള്ളത് ഉറപ്പാണ്.'' പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന നേതൃത്വത്തെയും മാറ്റിനിര്‍ത്തി ഇടതുപക്ഷ-മതനിരപേക്ഷ കക്ഷികളുമായുള്ള യോജിപ്പ് ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന 'ഞങ്ങള്‍' ആരാണ്? സംസ്ഥാനത്ത് ഒരു സമാന്തര പാര്‍ട്ടി നേതൃത്വത്തിന് താന്‍ നേതൃത്വം നല്‍കുമെന്നാണോ വി.എസ് ഉദ്ദേശിക്കുന്നത്? അത്തരത്തിലുള്ള ഒരു നീക്കവും പാര്‍ടി വച്ചുപൊറുപ്പിക്കില്ല.
പുതിയ സംസ്ഥാന സെക്രട്ടറിയുടെ ചില അഭിപ്രായപ്രകടനങ്ങള്‍ പഴയ സെക്രട്ടറിയുടെ ചില നിലപാടുകള്‍ തന്നെയാണ് എന്നതിന്റെ സൂചനയാണെന്ന് വി.എസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറി പാര്‍ട്ടി അംഗീകരിച്ച നിലപാടാണ് പരസ്യമായി സംസാരിക്കുന്നത്. പാര്‍ട്ടി നിലപാട് വ്യക്തമാക്കുമ്പോള്‍ പഴയതും പുതിയതും തമ്മില്‍ എന്തു വ്യത്യാസമാണ് സംഭവിക്കുക? പാര്‍ട്ടി നിലപാടിനോടൊപ്പം നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് വി.എസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഈ വിമര്‍ശനം ഉയര്‍ന്നത്.

''2004 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 20-ല്‍ 18 സീറ്റിലും വിജയിച്ചു. അതിനെ ഉലയ്ക്കത്തക്കവിധത്തില്‍, നശിപ്പിക്കത്തക്കവിധത്തില്‍ പിന്നീട് അധികാരത്തില്‍ വന്ന നേതൃത്വം തെറ്റായ രീതിയിലുള്ള നിലപാടുകള്‍ സ്വീകരിച്ചതിന്റെ ഫലമായിട്ടാണ് 2009-ലും 2014-ലുമൊക്കെ തന്നെ മുന്നണി ശിഥിലമായതും കോണ്‍ഗ്രസ്സിന് ഗുണം കിട്ടിയതും.'' 2004, 2005, 2006 കേരളത്തില്‍ ലോക്‌സഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പ്രശംസനീയമായ വിജയം എല്‍.ഡി.എഫ് നേടുമ്പോള്‍ ഉണ്ടായിരുന്ന നേതൃത്വം തന്നെയാണ് അഖിലേന്ത്യാടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും പാര്‍ട്ടിക്ക് 2009-ലും 2014-ലും തുടര്‍ന്നത്. വി.എസ് ആരോപിക്കുംപോലെ പുതിയ ഏതെങ്കിലും ഒരു നേതൃത്വം അധികാരത്തില്‍ വന്നതിന്റെ ഭാഗമായോ നേതൃത്വം തെറ്റായ രീതി സ്വീകരിച്ചതുകൊണ്ടോ അല്ല പിന്നീട് പരാജയപ്പെട്ടത്. പരാജയപ്പെടാനിടയായ കാരണങ്ങള്‍ ശരിയായ രീതിയില്‍ തന്നെ പാര്‍ടി വിലയിരുത്തിയിരുന്നു. അതിലേക്കാകെ ഇപ്പോള്‍ പോകുന്നില്ലെങ്കിലും സ: വി.എസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കുന്ന അച്ചടക്ക നടപടി സ്വീകരിച്ച കേന്ദ്രകമ്മിറ്റി തീരുമാനത്തിന്റെ ഒരു ഭാഗം ഇവിടെ പ്രസക്തമാണ്.

''കേരളത്തിലെ പാര്‍ടിയുടെ ഏറ്റവും സീനിയറായ നേതാവാണ് സ: വി.എസ്. പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ പാര്‍ടിയുടെ സംഘടനാ തത്വങ്ങളും അച്ചടക്കവും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുമ്പ് പല ഘട്ടങ്ങളിലും പി.ബിയും സി.സിയും അദ്ദേഹത്തെ ഇക്കാര്യത്തില്‍ തിരുത്താന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍, ഏറ്റവും ഒടുവിലത്തെ ഈ ലംഘനങ്ങളും അച്ചടക്കം തെറ്റിക്കലും, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍, ക്ഷമിക്കുവാനാകില്ല.

അതിനാല്‍, സ: വി.എസ്. അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.''
യു.ഡി.എഫ് പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം അതില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഇടപെടലുകള്‍ സ: വി.എസ്. അച്യുതാനന്ദന്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്. 2013 ഫിബ്രവരി 11ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സ: വി.എസിന്റെ ഇത്തരം സമീപനങ്ങളെ വിലയിരുത്തിയത് ഇപ്രകാരമായിരുന്നു: ''പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം സ: വി.എസ്. അച്യുതാനന്ദന്‍ സ്വീകരിക്കുന്ന നിലപാടുകളും സമീപനങ്ങളും പുറപ്പെടുവിക്കുന്ന പ്രസ്താവനകളും കേരളത്തിലെ പാര്‍ടിയെ വന്‍ പ്രതിസന്ധിയിലെത്തിക്കുന്നു. യു.ഡി.എഫും കേരളത്തിലെ വലതുപക്ഷവും വന്‍ പ്രതിസന്ധിയിലകപ്പെടുമ്പോള്‍ സ: വി.എസ് സ്വീകരിക്കുന്ന സമീപനം പലപ്പോഴും അവരുടെ രക്ഷയ്ക്കുതകുന്നു.'' യു.ഡി.എഫിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ മുമ്പ് സ്വീകരിച്ച സമീപനം വി.എസ് തുടരുന്നതിന്റെ ഭാഗമാണ് ഇപ്പോഴുള്ള വെളിപ്പെടുത്തലുകള്‍.

കേരളത്തിലെ ഏറ്റവും സീനിയറായ പാര്‍ട്ടി നേതാവായ സ: വി.എസ്. അച്യുതാനന്ദനോട് മുമ്പ് കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാനാണ് സെക്രട്ടേറിയറ്റ് ആഗ്രഹിക്കുന്നത്.
''പാര്‍ടിയെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പൊതു പ്രസ്താവനകള്‍ അദ്ദേഹം ചെയ്യരുത്.

സംസ്ഥാന കമ്മിറ്റിയുടെ കൂട്ടായ തീരുമാനങ്ങള്‍ക്ക് അദ്ദേഹം വഴങ്ങണം.''

http://www.mathrubhumi.com/story.php?id=547572

Sunday, May 17, 2015

അമേരിക്കന്‍ ജയില്‍ വ്യവസായം


തഴച്ചുവളരുന്ന ജയില്‍വ്യവസായം
എം.പി.വീരേന്ദ്രകുമാര്‍
 http://www.mathrubhumi.com/books/welcome/printpage/1689  

വര്‍ണവെളിച്ചങ്ങള്‍ പെയ്തിറങ്ങുന്ന അമേരിക്കന്‍ നഗരങ്ങളിലൂടെ അന്തമില്ലാതെ നീണ്ടുപോകുന്ന രാജവീഥിയോരങ്ങളില്‍, നിയോണ്‍ വെളിച്ചത്തിന്റെ ആലക്തിക പ്രഭാപൂരത്തില്‍ മങ്ങുകയും പ്രകാശിക്കുകയും ചെയ്യുന്ന അക്ഷരങ്ങളും സംഖ്യകളും. ചില വന്‍കിട കമ്പനികളുടെ ഓഹരിവിലകളാണ് നിക്ഷേപകരുടെ സവിശേഷശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ ഇവ പ്രദര്‍ശിപ്പിക്കുന്നത്. കറക്ഷന്‍സ് കോര്‍പ്പറേഷന്‍ ഓഫ് അമേരിക്ക, വാക്കന്‍ഹട്ട്... ഇങ്ങനെ പോകുന്നു വന്‍ലാഭം ഘോഷിക്കുന്ന സ്ഥാപനങ്ങളുടെ വിലോഭനീയമായ പേരുകള്‍. ഇവ ഇലക്‌ട്രോണിക് കമ്പനികളുടെയോ സ്വകാര്യ ആയുധനിര്‍മാണശാലകളുടെയോ ഭക്ഷ്യസംസ്‌കരണസ്ഥാപനങ്ങളുടെയോ നാമങ്ങളാണെന്നു തെറ്റിദ്ധരിക്കേണ്ടതില്ല. അമേരിക്കയില്‍ തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുന്ന സ്വകാര്യ ജയില്‍ കമ്പനികളാണിവ. അവയുടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഓഹരികളാണ് ജനഹൃദയങ്ങളില്‍ വര്‍ണരേണുക്കളാവുന്നത്! പൊതു ഉടമയിലായിരുന്ന വിവിധ സേവനവിഭാഗങ്ങള്‍ സ്വകാര്യവത്കരിക്കപ്പെട്ടതുപോലെത്തന്നെ ജയിലുകളും കുത്തകകളുടെ ഉടമസ്ഥതയിലായിക്കൊണ്ടിരിക്കുകയാണ്. അവിടത്തെ ബഹുഭൂരിപക്ഷം കാരാഗൃഹങ്ങളും സ്വകാര്യ കോര്‍പ്പറേഷനുകളുടേതായിക്കഴിഞ്ഞു. ജയില്‍ നടത്തിപ്പ് അത്രമാത്രം ലാഭകരമാണ് അമേരിക്കയില്‍.

വിവിധ സാഹചര്യങ്ങളില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ തെറ്റുകള്‍ തിരുത്തുവാന്‍ പ്രേരിപ്പിക്കുകയും അവരെ വീണ്ടും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാന്‍ സഹായിക്കുകയും ചെയ്യുകയാണ് ജയിലുകളുടെ ധര്‍മമെന്നാണ് നമ്മുടെ പൊതുധാരണ. പൗരാണികകാലം മുതല്‍ നീതിശാസ്ത്രം വിഭാവനം ചെയ്തുവരുന്നതും അതുതന്നെയാണ്. ജയിലറകളൊരിക്കലും പകപോക്കാനുള്ള ഉപാധികളാവരുത്. അവ മനഃസംസ്‌കരണത്തിനും പരിവര്‍ത്തനത്തിനുമുള്ള സങ്കേതങ്ങളാവണം. കുറ്റവാളികളുടെ പുനരധിവാസയത്‌നങ്ങളുടെ ഭാഗമാണ് ജയില്‍ശിക്ഷ. ആ അഭികാമ്യമായ അവസ്ഥയാണ് അമേരിക്കയില്‍ ലാഭങ്ങള്‍ കൊയ്തുകൂട്ടാവുന്ന സ്വകാര്യജയില്‍വ്യവസായങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നത്.

ഇപ്പറഞ്ഞതിനര്‍ഥം മറ്റുരാജ്യങ്ങളില്‍ ജയിലുകള്‍ വളരെയേറെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നുവെന്നൊന്നുമല്ല. അവ സുഖവാസകേന്ദ്രങ്ങളുമല്ല. ഒരുപക്ഷേ, ചിലയിടങ്ങളിലെങ്കിലും ജയിലറകള്‍ പീഡനകേന്ദ്രങ്ങളായിത്തീരാറുണ്ട്. എന്നിരിക്കിലും ഗവണ്‍മെന്റുടമയില്‍ പ്രവര്‍ത്തിക്കുന്ന കാരാഗൃഹങ്ങള്‍ക്ക് പൊതുജനങ്ങളോട് പ്രതിബദ്ധതയുണ്ടാകാതെ തരമില്ല. ജയില്‍ നടത്തിപ്പില്‍ അപാകതകളുണ്ടെങ്കില്‍ അതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ടവരോട് പരാതിപറയാനവകാശമുണ്ട്. അതിനെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുത്താവുന്നതുമാണ്. സ്വകാര്യജയിലുകള്‍ക്ക് പ്രതിബദ്ധതയുള്ളത് ജനങ്ങളോടല്ല, ജയില്‍ക്കമ്പനികളുടെ ഓഹരിയുടമകളോടാണ്. ഓഹരിയുടമകള്‍ക്ക് താത്പര്യം അവരുടെ ലാഭം പരമാവധി വര്‍ധിപ്പിക്കുന്നതിലും. ലാഭം വര്‍ധിക്കണമെങ്കില്‍ എന്നും ജയിലുകള്‍ നിറഞ്ഞിരിക്കണം. ജയിലില്‍ കൂടുതല്‍ തടവുകാര്‍ എന്നതിന്റെ അര്‍ഥം കൂടുതല്‍ ലാഭമെന്നാണ്. ജയിലുടമകള്‍ വന്‍കിട കുത്തകസ്ഥാപനങ്ങളാവുമ്പോള്‍ ഗവണ്മെന്റ്തലത്തില്‍ അവയ്ക്കുള്ള സ്വാധീനം നിര്‍ണായകമാംവിധം ഉയര്‍ന്നതായിരിക്കും. അത് നീതിന്യായവ്യവസ്ഥയിലേക്കുപോലും വ്യാപിക്കുന്നതായാണ് അനുഭവം.

ലോകത്തില്‍, വെള്ളം മുതല്‍ യുദ്ധംവരെ നിയന്ത്രിക്കുന്ന അമേരിക്കയില്‍ ജയില്‍വ്യവസായവും വളരുകയാണ്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയ്ക്ക് 30 സ്റ്റേറ്റുകള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് തടവുകാരുടെ തൊഴില്‍ശക്തി ഉപയോഗിക്കാനാവുംവിധം നിയമനിര്‍മാണം നടത്തിയിരുന്നു. 50 സ്റ്റേറ്റുകളില്‍ 36 സ്റ്റേറ്റുകള്‍ തടവുകാരെക്കൊണ്ട് തൊഴിലെടുപ്പിക്കാന്‍ സ്വകാര്യ കോര്‍പ്പറേഷനുകളെ അനുവദിക്കുന്നുണ്ട്. യൂണി കോര്‍പ് എന്ന യു.എസ്. പൊതുമേഖലാസ്ഥാപനം ജയില്‍പ്പുള്ളികളെക്കൊണ്ട് ജോലി ചെയ്യിച്ച് പ്രതിവര്‍ഷം 5,000 ലക്ഷം ഡോളറിനുള്ള വിറ്റുവരവുണ്ടാക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ഒരു സ്ഥിതിവിവരക്കണക്കനുസരിച്ച് 2,500-ല്‍ ഏറെ ജയില്‍വ്യവസായങ്ങള്‍ അമേരിക്കയിലുണ്ട്. 1980-കളെ അപേക്ഷിച്ച് 500 ശതമാനം വര്‍ധനയാണിതു കാണിക്കുന്നത്. ഈ നില തുടര്‍ന്നുകൊണ്ടിരിക്കുന്നു.

തുന്നല്‍പ്പണി, കണക്കെഴുത്ത്, കൃത്രിമപ്പല്ല് നിര്‍മാണം തുടങ്ങി ബോയിങ് വിമാനങ്ങളുടെ ഭാഗങ്ങളുണ്ടാക്കല്‍, ലെക്‌സസ് വാഹനങ്ങളുടെ ലോഗൊ നിര്‍മാണം വരെ പലതും ഈ വ്യവസായത്തിന്റെ ഭാഗമാണ്. വിലകുറഞ്ഞ തൊഴില്‍ശക്തി ഉപയോഗിക്കുക എന്നതിന്റെ അര്‍ഥം ലാഭത്തില്‍ കുത്തനെയുള്ള വര്‍ധന എന്നുതന്നെ. മൈക്രോസോഫ്റ്റ്, സ്​പാള്‍ഡിങ്, ഐ.ബി.എം., കംപാക്, ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്, എ.ടി & ടി., സ്റ്റാര്‍ ബക്ക്‌സ്, നിന്റെഡോ ഗെയിം ബോയ്, വിക്ടോറിയാസ് സീക്രട്ട്, എഡ്ഡി ബോയര്‍, ഷെവ്‌റോണ്‍, ടി.ഡബ്ല്യു.എ. തുടങ്ങി നിരവധി വന്‍സ്ഥാപനങ്ങള്‍ തടവുകാരെക്കൊണ്ട് ജോലി ചെയ്യിക്കുന്നുണ്ട്. ജയില്‍വ്യവസായത്തിന് അനുഗുണമായി സ്വകാര്യ കോര്‍പ്പറേഷനുകള്‍ നടത്തുന്ന ജയിലുകളും അമേരിക്കയില്‍ തഴച്ചുവളര്‍ന്നിരുന്നു.

ജയില്‍പ്പുള്ളികളുടെ കൂലി മണിക്കൂറിന് 20 സെന്റുമുതല്‍ 1.20 ഡോളര്‍ വരെ മാത്രമാണ്. സിവിലിയന്‍ ജോലിക്കാര്‍ക്കാകട്ടെ, മണിക്കൂറിന് 20 മുതല്‍ 30 വരെ ഡോളര്‍ നല്‌കേണ്ടതുണ്ട്. തടവുകാരെക്കൊണ്ട് ജോലി ചെയ്യിക്കുമ്പോള്‍ വേറെയുമുണ്ട് നേട്ടങ്ങള്‍. വേണ്ടപ്പോള്‍ അവരുടെ സേവനം ഉപയോഗിക്കാം. ആവശ്യമില്ലാത്തപ്പോള്‍ ജയിലിലേക്ക് അവരെ തിരിച്ചയയ്ക്കാം. പിരിച്ചുവിടലില്ല; 'ലേഓഫി'ല്ല. ആരോഗ്യരക്ഷാപദ്ധതികള്‍, ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ യാതൊരു ബാധ്യതയുമില്ല. വെക്കേഷനില്ല; രോഗാവധിയില്ല; ഓവര്‍ടൈം പ്രശ്‌നങ്ങളുമില്ല. ഇത്രയും ഭദ്രമായൊരു തൊഴില്‍ശക്തി എവിടെക്കിട്ടാനാണ് എന്നാണ് ജയില്‍പ്പുള്ളികള്‍ നടത്തുന്ന പ്രിസണ്‍ ലീഗല്‍ ന്യൂസ് എന്ന പ്രസിദ്ധീകരണം ചോദിക്കുന്നത്.


പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഡെക്‌സൊ എന്ന ബഹുരാഷ്ട്രകമ്പനിയാണ് കറക്ഷന്‍സ് കോര്‍പ്പറേഷന്‍ ഓഫ് അമേരിക്ക (സി.സി.എ.)യിലെ ഏറ്റവും വലിയ ഓഹരിയുടമ. ബ്രിട്ടനിലും ആസ്‌ത്രേല്യയിലും സി.സി.എ. ലാഭകരമായി ജയില്‍വ്യവസായം നടത്തുന്നുണ്ട്. ഈ സ്വകാര്യ ജയില്‍കമ്പനിയുടെ ലാഭം 6,956 ലക്ഷം ഡോളറിലേറെ വരുമെന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടേണ്ടതില്ല. 2002 ജനവരി 10-ാം തിയ്യതിയിലെ കണക്കനുസരിച്ച് സി.സി.എ., 21 സ്റ്റേറ്റുകളിലായി 70 ജയിലുകള്‍ നടത്തുന്നുണ്ട്. ഇവയില്‍ 65,000 പേരെ പാര്‍പ്പിക്കാനാവും. സി.സി.എ കഴിഞ്ഞാല്‍, വാക്കന്‍ഹട്ടാണ് അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ജയില്‍ കമ്പനി. ജയില്‍ നടത്തിപ്പ്, സെക്യൂരിറ്റി ഏര്‍പ്പാടുകള്‍ എന്നിവയിലൂടെ വാക്കന്‍ഹട്ട് നൂറു കോടി ഡോളര്‍ പ്രതിവര്‍ഷം വരുമാനമുണ്ടാക്കുന്നുണ്ട്. സി.സി.എ.യും വാക്കന്‍ഹട്ടും ചേര്‍ന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ജയില്‍കുത്തകയായി. ലോക സ്വകാര്യ ജയില്‍വിപണിയുടെ മുക്കാല്‍ ഭാഗവും നിയന്ത്രിക്കുന്നത് ഇവയാണ്.

രാഷ്ട്രീയസ്വാധീനമടക്കം എന്തും ഉപയോഗിക്കാന്‍ ജയില്‍കുത്തകകള്‍ക്ക് നിഷ്പ്രയാസം സാധിക്കും. ഇവരുടെ ഷെയറുടമകളാണ് രാഷ്ട്രീയനേതാക്കളും ഉന്നത ഉദ്യോഗസ്ഥരും! എഫ്.ബി.ഐ.യുടെയും സി.ഐ.എ.യുടെയും മുന്‍ ഡയറക്ടര്‍മാരും സി.ഐ.എ.യുടെ ഒരു മുന്‍ ഡെപ്യൂട്ടി ഡയറക്ടറും സീക്രട്ട് സര്‍വീസിന്റെ മുന്‍ മേധാവിയും ഒരു മുന്‍ അറ്റോര്‍ണിജനറലും ഫെഡറല്‍ പ്രിസണ്‍ ബ്യൂറോയുടെ മുന്‍ മേധാവിയും ടെന്നസ്സി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ മുഖ്യനുമൊക്കെ സി.സി.എ.യുടെയും വാക്കന്‍ഹട്ടിന്റെയും മാനേജ്‌മെന്റില്‍ പ്രമുഖസ്ഥാനങ്ങള്‍ വഹിക്കുന്നവരാണ്.

സി.സി.എ.യും വാക്കന്‍ഹട്ടും നടത്തുന്ന ജയിലുകളില്‍ മിക്കതിനും ഗവണ്മെന്റിന്റെ സബ്‌സിഡി ലഭിക്കുന്നുണ്ട്. ജയില്‍വികസനത്തിനെന്ന പേരിലാണ് ഈ സ്വകാര്യസ്ഥാപനങ്ങള്‍ ഗവണ്മെന്റ് സബ്‌സിഡി നേടിയെടുക്കുന്നത്. 19 സ്റ്റേറ്റുകളിലായി പ്രവര്‍ത്തിക്കുന്ന 60 സ്വകാര്യ ജയിലുകളില്‍, 44 എണ്ണത്തിനും പ്രാദേശിക ഭരണസ്ഥാപനങ്ങളുടെയോ സ്റ്റേറ്റ്/ഫെഡറല്‍ ഗവണ്മെന്റുകളുടെയോ സബ്‌സിഡി ലഭിക്കുന്നുണ്ട്. ടെക്‌സാസ്, കാലിഫോര്‍ണിയ, മിസ്സിസ്സിപ്പി, ഒക്‌ലാഹോമ എന്നീ സംസ്ഥാനങ്ങളില്‍ അഞ്ചുവീതവും അരിസോണ, ഫ്‌ളോറിഡ, ജോര്‍ജിയ, ന്യൂ മെക്‌സിക്കോ, ടെന്നെസ്സി എന്നീ സംസ്ഥാനങ്ങളില്‍ നാലുവീതവും വന്‍കിട ജയിലുകളുണ്ട്. അരിസോണ, ഫ്‌ളോറിഡ, മിസ്സിസ്സിപ്പി, ഇന്ത്യാന, കെന്റക്കി, നോര്‍ത്ത് കരോലിന, ഓഹിയോ, ടെന്നെസ്സി, ടെക്‌സാസ് എന്നീ സ്റ്റേറ്റുകളിലെ സ്വകാര്യ ജയിലുകള്‍ക്ക് പല ഇനത്തിലുമായി നികുതിയിളവുകളും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കപ്പെട്ടിരുന്നു.

കാന്‍സാസില്‍ സി.സി.എ. നടത്തുന്ന ലീവന്‍വര്‍ത്ത് ഡീറ്റന്‍ഷന്‍ സെന്ററിന്റെ പേരില്‍ നടന്ന സ്വത്തുകേസ് കൗതുകമുണര്‍ത്തുന്നതായിരുന്നു. 1998 ഫിബ്രവരിയില്‍ ഈ ജയിലിനെ ഒരു 'ഗാര്‍ഹികസ്ഥാപന'മായി കണക്കാക്കി നികുതിയില്‍ കുറവുവരുത്തണമെന്ന് സി.സി.എ., ലീവന്‍വര്‍ത്ത് കൗണ്ടിക്ക് നല്കിയ ഒരു പ്രതിഷേധ നോട്ടീസില്‍ ആവശ്യപ്പെട്ടു. ലാഭത്തിനുവേണ്ടി നടത്തുന്ന ഒരു സ്ഥാപനമാണെങ്കില്‍ വന്‍തുക നികുതിയിനത്തില്‍ നല്‌കേണ്ടിവരും. അതിനാലാണ് 'ഗാര്‍ഹികം' എന്ന വിശേഷണം തങ്ങള്‍ നടത്തുന്ന സ്വകാര്യജയിലിന്റെ കൂടെ ചേര്‍ക്കാന്‍ സി.സി.എ. തീരുമാനിച്ചത്. അവരുടെ 'കെട്ടിടം' ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്താണുള്ളതെന്നും അതിനു ചുറ്റും വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ തന്നെയാണുള്ളതെന്നും ചൂണ്ടിക്കാട്ടിയ കൗണ്ടിയിലെ ഒരു നിയമസഭാംഗം പ്രസ്തുത കെട്ടിടത്തിനു ചുറ്റും കെട്ടി ഉയര്‍ത്തിയിട്ടുള്ള മതിലിന്മേല്‍ മുള്ളുവേലി കെട്ടിയുറപ്പിച്ച കാര്യവും വാര്‍ത്താലേഖകരുടെ ശ്രദ്ധയില്‍പ്പെടുത്തി. ആ കെട്ടിടത്തിന്റെ ജനാലകള്‍ ആരും ചാടിപ്പോകാതിരിക്കാന്‍തക്കവണ്ണം ഇരുമ്പുബാറുകള്‍ ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുമുണ്ടായിരുന്നു. 'ഇതിനെ എങ്ങനെയാണ് ഒരു 'ഗൃഹം' എന്നു വിശേഷിപ്പിക്കുക' എന്ന അദ്ദേഹത്തിന്റെ ചോദ്യം കുറിക്കുകൊണ്ടു. സി.സി.എ.ക്ക് പ്രതിഷേധക്കുറിപ്പ് പിന്‍വലിക്കേണ്ടിയും വന്നു.

ജയില്‍പ്പുള്ളികള്‍ നിര്‍മിച്ച സാധനങ്ങള്‍ ചൈന കയറ്റുമതി ചെയ്യുന്നതിനെതിരെ 'കടുത്ത മനുഷ്യാവകാശലംഘനം' എന്ന് അധിക്ഷേപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന അമേരിക്കന്‍ ഭരണകൂടം യു.എസ്. ജയിലുകളില്‍ തടവുകാരെക്കൊണ്ട് ജോലി ചെയ്യിക്കുന്നതും അവരുണ്ടാക്കിയ വസ്തുക്കള്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതും സമര്‍ഥമായി മറച്ചുവെക്കുന്നു.കാലിഫോര്‍ണിയയിലെ മോണ്‍ടെറിക്കു സമീപമുള്ള ഒരു ചെറുകിട ജയിലിലെ തടവുകാരനാണ് ഡിനൊ നെവാരെറ്റെ. റെഡിമെയ്ഡ് വസ്ത്രനിര്‍മാണവുമായി ബന്ധപ്പെട്ട് അയാള്‍ക്ക് ദിവസവും ഒന്‍പതു മണിക്കൂര്‍ ജോലിചെയ്യേണ്ടിവരുന്നുണ്ട്. മാസത്തില്‍ വളരെ തുച്ഛമായ കൂലിമാത്രമാണ് ഡിനൊവിന് പ്രതിഫലം കിട്ടുന്നത്. തങ്ങള്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ കയറ്റുമതിചെയ്യുന്ന വിവരം ഡിനൊ അടക്കമുള്ള തടവുകാര്‍ക്കറിയില്ലായിരുന്നു.


ചൂഷണവിധേയരാവുന്ന തടവുകാര്‍
തടവുകാര്‍ക്ക് അര്‍ഹിക്കുന്ന വേതനം നല്കാതെ അവരെക്കൊണ്ട് പണിയെടുപ്പിച്ചുണ്ടാക്കുന്ന സാധനങ്ങള്‍ ആഭ്യന്തരവിപണിയില്‍ വില്ക്കുന്നത് ഫെഡറല്‍ നിയമം നിരോധിക്കുന്നുണ്ട്. എന്നാല്‍, ഇത്തരം വസ്തുക്കള്‍ വിദേശരാജ്യത്തേക്ക് കയറ്റിയയയ്ക്കുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നുമില്ല. അതിനാല്‍ ജയിലധികൃതര്‍ 'കയറ്റുമതി ബിസിനസ്സ്' ലാഭകരമായി, നിര്‍ബാധം നടത്തിക്കൊണ്ടേയിരിക്കും. തടവുകാര്‍ ജോലി ചെയ്യാന്‍ സ്വമേധയാ തയ്യാറായി വരികയാണെന്നും തൊഴിലെടുക്കുന്ന മൊത്തം സമയം കണക്കാക്കി അവര്‍ക്ക് ശിക്ഷയില്‍ ഇളവുനല്കുന്ന സമ്പ്രദായമുണ്ടെന്നും അവര്‍ക്ക് പ്രത്യേകം തൊഴില്‍പരിശീലനം നല്കുന്നുണ്ടെന്നും ഓറിഗോണ്‍ ജയിലിലെ ഒരു പ്രമുഖ ഉദ്യോഗസ്ഥനായ ഫ്രെഡ് നിക്കോള്‍സ് പറയുന്നു. തടവുകാര്‍ ജോലി ചെയ്യുന്നില്ലെങ്കില്‍ കൂടുതല്‍ കാലം ശിക്ഷയനുഭവിക്കേണ്ടിവരും. കൂടാതെ അവര്‍ക്ക് കാന്റീന്‍ ആനുകൂല്യങ്ങളും മറ്റ് സൗജന്യങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യും.

അമേരിക്കയിലിപ്പോള്‍ ഇരുപതു ലക്ഷത്തില്‍പ്പരം തടവുപുള്ളികളുണ്ട്. റഷ്യ കഴിഞ്ഞാല്‍ അമേരിക്കയാണ് ഏറ്റവും കൂടുതല്‍ ആളുകളെ ജയിലിലടയ്ക്കുന്ന രാജ്യം. കാനഡയേക്കാള്‍ നാലിരട്ടിയും ഇംഗ്ലണ്ടിനേക്കാള്‍ അഞ്ചിരട്ടിയും ജപ്പാനേക്കാള്‍ പതിനാല് ഇരട്ടിയുമാണ് അമേരിക്കയിലെ തടവുകാരുടെ എണ്ണം. അമേരിക്കക്കാരുടെ അക്രമപാരമ്പര്യവും സങ്കീര്‍ണവും സംഘര്‍ഷാത്മകവുമായ സാമൂഹികബന്ധങ്ങളുമാണ് രാജ്യത്ത് കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.

ഇതിനു പുറമേയാണ് നിരക്ഷരതയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. ലോകത്തിലെ ഏറ്റവും സമ്പത്തുള്ള രാജ്യമായ അമേരിക്കയില്‍ 23 ശതമാനം പേര്‍ - അതായത്, 440 ലക്ഷം സ്ത്രീകളും പുരുഷന്മാരും ഫലത്തില്‍ നിരക്ഷരരാണ്. അവര്‍ക്ക് ജോലിക്കുള്ള ഒരു അപേക്ഷാഫോറം പൂരിപ്പിക്കാനോ പത്രം വായിക്കാനോ ബസ്സിന്റെ സമയവിവരപ്പട്ടിക മനസ്സിലാക്കാനോ ബാലറ്റ്‌പേപ്പറില്‍ പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്തുവാനോ കഴിയില്ലെന്നാണ് ഈയിടെ 'ന്യൂസ് വീക്കി'ല്‍ പ്രത്യക്ഷപ്പെട്ട ഒരു ലേഖനം വെളിപ്പെടുത്തുന്നത്. നിരക്ഷരത തൊഴിലില്ലായ്മയിലേക്കും തൊഴിലില്ലായ്മ കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു.

ക്രിമിനല്‍വാസനകളെ ഇല്ലാതാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നതിനു പകരം പ്രശ്‌നങ്ങളെ ജനപ്രിയതയുള്ളതാക്കാനാണ് രാഷ്ട്രീയനേതാക്കളും മാധ്യമങ്ങളും യത്‌നിക്കുന്നത്. അമേരിക്കന്‍ മാധ്യമങ്ങള്‍ കുറ്റകൃത്യങ്ങള്‍ വിറ്റു പണമുണ്ടാക്കുകയാണ്. അമേരിക്കന്‍ ക്രിമിനല്‍ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന രസകരമായ വസ്തുത, ഗുരുതരമായ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരികയാണെങ്കിലും കൂടുതല്‍ പേര്‍ ജയലിലടയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതാണ്. ഇതിന്റെ ഫലമായി അമേരിക്കന്‍ തടവറകള്‍ നിറഞ്ഞുകവിയുന്നു. അവരെ 'കര്‍മനിരതരാക്കാ'നായി പലതരം വ്യവസായങ്ങള്‍ ആരംഭിക്കുകയാണ് ജയിലധികൃതര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജയില്‍നടത്തിപ്പിന് ഫെഡറല്‍ ഗവണ്മെന്റ് ചെലവഴിക്കുന്ന തുകയുടെ പകുതിയെങ്കിലും തടവുകാരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച് ഈടാക്കണമെന്ന അഭിപ്രായവും യു.എസ്. രാഷ്ട്രീയനേതാക്കളില്‍ പലര്‍ക്കുമുണ്ട്.

തടവുകാരെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നത് മറ്റുചില സാമൂഹികപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. തടവുകാര്‍ സിവിലിയന്‍ ജോലിക്കാര്‍ക്ക് ശക്തരായ എതിരാളികളായിത്തീരുന്നുവെന്നതാണവയിലൊന്ന്. വേള്‍ഡ് സോഷ്യലിസ്റ്റ് വെബ്‌സൈറ്റിനുവേണ്ടി അലന്‍ വൈറ്റും ഇയാമി ബേക്കറും നടത്തിയ ഒരു അപഗ്രഥനത്തില്‍ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ തടവുകാര്‍ക്കു ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നാംലോക രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനേക്കാള്‍ മെച്ചം അമേരിക്കന്‍ തടവുകാരെക്കൊണ്ട് പണിയെടുപ്പിക്കുന്നതാണെന്ന് പല രാഷ്ട്രീയനേതാക്കളും വാണിജ്യപ്രമുഖരും കരുതുന്നു. 'നൈക്ക്' ഷൂ നിര്‍മാതാക്കള്‍ ഇന്തോനേഷ്യക്കാരെക്കൊണ്ട് തങ്ങളുടെ ഫാക്ടറികളില്‍ ജോലിയെടുപ്പിക്കുന്നുണ്ട്. നൈക്കിന്റെ ഉപകരാറുകാരന്‍ ഒരാള്‍ക്ക് പ്രതിദിനം 1.2 ഡോളര്‍ പ്രതിഫലമായി നല്കുന്നു. ഒറിഗോണ്‍ സ്റ്റേറ്റിലെ നിയമസഭാംഗമായ കെവിന്‍ മാനിക്‌സ് ഇന്തോനേഷ്യന്‍ തൊഴില്‍ശക്തിയെ 'ചെലവുകൂടിയത്' എന്നാണ് വിശേഷിപ്പിക്കുന്നത്. അത്രയൊന്നും പണം കൊടുക്കാതെ, നൈക്കിന് തടവുപുള്ളികളുടെ 'സേവനം' ഉപയോഗപ്പെടുത്താവുന്നതേയുള്ളുവെന്നാണ് മാനിക്‌സിന്റെ അഭിപ്രായം.

അമേരിക്കയില്‍ 1980-നും 1994-നുമിടയ്ക്ക് ജയില്‍പ്പുള്ളികളുടെ എണ്ണത്തില്‍ 221 ശതമാനം വര്‍ധനയുണ്ടായി. ജയില്‍വ്യവസായങ്ങളിലേര്‍പ്പെട്ട തടവുകാരുടെ എണ്ണം 358 ശതമാനം കണ്ട് കുതിച്ചുയര്‍ന്നു. തടവുകാര്‍ നിര്‍മിച്ച സാധനസാമഗ്രികളുടെ മൂല്യം 392 ദശലക്ഷം ഡോളറില്‍നിന്ന് 131 കോടി ഡോളറായി ഉയര്‍ന്നു. 'ഫെഡറല്‍ പ്രിസണ്‍ ഇന്‍ഡസ്ട്രീസി'ന്റെ വാര്‍ഷികവില്പനമൂല്യം 6,000 ലക്ഷം ഡോളറായിരുന്നു; അതു പ്രതിവര്‍ഷം ഉയര്‍ന്നുകൊണ്ടിരിക്കുകയുമാണ്. കൊളംബിയ തിയോളജിക്കല്‍ സെമിനാരിയിലെ സ്റ്റാന്‍ സാണ്ടേഴ്‌സ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത് ജയിലുകള്‍ പ്രതിവര്‍ഷം 3,000 കോടി ഡോളര്‍ വരുമാനമുണ്ടാക്കുന്നുണ്ടെന്നാണ്. ഓറിഗോണ്‍ ജയിലിലെ തടവുകാര്‍ നിര്‍മിച്ച്, 'പ്രിസണ്‍ ബ്ലൂസ്' എന്ന ബ്രാന്‍ഡ് നാമം നല്കി, വിപണനം ചെയ്ത ജീന്‍സ് അമേരിക്കയില്‍ വളരെയേറെ ജനപ്രിയത നേടുകയുണ്ടായി. 1994-ല്‍ ഒരു ചെറുകിട ജയിലിലെ തടവുകാരെ അധികൃതര്‍ സ്വകാര്യമായി പുറത്തേക്കു കൊണ്ടുപോയി 'ടോയ്‌സ് ആര്‍ യു' എന്ന കളിപ്പാവകള്‍ വില്ക്കുന്ന കടയില്‍ സ്റ്റോക്കെടുപ്പിന് വിട്ടുകൊടുത്തത് തൊഴിലാളിയൂണിയനുകളുടെ കടുത്ത എതിര്‍പ്പിന് കാരണമായി. ടി.ഡബ്ല്യു.എയുടെ ഫ്‌ളൈറ്റുകള്‍ ബുക്കുചെയ്യാന്‍ നിയോഗിക്കപ്പെടുന്നത് ദക്ഷിണ കാലിഫോര്‍ണിയയില്‍നിന്നുള്ള ചെറുപ്പക്കാരായ തടവുകാരെയാണ്. ഡാറ്റ പ്രോസസ്സിങ് ജോലി നിര്‍വഹിക്കുവാന്‍ ഓഹിയോ,കാലിഫോര്‍ണിയ തുടങ്ങിയ സ്റ്റേറ്റുകള്‍ ജയില്‍പ്പുള്ളികളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഹോണ്ട, കോണിക്ക എന്നീ സ്ഥാപനങ്ങളും തടവുകാരെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നുണ്ട്.
പലപ്പോഴും യു.എസ്. നിയമങ്ങള്‍ സ്വകാര്യജയിലുടമകള്‍ക്ക് അനുകൂലമാണ്. ഫെഡറല്‍ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് പൗരാവകാശലംഘനമാരോപിച്ച് ഗവണ്മെന്റിനെതിരെ കേസ് കൊടുക്കാന്‍ അനുവാദമില്ലാത്തതുപോലെ, സ്വകാര്യജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് ജയില്‍കരാറുകാരനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണെന്ന് സുപ്രീംകോടതിയുടെ ഒരു വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.

ന്യൂയോര്‍ക്ക് നഗരത്തില്‍ കറക്ഷണല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എന്ന കമ്പനി നടത്തുന്ന സ്വകാര്യജയിലില്‍ ജോണ്‍ മലെസ്‌കോവിനുണ്ടായ അനുഭവം അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. മലെസ്‌കോവിന്റെ സെല്‍ അഞ്ചാംനിലയിലായിരുന്നു. കുറ്റവാളികളെ ലിഫ്റ്റ് ഉപയോഗിക്കുന്നതില്‍നിന്ന് അധികൃതര്‍ വിലക്കിയിരുന്നതിനാല്‍, ഹൃദ്രോഗിയായ മെലസ്‌കോവിന് ലിഫ്റ്റ് സൗകര്യം അനുവദിച്ചില്ല. അദ്ദേഹം പ്രതിഷേധിച്ചുവെങ്കിലും കാര്യമുണ്ടായില്ല. മെലസ്‌കോവിന് അഞ്ചാംനിലയിലേക്ക് നടന്നുതന്നെ കയറേണ്ടിവന്നു. അവിടെയെത്തിയപ്പോഴേക്ക് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും അദ്ദേഹം തറയില്‍ വീണുപോവുകയും ചെയ്തു.
സുപ്രീംകോടതിവരെ മെലസ്‌കോ പോയെങ്കിലും സ്വകാര്യജയില്‍ സ്ഥാപനത്തിനനുകൂലമായിരുന്നു വിധി. 2001 ഡിസംബര്‍ 2-ാം തീയതി 'വാഷിങ്ടണ്‍ പോസ്റ്റ്' ഈ കോടതിവിധിയില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ച ജസ്റ്റിസ് ജോണ്‍ പോള്‍ സ്റ്റീവന്‍സിന്റെ നിലപാട് ഉദ്ധരിച്ചു. ഈ പശ്ചാത്തലത്തില്‍ യു.എസ്. കോണ്‍ഗ്രസ് പ്രശ്‌നത്തിലിടപെട്ട് ഈ അനീതിക്ക് അറുതിവരുത്തണമെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സ്വകാര്യജയില്‍ നടത്തുന്ന കരാറുകാര്‍ സര്‍ക്കാറിന്റെ പ്രതിനിധികള്‍തന്നെയാണെന്നും പതിനായിരങ്ങളുടെ പൗരാവകാശധ്വംസനം നടത്താന്‍ അവയ്ക്ക് അധികാരമില്ലെന്നുമാണ് സ്റ്റീവന്‍സ് പറഞ്ഞത്.

കൂടുതല്‍ തടവുകാര്‍, കൂടുതല്‍ ലാഭം
മുപ്പതു വര്‍ഷം മുന്‍പ് അമേരിക്കയില്‍ ഇന്നത്തേതിന്റെ പത്തിലൊന്ന് തടവുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു ദശകങ്ങള്‍ക്കകം അമേരിക്കയില്‍ പുതിയ ജയിലുകള്‍ വളരെയേറെ ഉണ്ടായി എന്നത് യു.എസ്. ക്രിമിനല്‍ - നീതിന്യായവ്യവസ്ഥിതിയുടെ വമ്പിച്ചൊരു നേട്ടംതന്നെ! മറ്റു വികസിതരാഷ്ട്രങ്ങളെ അപേക്ഷിച്ച് അഞ്ചു മുതല്‍ ഏഴു മടങ്ങുവരെ ആളുകളെ അമേരിക്ക ജയിലിലടയ്ക്കുന്നു. അക്രമപരമല്ലാത്ത കുറ്റകൃത്യങ്ങളില്‍പ്പെട്ട് പിടിക്കപ്പെട്ടവരെ മാനസാന്തരപ്പെടുത്തുവാനുള്ള പരിപാടികള്‍ മറ്റു വികസിതരാജ്യങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ട്. യാതൊരു നിര്‍വാഹവുമില്ലാത്തവരെ മാത്രമാണ് ആ രാജ്യങ്ങള്‍ ഇരുമ്പഴിക്കുള്ളിലാക്കുന്നത്. മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്ക് പലതരത്തിലുള്ള പുനരധിവാസപ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍, അമേരിക്കയിലെ വിരോധാഭാസം കുറ്റകൃത്യനിരക്ക് താഴ്ന്നുകൊണ്ടിരിക്കുമ്പോഴും ജയിലിലടയ്ക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ്. അക്രമപരമല്ലാത്ത കുറ്റങ്ങള്‍ ചെയ്യുന്നവരെ പുനരധിവസിപ്പിക്കാനുള്ള പരിപാടികള്‍ നടപ്പിലാക്കിയാല്‍ 'ജയില്‍കുത്തക'കളുടെ ലാഭം കുത്തനെ ഇടിയുമെന്നതിനാല്‍ യു.എസ് അധികൃതര്‍ അതിനൊരിക്കലും ശ്രമിക്കുകയില്ല.

ശീതസമരകാലത്ത് സൈനികസ്ഥാപനങ്ങള്‍ കൂണുകള്‍പോലെ മുളച്ചുപൊന്തിയിരുന്നു. ശീതസമരാന്ത്യത്തോടെ അവയുടെ ആവശ്യമില്ലാതായിത്തീര്‍ന്നു. തുടര്‍ന്നവ സ്വകാര്യജയിലുകളായി മാറി! ജോലി നഷ്ടപ്പെട്ട സൈനികോദ്യോഗസ്ഥന്മാര്‍ക്ക് ജയില്‍ ഒരു തൊഴിലുപാധിയായി. വേറെ പലര്‍ക്കും അവയില്‍ ജോലി കിട്ടി. അനുബന്ധവ്യവസായങ്ങള്‍, കടകമ്പോളങ്ങള്‍ തുടങ്ങിയവയും ജയിലിനോടനുബന്ധിച്ച് വളര്‍ന്നു. ഇന്ന് അമേരിക്കയിലെ ഉള്‍പ്രദേശങ്ങള്‍ മോഹിക്കുന്നത് തങ്ങളുടെ ഗ്രാമങ്ങളില്‍ ഒരു സ്വകാര്യ ജയിലെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ എന്നാണ്. കുറ്റകൃത്യങ്ങളെക്കുറിച്ച് അമേരിക്കക്കാര്‍ക്കുള്ള ഭീതി പഴയ സൈനിക - വ്യാവസായിക സമുച്ചയത്തിന്റെ ഒരു പുത്തന്‍പതിപ്പിന് ജന്മം നല്കിയിരിക്കുന്നു. ഐസന്‍ഹോവര്‍ യുഗത്തിലെപ്പോലെ രാഷ്ട്രീയക്കാര്‍ തങ്ങളുടെ പൊതുശത്രുവിനെതിരെ ശക്തമായ നിലപാടെടുക്കുവാന്‍ മത്സരിക്കുകയാണ്. ശീതസമരകാലത്ത് ആയുധനിര്‍മാതാക്കളും സൈനികമേധാവികളും രാഷ്ട്രീയക്കാരും ഒത്തുചേര്‍ന്നുണ്ടാക്കിയ 'ഇരുമ്പു ത്രികോണ'ത്തിന് സമാനമായ അവസ്ഥയാണിന്ന് സംജാതമായിരിക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം അഭിപ്രായപ്പെട്ടു.

കൂടുതല്‍ ആളുകളെ ജയിലിലേക്കയയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പല കേന്ദ്രങ്ങളിലും നടന്നുവരുന്നുണ്ട്. കൂടുതല്‍ ജയിലുകളുണ്ടാക്കാനും അങ്ങനെ 'ജയില്‍ വ്യവസായ'ത്തില്‍നിന്ന് കൂടുതല്‍ ലാഭം നേടാനുമുള്ള ത്വരയാണ് ഈ ചര്‍ച്ചകളില്‍ പ്രതിഫലിക്കുന്നതെന്നതാണ് അപകടകരമായ കാര്യം. ഗോള്‍ഡ്മാന്‍ ഡാച്ച്‌സ് ആന്‍ഡ് കമ്പനി, പ്രൂഡന്‍ഷ്യല്‍ ഇന്‍ഷ്വറന്‍സ്, മെറില്‍ലിഞ്ച് തുടങ്ങിയ വന്‍ബിസിനസ്സുകാര്‍ക്ക് ജയില്‍നിര്‍മാണത്തിലും മറ്റും സവിശേഷ താത്പര്യമുണ്ട്. ബിസിനസ്സുകാര്‍ക്കും നിക്ഷേപകര്‍ക്കും ജനക്ഷേമത്തേക്കാള്‍ എന്നും താത്പര്യം അവരുടെ ലാഭത്തില്‍ത്തന്നെയാണല്ലോ.

വെസ്റ്റിങ് ഹൗസ് ഇലക്ട്രിക് കോര്‍പ്പറേഷന്‍, മിനിസോട്ട മൈനിങ് ആന്‍ഡ് മാനുഫാക്ചറിങ് കമ്പനി, ജി.ഡി.ഇ. സിസ്റ്റംസ് ഇന്‍കോര്‍പ്പറേറ്റഡ്, അലയന്റ് ടെക് സിസ്റ്റംസ് ഇന്‍കോര്‍പ്പറേറ്റഡ് തുടങ്ങിയ വന്‍കിടസ്ഥാപനങ്ങള്‍ കുറ്റവാളികള്‍ക്കെതിരെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളടക്കമുള്ള 'ആയുധങ്ങള്‍' വികസിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കിവരികയാണ്. കുറ്റകൃത്യങ്ങള്‍ ഒരു വന്‍വ്യവസായത്തിന്റെ അടിത്തറയാകുന്നു എന്ന ഭീതിദമായ അവസ്ഥയാണ് അമേരിക്കയില്‍.

കാലിഫോര്‍ണിയന്‍ അധികൃതര്‍ പറയുന്നത് പുതിയ കുറ്റവാളികളെ പാര്‍പ്പിക്കാന്‍ ഏറ്റവും ചുരുങ്ങിയത് ഇരുപതു ജയിലുകള്‍കൂടി അടിയന്തിരമായി വേണ്ടിവരുമെന്നാണ്. ഫ്‌ളോറിഡയില്‍ എട്ടു ജയിലുകളും നാല് വര്‍ക്ക് ക്യാമ്പുകളും പുതുതായി ഉണ്ടാക്കിക്കഴിഞ്ഞിട്ടുണ്ട്. ടെക്‌സാസാകട്ടെ, പതിനെട്ടു മാസങ്ങള്‍ക്കുള്ളില്‍ ആഴ്ചയിലൊന്നുവീതം പുതിയ കാരാഗൃഹങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി. ജയിലിലേക്ക് ഭക്ഷണം നല്കുന്ന സ്ഥാപനങ്ങളും ലാഭം കൊയ്തുകൂട്ടിക്കൊണ്ടിരിക്കുന്നു. ഫ്‌ളോറിഡയിലെ 'ജോയ്ഫുഡ് സര്‍വീസി'ന്റെ വൈസ് പ്രസിഡണ്ട് ലാറി സോളമന്‍ പറയുന്നത് ജയിലില്‍ നിറയെ 'ആളുകളു'ള്ളതുകൊണ്ട് ഭക്ഷ്യക്കച്ചവടം പൊടിപൊടിച്ചു നടക്കുന്നുവെന്നത്രേ.

യു.എസ്. ജയിലുകളില്‍ ടെലിഫോണ്‍ ബൂത്തുകള്‍ സ്ഥാപിക്കാനുള്ള അവകാശത്തിനും വന്‍മത്സരമാണ്. തടവുപുള്ളികളുടേത് മിക്കവാറും ദീര്‍ഘദൂരവിളികളായിരിക്കുമെന്നതുകൊണ്ട് ജയിലിലെ ഫോണ്‍ ബൂത്ത് ഉടമകള്‍ക്ക് കൂടുതല്‍ ലാഭം കിട്ടും. കൂടാതെ അവര്‍ വന്‍നിരക്കാണ് ഓരോ വിളിക്കും ചുമത്തുന്നത്. ഒരു ജയിലില്‍ ഒരൊറ്റ ഫോണ്‍ കണക്ഷനില്‍നിന്നുമാത്രം പ്രതിവര്‍ഷം 15,000 ഡോളര്‍ ലാഭം കിട്ടുമത്രേ! തെരുവിലെ ഒരു പബ്ലിക് ഫോണ്‍ബൂത്തില്‍നിന്ന് ലഭിക്കുന്നതിന്റെ ഏകദേശം അഞ്ചിരട്ടിയാണിത്. അമിതചാര്‍ജ് ചുമത്തുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു ഫോണ്‍കമ്പനിയാണ് ഫ്‌ളോറന്‍സ് ജയിലില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.സി.എന്‍.എ. അവര്‍ ഒരു ദീര്‍ഘദൂരകോളിന് മിനുട്ടിന് 22 ഡോളറാണ് ചുമത്തുന്നത്. തടവുപുള്ളികളുടെ ബന്ധുക്കളാണ് അവരുടെ ഫോണ്‍കോളുകളുടെ ബില്ലടയ്ക്കുക. വന്‍തുകയ്ക്കുള്ള ബില്ലു കിട്ടുമ്പോള്‍ മാത്രമേ ജയിലില്‍ കഴിയുന്ന ബന്ധുവിന്റെ ശബ്ദത്തിന്റെ 'വില' പണമടയ്ക്കുന്നവര്‍ക്ക് ബോധ്യമാകൂ.
രാഷ്ട്രീയക്കാരും, ജയില്‍ വാര്‍ഡന്‍മാര്‍ മുതല്‍ യൂണിയന്‍ നേതാക്കള്‍, സാധന-സാമഗ്രികള്‍ വിതരണം ചെയ്യുന്നവര്‍, അവരുടെ ഉപകരാറുകാര്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി ഒരു വന്‍നിര ഇടത്തട്ടുകാരും ജയില്‍പ്പുള്ളികളെ വിവിധ മാര്‍ഗങ്ങളിലൂടെ ചൂഷണം ചെയ്ത് പണം തട്ടിയെടുക്കുന്നുണ്ട്. ഇനിയുള്ള കാലം ജയില്‍വ്യവസായങ്ങളുടേതാണെന്നുപോലും യു.എസ്. സംരംഭശാലികള്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നു.

ജയില്‍വ്യവസായ സമൃദ്ധിയുടെ ഒരു പുതുലോകമാണ് ടെക്‌സാസിലെ ലോക്ഹാര്‍ട്ട് പട്ടണം അനാവൃതമാക്കുന്നത്. മുന്‍പിത് യാതൊരു വികസനവുമില്ലാത്ത, മ്ലാനമായൊരു പ്രദേശമായിരുന്നു. പട്ടണത്തിന്റെ അല്പമുള്ളിലായി വാക്കന്‍ഹട്ട് ഒരു സ്വകാര്യജയില്‍ തുടങ്ങിയതോടെ അതിന്റെ മുഖം മാറാന്‍ തുടങ്ങി. ആദ്യം നല്ലൊരു റസ്റ്റാറന്റ് വന്നു. പിന്നീട് ചെറുകിടസ്ഥാപനങ്ങള്‍ ഈ ജയിലിനെ ചുറ്റിപ്പറ്റി വളരാന്‍ തുടങ്ങി. തുടര്‍ന്നതിന് കൂടുതല്‍ ശാഖകളുണ്ടായി. വാക്കന്‍ഹട്ടിന്റെ പ്രഥമ സംരംഭമായിരുന്നു പടര്‍ന്നുപന്തലിച്ച ഈ 
സ്വകാര്യ ജയില്‍സമുച്ചയം.

ലോക്ഹാര്‍ട്ട് ജയിലിനോടനുബന്ധിച്ച് ഒരു ഇലക്‌ട്രോണിക് വ്യവസായ യൂണിറ്റും കണ്ണട നിര്‍മിക്കുന്ന ഒരു സ്ഥാപനവും വാല്‍വുകളും മറ്റും ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയുമുണ്ട്. ഇവയിലെ തൊഴിലാളികള്‍ മിക്കവരും ജയില്‍പ്പുള്ളികളാണ്. ചുരുങ്ങിയ കൂലി, വലിയ ലാഭം. അതിനു പുറമേ നികുതിയിളവ്, ഗവണ്മെന്റ് സബ്‌സിഡികള്‍ തുടങ്ങി വേറെയുമുണ്ട് ഏറെ നേട്ടങ്ങള്‍. എന്നാല്‍, സ്വകാര്യജയില്‍ മുതലാളിമാര്‍ അവകാശപ്പെടുന്നത് അവരുടെ ജയിലുകള്‍ തടവുകാരുടെ പുനരധിവാസത്തിന് അനുയോജ്യമായ നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുവെന്നാണ്. അതിനനുസൃതമായ വിദ്യാഭ്യാസ - തൊഴില്‍ പരിശീലനപരിപാടികളും മറ്റും തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണവര്‍ പറയുന്നത്. തടവുകാരുടേത് സൗജന്യതൊഴിലല്ല; അത് അവര്‍ നേടുന്ന പരിശീലനത്തിന്റെ ഉപോത്പന്നമാണ് എന്നും കുത്തകസ്ഥാപനങ്ങള്‍ ജയിലിലെ തൊഴില്‍ശക്തിയെ വിശേഷിപ്പിക്കുന്നു.

വിവിധ യു.എസ്. സ്റ്റേറ്റുകളില്‍ കടപ്പത്രങ്ങളിറക്കി ജയിലുകള്‍ നിര്‍മിക്കപ്പെട്ടതിനെതിരെ നികുതിദായകരായ വോട്ടര്‍മാര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ വിദ്യാഭ്യാസം, ശിശുക്ഷേമപരിപാടികള്‍, മാനസികാരോഗ്യപദ്ധതികള്‍, പാര്‍പ്പിടനിര്‍മാണം തുടങ്ങിയ ക്ഷേമപദ്ധതികള്‍ക്ക് നീക്കിവെച്ച തുകപോലും അധികൃതര്‍ ജയില്‍നിര്‍മാണത്തിലേക്ക് തിരിച്ചുവിട്ടു. ജനക്ഷേമപ്രവര്‍ത്തനങ്ങളേക്കാളൊക്കെ പ്രധാനം, 1980-കളില്‍ പ്രസിഡണ്ട് റൊണാള്‍ഡ് റീഗന്‍ പ്രഖ്യാപിച്ച 'കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടം'തന്നെയാണല്ലോ!


ജയിലുകളില്‍ കറുത്തവര്‍തന്നെ കൂടുതല്‍
അമേരിക്കന്‍നഗരങ്ങളില്‍ നിലനില്ക്കുന്ന ദാരിദ്ര്യമാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നതെന്ന് സാമൂഹികശാസ്ത്രജ്ഞര്‍ പറയുന്നു. ദരിദ്രര്‍, കറുത്ത വര്‍ഗക്കാര്‍, ഹിസ്​പാനിക് വംശജര്‍ തുടങ്ങിയ ന്യൂനപക്ഷസമുദായങ്ങളിലുള്ളവരാണ് അമേരിക്കന്‍ തടവറകളില്‍ കഴിയുന്നവരില്‍ ഭൂരിപക്ഷംപേരും. തൊണ്ണൂറുകളിലെ സ്ഥിതിവിവരക്കണക്കനുസരിച്ച് 20-നും 29-നും ഇടയ്ക്ക് പ്രായമുള്ള മൂന്ന് കറുത്തവരില്‍ ഒരാള്‍ അമേരിക്കന്‍ നീതിന്യായവ്യവസ്ഥയുടെ നോട്ടപ്പുള്ളിയാണ്. അമേരിക്കന്‍ തലസ്ഥാനനഗരിയായ വാഷിങ്ടണ്‍ ഡി.സി., ബാള്‍ട്ടിമോര്‍ എന്നീ നഗരങ്ങളിലാകട്ടെ, 18 മുതല്‍ 35 വയസ്സുവരെ പ്രായമുള്ള കറുത്തവരില്‍ 50 ശതമാനവും ക്രിമിനലുകളെന്നു മുദ്രകുത്തപ്പെടുന്നു. ജയിലിലടയ്ക്കപ്പെടുന്നവരിലാകട്ടെ, 70 ശതമാനവും കറുത്തവംശജരും ഹിസ്​പാനിക്കുകളുമത്രേ. ഒരേ കുറ്റത്തിന്, കറുത്തവര്‍ക്ക് വെളുത്തവരേക്കാള്‍ കൂടുതല്‍ ജയില്‍ശിക്ഷ ലഭിക്കുന്നു. ഒരു 'ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്' പ്രവര്‍ത്തകന്‍, 2002 ആദ്യത്തില്‍ നടത്തിയ അന്വേഷണത്തില്‍ 12 സ്റ്റേറ്റുകളില്‍ ഒരു വെള്ളക്കാരന്‍ ജയിലിലടയ്ക്കപ്പെടുമ്പോള്‍ 12-നും 16-നും ഇടയ്ക്ക് കറുത്തവംശക്കാര്‍ ഇരുമ്പഴിക്കുള്ളിലാകുന്നുവെന്ന് കണ്ടെത്തി. 15 സ്റ്റേറ്റുകളില്‍ ഒരു വെളുത്ത സ്ത്രീ ജയിലിലടയ്ക്കപ്പെടുമ്പോള്‍ 10-നും 35-നുമിടയ്ക്ക് കറുത്ത വനിതകള്‍ ജയിലിലടയ്ക്കപ്പെടുന്നുണ്ട്. 14 ആഫ്രിക്കന്‍-അമേരിക്കക്കാരില്‍ ഒരാള്‍ തടവിലാണ് എന്നതാണ് അവസ്ഥ. ഇതൊരു പുതിയ അടിമവ്യവസ്ഥയാണെന്ന് റാന്‍ഡള്‍ റോബിന്‍സണ്‍ എന്ന പൊതുപ്രവര്‍ത്തകന്‍ പറയുന്നു. മയക്കുമരുന്നിന്നടിമപ്പെട്ടവരില്‍ 12 ശതമാനം മാത്രമാണ് കറുത്തവര്‍. എന്നാല്‍ വെള്ളക്കാരേക്കാള്‍ അഞ്ചു മടങ്ങ് കൂടുതല്‍ അറസ്റ്റിലാവുന്നത് അവരാണ്. വെള്ളക്കാരനായ മയക്കുമരുന്നു കുറ്റവാളിയേക്കാള്‍ 20 ശതമാനം കൂടുതല്‍ സുദീര്‍ഘമായ ജയില്‍ശിക്ഷ ലഭിക്കുന്നതും കറുത്തവനുതന്നെ.

ഇക്കണക്കിനുപോയാല്‍, അടുത്ത രണ്ടു ദശകങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ ജയിലുകളില്‍ 60 ലക്ഷമെങ്കിലും ന്യൂനപക്ഷ വര്‍ഗങ്ങളില്‍പ്പെട്ടവരുണ്ടാകുമെന്നാണ് ചിന്തകനും എഴുത്തുകാരനുമായ ജോയല്‍ ഡയര്‍ തന്റെ ദ പെര്‍പെച്വല്‍ പ്രിസണര്‍ മെഷിന്‍ (ഠവല ജലൃുലൗേമഹ ജൃശീെിലൃ ങമരവശില) എന്ന പുസ്തകത്തില്‍ അഭിപ്രായപ്പെടുന്നത്. 'എത്ര കാലം തടവുപുള്ളികളെ സൃഷ്ടിക്കുന്ന യന്ത്രം അനവരതം പ്രവര്‍ത്തിക്കും? ഇന്നത്തെ നിരക്കില്‍ ഇതു പ്രവര്‍ത്തനം തുടര്‍ന്നാല്‍ വിദ്യാഭ്യാസത്തിനോ വ്യവസായത്തിനോ കൃഷിക്കോ മറ്റു കാര്യങ്ങള്‍ക്കോ ചെലവഴിക്കാന്‍ യു.എസ് ഗവണ്‍മെന്റിന്റെ പക്കല്‍ പണമുണ്ടാവില്ല. 'ജയില്‍വ്യവസായ സമുച്ചയ'ത്തിനുവേണ്ടി മുടക്കാന്‍ മാത്രമേ നികുതിദായകരില്‍നിന്ന് സ്വരൂപിക്കുന്ന പണം തികയൂ എന്ന അവസ്ഥയാണിന്നുള്ളത്. രാഷ്ട്രീയക്കാര്‍, സ്വകാര്യ ജയില്‍ക്കമ്പനികളിലെ ഓഹരിയുടമകള്‍, മാധ്യമങ്ങള്‍ എന്നിവയാണ് ജയില്‍വ്യവസായത്തിന് അടിത്തറപാകിയത്. തടവുപുള്ളികളെ സൃഷ്ടിക്കുന്ന യന്ത്രത്തിന് കേടുപാടുകളുണ്ടാകാതെ അവര്‍ നോക്കിക്കൊള്ളും. അവരെ സംബന്ധിച്ചിടത്തോളം കുറ്റകൃത്യം വിലപ്പെട്ടൊരു ചരക്കാണ് - ജയില്‍വ്യവസായത്തിന്റെ അസംസ്‌കൃതപദാര്‍ഥം. നീതിന്യായവ്യവസ്ഥയോ ഒരു വന്‍ ബിസിനസ്സും. അതിനു തെളിവാണ് സി.സി.എ.യുടെ ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന. 1999 ജനവരിയിലെ കണക്കനുസരിച്ച് അവരുടെ 68 ജയിലുകളില്‍ 67,992പേരെ അടച്ചിരുന്നു. 1993-ലെ അവരുടെ സ്റ്റോക്ക് മൂല്യത്തേക്കാള്‍ മൂന്നിരട്ടി വര്‍ധനയാണ് 1999-ല്‍ അവരുടെ സ്റ്റോക്കുകള്‍ നേടിയത്. യു.എസ്. നീതിന്യായവ്യവസ്ഥ, വിപണിനിയമങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നതിനേക്കാള്‍ ദൈന്യമായൊരവസ്ഥ ഉണ്ടാകാനുണ്ടോ' എന്ന് ഡയര്‍ ചോദിക്കുന്നു.

കഴിഞ്ഞ മൂന്നു ദശകങ്ങള്‍ക്കകം തടവുകാരുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ധന ഉണ്ടായിട്ടുണ്ട്. 'നീതിന്യായവ്യവസ്ഥാ ബിസിനസ്സി'ല്‍നിന്ന് കോര്‍പ്പറേഷനുകള്‍ക്ക് വന്‍ ലാഭമുണ്ടാക്കാന്‍ പറ്റിയ സാഹചര്യങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നുതന്നെയാണ് ഇതിന്റെ അര്‍ഥം. കോടിക്കണക്കിന് ഡോളര്‍ ഈ ബിസിനസ്സില്‍ അവ മുടക്കിക്കഴിഞ്ഞിരിക്കുന്നു. ലാഭം വര്‍ധിപ്പിക്കാന്‍ പരമാവധി ശ്രദ്ധ അവ ചെലുത്തുന്നുമുണ്ട്. എക്‌സിബിഷനുകള്‍, ജയില്‍പ്പുള്ളികളെക്കൊണ്ട് നിര്‍മിക്കുന്ന സാധനസാമഗ്രികളുടെ വിശദാംശങ്ങളുള്‍ക്കൊള്ളുന്ന കാറ്റ്‌ലോഗുകള്‍, വാര്‍ത്താപത്രികകള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവയൊക്കെ കൂടുതല്‍ ഇടപാടുകാരെ കിട്ടാന്‍ ഈ കോര്‍പ്പറേഷനുകള്‍ ഒരുക്കുന്നുണ്ട്. അവയ്ക്ക് 'മഞ്ഞത്താളുകളി' (yellow pages)ലൂടെയുള്ള പ്രചാരണമുണ്ട്. ജയില്‍ ബിസിനസ്സില്‍ ഏര്‍പ്പെട്ടിട്ടുള്ള അസംഖ്യം കമ്പനികളെക്കുറിച്ചുള്ള സമസ്ത വിവരങ്ങളും ഈ താളുകളില്‍നിന്ന് ലഭിക്കും. നീതിപ്രദര്‍ശനങ്ങള്‍ (Justice exhibitions) മറ്റു വ്യാപാരപ്രദര്‍ശനങ്ങ(ൃേമറല വെീം)ളെപ്പോലെത്തന്നെ ഇന്ന് വെറും സാധാരണ പ്രദര്‍ശനങ്ങളാണ് അമേരിക്കയില്‍!

ഒരു രാജ്യത്തിന്റെ സാംസ്‌കാരികപൈതൃകത്തിന്റെ നിദര്‍ശനമായി പൊതുവേ നാം പരിഗണിക്കുന്നത് ആ രാജ്യത്തിന്റെ സവിശേഷ സംസ്‌കൃതിയെയാണ്. അമേരിക്കയുടേത് താരതമ്യേന ഒരു പുതുസംസ്‌കാരമാണെങ്കിലും അടിമത്തത്തിന്നെതിരെ പോരാടിയ അബ്രഹാം ലിങ്കണും സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട ജഫേഴ്‌സണുമൊക്കെ അമേരിക്കന്‍സംസ്‌കാരത്തിന്റെ ഉജ്ജ്വലപ്രതീകങ്ങളായി വാഴ്ത്തപ്പെടുന്നു. 'സ്വാതന്ത്ര്യപ്രതിമ' (Statue of Liberty) മനോഹരമായ ഒരു ശില്പമെന്നതിനേക്കാളേറെ ആ രാജ്യത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഏറ്റുവാങ്ങിയ ഒരു വൈകാരികപ്രതീകമാണ്. അതൊക്കെ പഴയ കഥകളായി ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്നു. ഭൗതികനേട്ടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഊന്നല്‍. ഇന്നത്തെ സാഹചര്യത്തില്‍ അമേരിക്കന്‍ സംസ്‌കൃതിയുടെ തെളിവുകളായി ഭാവിതലമുറയ്ക്ക് ഒരുപക്ഷേ, അംഗീകരിക്കേണ്ടിവരിക കൊളറാഡോവിലെ ജെഫേര്‍സണ്‍ കൗണ്ടിയിലും വിസ്‌കോണ്‍സിലെ റെഡ്ഗ്രാനൈറ്റിലും ഇന്ത്യാനയിലെ പെന്‍സല്‍ട്ടണിലും ടെക്‌സാസിലെ ഹാരിസ് കൗണ്ടിയിലും ന്യൂയോര്‍ക്കിലെ ഒണ്ടാറിയൊ കൗണ്ടിയിലും കെന്റക്കിയിലെ ഹോപ്കിന്‍സ് കൗണ്ടിയിലും തടവുകാരെ പാര്‍പ്പിക്കാനുള്ള ജയില്‍സമുച്ചയങ്ങളായിരിക്കുമെന്ന് ജോയല്‍ ഡയര്‍ പരിതപിക്കുന്നു.

തടവുകാരുടെ ആരോഗ്യസംരക്ഷണ പരിപാടികള്‍ക്കായി വന്‍തുകയ്ക്കുള്ള കരാറുകള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നല്കപ്പെടുന്നുണ്ടെങ്കിലും അതുകൊണ്ട് തടവുകാര്‍ക്ക് വലിയ പ്രയോജനമൊന്നും ലഭിക്കുന്നില്ല. ഹൃദ്രോഗികള്‍, മാനസികരോഗികള്‍, എയ്ഡ്‌സ് രോഗികള്‍ തുടങ്ങി അടിയന്തര വൈദ്യസഹായം ലഭിക്കേണ്ടവര്‍ക്ക് യാതൊരു ശ്രദ്ധയും ജയിലിനകത്ത് കിട്ടുന്നില്ല. അവരുടെ രോഗം ചികിത്സിച്ചുമാറ്റുന്നതിനേക്കാള്‍ ലാഭകരം അവരെ മരിക്കാന്‍ വിടുകയാണെന്ന് ജയില്‍ ബിസിനസ്സുകാര്‍ക്ക് നന്നായറിയാം.

മാര്‍ക്‌മോര്‍ എന്ന പ്രശസ്ത ഗവേഷകന്‍ അമേരിക്കന്‍ നീതിന്യായവ്യവസ്ഥ വര്‍ഷംപ്രതി കൂടുതല്‍ പേരെ ജയിലിലടയ്ക്കുന്നതിനെക്കുറിച്ച് ഇപ്രകാരം പറയുന്നു: 'നാം ഒരു വലിയ സാമൂഹികപരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്നു. മാനവചരിത്രത്തില്‍ ഒരു സമൂഹവും കുറ്റങ്ങള്‍ കുറച്ചുകൊണ്ടുവരാനായി ഇത്രയേറെ സ്വന്തം പൗരന്മാരെ ഇരുമ്പഴിക്കുള്ളിലാക്കിയിട്ടുണ്ടാവില്ല' (മാര്‍ക്‌മോര്‍, അറ്റ്‌ലാന്റിക് മന്ത്‌ലി, ഡിസംബര്‍ 1998).
'...സാമൂഹിക ചെലവിനങ്ങള്‍ കുറയ്ക്കല്‍, ജയില്‍നിര്‍മാണത്തിന് കൂടുതല്‍ തുക അനുവദിക്കല്‍, ജനങ്ങള്‍ക്ക് തെരുവുകളിലും, കുട്ടികള്‍ക്ക് സ്‌കൂളിലും സുരക്ഷയുണ്ടാക്കുമാറുള്ള നിയമനടത്തിപ്പ് തുടങ്ങി കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ഉറപ്പുവരുത്താനുള്ള നിയമനിര്‍മാണം ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു' എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അതിന്റെ നയപ്രഖ്യാപനത്തില്‍ (ഇീിൃേമര േംശവേ അാലൃശരമ) പറഞ്ഞിട്ടുള്ളത്. 'അമേരിക്കന്‍ തെരുവുകള്‍ തിരിച്ചു പിടിക്കാനുള്ള നിയമം' എന്നായിരുന്നു ഈ രേഖയ്ക്ക് പാര്‍ട്ടി നല്കിയ ശീര്‍ഷകം.
കൂടുതല്‍ വധശിക്ഷ വിധിക്കുക, കൂടുതല്‍ ജയിലുകള്‍ നിര്‍മിക്കുക, കൂടുതല്‍ പോലീസുകാരെ നിയമിക്കുക, ജയില്‍ശിക്ഷയുടെ ദൈര്‍ഘ്യം പരമാവധി വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികളിലൂടെ ക്രമസമാധാനനില മെച്ചപ്പെടുത്താനാകുമെന്നും കുട്ടികള്‍ സ്‌കൂളുകളില്‍ സുരക്ഷിതരായിരിക്കുമെന്നും 'അമേരിക്കയുമായുള്ള ഉടമ്പടി' വിഭാവനം ചെയ്യുന്നു. എന്നാല്‍ പ്രഗല്ഭമതികളായ ക്രിമിനോളജിസ്റ്റുകളുടെ അഭിപ്രായം മറിച്ചാണ്. കൂടുതല്‍ കുറ്റവാളികളെ സൃഷ്ടിച്ച്, കൂടുതല്‍ ജയിലുകള്‍ നിര്‍മിച്ച്, ജയില്‍വ്യവസായങ്ങള്‍ വര്‍ധിപ്പിക്കുകതന്നെയാണ് 'ഉടമ്പടി'യുടെ ലക്ഷ്യം.


കാരാഗൃഹങ്ങള്‍ ക്രൈം ഫാക്ടറികളാവുന്നു
1995-ല്‍ പുതിയ തടവുകാരെ പാര്‍പ്പിക്കാന്‍ ഇടമില്ലാതെ വന്നപ്പോള്‍ കൊളറാഡോ സ്റ്റേറ്റ്, ഒക്‌ലാഹോമയിലെ ഡോമിനിയന്‍ മാനേജ്‌മെന്റ് ഓഫ് എഡ്‌മോണ്ട് എന്ന സ്ഥാപനത്തെ സമീപിച്ചു. ഈ കമ്പനി, തപാല്‍വകുപ്പ് ഉപയോഗിച്ചിരുന്ന ടെക്‌സാസിലെ ഒരു പഴയ കെട്ടിടത്തില്‍ തടവുകാരെ പാര്‍പ്പിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. ഒരു മുറിയില്‍ 26 പേരെയാണിവിടെ അടച്ചത്- അവര്‍ക്കെല്ലാംകൂടി ഒരു കുളിമുറിയും! ഒരു വര്‍ഷം കൊളറാഡോ സ്റ്റേറ്റ് ഗവണ്‍മെന്റ് ഈ സ്വകാര്യകമ്പനിയുടെ സേവനത്തിന് നല്കിയതോ 3,65,000 ഡോളറും.
തടവുകാരെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതും സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള അവസരം നല്കുന്നു. ഈ ബിസിനസ്സില്‍നിന്ന് സ്വകാര്യകമ്പനികളും സ്വകാര്യ ജയില്‍ കോര്‍പ്പറേഷനുകളും ദശലക്ഷക്കണക്കിന് ഡോളര്‍ ലാഭം നേടുന്നു. കോഴികള്‍, ആടുമാടുകള്‍ തുടങ്ങിയവയെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റുമ്പോള്‍ സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനങ്ങള്‍ കുറേക്കൂടി മാന്യതയും ചിട്ടയും പുലര്‍ത്തുന്നു. എന്നാല്‍, തടവുകാരുടെ കാര്യത്തില്‍ മനുഷ്യത്വഹീനമായാണ് അവ പ്രവര്‍ത്തിക്കുന്നത്. പല കാരണങ്ങളാലും ഒരു സ്റ്റേറ്റില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റപ്പെടുന്ന ജയില്‍പ്പുള്ളികള്‍ക്ക് തുടര്‍ച്ചയായി ദിവസങ്ങളോളം ദീര്‍ഘിക്കുന്ന യാത്രകള്‍ വേണ്ടിവരും. അതിലിടയ്ക്ക് സ്ത്രീതടവുകാരെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉദ്യോഗസ്ഥര്‍ നിരന്തരം ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊളറാഡോവില്‍ ഇത്തരം പീഡനക്കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു.

മറ്റൊരു തെറ്റായ പ്രചാരണം, ജയിലുകള്‍ അമേരിക്കന്‍ ഖജനാവിന് ലാഭമുണ്ടാക്കുന്നു എന്നതാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജസ്റ്റിസ് ആണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കള്‍. ഒരു കുറ്റവാളിയെ ജയിലില്‍ പാര്‍പ്പിക്കുന്നതിനായി പ്രതിവര്‍ഷം 25,000 ഡോളര്‍ ഗവണ്മെന്റ് ചെലവാക്കുന്നുണ്ട്. അയാളെ ജയിലിലടച്ചില്ലായിരുന്നുവെങ്കില്‍, അയാള്‍ നടത്തുമായിരുന്ന കുറ്റങ്ങള്‍ വഴി രാജ്യത്തിന് 4,30,000 ഡോളര്‍ നഷ്ടമുണ്ടാകുമായിരുന്നുവെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണ്ടെത്തല്‍. മയക്കുമരുന്നിനടിമപ്പെട്ട ഒരാളോ, അല്ലെങ്കില്‍ ചെറിയ മോഷണങ്ങള്‍ നടത്തുന്ന ഒരു വ്യക്തിയോ രാജ്യത്തിന് ഇത്രയും വലിയ നഷ്ടമുണ്ടാക്കുമോ എന്ന ചോദ്യത്തിന് ഉത്തരമില്ല. കൂടുതല്‍ ആളുകളെ ജയിലിലടച്ചതുവഴി 1999-ല്‍ അമേരിക്കയ്ക്ക് ചെലവഴിക്കേണ്ടിവന്നത് ഏകദേശം 50 ബില്യന്‍ ഡോളറായിരുന്നു.

1996-ല്‍ 'ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്' എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കന്‍ ജയിലുകളിലുടനീളം ലൈംഗികാക്രമണം നിത്യസംഭവമാണെന്നാണ്. ഗവേഷകനും ഡോക്ടറുമായ ജെയിംസ് ഗില്ലിഗന്‍, തന്റെ വയലന്‍സ് (Violence) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്, അമേരിക്കന്‍ ജയിലുകളില്‍ ഒരു മിനുട്ടില്‍ 18 ബലാത്സംഗങ്ങള്‍ നടക്കുന്നുവെന്നത്രേ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരാഴ്ചയില്‍ 1,68,000-ഉം ഒരു വര്‍ഷത്തില്‍ 90 ലക്ഷവും ലൈംഗിക അതിക്രമങ്ങള്‍ അമേരിക്കന്‍ ജയിലുകളില്‍ ഉണ്ടാകുന്നുണ്ട്. 1997-ല്‍ അരിസോണയിലെ ഫ്‌ളോറന്‍സില്‍ സി.സി.എ. നടത്തുന്ന സ്വകാര്യജയിലിലെ അഞ്ചു വനിതാകുറ്റവാളികള്‍ അധികൃതര്‍ മുന്‍പാകെ പരാതിപ്പെട്ടത് ജയില്‍ ഗാര്‍ഡുകള്‍ അന്തേവാസികളായ സ്ത്രീകളെ പതിവായി ബലാത്സംഗം ചെയ്യുന്നുവെന്നാണ്. 50 ഗാര്‍ഡുകളെങ്കിലും ലൈംഗികകുറ്റവാളികളായിരുന്നുവെന്ന് ഇതുസംബന്ധിച്ചു നടന്ന അന്വേഷണം വ്യക്തമാക്കി. ജയില്‍ ഗാര്‍ഡുകളുടെ ക്രൂരതകളില്‍ മനംനൊന്ത് നിരവധി തടവുകാര്‍ ആത്മഹത്യക്ക് മുതിരുന്നുമുണ്ട്.

ന്യൂയോര്‍ക്കിലെ 'വേരാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജസ്റ്റിസ്' എന്ന സ്ഥാപനത്തിന്റെ അധിപന്‍ ക്രിസ്റ്റഫര്‍ സ്റ്റോണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ജയിലുകള്‍ 'ക്രൈം ഫാക്ടറി'കളാണെന്നത്രേ. ജയിലുകളില്‍, ശക്തിമാന്മാര്‍ ദുര്‍ബലരെ ഭരിക്കുന്നു. രണ്ടു വര്‍ഷം ജയിലില്‍ കഴിയാനിടയായാല്‍, ആ കാലയളവ് മിക്ക തടവുകാരുടെയും വീക്ഷണത്തെയും ജീവിതത്തെത്തന്നെയും അപ്പാടെ മാറ്റിമറിക്കുന്നു എന്ന് സ്റ്റോണ്‍ അഭിപ്രായപ്പെട്ടു. ടോം വില്യം ബില്‍ കിങ്ങിന്റെ കേസ് ഇവിടെ ശ്രദ്ധേയമാണ്.

1999 ഫിബ്രവരി 25-ാം തീയതി ജോ ബോബ് ഗോള്‍ഡന്‍ എന്ന ന്യായാധിപന്‍ ബില്‍കിങ് എന്ന യുവാവിന് വധശിക്ഷ വിധിച്ചു. നാല്പത്തിയൊമ്പതു വയസ്സു പ്രായമുള്ള ജെയിംസ് ബൈര്‍ഡ് ജൂനിയര്‍ എന്നൊരാളെ കൊലചെയ്തതിനുള്ള ശിക്ഷയായിരുന്നു അത്. ബില്‍കിങ്ങിന് സഹായികളായി രണ്ടു പേര്‍ വേറെയുമുണ്ടായിരുന്നു. ബൈര്‍ഡ് കറുത്തവര്‍ഗക്കാരനും കൊലയാളികള്‍ വെളുത്തവരുമായിരുന്നു. ബില്ലിന്റെ പിതാവ് റൊണാള്‍ഡ് കിങ് പറയുന്നത് തന്റെ മകന്‍ ഒരിക്കലും ഒരു വംശീയവാദിയായിരുന്നില്ലെന്നാണ്. ഒരു പെറ്റി കേസില്‍പെട്ട് അവന് രണ്ടു വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നത് അവന്റെ സ്വഭാവത്തെ അപ്പാടെ മാറ്റിമറിച്ചുവെന്ന് അദ്ദേഹം വേദനയോടെ ഓര്‍ക്കുന്നു. ശിക്ഷ കഴിഞ്ഞു പുറത്തുവന്ന ബില്‍കിങ്, ഒരു വംശീയവാദിയാകുകയായിരുന്നു. ഇത് യു.എസ്. ജയിലിലെ പുനരധിവാസത്തിന്റെ ഉദാഹരണമാണോ? കഠിനമായ മാനസികപീഡനത്തിനിടയ്ക്ക് ഒരു വ്യക്തിയില്‍ മനഃപരിവര്‍ത്തനം സാധ്യമാണോ? ഈ സാഹചര്യത്തില്‍ എങ്ങനെയാണ് പുനരധിവാസം പ്രാവര്‍ത്തികമാവുക?

കുറ്റകൃത്യങ്ങളെയും നീതിയെയും കുറിച്ചുള്ള ധാരണകള്‍ രൂപപ്പെടുത്തുന്നതില്‍ ബഹുജനമാധ്യമങ്ങള്‍, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍, നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തി ചെയ്യുന്ന ക്രിമിനല്‍ക്കുറ്റങ്ങളെ നിറംപിടിപ്പിച്ച് വായനക്കാരിലും കാഴ്ചക്കാരിലും എത്തിക്കുകയാണ് മിക്ക അച്ചടി-ദൃശ്യമാധ്യമങ്ങളും ഇപ്പോള്‍ ചെയ്തുവരുന്നത്. ക്രൈമില്‍ മസാല കലര്‍ത്തിയാല്‍ പത്രങ്ങള്‍ കൂടുതല്‍ ചെലവാകുമെന്നും ടി.വി ചാനലുകള്‍ക്ക് കൂടുതല്‍ കാഴ്ചക്കാരുണ്ടാകുമെന്നും അവയുടെ നടത്തിപ്പുകാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. 'പൊതുജനതാത്പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമം' എന്ന ആശയം 'ലാഭമുണ്ടാക്കുന്ന വ്യവസായ'ത്തിന് വഴിമാറിയിരിക്കുന്നു. എങ്ങനെയും ലാഭം വര്‍ധിപ്പിക്കുക എന്നതു മാത്രമാണ് പല മാധ്യമനടത്തിപ്പുകാരുടെയും ലക്ഷ്യം.

ലോകത്തു നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് നാം അഭിപ്രായം രൂപീകരിക്കുന്നത് ടി.വി ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടശേഷമാണ്; അല്ലെങ്കില്‍ പത്ര-മാസികകള്‍ വായിച്ചാണ്. അവയില്‍ സത്യത്തിന്റെ അംശമെത്രയുണ്ടെന്നറിയാന്‍ വഴിയൊന്നുമില്ല. അത് വികലധാരണയായിരിക്കുമെന്ന് സാമൂഹികശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരും പറയുന്നു. ടി.വി.യിലെ പ്രാദേശിക വാര്‍ത്തകളുടെ 45 ശതമാനവും കൊലകളെയും കൊള്ളകളെയും കേന്ദ്രീകരിച്ചുള്ളവയാണെന്നാണ് ഗവേഷകരുടെ നിഗമനം. വിദ്യാഭ്യാസപരവും സാമൂഹികവും രാഷ്ട്രീയവുമായ വാര്‍ത്തകളേക്കാള്‍ അക്രമസംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് സായാഹ്ന വാര്‍ത്താബുള്ളറ്റിനുകളിലുള്ളത്.

'രക്തമൊഴുകുന്നുവെങ്കില്‍ അത് പ്രധാന വാര്‍ത്തയാകുന്നു' (If it bleeds, it leads) എന്ന പഴമൊഴി നൂറുശതമാനവും സത്യമാവുകയാണ്. 1993-നും 1995-നുമിടയ്ക്ക് അക്രമരംഗങ്ങള്‍ സിനിമകളുടെയും മറ്റ് വിനോദപരിപാടികളുടെയും 74 ശതമാനം കൈയടക്കിയെന്ന് ഇതുസംബന്ധിച്ച് സെന്റര്‍ ഫോര്‍ മീഡിയ ആന്‍ഡ് പബ്ലിക് അഫേഴ്‌സ് നടത്തിയ ഗവേഷണം വ്യക്തമാക്കി. ഈ കാലയളവില്‍ തോക്കുകളുപയോഗിച്ചുള്ള സംഘട്ടനരംഗങ്ങള്‍ 334 ശതമാനം കണ്ട് വര്‍ധിക്കുകയുണ്ടായി. ടി.വി സീരിയലുകളില്‍ അക്രമരംഗങ്ങള്‍ 30 ശതമാനം വര്‍ധിച്ചു. 1995-ല്‍ ഒരു ദിവസത്തെ ടി.വി കോമേഴ്‌സിയലുകളില്‍ ശരാശരി 948 അക്രമസംഭവങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. മൂന്നു വര്‍ഷം മുന്‍പ് ഒരു വര്‍ഷം മുഴുവനും സംപ്രേഷണം ചെയ്യപ്പെട്ട കൊമേഴ്‌സിയലുകളില്‍ ഇത്രയും അക്രമരംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ജൂണിയര്‍ ഹൈസ്‌കൂള്‍ ക്ലാസ്സിലെത്തുന്നതിനു മുന്‍പ് ഒരു ശരാശരി അമേരിക്കന്‍കുട്ടി ദൃശ്യമാധ്യമങ്ങളില്‍നിന്ന് 8,000 കൊലപാതകങ്ങളും ഒരു ലക്ഷം ലൈംഗികപീഡനമടക്കമുള്ള മറ്റ് അതിക്രമങ്ങളും കണ്ടിരിക്കുമെന്നാണ് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ നടത്തിയ ഗവേഷണത്തിന്റെ നിഗമനം. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍, ഒരു അമേരിക്കന്‍ കുട്ടി ഒരാഴ്ചയില്‍ ശരാശരി 27 മണിക്കൂര്‍ ടി.വി. കാണുന്നുവെന്ന് വ്യക്തമായി. പതിനെട്ടു വയസ്സാകുമ്പോഴേക്ക് കുട്ടി 40,000 കൊലപാതകങ്ങളും രണ്ടു ലക്ഷത്തോളം മറ്റ് അതിക്രമങ്ങളും കണ്ടുകഴിഞ്ഞിരിക്കുമെന്ന് അസോസിയേഷന്റെ റിപ്പോര്‍ട്ട് പറഞ്ഞു. ഈ കണ്ടെത്തലുകള്‍ ക്രൈമും സെക്‌സും പുതുതലമുറയുടെ രക്തത്തില്‍ എപ്രകാരം കലരുന്നുവെന്ന് വ്യക്തമാക്കുന്നു. അവര്‍ക്ക് താത്പര്യമുള്ള വിഭവങ്ങള്‍ കൊടുത്താല്‍ മാത്രമേ അവര്‍ പത്രമാസികകള്‍ വായിക്കൂ. ധാര്‍മികമൂല്യങ്ങളില്‍ വിശ്വാസം വളരെ കുറഞ്ഞ പത്രങ്ങള്‍, കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കാനും വരുമാനം വര്‍ധിപ്പിക്കുവാനും ക്രിമിനല്‍ റിപ്പോര്‍ട്ടുകളെ ആശ്രയിക്കുന്നു.


കുറ്റകൃത്യങ്ങളും മാധ്യമങ്ങളും
മാധ്യമസ്ഥാപനങ്ങള്‍ കുത്തകകളാവുന്നത് വാര്‍ത്താപ്രസിദ്ധീകരണത്തെ ഏകപക്ഷീയമാക്കുന്നു. അതിന്റെ വൈപുല്യവും വൈവിധ്യവും നഷ്ടപ്പെടുന്നു. അമേരിക്കയില്‍ മാധ്യമസ്ഥാപനങ്ങള്‍ ലയനത്തിലൂടെയും 'പിടിച്ചടക്കലുകളി'ലൂടെയും കുത്തകകളായി മാറിക്കൊണ്ടിരിക്കുകയാണ്. ചിന്തകനും എഴുത്തുകാരനുമായ ബെന്‍ ബാഗ്ദിക്യാന്‍ തന്റെ പ്രശസ്ത കൃതിയായ ദ മീഡിയ മൊണോപൊളി(The Media Monopoly)യുടെ ഒന്നാംപതിപ്പില്‍ (1982) അമേരിക്കന്‍ മാധ്യമ ബിസിനസ്സിന്റെ പകുതിയും നിയന്ത്രിച്ചത് 50 കോര്‍പ്പറേഷനുകളാണെന്നു കണ്ടെത്തി. 1986-ല്‍ അദ്ദേഹം തന്റെ പുസ്തകം പരിഷ്‌കരിച്ചപ്പോള്‍ യു.എസ്. മാധ്യമങ്ങളുടെ പകുതിയിലേറെ നിയന്ത്രണം 26 കോര്‍പ്പറേഷനുകളിലാണെന്നു വ്യക്തമായി. 1993-ല്‍ വീണ്ടും പുസ്തകം പരിഷ്‌കരിക്കപ്പെട്ടപ്പോള്‍ രാജ്യത്തെ മാധ്യമങ്ങളുടെ ബഹുഭൂരിപക്ഷത്തെയും നിയന്ത്രിച്ചത് 20 കോര്‍പ്പറേഷനുകള്‍ മാത്രമാണെന്ന് ബെന്നിന് ബോധ്യമായി. ഏഴു വര്‍ഷത്തിനുള്ളിലുണ്ടായ യു.എസ്. മാധ്യമകുത്തകകളുടെ വളര്‍ച്ച വ്യക്തമാണല്ലോ. ആഗോളാടിസ്ഥാനത്തില്‍ വിവരങ്ങളുടെ ഒഴുക്ക് മുഖ്യമായും നിയന്ത്രിക്കുന്നത് ടൈം വാര്‍ണര്‍ (1997-ലെ കണക്കനുസരിച്ച് വില്പനമൂല്യം 24 ബില്യന്‍ ഡോളര്‍), ഡിസ്‌നി (22 ബില്യന്‍), ബെല്‍ടെല്‍സ്മാന്‍ (15 ബില്യന്‍), വിയാകോം (13 ബില്യന്‍), ന്യൂസ് കോര്‍പ്പറേഷന്‍ (11 ബില്യന്‍), ടി.സി.ഐ. (7 ബില്യന്‍), ജനറല്‍ ഇലക്ട്രിക് (5 ബില്യന്‍), സോണി (9 ബില്യന്‍), സീഗ്രാം (7 ബില്യന്‍) എന്നീ കോര്‍പ്പറേഷനുകളാണ്. ഈ ഒന്‍പതു സ്ഥാപനങ്ങളാണ് വാര്‍ത്തകള്‍ അവരുടെ ഇഷ്ടാനുസരണം വിതരണം ചെയ്യുന്നത്. പ്രധാനപ്പെട്ട വസ്തുത, അവര്‍ തമ്മില്‍ യാതൊരുവിധ മത്സരവുമില്ല എന്നതാണ്. അവരുടെ താത്പര്യങ്ങളില്‍ ഭിന്നതയില്ലാത്തതുകൊണ്ട് മത്സരത്തിന്റെ ആവശ്യം ഉദിക്കുന്നില്ല എന്നതോ പോകട്ടെ, അവര്‍ തമ്മില്‍ ഹൃദയം തുറന്ന സഹകരണവുമാണ്. അവര്‍ സംയുക്തസംരംഭങ്ങള്‍പോലും നടത്തുന്നുണ്ട്.

മാധ്യമശക്തി ഏതാനും മെഗാ കോര്‍പ്പറേഷനുകളില്‍ ഒതുങ്ങുമ്പോള്‍ വാര്‍ത്തകള്‍ കൂടുതല്‍ കൂടുതല്‍ മസാലവത്കരിക്കപ്പെടുന്നുവെന്നാണ് പ്രശസ്ത സിനിമാസംവിധായകനായ ഒലിവര്‍ സ്റ്റോണ്‍ അഭിപ്രായപ്പെടുന്നത്. എന്താണ് 'ടൈ'മും 'ന്യൂസ് വീക്കും' തമ്മിലും എ.ബി.സി.യും എന്‍.ബി.സി.യും സി.ബി.എസ്സും തമ്മിലും 'വാഷിങ്ടണ്‍ പോസ്റ്റും' 'ന്യൂയോര്‍ക്ക് ടൈംസും' തമ്മിലുമുള്ള വ്യത്യാസം? അടിസ്ഥാനപരമായി വ്യത്യാസമൊന്നുംതന്നെയില്ല എന്നാണ് ഉത്തരം. എന്താണ് വാര്‍ത്തയെന്നു തീരുമാനിക്കുന്നത് മെഗാ കോര്‍പ്പറേഷനുകളാണ്. മാധ്യമസ്ഥാപനങ്ങളുടെ ലയനങ്ങളുടെയും ആഗോളീകരണത്തിന്റെയും ഫലമായി വാര്‍ത്തകളുടെയും വിനോദപരിപാടികളുടെയും ഭൂരിഭാഗവും ക്രിമിനല്‍ സംഭവങ്ങളെ കേന്ദ്രീകരിച്ചാണ്. മാധ്യമങ്ങളുടെ ആഗോളനിയന്ത്രണം ഒരു സമീപകാല സംഭവവികാസമാണ്. 1980 വരെയും മാധ്യമസ്ഥാപനങ്ങള്‍ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിച്ചിരുന്നു. '80-കളുടെ ആരംഭത്തില്‍ അന്തര്‍ദേശീയ നാണ്യനിധി (ഐ.എം.എഫ്)യും ലോകബാങ്കും യു.എസ്. ഗവണ്‍മെന്റും മാധ്യമസ്ഥാപനങ്ങളെ നിയന്ത്രണങ്ങളില്‍നിന്ന് മുക്തമാക്കുകയും അവയെ സ്വകാര്യവത്കരിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തതോടെയാണ് ഇപ്പോഴത്തെ മാധ്യമസംസ്‌കാരം ജന്മമെടുത്തതെന്നാണ് പ്രശസ്ത ചിന്തകനായ മാക് ചെസ്‌നിയുടെ അഭിപ്രായം. ഇതോടൊപ്പംതന്നെ സാറ്റലൈറ്റ്-ഡിജിറ്റല്‍ സാങ്കേതികവിദ്യകൂടി വികസിതമായപ്പോള്‍ വാര്‍ത്തകള്‍ക്ക് രാജ്യാന്തര അതിര്‍ത്തികള്‍ ഇല്ലാതായി. അതോടെ ആഗോള സൂപ്പര്‍ കോര്‍പ്പറേഷനുകള്‍ ജന്മമെടുക്കുകയും ചെയ്തു.

1997 ആയതോടെ വിനോദപരിപാടികള്‍ അമേരിക്കയുടെ രണ്ടാമത് കയറ്റുമതി വിഭവമായിത്തീര്‍ന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഹിംസയുടെ ചിത്രീകരണങ്ങള്‍ അമേരിക്കയുടെ ഏറ്റവും ലാഭകരമായ രണ്ടാമത് കയറ്റുമതി ഉത്പന്നമായി. അക്രമങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ടി.വി.സീരിയലുകള്‍ക്ക് അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടും പ്രേക്ഷകരുണ്ടായി. 'ക്‌സേന: വാറിയര്‍ പ്രിന്‍സസ്' എന്ന ടി.വി.പരിപാടി 'ബേ വാച്ചി'നെ ഒന്നാംസ്ഥാനത്തുനിന്നു പുറന്തള്ളിയതിന്റെ കാരണം ഹിംസാത്മകതയോടുള്ള ജനപ്രിയതയാണ്. എല്ലാവര്‍ക്കും വേണ്ടത് ആക്ഷന്‍ ത്രില്ലറുകളാണ്. പാരമൗണ്ട് ഇന്റര്‍നാഷണലിന്റെ പ്രസിഡണ്ട് ബ്രൂസ് ഗോര്‍ഡനും ന്യൂയോര്‍ക്ക് സര്‍വകലാശാലാ പ്രൊഫസര്‍ ടോഡ് ഗിറ്റ്‌ലിനും സാക്ഷ്യപ്പെടുത്തുന്നതും ഇതുതന്നെ. ഡൈ ഹാര്‍ഡ് (Die Hard) എന്ന സിനിമയുടെ ഒന്നാംഭാഗത്തില്‍ 18 മരണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാംഭാഗത്തിലോ 264 ഉം! ആഗോളീകരണം പ്രമോട്ട് ചെയ്തുകൊണ്ടിരിക്കുന്ന ഹിംസാത്മക വിനോദപരിപാടികള്‍ ഭാവിയില്‍ വളരെ കൂടുതലാകുകതന്നെ ചെയ്യുമെന്നാണ് അഭിജ്ഞമതം. ഇത്തരം പരിപാടികള്‍ അമേരിക്കയിലുടനീളം ഒരുതരം ഭീതിക്കും അരക്ഷിതാവസ്ഥയ്ക്കും ജന്മം നല്കിയിരിക്കുന്നു. ക്രമസമാധാന-നീതിന്യായ വ്യവസ്ഥയുടെ നട്ടെല്ലാണ് ഇവിടെ ഒടിഞ്ഞുകൊണ്ടിരിക്കുന്നത്. അമേരിക്കയിലുണ്ടാകുന്ന അക്രമസംഭവങ്ങള്‍ക്ക് പ്രധാനമായും പ്രചോദനമാകുന്നത് ഹിംസയ്ക്കും ലൈംഗികതയ്ക്കും പ്രാധാന്യം നല്കുന്ന ടി.വി. സീരിയലുകളും സിനിമകളുമാണ്.

അമേരിക്കന്‍ തെരുവുകളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളിലും ഭീകരസംഭവങ്ങളിലും ജനങ്ങള്‍ക്ക് അതിയായ ഉത്കണ്ഠയുണ്ട്. ഇതിനു വലിയ രാഷ്ട്രീയപ്രാധാന്യവുമുണ്ട്. വെറുതേയല്ല ഒരു തിരഞ്ഞെടുപ്പ് പ്രചാരണപ്രസംഗത്തിന്റെ മുഖ്യവിഷയം എന്നും പൊതുസുരക്ഷയെക്കുറിച്ചാവുന്നത്. അമേരിക്കയിലെ ജനപ്രതിനിധികള്‍ ജയില്‍വ്യവസായത്തിന്റെ ഉപജ്ഞാതാക്കളാകുന്നതിലും അദ്ഭുതപ്പെടേണ്ടതില്ല. ജനക്ഷേമപരിപാടികള്‍, വിദ്യാഭ്യാസം, ആരോഗ്യരക്ഷ തുടങ്ങിയ പദ്ധതികള്‍ക്ക് ഗവണ്‍മെന്റ് നീക്കിവെക്കുന്ന തുക വന്‍തോതില്‍ വെട്ടിക്കുറച്ച് ജയില്‍വ്യവസായങ്ങളില്‍ മുടക്കുന്നതിനെ ഡെമോക്രാറ്റ് കക്ഷിപോലും അനുകൂലിക്കുന്നു. 1990-കളില്‍ ഡെമോക്രാറ്റ് കക്ഷിക്കാരനായ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ ജനക്ഷേമപരിപാടികള്‍ ഗണ്യമായി കുറച്ചതുതന്നെ ഒരുദാഹരണം. കുറഞ്ഞുവരുന്ന സര്‍ക്കാര്‍ പദ്ധതികള്‍, കൂടുതല്‍ കോര്‍പ്പറേറ്റ് ലയനങ്ങള്‍, വര്‍ധിതമായ പ്രതിരോധ ബജറ്റ് തുടങ്ങിയ കാര്യങ്ങള്‍ മുന്‍പ് റിപ്പബ്ലിക്കന്‍ കക്ഷിയുടെ അജന്‍ഡയുടെ ഭാഗമായിരുന്നു. ഇന്നത് ഡെമോക്രാറ്റുകളുടെയും മുഖ്യനയപരിപാടിയായിട്ടുണ്ട്. ജയില്‍ സ്വകാര്യവത്കരണ പരിപാടിയും മറ്റും ഈ അജന്‍ഡയുടെ ഭാഗംതന്നെ.

1977-ല്‍ കാലിഫോര്‍ണിയയില്‍ 19,000 തടവുകാരാണുണ്ടായിരുന്നതെങ്കില്‍ 1998-ല്‍ അവരുടെ എണ്ണം 1,59,000 ആയി വര്‍ധിച്ചു. കാലിഫോര്‍ണിയ ഇന്ന് പാശ്ചാത്യലോകത്തിലെ ഏറ്റവും വലിയ ജയില്‍സംവിധാനമുള്ള പ്രദേശമാണ്. ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍, നെതര്‍ലാന്‍ഡ്‌സ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ എല്ലാ തടവുകാരെക്കാളും അധികം ജയില്‍പ്പുള്ളികള്‍ കാലിഫോര്‍ണിയയില്‍ മാത്രമുണ്ട്. 1977 മുതല്‍ പുതിയ ജയിലുകളുണ്ടാക്കാന്‍ കാലിഫോര്‍ണിയ 502 കോടി ഡോളര്‍ ചെലവഴിച്ചുകഴിഞ്ഞു. ഒരാള്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജീവപര്യന്തം തടവ് എന്ന നിയമം (Three Strike Law) നടപ്പിലാക്കപ്പെട്ടതോടെ പത്തു വര്‍ഷത്തിനകം കാലിഫോര്‍ണിയയ്ക്ക് 600 കോടി ഡോളര്‍കൂടി ജയില്‍നിര്‍മാണത്തിന് ചെലവാക്കേണ്ടിവരുമെന്നാണ് ഏകദേശകണക്ക്. കാലിഫോര്‍ണിയന്‍ ജയില്‍വിപണിയുടെ ഒരു പങ്ക് കിട്ടാനുള്ള ശ്രമത്തിലാണ് സി.സി.എ.യും വാക്കന്‍ ഹട്ടും . 1,000 ലക്ഷം ഡോളര്‍ വീതം മുടക്കി മൂന്നു ജയിലുകള്‍ സി.സി.എ. നിര്‍മിച്ചുവരുന്നുണ്ട്. ആരുമായും കരാര്‍ ഉറപ്പിച്ചിട്ടില്ലെങ്കിലും ശരിയായ സ്ഥലത്താണ് ജയില്‍ പണിയുന്നതെങ്കില്‍ തങ്ങളുടെ ജയില്‍ നിറയ്ക്കാന്‍ തടവുപുള്ളികള്‍ താനേ വന്നുകൊള്ളുമെന്നാണ് ഒരു സി.സി.എ. പ്രതിനിധി വാള്‍ സ്ട്രീറ്റ് ജേര്‍ണലിനോടു പറഞ്ഞത്.
ജയില്‍വ്യവസായം ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ കൂടുതല്‍ ആളുകളെ, കൂടുതല്‍ കാലത്തേക്ക് ജയിലിലടച്ചേ പറ്റൂ. നീതിന്യായവ്യവസ്ഥ കോടിക്കണക്കിനു ഡോളര്‍ കൈമാറുന്ന ഒരു വെറും ബിസിനസ്സാവുകയാണ്, അമേരിക്കയില്‍ . 1984-ല്‍ പരോള്‍ നിര്‍ത്തലാക്കിയതും വിധിന്യായ കമ്മീഷന്‍ കൂടുതല്‍ കടുത്ത ശിക്ഷകള്‍ക്ക് ശുപാര്‍ശ നല്കിയതും ഈ വന്‍ ബിസിനസ്സിന്റെ ഭാഗമാണ്. 700 പേജുകളുള്ള കമ്മീഷന്റെ ശുപാര്‍ശകളില്‍ ഒന്ന്, ചില പ്രത്യേകതരം ചൂതുകളിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക്, കൊലപാതകക്കുറ്റത്തിനു വിധിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദീര്‍ഘിച്ച ജയില്‍ശിക്ഷയാണ് അനുഭവിക്കേണ്ടിവരിക എന്നതാണ്. പ്രശസ്ത ഗ്രന്ഥകാരനും ഇന്‍ഡിപെന്‍ഡന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറുമായ ഡേവിഡ് കോംപെല്‍ ഇതിലെ വിരോധാഭാസം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമേരിക്കയില്‍ അനധികൃതമായി പ്രവേശിക്കുന്നൊരാള്‍ക്കും ഒരു കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്യുന്നൊരാള്‍ക്കും ലഭിക്കുന്ന ജയില്‍ശിക്ഷ ഒന്നുതന്നെയാണ്. വിധിന്യായ കമ്മീഷന്റെ ശുപാര്‍ശകള്‍ ജയില്‍ നിറയ്ക്കാനുള്ള പരിപാടികള്‍ ഉള്‍ക്കൊള്ളുന്നതുതന്നെ.

'ത്രീ സ്‌ട്രൈക്ക് നിയമ'ത്തിന്റെ ഭീകരതയ്ക്ക് ഒരുദാഹരണമാണ് കാലിഫോര്‍ണിയയില്‍ താമസക്കാരനായ മൈക്കല്‍ റിഗ്ഗ് എന്ന മഹാദരിദ്രന്റെ അനുഭവം. മരുന്നു വാങ്ങാന്‍പോലും പണമില്ലാതെ വന്നപ്പോള്‍, ഒരു കടയില്‍ കയറി റിഗ്ഗ് ഒരു കുപ്പി വിറ്റാമിന്‍ഗുളിക മോഷ്ടിച്ചു. അദ്ദേഹം പോലീസിന്റെ പിടിയിലാവുകയും ചെയ്തു. മുന്‍പ് പല ചെറിയ കുറ്റങ്ങള്‍ക്കും അറസ്റ്റിലായിരുന്ന റിഗ്ഗിന് ത്രീ സ്‌ട്രൈക്ക് നിയമമനുസരിച്ച് സുദീര്‍ഘശിക്ഷതന്നെ കിട്ടി. മറ്റൊരു കാലിഫോര്‍ണിയന്‍ ദരിദ്രന്‍, തന്റെ മനോരോഗിയായ സഹോദരന് ഭക്ഷിക്കാനായി ഒരു റൊട്ടി മോഷ്ടിച്ചപ്പോള്‍ അകപ്പെട്ടതും ത്രീ സ്‌ട്രൈക്കിന്റെ ആപത്തില്‍ത്തന്നെ. അയാള്‍ക്കും കിട്ടി, ജീവപര്യന്തം! വാഷിങ്ടണ്‍ സ്റ്റേറ്റില്‍ ഒരാള്‍ 135 ഡോളര്‍ മോഷ്ടിച്ചു പിടിയിലായപ്പോള്‍ അയാള്‍ക്ക് വിധിക്കപ്പെട്ടതും ആജീവനാന്ത ജയില്‍വാസംതന്നെയായിരുന്നു. കാലിഫോര്‍ണിയയില്‍ 70 ശതമാനം ത്രീ സ്‌ട്രൈക്ക് നീതി ലഭിച്ച നിര്‍ഭാഗ്യവാന്മാരും അക്രമേതരകുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടവരായിരുന്നു. 23 യു.എസ് സ്റ്റേറ്റുകളിലും ത്രീ സ്‌ട്രൈക്ക് നിയമം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നിലവിലുണ്ട്. ഫെഡറല്‍ സംവിധാനത്തിലുമുണ്ട് ഈ കഠിനശിക്ഷാവ്യവസ്ഥയുടെ രൂപഭേദങ്ങള്‍.


ജയില്‍കുത്തകകളുടെ ഉന്നം വികസ്വരനാടുകള്‍
യു.എസ്. കോണ്‍ഗ്രസ് അംഗീകരിച്ച കഠിനശിക്ഷാനിയമങ്ങള്‍ ജയിലുകള്‍ നിറയ്ക്കാനല്ലാതെ മറ്റൊന്നിനും ഉതകുകയില്ല. 'ചീഞ്ഞളിഞ്ഞ വ്യവസ്ഥ'യെന്നാണ് സുപ്രീം കോര്‍ട്ട് ജസ്റ്റീസ് സ്റ്റീഫന്‍ ബ്രെയര്‍ പുതിയ നിയമങ്ങളെ വിശേഷിപ്പിച്ചത്. ഒരിക്കല്‍ തടവിലായിക്കഴിഞ്ഞാല്‍ ശിക്ഷാവിധി പൂര്‍ണമായും അനുഭവിച്ചുതീര്‍ക്കുകതന്നെ വേണം. നല്ല പെരുമാറ്റമോ, പരസഹായതത്പരതയോ ഒന്നുംതന്നെ ശിക്ഷ കുറയ്ക്കാന്‍ പര്യാപ്തമാവില്ല. പെറ്റിക്കേസുകളില്‍പ്പെട്ട ജയില്‍പ്പുള്ളികളുടെ പുനരധിവാസത്തിനുപോലും യാതൊരു സാധ്യതയും അമേരിക്കന്‍ ജയിലുകളിലില്ല. ഡേവിഡ് കോംപെല്‍ 1994-ല്‍ നല്കിയ മുന്നറിയിപ്പ് ഇന്നും സംഗതമാണ്. 'കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അമേരിക്കന്‍ ജനപ്രതിനിധികള്‍ ജയിലുകളെ 'ധീരമായ' ഒരു സാമൂഹികപരീക്ഷണത്തിനു വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. അക്രമികളായ പുള്ളികളെ അടച്ചിടാനുള്ളതായിരുന്നു കാലാകാലങ്ങളായി അമേരിക്കയില്‍ നിലനിന്ന ജയില്‍നയം. ഇപ്പോഴത്തേതാകട്ടെ, അക്രമേതര കുറ്റങ്ങള്‍ ചെയ്യുന്നവരെ, മുഖ്യമായും മയക്കുമരുന്നു കുറ്റവാളികളെ അതികഠിനവും സുദീര്‍ഘവുമായ തടവുശിക്ഷയ്ക്കു വിധേയരാക്കുന്നതാണ്'. ഈ 'സാമൂഹികപരീക്ഷണം'തീര്‍ത്തും പരാജയമാണെന്ന് ഗവേഷകര്‍ പറയുന്നു.

കറുത്ത വര്‍ഗക്കാരെയും ഹിസ്​പാനിക്കുകളെയും വിവേചനപരമായി ജയിലിലടയ്ക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. 1986-നും 1991-നുമിടയ്ക്ക് കറുത്ത തടവുകാരുടെ എണ്ണം 429 ശതമാനം വര്‍ധിക്കുകയുണ്ടായി. മയക്കുമരുന്ന് കുറ്റത്തിന് ജയിലിലടച്ച കറുത്തവംശജരായ സ്ത്രീകളുടെ എണ്ണത്തില്‍ 828 ശതമാനം വര്‍ധനയുണ്ടായി. ഈ കാലയളവില്‍ മയക്കുമരുന്നുപയോഗിച്ച് ജയിലിലായ വെള്ളക്കാരുടെ എണ്ണമാകട്ടെ ഇരട്ടിയാവുക മാത്രമാണ് ചെയ്തത്. ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവരാണെങ്കിലും ജയിലിലടയ്ക്കപ്പെടുന്ന ആഫ്രിക്കന്‍- അമേരിക്കന്‍ വംശജരുടെ എണ്ണം കുതിച്ചുയരുകയാണ്. കറുത്തവരും വെളുത്തവരുമായുള്ള ജയില്‍പ്പുള്ളികള്‍ തമ്മിലുള്ള അനുപാതം യഥാക്രമം 7.66:1 എന്നത്രേ. ചിക്കാഗോവില്‍ 'അനധികൃതമായി ചുറ്റിക്കറങ്ങിയതിന്' 42,000 ന്യൂനപക്ഷവംശജര്‍ ജയിലിലടയ്ക്കപ്പെട്ടുവെന്നാണ് അടുത്തിടെ ലഭിച്ച ഒരു കണക്ക്. മറ്റൊരു വസ്തുത വിദേശയാത്ര കഴിഞ്ഞുവരുന്ന കറുത്ത സ്ത്രീകളെ 'മയക്കുമരുന്ന് തിരച്ചില്‍' എന്ന പേരില്‍ കടുത്ത ശാരീരികപരിശോധനയ്ക്ക് വിധേയരാക്കുന്നുവെന്നാണ്. വെള്ളക്കാരായ പുരുഷന്മാരാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും കടത്തിക്കൊണ്ടുവരുന്നതിലും ഭൂരിഭാഗമെങ്കിലും അവരോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൃദുസമീപനമാണ് കൈക്കൊള്ളുന്നത്.

ജയില്‍പ്പുള്ളികളോടുള്ള ഗാര്‍ഡുമാരുടെയും മറ്റും പെരുമാറ്റം മനുഷ്യത്വലേശമില്ലാത്തതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. കൊളറാഡോവില്‍നിന്ന് കിഴക്കന്‍ ടെക്‌സാസിലെ ഒരു ജയിലിലേക്ക് ബസ്സില്‍ കൊണ്ടുവന്ന അക്രമികളല്ലാത്ത കുറ്റവാളികളെ കൈവിലങ്ങുകളോടെത്തന്നെ ജയില്‍ ഗാര്‍ഡുകള്‍ പുറത്തേക്ക് വലിച്ചിഴയ്ക്കുകയും കണ്ണിലേക്ക് കുരുമുളകുവെള്ളം ശക്തമായി സ്‌പ്രേ ചെയ്യുകയും ചെയ്തു. 'ടേയ്, നിങ്ങളിപ്പോള്‍ കൊളറാഡോവിലല്ല, ടെക്‌സാസിലാണെന്നു മനസ്സിലായില്ലേ?' എന്നായിരുന്നു ഗാര്‍ഡുകളുടെ ആദ്യാഭിവാദ്യം. അവരെ അടച്ചതോ കൊലപാതകികളടക്കമുള്ള ഭീകരരായ അക്രമികളോടൊപ്പം ഒരു ഇടുങ്ങിയ സെല്ലിലും. പഴയൊരു തപാല്‍ ഗോഡൗണ്‍ ജയിലാക്കി മാറ്റിയ കെട്ടിടമായിരുന്നു അത്. പ്രാഥമികാവശ്യങ്ങള്‍ക്കും കുളിക്കാനുമൊന്നും യാതൊരു സൗകര്യവുമില്ലാത്ത, സദാസമയവും കൂറകളും പാറ്റകളും മറ്റും അരിച്ചുനടക്കുന്ന, സാക്ഷാല്‍ നരകംതന്നെ.

ന്യൂജര്‍സിയിലെ എലിസബത്തിലുള്ള 'എസ്‌മോര്‍ കറക്ഷന്‍സ്'എന്ന സ്വകാര്യജയിലിലും ടെക്‌സാസിലെ ഡിക്കന്‍സ് കൗണ്ടിയിലുള്ള മറ്റൊരു ജയിലിലും വിശപ്പു സഹിക്കാനാവാതെ തടവുകാര്‍ കൂട്ടലഹളയുണ്ടാക്കി. ജയില്‍കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് ലാഭമുണ്ടാക്കാനുള്ള ചെലവുചുരുക്കല്‍ പരിപാടിയനുസരിച്ച് ജീവന്‍ നിലനില്ക്കാനാവശ്യമായ ഭക്ഷ്യസാധനങ്ങള്‍പോലും തടവുകാര്‍ക്ക് നല്കിയിരുന്നില്ല എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ലഹളകളെത്തുടര്‍ന്ന് ഒന്ന് സംഭവിച്ചു - എസ്‌മോറിന്റെ ഓഹരിവില ഇരുപതു ഡോളറില്‍നിന്ന് ഏഴു ഡോളറായി കുത്തനെ ഇടിഞ്ഞു.

തടവുകാരെ അവരുടെ ജന്മദേശത്തുനിന്നും വളരെ ദൂരെയുള്ള സ്വകാര്യ ജയിലുകളില്‍ പാര്‍പ്പിക്കുന്നത് കുടുംബബന്ധങ്ങളുടെ തകര്‍ച്ചയടക്കമുള്ള ദൂരവ്യാപകമായ സാമൂഹികഫലങ്ങളുണ്ടാക്കുന്നു. ദരിദ്രയായ ഭാര്യക്ക് തടവില്‍ കഴിയുന്ന ഭര്‍ത്താവിനെ വളരെ ദൂരെ പോയി കാണാനുള്ള സാമ്പത്തികശേഷിയുണ്ടാവില്ല. കുറെ വര്‍ഷങ്ങള്‍ കാണാന്‍ കഴിയാതെ വരുമ്പോള്‍ ബന്ധങ്ങള്‍ ശിഥിലമാകുന്നു. വര്‍ഷങ്ങളോളം നരകയാതനയനുഭവിച്ച്, ജയില്‍ശിക്ഷ കഴിഞ്ഞുവരുന്ന ഭര്‍ത്താവ് അറിയുന്നത് ഭാര്യ മറ്റൊരാളെ വരിച്ചുവെന്നോ, ഭാര്യയും മക്കളും ദാരിദ്ര്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തുവെന്നോ ആയിരിക്കും. ഇതില്‍പ്പരമൊരു ദുരന്തം ഒരു മനുഷ്യന് ഉണ്ടാകാനുണ്ടോ?
സ്വകാര്യ ജയിലധികൃതര്‍ തടവുപുള്ളികളെയോ അവര്‍ക്കുള്ള പരാധീനതകളെയോ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാറില്ല. മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്കോ, സാമൂഹികപ്രവര്‍ത്തകര്‍ക്കോ, തടവുകാരുടെ കുടുംബാംഗങ്ങള്‍ക്കുപോലുമോ അവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.

സ്വകാര്യ ജയില്‍വ്യവസായത്തെക്കുറിച്ച് ഗവേഷണം നടത്തിയ ഷഹീന്‍ ബോണ ഫ്രീ എന്റര്‍പ്രൈസസ് ഗോസ് ടു പ്രിസണ്‍ (Free Enterprises Goes to Prison) എന്ന തന്റെ കൃതിയില്‍ പറയുന്നത്, ജയില്‍ നിറയുകയും വലുതാവുകയും തടവുകാര്‍ ദീര്‍ഘകാലം അവിടെ കഴിയുകയും ചെയ്താല്‍ മാത്രമേ സ്വകാര്യ കോര്‍പ്പറേഷനുകള്‍ക്ക് ലാഭം വര്‍ധിപ്പിക്കാനാവൂ എന്നാണ്. അദ്ദേഹത്തിന്റെ നിരീക്ഷണത്തെ ന്യായീകരിക്കുന്നതാണ് യു.എസ്. ജയിലുകളുടെ ശോചനീയാവസ്ഥ. ജയിലുകള്‍ ദാരിദ്ര്യത്തെയും ദാരിദ്ര്യം കുറ്റകൃത്യങ്ങളെയും അവ കുറ്റവാളികളെയും സൃഷ്ടിക്കുന്നു എന്ന ദൂഷിതവലയത്തില്‍ അമേരിക്കന്‍സമൂഹം അകപ്പെട്ടിരിക്കുന്നു. ഈ അവസ്ഥ 'ജയില്‍ യന്ത്രത്തെ' അനശ്വരമാക്കുന്നു.

കൂടുതല്‍ പേര്‍ ജയിലിലടയ്ക്കപ്പെട്ടതിനെത്തുടര്‍ന്ന് നാല്പതു ലക്ഷം അമേരിക്കന്‍ പൗരന്മാര്‍ക്ക് വോട്ടവകാശം നഷ്ടപ്പെട്ടിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും ദരിദ്രരായ കറുത്തവര്‍ഗക്കാരാണ്. ഇന്നത്തെ നിലയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കുകയാണെങ്കില്‍, അടുത്ത തലമുറയുടെ 40 ശതമാനം പേര്‍ക്കും വോട്ടവകാശമുണ്ടാവില്ല. 1944-ല്‍ ചില്‍ഡ്രന്‍ ഓഫ് ലൈറ്റ് ആന്‍ഡ് ചില്‍ഡ്രന്‍ ഓഫ് ഡാര്‍ക്‌നെസ് (Children of Light and Children of Darkness) എന്ന തന്റെ ഗ്രന്ഥത്തില്‍ ചിന്തകനായ റെയിനോള്‍ഡ് നീബുര്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: 'മനുഷ്യന് നീതിമാനാകാമെന്നതിനാല്‍ ജനാധിപത്യം സാധ്യമാണ്; അവന് അനീതിയോട് ചായ്‌വുള്ളതിനാല്‍ ജനാധിപത്യം അനിവാര്യവുമാണ്.' ആധുനികസമൂഹം ഈ വാചകങ്ങളെ സാധൂകരിക്കുന്നു; പ്രത്യേകിച്ചും അമേരിക്കന്‍ നീതിന്യായവ്യവസ്ഥയും ജയില്‍വ്യവസായങ്ങളും. ജനാധിപത്യവ്യവസ്ഥ അഴിമതി നിറഞ്ഞതും രാഷ്ട്രീയക്കാരുടെ ലാഭവര്‍ധനയ്ക്കുള്ള വെറും സംവിധാനമാവുകയും ചെയ്താലുള്ള അവസ്ഥ, ചരിത്രത്തിലെ അഭിശപ്തകാലഘട്ടമായിരുന്ന 'ഇരുണ്ടയുഗ'ത്തെയാവും തിരിച്ചുകൊണ്ടുവരിക. അമേരിക്കന്‍ ജയില്‍വ്യവസായം അതിന്റെ മുന്നറിയിപ്പു മാത്രമാണ്. ഈ പ്രക്രിയ അമേരിക്കയില്‍ മാത്രം ഒതുങ്ങുകയില്ല എന്നതാണ് ആശങ്കയുളവാക്കുന്ന ഒരു വസ്തുത. ആഗോളീകരണത്തിന്റെ അപകടം ജയില്‍വ്യവസായങ്ങളുടെ കാര്യത്തിലുമുണ്ട്. കുടിവെള്ളം ഒരു വില്പനച്ചരക്കാവുന്ന കാര്യം നമ്മുടെ ദുഃസ്വപ്‌നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല. ഇന്നത് യാഥാര്‍ഥ്യമായിരിക്കുന്നു. ആഗോളീകരണത്തിന്റെ മറവില്‍ അന്തര്‍ദേശീയ സാമ്പത്തിക ഏജന്‍സികളും ബഹുരാഷ്ട്രകുത്തകകളും വികസ്വരനാടുകളില്‍ സൃഷ്ടിക്കുന്നത് ദാരിദ്ര്യമാണ്. ദാരിദ്ര്യം, നേരത്തെ സൂചിപ്പിച്ചതുപോലെ, ഏതു രാജ്യത്തിലായാലും കുറ്റവാളികളെ സൃഷ്ടിക്കുന്നു. തൊഴിലില്ലായ്മയും കാര്‍ഷിക-വ്യാവസായിക മേഖലകളിലെ തകര്‍ച്ചയും നയിക്കുന്നത് ക്രിമിനലുകള്‍ പെരുകുന്ന ഒരു സമൂഹത്തിലേക്കാണ്. മറ്റു പ്രദേശങ്ങളിലെന്നതുപോലെ ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതുതന്നെ. മനുഷ്യന്‍ എന്ന ഉദാരസങ്കല്പം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇന്ന് മനുഷ്യന്‍ വെറുമൊരു ഉത്പന്നം മാത്രമാണ്. ലോകം ആഗോളഗ്രാമമായെങ്കിലും മനുഷ്യത്വം മരവിച്ചുപോയിട്ടുണ്ട്. ഇതു നയിക്കുന്നത് സര്‍വമൂല്യങ്ങളുടെയും തകര്‍ച്ചയിലേക്കാണ്.

കുറ്റവാളികള്‍ പെരുകുമ്പോള്‍ കൂടുതല്‍ കൂടുതല്‍ കാരാഗൃഹങ്ങളും ആവശ്യമായിവരുന്നു. നിത്യനിദാനച്ചെലവുകള്‍ക്കുപോലും വഴികാണാതെ കഷ്ടപ്പെടുന്ന വികസ്വരനാടുകളിലെ സര്‍ക്കാറുകള്‍ക്ക് പുതിയ ജയിലുകളുണ്ടാക്കാന്‍ എങ്ങനെ കഴിയാനാണ്? ഈ ദുരവസ്ഥതന്നെയാണ് ജയില്‍കുത്തകകള്‍ താത്പര്യപൂര്‍വം ഉറ്റുനോക്കുന്നത്. അപ്രകാരമുള്ള ഒരു സാഹചര്യം സംജാതമായിക്കഴിഞ്ഞാല്‍ കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കാരാഗൃഹങ്ങളുടെ നിയന്ത്രണവും നടത്തിപ്പും ഈ കുത്തകകളുടെ അധീനതയിലാവുന്ന കാലം അനതിവിദൂരമാവില്ല. ഇവിടെ ജയിലുകളില്‍ കഴിയുന്ന തടവുകാരെ ചൂഷണം ചെയ്ത് വ്യവസായങ്ങള്‍ക്ക് തഴച്ചുവളരാനും കഴിയും. ഇന്ത്യന്‍ പാതയോരങ്ങളില്‍ ജയില്‍കുത്തകകളുടെ ഓഹരിവില കുതിച്ചുയരുന്നത് പ്രദര്‍ശിപ്പിക്കുന്ന വര്‍ണോജ്ജ്വലമായ ബോര്‍ഡുകള്‍ ഇരുളിന്റെ സൗന്ദര്യം വര്‍ധിപ്പിച്ചേക്കാം. ജയിലുകള്‍ നിറഞ്ഞുകവിയുവാനാവശ്യമായ നടപടിക്രമങ്ങള്‍ ഇവിടെയുമുണ്ടായേക്കാം.

ലാഭം, കൂടുതല്‍ ലാഭം - അതിലുമേറെ പ്രലോഭനീയമായി മറ്റെന്തുണ്ട് സ്വകാര്യകുത്തകകള്‍ക്കു മുന്നില്‍? ആ ലക്ഷ്യപ്രാപ്തിക്ക് ആവശ്യമെങ്കില്‍ നീതിശാസ്ത്രത്തെപ്പോലും വാണിജ്യവത്കരിക്കുന്നത് അത്ര കൊടിയ പാതകവുമല്ലല്ലോ.

(അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

https://plus.google.com/u/0/102644980392749490006/posts/6UfLagSMehm